കാക്കനാട്: ആപൽക്കര മാലിന്യവും ഇലക്ട്രോണിക്സ് മാലിന്യവും പൂർണ്ണമായി നീക്കം ചെയ്യുന്ന ആദ്യ ജില്ലയാകാൻ എറണാകുളം ഒരുങ്ങുന്നു. ഹരിത കേരളം, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തി പ്പിനെ കുറിച്ച് ആലോചിക്കുന്നതിന് ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. യോഗത്തിൽ ശുചിത്വ മിഷൻ കോർഡിനേറ്റർ സിജു തോമസ്, ഹരിത കേരളം കോർഡിനേറ്റർ സുജിത് കരുൺ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആപൽക്കരമായ ഇലക്ട്രോണിക്സ് മാലിന്യത്തിന്റെ നിർമ്മാർജ്ജനം സംസ്കരണം എന്നിവ സാധ്യമാക്കുന്നതിന് അമ്പല മുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ധാരണയായിട്ടുണ്ട്. ഇതിലേക്ക് ആപൽക്കരമായ ഇലക്ട്രോണിക്സ് മാലിന്യ ശ്രേണിയിൽ പെടുന്ന ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റ്, സി.എഫ്.എൽ ബൾബ്, ബാറ്ററികൾ, ഫ്ളോപ്പി ഡിസ്ക്, സി ഡി, പൊട്ടിയ മോണിറ്റർ, പിക്ചർ ട്യൂബ്, ടോണർ കാട്രിഡ്ജ് ,ഡി.വി.ഡി, പൊട്ടിയ ടി.വികൾ, കളിപ്പാട്ടങ്ങൾ, സി.പി.യു, ലാപ്ടോപ്പ്, യു.പി.എസ്,കേബിൾ, മൗസ്, ഫാക്സ് മെഷീൻ, പ്രിന്റർ, പ്രൊജക്ടർ, സ്കാനർ, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, ഇസ്തിരിപെട്ടി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, ഏ.സി, എയർ കൂളർ, ഫാൻ, മൊബൈൽ ഫോൺ ,കണക്ടർ തുടങ്ങിയവയടക്കമുള്ള സാധനങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ശേഖരിക്കും. ജില്ലയിലെ ഒരോ പ്രദേശത്തേയും സർക്കാർ ഓഫീസുകളിലെ ഇത്തരം മാലിന്യങ്ങൾ അതത് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ശേഖരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഐ.ടി @ സ്കൂൾ, എൻ.എസ്.എസ്.എ ന്നിവ വഴി ശേഖരിക്കും. പ്രാദേശിക തലത്തിൽ സ്വകാര്യ ഓഫീസുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഗ്രാമ പഞ്ചായത്തു കേന്ദ്രങ്ങളിൽ സ്വീകരിച്ച് അവർ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഓരോ പ്രദേശങ്ങളിൽ നിന്നും ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് നിർമ്മാർജ്ജന കേന്ദ്രത്തിലെത്തിക്കുന്ന ഉത്തര വാദിത്തം കമ്പനിക്കാണ്. ഓരോ പ്രദേശത്തേക്കും പ്രത്യേകം തീയതി നിശ്ചയിച്ച് മാലിന്യം ശേഖരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് താഴെ തട്ടിലേക്ക് പ്രചാരണം നടത്തുന്നതിനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടേയും യോഗം ഉടനടി വിളിച്ചു ചേർക്കും.ഇതിന് ശേഷം ബ്ലോക്കടിസ്ഥാനത്തിൽ അതത് പ്രദേശത്തെ ജനപ്രതിനിധികളുടേയും യോഗം ചേരും. എല്ലാവകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

0 Response to " സമ്പൂർണ ഇ-മാലിന്യ മുക്ത ജില്ലയാകാൻ എറണാകുളം ഒരുങ്ങുന്നു"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....