നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ എക്സ്ക്ലുസീവ് !
ഈ വാര്‍ത്ത ന്യൂ ബ്ലോത്രം എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തോടനുബന്ധിച്ചു ആദ്യ ദിനം അതില്‍ നല്കുവാന് ഉദ്ദേശിച്ചു ഇരുന്നതാണ് . എന്നാല്‍ ചില ഭീഷണിയെ തുടര്‍ന്ന് ആ പത്രത്തിന്റെ പ്രസാധനം അനന്തമായി നീളുന്നതിനാല്‍ ഇനിയും വൈകാതെ ഈ തട്ടിപ്പ് പുറത്തു കൊണ്ടു വരുവാന്‍ നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു. അങ്ങനെ ന്യൂ ബ്ലോത്രത്തിന്റെ ഒരു റിപ്പോര്‍ട്ടര്‍ വഴി ചോര്‍ന്നു കിട്ടിയ ഈ വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
മധ്യ കേരളത്തിലെ ഒരു പ്രശസ്തന്റെ ബ്ലോഗ്ഗിലെ തെറിപ്പ് വിദ്യകള്‍ ആണ് ഈ വാര്‍ത്തയുടെ ആധാരം. ഏതാണ്ട് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് ഖത്തറില്‍ നിന്നും വന്ന ബ്ലോഗറായ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറിന്റെ ഫോണ്‍ കാള്ളില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ ആണ് ഉണ്ടായത്. ബ്ലോഗ് ഹാക്ക് ചെയ്തു എന്ന് പറഞ്ഞു മുറവിളി കൂട്ടി സഹതാപ തരംഗം സൃഷ്ടിച്ചെടുക്കുന്ന സമയം ആരും ശ്രദ്ധിക്കാതെ പോയ ഒരു വസ്തുത ഉണ്ടായിരുന്നു. ഹാക്ക് ചെയ്തു എന്ന് പറയുന്ന ആ പട്ടി ബ്ലോഗ്ഗിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഒറിജിനല്‍ ബ്ലോഗ്ഗിലെ പരസ്യങ്ങളില്‍ ചെന്നെത്താന്‍ കഴിയും . അറിയാമല്ലോ ഓരോ ക്ലിക്കും ആണ് പരസ്യ വരുമാനത്തിന്റെ മൂല കേതു. ഇതു അറിയാന്‍ നമ്മുടെ സൂക്ഷ്മ നിരീക്ഷണം മാത്രം മതിയായിരുന്നു. എന്നാല്‍ ബ്ലോഗു ഹാക്ക് ചെയ്തു എന്ന് മുറ വിളിക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു സംഗതിയാണ് നമ്മുടെ കമ്പ്യൂട്ടറിന്റെ ഇടതു ഭാഗത്ത് താഴെ ആയി ട്രേ യ്ക്ക് മുകളിലായി, മൗസ് കര്‍സര്‍ ഇരിക്കുന്ന ഭാഗത്തെ ലിങ്ക് പ്രസിധപ്പെടും എന്നുള്ളത് . വിവരം കിട്ടിയ ഉടന്‍ ആ ലേഖകന്‍ പ്രസ്തുത ബ്ലോഗില്‍ ചെന്നപ്പോപഴയ ബ്ലോഗ് തിരിചെത്തിയതായും കണ്ടു. ഒരു ഡി എന്‍ എസ് എറര്‍ എന്ന് പറഞ്ഞു അവര്‍ ബൂലോകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു . തികച്ചും ദുരുദ്ദേശ പരമായി , ലോഗിന്‍ ഐ ഡി യും പാസ് വേര്‍ഡും അറിയാവുന്നവര്‍ക്ക് മാത്രം ചെയ്യാവുന്ന പണിയായതിനാല്‍ ആര് ഈ തറ വേല ചെയ്തു എന്നതിനെ ക്കുറിച്ച് മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല . പ്രബുദ്ധരായ ബ്ലോഗ്ഗേഴ്സ് സ്വയം മനസ്സിലാക്കുക.
ഇനി ഈ യാഥാര്‍ത്ഥ്യം പുറത്തായ സ്ഥിതിക്ക് , മറു വാദ ഗതികളും ആയി അവര്‍ വരും. മേല്‍പ്പറഞ്ഞ പട്ടി സൈറ്റ് ഇനിയും പ്രസിധപ്പെട്ടെന്നു വരാം. മേല്പറഞ്ഞ ഈ ആരോപണം തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ ഒരു പക്ഷെ ആ സൈറ്റിലെ ലിങ്കുകള്‍ എല്ലാം മാറ്റി വീണ്ടും വരാം. അപ്പോഴും ഞങ്ങള്‍ പറയുന്നു...പ്രബുദ്ധരായ ബ്ലോഗ്ഗേഴ്സ് സ്വയം മനസ്സിലാക്കുക
നിങ്ങളുടെ സ്വന്തം ബൂലോകന് ഓണ്‍ ലൈന്‍ : സ്വ . ലേ
പുതിയ ബ്ലോഗര്‍ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു...നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനില്‍ വന്ന വാര്‍ത്ത കണ്ടിട്ട്.....
1) ഇന്ന് കണ്ടൊരു പത്ര വാര്‍ത്ത..
ആടിനെ പട്ടിയാക്കുമ്പോള്‍
വാര്‍ത്ത ഇങ്ങനെ..
"ഹാക്ക് ചെയ്തു എന്ന് പറയുന്ന ആ പട്ടി ബ്ലോഗ്ഗിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഒറിജിനല്‍ ബ്ലോഗ്ഗിലെ പരസ്യങ്ങളില്‍ ചെന്നെത്താന്‍ കഴിയും . അറിയാമല്ലോ ഓരോ ക്ലിക്കും ആണ് പരസ്യ വരുമാനത്തിന്റെ മൂല കേതു. ഇതു അറിയാന്‍ നമ്മുടെ സൂക്ഷ്മ നിരീക്ഷണം മാത്രം മതിയായിരുന്നു."
ഇത് സംഭവിക്കാന്‍ സാധ്യത ഉള്ള കാര്യമായതിനാല്‍, ഹാക്ക് ചെയ്യപ്പെട്ട ഒരു ബ്ലോഗറെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ഞാനിട്ട ഒരു പോസ്റ്റ് ഖേദപൂര്‍വ്വം ഡിലീറ്റ് ചെയ്യുന്നു.
(വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത് ഞാനെഴുതിയ ബ്ലോഗറെ കുറിച്ച് ആണെന്ന് സൂചിപ്പിച്ചിട്ടില്ലെങ്കില്‍ പോലും ഡിലീറ്റ് ചെയ്യുന്നതാണ് മര്യാദ എന്ന് മനസ്സ് പറയുന്നു)
ഗോപന്
പുലിയെ പട്ടിയാക്കിയപ്പോള്...... എന്ന് വേണമായിരുന്നു തലക്കെട്ട്
ReplyDeleteഅനോണീ, ഞങ്ങളും ഇപ്പോഴാ ആലോചിച്ചേ....അങ്ങനെ മതിയായിരുന്നല്ലേ...
ReplyDelete:)
ReplyDelete