സജി മാർക്കോസ്
"നോർവേയിൽ പോകുന്ന സ്ഥിതിയ്ക്ക് ഫ്ജോർഡ് (fjord) യാത്ര ഒഴിവാക്കാൻ പറ്റില്ല" വർഷങ്ങൾ നോർവേയിൽ താമസിച്ചവനേപ്പോലെയാണ് ജയ്സന്റെ സംസാരം.
"ഫ്രാങ്ക്ഫർട്ടിൽ നിന്നും നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ നമ്മുടെ ഫ്ലൈറ്റ് എത്തുന്നത് രാത്രി 10 മണിയ്ക്ക്. അപ്പോഴേയ്ക്കും ഓസ്ലോ സെന്റ്ട്രൽ റെയിൽ വേസ്റ്റേഷനിലുള്ള NSB ഓഫീസ് അടച്ചു പോകും. കാരണം നമ്മൾ ചെല്ലുന്നത് നിഭാഗ്യവശാൽ ശനിയാഴ്ചയാണ്. മറ്റേതെങ്കിലും ദിവസം ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അവിടെ നിന്നും ആണ് നമ്മുടെ ഫ്ജോർഡ് ടിക്കറ്റ് കളക്ട് ചെയ്യേണ്ടത്. അപ്പോൾ എന്തു ചെയ്യും? "
ജയ്സൺ പറഞ്ഞുകൊണ്ടേയിരുന്നു, എങ്കിലും ഞാനതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല.
ജയ്സൺ പറഞ്ഞുകൊണ്ടേയിരുന്നു, എങ്കിലും ഞാനതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല.
സാങ്കേതിക വിവരങ്ങളിൽ അസാമാന്യജ്ഞാനവും വളരെ കൃത്യതയുമുള്ള ഒരു സഹയാത്രികൻ ഉള്ളതിന്റെ ഗുണം കഴിഞ്ഞ പത്തിരുപതു വർഷമായി ഞാൻ അനുഭവിക്കുന്നതാണ്. ചോദ്യം ചോദിയ്ക്കുന്ന ആൾ തന്നെ അല്പം കഴിഞ്ഞ് ഉത്തരവും കണ്ടെത്തികൊള്ളും എന്ന് എനിയ്ക്ക് അറിയാമായിരുന്നു.
ശ്രദ്ധിക്കാതിരുന്നതിന്റെ കാരണം അത് മാത്രമായിരുന്നില്ല. കമ്പ്യൂട്ടറിൽ കാണുന്ന നോർവേ ഫ്ജോർഡ് യാത്രയുടെ ചിത്രങ്ങൾ ആരുടേയും മനം മയക്കുന്നതായിരുന്നു. സഞ്ചാരികളുടെ സ്വപ്നയാത്രയായ ഫ്ലാം റെയിൽവെ- ലോകത്തിലേ ഏറ്റവും രസകരമായ ട്രെയിൻ സഞ്ചാരം എന്നു സാക്ഷ്യപ്പെടുത്തിയ മനോഹരവും അതേസമയം സാഹസികവുമായ ഒന്നേകാൽ മണിക്കൂർ യാത്ര ആയിരുന്നു ഫ്ജോർഡ് ടൂറിന്റെ ഒന്നാമത്തെ ആകർഷണം.
ഫ്ലാം ട്രെയിൻ
ഫ്ലാം റെയില്‍വേയിൽ 20 തുരങ്കങ്ങൾ, 4 വാട്ടർ ടണൽ, 1പാലം എന്നിവയാണുള്ളത് . സമുദ്ര നിരപ്പിൽ നിന്നും 02. മീറ്റർ ഉയരത്തിലുള്ള മിർഡാലിൽ നിന്നും ആരംഭിച്ച് 20 കി. മി താണ്ടി ഫ്ലാം റെയില്‍വേ സ്റ്റേഷണില്‍ എത്തുമ്പോൽ 870 മീറ്റർ ഉയരത്തിൽ എത്തുന്നു. ഫ്ലാമിൽ നിന്നും തുടർന്നുള്ളയാത്ര ക്രൂസിലാണ്. ഫ്ജോർഡ് എന്ന നോർവീജിയൻ വാക്കിന്റെ അർത്ഥം കുത്തനെയുള്ള കുന്നുകൾക്കിടയിൽ നീണ്ടുകിടക്കുന്ന ജലാശയം എന്നാണ്.പിന്നീട് നോർവീജിയൻ ഭാഷയിൽ നിന്നും ആ വാക്ക് ഇംഗ്ലീഷ്ഭാഷ അതേപടി സ്വീകരിക്കുകയായിരുന്നു.
നോർവീജിയന്‍ ഫ്ജോർഡ് (from google)
ചെങ്കുത്തായ ചരിവുകളുള്ള കൂറ്റൻ പർവ്വതങ്ങൾ. അതിന്റെഇടുങ്ങിയ താഴ്വാരത്തിലൂടെ ഒരു പുഴ പോലെ നീണ്ടു പോകുന്ന നിശ്ചല ജലാശയം. ഇരുവശവും ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾക്കിടയിലൂടെയുള്ള ക്രൂസിലെ യാത്ര, ഫെബ്രുവരി മാസത്തിലെ കൊടും തണുപ്പ് -ഇതൊക്കെ സ്വപ്നം കണ്ടിരിയ്ക്കുകയാണ്ഞാൻ.
"അപ്പോൾ, നോർവേ ഇൻ എ നട്ഷെൽ" എന്ന് യാത്രയുടെ ടിക്കറ്റ് എടുക്കുന്നു. ഒകേ.....?"
"ഒകെ" എന്നു ഞാനും
യൂറോറെയിലിന്റെ സന്ദർശകർക്കായുള്ള പാസ് എടുത്തിരുന്നതുകൊണ്ട് 25 % കിഴിവ് കഴിച്ച് 3,300 നോർവീജിയൻ ക്രോണർ. (NOK)
"ഡൺ" ജയ്സൺ
. "ബീപ് ബീപ്" ക്രഡിറ്റ് കാർഡിൽ നിന്നും പൈസ എടുത്തിരിയ്ക്കുന്നു എന്നു കാണിച്ച് മെസേജും വന്നു.
ഈ യാത്രയിൽ ഒരാളോടും വഴി ചോദിയ്ക്കരുതെന്നും ഒരു ടാക്സി പോലും പിടിയ്ക്കരുതെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. യാത്രയ്ക്കുള്ള മുന്നൊരുക്കമായി പോകുന്ന എല്ലാ സ്ഥലത്തേക്കുറിച്ചും ഒരു യാത്രികൻ അറിയേണ്ട മുഴുവൻ വിവരങ്ങളും ശേഖരിച്ച്, എല്ലാ ടിക്കറ്റുകളും മുങ്കൂട്ടി വാങ്ങി, ഹോട്ടലുകൾ ബുക്ക് ചെയ്ത്, അങ്ങിനെ വളരെ അസൂത്രിതമായ ഒരു യാത്രയായിരുന്നു ഞങ്ങൾ പദ്ധതിയിട്ടിരുന്നത്.
പന്ത്രണ്ടോളം രാജ്യങ്ങൾ കാണേണ്ടതുണ്ട്. യാത്രയേക്കാൾ രസകരം ഈ പദ്ധതിയൊരുക്കൽ ആണെന്നു ഞങ്ങളുടെ മുൻകാല അനുഭവങ്ങളിൽ നിന്നും അറിയാമായിരുന്നു. അതുകൊണ്ട് ഏതാണ്ട് 2 മാസക്കാലം എല്ലാ ദിവസവും മൂന്നും നാലും മണിക്കൂർ വീതം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു. പൊകേണ്ട റൂട്ടും അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളും അതിനുള്ള പാസുകളും റിസര്‍വ് ചെയ്തു. എല്ലാ റിസർവേഷൻ പേപ്പറുകളും മൂന്നു കോപ്പി വീതം പ്രിന്റ് ചെയ്തു, ഓരോകോപ്പി ഓരോരുത്തരുടേയും കൈയ്യിലും, ഒരു കോപ്പി പൊതുവായും വച്ചു. ഓരോ രാജ്യത്തു ചെല്ലുമ്പോഴും ഉണ്ടാകുന്ന സമയ വ്യത്യാസങ്ങൾക്കനുസരിച്ച് ചാർട്ട് ഉണ്ടാക്കി,. കൂടാതെ മൊബൈൽ ട്രാവെൽ ആപ് ഉപയോഗിച്ച് എല്ലാ പ്ലാനിംഗും നടത്തുകയും ചെയ്തു.
എങ്കിലും രാത്രി 10 മണിയ്ക്ക് സ്കാൻഡിനേവിയൻ എയർലൈൻസിൽ ഓസ്ലോയിൽ വന്നിറങ്ങുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. കാരണം . അടുത്ത ദിവസത്തെ ഫ്ജോർഡ് യാത്രയുടെ കൺഫർമേഷൻ നമ്പർ അല്ലാതെ മറ്റൊന്നും കൈവശം ഇല്ല. ഞങ്ങൾ ഹോട്ടലിൽ പോകാതെ രാത്രി തന്നെ ഓസ്ലോ സെന്റ്ട്രൽ റെയില്‍വേ സ്റ്റേഷനിലെ ഓഫീസിൽ എത്തി. പക്ഷേ,ഓഫീസ് അടച്ചു പോയിരിക്കുന്നു. രാവിലെ 8 മണിയ്ക്കു യാത്ര ചെയ്യെണ്ടതാണ്, 10 മണിയ്ക്കേ ഓഫീസ് തുറക്കുകയുള്ളു എന്ന് ബോർഡ് വച്ചിരിയ്ക്കുന്നു.
പക്ഷേ, ജയ്സണ്‍ ഒരു കൂസലും ഇല്ലായിരുന്നു.
"എന്തെങ്കിലും വഴി കാണാതിരിയ്ക്കില്ല" അവൻ ഉറപ്പിച്ചു പറഞ്ഞു.
ഇതു മുൻകൂട്ടി കണ്ടിരുന്ന ഒരു പ്രതിസന്ധിതന്നെയായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ എങ്ങിനെ ടിക്കറ്റ് ലഭിയ്ക്കും എന്നു ചോദിച്ച് NSB യ്ക്ക് മെയിലും അയച്ചിരുന്നു. രണ്ടു വാചകത്തിൽ മറുപടിയും വന്നു.
"റെയിൽ വേസ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് ടിക്കറ്റ് കളക്ട് ചെയ്യാനാകും" ഇത്ര മാത്രം!
എങ്ങിനെ കിട്ടും, ആരെ കാണണം, എന്നൊക്കെ ചോദിച്ച് ഞങ്ങൾ പിന്നേയും മൂന്നു മെയിലുകൾ കൂടി അയച്ചു.എല്ലാ പ്രാവശ്യവും ഉടൻ തന്നെ മറു പടിയും വന്നു. ആദ്യത്തെ അതേ വാചകങ്ങൾ. പിന്നെ ചോദിച്ചിട്ടു കാര്യമില്ല എന്നു മനസിലായി , ഓസ്ലോയിൽ ചെന്നിട്ടു നോക്കാം എന്നു സമാധാനിച്ച് എഴുത്തുകുത്തുകള്‍ അവസാനിപ്പിക്കുകയായിരുന്നു.
"ദേ, ആ സ്ത്രീയുടെ ഓവർക്കോട്ടിൽ എഴുതിയിരിയ്ക്കുന്നത് NSB എന്നല്ലേ?" പതിവു പോലെ ജയസൺ അതു കണ്ടു പിടിച്ചു.
ഒരു ചെറുപ്പക്കാരി കാപ്പി കുടിച്ചു കൊണ്ട് നിൽക്കുന്നു. ഞങ്ങൾ അടുത്തു ചെന്ന് വിവരങ്ങൾ തിരക്കി. ഞങ്ങളുടെ കൺഫർമേഷൻ നമ്പർ വാങ്ങി , അവർ അടച്ചിട്ടിരുന്ന NSB ഓഫീസ് തുറന്ന്, ഒരു കവർ കൈയ്യിൽ തന്നു , ശുഭ യാത്രയും നേർന്ന് നടന്നു മറഞ്ഞു.
ഞങ്ങൾ കവർ തുറന്നു.
ഓസ്ലോയിൽ നിന്നും മിർഡാൽ വരെയുള്ള ട്രെയിൽ ടിക്കറ്റ്,
മിർഡാലിൽ നിന്നും ഫ്ലാം വരെയുള്ള ഫ്ലാം റെയിൽ വേ ടിക്കറ്റ്,
ഫ്ലാമിൽ നിന്നും ഗഡ്വാഞ്ചൻ വരെയുള്ള ഫ്ജോർഡ് ക്രൂസ് ടിക്കറ്റ്, ഗഡ്വാഞ്ച്ചൻ മുതൽ വോസ്സ് വരെയുള്ള ബസ് ടിക്കറ്റ്,
വോസ്സിൽ നിന്നും ബർഗൻ വരെയുള്ള ട്രെയിൻ ടിക്കറ്റ്!
എല്ലാം ഭദ്രം! രാവിലെ 8 മണിയ്ക്ക് ആരംഭിച്ച് രാത്രി 8. 15 അവസാനിയ്ക്കുന്ന യാത്രയുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഒരു ചെറിയ പുസ്തകവും.
വിവിധ ഏജൻസികൾ നടത്തുന്ന ഇത്തരം യാത്രകളുടെ ഏകോപനവും, യാത്രക്കാർക്ക് നൽകുന്ന സേവനവും നമ്മുടെ ടൂറിസം വകുപ്പ് മാത്രകയാക്കേണ്ടതാണ്.
യാത്ര അവസാനിയ്ക്കുന്ന ബർഗൻ റെയിൽ വേസ്റ്റേഷണിൽ നിന്നും 200 മീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഹോട്ടൽ റിക്കാ ആണ് പിറ്റേദിവസം ദിവസം രാത്രി തങ്ങുവാൻ ബുക്ക് ചെയ്തിരുന്നത്. റെയില്വേസ്റ്റേഷന്റെയോ എയർപ്പോർട്ടിന്റെയോ തൊട്ടടുത്തുള്ള ഹോട്ടലുകൾ ആണ് ബുക്ക് ചെയ്തിരുന്നതെല്ലാം. സന്ദർശകർ കുറവായ ശൈത്യകാലത്ത് അസമയത്തു ചെന്നു പെട്ടാൽ ദൂരെ സ്ഥലങ്ങളില്‍ എത്തിപ്പെടുവാന്‍ ബുദ്ധുമുട്ട് ഉണ്ടാകുമെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു.
"സമാധാനമായല്ലോ- ഇനി ഹോട്ടലിലേയ്ക്കു പോകാം" ജയ്സൺ പെട്ടിയും വലിച്ചു കൊണ്ട് മുൻപിൽ നടന്നു.
പുറത്ത് മൈനസ് പന്ത്രണ്ട് ഡിഗ്രിയാണ് ചൂട്. നിരത്തുകളിൽ വാഹനത്തിരക്കില്ല. വല്ലപ്പോഴും ഒരു വണ്ടി വന്നു പോകുമ്പോള്‍ മാത്രം റോഡിന്റെ കറുപ്പു നിറം പുറത്തുകാണാം. നിമിഷങ്ങല്ക്കുള്ളിൽ വീണ്ടും മഞ്ഞു വീണു മൂടും. മരങ്ങളെല്ലാം ഇലകൊഴിച്ച് ശിഖരങ്ങൾ മഞ്ഞിൽ മൂടി നിൽക്കുന്നു. പട്ടണത്തിൽ എല്ലാം ചെറിയ ചെറിയ കെട്ടിടങ്ങൾ മാത്രം. കാൽനടക്കാർ ആരെയും കാണാനില്ല. അംകർ ഹോട്ടലിലേയ്ക്ക് പത്തു മിനിറ്റോളം നടക്കണം.
കോട്ടൺ കൈയ്യുറയ്ക്കു മുകളിൽ വാട്ടർ പ്രൂഫ് കൈയ്യുറ എടുത്തു ധരിച്ചു. രണ്ടാമത്തെ തൊപ്പിയുടെ വള്ളിയും മുറുക്കി.മഫ്ലർ വലിച്ച് മൂക്കു വരെ മൂടി.സ്കാൻഡിനേവിയയിൽ ശൈത്യകാലത്തു പൊതുവെ മൂന്നു അടുക്കു വസ്ത്രങ്ങളാണ് ധരിയ്ക്കുന്നത്. മൂക്കും കണ്ണും മാത്രം പുറത്തു കാണുകയുള്ളൂ.
ഒരു കൈയ്യിൽ ഹോട്ടലിലേയ്ക്കുള്ള വഴികാട്ടി നാവിഗേറ്ററും മറ്റേക്കൈയ്യിൽ പെട്ടിയും വലിച്ചുകൊണ്ട് വിജനമായ റോട്ടിലെ പൊടിമഞ്ഞിലൂടെ ഞങ്ങൾ നടന്നു. ചുറ്റും മഞ്ഞു പെയ്തുകൊണ്ടിരിന്നു. വര്‍ഷത്തില്‍ എല്ലാ മാസവും തണുപ്പാണെങ്കിലും നോര്‍വ്വേക്കാര്‍ തണുപ്പിനെ ഇഷ്ടപ്പെടുന്നവരാണ്. "മോശം തണുപ്പ് എന്നൊന്നില്ല, മറിച്ച് മോശമാകുന്നത് വസ്ത്രധാരണം ആണ്" എന്ന പ്രശസ്തമായ നോര്‍വ്വേ പഴമൊഴി അവരുടെ തണുപ്പിനോടുള്ള മനോഭാവത്തെ കാണിക്കുന്നു.
വഴിൽ കണ്ട ഒരു ചെറിയ റെസ്റ്റാറന്റിൽ കയറി. എല്ലാവരും അഹാരത്തോടൊപ്പം വീഞ്ഞും കുടിയ്ക്കുന്നു. തണുപ്പിനെ പ്രതിരോധിയ്ക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതാണത്രേ!
ഒരു കൈയ്യിൽ ഹോട്ടലിലേയ്ക്കുള്ള വഴികാട്ടി നാവിഗേറ്ററും മറ്റേക്കൈയ്യിൽ പെട്ടിയും വലിച്ചുകൊണ്ട് വിജനമായ റോട്ടിലെ പൊടിമഞ്ഞിലൂടെ ഞങ്ങൾ നടന്നു. ചുറ്റും മഞ്ഞു പെയ്തുകൊണ്ടിരിന്നു. വര്‍ഷത്തില്‍ എല്ലാ മാസവും തണുപ്പാണെങ്കിലും നോര്‍വ്വേക്കാര്‍ തണുപ്പിനെ ഇഷ്ടപ്പെടുന്നവരാണ്. "മോശം തണുപ്പ് എന്നൊന്നില്ല, മറിച്ച് മോശമാകുന്നത് വസ്ത്രധാരണം ആണ്" എന്ന പ്രശസ്തമായ നോര്‍വ്വേ പഴമൊഴി അവരുടെ തണുപ്പിനോടുള്ള മനോഭാവത്തെ കാണിക്കുന്നു.
വഴിൽ കണ്ട ഒരു ചെറിയ റെസ്റ്റാറന്റിൽ കയറി. എല്ലാവരും അഹാരത്തോടൊപ്പം വീഞ്ഞും കുടിയ്ക്കുന്നു. തണുപ്പിനെ പ്രതിരോധിയ്ക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതാണത്രേ!
ഉപഭോഗവസ്തുക്കൾക്ക് ലോകത്തിലേ ഏറ്റവും വിലകൂടിയ പട്ടണങ്ങളിൽ ഒന്നാണ് ഓസ്ലോ.ഒരു കിലോ അരിയ്ക്കു 250 രൂപ, ഒരു പാകറ്റ് സിഗരിറ്റിനു 900 രൂപ. വിലക്കൂടുതൽ കൊണ്ടായിരിയ്ക്കണം പുകയില വാങ്ങി സിഗരറ്റ് തെറുത്ത് വലിയ്ക്കുന്നവരും കുറവല്ലായിരുന്നു.
നോർവീജിയൻ യുവാവ് സിഗരറ്റ് തെറുക്കന്നത് കണ്ട് പഠിക്കുന്ന ജയ്സൺ
പൊതുവേ നോർവ്വേക്കാർ അപരിചതരോട് ഭവ്യതയോടെ ഇടപെടുന്ന മനുഷ്യരായി തോന്നി. സംശയങ്ങൾ മാന്യമായി മറുപടി പറയുകയും, ചിരിച്ചുകൊണ്ട് സംസാരിയ്ക്കുകയും ചെയ്യുന്ന നല്ല മനുഷ്യർ. പൗരസ്വാതന്ത്രത്തിന് ഏറ്റവും കൂടുതൽ വിലകൽപ്പിക്കുന്ന നോർവേയാണ് ലോകത്തിലെ ക്രിമനൽ റേറ്റ് ഏറ്റവും കുറവുള്ള രാജ്യവും. ലോക സമാധാനത്തിനുള്ള നോര്‍വ്വേയുടെ സംഭാവനകളെ മാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം എല്ലാ വര്‍ഷവും നല്‍കുന്നത് ഓസ്ലായില് വച്ചു നടത്തപ്പെടുന്ന ചടങ്ങില്‍ വച്ചാണ്. ലോകത്തില്‍ താമസിയ്ക്കാന്‍ കൊള്ളാവുന്ന ഏറ്റവും നല്ല രാജ്യം എന്നു യുണൈറ്റഡ് നേഷന്‍സ് സാക്ഷ്യപ്പെടുത്തിയ രാജ്യമാണ് നോര്‍വ്വേ.
കൊടിയ തണുപ്പത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഞങ്ങൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
ഉറങ്ങുന്നതിനു മുന്‍പ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍ പോര്‍ട്ടിലെ ചെക്കിംഗ് സിസ്റ്റം ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് ഓര്മ്മിക്കാതിരിക്കാനായില്ല. പൂര്‍ണ്ണമായി അണ്‍മാന്‍ഡ് ചെക്ക്-ഇന്‍ സിസ്റ്റം. എയര്‍ ലൈന്‍സിന്റെ പ്രവേശനം കവാടത്തില്‍ വച്ചിരിയ്ക്കുന്ന സ്കാനറില്‍ ടിക്കറ്റിന്റെ പ്രിന്റ് ഔട്ടിലെ ബാര്‍ കോഡും പാസപ്പോര്ട്ടിന്റെ ആദ്യം പേജും സ്കാന്‍ ചെയ്യുമ്പോല്‍ ബൊര്‍ഡിംഗ് പാസ്സ് പ്രിന്റ് ചെയ്തു വരുന്നു. ലഗേജ് അയക്കേണ്ട കമ്പാര്‍റ്റ്മെന്റില്‍ വയ്ച്ചു കഴിയിമ്പോല് സ്ക്രീനില്‍ ക്ര്ത്യമായ നിര്‍ദ്ദേശങ്ങള്‍- ഇടത്തേയ്ക്കു തിരിയ്ക്കുക,കൈപ്പിടി മുകളിലായി വയ്ക്കുക. അവസാനം എല്ലാം ശരിയായപ്പോല്‍ ലഗേജ് അയക്കട്ടേ എന്നൊരു ചോദ്യം. പക്ഷേ ഞങ്ങള്‍ക്ക് ലഗേജില്‍ ഒട്ടിച്ച സ്റ്റിക്കറിന്റെ കൌണ്ടര്‍ റെസിപ്റ്റ് കിട്ടുന്നില്ല. ലഗേജ് പോയാല്‍ ഒരു തെളിവും ഇല്ല, ചോദിക്കാന്‍ ഒരു മനുഷ്യനും ഇല്ല. രണ്ടും കല്പിച്ച് ഒക്കെ അടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ചെറിയ രശീതി പ്രിന്റ് ചെയ്തു വന്നു- എല്ലാം ഭദ്രം! സെക്യൂരിറ്റി സ്കാനിംഗ് ആണ് ഏറ്റവും രസകരമായി തോന്നിയത്. സ്കാനര്‍ ഒകെ പറയാതെ മുന്നിലെ ഗേറ്റ് തുറക്കില്ല. അല്ലാതെ നമ്മുടെ നാട്ടിലെ എയര്പ്പോര്ട്ടിലേതുപോലെ നോക്കുകുത്തി സ്കാനര്‍ അല്ല. സ്കാനിംഗ് കഴിഞ്ഞ് പോക്കറ്റിലും കഷത്തിലും കൈയ്യിട്ടു നോക്കാന്‍ സി ഐ എസ് എഫുകാരനും ഇല്ല. സ്കാന്ഡിനേവിയന് എയര്‍ ലൈന്‍സ് പോലെ നിസാര തുകയ്ക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ മുക്കിനും മൂലയ്ക്കും സഹായത്തിന് ജോലിക്കാരെ നിര്‍ത്തിയാല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതായിരിയ്ക്കും കാരണം .
ഡെന്മാർക്ക്, സ്വീഡൺ , നേർവ്വേ എന്നീ രാജ്യങ്ങളെ ചേർത്തു വിളിച്ചിരിന്ന സ്കാൻഡിനേവ്യ എന്ന പേര് ഇന്നു ലോപിച്ച് സ്കാനിയ എന്നാണ് പൊതുവെ പറയപ്പെടുന്നത്. യൂറോപ്യൻ യൂണിയന്റെ അംഗമല്ലാത്ത ഒരു യൂറോപ്യൻ രാജ്യമാണ് നോർവ്വേ എന്നതും ഈ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ലോകത്തിലേ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനുള്ള രാജ്യങ്ങളിൽ ഒന്നായ നോർവ്വേയുടെ പ്രധാന വരുമാനം മാർഗ്ഗം എണ്ണയും പ്രകൃതി വാതകങ്ങളും ആണ്. എണ്ണ കയറ്റുമതിയിൽ അഞ്ചാമത്തേയും പ്രകൃതിവാതക കയറ്റുമതിയിൽ മൂന്നാമത്തേയും സ്ഥാനം നോർവ്വേയ്ക്കുണ്ടെങ്കിലും എണ്ണ ഉല്പാദക രാജ്യങ്ങളുടെ യൂണിയനിൽ (OPEC) നോർവ്വേ അംഗത്വമെടുത്തിട്ടില്ല. എണ്ണ പര്യവേഷണത്തിനുള്ള ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ നോർവ്വേ മുൻപന്തിയിൽ ആണുള്ളത്. ഏതാണ്ട് പൂർണ്ണമായും ജലവൈദ്യുത പദ്ധതികളെ ഊർജ്ജസ്രോത്സായി ആശ്രയിക്കുന്ന നോർവ്വേയിൽ ആണവനിലയങ്ങൾ ഒന്നും പ്രവർത്തനത്തിലില്ല.
ലൂഥറൻസ് സഭയാണ് നോർവ്വേയിലെ പ്രമുഖ മതം എങ്കിലും 32% പൗരന്മരും ദൈവ വിശ്വാസികളല്ല എന്നു യൂറോബാരോമീറ്റർ സർവേയിൽ പറയുന്നു. (യൂറോപ്പ് വാസികളുടെ വിവിധ വിഷയങ്ങളിലുള്ള നിലപാടും നിലവാരവും അളക്കുന്നതിന് നടത്തപ്പെടുന്ന സർവ്വേ ആണ് യൂറോബാരോമീറ്റർ)
ആയിരം വർഷം പഴക്കമുള്ള തടിയിൽ നിർമ്മിച്ച സ്റ്റേവ് ചർച്ചുകളാണ് നോർവ്വേയുടെ മറ്റൊരു ആകർഷണം . തൂണുകളും തുലാങ്ങളും വലിയ തടിയിൽ പൊഴികളുണ്ടാക്കി ഉറപ്പിച്ച് ആണികൾ ഒന്നും ഉപയോഗിക്കാതെ
നിരവധി നിലകളിൽ പണിതുയർത്തിയിരിയ്ക്കുന്ന പ്രത്യേകതരം നിർമ്മിതികളാണ് സ്റ്റേവ് ചർച്ചുകൾ. ഇത്തരം 28 ചർച്ചുകൾ പൂർണ്ണമായും പരിരക്ഷിക്കുവാൻ നോർവ്വേ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
നിരവധി നിലകളിൽ പണിതുയർത്തിയിരിയ്ക്കുന്ന പ്രത്യേകതരം നിർമ്മിതികളാണ് സ്റ്റേവ് ചർച്ചുകൾ. ഇത്തരം 28 ചർച്ചുകൾ പൂർണ്ണമായും പരിരക്ഷിക്കുവാൻ നോർവ്വേ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
സ്റ്റേവ് ചര്‍ച്ചിന്റെ ഉള്‍വശം
കൊടിയ തണുപ്പത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഞങ്ങൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
ഉറങ്ങുന്നതിനു മുന്‍പ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍ പോര്‍ട്ടിലെ ചെക്കിംഗ് സിസ്റ്റം ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് ഓര്മ്മിക്കാതിരിക്കാനായില്ല. പൂര്‍ണ്ണമായി അണ്‍മാന്‍ഡ് ചെക്ക്-ഇന്‍ സിസ്റ്റം. എയര്‍ ലൈന്‍സിന്റെ പ്രവേശനം കവാടത്തില്‍ വച്ചിരിയ്ക്കുന്ന സ്കാനറില്‍ ടിക്കറ്റിന്റെ പ്രിന്റ് ഔട്ടിലെ ബാര്‍ കോഡും പാസപ്പോര്ട്ടിന്റെ ആദ്യം പേജും സ്കാന്‍ ചെയ്യുമ്പോല്‍ ബൊര്‍ഡിംഗ് പാസ്സ് പ്രിന്റ് ചെയ്തു വരുന്നു. ലഗേജ് അയക്കേണ്ട കമ്പാര്‍റ്റ്മെന്റില്‍ വയ്ച്ചു കഴിയിമ്പോല് സ്ക്രീനില്‍ ക്ര്ത്യമായ നിര്‍ദ്ദേശങ്ങള്‍- ഇടത്തേയ്ക്കു തിരിയ്ക്കുക,കൈപ്പിടി മുകളിലായി വയ്ക്കുക. അവസാനം എല്ലാം ശരിയായപ്പോല്‍ ലഗേജ് അയക്കട്ടേ എന്നൊരു ചോദ്യം. പക്ഷേ ഞങ്ങള്‍ക്ക് ലഗേജില്‍ ഒട്ടിച്ച സ്റ്റിക്കറിന്റെ കൌണ്ടര്‍ റെസിപ്റ്റ് കിട്ടുന്നില്ല. ലഗേജ് പോയാല്‍ ഒരു തെളിവും ഇല്ല, ചോദിക്കാന്‍ ഒരു മനുഷ്യനും ഇല്ല. രണ്ടും കല്പിച്ച് ഒക്കെ അടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ചെറിയ രശീതി പ്രിന്റ് ചെയ്തു വന്നു- എല്ലാം ഭദ്രം! സെക്യൂരിറ്റി സ്കാനിംഗ് ആണ് ഏറ്റവും രസകരമായി തോന്നിയത്. സ്കാനര്‍ ഒകെ പറയാതെ മുന്നിലെ ഗേറ്റ് തുറക്കില്ല. അല്ലാതെ നമ്മുടെ നാട്ടിലെ എയര്പ്പോര്ട്ടിലേതുപോലെ നോക്കുകുത്തി സ്കാനര്‍ അല്ല. സ്കാനിംഗ് കഴിഞ്ഞ് പോക്കറ്റിലും കഷത്തിലും കൈയ്യിട്ടു നോക്കാന്‍ സി ഐ എസ് എഫുകാരനും ഇല്ല. സ്കാന്ഡിനേവിയന് എയര്‍ ലൈന്‍സ് പോലെ നിസാര തുകയ്ക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ മുക്കിനും മൂലയ്ക്കും സഹായത്തിന് ജോലിക്കാരെ നിര്‍ത്തിയാല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതായിരിയ്ക്കും കാരണം .
രാവിലെ സമത്തു തന്നെ സെൻട്രൽ റെയിൽ വേ സ്റ്റേഷനിലേയ്ക്ക് തിരിച്ചു. ഓസ്ലോയിൽ നിന്നും മിർഡാലിലേയ്ക്കുള്ള ട്രെയിൽ യാത്രയാണ് ആദ്യം. കൃത്യ 08.11 ന് തന്നെ തീവണ്ടി പുറപ്പെട്ടു.
യാത്രക്കാർ ആരും തന്നെയില്ല. എല്ലാ ബോഗികളും കാലിയായി കിടക്കുന്നു. നല്ല വൃത്തിയുള്ള കമ്പാർട്ട്മെന്റ്. ഉള്ളില്‍ ഒരു ലഘു ഭക്ഷണ ശാല, ഹോട്ടൽ മുറിയ്ക്കു സമാനമായ വിശാലമായ ഇരിപ്പിടങ്ങൾ . നാലര മണിക്കൂർ യാത്രയുണ്ട് മിർഡാൽ വരെ. മേൽ വസ്ത്രങ്ങൾ എല്ലാം അഴിച്ചു വച്ചു. ട്രെയിനിന്റെ ഏസിയിൽ നിന്നും നല്ല സുഖകരമായ ചെറിയചൂട് .
പുറത്ത് കാണ്ണെത്തുന്ന ദൂരം മുഴുവൻ വെളുത്ത മഞ്ഞ്. ഇടയ്ക്കിടയ്ക്ക് കടും നിറത്തിലുള്ള ചെറിയ ഒറ്റപ്പെട്ട വീടുകൾ.വീട്ടു മുറ്റവും റോഡുകളും മഞ്ഞിൽ മൂടിക്കിടക്കുന്നു. വീടിന്റെ ചിമ്മിനികളിൽ നിന്നും പുകുയുയരുന്നുണ്ട്- പുറത്ത് ആരേയും കാണാനില്ലെങ്കിലും വീട്ടുള്ളിൽ ആളുകൾണ്ട്.
ട്രെയിൻ ഇടയ്ക്കിടയ്ക്ക് ചില സ്റ്റേഷനുകളിൽ നിർത്തുന്നുണ്ടെങ്കിലും ആരും കയറുന്നതും ഇറങ്ങുന്നതും ഇല്ല. പുറത്തെ തണുപ്പ് ഇന്നലേത്തേതിൽ നിന്നും അല്പം കുറഞ്ഞിരിയ്ക്കുന്നു -മൈനസ് ഏഴു ഡിഗ്രീ .
ഓരോ സ്റ്റേഷനിൽ എത്തുമ്പോൽ ഞങ്ങൾ ക്യാമറയുമെടുത്ത് പെട്ടെന്നു പുറത്തിറങ്ങും. കോട്ടും തൊപ്പിയും ഗ്ലൗസ്സുമില്ലാത്ത തൂവെള്ള മഞ്ഞിൽ ഇരിന്നും കിടന്നും ഫോട്ടോ എടുക്കും. കൂടിയാൽ രണ്ടു മിനിറ്റ് അതിൽ കൂടുതൽ പിടിച്ചു നിൽകാനാവില്ല. ഇത്തരം ഒരു രാജ്യത്ത് ക്രിമനൽ റേറ്റ് കുറഞ്ഞതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നി. പുറത്തിറങ്ങിയിട്ടു വേണ്ടെ കുറ്റം ചെയ്യാൻ!.
പത്തു മണി കഴിഞ്ഞപ്പോഴേയ്ക്കും ഫിൻസ് സ്റ്റേഷനിൽ എത്തി. വടക്കേ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയൽവേ സ്റ്റേഷൻ ആണ് ഫിൻസ്. റെയിൽ മാർഗ്ഗം അല്ലാതെ ഫിൻസിൽ എത്തിച്ചേരുവാൻ റോഡുകളില്ല. മഞ്ഞുകാലത്ത് ഫിൻസ് ഒരു പേരു കേട്ട സ്കീയിം ലോക്കേഷൻ ആണ്.
ഒന്നു രണ്ട് ഹോട്ടലുകളും, റെയില്‍വേസ്റ്റേഷനും മാത്രമേ ഫിൻസിലുള്ളൂ. ഇതിനിടയിൽ എവിടെ നിന്നോ ചില യാത്രക്കാർ കയറിയിരുന്നു. അവർ സ്കീയിം ഗ് ഭാണ്ഡവും പേറി മലമുകളിലേയ്ക്കു നടന്നു പോകുന്നത് കണ്ടു. കുഞ്ഞു കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു.
ഒന്നു രണ്ട് ഹോട്ടലുകളും, റെയില്‍വേസ്റ്റേഷനും മാത്രമേ ഫിൻസിലുള്ളൂ. ഇതിനിടയിൽ എവിടെ നിന്നോ ചില യാത്രക്കാർ കയറിയിരുന്നു. അവർ സ്കീയിം ഗ് ഭാണ്ഡവും പേറി മലമുകളിലേയ്ക്കു നടന്നു പോകുന്നത് കണ്ടു. കുഞ്ഞു കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു.
ഫിൻസ് സ്റ്റേഷനിലെ ഓട്ടോറിക്ഷ
ട്രെയിൻ ഫിൻസ് സ്റ്റേഷൻ വിടുന്നതിനു മുൻപ് ഞങ്ങൾക്ക് മൂന്നു കൂട്ടുകാരെ കിട്ടി. ഒരമ്മയും രണ്ടു പെണ്മക്കളും. ഡെന്മാർക്കിൽ നിന്നും ഊരു ചുറ്റാൻ ഇറങ്ങിവരാണ്.
അവരോട് സംസാരിച്ചും നാട്ടു വിശേഷങ്ങൾ പറഞ്ഞും ഫോട്ടോ എടുത്തും ഫ്ലാം റെയില്‍ വേസ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. മഞ്ഞ് മൂടിക്കിടക്കുന്ന മറ്റൊരു സ്റ്റേഷൻ. പച്ച നിറത്തിലുള്ള ചെറിയ ട്രെയിനായിരുന്നു ഫ്ലാം ട്രെയിൻ
ഞങ്ങൾ ഫ്ലാം ട്രെയിനിൽ കയറിപ്പറ്റി.
ഫ്ലാം ട്രെയിൻ
വലിയ കുന്നിൻ ചരുവിലൂടെ സാവാധാനത്തിലായിരുന്നു യാത്ര. ഈ മഞ്ഞു മൂടിക്കിടക്കുന്ന മലകളെല്ലാം വേനൽക്കാലത്ത് പച്ച പുതച്ചു നിൽക്കും. ഇലകൊഴിഞ്ഞ ശിഖരങ്ങൾ വീണ്ടും തളിർക്കും. ഇപ്പോൾ എല്ലാം ഉറങ്ങുകയാണ്. അതിന്റെ നടുവിൽ ഒച്ചിഴയുന്നതു പോലെ ഫ്ലാം ട്രെയിൽ. അതിൽ ഞങ്ങൾ അഞ്ചു യാത്രകാർ. ഇടയ്ക്കിടയ്ക്കു തുരങ്കത്തിലെ കൂരിരുട്ട്. ശാന്തവും നിശബ്ദവുമായ അന്തരീക്ഷം.
പുറത്ത് ദൂരെ മലഞ്ചെരുവിൽ സ്കീയിംഗിനു വേണ്ടി യാത്രക്കാർ മലമുകളിലേയ്ക്ക് കയറിപ്പോകുന്നതു കണാം. പുറത്ത് അസഹനീയമായ തണുപ്പാണെങ്കിലും ഉള്ളിൽ ഏസിയിൽ നിന്നും വരുന്ന സുഖമുള്ള ചെറു ചൂടുകാറ്റ്. ഒരു അവധിക്കാല യാത്രയ്ക്കു പറ്റിയ ഇടം തന്നെ.
പുറത്ത് ദൂരെ മലഞ്ചെരുവിൽ സ്കീയിംഗിനു വേണ്ടി യാത്രക്കാർ മലമുകളിലേയ്ക്ക് കയറിപ്പോകുന്നതു കണാം. പുറത്ത് അസഹനീയമായ തണുപ്പാണെങ്കിലും ഉള്ളിൽ ഏസിയിൽ നിന്നും വരുന്ന സുഖമുള്ള ചെറു ചൂടുകാറ്റ്. ഒരു അവധിക്കാല യാത്രയ്ക്കു പറ്റിയ ഇടം തന്നെ.
ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു ഫ്ലാം ട്രെയിനിൽ. ഫ്ലാം സ്റ്റേഷനിൽ എത്തി . സമയം 3 മണി. ഉച്ച ഭക്ഷണം കഴിച്ചില്ല. എങ്കിലും യാത്രയ്ക്കു തയാറായി ക്രൂസ് കിടക്കുന്നതുകൊണ്ടപ്പ്ല് വിശപ്പ് തോന്നിയില്ല. ട്രെയിനിൽ നിന്നും ഇറങ്ങി നടന്നു. വീതികൂടിയ ഒരു പ്ലാറ്റ് ഫോം. അതിന്റെ ഒരു വശത്ത് ട്രെയിൽ , മറുവശത്ത് ബോട്ട്! വളരെ രസകരമായി തോന്നി അവരുടെ ആസൂത്രണങ്ങൾ! അപരിചിതരായ സന്ദർശകർക്ക് പോലും ആരോടും ഒന്നും ചോദിയ്ക്കേണ്ടിവരില്ല. പ്ലാറ്റ് ഫോമിൽ നിന്നും എപ്പോഴും മഞ്ഞു കോരി മാറ്റി വൃത്തിയാക്കിക്കൊണ്ടിരിയ്ക്കുന്നു.
പ്ലാറ്റ്ഫോമിന്റെ ഒരു വശത്ത് ക്രൂസ് മറുവശത്ത് ട്രെയിൻ
ഫ്ലാമിൽ നിന്നും ഗഡ്വാഞ്ചാൻ വരെ ക്രൂസിൽ രണ്ടര മണിക്കൂർ യാത്രയുണ്ട്. അമ്മയം മക്കളും ഞങ്ങളോടൊപ്പം ബോട്ടിൽ കയറി.സ്റ്റേഷനിൽ ഒന്നു രണ്ടു കുടംബങ്ങൾ കൂടി ക്രൂസ് യാത്രയ്ക്കുണ്ടായിരുന്നു.
ഒരു അവിസ്മരണീയമായ യാത്രയായിരുന്നു ഫ്ജോർഡ് ക്രൂസ്. മഞ്ഞു പാളികൾ പൊങ്ങിക്കിടക്കുന്ന നരച്ച നിറത്തിലുള്ള വെള്ളം . ഇരു വശങ്ങളിലും വൻ മലകൾ. മലഞ്ചെരുവിൽ മഞ്ഞിനിടയിൽ അവിടവിടെയായി തെളിഞ്ഞു കാണുന്ന കറുത്ത പാറകൾ. ഇളം കറുപ്പും വെളുപ്പും അല്ലാതെ ചുറ്റുപാട് എങ്ങും മറ്റൊരു നിറമില്ല. ഏതോ ബ്ലാക് ആൻഡ് വൈറ്റ് പടത്തിലെ രംഗങ്ങൾ പോലെ തോന്നിപ്പിച്ചു . ബോട്ടിന് പിന്നിൽ ജലത്തിൽ വീഴുന്ന നീണ്ട വരകൾ നോക്കിയിരുന്നു. തണുപ്പിൽ ആ വരകളും ഉറഞ്ഞു പോയതു പോലെ!
ഫ്ജോറ്റ്ഡ് യാത്ര ഗഡ്വാഞ്ചനിൽ എത്തിയപ്പോൾ സമയം അഞ്ചര. അഞ്ചു മണി ആകുമ്പോഴേയ്ക്കു രാത്രിയാകുമെങ്കിലും നേർത്ത വെളിച്ചം എപ്പോഴും ഉണ്ടായിരിയ്ക്കും. ധ്രുവപ്രദേശത്തോട് ചേർന്ന രാജ്യങ്ങളിൽ രാത്രി സമയം കൂടുതലാണ്. തണുപ്പുകാലത്ത് പ്രത്യേകിച്ചും. വേനല്‍ക്കാലത്ത് രാത്രി പന്ത്രണ്ടു മണിയ്ക്കും നോര്‍വേയില്‍ സൂര്യവെളിച്ചം ലഭിക്കും. അതുകൊണ്ടാണ് ഈ രാജ്യം പാത്രിരാ സൂര്യന്റെനാട് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇനി വോസ്സു വരെ ഒരു മണിക്കൂർ, ബസ്സിലും വോസ്സിൽ നിന്നും ബർഗൻ വരെ ഒരു മണിക്കൂർ ട്രെയിനിലും സഞ്ചരിയ്ക്കണം.
യാത്ര തുടങ്ങിയ ഓസ്ലോ നോർവേയുടെ കിഴക്കേയറ്റത്തും യാത്ര അവസാനിപ്പിക്കുന്ന ബെർഗൻ പടിഞ്ഞാറേ അറ്റത്തുമാണ് സ്ഥിതി ചെയ്യുന്നത്. 1800 കള്‍ വരെ സ്കാന്ഡിനേവ്യയിലെ ഏറ്റവും വലിയ പട്ടണം ബര്‍ഗന്‍ ആയിരുന്നു. പിന്നീട് ഡെന്മാര്ക്കും, സ്വീഡനും സ്വതന്ത്രമായി. നോര്‍വ്വേയുടെ തലസ്ഥാനം ഓസ്ലോയുമായി . അങ്ങിനെ ബെര്‍ഗന്റെ പ്രാധാന്യം കുറഞ്ഞു.
അടുത്ത ദിവസത്തെ യാത്ര ബർഗനിൽ നിന്നും വിമാന മാർഗ്ഗം ഓസ്ലോ വഴി ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേയ്ക്കാണ്. രാവിലെ ഉണരേണ്ടതുണ്ട്. അതുകൊണ്ട് കിട്ടിയ സമയം ബസിൽ കിടന്നു തന്നെ ഒന്നു ഉറങ്ങാൻ തന്നെ തീരുമാനിച്ചു. കഴിയുമെങ്കിൽ ഇവിടെ ഒരു വേനൽക്കാല യാത്ര കൂടി നടത്തണം എന്നു ചിന്തിച്ചു, ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചു.
(അടുത്ത ഭാഗം - സാന്താക്ലൊസ് വില്ലേജ്, ഫിന്‍ലാന്‍ഡ്)
ബെര്‍ഗന്‍ പട്ടണം
അടുത്ത ദിവസത്തെ യാത്ര ബർഗനിൽ നിന്നും വിമാന മാർഗ്ഗം ഓസ്ലോ വഴി ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേയ്ക്കാണ്. രാവിലെ ഉണരേണ്ടതുണ്ട്. അതുകൊണ്ട് കിട്ടിയ സമയം ബസിൽ കിടന്നു തന്നെ ഒന്നു ഉറങ്ങാൻ തന്നെ തീരുമാനിച്ചു. കഴിയുമെങ്കിൽ ഇവിടെ ഒരു വേനൽക്കാല യാത്ര കൂടി നടത്തണം എന്നു ചിന്തിച്ചു, ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചു.
(അടുത്ത ഭാഗം - സാന്താക്ലൊസ് വില്ലേജ്, ഫിന്‍ലാന്‍ഡ്)
ഒരു സ്കാന്ഡിനേവ്യന് യാത്രാക്കുറിപ്പ്
ReplyDeleteസൂപ്പര്‍ സജിച്ചായാ... :) keep writing.. :)
ReplyDeleteനന്നായിട്ടുണ്ട്. വായിച്ചു പോകാന്‍ രസമുള്ള എഴുത്ത്. ഒരുപാടു കാര്യങ്ങള്‍ അറിയാനും പറ്റി .നിങ്ങളുടെ travel schedule അപാരം.
ReplyDeleteപോകാന്‍ ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് നോര്‍വെ...നല്ല വിവരണം അച്ചായാ..
ReplyDeleteട്രാക്ക്.
ReplyDeleteതാങ്ക്സ് അച്ചായാ..
ReplyDeleteബൈ ദി ബൈ, ആ മൊബൈല്‍ ആപ് ഏതാ, ട്രാവല്‍ ചെയ്ത ടോട്ടല്‍ റൂട്ട്മാപ, ടോട്ടല്‍ ചെലവ് തുടങിയവ കൂടെ ഷയര്‍ ചെയാമോ ?
നല്ല വിവരണം
ReplyDeleteഅച്ചായ ഈ ഫ്യോഡ് കാണാന്‍ ഒക്കെ സമ്മര്‍ ഇല് അല്ലെ പോകണ്ടേ ..സാരമില്ല ഇനി സമ്മര്‍ ഇല് വരുവണേല്‍ പറഞ്ഞാ മതി കാണണ്ട സ്ഥലങ്ങള്‍ കൃത്യം ആയി പറഞ്ഞു തരാം :-)
ReplyDeleteവേറെ കിടു സ്ഥലങ്ങള്‍ കുറേ ഉണ്ട് അവിടെ.
അനിയന് കുട്ടി,
ReplyDeleteശ്രീകാന്ത്,
മഞ്ജു,
താങ്ക്സ്! :)
കേപ്ടണ്‍ജി,
ReplyDeleteട്രിപ് ഇറ്റ് എന്ന ആപ് ആണ് ഞങ്ങള്‍ ഉപയോഗിച്ചത്. അതില്‍ എല്ലാ ഫ്ലൈറ്റുകളും ക്രൂസുകളും സേര്‍ച്ച് ചെയ്യാനും യാത്ര പ്ലാന്‍ ചെയ്യാനും കഴിയും. നല്ല ഒരു ആപ് ആണ്.
ഹോട്ടല്‍ ബുകിംഗ് ബുക്കിംഗ്.കോം വഴിയാണ് ഏറ്റവും നല്ലത്. താമസിച്ചവരുടെ റിവ്യൂകള്‍ വായിക്കാതെ ഹോട്ടല്‍ ബുക്ക് ചെയ്യരുത്, റിവ്യു മുഖവിലയ്ക്ക് എടുക്കാമെന്നാണ് ഞങ്ങളുടെ അനുഭവം.
ആദ്യം http://www.rome2rio.com/ സൈറ്റ് ഉപയോഗിച്ച് രണ്ടു പട്ടണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ മാധ്യമങ്ങള്‍ കണ്ടു പിടിയ്ക്കുക.ഒരു സ്ഥലത്ത് എത്താന്‍ ട്രെയിനും ഫ്ലൈറ്റും, ബസ്സും മാറി കയറേണ്ടി വന്നേക്കാം- അതു തിരിച്ചറിയാനും ട്രാന്‍സിറ്റ് പോയിന്റ്സ് കണ്ടു പിടിയ്ക്കാനും ഈ സൈറ്റ് വളരെ നന്നാണ്!
കണക്ഷന് ഫ്ലൈറ്റുകള്‍ കണ്ടു പിടിയ്ക്കാന്‍ http://www.edreams.com/ പക്ഷേ ഈ സൈറ്റിലുടെ ടിക്കറ്റ് ബുക്ക് ചെയ്യരുത്. ഈ സൈറ്റില്‍ നിന്നും കിട്ടുന്ന ഫ്ലൈറ്റ് ഷെഡ്യൂള്‍ 100% കറക്ട ആയിരിയ്ക്കും. ഫ്ലൈറ്റ് ചാര്‍ജ്ജ് തെറ്റായിരിയ്ക്കും. ബുക്ക് ചെയ്താല്‍ ഫ്ലൈറ്റില്‍ സീറ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ സൈറ്റില്‍ നിന്നും കിട്ടുന്ന ഷെഡ്ഡ്യൂല് വച്ച് അതാതു ഫ്ലൈറ്റ് കമ്പനിയുടെ സൈറ്റില്‍ നിന്നും ടിക്കറ്റ് എടുക്കുക.
അതിനു ശേഷം ട്രിപ് അഡ്വൈസര്‍ വഴി ചെല്ല്ലുന്ന സ്ഥലങ്ങളൈലെ ആകര്ഷണങ്ങള് മാനസിലാക്കി ടിക്കറ്റ് ഈടുക്കുക.
മൊത്തം റൂട്ട് മാപ്പും, തുകയും മെയില്‍ വഴി തരാം പോരെ കേപ്ടണ്‍?
താങ്ക്സ് അച്ചായാ മെയില്‍ ashlyak അറ്റ് ജീമെയില് വഴി വിട്ടാ മതി...ഞാന്‍ പിടിച്ചു എടുത്തോളാം.
ReplyDeleteസജി, വളരെ മനോഹരമായ വിവരണം... .. നോർവേ സന്ദർശിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവർക്ക് ഈ യാത്രാവിവരണം തീർച്ചയായും ഉപകാരപ്രദമെന്നതിൽ സംശയമില്ല.. ഞങ്ങളേപ്പോലുള്ള സാധാരണ വായനക്കാർക്ക് ആസ്വാദ്യകരവും... ആസ്വദിച്ചുതന്നെ വായിച്ചുതീർത്തു.. ഈ പങ്കുവയ്ക്കലിന് ഏറെ നന്ദി.. ആശംസകൾ
ReplyDeleteപതിവ് പോലെ “ഉഗ്രന്‍“ വേറൊരു വിശേഷണമില്ല സജി. പിന്നെ ആഷ്ലിക്കുള്ള മെയിലില്‍ വിരോധമില്ലെങ്കില്‍ ഒരു ബി സി സി കിട്ടിയാല്‍ ഉപകാരം.
ReplyDeletekrishnakumar513@gmail.com
സജി അച്ചായാ..
ReplyDeleteഈ യാത്ര കൊള്ളാം..
പക്ഷെ, ഒരിടത്തും നേരെ ചൊവ്വെ ഒന്നു നിന്ന് കണ്ട് പോകാനുള്ള സാവകാശത്തിൽ ടിക്കറ്റ് സൌകര്യപ്പെടുത്താത്തത് വലിയൊരു പോരായ്മയായി തോന്നി.
ഇതിപ്പോൾ ട്രെയിനിലും ബസ്സിലും ക്രൂസ്സിലും മറ്റും കേറാൻ വേണ്ടി പോയതു പോലൊരു ഫീലിംഗ്...
യാത്രയുടെ മുന്നൊരുക്കങ്ങൾ ചെയ്തതിൽ അഭിനന്ദിക്കാതെ വയ്യ. അതിനു മുന്നിട്ടിറങ്ങിയ കൂട്ടുകാരൻ ജയ്സന് ഒരു സല്യുട്ട്..!
ആശംസകൾ...
അച്ചായാ.. അടുത്ത് ട്രിപ്പ് പ്ലാൻ ചെയ്യുമ്പൊ ഒന്നറിയിക്കണേ.. കാര്യമായി പറഞ്ഞതാണ്. :)
ReplyDeleteഅച്ചായൻ സമാഹാരം ഇറക്കീട്ട് വേണം എല്ലാം കൂടി വായിക്കാൻ. :)
ReplyDeleteഅതിമനോഹരമായ വിവരണം. കുളിര് കോരുന്ന ചിത്രങ്ങൾ. അടുത്ത മെയ് മാസത്തിൽ ഒരു നോർവേ പദ്ധതിയുണ്ട്. വളരേ ചിലവേറിയ സ്ഥലമാണന്നറിയാം. Can you pls bcc me also with approx. expenses and details to abualianwar@gmail.com.
ReplyDeleteThanks in advance
@SK John,
ReplyDeleteനോര്‍വ്വേയില്‍ ഉണ്ട് അല്ലേ?
സത്യത്തില്‍ വിന്റര്‍ ടൈം തിരഞ്ഞെടുത്തതാണ് ജോണ്‍. തണുപ്പും മഞ്ഞും ശരിയ്ക്ക് ഒന്നു അനുഭവിക്കണം എന്ന് തന്നെയായിരുന്നു പദ്ധതി. ത്ര്പ്തിയായി.- ഇനി തണുപ്പുകാലത്ത് എങ്ങോട്ടും പോകണമെന്നില്ല.
എന്തായാലും നോര്‍വ്വേ-ഫിന്‍ലാന്‍ഡ് സമ്മറില്‍ ഒന്നു കറങ്ങണം എന്നുണ്ട്. വരുന്നെങ്കില്‍ അറിയിക്കാം - താങ്ക്സ്
കാര്ന്നോര്,
ReplyDeleteഷിബു തോവാള,
ക്ര്ഷ്ണകുമാര്-
നന്ദി- വായനയ്ക്കും അഭിപ്രായത്തിനും.
വി കെ,
ReplyDeleteആ തണുപ്പത്ത് സ്ക്യ്യിംഗ് അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ( ന്നാംകണ്ടം ട്രൈബല്‍ എല്‍ പി സ്കൂളില്‍ പഠിച്ചതു കൊണ്ട്, ചെറുപ്പത്തിലേ സ്കീയിംഗ് അറിയാമായിരുന്നു- പക്ഷേ അവിടുത്തെ ഐസിനു വല്ലാത്ത തണുപ്പ്, അതുകൊണ്ട് വേടെന്ന് വച്ചു!!!!)
തണുപ്പുകാലത്ത് മറ്റു വിനോപാധികള് കുറവാണ്.
കിച്ചു,
ReplyDeleteഅടുത്ത ട്രിപ്പ് ഒരുമിച്ച്!
അനില്‍@ബ്ലൊഗ്,
നമുക്ക് സമാഹാരം ഇറക്കണം :)
@ചിരാമുളക്
വായിച്ചതിനു നന്ദി. വിവരങ്ങള്‍ അറിയിക്കാം.
എത്ര ദിവസത്തെ പദ്ധതിയാണ്?
അവിടങ്ങളിലൊക്കെ പോയി കാണാന്‍ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഒരനുഗ്രഹമാണ് ഈ വിവരണം..നന്ദി.
ReplyDeleteഒന്ന് രണ്ടു ദിവസം ഓസ്ലോയില്‍ ഉണ്ടായിരുന്നെങ്കിലും കറക്കം ഒന്നും നടന്നില്ല ആകെ കണ്ട് മനം നിറഞ്ഞത് എഡ്വാര്‍ഡ് മങ്ക് ആര്‍ട്ട് ഗാലറി ആണ്
ReplyDeleteയാത്രക്ക് കൂട്ടിനു നല്ല ഒരു കൂട്ടുകാരനെ കിട്ടുന്നു എന്നുള്ളത് ഒരു ഭാന്ഗ്യമാണ്. കുറിപ്പ് രസകരമായി. ..............സസ്നേഹം
5 പകലുകൾ കുടിപോയാൽ 6.
ReplyDelete