വാഴക്കോടന്‍ നമസ്കാരം. താങ്കളുടെ യഥാര്‍ത്ഥ പേരെന്താണ്. വാഴക്കോടന്‍ എന്നുള്ള പേരിന്റെ അര്‍ത്ഥവും തെരഞ്ഞെടുക്കാനുള്ള കാരണവും ഒന്ന് പറയാമോ..?
നമസ്കാരം. എന്റെ പേര് അബ്ദുല്‍ മജീദ്.വാഴക്കോട് എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. പിന്നെ എന്റെ നാടിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമുള്ളതിനാല്‍ വാഴക്കോടന്‍ എന്ന് പേര് ഇട്ടെന്നു മാത്രം. അല്ലാതെ ചില തല്‍പ്പര കക്ഷികള്‍ പറയുന്നതു പോലെ ഹിറ്റ് കൂടുതല്‍ കിട്ടാനും ഫോളോവേര്സിനെ കൂടുതല്‍ കിട്ടാനും ഒരു കൈനോട്ടക്കാരന് പറഞ്ഞ പ്രകാരമാണ് “വാഴക്കോടന്‍” എന്ന പേര് സ്വീകരിച്ചത് എന്ന് പറയുന്നത് ശുദ്ധ അസ്സംബന്ധമാണ് എന്നു അറിയിക്കട്ടെ.
താങ്കള്‍ ഇനി കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്നു പറയാം. ഒരു സകല കലാ വല്ലഭന് ആണല്ലോ. ഒറ്റയ്ക്ക് സമൂഹഗാനം പാടിയ രാവണനെ വെല്ലുമല്ലോ..?
താങ്കളെ കൈവെക്കാത്ത ആളുകള്‍ ഇല്ലല്ലൊ എന്നാണോ ചോദ്യം എന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്തായാലും സകലകലാ വല്ലഭന് എന്നൊന്നും വിളിക്കാന്‍ മാത്രമുള്ള മരുന്നൊന്നും കയ്യില്‍ ഇല്ല.സ്കൂളുകളിലും കോളേജുകളിലും കലാ മത്സരങ്ങളില്‍ ‘കലാ പ്രേതമായിട്ടുണ്ട്‘ എന്നതൊഴിച്ചാല്‍ കലാ ജീവിതം അത്ര ഗംഭീരമൊന്നുമല്ല.പിന്നെ രാവണന്റെ പാട്ടിനെ വെല്ലിയാലും അങ്ങേരുടെ മറ്റു സ്വഭാവത്തെ എന്തായാലും വെല്ലാന്‍ സാധ്യതയില്ല.കാരണം എനിക്ക് ആരേയും കിഡ്നാപ്പ് ചെയ്യേണ്ടി വന്നിട്ടില്ല.
ഏഷ്യാനെറ്റില്‍ പാടിയെന്നു കേട്ടു. എങ്ങനെ അങ്ങോട്ട് കാശുമുടക്കിയാണോ പാടിയത്. ബ്ലോഗില്‍ പാട്ടുകള്‍ പോഡ് കാസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. അതിന്റെ പ്രതികരണങ്ങള്‍ എങ്ങനെ ലഭിക്കുന്നു.?
ഏഷ്യാനെറ്റിലെ മൈലാഞ്ചി എന്ന പരിപാടിയില്‍ പാടാനുള്ള അവസരം കിട്ടി.അത് ഉപയോഗപ്പെടുത്തി എന്നു മാത്രം. കാശൊന്നും മുടക്കിയില്ല,പാടാന്‍ നില്ക്കുമ്പോല് മൈക്കു പിടിക്കാന്‍ കയ്യൊന്നു മടക്കി എന്നു മാത്രം.പിന്നെ പാട്ടൊക്കെ നന്നായി മോന് അടുത്ത രൌണ്ട് മുതല്‍ പാടണ്ടാ എന്ന് ജഡ്ജസ് പറഞ്ഞ കാരണം പിന്മാറി എന്നു മാത്രം.
രണ്ട് മൂന്നു മാപ്പിളപ്പാട്ടുകള്‍ പാടി ആളുകളെ ദ്രോഹിച്ചിട്ടുണ്ട് എന്നതു സത്യം തന്നെ.അതിന്റെ പ്രതികരണം കമന്റില്‍ കൂടീ മാത്രമേ ലഭിച്ചിട്ടുള്ളൂ, ഏയ് ആരും ഉപദ്രവിച്ചിട്ടൊന്നും ഇല്ലന്നെയ്!
പ്രവാസ ജീവിതത്തില്‍ ഇതിനെല്ലാമുള്ള സമയം കിട്ടാറുണ്ടോ..?
ഒരിക്കല്‍ ഞാന്‍ അരുണ്‍ കായംകുളത്തിനോട് ചോദിച്ചു, എഴുത്തിനു പുറമെ ഈ ചിത്രം വരയ്ക്കാന്‍ എങിനെ സമയം കണ്ടെത്തുന്നു എന്ന്.അപ്പോള്‍ അരുണ്‍ പറഞ്ഞു സമയമെല്ലാം അവന് ഉണ്ടാക്കുന്നതാണെന്ന്. അതിനു ശേഷം ഞാനും സമയം ഉണ്ടാക്കാന്‍ തുടങ്ങി.ഇപ്പോള്‍ ഓഫീസ് ജൊലി ചെയ്യാന്‍ കുറേശ്ശെ സമയം ബാക്കി കിട്ടാറുണ്ട്.
താങ്കളുടെ പോസ്റ്റുകള്‍ കൂടുതലും മിമിക്സ് സ്കിറ്റ് പോലെയുല്ലതാണല്ലോ.. പണ്ടെപ്പോഴെങ്കിലും മിമിക്സ് പരേഡും കൊണ്ട് നടന്നിട്ടുണ്ടോ..?
മിമിക്സ് പരേഡ് അങ്ങിനെ കൊണ്ട് നടന്ന് വിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലൊ. മിമിക്സ്പരേഡ് അവതരിപ്പിച്ചിട്ടുണ്ട് ഒത്തിരി സ്റ്റേജുകളില്‍, അതിന്റെ രസകരമായ സംഭവങ്ങള്‍ ഞാന്‍ ബ്ലൊഗില്‍ എഴുതീട്ടുണ്ട്. ‘നര്‍മ്മാസ്’ എന്നായിരുന്നു ട്രൂപ്പിന്റെ പേര്. ഇല്ല കേള്‍ക്കാന്‍ വഴിയില്ല.
പിന്നെ പോസ്റ്റുകള്‍ സ്കിറ്റ് പോലെയാകുന്നത് മനപ്പൂര്‍വ്വമല്ല.വായനക്കാര്‍ക്
കുഞ്ഞീവി ഒരു പ്രശസ്തയായ കഥാപത്രമാണല്ലോ. എങ്ങനെ അതിനു രൂപം നല്കി.?
കുഞ്ഞീവിയും സൂറയും കുവൈറ്റ് അളിയനുമൊക്കെ ശരിക്കുമുള്ള ആളുകളാണോ എന്നു പലരും എന്നോട് ആദ്യ നാളുകളില്‍ ചോദിക്കാറുണ്ടായിരുന്നു.വാഴക്കോ
താങ്കളുടെ ഏറ്റവും വമ്പന്‍ ഹിറ്റായ ലിഫ്റ്റ് ടെക്നോളജി പോസ്റ്റിനെ പറ്റി ഒന്ന് വിശദീകര്ക്കാമോ.? ബെര്‍ളി വരെ അതിന്റെ പരാമര്‍ശിച്ചു പോസ്റ്റുകള്‍ ഇട്ടിരുന്നല്ലോ.
എന്റെ ഒരു സുഹ്രുത്തിന്റെ അനിയന് ദുബായിയിലെ ഒരു കമ്പനിയില്‍ ഫയര്‍ & സേഫ്റ്റി കോര്‍സ് കഴിഞ്ഞ് വന്ന്,അവിടെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരുന്ന വണ്ടികളുടെ കണക്കെഴുതലും മറ്റുമായിരുന്നു പണി. ആ ഒരു സ്പാര്‍ക്കില്‍ നിന്നുമാണ് ലിഫ്റ്റ് ടെക്നോളജി എഴുതുന്നത്.
ബെര്‍ളി എന്റെ നല്ലൊരു സുഹ്രുത്താണ്.എന്റെ പോസ്റ്റ് ബെര്‍ളി വായിച്ചു എന്നതു തന്നെ എനിക്ക് വളരെ സന്തോഷം നല്കുന്ന കാര്യമാണ്.എന്റെ പേരിലല്ലാതെ പല പേരുകളില്‍ ഇ-മെയിലില്‍ കറങ്ങിയ ലിഫ്റ്റ് ടെക്നോളജി എഴുതിയത് ഞാനാണ് എന്നത് ബെര്‍ളി പരാമര്‍ശിച്ചപ്പോഴാണ് പലരും മനസ്സിലാക്കിയത്.അതില്‍ വളരെ സന്തോഷം!
മുഖം കണ്ടാല്‍ ഒരു പക്കാ വില്ലന്റെ സാദൃശ്യം തോന്നുമെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും പഞ്ചപാവം ആണെന്ന് സുഹൃത്തുകള്‍ പറയാറുണ്ട്. താങ്കള്‍ എന്ത് പറയുന്നു..?
ഒരു കള്ള ലക്ഷണം മുഖത്തുണ്ട് എന്നു പലരും പറഞ്ഞെങ്കിലും ഒരു വില്ലന്റെ സാദ്രുശ്യം ആദ്യമായാണ് പറഞ്ഞ് കേള്‍ക്കുന്നത്.ഇതു വല്ല സിനിമാക്കാരും കേള്‍ക്കുമോ എന്നാ എന്റെ പേടി. വില്ലന്മാരെ കിട്ടാനില്ലാത്രെ. പിന്നെ കൂട്ടുകാര്‍ പറയുന്നതില്‍ അത്ര വലിയ സത്യമൊന്നും ഇല്ലന്നെ.എല്ലാം കമന്റ് കിട്ടാനുള്ള ഒരു നമ്പറല്ലേ..ഏത്?
ആരേയും അറിഞ്ഞൊ അറിയാതെയോ ഉപദ്രവിക്കാന്‍ ഇടവരരുതേ എന്നു കരുതുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. കഴിയുന്നതും എല്ലാവരോടും സ്നേഹത്തില്‍ കഴിയുക. ജീവിതം വളരെ നിസ്സാരമായ ഒന്നാണ് എന്ന് എനിക്കു വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയുടെ വിയോഗത്തില്‍ നിന്നും ഞാന്‍ ഏറെ മനസ്സിലാക്കി.
ചെറായി മീറ്റിലെ സ്റ്റാര്‍ താങ്കള്‍ ആയിരുന്നാണ് കുട്ടികള്‍ പറഞ്ഞത്. കുട്ടികളെ കൈലെടുക്കുന്ന വിദ്യ എങ്ങനെ പഠിച്ചു..?
എന്റെ മൂത്ത പെങ്ങള്‍ക്ക് ഒരു കുട്ടി ജനിച്ചപ്പോഴാണ് ഒരു കുട്ടിയെ ആദ്യമായി എടുക്കുന്നത്.കുട്ടികളെ എങ്ങിനെ എടുക്കാം എന്ന് ഉമ്മയാണ് ആദ്യം പറഞ്ഞു തന്നത്.പിന്നെ എനിക്കു മക്കളുണ്ടാകുന്നതിനു മുമ്പ് തന്നെ കുട്ടികളെ എടുക്കാനുമുള്ള ആളെ ഞാന്‍ കരുതീട്ടുണ്ടായിരുന്നു.അവളെ എടീ ഭാര്യെ..എന്നാണ് ഞാന്‍ ഇടയ്ക്ക് വിളിക്കുന്നത്.
പിന്നെ ചെറായി മീറ്റ് വല്ല ഡിസംബര്‍ മാസത്തിലുമായിരുന്നെങ്കില്... എന്റെ ദൈവമെ അവരെല്ലാരും ചേര്‍ന്ന് എന്നെ സ്റ്റാറാണെന്നും പറഞ്ഞ് കെട്ടിത്തൂക്കിയേനെ! ദൈവം കാത്തു.
മലയാളം ബ്ലോഗില്‍ വന്നതുകൊണ്ട് താങ്കള്‍ക്ക് എന്ത് ഗുണം ഉണ്ടായി എന്നൊന്ന് പറയാമോ. ഒപ്പം വളര്‍ന്നു വരുന്ന ബ്ലോഗേഴുത്തുകാര്‍ക്ക് ഉപദേശവും ഒന്ന് പറയാമോ..?
ബ്ലോഗില്‍ വന്നതു കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്റെ കഴിവുകളെ എനിക്ക് തന്നെ അവിശ്വസനീയമായ രീതിയില്‍ പുറത്ത് കൊണ്ടു വരുവാന്‍ കഴിഞ്ഞു. ബ്ലോഗ് എന്ന മാധ്യമമാണ് എനിക്കു എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് മനസ്സിലാക്കി തന്നത്.അതിലുപരിയായി എനിക്കു കിട്ടിയ സൌഹ്രുദങ്ങള്. കുടുംബ ബന്ധങ്ങളേക്കാള്‍ അടുപ്പമുള്ള കൂട്ടുകാരെ എനിക്ക് ലഭിച്ചു. അതൊക്കെ തന്നെ വളരെ വലിയ കാര്യമായി ഞാന്‍ കാണുന്നു.
പിന്നെ ഉപദേശിക്കാന്‍ മാത്രം പക്വതയൊന്നും എനിക്കായില്ല എന്നാണ് എന്റെ വിശ്വാസം. വിവാദങ്ങളുടെ പിന്നാലെ പോകാതെ മനസ്സില്‍ തോന്നിയതെന്തും വളരെ നന്നായി അവതരിപ്പിക്കുക. മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുക, മനസ്സിലാക്കുക.
എല്ലാവര്ക്കും നന്മകള് നേര്‍ന്നു കൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ.
നിങ്ങള്‍ എതാണ്ടൊക്കെ ചോദിച്ചു, ഞാന്‍ ഏതാണ്ടൊക്കെ പറഞ്ഞു, അപ്പൊ ഇതിന്റെ കായി എപ്പൊ കിട്ടും??
എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ ഹ്രുദയം നിറഞ്ഞ ഓണാശംസകളും,റമദാന് ആശംസകളും നേരുന്നു. സ്നെഹത്തോടെ, വാഴക്കോടന്‍
ഒരിക്കല്‍ ഞാന്‍ അരുണ്‍ കായംകുളത്തിനോട് ചോദിച്ചു, എഴുത്തിനു പുറമെ ഈ ചിത്രം വരയ്ക്കാന്‍ എങിനെ സമയം കണ്ടെത്തുന്നു എന്ന്.
ReplyDelete(ശരിയാണ്, ഒരിക്കല്‍ ചോദിച്ചിരുന്നു)
അപ്പോള്‍ അരുണ്‍ പറഞ്ഞു സമയമെല്ലാം അവന് ഉണ്ടാക്കുന്നതാണെന്ന്.
(പിന്നെ, കൊട്ടുവടിയും ഉളിയുമെടുത്ത് സമയം ഉണ്ടാക്കലല്ലേ എന്റെ പണീ!!)
അതിനു ശേഷം ഞാനും സമയം ഉണ്ടാക്കാന്‍ തുടങ്ങി.
(ഉവ്വ!! എന്തുവാ ഉദ്ദേശിച്ചത്?? മനസിലായില്ല!!)
ഒരു കള്ള ലക്ഷണം മുഖത്തുണ്ട് എന്നു പലരും പറഞ്ഞെങ്കിലും ഒരു വില്ലന്റെ സാദ്രുശ്യം ആദ്യമായാണ് പറഞ്ഞ് കേള്‍ക്കുന്നത്.
എന്തൊരു വിനയം!!!
ഹ..ഹ..ഹ
ഇന്റര്‍വ്യൂ കലക്കി
:)
ഹ ഹ ഹ വാഴക്കോടന്‍ ശരിക്കും ചിരിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരട്ടെ. എല്ലാ ആശംസകളും നേരുന്നു.
ReplyDeleteവാഴക്കോടനെ കൂടുതല്‍ അടുത്തറിയാനുള്ള ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.എന്തായാലും അഭിമുഖം നന്നായി.
ReplyDeleteകുഞ്ഞീവിയെ വാഴക്കോടന്‍ സൃഷ്ടിച്ചതാണെങ്കിലും വാഴക്കോടനെ കവച്ചുവയ്ക്കും ആ കഥാപാത്രം. തറുതലപറച്ചലും ആളെ മക്കാറാക്കലും കാണുമ്പൊ പത്തു വാഴക്കോടന്മാരൊരുമ്മിച്ചു വന്നാലും നോ രക്ഷ. ആ തള്ളയോട് എതിര്‍ത്തു നിക്കണെങ്കി അപാര തൊലിക്കട്ടി വേണം. വാഴക്കോടാ നിങ്ങടെ പേനയില്‍ നിന്നും ഒരു കഥപാത്രം ഇതാ നിങ്ങടെ കട്രോളും വിട്ട് പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ബൂലോകത്തിന്റെ സ്വന്തം കുഞ്ഞീവി. (ഗോവര്‍ദ്ധനന്റെ യാത്രകള്‍ എന്ന നോവലില്‍ ഒരു കഥപാത്രം ഇങ്ങിനെ എഴുത്തുകാരന്റെ പേനയില്‍ നിന്നും വിടുതല്‍ നേടി പ്രയാണം നടത്തുന്നതിനെക്കുറിച്ചാണ്). ഈ കുഞ്ഞിവിക്ക് കാന്‍വാസില്‍ ജീവന് കൊടുക്കാന്‍ ബൂലോകത്തിലെ ആരെങ്കിലും മുന്നോട്ടു വരണം പ്ളീസ്. എന്റെ ഒരു നിര്‍ദ്ദേശമാണ്. വരക്കാരൊക്കെ ഒന്നുഷ്ണിക്കുക.
ReplyDeleteചിരിപ്പിക്കാനും അതു പൊലെ തന്നെ കരയിപ്പിക്കാനും കഴിയുന്ന വാഴക്കോടന്റെ അഭിമുഖം വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
സന്തോഷ് പറഞ്ഞത് പോലെ കുഞ്ഞീവിയെ ഒന്നു ക്യാന്‍വാസിൽ പക്ര്ത്താൻ ആരെങ്കിലും മുന്നോട്ട് വരണം.
ReplyDeleteഅഭിമുഖം നന്നായി.
ReplyDeleteവന്നു വന്നു ഞാനും വാഴേട ഫാനാകുമെന്നാ തൊനുന്നത്
ReplyDeleteഎന്തോ ബുല്ലോകത്തിന് ഞാന്‍ ഇന്നും അന്യനാണ്.... ആരാലും അധികം ശ്രദ്ധിക്കപെടാത്ത ഒരാള്‍... വാഴക്കോടനോട് ഒരിക്കല്‍ മാത്രം ഗൂഗിള്‍ ടൊക്കിലൂടെ സംസാരിക്കാന്‍ സാധിച്ചു.... നല വ്യക്തിത്വം ആയി തോന്നി... വാഴക്കൊടന്റെ ശ്രിഷ്റ്റികള് എല്ലാം വായിക്കാറുണ്ട്.... അഭിനന്ദനങ്ങള്‍ സഖാവെ!!
ReplyDelete