പ്രിയ വായനക്കാരെ,
ഒരു വ്യക്തിക്കുണ്ടായ വ്യത്യസ്ത അനുഭവകഥയും അതിനു പരിഹാരം കണ്ടെത്തുന്നതുമായ വഴികളും പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. നമ്മുടെ ബൂലോകത്തിന്റെ പ്രസാധകനായ "ജോ" ആണ് വിശദമായ ഈ ലേഖനം എഴുതുന്നത്. ഏതാനും തുടര്‍ ഭാഗങ്ങളായി എഴുതുന്ന ഈ ലേഖന പരമ്പരയില്‍ വായനക്കാര്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന പല കാര്യങ്ങളും ഉണ്ട്. ഏവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
ഒരു വ്യക്തിക്കുണ്ടായ വ്യത്യസ്ത അനുഭവകഥയും അതിനു പരിഹാരം കണ്ടെത്തുന്നതുമായ വഴികളും പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. നമ്മുടെ ബൂലോകത്തിന്റെ പ്രസാധകനായ "ജോ" ആണ് വിശദമായ ഈ ലേഖനം എഴുതുന്നത്. ഏതാനും തുടര്‍ ഭാഗങ്ങളായി എഴുതുന്ന ഈ ലേഖന പരമ്പരയില്‍ വായനക്കാര്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന പല കാര്യങ്ങളും ഉണ്ട്. ഏവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
നിങ്ങള്‍ ഏതെങ്കിലും ലോണ്‍ എടുത്തതാണോ ?
അടച്ചു തീര്‍ത്തതാണോ ?
അല്ലെങ്കില്‍ ഇനി എടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?
അഥവാ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു നൂറു വട്ടമെങ്കിലും ആലോചിക്കണം .............. ഈയടുത്ത് ഒരു ബന്ധുവില്‍ നിന്നും അറിഞ്ഞ സംഭവ കഥ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് തോന്നിയത് ഇങ്ങിനെയായിരുന്നു.
ഏതെങ്കിലും അത്യാവശ്യത്തിനു നമുക്ക് പണം വേണ്ടിവരുമ്പോള്‍ നമ്മുടെ ബന്ധുക്കളുടെ അടുത്തോ, സുഹൃത്തുക്കളുടെ അടുത്തോ നമ്മളെ സഹായിക്കാന്‍ ആവശ്യത്തിനു പണം ഇല്ലാതെ വരുമ്പോള്‍ ' ലളിതമായ തവണ വ്യവസ്ഥ 'യില്‍ ലഭിക്കുന്ന ഒരു ലോണിനു വേണ്ടി നാം അറിയാതെ കൈ നീട്ടിപ്പോകും എന്നത് സത്യമാണ്. പ്രത്യേകിച്ച് 'പേഴ്സണല്‍ ലോണ്‍' എന്ന് ഓമനിച്ചു വിളിക്കുന്ന കൊള്ളപ്പലിശ ലോണിനു വേണ്ടി. പക്ഷെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചില ചതികള്‍ , തട്ടിപ്പുകള്‍ ഭീകരമാണ് എന്നതാണ് മുകളില്‍ സൂചിപ്പിച്ച കഥ കേട്ടപ്പോള്‍ മനസ്സിലായത്..
കഥ വഴി ഇങ്ങിനെ...
കുറച്ചു നാള് മുന്‍പ് ഒരു പ്രത്യേക ആവശ്യവുമായിട്ടായിരുന്നു വളരെ അടുത്ത ബന്ധത്തില്‍ പെട്ട ഒരു സ്ത്രീ എന്നെ സമീപിച്ചത്. ആ വനിതക്ക് പകല്‍ ജോലിക്ക് പോകേണ്ടതുണ്ട് എന്നതിനേക്കാളേറെ, പ്രശ്നങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വഴി പരിഹാരങ്ങള്‍ പെട്ടെന്ന് സാധ്യമാവുന്നതിനാലും , ഇന്റര്‍നെറ്റില്‍ സദാ സമയവും ആഴ്ന്നിരിക്കുന്ന ആളാണ് ഞാന്‍ എന്നതിനാലുമാണ് ഇത്തരം ഒരു കാര്യത്തിന് എന്നെ സമീപിച്ചത്. അഞ്ചു ലക്ഷത്തോളം രൂപ മുടക്കേണ്ട ആവശ്യമുള്ള തന്റെ ഭര്‍ത്താവിന്റെ ബിസിനസ്സില്‍ തന്നാലാവുന്ന സഹായം നല്കാന് എച് ഡി എഫ് സി ബാങ്ക് വഴി ഒരു ലോണിനു അവര്‍ അപേക്ഷിച്ചിരുന്നു. അതാവട്ടെ , ആ ബാങ്കില്‍ സാലറി അക്കൌണ്ടും റെക്കറിന്ഗ് അക്കൌണ്ടും ഉള്ളതിനാല്‍ അവര്‍ക്കൊരു 'പ്രീ അപ്രൂവ്ഡ് ലോണ്‍' അനുവദിച്ചിരിക്കുന്നു എന്നുള്ള എക്സിക്യുട്ടീവിന്റെ നിരന്തര ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നുതാനും. എന്നാല്‍ ലോണിന് അപേക്ഷിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ , എച് ഡി എഫ് സി ബാങ്കിന്റെ ലോണ്‍ സെക്ഷനില്‍ നിന്നും ലോണ്‍ അപേക്ഷ നിരസിച്ചതായി അവര്‍ക്ക് ഒരറിയിപ്പ് ഫോണ്‍ മുഖാന്തിരം ലഭിച്ചു. വ്യക്തമായ കാരണം ബാങ്ക് പറഞ്ഞുമില്ല. പകരം നിങ്ങളുടെ സിബില്‍ റെക്കോര്‍ഡ് ക്ലിയര്‍ അല്ല എന്ന് മാത്രം പറഞ്ഞെത്രെ!
എന്താണ് സിബില്‍ എന്നും ആ റെക്കോര്‍ഡ് പ്രകാരം എന്താണ് ലോണ്‍ ലഭിക്കാന്‍ തടസ്സം എന്നന്വേഷിക്കാനും വേണ്ടിയാണ് ഇന്റര്‍നെറ്റ് സാധ്യതകള്‍ തേടി എന്നെ സ്ത്രീ സമീപിച്ചത് . ഒരു പരിചയവും ഇല്ലാത്ത കാര്യങ്ങള്‍ ആണെങ്കില്‍ കൂടിയും, അവരുടെ 'ലോണ്‍ കഥ' കേട്ടപ്പോള്‍ എന്നാലാവുന്ന സഹായം ചെയ്യാമെന്ന് ഞാനും ഏറ്റു.
അതിന്റെ പരിഹാര സാധ്യതകളിലേക്ക് കടക്കുന്നതിനു മുന്‍പ് വായനക്കാര്‍ കൂടി ആ കഥ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാല്‍ അത് ഇവിടെ കുറിക്കുന്നു.
2003 ആഗസ്തിലാണ് തന്റെ വിവാഹത്തോടനുബന്ധിച്ചു വേണ്ടുന്ന ചിലവുകളിലേക്കായി ആ പെണ്‍കുട്ടി തന്റെ സഹപ്രവര്‍ത്തകന്റെ സുഹൃത്തായ സിറ്റി ബാങ്ക് എക്സിക്യുട്ടീവ് വഴി ഒരു ലോണിനു അപേക്ഷിക്കുന്നത്. സിറ്റി ബാങ്കില്‍ അക്കൌന്റ് എടുത്തു, ആ ചെക്ക് നല്കിയാല് ലോണ്‍ സാങ്ഷന് ആക്കാം എന്ന് എക്സിക്യുട്ടീവ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. മൂന്നാം ദിവസം ലോണ്‍ അനുവദിക്കപ്പെട്ടു. പ്രതിമാസ തിരിച്ചടവായി 1495 രൂപ 48 തവണകളായി നിശ്ചയിക്കപ്പെട്ടു ലോണ്‍ 4 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കണം.
അടച്ചു തീര്‍ത്തതാണോ ?
അല്ലെങ്കില്‍ ഇനി എടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?
അഥവാ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു നൂറു വട്ടമെങ്കിലും ആലോചിക്കണം .............. ഈയടുത്ത് ഒരു ബന്ധുവില്‍ നിന്നും അറിഞ്ഞ സംഭവ കഥ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് തോന്നിയത് ഇങ്ങിനെയായിരുന്നു.
ഏതെങ്കിലും അത്യാവശ്യത്തിനു നമുക്ക് പണം വേണ്ടിവരുമ്പോള്‍ നമ്മുടെ ബന്ധുക്കളുടെ അടുത്തോ, സുഹൃത്തുക്കളുടെ അടുത്തോ നമ്മളെ സഹായിക്കാന്‍ ആവശ്യത്തിനു പണം ഇല്ലാതെ വരുമ്പോള്‍ ' ലളിതമായ തവണ വ്യവസ്ഥ 'യില്‍ ലഭിക്കുന്ന ഒരു ലോണിനു വേണ്ടി നാം അറിയാതെ കൈ നീട്ടിപ്പോകും എന്നത് സത്യമാണ്. പ്രത്യേകിച്ച് 'പേഴ്സണല്‍ ലോണ്‍' എന്ന് ഓമനിച്ചു വിളിക്കുന്ന കൊള്ളപ്പലിശ ലോണിനു വേണ്ടി. പക്ഷെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചില ചതികള്‍ , തട്ടിപ്പുകള്‍ ഭീകരമാണ് എന്നതാണ് മുകളില്‍ സൂചിപ്പിച്ച കഥ കേട്ടപ്പോള്‍ മനസ്സിലായത്..
കഥ വഴി ഇങ്ങിനെ...
കുറച്ചു നാള് മുന്‍പ് ഒരു പ്രത്യേക ആവശ്യവുമായിട്ടായിരുന്നു വളരെ അടുത്ത ബന്ധത്തില്‍ പെട്ട ഒരു സ്ത്രീ എന്നെ സമീപിച്ചത്. ആ വനിതക്ക് പകല്‍ ജോലിക്ക് പോകേണ്ടതുണ്ട് എന്നതിനേക്കാളേറെ, പ്രശ്നങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വഴി പരിഹാരങ്ങള്‍ പെട്ടെന്ന് സാധ്യമാവുന്നതിനാലും , ഇന്റര്‍നെറ്റില്‍ സദാ സമയവും ആഴ്ന്നിരിക്കുന്ന ആളാണ് ഞാന്‍ എന്നതിനാലുമാണ് ഇത്തരം ഒരു കാര്യത്തിന് എന്നെ സമീപിച്ചത്. അഞ്ചു ലക്ഷത്തോളം രൂപ മുടക്കേണ്ട ആവശ്യമുള്ള തന്റെ ഭര്‍ത്താവിന്റെ ബിസിനസ്സില്‍ തന്നാലാവുന്ന സഹായം നല്കാന് എച് ഡി എഫ് സി ബാങ്ക് വഴി ഒരു ലോണിനു അവര്‍ അപേക്ഷിച്ചിരുന്നു. അതാവട്ടെ , ആ ബാങ്കില്‍ സാലറി അക്കൌണ്ടും റെക്കറിന്ഗ് അക്കൌണ്ടും ഉള്ളതിനാല്‍ അവര്‍ക്കൊരു 'പ്രീ അപ്രൂവ്ഡ് ലോണ്‍' അനുവദിച്ചിരിക്കുന്നു എന്നുള്ള എക്സിക്യുട്ടീവിന്റെ നിരന്തര ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നുതാനും. എന്നാല്‍ ലോണിന് അപേക്ഷിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ , എച് ഡി എഫ് സി ബാങ്കിന്റെ ലോണ്‍ സെക്ഷനില്‍ നിന്നും ലോണ്‍ അപേക്ഷ നിരസിച്ചതായി അവര്‍ക്ക് ഒരറിയിപ്പ് ഫോണ്‍ മുഖാന്തിരം ലഭിച്ചു. വ്യക്തമായ കാരണം ബാങ്ക് പറഞ്ഞുമില്ല. പകരം നിങ്ങളുടെ സിബില്‍ റെക്കോര്‍ഡ് ക്ലിയര്‍ അല്ല എന്ന് മാത്രം പറഞ്ഞെത്രെ!
എന്താണ് സിബില്‍ എന്നും ആ റെക്കോര്‍ഡ് പ്രകാരം എന്താണ് ലോണ്‍ ലഭിക്കാന്‍ തടസ്സം എന്നന്വേഷിക്കാനും വേണ്ടിയാണ് ഇന്റര്‍നെറ്റ് സാധ്യതകള്‍ തേടി എന്നെ സ്ത്രീ സമീപിച്ചത് . ഒരു പരിചയവും ഇല്ലാത്ത കാര്യങ്ങള്‍ ആണെങ്കില്‍ കൂടിയും, അവരുടെ 'ലോണ്‍ കഥ' കേട്ടപ്പോള്‍ എന്നാലാവുന്ന സഹായം ചെയ്യാമെന്ന് ഞാനും ഏറ്റു.
അതിന്റെ പരിഹാര സാധ്യതകളിലേക്ക് കടക്കുന്നതിനു മുന്‍പ് വായനക്കാര്‍ കൂടി ആ കഥ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാല്‍ അത് ഇവിടെ കുറിക്കുന്നു.
2003 ആഗസ്തിലാണ് തന്റെ വിവാഹത്തോടനുബന്ധിച്ചു വേണ്ടുന്ന ചിലവുകളിലേക്കായി ആ പെണ്‍കുട്ടി തന്റെ സഹപ്രവര്‍ത്തകന്റെ സുഹൃത്തായ സിറ്റി ബാങ്ക് എക്സിക്യുട്ടീവ് വഴി ഒരു ലോണിനു അപേക്ഷിക്കുന്നത്. സിറ്റി ബാങ്കില്‍ അക്കൌന്റ് എടുത്തു, ആ ചെക്ക് നല്കിയാല് ലോണ്‍ സാങ്ഷന് ആക്കാം എന്ന് എക്സിക്യുട്ടീവ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. മൂന്നാം ദിവസം ലോണ്‍ അനുവദിക്കപ്പെട്ടു. പ്രതിമാസ തിരിച്ചടവായി 1495 രൂപ 48 തവണകളായി നിശ്ചയിക്കപ്പെട്ടു ലോണ്‍ 4 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കണം.
വിവാഹമൊക്കെ ഭംഗിയായി നടന്നു. പിന്നെയും ഒരു വര്‍ഷത്തോളം കടന്നുപോയി.. ലോണ്‍ മുടങ്ങാതെ കൃത്യമായി അടച്ചു പോന്നു. ഈ അവസരത്തിലാണപ്രസവത്തോടനുബന്ധിച്ചു അവര്‍ക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാതെ വരികയും ഉണ്ടായത്. അവര്‍ക്ക് ജോലി രാജി വയ്ക്കേണ്ടിവരികയും വീട്ടില്‍ റസ്റ്റ് എടുക്കേണ്ടിയും വന്നു. എന്നിട്ടും ലോണിന്റെ ഇന്‍സ്റ്റാള്‍മെന്റിന് അവര്‍ മുടക്കം ഒന്നും വരുത്താതിരിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ, സിറ്റി ബാങ്കിലെ അക്കൌന്റ് സ്റ്റേറ്റ്മെന്റ് തപാല്‍ വഴി വീട്ടില്‍ എത്തിയപ്പോള്‍ ആണ് അതില്‍ പല മാസങ്ങളിലായി 500 രൂപ വീതം കുറവ് വന്നിരിക്കുന്നതും ലോണ്‍ തുക കൃത്യമായി എടുക്കുകയും ചെയ്തതായി കാണുന്നത്. അവര്‍ ഭര്‍ത്താവുമൊന്നിച്ച് ബാങ്കില്‍ ചെന്നപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു. പ്രിവിലേജ് കസ്റ്റമര്‍മാരെ മാത്രം ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി അന്‍പതിനായിരം രൂപ അക്കൌണ്ടില്‍ പ്രതിമാസ ട്രാന്സാക്ഷന് ഇല്ലാത്തവര്‍ക്ക് ഫൈന്‍ ആയി 500 രൂപ വീതം ബാങ്ക് പിടിക്കും എന്ന പുതിയ പോളിസി ബാങ്ക് നടപ്പില്‍ വരുത്തിയിരിക്കുന്നു! മറ്റെങ്ങും ഇല്ലാത്ത ഈ നടപടി കേട്ട് അവര്‍ ഞെട്ടി. ഇതിനകം തന്നെ രണ്ടായിരം രൂപയോളം ബാങ്ക് പിടിച്ചിരിക്കുന്നു. ഇപ്പോള്‍ ജോലി പോലുമില്ലാത്ത തനിക്കു പ്രതിമാസം എങ്ങനെ അന്‍പതിനായിരം രൂപ യുടെ വരവ് ചെലവ് ഉണ്ടാക്കാന്‍ സാധിക്കും? ബാങ്കിലെ വനിത ഹെല്പ് ഡെസ്ക് ഉത്തരവും നല്കി . സംഗതി സിമ്പിള്‍ !! 'ഈ ബാങ്കിലെ അക്കൌന്റ് ക്ലോസ് ചെയ്യുക. ഇപ്പോഴുള്ള ലോണ്‍ അടച്ചു തീര്‍ക്കാന്‍ മറ്റൊരു ബാങ്കിലെ ചെക്കുകള്‍ പകരം നല്‍കുക.'
അങ്ങനെ ചെയ്താല്‍ ഇത് വരെ ബാങ്ക് പിടിച്ച തുക മുഴുവന്‍ തിരികെ നല്‍കും. അതു പ്രകാരം എന്റെ ബന്ധു ആ ബാങ്കിലെ അക്കൌന്റ് ക്ലോസ് ചെയ്യുകയും പകരം എച് ഡി എഫ് സി ബാങ്കിലെ ചെക്ക് നല്കാന് തീരുമാനിക്കുകയും ചെയ്തു. അപ്പോഴും കടമ്പകള്‍ ഇനിയുമുണ്ടായിരുന്നു. പകരം ചെക്ക് നല്‍കേണ്ടത് ബാങ്കില്‍ അല്ല, മറിച്ച് അവരുടെ ലോണ്‍ സെക്ഷന്‍ ആയ എറണാകുളം രവിപുരത്തെ ഓഫീസില്‍ എത്തിക്കണമത്രെ!. അതനുസരിച്ച് അവര്‍ ലോണ്‍ നല്കിയ എക്സിക്യുട്ടീവിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പകരം ചെക്ക് അന്നത്തെ ഏരിയ മാനേജറിനെ ഏല്‍പ്പിച്ചു. അപ്പോഴാണ് നേരത്തെ നല്കിയ സിറ്റി ബാങ്കിന്റെ ചെക്കുകള്‍ ബാങ്ക്ലൂരിലെ ഓഫീസില്‍ ആണെന്നും അത് കൊറിയര്‍ വഴി തിരികെ ലഭിക്കുകയുള്ളൂ എന്ന് ഏരിയ മാനേജര്‍ സൂചിപ്പിച്ചത്. ചെക്ക് പകരം മാറുന്നതിന്റെ ഫോര്മാലിറ്റി കണക്കാക്കി ഒന്നോ രണ്ടോ മാസം എടുക്കും പുതിയ ചെക്ക് ബാങ്കില്‍ പ്രെസന്റ് ആവാന്‍ എന്നദ്ദേഹം പറയുകയും ചെയ്തു. പ്രസവത്തെ ത്തുടര്‍ന്നുള്ള ചില ആരോഗ്യ പ്രശങ്ങള്‍ ആ വനിതയ്ക്ക് ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ, അതിനാല്‍ അവര്‍ ഏറെ നാളത്തേക്ക് വീട്ടില്‍ റെസ്റ്റില്‍ ആവുകയും അവരുടെ എച് ഡി എഫ് സി ബാങ്ക് അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ആയ അയ്യായിരം രൂപയ്ക്ക് പുറമേ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് ചെക്ക് മാറുന്നതിനാവശ്യമായ തുകകൂടെ ഭര്‍ത്താവ് നിക്ഷേപിച്ചു വരികയും ചെയ്തു.
എന്നാല്‍ മൂന്നു മാസത്തോളമായിട്ടും ചെക്ക് ഒന്നും വരാതിരുന്നത് കൊണ്ട് അവര്‍ എക്സിക്യുട്ടീവിനെ വിളിച്ചു അന്വേഷിച്ചു. ആ എക്സിക്യുട്ടീവ് അവിടെ നിന്നും മാറി മറ്റൊരു സ്ഥാപനത്തില്‍ ആണെന്നും, ചില നടപടി ക്രമങ്ങളുടെ ഭാഗമായിട്ടായിരിക്കാം ചെക്ക് വൈകുന്നത് എന്നും അത് കൈവശം എത്തിക്കോളുമെന്നും ആണ് ബാങ്കിലെ എക്സിക്യുട്ടീവ് ആയിരുന്ന അദ്ദേഹം പറഞ്ഞത്. നാല് മാസങ്ങള്‍ക്ക് ശേഷം... മുന്‍പ് ഇവര്‍ ജോലി ചെയ്തിരുന്ന ഓഫീസിലെ സുഹൃത്ത് വിളിക്കുകയും ചിലര്‍ അന്വേഷിച്ചു വന്നതായും ലോണ്‍ മുടങ്ങിയിരിക്കുന്നതിനെക്കുറിച്ചും പറയുകയുണ്ടായി. വന്നവരെ ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പരും സുഹൃത്ത് നല്‍കിയിരുന്നു. അതനുസരിച്ച് അവരുടെ ഭര്‍ത്താവ് ആ നമ്പരില്‍ വിളിച്ചു. നല്കിയ ചെക്ക് ബൌന്സ് ആയിരിക്കുന്നതിനാല്‍ , ഫൈന്‍ അടക്കം മൂന്നു മാസത്തെ തുകയും ഒന്നിച്ചു അടക്കണം എന്നായിരുന്നു ബാങ്കില്‍ നിന്നുള്ള ആവശ്യം. അങ്ങിനെയെങ്കില്‍ ചെക്കുമായി പിറ്റേന്ന് തന്റെ ഓഫീസില്‍ എത്തുവാന്‍ സ്ത്രീയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഭാര്യയ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിക്കുകയും എ ടി എം വഴി ബാങ്ക് അകൌണ്ടിന്റെ സ്റ്റേറ്റ് മെന്റ് എടുത്തു നോക്കിയപ്പോള്‍ അക്കൌണ്ടില്‍ വേണ്ടത്ര തുക ഉള്ളതായി കാണുകയും ചെയ്തു.
പിന്നെ എന്തായിരിക്കും സംഭവിച്ചത്? എന്തായാലും അടുത്ത ദിവസം ബാങ്കില്‍ നിന്നും ചെക്കുമായി ആള് വരുമ്പോള്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമല്ലോ എന്ന്! കരുതി അവര്‍ കാത്തിരുന്നു...
പക്ഷെ, പിറ്റേന്ന് ബന്ധുവിന്റെ ഭര്‍ത്താവിന്റെ ഓഫീസില്‍ പണം പിരിക്കാന്‍ വന്നവര്‍ ബൌന്സ് ആയി എന്ന് പറഞ്ഞ ചെക്ക് മാത്രം കൊണ്ട് വന്നിട്ടില്ലായിരുന്നു.
വായിച്ചു ജോ. ബാക്കിയൊക്കെ ഊഹിക്കബിൾ ആണെങ്കിലും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ReplyDeleteഒരു ലോണിന്റെ പുകിൽ തീർന്നിട്ട് അധികമായില്ല.
ReplyDeleteHDFC ബാങ്കിൽനിന്ന് ലോണെടുക്കാതെ യാതൊരുവിധ ഇടപാടു നടത്താതെ ആ ബാങ്ക് റോംഗ് കസ്റ്റമർ പട്ടം എനിക്കു ചാർത്തിത്തന്ന ഒരുകഥ എനിക്കും പറയാനുണ്ട്. ജോ ബാക്കി പറയുന്നതു കാത്തിരിക്കുന്നു.
അപ്പു, ഇത് അപ്പു ഊഹിച്ച കാര്യം അല്ലെന്നു പറയാന്‍ പറ്റും.....
ReplyDeleteസാബു, തീര്‍ച്ചയായും ഇതെഴുതുമ്പോള്‍ ഞാന്‍ സാബുവിന്റെ കാര്യം ഓര്‍ത്തു... വരുന്ന ഭാഗങ്ങള്‍ വായിച്ചു ഒരു 470 രൂപ കൂടി കളയാന്‍ തയ്യാറായിക്കോ......
ബാക്കി അടുത്തയാഴ്ച ...
വായിച്ചു, സമാനമെന്ന് തോന്നുന്ന അനുഭവങ്ങള്‍ എച്ച്.എസ്.ബി.സിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ന്യൂജെനറേഷന് കോപ്പുകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ഇപ്പൊ എസ്.ബി.ഐ മാത്രം. ഇച്ചിരി "കസ്റ്റമര്‍ സര്‍വീസ് കുറയുമെങ്കിലും" മനസ്സമാധാനമുണ്ട്.
ReplyDeleteബാക്കികൂടി അറിയട്ടെ, ഇതൊരുമാതിരി മനോരമയില്‍ ഏറ്റുമാനൂര്‍ ശിവകുമാര്‍ നോവലിന്റെ അദ്ധ്യായം അവസാനിപ്പിച്ചു നിര്ത്തുന്നതുപോലുണ്ട്
HDFC ബാങ്കാണ് ജീവിതത്തിൽ ഇതുവരെ ഞാൻ ഇടപെട്ടിട്ടുള്ളതിൽ ഏറ്റവും മോശം ബാങ്ക്. എറണാകുളത്തെ ചോയ്സ് ടവറിലുള്ള ഒരു ബ്രാഞ്ചിൽ നിന്ന് അക്കൌണ്ട് പൂട്ടി തടിയൂരാൻ ഞാൻ പെട്ട പാട് ചില്ലറയൊന്നും അല്ല. ആ ബാങ്ക് ആദ്യം Centurion ബാങ്ക് ആയിരുന്നു. പിന്നെ അത് പഞ്ചാബ് നാഷണൽ ബാങ്ക് ആയി. അവിടന്നാണ് അത് HDFC ആയത്. ഈ മൂന്ന് മാറിമറിയലുകളുടെ തലവേദന മുഴുവൻ സഹിച്ചത് ഞാനടക്കമുള്ള കുറേ കസ്റ്റമ്മേർസ് ആണ്. അവസാനം അകാരണമായി (ലോൺ പോലുള്ള ഒരു സാധനവും എടുക്കാതെ തന്നെ.) ധനഷ്ടം വരാൻ തുടങ്ങിയപ്പോൾ അക്കൌണ്ട് ഫ്രീസ് ചെയ്യേണ്ടി വന്നു. പിന്നെ അക്കൌണ്ട് ക്ലോസ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബാങ്കുകാർ കൈയ്യും കാലും പിടിക്കാൻ തുടങ്ങി. എന്നിട്ട് ബാനർജി റോഡിലുള്ള മറ്റൊരു HDFC ബ്രാഞ്ചിലേക്ക് അക്കൌണ്ട് ട്രാൻസ്ഫർ ചെയ്യുകയാണ് ഉണ്ടായത്. അത് കഴിഞ്ഞിട്ടും തലവേദന തീർന്നില്ല. ചോയ്സ് ടവർ ബ്രാഞ്ചിൽ നിന്ന് മിനിമം ബാലൻസ് 5000 ൽ താഴെയാണെന്ന് പറഞ്ഞ് മെയിൽ വരാൻ തുടങ്ങി. ക്ലോസ് ചെയ്ത അക്കൌണ്ടിൽ മിനിമം ബാലൻസ് വേണം പോലും !! അതെന്ത് കൂത്ത് ? വീണ്ടും ബാങ്കിൽ ചെന്ന് ബഹളം ഉണ്ടാക്കിയപ്പോഴാണ് മനസ്സിലാക്കിയത് അവർ ആ അക്കൌണ്ട് ക്ലോസ് ചെയ്യാതെ ട്രാൻസ്ഫർ ചെയ്തുതന്നുകൊണ്ട് എന്നെ കബളിപ്പിക്കുകയായിരുന്നു. പിന്നേം കുറേ നാൾ അക്കൌണ്ട് ശരിക്കും ക്ലോസ് ചെയ്യാൻ എടുത്തു. ഇനിയുള്ളത് ഈ പുതിയ ബ്രാഞ്ചിലെ അക്കൌണ്ട്. അത് ഞാൻ ആദ്യത്തെ ഒരു കാരണം കിട്ടുന്ന ദിവസം ക്ലോസ് ചെയ്തിരിക്കും. HDFC ബാങ്ക് എന്ന് കേട്ടാലേ അലർജിയാണ് ഇപ്പോൾ.
ReplyDeleteപ്രസ്തുത സ്ഥാപനത്തിൽ നിന്ന് ഒരു ഹൗസിങ്ങ് ലോൺ എടുത്ത് വലഞ്ഞ ഒരു ദുരനുഭവം എനിയ്ക്കുമുണ്ട്..
ReplyDeleteബാങ്കിംഗ് സംസ്കാരം തന്നെ തകർത്ത് ക്വട്ടേഷൻ സംസ്കാരം വളർത്തിയെടുത്തിരിക്കുകയാണ് ന്യൂ ജനറേഷൻ ബാങ്കുകൾ....
ReplyDeleteഒക്കെ അനുഭവിക്കുകയാണ് ജനത്തിനു യോഗം.
നമ്മൾ തെരഞ്ഞെടുത്തയക്കുന്നവർ എടുക്കുന്ന തീരുമാനങ്ങൾ അനുഭവിക്കുകയല്ലാതെ മാർഗമില്ലാതായിരിക്കുന്നു...
ഒരു ലോണ്‍ എടുക്കുന്നതിനെ കുറിച്ച് പലവട്ടം ആലോചിച്ചിട്ടുണ്ട്, ഇനി എന്തായാലും കാര്യമായി തന്നെ ആലോചിക്കും. ബാക്കി കൂടി കേള്‍ക്കട്ട്
ReplyDeleteലോൺ എടുക്കുന്നതിനു മുൻപ് പലവട്ടം ആലോചിക്കുകയും മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ തെയ്യാറാവുകയും വേണം.
ReplyDeleteഞാനും വീടുവക്കാനൊരു ലോൺ എടുത്തിരുന്നു. പത്തു വർഷത്തെ കാലാവധിയായിരുന്നു. എട്ടു ശതമാനം പലിശയിൽ തുടങ്ങി നാലാം വർഷം ആകുന്നതിനു മുൻപു തന്നെ പതിമൂന്നര ശതമാനായി പലിശ നിരക്ക്. പിന്നെ പേടിയായി. അതിനു വേണ്ടി എളുപ്പ വഴിയെന്നു കരുതി, ജോലി രാജി വച്ച് കിട്ടിയ കാശും ബാക്കി സ്വർണ്ണപ്പണയപ്പെടുത്തിയും സംഘടിപ്പിച്ച് ഒന്നിച്ചടച്ച് തീർത്ത് ആധാരം തിരികെ വാങ്ങി പെട്ടിയിൽ വച്ചു പൂട്ടി.
ഹൌ.. ഇപ്പൊ എന്തൊരു ആശ്വാസം...!
പ്രൈവറ്റ് ബാങ്കായിരുന്നെങ്കിലും, ഒന്നിച്ചടപ്പിക്കാതിരിക്കാൻ അവർ വളരെ ശ്രമിച്ചെങ്കിലും എന്റെ NRE അക്കൌണ്ട് വർഷങ്ങളായി അവിടെ ആയിരുന്നതു കൊണ്ടാകും എന്നെ വട്ടം കറക്കിയില്ല.
പ്രിയ ,വായനക്കാരെ, ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു ചില പോസിറ്റീവ് ആയ കാര്യങ്ങള്‍ ഉണ്ടായതായി അറിയുന്നു. വൈകാതെ അപ്ഡേറ്റ് ചെയ്യാം
ReplyDeleteപ്രിയ വായനക്കാരെ,
ReplyDeleteലേഖന പരമ്പരയുടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ സിറ്റി ബാങ്കില്‍ നിന്നും ചില പോസിറ്റീവ് നടപടികള്‍ ഉണ്ടായതായി അറിയുന്നു. എന്നിരുന്നാലും ഈ ലേഖന പരമ്പര അതിന്റെ ഉദ്ദേശത്തോടു കൂടി മുന്നോട്ടു പോകുന്നതാണ്
http://www.nammudeboolokam.com/2012/11/2.html
നവീന ബാങ്കുകളുടെ തരികിടകളെ കുറിച്ച് അസ്സലൊരു ബോധവൽക്കരണം..!
ReplyDeleteന്യൂ ജനറേഷൻ ബാങ്കുകളുടെ റിക്കവറി ഏജൻസികൾ എന്നു പറയുന്നവർ പക്കാ ഗുണ്ടാ സംഘങ്ങൾ ആണ്.
ReplyDeleteഒരു രേഖയും പൊതുവേ അവർ തരാറില്ല. മുഷ്ക്കും കൈയ്യൂക്കും ക്കണിച്ച് മാനസികമായി പീഡിപ്പിക്കുകയാണ് അവരുടെ ഒന്നാമത്തെ ആയുധം.
ഒരു ക്രഡിറ്റ് കാർഡ് ക്ലൊസ് ചെയ്തിട്ടു 4 വർഷം കഴിഞ്ഞ് എനിയ്ക്ക് ഒരിയ്ക്കൽ ഒരു കോൾ വന്നു ഇത്തരം ഗുണ്ടാ സംഘത്തിന്റെ. ബാങ്കിലു ഉദ്യോഗസ്ഥൻ വേണ്ട രീതിയിൽ ജോലി ചെയ്യാതിരുന്നതിന്റെ ദോഷം - പക്ഷേ, വിളിക്കുന്ന റിക്കവറി ഗുണ്ടകൾക്ക് ചരിത്രം ഒന്നും അറിയില്ല. തുക തിരിച്ചടിച്ചില്ലെങ്കിൽ കൊല്ലും , തിന്നും, എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിയ്ക്കും.
അവസാനം ഞാൻ ബാങ്കിൽ നിന്നും നേറിട്ട്കാർഡ് ക്ലോസ് ചെയ്ത രേഖ സ്ദമ്പാദിച്ച് റിക്കവറി ഗുണ്ടാ സെറ്റിനെ ഒന്നു ഡീൽ ചെയ്യണമെന്നു കരുതിയപ്പോഴേയ്ക്ക് അവർക്കു എങ്ങിനെയോ മണം കിട്ടി, പിന്നെ എന്റെ കോൾ എടുക്കാതെയായി ...
ഏതായാലും കാണ്ഡം കാണ്ഡമായിട്ടാണെങ്കിലും ജോയുടെ കഥ പോരട്ടേ...
റിക്കവറി ഏജൻസികൾ എന്നത് ഗുണ്ടാസംഘം എന്ന് അല്ലാതെ വേറെ ഒന്നും കേട്ടിട്ടില്ല.
ReplyDeleteഅതെ പോലെ സിറ്റി ബാങ്കിനെ പറ്റി നല്ലത് ഒന്നും ഇതേ വരെ കേട്ടിട്ടില്ല. യൂ എസ് ലും പല പല തരികിട പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ബാങ്ക് ആണ് എന്ന് കേട്ടിട്ടുണ്ട്.
ഇപ്പോള്‍ വിക്കി നോക്കിയപ്പോള്‍ കണ്ടത്.
http://en.wikipedia.org/wiki/Citibank
Contingency
The family's lawyer said the suit was filed against Citibank headquarters in New York and the bank's subsididary Citibank Indonesia concerning the death of a family member while meeting with debt collectors in Citibank, Jakarta Office. The lawsuit claimed for Rp.3 trillion ($345 million) for damages. Citibank was in violation of a US regulation, the Fair Debt Collecting Practised Act, as well as the Indonesian 2008 Banking Law, which both bans the use of violence in debt collection practices
വേറെ ഒന്ന് ശ്രദ്ധിച്ചത്, ആ "Contingency" എന്നതിനു അടിയില്‍ ആണ്, പെട്ടന്ന്, "The family's lawyer said " എന്ന് പറഞ്ഞു തുടങ്ങുന്നതു.
എന്തോ അന്തവും കുന്തവും ഇല്ലാതെ ഇടയ്ക വെച്ച് ഈ ടോപിക് കേറി വന്ന പോലെ.
അതോ ആരേലും, സിറ്റി ബാങ്ക്ന്റെ പേരില്‍ ഉള്ള ഇതേ പോലെ കേസ്കള്ടെ വിവരം അടങ്ങുന്ന പാര്‍ട്ട് വിക്കിയില്‍ എഡിറ്റ് ചെയ്തു റിമൂവ് ചെയ്തത് ആണോ? അതോ വിക്കിയില്‍ ഒര്‍ജിനല്‍ ആയി എഴുതിയപ്പോള്‍ പറ്റിയ മിസ്ടെക് ആണോ? അപൂര്‍വം ആയി, ഇതേ പോലെ ചില എഡിറ്റിംഗ് എറര്‍ വിക്കിയില്‍ കണ്ടിട്ടുണ്ട്. വിക്കിയില്‍ വര്‍ക ചെയ്തു നല്ല പരിചയം ഉള്ളവര്‍ക്ക് മാത്രെമേ ആധികാരിമായി പറയാന്‍ പറ്റൂ.
എന്തായാലും ഇന്തോനേഷ്യന്‍ സിറ്റി ബാങ്ക്ന്റെ വിക്കി പേജ് നോക്കിയാ കുറച്ചും കൂടെ ക്ലിയര്‍ ആകുന്നു എന്ന് തോന്നുന്നു. അവിടെ "There are conflicting reports on the circumstances of his death, as multiple autopsy reports have shown different results. Despite this uncertainty, on April 7, 2011, the Indonesian Central Bank (Bank Indonesia) decreed that Citibank must stop processing new credit card applications until the investigation into the death of Irzen Octa has been completed.["
ഒരു ബാങ്ക് "as multiple autopsy reports have shown different results." വരെ പോകുമോ ? എന്തോ....തോന്നുന്നില്ല.
ഒന്നും കൂടെ വിക്കി തപ്പിയപ്പോള്‍ കിട്ടിയത് സിറ്റി ഗ്രൂപ്ന്റെ പേജ്.
http://en.wikipedia.org/wiki/Citigroup
അവിടെ Criticism എന്നതില്‍ കൊറേ ലിസ്റ ഉണ്ട്.
രസം തോന്നിയത് "Allegations of theft from customer accounts"
A three-year investigation found that Citigroup from 1992 to 2003 used an improper computerized "sweep" feature to move positive balances from card accounts into the bank's general fund, without telling cardholders.[112]
Brown said in a statement that Citigroup "knowingly stole from its customers, mostly poor people and the recently deceased, when it designed and implemented the sweeps...When a whistleblower uncovered the scam and brought it to his superiors, they buried the information and continued the illegal practice."[112]
എന്തോ...എന്തോ....സത്യം എന്താണോ ആവോ.
track
ReplyDeleteഒരു സുഹൃത്തില്‍ നിന്നും പണം പിരിക്കുവാന്‍ വന്ന ബാങ്കിന്റെ റിക്കവറി ആളുകളെ കണ്ട് ഭയന്നു പോയിട്ടുണ്ട്. എന്തായാലും ജോയുടെ ഈ പോസ്റ്റ് പലര്‍ക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു. ബാങ്കുകളുമായി ഇടപെടുമ്പോള്‍ ഒരു ഏകദേശ ധാരണ ഇതിലൂടെ ലഭ്യമാകും.
ReplyDeleteനവലിബറൽ ബാങ്കുകളുടെ പല നയങ്ങളും ഇതുപോലെ മനുഷ്യനെ വട്ടംകറക്കുന്നതുതന്നെ. പെട്ടുപോയാൽ തടിയൂരാൻ വിഷമം. പലപ്പോഴും കുഴിയിൽ ചാടിക്കുന്നത് അവരുടെ 'എക്സിക്യുട്ടീവ്' തന്നെ. ചേർക്കുമ്പോൾ ഇവർ പറയുന്നകാര്യങ്ങൾ ഇവരിൽ നിന്നും എഴുതി ഒപ്പിട്ട് വാങ്ങണം.
ReplyDeleteMy experience with banks in Kerala is not related to loans. Probably this would show how bad the services of certain banks are.
ReplyDeleteA few years ago I went to the branch ICICI bank in Muvattupuzha to cash a Thomas Cook travellers' cheque issued in South Africa. They insisted that I open an account there before I could get it cashed. I could not understand the logic behind it. I argued that it did not make sense to me. They did not budge and I got out of the bank with the travellers' cheque in my pocket. Then I went to the branch of State Bank of Travancore at Valakom. Valakom is about 10 kms away from Muvattupuzha on the Muvattupuzha-Ernakulam Road. I got the same response from that bank as well. So, I made an appointment to see the manager. The manager was a lady. Her behaviour was even more embarrassing. When I demanded to explain whether it was practicable for a traveller to open accounts wherever he has to cash a travellers' cheque, her response was one of sarcasm. She ridiculed me by saying : Hm, some people go overseas and forget about the land of their birth!
I do not know whether the system remains the same now.
ഒരു ഭാഗം വായിച്ചു. അടുത്തഭാഗത്തേയ്ക്ക് പോകുന്നു
ReplyDeleteസർക്കാർ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ മൂക്കും മുഞ്ഞിയും എന്തിന് മൂടും മുലയും പോലും -സോറി അൺ പാർലമെന്ററി - കാണാൻ മേലാഞ്ഞിട്ടാണ് ആളുകൾ ന്യൂജനറേഷൻ ബ്ലെയിഡ് കമ്പനികൾ തേടി പോകുന്നത്.ഇതിപ്പോൾ പടപേടിച്ച് പന്തളത്തുചെല്ലുമ്പോൾ ചൂട്ടുംകെട്ടിപ്പട എന്നു പറഞ്ഞതുപോലുണ്ട്. പിന്നെ ഈ ഗുണ്ടകൾ നാഷണലൈസെഡ് ബാങ്കുകൾക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് ആ വിഷയത്തിൽ കോടതി ഇടപെട്ടിരുന്നു. എന്തിനാ വാടകഗുണ്ടകൾ. ബാങ്കുകളിലെ ഉദ്യോഗസ്ഥർ തന്നെ ഒഫിഷ്യൽ ഗുണ്ടകളല്ലേ? എന്തായാലും രണ്ടുമൂന്ന് തികതാനുഭവങ്ങൾക്കു ശേഷം പലിശയ്ക്കെടുത്താലും ബാങ്ക് ലോണിനു പോകില്ലെഞ്ഞു പ്രതിജ്ഞയെടുത്തതാണ്. പിന്നെ മനുഷ്യന്റെ കാര്യമല്ലേ ഒന്നും പറയാനൊക്കില്ല. എല്ലാമറിഞ്ഞുകൊണ്ട് പിന്നെയും ചെന്നു കയറിയെന്നിരിക്കും.
ReplyDeleteഎന്റെ അനുഭവം കൂടെ കിടക്കട്ടെ.... എന്റെ അനിയന് പാലക്കാട്ടെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവര്‍ക്ക് 39 വാഹനങ്ങളിലായി ന്യൂജനറേഷന് ബാങ്കുകളില്‍ നിന്നും കോടീകള്‍ കടം ഉണ്ടായിരുന്നു. ( അനുഭവത്തിന്റെ വെളിച്ചത്തില്‍ ആ.ച്ചി.ഐ.ആചീ, കച്ച്ഡി.ഫ്.സി എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്) അവര്‍ കടം നല്‍കിയത് സ്ഥപാന ഉടയയ്ക്ക്. പക്ഷെ അടക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തി അവര്‍ മുങ്ങിയതിനെ തുടര്‍ന്ന് വിളി വരുന്നത് മുഴുവന്‍ എന്റെ വീട്ടിലേക്കും. സ്ഥാപനം നടത്തിയിരുന്നവര്‍ എവിടെ എന്ന് അന്വേഷിച്ച് ചീത്തവിളി. ഞാനോ എന്റെ കുടുമ്പാംഗങ്ങളോ നിങ്ങളുടെ ബാങ്കുമായി ഒരു വിധ സാമ്പത്തിക ഇടപാടും ഇല്ലെന്നിരികെ എന്തിനാണ് വിളിച്ച് ശല്യം ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഉടനെ പറയും നിങ്ങളുടെ സഹോദരന് അവിടെ ജോലി ചെയ്തിരുന്നതല്ലേ എന്താ അവരെ പറ്റിയുള്ള വ്വിവരങ്ങള് നിങ്ങള്‍ക്ക് അറിയാത്തത്. മറച്ചു വെച്ചാല്‍ വിവരം അറിയും എന്നെല്ലാം ഫീഷണി. ബാങ്കില്‍ വിളിച്ച് വിവരം പറഞ്ഞാല്‍ സോറി സാര്‍ ഞങ്ങള്‍ക്ക് ഇതുമായി ബന്ധമില്ല കളക്ഷന്‍ കാര്യങ്ങള്‍ മറ്റൊരു ടീം ആണ് ചെയ്യുന്നത് എന്ന്.ഒടുവില്‍ അനിയന്റെ സുഹൃത്തും പാലക്കാട്ടെ ഒരു വനിതാവക്കീല്‍ ബാങ്കില്‍ പോയി “മര്യാദക്ക്” കാര്യം പറഞ്ഞിട്ടാണ് വിഷയം തീര്‍ന്നത്. ഒരിക്കല്‍ വെക്കേഷനു നാട്ടില്‍ ചെന്നപ്പോള്‍ ആച്ചി.ഓച്ചി.പ്രുഡന്സ്യലുമായി വന്നവനെ ഓടിച്ചു വിട്ടു. ആദ്യമായാണ് വീട്ടില്‍ വനവനെ ഇപ്രകാരം ഓടിക്കുന്നത്. നീയല്ലെങ്കില്‍ നിന്റെ അപ്പൂപ്പന് എന്ന് കുറുക്കന് മാനിനോട് പറഞ്ഞ അതേ സംഗതിയാണല്ലോ ബാങ്ക് എന്നോട് ചെയ്തത്. ബാങ്കിനോടുള്ള കെലിപ്പ് അവനോട് തീര്‍ത്തു.
ReplyDeleteഎനിക്കുമുണ്ട് ഒരു കഥ..ഒരു നീണ്ട കഥ!!
ReplyDeleteഒരു കഥ എനിക്കുമുണ്ട് :)
ReplyDeleteനമുക്ക് ഇഷ്ടം പോലെ ദേശസാല്‍കൃത ബാങ്കുകള്‍ ഉണ്ടല്ലോ. അത് പോരെ ?
ReplyDeleteoro pollaappukal...
ReplyDeleteന്യൂ ജെനറേഷന് ബാങ്കുകള്‍ ലോണ്‍ വാരിക്കോരിക്കൊടുത്ത് ആളുകളെ വട്ടം കറക്കുന്നതു പോലെ തന്നെയാണ്, നാഷണലൈസ്ഡ് ബാങ്കുകള്‍ അര്‍ഹതയുണ്ടെങ്കില്‍ പോലും ലോണ്‍ തരാത്തത്. കാനറ ബാങ്കില്‍ ഹൗസ് ലോണ്‍ ചോദിച്ച് ചെന്ന എന്നോട് അവര്‍ ആവിശ്യപ്പെടാത്ത ഡോക്യുമെന്റ് ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ട് കല്ല്യാണം കഴിക്കാത്ത സമയമായതു കൊണ്ട് മാര്യേജ് സര്‍ട്ടിഫിക്കറ്റ് മാത്രം ചോദിച്ചില്ല.... :-) എനിക്ക് ലോണ്‍ കിട്ടിയതുമില്ല. പല നാഷണലൈസ്ഡ് ബാങ്കും കയറി ഇറങ്ങി.... നോ രക്ഷ.. പിന്നീട് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഞാന്‍ ഗള്‍ഫില്‍ നിന്നും ലോണ്‍ എടുക്കുകയും കൃത്യമായി അടച്ചു കൊണ്ട് ഏകദേശം തീരാറാവുകയും ചെയ്തിരിക്കുന്നു. (കത്തി ആണെങ്കില്‍ കൂടി). വീടൊക്കെ പണിത് ഒരു ദിവസം മുറ്റത്ത് നില്ക്കുമ്പോള് ഏതോ നാഷണലൈസ്ഡ് ബാങ്കിന്റെ മാനേജര്‍ "ഡെപ്പോസിറ്റ്" എന്ന കലാപരിപാടിയുമായി വന്നു. ഗേറ്റ് തുറന്ന്ന കൊടുക്കാനുള്ള മര്യാദ പോലും ഞാന്‍ കാണിച്ചില്ല....... പറയാനുള്ളത് ശരിക്കും പറയുകയും ചെയ്തു..
ReplyDeleteഎന്തായാലും രണ്ടു ഭാഗവും വായിച്ചു, അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു.