ഫെസ്റ്റിവൽ ഓൺ ഡമോക്രസി - ജനാധിപത്യത്തിൻറെ ഉത്സവം ആഗസ്റ്റ് 6 ന്


തിരുവനന്തുപുരം :  ( 2018 ഓഗസ്റ്റ് 4 ): 

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിൻറെ വിവിധ തലങ്ങളെയും വിതാനങ്ങളെയും ഉയർത്തിക്കൊണ്ടുവരുന്ന 'ജനാധിപത്യത്തിൻറെ ഉത്സവം' എന്ന ഒരു പരിപാടി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെയും കേരള സർക്കാരിൻറെ പാർലമെൻററി കാര്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്നു. ജനാധിപത്യപ്രക്രിയയ്ക്ക് എതിരെ ഉയർന്നു വരുന്ന വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലും പുതിയ തലമുറയിലും ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെ കുറിച്ചും അവബോധവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനുതകുന്ന ജനാധിപത്യത്തിന്റെ ഒരു ഉത്സവമായിരിക്കും ഇത്. 2018 ആഗസ്റ്റ് 6 ന് തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ ചേരുന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് സ്വതന്ത്രഭാരതത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച് ഒരു ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കും.


Report : Divya PRD
Camera : PRD Tvm Unit 

0 Response to "ഫെസ്റ്റിവൽ ഓൺ ഡമോക്രസി - ജനാധിപത്യത്തിൻറെ ഉത്സവം ആഗസ്റ്റ് 6 ന് "

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts