പ്രിയ വായനക്കാരെ, ബ്ലോഗേഴുത്തിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി
നമ്മുടെ ബൂലോകത്തില്‍ പോസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവരുടെ രചനകള്‍ അയച്ചു തരാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതനുസരിച്ചു ആദ്യം
ലഭിച്ചത് സംഗീതാ അരവിന്ദ് എഴുതിയ വാലുകള്‍ എന്ന കൊച്ചു
കവിതയാണ്. പ്രഖ്യാപിച്ചിരുന്നത് പോലെ സംഗീതാ അരവിന്ദിന്
ബ്ലോഗ്ഗേഴ്സ് സോവനീര്‍ ആയ ഈയെഴുത്ത് , എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീ
കരണങ്ങള്‍ ആയ കലിയുഗ വരദന്, കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്നീ
പുസ്തകങ്ങള്‍ സമ്മാനമായി നല്കുന്നു. ഈ കൊച്ചു കവിതയെക്കുറിച്ചുള്ള
വിലയിരുത്തലുകളും വായനക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും
ഇന്നലെ മച്ചിന് പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന് പുറത്തു
ബാക്കി നില്ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...
***********************
സംഗീത അരവിന്ദിന്റെ മഴ എന്ന ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു വ്യതിയാനം വരുത്തിയത്. )
സംഗീതയ്ക്കുള്ള സമ്മാനം കേരളത്തിലെ വിലാസം ഞങ്ങളുടെ മെയിലില്‍ ലഭിക്കുന്നതനുസരിച്ചു ഉടന്‍ കൊറിയര്‍ ചെയ്യുന്ന്നതായിരിക്കും.
ReplyDeleteഅറ്റുപോയ വാലിന്റെ പിടച്ചിൽ,
ReplyDeleteപല മനസ്സുകളുടേയും
തേങ്ങലുകളല്ലേ....
വർണ്ണങ്ങൾ മാറിവരുമ്പോൾ കാഴ്ചക്കാരനും കാണിക്കുന്നവനും ആവേശം കൊള്ളും ഓന്തുകൾ ഷൈൻ ചെയ്യും
ReplyDeleteeniikkonnum manassilaayill..... Sorry...
ReplyDeleteവാലുകളില്‍ ചിരിക്കുന്നു ചില തലകള്‍
ReplyDeleteThanks A lot....
ReplyDelete‘പിടച്ചില്‍ മാറിയ
ReplyDeleteവാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന് പുറത്തു
ബാക്കി നില്ക്കുന്നു...!‘
നന്നായിട്ടുണ്ട് കേട്ടൊ സംഗീതെ.
ബൂലോകം വഴി ബൂലോഗർക്കുള്ള ഇത്തരം പ്രോത്സാഹനങ്ങൾ ഇനിയും പോരട്ടേ...
hai...innenikku bhoolokathinte prize kitty..thanks a lot..n am really happy...its really a good motivation to me...thank u boolokam
ReplyDelete