കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഈ മാസം 14 ന് രാവിലെ പത്ത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കും. റീജിയണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തൊഴിലുടമ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് വേണ്ടി മാനേജര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ടാക്സി മേഖലയിലെയും, ഓണ്‍ലൈന്‍ ടാക്സി മേഖലയിലെയും തൊഴിലാളികളുടെ സംഘടനകളുടെ പ്രതിനിധികള്‍, ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച സംഘടിപ്പിച്ച് ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഈടാക്കുന്ന അമിതമായ കമ്മീഷന് ഒഴിവാക്കുക, വേതന വര്‍ധനവ് നടപ്പിലാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ െ്രെഡവര്‍മാരെ പുറത്താക്കുന്നത് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ അവസാനിപ്പിക്കുക, അഗ്രിഗേറ്റര്‍ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈന്‍ ടാക്സി കമ്പനിക്കെതിരെ നടപടിയെടുക്കുക, വാഗ്ദാനം ചെയ്ത വരുമാനം നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക, നിയമവിരുദ്ധ ഷെയര്‍, പൂള് സംവിധാനത്തിലൂടെ ട്രിപ്പ് എടുക്കാന്‍ നിര്‍ബന്ധിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങള്‍.
നിലവില്‍ 26 ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ തൊഴിലാളികളില്‍ നിന്നും കമ്മീഷന് ഈടാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുക എന്നതും തൊഴിലാളികളുടെ ആവശ്യമാണ്.
ജില്ലാ ലേബര്‍ ഓഫീസര്‍മാരായ എം.വി ഷീല, വി.ബി ബിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
റീജിയണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ടാക്സി തൊഴിലുടമ പ്രതിനിധികളുമായി നടന്ന ചര്‍ച്ച
আমি আপনার ধ্রুবক পোস্টগুলির গুণমান দ্বারা সত্যই অবাক হয়েছি You আপনি সত্যই একজন প্রতিভা, আমি এই জাতীয় ব্লগের নিয়মিত পাঠক হতে পেরে নিজেকে অনেক ধন্যবাদ বলে ধন্যবাদ জানাই..আমি সত্যিই আপনার সাইটের নকশা এবং বিন্যাস উপভোগ করছি। এটি চোখে দেখতে খুব সহজ যা আমার এখানে আসতে এবং প্রায়শই ঘন ঘন দেখা করতে অনেক বেশি আনন্দদায়ক করে তোলে। আপনি কি আপনার থিমটি তৈরি করতে ডিজাইনার নিয়োগ দিয়েছেন? চমৎকার কাজ!
ReplyDeleteOnlinekaj.com
ভিটমেট plz sir Don't delate my comment, It’s dependent my future Thank you Mobile price bd