പ്രിയംവദ കാതരയാണ് ...........

ബൂലോകര്‍ കേട്ട് മറന്ന  ടൈറ്റില്‍ . അല്ലെ ?

സംശയിക്കേണ്ട .....ബ്ലോഗര്‍ സാക്ഷാല്‍  ശ്രീമാന്‍  അരുണ്‍ കായംകുളത്തിന്റെ  കായംകുളം സൂപ്പര്‍  ഫാസ്റ്റിലെ   ഒരു പോസ്റ്റിന്റെ ടൈറ്റില്‍  തന്നെ ആണിത്.

ഈ  ടൈറ്റിലിന് ഇപ്പോള്‍ പ്രസക്തി എന്താണെന്ന് ചോദിച്ചാല്‍  ഉടന്‍ റിലീസ് ചെയ്യുന്ന ഒരു ഷോര്‍ട്ട് ഫിലിമിലും ഈ ടൈറ്റില്‍ തന്നെ. ശ്രീ അരുണ്‍ കായംകുളത്തിന്റെ  മേല്‍ പറഞ്ഞ രചനയെ ആസ്പദമാക്കി   ശ്രീ ബേസില്‍ ജോസഫ്‌  സംവിധാനം ചെയ്യുന്ന  ലഘു ചിത്രത്തിന്‍റെ  ടൈറ്റില്‍ ആണിത്. വിഷ്വല്‍ മീഡിയ യോട് ആഭിമുഖ്യമുള്ള ഒരു കൂട്ടം  ഐ ടി ചെറുപ്പക്കാരുടെ സംരംഭം . സംവിധായകന്‍  ബേസില്‍ ജോസെഫിന്റെ രണ്ടാമത്തെ  സംവിധാന സംരംഭവവും.

ലഘു ചിത്രത്തിന്റെ  പിന്നണിയില്‍  പ്രവര്‍ത്തിച്ച പ്രമുഖര്‍ ഇവരാണ് ........

Direction-Basil Joseph
Story-Arun Kayamkulam
Produced by-Vinish Kumar
CinematographyNithin Nandakumar
Editing-Appu N Bhattathiri
Music-Sidhartha Pradeep
Stills-Tom Abraham Dcruz
Posters-Anees Babu,Roshan Eapen Alexander
ശ്രീ അരുണ്‍ കായകുളത്തിന്റെ രചനകളെ  ആസ്പദമാക്കി  രണ്ടു  ഷോര്‍ട്ട് ഫിലിമുകള്‍  കൂടി  അണിയറയില്‍ തയ്യാറെടുക്കുന്നു. അതിന്റെ വിശേഷങ്ങള്‍ പുറകെ....ലഘു ചിത്രത്തിന്റെ പ്രൊമോഷനല്‍ വീഡിയോ ഈ  ലിങ്കിലൂടെ  പോയാല്‍ കാണാം 

സെപ്റ്റംബര്‍ ഇരുപത്തി എട്ടാം തീയതി വൈകിട്ട്  ആറര മണിക്കാണ്  ഈ ഷോര്‍ട്ട് ഫിലിം യു ട്യൂബിലൂടെ റിലീസ് ചെയ്യുന്നത്.  അപ്പോള്‍ മുതല്‍ ഈ  ലിങ്കിലൂടെ  പോയാല്‍ വീഡിയോ കാണാംഅണിയറ പ്രവര്‍ത്തകര്‍ക്ക്  നമ്മുടെ  ബൂലോകം ടീമിന്റെ  ആശംസകള്‍ .
 

10 Responses to "പ്രിയംവദ കാതരയാണ് ..........."

 1. എടാ എൽഡോ...ഓടിവാടാ... നമ്മടെ അരുൺ കായംകുളത്തിനെ സിൽ‌മേല് എടുത്തെടാ... :)

  ReplyDelete
 2. അഭിനന്ദനങ്ങൾ അരുൺ. അരുണീന് മാത്രമല്ല, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.

  ReplyDelete
 3. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ !!!! താമസിയാതെ വലിയ സ്ക്രീനിലും കാണട്ടെ....

  ReplyDelete
 4. അടിപൊളി!

  അഭിനന്ദനങ്ങൾ, ടു അരുൺ ആൻഡ് ദ ഹോൾ ക്രൂ!!

  ReplyDelete
 5. അരുണിനും സംഘത്തിനും എല്ലാവിധ ആശംസകളും..............

  ReplyDelete
 6. ha ha kidilan kathayaayirunnu ath..
  ഇതും അത് പോലെ തന്നെയാവട്ടേ.. എല്ലാ ആശംസകളും

  ReplyDelete
 7. അഭിനന്ദനങ്ങള്‍..... അരുണിനും ടീമിനും..

  ReplyDelete
 8. ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു...വളരെ നന്നായിട്ടുണ്ട് ! അഭിനന്ദനങ്ങള്‍ !

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts