സജീവേട്ടന് അംഗീകാരം

Photo By Joe
ബൂലോകരുടെ സ്വന്തം കാര്‍ട്ടൂനിസ്റ്റായ നമ്മുടെ സ്വന്തം സജ്ജീവേട്ടന്‍ ലിംക ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കയറിയിരിക്കുന്നു. 2012 ജനുവരി 31 നു ന്യൂ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ വച്ച് പുറത്തിറക്കിയ 2012 എഡിഷന്‍ ലിംക ബൂക്കിലാണ് ഈ ചരിത്ര നേട്ടം രേഖപ്പടുത്തിയിരിക്കുന്നത്. 2010 ആഗസ്ത് മാസത്തിലെ ഉത്രാട നാളില്‍ തൃക്കാക്കര ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്ന പന്ത്രണ്ടു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ കാര്‍ട്ടൂണ്‍ വരയാണ് ഈ പ്രശസ്തി അദേഹത്തിന് നേടിക്കൊടുത്തത്. 651 പേരുടെ ഫുള്‍ ബോഡി കാരിക്കേച്ചര്‍ ആണ് അദ്ദേഹം പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് വരച്ചു തീര്‍ത്തത് . 66 സെക്കന്റാണ്‌ ഒരു കാരിക്കേച്ചര്‍ വരക്കാന്‍ അദ്ദേഹം ചിലവഴിച്ചത് . ഇന്‍കം ടാക്സ് വകുപ്പിന്റെ സഹായത്തോടെ കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ആണ് ഉത്രാടപ്പാച്ചില്‍ എന്ന മാരത്തോണ്‍ കാര്‍ട്ടൂണ്‍ വര സംഘടിപ്പിച്ചത്.

ബൂലോകരുടെ പ്രിയങ്കരനായ ശ്രീ സജീവേട്ടന് നമ്മുടെ ബൂലോകത്തിന്റെ പേരിലും അഭ്യുദയകാംക്ഷികളുടെ പേരിലും ആയിരമായിരം അഭിനന്ദനങ്ങള്‍.
Photo By Suresh Income Tax Dept

Photo By Suresh Income Tax Dept


Video By Joe

39 Responses to "സജീവേട്ടന് അംഗീകാരം"

 1. ആയിരമായിരം അഭിനന്ദനങ്ങള്‍

  ReplyDelete
 2. സജീവേട്ടാ.... അഭിനന്ദനത്തിന്റെ കിന്റൽ ചാക്കുകൾ :)

  ReplyDelete
 3. കിടിലൻ.
  സജ്ജീവേട്ടന്റെ കിന്റൽ കണക്കിനു അത്യദ്ധ്വാനത്തിനു ഫലമുണ്ടായി. അതുകൊണ്ട് കിന്റൽ കണക്കിനു തന്നെ അഭിനന്ദനങ്ങളും. :)


  കാലത്തു തന്നെ നല്ലൊരു വാർത്ത വായിക്കാൻ കാരണമായ നമ്മുടെ ബൂലോകത്തിനു അഭിനന്ദനം

  ReplyDelete
 4. ലോഡ്‌ ലോഡായി അഭിനന്ദനങ്ങള്‍ കൊണ്ട് വന്നു തട്ടിയിരിയ്കുന്നു !!!

  ReplyDelete
 5. അഭിനന്ദനങ്ങള്‍ സജീവേട്ടാ :)

  ReplyDelete
 6. അഭിനന്ദനങ്ങള്‍ സജീവേട്ടാ..

  ReplyDelete
 7. എന്തായാലും ഇപ്രാവശ്യത്തെ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിന് നല്ല മുട്ടൻ കനമായിരിക്കുമെന്ന് ഉറപ്പാണ്. സജീവേട്ടനല്ലേ കയറിപ്പറ്റിയിരിക്കുന്നത്..... :)

  ReplyDelete
 8. നീരൂ :)

  125 കിലോഗ്രാമൻ അഭിനന്ദൻസ്..
  വെറുതെ കയ്യും കെട്ടിയിരുന്നാൽ പോരാട്ടാ.. ചെലവ് ചെലവ്..അതു സൗകര്യപൂർവം മറക്കണ്ട. അടുത്ത തവണ ഞാൻ നാട്ടിൽ വരുമ്പൊ കയ്യോടെ പിടിച്ചോളാം :))

  ReplyDelete
 9. നല്ല തടിയൻ ആശംസകൾ!

  ReplyDelete
 10. ഗിന്നസ് സജീവേട്ടന് അഭിനന്ദനങള്‍.....

  ReplyDelete
 11. സജീവേട്ടാ..ആയിരമായിരം അഭിനന്ദനങ്ങള്‍!!!!!

  ReplyDelete
 12. ഗിന്നസ് ആശംസകൾ

  ReplyDelete
 13. സജ്ജീവ് ഭായിക്ക് അനുമോദനങ്ങൾ..ഇനിയുമിനിയും നിരവധി അംഗീകാരങ്ങളും പ്രശസ്തിയും അങ്ങയിൽ വന്നു ചേരട്ടേ...

  ReplyDelete
 14. അഭിനന്ദനങ്ങള്‍..സജീവേട്ടാ...

  ReplyDelete
 15. പടുകൂറ്റൻ അഭിനന്ദനങ്ങൾ..

  അവാർഡ് പ്രഖ്യാപനം
  ‘സിരി’ ഫോർട്ടിൽ വച്ചാണെന്ന് അറിഞ്ഞപ്പോൾ കനത്തതൂക്കമുള്ള ചിരി ഏറെ നേരം പുറപ്പെടുവിക്കയും ഉണ്ടായി.

  :)

  സഹതടിയാ.. സന്തോഷം.

  ReplyDelete
 16. നല്ല കനമുള്ള അഭിനന്ദനങ്ങൾ!

  ReplyDelete
 17. അഭിനന്ദനങ്ങള്‍..ഇനിയും വര തുടരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 18. അഭിനന്ദനങ്ങള്‍ സജീവേട്ടാ

  ReplyDelete
 19. അഭിനന്ദനങ്ങള്‍

  ReplyDelete
 20. അഭിനന്ദനങ്ങള്‍

  ReplyDelete
 21. ആയിരമായിരം അഭിനന്ദനങ്ങള്‍

  ReplyDelete
 22. എല്ലാവർക്കും തകർപ്പൻ നന്ദികൾ,
  പുഞ്ചിരികൾ ഇത്യാദി...

  ജോഹറിന് ഒരു ഗാഢാലിംഗനം,
  സൗന്ദര്യമുള്ള ഈ വീഡിയോയ്ക്ക് :)

  അത്രേള്ളൂ, ഇപ്പൊ

  ReplyDelete
 23. സജിവേട്ടാ...

  അഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍... വയറുനിറയെ അഭിനന്ദനങ്ങള്‍..:)

  ReplyDelete
 24. അംഗീകാരങ്ങള്‍" "കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ജേതാവിനെ ഓര്‍മിപ്പിക്കുന്നു.ഇതൊരു ശക്തമായ ചവിട്ടുപടിയാകട്ടെ...ഗിന്ന്സ് ബുക്കിലേക്ക്.ആശംസകളോടെ...

  :P ആ ജോഹറിനെ എന്നിട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചോ?:)))

  ReplyDelete
 25. അപ്പോൾ ‘ലിംക’ക്കുള്ളിൽ കയറിയ ആദ്യത്തെ ബൂലോഗൻ നമ്മടെ സ്വന്തം സജീവ് ഭായിയാണെല്ലേ..
  ഒരു കൊട്ടപ്പറ അഭിനന്ദനങ്ങൾ...!

  ReplyDelete
 26. ഹെവി വെയിറ്റ് ആശംസകൾ....
  ലിംകാ ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ നിന്നും ഗിന്നസ്‌ബുക്കിലേയ്ക്കുള്ള യാത്ര എളുപ്പമാകട്ടെ...
  ഒപ്പം ബൂലോകത്തു കൂടുതൽ സംഭാവനകൾ നൽകാനും...

  ReplyDelete
 27. ബല്യ ബല്യ് അഭിനന്ദ്ൻസ്!!

  ReplyDelete
 28. ‘ലിംകാ സജ്ജീവേട്ടന് അഭിനന്ദനങ്ങൾ...’

  ReplyDelete
 29. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍
  ! വെറുമെഴുത്ത് !

  ReplyDelete
 30. അഭിനന്ദനങ്ങൾ

  ReplyDelete
 31. അഭിനന്ദനങ്ങൾ; അഭിവാദ്യങ്ങൾ
  ആയിരമായിരമഭിവാദ്യങ്ങൾ!

  ReplyDelete
 32. എല്ലാർക്കും കലകലകലക്കൻ
  നന്ദികൾ !

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts