കൊച്ചി: സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെയും കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല മണ്ണു ദിനാചരണം നടത്തി. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനവും ഇതോടൊപ്പം നടത്തി. ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് പ്രളയാനന്തര കൃഷിയും പരിപാലനമുറകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കുമരകം പ്രാദേശിക വികസന കേന്ദ്രത്തിലെ റിട്ട. പ്രൊഫസര്‍ ഡോ എന്‍ കെ ശശിധരന് സെമിനാര്‍ അവതരിപ്പിച്ചു. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. കൂടാതെ ലോക മണ്ണുദിനത്തോടനുബന്ധിച്ച് ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന, ഉപന്യാസ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമൈബ യൂസഫ് നിര്‍വഹിച്ചു.
കരുമാലൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല പി നായര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബി എസ് അനുരാധ, കൃഷി ഓഫീസര്‍ അതുല്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കരുമാലൂര്‍ പഞ്ചായത്തില്‍ സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു.
0 Response to "കരുമാലൂര്‍ പഞ്ചായത്തില്‍ ലോക മണ്ണുദിനാചരണം നടത്തി"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....