Home » Archive for 2015
പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്
കഥാകൃത്തും
ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും നമ്മുടെ ബൂലോകം പത്രാധിപ സമിതി അംഗവും ആയിരുന്ന
കെ.ആർ.മനോരാജിന്റെ
സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ
ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന് ഇ.പി.ശ്രീകുമാർ അർഹനായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
കെ.യു.മേനോൻ,
എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ്
അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും
ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര
ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.
33,333
രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ
ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക്
ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
ഓണ്‍ ലൈൻ സൌഹൃദ സമ്മേളനം
ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര
സമ്മേളനം. അന്നേ ദിവസം രാവിലെ 9 മണി മുതൽ ഒത്തുകൂടാൻ താൽപ്പര്യമുള്ള ഓൺലൈൻ / ഓഫ്ലൈൻ
സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി
ആലോചനയുണ്ട്.
പുരസ്ക്കാര
സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന
സ്ഥലത്തുള്ള ‘മുസ്രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ്
നടക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കമന്റായി അറിയിക്കുക. ഉച്ചഭക്ഷണത്തിന്റെ
ചിലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.
Subscribe to:
Posts (Atom)
Popular Posts
-
പ്രിയ വായനക്കാരെ, നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ സേവ് കേരള ...................... എന്ന ഇ പ്രചരണം തുടങ്ങുകയാണ്. ...
-
കണക്ക് പുസ്തകം എന്ന പുസ്തകം ഈ കുറുപ്പ് ഒരു സംഭവമാ.അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇങ്ങനെ കാണാം.. "ഇരുപത്തിഒന്പതു വര്‍ഷങ്ങള്‍ക്കു മുന്പ...
-
സുനില്‍ കൃഷ്ണന് But a man is not made for defeat. A man can be destroyed but not defeated. (Ernest Hemingway ; The Old Man and the Sea...
-
കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വ...
-
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഈ മാസം 14 ന് ര...
-
"വിവാദങ്ങള്‍ക്ക് ഒരു നേര്‍ക്കാഴ്ച "എന്ന പേരില്‍ ഒരു ബ്ലോഗ്ഗേഴ്സ് അഭിമുഖ പരമ്പര പ്രസിദ്ധീകരിക്കുന്നു എന്ന് ഞങ്ങള്‍ ഈ ബ്ലോഗിന്റെ ആര...
-
തെയ്യം ചുമർചിത്ര രചന പൂർത്തിയായി കാലടി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കുകയാണ് വിഷ്ണുണുമ...