യുവ തലമുറയ്ക്കായി ബ്ലോഗ് ശില്പശാല


യുവതലമുറയിൽ വിശിഷ്യാ കോളേജ് വിദ്യാർത്ഥികളിൽ ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും, അവരെ മലയാളത്തിൽ എഴുതാനും വായിക്കാനും പ്രേരിപ്പിക്കാനുമായി ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണമെന്നുള്ള  തീരുമാനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന ശില്പശാല ഇന്ന് (14-06-12)വൈകുന്നേരം നാലരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊഫ.ഡോ.കെ.മുരളി ഉദ്ഘാടനം ചെയ്തു.

ആശയപ്രചരണത്തിനും, ആത്മാവിഷ്കാരത്തിനുമുള്ള നവവേദിയായ ബ്ലോഗുകൾ എഡിറ്ററുടെ കത്രികയ്ക്കുള്ള ഒന്നാം തരം മറുപടിയാണെന്നും, ഇത് കാലഘട്ടത്തിന്റെ മാധ്യമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പ്രദായികമാധ്യമങ്ങൾ പലപ്പോഴും മറച്ചുവയ്ക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇ-മാധ്യമങ്ങൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ അർത്ഥത്തിൽ കൂടുതൽ സത്യസന്ധമായ മാധ്യമമാണിത്.ആയുർവേദം മാത്രമല്ല സാഹിത്യവും കലയും പരിപോഷിപ്പിക്കാൻ ബ്ലോഗ് ഉപയോഗപ്പെടുത്തണം എന്ന് അദ്ദേഹം നിർദേശിച്ചു.എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദവും, സമ്പർക്കവും ഇത്രയധികം വേഗത്തിലും, സുതാര്യവുമായി മറ്റെവിടെയുമില്ലെന്നും, അവനവൻ തന്നെ എഴുത്തുകാരനും, എഡിറ്ററും, പ്രസാധകനും ആകുന്ന ഈ പ്രതിഭാസം സമാനതകളില്ലാത്തതാണെന്നും നിരക്ഷരൻ പറഞ്ഞു,. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി ബ്ലോഗ് നിർമ്മാണത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉദാഹരണ സഹിതം വിവരിച്ചു കൊടുത്തു. മലയാളം ടൈപ്പിംഗ് ലളിതമായി എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

അടുത്ത ഘട്ടമായി, ബ്ലോഗിൽ എന്തെഴുതണം, എങ്ങനെ എഴുതണം, എഴുതിയത് എങ്ങനെ വായനക്കാരിലെത്തിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജയൻ ഏവൂർ ക്ലാസെടുത്തു.
വിദ്യാർത്ഥികൾ (ഏറെയും വിദ്യാർത്ഥിനികൾ) വളരെ താല്പര്യത്തോടുകൂടിയാണ് ഈ ശില്പശാലയിൽ പങ്കെടുത്തത്. ഇതിൽ പങ്കുകൊണ്ട പത്തു പേരെങ്കിലും ബ്ലോഗെഴുത്താരംഭിച്ചാൽ അത് ഒരു നാഴികക്കാല്ല്ലാകും എന്ന സംഘാടകരുടെ പ്രതീക്ഷയെ മറികടന്ന് അൻപതോളം പേർ ബ്ലോഗ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. വരും ദിനങ്ങളിൽ ഈ ക്യാമ്പസിൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ കോളെജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതായിരിക്കും.
മലയാളം എഴുതപ്പെടുകയും, വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പറ്റിയ മാധ്യമമാണ് ബ്ലോഗ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ശില്പശാലയുടെ അവസാനം വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി അവസരം നൽകി.
കോളേജ് യൂണിയൻ ചെയർമാൻ വരുൺ രാം രാജ് അദ്ധ്യക്ഷനായിരുന്നു. ജസീൽ മാലിക് സ്വാഗതവും, ശില്പ നന്ദിയും പറഞ്ഞു.
ശില്പശാലയിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകുന്നേരം ആറേകാലോടെ ശില്പശാല സമാപിച്ചു.
തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ആവേശകരമായ പ്രതികരണം കൂടുതൽ കോളേജുകളിൽ ശില്പശാലകൾ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകുന്ന ഒന്നാണ്. ബ്ലോഗർ സുഹൃത്തുക്കൾ താന്താങ്ങളുടെ ജില്ലകളിൽ ഇതിനു തയ്യാറായി മുന്നോട്ടു വന്നാൽ, എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് അറിയിക്കട്ടെ.
മലയാളഭാഷയുടെ നിലനിൽ‌പ്പിനും, വ്യക്തിയുടെ ആത്മാവിഷ്കാരത്തിനും, സ്വയം പ്രകാശനത്തിനും സഹായിക്കുന്ന മഹത്തായ ഈ മാധ്യമം  കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ട കാലമാണിത്. Report  : Dr.Jayan Evoor
 Photos : Joe Johar

21 Responses to "യുവ തലമുറയ്ക്കായി ബ്ലോഗ് ശില്പശാല"

 1. അപ്പോൾ ആയുർവ്വേദ സംബധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചില ബ്ലൊഗുകൾ ഉടൻ പ്രതീക്ഷിക്കാം.

  നല്ല ഉദ്യമം!

  ReplyDelete
 2. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം ശില്പശാലകൾ സംഘടിപ്പിക്കാൻ ബ്ലോഗർ സുഹൃത്തുക്കളേ, മുന്നോട്ടു വരൂ!

  ReplyDelete
 3. അച്ചായന്‍ സൂചിപ്പച്ചത് പോലെ ആയുര്‍വേദസംബന്ധിയായ ബ്ലോഗുകളും മറ്റു സര്‍ഗ്ഗാത്മക ബ്ലോഗുകളുമായി വരും ദിവസങ്ങളില്‍ തൃപ്പൂണിത്തുറ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ബ്ലോഗ് രംഗത്ത് കാലെടുത്ത് വെക്കുമെന്ന് കരുതാം. ഈ പരിപാടികള്‍ ഏകോപിപ്പിച്ച ഡോക്ടര്‍ ജയന്‍ ഏവൂരിനും മറ്റു സംഘാടകര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

  ReplyDelete
 4. നല്ല ഉദ്യമം.. ഇത്തരം കൂടുതല്‍ ശില്പശാലകള്‍ ഉണ്ടാവട്ടെ. ബ്ലോഗില്‍ നല്ല എഴുത്തും ചര്‍ച്ചകളും ഉരുത്തിരിയട്ടേ

  ReplyDelete
 5. കൂടുതൽ എഴുത്തുകാർ ഉയർന്നു വരട്ടെ...
  എല്ലാ ആശംസകളും..

  ReplyDelete
 6. എല്ലാ ആശംസകളും

  ReplyDelete
 7. എനിയ്ക്ക് വരാനാവാത്തതിൽ, അതും എന്റെ തൃപ്പൂണിത്തുറയിൽ, വരാനാവാത്തതിൽ സങ്കടം :(
  ജയനും, മുരളിച്ചേട്ടനും, മനോജിനും
  എന്റെ ഏതാനും ആദരങ്ങൾ, അല്പസ്വല്പം ഇഷ്ടം എന്നിവ ഇരിക്കട്ടേന്നു വെയ്ക്ക്വാ...

  ReplyDelete
 8. നല്ല... നല്ല... ബ്ലോഗ്‌ എഴുത്തുകാര്‍ ജനിക്കട്ടെ...ഇതിനായി മുന്നിട്ടിറങ്ങിയ ഡോ.ജയന്‍ഏവൂരിന് എല്ലാവിധ ആശംസകളും

  ReplyDelete
 9. ബ്ലോഗ്ഗെര്മാരെ ഇതിലെ ഇതിലെ

  ReplyDelete
 10. നല്ല ശ്രമങ്ങൾ വലുതാകട്ടേ

  ReplyDelete
 11. അപ്പോള്‍ "എന്‍റെ ബ്ലോഗ്‌ ഒന്ന് നോക്കണേ" എന്ന അപേക്ഷയുമായി വരുന്ന മെയിലുകളുടെ എണ്ണം കൂടുമെന്ന് ചുരുക്കം.

  എങ്കിലും കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടുന്നു എന്നത് സന്തോഷജനകം തന്നെ. ജയന്‍ മാഷിനും നിരക്ഷരനും അഭിനന്ദനങ്ങള്‍.

  ReplyDelete
 12. വളരെ നല്ല ഉദ്യമങ്ങൾ..
  ബൂലോഗം വളരട്ടേ...ബൂലോഗരും..!

  ReplyDelete
 13. എല്ലാ ആശംസകളും

  ReplyDelete
 14. വളരെ നല്ല തുടക്കം.ആശംസകള്‍..

  ReplyDelete
 15. വളരെ നല്ല തുടക്കം.ആശംസകള്‍..

  ReplyDelete
 16. തീര്‍ച്ചായും ഇതുപോലത്തെ ശില്പശാലകള്‍ പുതു ബ്ലോഗര്‍മ്മാര്‍ക്ക് ഒരു ഉണര്‍വ് നല്‍ക്കും.... ആശംസകള്‍....

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts