ബൂലോകം.കോം പോര്‍ട്ടല്‍ നടത്തുന്ന സൂപ്പര്‍ ബ്ലോഗര്‍ 2012 അവാര്‍ഡു വോട്ടിംഗ് തീരാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം.
ഇത് മൂന്നാം തവണയാണ് ബൂലോകം ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ സൂപ്പര്‍
ബ്ലോഗര്‍ അവാര്‍ഡു നടത്തപ്പെടുന്നത്. ബഷീര്‍ വള്ളിക്കുന്ന്, നിരക്ഷരന്
എന്നിവരായിരുന്നു മുന്‍ വര്‍ഷത്തെ അവാര്‍ഡു ജേതാക്കള്‍.
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യക്തമായ തിരഞ്ഞെടുപ്പ് മാന മാനദണ്ഡങ്ങളോടെ
ആണ് ഈ വര്‍ഷത്തെ വോട്ടെടുപ്പ് നടത്തുന്നത് എന്ന് ബൂലോകം .കോം
ചെയര്മാന് & പബ്ലിഷര്‍ ജെയിംസ് ബ്രൈറ്റ് നമ്മുടെ ബൂലോകത്തോട്
പറഞ്ഞു. വായനക്കാരുടെ വോട്ടിംഗ് വഴി നടക്കുന്ന തെരഞ്ഞെടുപ്പിന് അമ്പതു
ശതമാനം മാര്‍ക്ക് മാത്രമേ നല്‍കുവെന്നും താഴെ നല്കുന്ന വ്യക്തമായ
മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് മാത്രമേ ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍
അവാര്‍ഡിന് ആളുകളെ പരിഗണിച്ചിരിക്കുന്നത് എന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് കണക്കിലെടുത്ത മാനദണ്ഡങ്ങള്‍
- മലയാളം അക്ഷരത്തെറ്റുകൂടാതെയും പരമാവധി വ്യാകരണപ്പിശകുകള്‍ ഒഴിവാക്കിയും എഴുതാനുള്ള കഴിവ്
- രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം
- കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഉള്ള അറിവും, അതിനു അനുയോജ്യമായ ഈ-എഴുത്ത് മാധ്യമത്തിന്റെ തെരെഞ്ഞെടുപ്പും
- സര്‍ഗാത്മകത
- ജനസമ്മതിയും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള കഴിവും
- എഴുത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തിലൂടെ ഈ -എഴുത്തിനെ, പ്രിന്റ് മാധ്യമങ്ങള്‍ക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പങ്കാളിത്തം
- ഈ എഴുത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗത്തിലുള്ള വൈദഗ്ദ്ധ്യം
- സൃഷ്ട്ടികളിലും അഭിപ്രായങ്ങളിലുമുള്ള മൗലികത
മത്സരങ്ങളെ അതിന്റെ സ്പിരിട്ടില് എടുക്കുകയും അത് ആരോടും ചോദിച്ച് വാങ്ങാതെ , അര്‍ഹതയുണ്ടെങ്കില്‍ അതിലെ സമ്മാനം നേടിയെടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ കാര്യം. ഇവിടെ ബൂലോകം ഓണ്‍ലൈന്‍ ഒരു സൂപ്പര്‍ ബ്ലോഗര്‍ മത്സരം നടത്തുകയും അതില്‍ ഞാന്‍ ഉള്‍പ്പെടെ നോമിനികള്‍ ആവുകയും ചെയ്തപ്പോള്‍ അതുകൊണ്ട് തന്നെയാണ് പേര്‍സണല്‍ ആയി വോട്ട് ചോദിക്കാതെ അര്‍ഹതയുള്ളവര്‍ക്ക് വോട്ട് നല്‍കൂ എന്ന രീതിയില്‍ ആ മത്സരത്തെ പറ്റി അറിയാത്തവരിലേക്ക് ഫെയ്സ്ബുക്ക് ലിങ്ക് തന്നതും ശേഷം അത് എന്റെ ഫെയ്സ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തതും. പക്ഷെ ഇന്ന് വളരെ യാദൃശ്ചികമായി ഒരു മത്സരാത്ഥിയുടെ പ്രൊഫൈലില്‍ നോക്കിയപ്പോള്‍ നിരന്തരം അദ്ദേഹം ചാനലുകളിലെപോലെ വോട്ടിങ് നില കാണിച്ചുകൊണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അവാര്‍ഡുകള്‍ , കമ്മറ്റികള്‍ / ജനങ്ങള്‍ / വായനക്കാര്‍ തീരുമാനിക്കേണ്ടതാണെന്നും അവരെകൊണ്ട് തീരുമാനിപ്പിക്കേണ്ടതല്ലെന്നും വിശ്വസിക്കുന്നത് കൊണ്ട് അത് കണ്ടപ്പോള്‍ വിഷമം തോന്നി.ശരിയല്ല എന്നും.. അതുകൊണ്ട് മാത്രം, ഇവിടെ എന്റെ സുഹൃത്തുക്കളോട് ഞാന്‍ വോട്ട് ചോദിക്കുന്നു. എനിക്കല്ല.. മറിച്ച് , ബൂലോകത്തിനായി ഒട്ടേറെ മികച്ച എഴുത്തുകള്‍ നല്‍കുകയും ഒപ്പം ഒട്ടേറെ കൂട്ടായ്മകളില്‍ പങ്കുകൊള്ളുകയും ചെയ്ത ഡോ: ജയന് ഏവൂരിനെയോ അതല്ലെങ്കില്‍ മലയാളം ബ്ലോഗിങിനെ ഇത്രമേല്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ച ബെര്ളിയെയോ നിങ്ങളുടെ വോട്ടുകള്‍ നല്കി വിജയിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു..
ReplyDeleteഇനി ഇവിടെ മറ്റൊരു ചോദ്യം വരാം. എന്തുകൊണ്ട് മനോരാജ് സ്വയം വോട്ട് ചോദിക്കാതെ മറ്റുള്ളവര്‍ക്കായി വോട്ട് ചോദിക്കുന്നു എന്ന്..(അങ്ങിനെ ചില ചോദ്യങ്ങള്‍ ഇതേ കാര്യം ഫെയ്സ്ബുക്കില്‍ പറഞ്ഞപ്പോള്‍ വന്നിരുന്നു) ഇവിടെ ഞാന്‍ സ്നേഹിക്കുന്ന ഒട്ടേറെ നല്ല ബ്ലോഗര്‍മാര്‍ മത്സരരംഗത്തുണ്ട്. ഞാനുള്‍പ്പെടെ അവരാരും ഇനി മത്സരത്തില്‍ മുന്നിലേക്ക് കയറില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ഇപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തുമുള്ള മേല്പ്പറഞ്ഞവര് ഈ അവാര്‍ഡിന് അര്‍ഹരായത് കൊണ്ടും അവരെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മാത്രം.
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ