Deepavali Special By Arun Kayamkulam
ഭരതന് ഉറങ്ങിയിരുന്നില്ല.
പതിനാല് വര്‍ഷം, നീണ്ട പതിനാലു വര്‍ഷമായുള്ള കാത്തിരുപ്പാണ്.ജ്യേഷ്ഠന് വരുമെന്ന് ഉറപ്പാണ്, എങ്കിലും മനസ്സില്‍ ആകെ അസ്വസ്ഥത.അയോദ്ധ്യാവാസികളെല്ലാം
കൂടെയുണ്ട്, പോരാത്തതിനു ശത്രുഘ്നനും.
പാദുകം പൂജിച്ച് കൊണ്ട് പതിനാലു വര്‍ഷമായി കഴിയുന്നു...
ജ്യേഷ്ഠാ, അങ്ങ് എവിടെയാണ്??
തഴുകി കടന്ന് പോയ മന്ദമാരുതന് പോലും മറുപടി പറയുന്നില്ല, അവരും തന്നോട് പിണക്കമായിരിക്കും.ജ്യേഷ്ഠനെ വനത്തിലേക്ക് അയച്ച പാപിയായൊരമ്മയുടെ
മകനാണല്ലോ താന്‍.കാലം ഒരുപക്ഷേ നാളെ തനിക്കും അധികാരമോഹമായിരുന്നെന്ന് പറയുമോ?
അങ്ങനെ പറയാതിരിക്കണമെങ്കില്‍ ജ്യേഷ്ഠന് വരണം.
ശ്രീരാമദേവാ, അങ്ങ് എവിടെയാണ്??
മറുപടി നിശബ്ദതയായിരുന്നു.
ഭരതന്റെ സങ്കടം കാണാന്‍ വയ്യാതെ ശത്രുഘനന് പുറത്തേക്കിറങ്ങി.തന്റെ ജ്യേഷ്ഠന്റെ മനസ്സ് വേദനിക്കുന്നത് അവനു സഹിക്കുമായിരുന്നില്ല.ഇതിപ്പോള്‍ ആദ്യമായല്ല,
ശ്രീരാമദേവനെ വേര്‍പിരിഞ്ഞ അന്ന് തുടങ്ങിയ സങ്കടമാണ്..
ഇനി ഒരു ദിവസം കൂടി കാത്താല്‍ മതി.
ജ്യേഷ്ഠന് വാക്ക് പാലിക്കാതിരുന്നിട്ടില്ല, നാളെ വരും.
അപ്പോഴാണ് ജനകൂട്ടത്തിനിടയില്‍ നിന്ന് ഒരു ആരവമുയര്‍ന്നത്.ശത്രുഘനന് പുറത്തേക്ക് ഇറങ്ങി, എല്ലാവരും ആകാശത്തേക്ക് നോക്കുന്നു...
എന്താണത്??
ദൂരെ ഒരു പൊട്ടു പോലെ!!!
അത് അടുത്ത് അടുത്ത് വരുന്നുണ്ട്.
കോലാഹലം കേട്ട് പുറത്തേക്ക് ഇറങ്ങിയ ഭരതനും ആ കാഴ്ച കണ്ടു...
വായു വേഗത്തില്‍ അടുത്ത് വരുന്ന ഒരു രൂപം!!
നിമിഷ നേരം കൊണ്ട് മുന്നില്‍ പറന്ന് ഇറങ്ങിയ ആ രൂപത്തെ അവര്‍ അത്ഭുതത്തോടെ നോക്കി.ഒരു കാര്യം ഉറപ്പ്, അത് മനുഷ്യനല്ല, ഒരു കുരങ്ങിന്റെ മുഖം, എന്നാല്‍
ദൈവികമായ ഒരു തേജസ്സും.
ഭരതന് അറിയാതെ കൈ കൂപ്പി.
തിരികെ കൈ കൂപ്പി ആ രൂപം പറഞ്ഞു:
"ഞാന്‍ ഹനുമാന്, ശ്രീരാമദാസന്"
അത്ഭുതത്തോടെയായിരുന്നു അവര്‍ ആ കഥ കേട്ടത്...
പതിനാലു വര്‍ഷം മുമ്പ് തങ്ങളില്‍ നിന്ന് പിരിഞ്ഞ രാമന്റെ കഥ.സീതയെ അപഹരിച്ച രാവണന്റെ കഥ.ഒടുവില്‍ ചിറ കെട്ടി ലങ്കയിലെത്തി യുദ്ധം ചെയ്ത കഥ.
രാമരാവണയുദ്ധം കേട്ടപ്പോള്‍ അവരില്‍ ഒരോരുത്തര്‍ക്കും ശരീരത്തിലൂടെ രക്തം കുതിച്ച ചാടുന്ന പോലെ തോന്നി.ഒടുവില്‍ രാമന് രാവണനെ വധിച്ചതറിഞ്ഞപ്പോള്
അറിയാതെ അവര്‍ വിളിച്ച പോയി:
"ജയ് സീതാറാം...ജയ് സീതാറാം..."
അങ്ങനെ അഗ്നിശുദ്ധി വരുത്തിയ സീതാദേവിയുമായി രാമദേവന് അയോദ്ധ്യയിലേക്ക് തിരിച്ചതറിഞ്ഞപ്പോള് ഭരതന് ആകാംക്ഷയോടെ ചോദിച്ചു:
"ജ്യേഷ്ഠനിപ്പോള് എവിടെയാണ്?"
ഭരതനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഹനുമാന് മറുപടി നല്കി:
"ഇന്ന് ഭരദ്വാജ ആശ്രമത്തിലാണ്, നാളെ ഇവിടേക്ക് വരും"
ആബാലവൃദ്ധം ജനങ്ങളും ആകാംക്ഷയോടാണ് കാത്തിരുന്നത്.
രാമദേവന് വരുന്നുണ്ടെന്ന ഹനുമാന്റെ വാക്കുകള്‍ അവരിലേക്ക് ഒരു വെളിച്ചം പകര്‍ന്നിരിക്കുന്നു, അതൊരു പൂത്തിരിയായി കത്തി പടരുന്ന നിമിഷത്തിനായാണ് അവരുടെ
കാത്തിരിപ്പ്.
എല്ലാവരുടെയും മനസില്‍ ഹനുമാന് പറഞ്ഞ കഥയാണ്, രാമന്റെ യാത്രയുടെ കഥ.
ഭരതനും ശത്രുഘനനും സമാധാനമായി ഇരിക്കാന്‍ പറ്റുന്നില്ല.തങ്ങളുടെ എല്ലാമെല്ലാമായ ജ്യേഷ്ഠന്റെ വരവ് മാത്രമാണ് അവരുടെ മനസ്സില്‍.
സമയം നീങ്ങി കൊണ്ടിരിക്കുന്നു....
എവിടെ ശ്രീരാമസ്വാമി??
ഒരോ മനസ്സിലും ഈ ചോദ്യം മാത്രം.
"അതാ അവിടെ...!!!" ആരുടേയോ സ്വരം.
ആകാശത്തില്‍ അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജനങ്ങളില്‍ നിന്ന് ഒരു ആരവം ഉയര്‍ന്നു..
അതാ പുഷ്പക വിമാനം പ്രത്യക്ഷമായിരിക്കുന്നു!!
"ശ്രീരാമസ്വാമി....ശ്രീരാമസ്വാ മി..."
ജയ് വിളികള്‍ അന്തരീക്ഷത്തിലെങ്ങും മുഴങ്ങി.
വിമാനം നിലത്തേക്കിറങ്ങി, അതില്‍ നിന്നും രാമലക്ഷ്മണന്മാരും സീതയും മറ്റ് സ്നേഹിതരും ഇറങ്ങി.കൈകേയിയുടെ കണ്ണില്‍ അറിയാതെ കണ്ണുനീര്
നിറഞ്ഞു.സീതാസ്വയംവരത്തിനു ശേഷം അയോധ്യയിലെത്തിയ രാമന് തന്റെ കാല് തൊട്ട് വന്ദിച്ചിട്ട് ആരും കേള്‍ക്കാതെ രഹസ്യമായി ആവശ്യപ്പെട്ടത് അവരുടെ മനസ്സിലേക്ക്
ഓടിയെത്തി...
"കൈകേയി മാതാവേ, ഇനി എല്ലാം മാതാവിനെ കഴിയു..."
രാവണനിഗ്രഹത്തിനു രാമനു പോകാന്‍ താന്‍ കാരണമാകുമെന്ന് അന്നേ രാമനു അറിയാമായിരുന്നോ?
ആ സംശയത്തിനു മറുപടി എന്നോണ്ണം രാമദേവന് കൈകേയിയെ നോക്കി പുഞ്ചിരിച്ചു.കൈകേയിയുടെ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ കത്തി.
അന്ന് അയോദ്ധ്യാവാസികളുടെ മനസ്സ് നിറഞ്ഞു.
വീടുകളിലെല്ലാം വിളക്ക് കൊളുത്തി ആഘോഷമായി അവര്‍ കൊണ്ടാടി.
രണ്ട് പ്രാവശ്യമാണ് ഭൂമിയില്‍ ഇങ്ങനൊരു ആഘോഷമുണ്ടായത്...
ഒന്ന് പത്നീ സമേതനായി വിഷ്ണുഭഗവാന് നരകാസുരനെ വധിച്ചനാളിലാണെങ്കില് മറ്റൊന്ന് വിജയശ്രീലാളിതനായി തിരികെയെത്തിയ രാമനെ സ്വീകരിക്കുന്ന ദിവസവും...
കാലാന്തരത്തില്‍ ആ ആഘോഷത്തിനു ദീപാവലി എന്ന് പേരായി.
ദീപങ്ങളുടെ ആവലി...
തിന്മയുടെ മേല്‍ നന്മയുടെ വിജയം...
അതിനൊരു ആഘോഷം...
ദീപാവലി!!!
തിന്മകള് അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ ഒരിക്കല്‍ കൂടി നന്മയുടെ വിജയം ആഗ്രഹിച്ചു കൊണ്ട്, സ്നേഹപൂര്‍വ്വം എല്ലാ സുഹൃത്തുക്കള്‍ക്കും ദീപാവലി
ആശംസകളോടെ...
സ്നേഹപൂര്‍വ്വം
Image Courtesy
Deepavali Wishes to all
ReplyDeleteആശംസകള്‍
ReplyDeleteദീപാവലി ആശംസകൾ
ReplyDeleteദീപമാലകളിൽ വെളിച്ചവും നന്മയും പൂക്കട്ടെ!
ReplyDeleteഎല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും വക മംഗളങ്ങൾ!
ദീപാവലി ആശംസകൾ
ReplyDeleteഎല്ലാ വായനക്കാര്‍ക്കും എന്റെയും കുടുംബത്തിന്റെയും നമ്മുടെ ഈ വിശാല ബൂലോക കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍..
ReplyDeleteആശംസകള്‍
ReplyDeleteദീപാവലി ആശംസകൾ...
ReplyDeleteവെളിച്ചം അന്ധകാരത്തെ ഇല്ലാതാക്കുന്നു.
ReplyDeleteദീപാവലി ആശംസകള്‍.
Happy Diwali
ReplyDeleteപുരാണവും ചരിത്രവുമൊക്കെ എന്തുമാകട്ടെ. ജനങ്ങൾ ഐശ്വര്യത്തോടും ആഘോഷങ്ങളോടും കൂടെ കഴിയുന്ന എല്ലാ ദിവസങ്ങൾക്കും ആശംസകൾ.
ReplyDeleteഎല്ലാവർക്കും ദീപാവലി ആശംസകൾ !!
ദീപാവലി ആശംസകള്‍......
ReplyDeleteആശംസകള്‍
ReplyDelete