മാധ്യമ പ്രവർത്തകരെ മനസിലാക്കാൻ മാധ്യമ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങണം

മാധ്യമ പ്രവർത്തകരെ മനസിലാക്കാൻ മാധ്യമ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങണം - KRMU സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ്

കൊല്ലം : മാധ്യമപ്രവർത്തകരെ മനസിലാക്കാനും അവരെ സഹായിക്കാനും മാധ്യമ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങണം എന്നു കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ് പറഞ്ഞു.കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തുടനീളം ജോലി ചെയുന്ന മാധ്യമ പ്രവർത്തകർ പല കാര്യങ്ങളിലും സുരക്ഷിതരല്ല ഇതു അവഗണിക്കാൻ ആകില്ല.ഈ അരക്ഷിതാവസ്ഥ മാറ്റിയെടുക്കാൻ ഓരോ മധ്യമ പ്രവർത്തകനും ബാധ്യസ്ഥനാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ മാധ്യമ ട്രേഡ് യൂണിയൻ ആയ കേരള റിപ്പോർട്ടേഴ്‌സ്‌ ആൻഡ് മീഡിയ പേഴ്‌സൻസ്  യൂണിയനിൽ അംഗത്വമെടുക്കുന്നവർക്കു  ക്ഷേമനിധി, സമഗ്ര ആരോഗ്യ ഇൻഷുറൻസ്  തുടങ്ങിയ ആനുകൂല്യങ്ങൾ  ലഭ്യമാകും. മാധ്യമവുമായി ബന്ധപ്പെട്ടു ഏത് തസ്തികയിലും ജോലി ചെയ്യുന്ന ആളുകൾക്ക് യൂണിയനിൽ അംഗത്വം എടുക്കുവാൻ സാധിക്കും.

പി ജയകുമാറിന്റെ അധ്യക്ഷതയിൽ കൊല്ലം ശ്രീകണ്ഠൻ നായർ ഹാളിൽ കൂടിയ യോഗത്തിൽ സംസ്ഥാന മീഡിയ കൺവീനർ ഡി.റ്റി.രാഗീഷ് രാജ,എറണാകുളം ജില്ലാ ട്രഷറർ വിഷ്‌ണു.പി തുടങ്ങിയവർ സംസാരിച്ചു.തുടർന്നു അംഗത്വ വിതരണം സംസ്ഥാന സെക്രട്ടറി നിർവഹിച്ചു.ശേഷം ജയകുമാർ.പി.പ്രസിഡന്റ്,കെ.കെ.സുരേഷ് കുമാർ ജനറൽ സെക്രട്ടറി,മാനുലാൽ.പി.എം.ട്രഷറർ,ബിനോയ് വൈസ് പ്രസിഡന്റ്,സത്യരാജ് ജോയിന്റ് സെക്രട്ടറി  ,വിപിൻ മീഡിയ കൺവീനർ എന്നിവരെയും പത്തംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.


ചെറുതോണി ഷട്ടർ തുറന്നാൽ ആദ്യം നാല് മണിക്കൂർ മാത്രം : തുലാ വർഷത്തിലും തുറക്കാൻ സാധ്യത - മന്ത്രി എം.എം.മണി     ട്രയൽ റൺ വേണ്ടി വരും : മന്ത്രി     


ടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയിൽ എത്തുമ്പോൾ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി ജില്ലാകലക്ടറെ അറിയിക്കും കലക്ടറുടെ അനുമതിയോടെ മാത്രമേ ഡാം തുറക്കുകയുള്ളൂ. ട്രയൽ റൺ നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം കലക്ടറുടെ അനുമതി ലഭിച്ചാലുടൻ ബോർഡ് നടപടി തുടങ്ങും. മുന്നറിയിപ്പ് സമയദൈർഘ്യം സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാകലക്ടറാണ് തീരുമാനമെടുക്കുക. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ നടുവിലുള്ള ഷട്ടറാകും ട്രയൽ റണ്ണിനായി തുറക്കുക. ഇത് 50 സെന്റീമീറ്ററിൽ ഉയർത്തിയാണ് വെള്ളം തുറന്നുവിടുന്നത്. കലക്ടറുടെ അനുമതി ലഭിച്ചാൽ 50 സെ.മീ ഷട്ടർ ഉയർത്തുന്നതിന് 10 മിനിറ്റ് മതിയാകും. നാല് മണിക്കൂർ തുടർച്ചയായി വെള്ളം തുറന്നുവിടുമ്പോൾ 0.72 ദശലക്ഷം ക്വുബിക് മീറ്റർ (7,20,000 മീറ്റർ ക്യൂബ്) വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ജലമാണ്. ഒരു മണിക്കൂറിൽ 10 ലക്ഷം രൂപ പ്രകാരം 40 ലക്ഷം രൂപയുടെ വെള്ളം മാത്രമാണ് വൈദ്യുതി ബോർഡിന് വിനിയോഗിക്കേണ്ടിവരുകയുള്ളൂ. കഴിഞ്ഞ 26 വർഷത്തിനു മുമ്പ് നേരത്തെ ഡാം തുറന്നിട്ടുള്ളത് 2401 അടിയിൽ ആയിരുന്നു. പരീക്ഷണ തുറക്കലിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഇനിയൊരുഘട്ടത്തിൽ ഡാം തുറക്കേണ്ടി വന്നാൽ പിന്നീടുള്ള നടപടികൾക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഇതാണെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ, ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവരുടെ പിന്തുണയോടെ കലക്ടർ കെ. ജീവൻബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അവലോകന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ഇ.എസ്.ബിജിമോൾ എം.എൽ.എ, വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ജില്ലാകലക്ടർ കെ. ജീവൻബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാൽ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ആർ.ഡി.ഒ എം.പി വിനോദ്, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികളായ ആൻസി തോമസ്, പി.കെ. രാജു, ഷീബ ജയൻ, ഡോളി ജോസ് തുടങ്ങിയവർ പങ്കെടുത്തു. ചെറുതോണി ഡാമിൽ തുറന്ന കൺട്രോൾ റൂം മന്ത്രി സന്ദർശിച്ചു. കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എൽ.എ, ലിസമ്മ സാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Camera : Santhosh, I & PRD,Idukki


ഫെസ്റ്റിവൽ ഓൺ ഡമോക്രസി - ജനാധിപത്യത്തിൻറെ ഉത്സവം ആഗസ്റ്റ് 6 ന്


തിരുവനന്തുപുരം :  ( 2018 ഓഗസ്റ്റ് 4 ): 

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിൻറെ വിവിധ തലങ്ങളെയും വിതാനങ്ങളെയും ഉയർത്തിക്കൊണ്ടുവരുന്ന 'ജനാധിപത്യത്തിൻറെ ഉത്സവം' എന്ന ഒരു പരിപാടി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെയും കേരള സർക്കാരിൻറെ പാർലമെൻററി കാര്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്നു. ജനാധിപത്യപ്രക്രിയയ്ക്ക് എതിരെ ഉയർന്നു വരുന്ന വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലും പുതിയ തലമുറയിലും ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെ കുറിച്ചും അവബോധവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനുതകുന്ന ജനാധിപത്യത്തിന്റെ ഒരു ഉത്സവമായിരിക്കും ഇത്. 2018 ആഗസ്റ്റ് 6 ന് തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ ചേരുന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് സ്വതന്ത്രഭാരതത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച് ഒരു ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കും.


Report : Divya PRD
Camera : PRD Tvm Unit 

ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കും: എ.കെ ബാലന്‍കൊച്ചി: (4 August 2018)  അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. ഉമ്പായിയുടെ ഫോര്‍ട്ടുകൊച്ചി കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ ഉമ്പായീസ് ഗസല്‍ എന്ന വസിതിയിലാണ് മന്ത്രി എത്തിയത്. വീട്ടില്‍ എത്തി അര മണിക്കൂറോളം ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

ഉമ്പായിയുടെ കുടുംബത്തിന്  സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുടുംബത്തിന്  സാമ്പത്തിക സഹായവും  അനുവദിക്കും. 

കെ.ജെ. മാക്‌സി എംഎല്‍എ, പൊതു പ്രവര്‍ത്തകരായ കെ.എം റിയാദ്,   എം.എ താഹ എന്നിവര്‍ പങ്കെടുത്തു.


ഉമ്പായിയുടെ ഗാനങ്ങൾ കാണാം 


ഒരിക്കൽ നീ  പറഞ്ഞു ....പാടുക സൈഗാൾ.... ചെറുപ്പത്തിൽ നമ്മൾ ...
വിശ്വ രൂപം 2 കൊച്ചി ലോഞ്ച്

കൊച്ചി :  2013  ൽ  പുറത്തിറങ്ങിയ വിശ്വരൂപം സിനിമയുടെ രണ്ടാം പതിപ്പ്  ആഗസ്ത് പത്തിന് കേരളത്തിൽ റിലീസ് ചെയ്യും.  നാല് വർഷം  മുൻപ്  സിനിമയുടെ 90 ശതമാനവും പൂർത്തീകരിച്ചിരുന്നങ്കിലും  ചില പ്രതി സന്ധികളെ ത്തുടർന്ന് റിലീസ് വൈകുകയായിരുന്നു. സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം 17  രംഗങ്ങൾ  സിനിമയിൽ നിന്നും വെട്ടി മാറ്റി എന്നറിയുന്നു.


COURTESY - METRO VARTHA NEWS : 

രാജ്യത്ത് അസഹിഷ്ണുത വളരുന്നു: കമൽ ഹാസൻ

Published:03 August 2018

# സിറിൾ ലൂക്കോസ്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. കേരളത്തിലെത്തുന്നത് തനിക്ക് തന്‍റെ വീട്ടില്‍ വരുന്നതിനു തുല്യമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ഇടയ്ക്ക് രാഷ്‌ട്രീയവും പറഞ്ഞ കമൽ‌  ഇംഗ്ലീഷിലും മലയാളത്തിലുമാണ് സംസാരിച്ചത്
കൊച്ചി: രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് നടൻ കമലഹാസൻ. സാക്ഷരതയിൽ മുന്നിലുള്ള കേരളം പോലുള്ളസംസ്ഥാനമാണ് ഈ സാഹചര്യത്തെ ചോദ്യം ചെയ്യാൻ മുന്നിട്ടിറങ്ങേണ്ടത്. രാജ്യത്തു ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്നതാണു സ്ഥിതി. ഹേ റാമും നിർമാല്യവും പോലെയുളള സിനിമകൾ ഇന്ന് ചെയ്യാൻ കഴിയുമോയെന്നു സംശയമുണ്ട്.
കോൺഗ്രസ് മറ്റു പാർട്ടികളും നേതൃത്വം നൽകുന്ന വിശാല മുന്നണിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിനു തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന പാർട്ടികളോടു സഹകരിക്കുമെന്നു കമൽ വ്യക്തമാക്കി. എന്നാൽ തമിഴ്നാടിന്‍റെ പുരോഗതിയാണു പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. കേരളത്തിലെത്തുന്നത് തനിക്ക് തന്‍റെ വീട്ടില്‍ വരുന്നതിനു തുല്യമാണെന്ന് കമല്‍ഹാസന്‍. റാം ഗ്രൂപ്പ് കേരളത്തിലെത്തിക്കുന്ന വിശ്വരൂപം 2ന്‍റെ ലോഞ്ചിങ് ചടങ്ങിലേക്കാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. രാവിലെ 10.30നാണ് തുടങ്ങേണ്ട പരിപാടി ഏറെ വൈകി 11.45 നോടെയാണ് തുടങ്ങാനായത്. നാദിര്‍ഷ, ജോഷി, പ്രിയ വാര്യര്‍, അതിഥി രവി തുടങ്ങി മലയാള സിനിമയിലെ ഒരുപിടി പ്രമുഖരും വേദി അലങ്കരിക്കാന്‍ എത്തിയിരുന്നു. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം സിനിമയുടെ തുടര്‍ച്ചയാണ് വിശ്വരൂപം 2.
രണ്ടാം ഭാഗം ആദ്യത്തേതിലും ഗംഭീരമാകുമെന്ന ആത്മവിശ്വാസം കമലഹാസന്‍ പങ്കുവച്ചു. ഒരു പ്രേക്ഷകനെന്ന നിലയില്‍ ആരും ഇഷ്ടപ്പെടുന്ന സിനിമയാണ് വിശ്വരൂപം 2. ചിത്രത്തിന്റെ ഷൂട്ടിങ് നാല് വര്‍ഷം മുന്‍പ് 98 ശതമാനവും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് നീണ്ടുവെന്നും കമല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചിത്രത്തിന്റെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താന്‍.
 
ഒരു സ്‌പൈ ത്രില്ലറാണ് വിശ്വരൂപം 2. കമലഹാസന്‍ തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജകൂമാര്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍, നാസര്‍ വാഹിദ് റഹ്മാന്‍, ജയദീപ് അലവട്ട്, ആനന്ദ് മഹാദേവന്‍, യൂസഫ് ഹുസൈന്‍, രാജേന്ദ്ര ഗുപ്ത തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 10ന് കേരളത്തില്‍ റിലീസ് ചെയ്യും. ഷാംദ്, സാനു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗിബ്രാന്‍. കമലഹാസനൊപ്പം അസ്‌കര്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. 

കാശ്മീർ വരെ യാത്രയിലുടനീളം ഹോൺ അടിക്കില്ല


കൊച്ചി :  യാത്രയിലുടനീളം ഹോൺ അടിക്കില്ല എന്നുള്ള നിശ്ചയ ദാർഢ്യത്തോടെ  കൊച്ചിയിൽ നിന്നും നാല് യുവാക്കൾ ഇരു ചക്ര വാഹനത്തിൽ കാശ്മീർ വരെ യാത്രയാവുന്നു. ഇന്ന് ആഗസ്ത് നാലിന് രാവിലെയാണ്   ശബ്ദ മലിനീകരണം പരിസര മലിനീകരണം എന്ന സന്ദേശവുമായി യുവാക്കൾ  കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിനു മുന്നിൽ നിന്നും യാത്രയായത്.  നാലുപേരാണ് കൊച്ചിയിൽ നിന്നും യാത്ര ആരംഭിച്ചത് . മറ്റു രണ്ടു പേര്  ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും സംഘത്തോടൊപ്പം ചേരും . പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന ഭാരതയാത്ര  ആഗസ്റ്റ് 21 നു തിരികെ എത്തും.
 

Camera & Report : Manoj 

Popular Posts