
ബ്ലോഗ് ലോകത്തെ പ്രാമുഖ ബ്ലോഗ് പോര്‍ട്ടല്‍ ആയ ബൂലോകം ഓണ്‍ ലൈന്‍ നടത്തിയ രണ്ടാമത് സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ബൂലോകത്തെയും സോഷ്യല്‍ മീഡിയ കളിലെയും സജീവ സാന്നിധ്യം ആയ നിരക്ഷരന് എന്ന മനോജ് രവീന്ദ്രന് കരസ്ഥമാക്കി. പതിമൂവ്വായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും മൊമന്റോയും ആണ് ഒന്നാം സമ്മാനം.

അഞ്ചു വർഷം മുന്‍പ് ബ്ലോഗില്‍ എഴുതിത്തുടങ്ങിയ നിരക്ഷരന് ചില യാത്രകള്‍, ചില ചിത്രങ്ങള്‍, നിരക്ഷരന്, Niraksharan's Travalogues, എന്നീ ബ്ലോഗുകള്‍ ഉണ്ട്. യാത്രകൾ ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ എഡിറ്ററും ബൂലോകത്തെ മറ്റൊരു ബ്ലോഗ് പോര്‍ട്ടല്‍ ആയ നമ്മുടെ ബൂലോകത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം കൂടിയാണ് നിരക്ഷരന്. മുല്ലപ്പെരിയാർ വിഷയം മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റില്‍ ബോധവൽക്കരണ പരിപാടികള്‍ നടത്തുകയും തുടര്‍ന്ന് സമര പരിപാടികള്‍ ഭൂലോകത്തേക്കും പ്രചരിപ്പിക്കുന്നതില്‍ ശക്തമായ നേതൃത്വം കൊടുത്ത് ബ്ലോഗര്‍മാരുടെ സാമൂഹ്യ പ്രതിബദ്ധത പ്രചരിപ്പിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് നിരക്ഷരന്. 2008 ൽ വേള്‍ഡ് മലയാളി കൌണ്‍സില്‍ (സിംഗപ്പൂർ) നടത്തിയ യാത്രാ വിവരണ മത്സരത്തിലും വിജയിയായിട്ടുണ്ട്.

സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഫോട്ടോ ബ്ലോഗര്‍ ആയ നൌഷാദ് അകംപാടം ആണ്. എന്റെ വര എന്ന ബ്ലോഗിന്റെ ഉടമയായ ശ്രീ നൌഷാദ് മികച്ച ഒരു ഫോടോഗ്രാഫറും കൂടിയാണ്. അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയില്‍ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2009 ല്‍ ബ്ലോഗ് തുടങ്ങിയ അദ്ദേഹം എന്റെ വരകളിലൂടെ ധാരാളം ബൂലോകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിനായി കടുത്ത മത്സരം തന്നെയാണ് നടന്നതെന്ന് ബൂലോകം ഓണ്‍ ലൈന്‍ സാരഥി ശ്രീ ജെയിംസ് ബ്രൈറ്റ് നമ്മുടെ ബൂലോകത്തോട് പറഞ്ഞു. വോട്ടിംഗ് അവസാനിക്കാറായ അവസാന മൂന്ന് ദിവസങ്ങളില്‍ അവിശ്വസനീയമായ ഹിറ്റുകളാണ് ബൂലോകം ഓണ്‍ലൈന്‍ ഉണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൂപ്പര്‍ ബ്ലോഗര്‍ വോട്ടിങ്ങിനെ സംബന്ധിച്ച് ഉണ്ടായ ഒറ്റപ്പെട്ട ചില വിവാദങ്ങള്‍ കാര്യമാക്കുന്നില്ല എന്നും തികച്ചും കുറ്റമറ്റ രീതിയിലാണ് വോട്ടിംഗ് നടത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി. (ബൂലോകം ഓൺലൈൻ റിപ്പോർട്ട് ഇവിടെ.) ഏപ്രിലില്‍ കൊച്ചിയില്‍ വച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് രാഷ്ട്രീയ - സിനിമാ രംഗത്തെ പ്രമുഖര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു
വിജയികള്‍ക്ക് നമ്മുടെ ബൂലോകത്തിന്റെയും അഭ്യുദയ കാംക്ഷികളുടെയും ആശംസകളും അഭിനന്ദനങ്ങളും.
ആഹ.....കൊട് കൈ നിരക്ഷരാ !!!കലക്കി!!!
ReplyDeleteപി.എസ് : സുന്ദരനും, സല്‍സ്വഭാവിയും, അതി ബുദ്ധിമാനുമായ കാപ്റ്റന്‍ ഈ മല്‍സരത്തില്‍ പങ്കു എടുകാതെ ഇരുന്നത് കൊണ്ട് മാത്രമാണു, നിരക്ഷരന് ഈ അവാര്‍ഡ് കിട്ടിയത് എന്നും കൂടെ ആ പോസ്റ്റില്‍ എഴുതാമായിരുന്നു. ഇനിയും തിരുത്താന്‍ ടൈം ഉണ്ട് ....അല്ല പറഞ്ഞെന്നേ ഉള്ളൂ....
ശോ..ട്രാക്കാന്‍ വിട്ടു പോയി.
ReplyDeleteമനോജേട്ടാ... കൊട് കൈ.. അഭിനന്ദനങള്‍...
ReplyDeleteചിലവുണ്ട്... കൊച്ചീല് വരുമ്പോ :)
എല്ലാവര്ക്കും ആശംസകള്‍ ...
ReplyDeleteനിരക്ഷരന് ചേട്ടന് ഈ കുഞ്ഞനിയന്റെ അഭിനന്ദനങ്ങള്‍! ;)
ReplyDeleteആത്മാർത്ഥമായ അഭിനന്ദനങ്ങൾ നീരു ഭായി!
ReplyDeleteഅഭിനന്ദനങ്ങൾ നീരക്ഷരേട്ടാ
ReplyDeleteCongrats Niraksharan
ReplyDeleteനീരൂ..
ReplyDeleteഉയരങ്ങളിലേക്ക്.. ഇനിയും ഇനിയും.. :)
നിരക്ഷരന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....
ReplyDeleteആത്മാർത്ഥമായ അഭിനന്ദനങ്ങൾ ......
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍..
ReplyDeleteഅഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍..
ReplyDeleteവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!
ReplyDeleteരണ്ട് ജേതാക്കൾക്കും അഭിന്ദനങ്ങൾ കേട്ടൊ
ReplyDeleteരണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ReplyDeleteഅഭിനന്ദനങ്ങൾ..
ReplyDeleteരണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteരണ്ടാൾക്കും അഭിനന്ദനങ്ങൾ.....
ReplyDeleteനിരക്ഷരനങ്കിളിന് ഒരായിരം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!
ReplyDeleteനിരക്ഷരനങ്കിളിന് ഒരായിരം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!
ReplyDeleteനിരക്ഷരനങ്കിളിന് ഒരായിരം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!
ReplyDeleteനിരക്ഷരന് അങ്കിളിന് ഒരായിരം അഭിനന്ദനങ്ങള്‍!!!!..
ReplyDelete