ഓണം വിത്ത്‌ ഈണം
ഈണം ടീമിന്റെ രണ്ടാമത്തെ ഗാനസമാഹാരം പുറത്തിറങ്ങിയിരിക്കുന്നു - ഓണം വിത്ത്‌ ഈണം .

ഓണം പ്രമേയമാക്കിയിരിക്കുന്ന കുറച്ചു നല്ല ലളിത ഗാനങ്ങളാണ് ഈ ആല്‍ബത്തിലെ ഉള്ളടക്കം. കിരണ്‍, ബഹുവ്രീഹി,രാജേഷ്‌ രാമന്‍, നിശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാന സമാഹാരം ഇതിനോടകം തന്നെ ബൂലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു . മുന്‍ ഗാന സമാഹാരത്തെപ്പോലെ ഇതും ഇന്റര്‍നെറ്റില്ലൂടെ മികച്ച ക്വാളിറ്റിയില്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കുവാന്‍ കഴിയും.

രാജേഷ്‌ രാമന്‍, ദിവ്യ മേനോന്‍ , തഹ്സീന്‍ മുഹമ്മദ്‌, നോബി പ്രസാദ്‌, ഷൈല രാധാകൃഷ്ണന്‍, പ്രദീപ് ചന്ദ്രകുമാര് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ചെറിയനാടന്‍,ബഹുവ്രീഹി,രാജേഷ്‌ രാമന്‍ .എന്‍.എസ്.പണിക്കര്‍ തുടങ്ങിയവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡോണ മയൂര, കെസി ഗീത ,ചാന്ദ്നി,ദേവി പിള്ള, പാമരന്‍,ചെറിയനാടന്‍, ജി.മനു,ബൈജു.ടി. എന്നിവര്‍ ചേര്‍ന്ന് ഈ ഗാന സമാഹാരത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു.

കേരളത്തില്‍ കായംകുളത്തെ "രവി സ്റ്റുഡിയോ", കൊടകരയിലെ " സൌണ്ട് ഓഫ് ആര്‍ട്സ്‌ " എന്നിവിടങ്ങളില്‍ ഈ ആല്‍ബത്തിന്റെ ശബ്ദലേഖനവും സങ്കലനവും നടത്തിയിരിക്കുന്നു. നടത്തിയിരിക്കുന്നു.

ലിങ്കിലൂടെ പോയാല്‍ ആല്‍ബത്തിലെ പാട്ടുകള്‍ ഡൌണ്‍ ലോഡ് ചെയ്തെടുത്ത്‌ ആസ്വദിക്കാന്‍ കഴിയും .


2 Responses to "ഓണം വിത്ത്‌ ഈണം"

  1. പാട്ടുകൾ കേട്ടിരുന്നു.നല്ല ഗാനങ്ങളാണു എല്ലാം.ആശംസകൾ

    ReplyDelete
  2. ബൂലോകം ഓൺലൈൻ സുഹൃത്തുക്കളേ.. ഈണത്തിന്റെ ഈ പ്രൊമോഷൻ ഏറ്റെടുത്തതിനു നന്ദി.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts