1. ആലീസ് എന്ന വ്യക്തി ആന്‍ഡ് ബാക്ക്ഗ്രൌണ്ട് ?
സമുഹത്തിലെ സാധാരണയിലും സാധാരണ മനുഷ്യ ജീവി എന്നതിലപ്പുറം മറ്റൊരു അവകാശ വാദവുമില്ല. മനുഷ്യന് മാത്രമായി തനിച്ചൊരു നിലനില്‍പ്പ് ഇല്ലെന്നും ജീവജാലങ്ങളെയാകെയും, പ്രകൃതിയെത്തന്നെയും ആശ്രയിച്ചാണ് മനുഷ്യന് നിലനില്‍ക്കുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു. വ്യക്തി പരമായോ, സാമൂഹിക പരമായോ, വിദ്യാഭ്യാസപരമായോ നാം നേടുന്നതൊന്നും നമ്മുടെ മാത്രം കഴിവ് കൊണ്ടല്ല. ഞാന്‍ ശ്വസിക്കുന്ന വായു പ്രകൃതിയുടെ ഔദാര്യമാണ്. എനിക്ക് നിലനില്ക്കാന് പ്രകൃതി നല്കുന്ന ഊര്‍ജത്തിന് എനിക്കാവും വിധം ഊര്‍ജം മടക്കി കൊടുക്കുക. വിശാലമായ ലോകത്തിലേക്കുള്ളതാണ് എന്റെ വഴിയെന്ന്... ജീവിതയാത്രയിലെ പ്പോഴോ എനിക്കു കിട്ടിയ തിരിച്ചറിവാണ്....
ഒരു സ്ഥാനാര്‍ത്ഥി ആവുകയോ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു എം എല്‍ എ ആവുകയോ അല്ല എന്റെ ജീവിത ലക്ഷ്യം. ഒരിക്കലും ഞാന്‍ ഇഷ്ടപ്പെടാത്ത വഴിയാണത്. ഇടുങ്ങിയതും സ്വാര്‍ത്ഥവുമായ കക്ഷിരാഷ്ട്രീയ ചട്ടക്കൂടുകളില്‍ പെട്ടുപോകുകയെന്നുള്ളത് അചിന്തനീയം. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്എന്ന തിരിച്ചറിവോടുകൂടി രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും പരിപൂര്‍ണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ന് നിലവിലുള്ള മലിനമായ കക്ഷിരാഷ്ട്രീയ സ്വാര്‍ത്ഥത ജനസമൂഹത്തെ ചിന്നഭിന്നമാകുകയും ലോകത്തെത്തന്നെ തുലയ്ക്കുകയും ചെയ്യുന്ന കാഴ്ച അത്യന്തം ഭീതിജനകമാണ്. ഇതിനെതിരെ (ലോകത്തിലെ മൊത്തം കറപ്ഷനെതിരേയും) ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഇക്കാലഘട്ടത്തിലെ സ്വാര്ത്ഥതയ്ക്കെതിരെ അധികാരഭ്രമത്തിനെതിരെ ജനങ്ങളുടെ പ്രതികരണത്തിലൊന്നെന്ന നിലയില്‍ ജനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നൊരാളായി ജനങ്ങളുടെ നാവായി, പ്രവര്‍ത്തിയായി മുന്നില്‍ നില്ക്കാന് പലരും പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രം. തോല് വിയോ ജയമോ അല്ല ഇവിടെ പ്രധാനം. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ സ്വേച്ഛാധിപതികള്‍ക്കെതിരെ നമ്മുടെ സ്വരം കേള്‍പ്പിക്കുക.
എനിക്കു പകരം മറ്റാര്‍ക്കു വേണമെങ്കിലും ഈ ദൌത്യം ഏറ്റെടുക്കാം. പകരം വരുന്ന ആളുടെ സ്വരം നിസ്വാര്‍ത്ഥവും സുതാര്യവും ശക്തവുമെങ്കില് അവര്‍ക്കൊപ്പം എന്നും ഞാനുമുണ്ടാവും.
എനിക്ക് തെരുവിലിറങ്ങാനാണ് ഇഷ്ടം. തെരുവാണ് എനിക്ക് വഴികാട്ടി. അവിടെ നിന്നുമാണ് ജീവിതത്തെ കുറിച്ച് എന്തെങ്കിലും ധാരണ കിട്ടിയത്. ചിത്ര കലയിലായാലും സാഹിത്യത്തിലായാലും ഒരു മാര്‍ഗ ദര്ശിയായി തെരുവ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. തെരുവ് മതേതരയായ ഗുരുവാണ്. സഞ്ചാരങ്ങള്‍ കലാ സാഹിത്യത്തിനു ഊര്‍ജം പകരുന്നു. അതുകൊണ്ട് തന്നെ ആരൊക്കെ പിരിഞ്ഞു പോയാലും എനിക്ക് സ്വന്തമായി തെരുവുണ്ടാവും. എന്റെ ഈശ്വര സങ്കല്‍പ്പത്തില്‍ പ്രകൃതിയിലെ സകല ചരാചരങ്ങളുടെയും ആകത്തുകയാണ് ഈശ്വരന് .. ഒരാളുടെ പ്രാര്‍ത്ഥന ഈശ്വരനോട് എന്തെങ്കിലും യാചിച്ചു കൊണ്ടാവേണ്ടതില്ല. ഈശ്വരന്റെ സഹായി ആവുക. ഈശ്വരന്റെ സഹായി ആവുക എന്നാല്‍ പ്രകൃതിയുടെ സഹായി ആവുക എന്നോ പ്രകൃതിയെ സേവിക്കുകയെന്നോ ആണ് എന്ന് ഞാന്‍ കരുതുന്നു. തെരുവില്‍ കണ്ണില്ലാത്തവനു കണ്ണായും കയ്യില്ലാത്തവനു കൈയ്യായും നാക്കില്ലാത്തവനു നാക്കായും പ്രവര്‍ത്തിക്കുക.
മനുഷ്യന് തകര്‍ത്തു തരിപ്പണമാക്കിയ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വേണ്ടി ഇനിയെങ്കിലും ഊര്‍ജിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയം ഒരു നിമിത്തമാണ്. ഇത് ചിലത് തിരിച്ചറിയാനും പ്രവര്‍ത്തിക്കാനുമുള്ള പ്രകൃതിയുടെ ആഹ്വാനമാണ്. നമുക്ക് മുന്നില്‍ എന്ടോ സള്ഫാന് വിതച്ച ദുരന്തമുണ്ട്. അഗ്നിപര്‍വത മേഖലയില്‍ സ്ഥാപിക്കാന്‍ പോകുന്ന കൂടംകുളം ആണവ നിലയം നമ്മെ തുറിച്ചു നോക്കുന്നുണ്ട്. പണം നേടാന്‍ ഏതു വിഷവും ഭക്ഷ്യ വസ്തുക്കളില്‍ കയറ്റുന്നവര്‍ . നാലാം ലോക ജനതയെ ഗിനിപ്പന്നികളെക്കാള് മോശമായി കണ്ടു മരുന്ന് കച്ചവടത്തിലൂടെ കൊഴുക്കുന്ന കോര്‍പറെററ് ഭീമന്മാര് .. യുദ്ധങ്ങള്‍ വിതച്ചു ആയുധ വില്‍പ്പനയിലൂടെ കൊഴുക്കുന്ന വ്യാപാരി ലോകം. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവന് സ്കൂളിന്റെ പടി കടക്കാന്‍ ആവാത്ത വിധം വിദ്യ കച്ചവടം ചെയ്യുന്നവര്‍ ... മുല്ലപ്പെരിയാര്‍ വിഷയം പ്രാദേശ വല്‍ക്കരിച്ച് കണ്ണടച്ചിരിക്കുന്ന അധികാരികള്‍ .. രാജ്യത്തിന്റെ അഘണ്ടതയെ മാനിക്കാത്ത ജന പ്രതിനിധികള്‍ ... എന്റെ, നിങ്ങളുടെ, സമൂഹത്തിന്റെ, അധികാരി വര്‍ഗ്ഗത്തിന്റെ, ഭരണകൂടത്തിന്റെ വിഷലിപ്തമായ മുഖം. കാലാകാലങ്ങളായി ഈ വിഷമാണ് പ്രകൃതിയെ, ജീവനെ, ജീവിതത്തെ തകര്‍ത്തിരിക്കുന്നത്. ഭാവിതലമുറയുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യകരമായ നിലനില്പിനു വേണ്ടി, തുടര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇനിയും നമ്മള് കടന്നു ചെല്ലേണ്ട സാമൂഹികമായ നിരവധി വിഷയങ്ങളുണ്ട്. നമ്മള് പരിഹരിക്കേണ്ടവ. അത് നമ്മുടെ ഏവരുടേയും ധര്‍മ്മമാണ്. അതിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം... പ്രകൃതിയുടെ ധാനമായ ഈ ആയുസ്സ് അതിനായി ഉപയോഗിക്കാം.
ഒരു സ്ഥാനാര്‍ത്ഥി ആവുകയോ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു എം എല്‍ എ ആവുകയോ അല്ല എന്റെ ജീവിത ലക്ഷ്യം. ഒരിക്കലും ഞാന്‍ ഇഷ്ടപ്പെടാത്ത വഴിയാണത്. ഇടുങ്ങിയതും സ്വാര്‍ത്ഥവുമായ കക്ഷിരാഷ്ട്രീയ ചട്ടക്കൂടുകളില്‍ പെട്ടുപോകുകയെന്നുള്ളത് അചിന്തനീയം. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്എന്ന തിരിച്ചറിവോടുകൂടി രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും പരിപൂര്‍ണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ന് നിലവിലുള്ള മലിനമായ കക്ഷിരാഷ്ട്രീയ സ്വാര്‍ത്ഥത ജനസമൂഹത്തെ ചിന്നഭിന്നമാകുകയും ലോകത്തെത്തന്നെ തുലയ്ക്കുകയും ചെയ്യുന്ന കാഴ്ച അത്യന്തം ഭീതിജനകമാണ്. ഇതിനെതിരെ (ലോകത്തിലെ മൊത്തം കറപ്ഷനെതിരേയും) ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഇക്കാലഘട്ടത്തിലെ സ്വാര്ത്ഥതയ്ക്കെതിരെ അധികാരഭ്രമത്തിനെതിരെ ജനങ്ങളുടെ പ്രതികരണത്തിലൊന്നെന്ന നിലയില്‍ ജനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നൊരാളായി ജനങ്ങളുടെ നാവായി, പ്രവര്‍ത്തിയായി മുന്നില്‍ നില്ക്കാന് പലരും പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രം. തോല് വിയോ ജയമോ അല്ല ഇവിടെ പ്രധാനം. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ സ്വേച്ഛാധിപതികള്‍ക്കെതിരെ നമ്മുടെ സ്വരം കേള്‍പ്പിക്കുക.
എനിക്കു പകരം മറ്റാര്‍ക്കു വേണമെങ്കിലും ഈ ദൌത്യം ഏറ്റെടുക്കാം. പകരം വരുന്ന ആളുടെ സ്വരം നിസ്വാര്‍ത്ഥവും സുതാര്യവും ശക്തവുമെങ്കില് അവര്‍ക്കൊപ്പം എന്നും ഞാനുമുണ്ടാവും.
എനിക്ക് തെരുവിലിറങ്ങാനാണ് ഇഷ്ടം. തെരുവാണ് എനിക്ക് വഴികാട്ടി. അവിടെ നിന്നുമാണ് ജീവിതത്തെ കുറിച്ച് എന്തെങ്കിലും ധാരണ കിട്ടിയത്. ചിത്ര കലയിലായാലും സാഹിത്യത്തിലായാലും ഒരു മാര്‍ഗ ദര്ശിയായി തെരുവ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. തെരുവ് മതേതരയായ ഗുരുവാണ്. സഞ്ചാരങ്ങള്‍ കലാ സാഹിത്യത്തിനു ഊര്‍ജം പകരുന്നു. അതുകൊണ്ട് തന്നെ ആരൊക്കെ പിരിഞ്ഞു പോയാലും എനിക്ക് സ്വന്തമായി തെരുവുണ്ടാവും. എന്റെ ഈശ്വര സങ്കല്‍പ്പത്തില്‍ പ്രകൃതിയിലെ സകല ചരാചരങ്ങളുടെയും ആകത്തുകയാണ് ഈശ്വരന് .. ഒരാളുടെ പ്രാര്‍ത്ഥന ഈശ്വരനോട് എന്തെങ്കിലും യാചിച്ചു കൊണ്ടാവേണ്ടതില്ല. ഈശ്വരന്റെ സഹായി ആവുക. ഈശ്വരന്റെ സഹായി ആവുക എന്നാല്‍ പ്രകൃതിയുടെ സഹായി ആവുക എന്നോ പ്രകൃതിയെ സേവിക്കുകയെന്നോ ആണ് എന്ന് ഞാന്‍ കരുതുന്നു. തെരുവില്‍ കണ്ണില്ലാത്തവനു കണ്ണായും കയ്യില്ലാത്തവനു കൈയ്യായും നാക്കില്ലാത്തവനു നാക്കായും പ്രവര്‍ത്തിക്കുക.
മനുഷ്യന് തകര്‍ത്തു തരിപ്പണമാക്കിയ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വേണ്ടി ഇനിയെങ്കിലും ഊര്‍ജിതമായി പ്രവര്ത്തിക്കേണ്ടിയിരിക്കുന്
ഇനിയും നമ്മള് കടന്നു ചെല്ലേണ്ട സാമൂഹികമായ നിരവധി വിഷയങ്ങളുണ്ട്. നമ്മള് പരിഹരിക്കേണ്ടവ. അത് നമ്മുടെ ഏവരുടേയും ധര്‍മ്മമാണ്. അതിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം... പ്രകൃതിയുടെ ധാനമായ ഈ ആയുസ്സ് അതിനായി ഉപയോഗിക്കാം.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇവിടെ എന്തെങ്കിലും പ്രസക്തി ഉള്ളതായി തോന്നുന്നില്ല. എങ്കിലും എന്നോട് ആവശ്യപ്പെട്ട സ്ഥിതിക്ക് ചുരുക്കി പറയാം.
എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയിലാണ് ജനനം. ചിത്ര ശൈലം സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയും ഡിജിറ്റല്‍ വിഡിയോ ഫിലിംമേക്കിംഗ് പഠനത്തിനും ശേഷം ഇപ്പോള്‍ ഇംഗ്ലീഷ് ലിറ്ററെച്ചറില്‍ ബിരുദം ചെയ്യുന്നു. ജീവിതത്തില്‍ ചിത്രകലയും സാഹിത്യവും കൂട്ടുണ്ടെങ്കിലും ഉപജീവന മാര്‍ഗമായി ഗ്രാഫിക് ഡിസൈനിംഗ് ചെയ്യുന്നു. മഹാമുദ്ര എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസൈനിംഗ് സ്ഥാപനം എന്നതിനേക്കാളുപരി ഭാവിയില്‍ കലകളുടെ സംഗമവേദിയായി മഹാമുദ്രയെ ഉയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്....എന്നും മഹത്തായമുദ്ര പതിപ്പിക്കാന്‍. അതിലേക്ക് ഒരിക്കല്‍ തിരിച്ചറിവുകളുടെ കാലത്തില്‍ കലാകാരന്മാരുടേയും കലാകാരികളുടേയും പ്രവാഹമുണ്ടാകുമെന്ന് സ്വപ്നം കാണുന്നു. പ്രതീക്ഷിക്കുന്നു. വിവാഹിത. മകളുണ്ട്.
2. Malayalam Online ലോകത്ത് നടക്കുന്ന പൊളിറ്റിക്കല്‍ ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ?
Ans: ശ്രദ്ധിക്കാറുണ്ട് പലപ്പോഴും എന്റേതായ പല അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുണ്ട്.
3. വലതു ഇടതു പക്ഷങ്ങള്‍ മാറി മാറി ഭരിക്കുന്നത് കേരളത്തിനു ദോഷം ചെയ്യും എന്നു കരുതുന്നുണ്ടോ? ഒരു പാര്‍ട്ടിക്ക് അടുപ്പിച്ചു 15 കൊല്ലം ഭരണം കിട്ടിയിരുന്നെങ്കില്‍ നല്ലതു എന്നു തോന്നുന്നുണ്ടോ?
Ans: ഇടതും വലതും തമ്മില്‍ പേരിലല്ലാതെ മറ്റൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല. ഒരുകാലത്ത് മത മൌലിക വാദത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും അകന്നു നിന്ന ഇടതു കഷിയല്ല ഇന്ന് കാണുന്നത്.
അവര്‍ മാറി മാറി ഭരിക്കുന്നതു വഴി ഒരു സര്‍ക്കാര്‍ കൊണ്ട് നിര്‍ത്തുന്ന പ്രവര്‍ത്തനം അടുത്ത സര്‍ക്കാരിന്റെ വരവോടെ തകിടം മറിയുന്നു. വികസനം എന്നത് റോഡുകള്‍ ഉണ്ടാക്കാലോ പാലങ്ങള്‍ പണിയലോ എന്നതിനേക്കാള്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവരുടെ ഉയര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഉദാഹരണത്തിന് പണം ഇല്ലാത്തവര്‍ക്ക് കൊള്ളാവുന്ന വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയാണ് നിലനില് ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും വിവിധ തട്ടുകളില്‍.
തുടര്‍ച്ചയായി ഒരു കക്ഷി ഭരണത്തില്‍ ഇരുന്നതിന്റെ ദൂഷ്യ ഫലം ഇന്ന് പശ്ചിമ ബംഗാള്‍ ജനത അനുഭവിക്കുന്നുണ്ടല്ലോ.

4. ഓണ്‍ ലൈന്‍ ആള്ക്കാര് കൊച്ചിയിലും മറ്റും നടത്തിയിരുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ, കാണുകയോ ചെയ്തിരുന്നോ?
Ans: കണ്ടിരുന്നു, അറിഞ്ഞിരുന്നു. ചപാത്തിലും കോട്ടയത്തും രണ്ടു തവണ ഞങ്ങള്‍ കുറച്ചുപേര്‍ ചെല്ലുകയും അവിടെ കഷ്ടപ്പെടുന്ന ജനങ്ങളെ കാണുകയും അവരോടു അവരുടെ പ്രശ്നങ്ങല്‍ സംസാരിച്ചു മനസിലാക്കാന്‍ ശ്രമിക്കുകയും അവരോടൊപ്പം ഐക്യ ദാര്ദ്യം പ്രഖ്യാപിക്കുകയും ചെയ്തു.
യഥാര്തത്തില് നന്മയുടെ ശബ്ദങ്ങള്‍ , പ്രവര്‍ത്തികള്‍ മാത്രമാണ് പസക്തം. നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകളുണ്ട്... ഏവരുടെയും കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നു.. കൊച്ചിയെന്നോ തിരുവനന്തപുരമെന്നോ കോഴിക്കൊടെന്നോ ഒതുങ്ങി പോകാതെ എല്ലാ ജില്ലകലിലുമുല്ല എല്ലാ ഗൂര്പ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.. ഇനിയും രംഗ പ്രവേശം ചെയ്യാത്ത ആളുകളെ ഇതിലേക്ക് കൊന്ദുവരാഉമ് ശ്രമിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.
5. നമ്മുടെ പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ മുല്ലപെരിയാര്‍ എന്ന വിഷയം, അധികാരത്തില്‍ കയറാനുള്ള ഒരു തന്ത്രം എന്നതില്‍ കവിഞ്ഞു, മുല്ലപെരിയാര്‍ പ്രശ്നത്തിനു വേണ്ടിയാണ്, പ്രവര്‍ത്തിക്കുന്നത് എന്നു തോന്നാത്തതു കൊണ്ടാണല്ലോ, ആലീസ് ഈ തീരുമാനം എടുത്തതു. അതുകൊണ്ടു തന്നെ, അധികാരത്തില്‍ വന്നാല്‍ ഈ വിഷയത്തെ എങ്ങനെ സമീപിക്കും ?
Ans: രാഷ്ട്രിയ പാര്‍ട്ടികള്‍ അധികാരത്തില്‍ കയറാനുള്ള ഒരു തന്ത്രമായിട്ടാണ് മുല്ലപെരിയാര്‍ പ്രശ്നം ഉയര്‍ത്തിയത്. പിറവം തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം ചിലപ്പോള്‍ മുന്‍ കാലങ്ങളിലെ പോലെ മെല്ലെ പോകുമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നു. പിറവം തിരഞ്ഞെടുപ്പു തീര്‍ച്ചയായും അതിനു വേഗത കൂട്ടി. കഴിഞ്ഞ ജൂലൈ മുതല്‍ ഇടുക്കിയിലും സമീപ പ്രദേശത്തും ഇരുപതോ അതിലധികമോ ഭൂചലനങ്ങളുണ്ടായിട്ടും പിറവം തിരഞ്ഞെടുപ്പു ആസന്നമായതൊടെയാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തെരഞ്ഞെടുപ്പു ഉടനെ നടക്കില്ലെന്ന സൂചന കിട്ടിയതും രാഷ്ട്രീയക്കാര്‍ പിന്‍വാങ്ങിയതും ചേര്‍ത്തു വായിച്ചാല്‍ അവരുടെ കപട മുഖം വെളിപ്പെടും.
ഞാന്‍ എന്നതല്ല നമ്മള് ഇപ്പോള്‍ അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും കക്ഷി രാഷ്ട്രീയ സ്വാര്തതയ്ക്കെതിരെ, ജാതിമത അധിനിവേശത്തിനെതിരെ സര്‍വോപരി തിന്മയ്ക്കെതിരെ പ്രതികരിക്കുന്ന ജനക്കൂട്ടം ഉണര്‍ന്നിരിക്കുന്നു എന്നാ തെളിവ് ആണ് ഈ ഇലക്ഷന് ....ഇവിടന്നങ്ങോട്ട് നമ്മുടെ പ്രതിനിധികള്‍ വരും ഇലക്ഷനുകളിലും മത്സരിക്കുകയും ഭരണ രംഗങ്ങളില്‍ ഇടപെടുകയും നീതിക്ക് വേണ്ടി നിലനില്ക്കുകയും ചെയ്യും. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെയോ, ശക്തരായ പാര്ട്ടിക്കരെയോ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുംബോള് , എത്രത്തോളം ഫലവത്താകും എന്നറിയില്ലെങ്കിലും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നമ്മള് ആദ്യം ചെയ്യുക, ഡാം പൊട്ടിയാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളുടെ ആക്കം കുറക്കാന്‍ ശ്രമിക്കുക എന്നതാണ്.രാഷ്ട്രീയക്കാര്‍ പറയുന്നതു പോലെ ഉടനെ പുതിയ ഡാം അല്ല മറിച്ച്, നമുക്ക് ഇപ്പോള്‍ വേണ്ടത്, സുരക്ഷയാണ്, ജനങ്ങളുടെ സുരക്ഷ, ജീവിത മാര്‍ഗ്ഗങ്ങളുടെ സുരക്ഷ, ജൈവ സംവിധാനങ്ങളുടെ സുരക്ഷ, എന്നിവയാണ്. അതുറപ്പാക്കാന്‍ വേണ്ടി ജയിചാലും തോറ്റാലും പ്രവര് ത്തിക്കും. മുല്ലപെരിയാര്‍ പ്രശ്നം സര്‍ക്കരിന്റെ അടിയന്തര ശ്രദ്ധ കിട്ടേണ്ട പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ്. അഴിമതി നിര്‍മ്മാര്‍ജനം, മാലിന്യ നിര്‍മ്മാര്‍ജനം, കേരളത്തിനു നഷ്ടപ്പെട്ടു പോയ പച്ചക്കറിയും, നെല്‍ക്യഷിയും തുടങ്ങിയവ ഇങ്ങനെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളാണ്. ഇവ മനസ്സിലാക്കുവാനും അതിനു വേണ്ടി പ്രവര് ത്തിക്കാനും നമ്മള് ശ്രമിക്കും

6. കേരളത്തിന്റെ കണക്കുകള്‍ , പ്രത്യേകിച്ചു ഭൂകംബങ്ങളുടെ എണ്ണം തെറ്റാണന്നു തമിഴ്നാട് വാദിക്കുന്നു. ഈ കണക്കുകള്‍ Media report ചെയ്യുന്നതല്ലാതെ, Geology Department ന്റെ പല റിപോര് ട്ടുകളുമായി ഒത്തു നോക്കിയോ?
Ans: ജുലൈ 2010 നു ശേഷം 20 ഭൂചലനങ്ങള്‍ ഇടുക്കിയിലും സമീപപ്രദേശ്ശങ്ങളിലും ഉണ്ടായതായി CESS സമ്മതിക്കുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രദേശത്ത് 4 ഭൂചലനങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് തമിഴ്നാടും വാദിക്കുന്നു. CESS ന്റെ അനാലിസിസ്സ് അനുസരിച്ച്, Zone 3 ലാണ്, മുല്ലപ്പെരിയാര്‍ . Zone 3 എന്നാല്‍ 6.5 വരെ റിക്റ്റര്‍ സ്കെയിലില്‍ ഭൂചലനം ഉണ്ടായേക്കാവുന്ന പ്രദേശമാണ്. തമിഴ്നാടു പറയുന്ന 4 ഭൂചലനങ്ങള്‍ മാത്രം എടുത്താല്‍ പോലും , ഒരു അപകടം പതി ഇരിക്കുന്നു എന്ന് നമുക്കു കരുതാതെ വയ്യ. ഒരു ദുരന്തം ഉണ്ടാകാന്‍ വേണ്ടി കാത്തിരിക്കാന്‍ എന്തായാലും സാദ്ധ്യമല്ല. അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു ഒഴിവാക്കുകയാണ്, വേണ്ടത്. 2001 ലെ ഗുജറാത്ത് ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ പ്രതിചലനങ്ങളും അലയടികളും ഇങ്ങു കേരളം വരെ അനുഭവപെട്ടതു ആരും മറന്നു പൊകാന്‍ സാദ്ധ്യതയില്ല. അതിനാല്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ , പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു വരെ കാത്തു നില്‍ക്കാതെ പ്രതിവിതിയെ ക്കുറിച്ച് വ്യക്തമായി ആലൊചിച്ച്, അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്, വേണ്ടത്
7. ഡാം പൊട്ടിയാല്‍ , ഒരു ജീവിതം പൊയാലോ, ഒരാളുടെ ജീവിത മാര്‍ഗം പോയാലോ, അത് ഒരു ദുരന്തം തന്നെ ആണ്. എങ്ങനെ ആയിരുന്നാലും 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകും എന്നതിനു scientific facts ഉണ്ടോ?
Ans:ഈ ചോദ്യത്തിനു ഒട്ടനേകം വാദഗതികള്‍ ഉണ്ട്. മുല്ലപ്പെരിയാര്‍ മാത്രമാണ്, തകരാറിലാകുന്നതെങ്കില്‍ , തിയറി മാത്രം നോക്കി പറഞ്ഞാല്‍ , മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ കൊള്ളാവുന്നതേ ഉള്ളു. എന്നാല്‍ , ഡം തകര് ന്നാല് , ഗുരുത്വാകര്‍ഷണശക്തിയുടെ വേഗതയില്‍ പാഞ്ഞു വരുന്ന വെള്ളം ഇരുവശത്തും ഉള്ള കരകളെയും കരയിലിരുവശ്ശത്തുമുള്ള മരങ്ങളെയും വീടുകളെയും തകര്‍ത്തു കൊണ്ടായിരിക്കും വരിക. ആ പാചിലിനെ തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി അണകെട്ടിനു ആകുമോ എന്നു കണ്ടറിയണം . അങ്ങനെ താങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന
ഭവിഷ്യത്തുകളാണ് 5 ജില്ലകളെ ബാധിക്കും എന്ന് പറയപ്പെടുന്നത്. ചിലപ്പൊള്‍ അതൊരു വിദൂര സാദ്ധ്യതയായേക്കാം. എന്നലും ഒരു ഭാഗ്യ പരീക്ഷണത്തിനു നാം മുതിരാന്‍ പാടില്ല.
8. കോടതി പരാമര്‍ശിച്ചതും , ജയലളിത, കൊടുത്തതുമായ ഒരു മുഴുവന്‍ പേജ് പത്രപരസ്യം കണ്ടിരുന്നോ? അതിലെ കണക്കുകള്‍ , ന്യായങ്ങള്‍ എന്നിവ വികാരത്തിന്റെ പുറത്തല്ലാതെ, facts, കണക്കുകള്‍ , ഉപയോഗിച്ച് എങ്ങനെ ഖണ്ഢിക്കാം ?
ജയലളിത തമിഴ്നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമാണ്. ജയലളിതയുടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ചുള്ള പത്രപരസ്യം കാണുന്ന ഏതൊരു മലയാളിക്കും, പിന്നെ ഈ വിഷയം നല്ലവണ്ണം പഠിച്ച ഏതൊരു തമിഴ്നാട്ടുകാരനും മനസ്സിലാകും, ധാരാളം വസ്തുതകള്‍ മറച്ചുപിടിച്ചാണ്, ജയലളിത പ്രസ്താവന നടത്തിയതു എന്ന്.
സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയ ഒരു പത്രപ്രസ്താവന കൂടിയാണ്, ആ പരസ്യം . വാക്കാലുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പോലും രാഷ്ട്രീയ ഉദ്ദേശത്തോടെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയത്, കോടതി വിമര്‍ശ്ശിച്ചിരുന്നു. കേരള ജനതക്ക് എന്നു പരാമര്ശ്ശിക്കപെട്ടെങ്കിലും ആ പരസ്യം തമിഴ് വികാരം ഇളക്കിവിടാന്‍ പോന്നവയായിരുന്നു. ഒരു രാഷ്ട്രിയ ഉദ്ദേശ്ശത്തിനപ്പുറം, ഒരു പ്രതിവിധിക്കോ അല്ലെങ്കില്‍ പോം വഴിക്കോ വേണ്ടിയുള്ള പ്രയത്നം ആ പ്രവര് ത്തിക്കുണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല
9. തമിഴ്നാട് മീഡിയ, അവിടെയുള്ള സാധാരണ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍, തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ support എങ്ങനെ നേടാം ?
Ans: തമിഴ്നാട്ടിലെ സന്നദ്ധ സംഘടനകളെയും NGO കളെയും നമുക്കു കൂട്ടുപിടിക്കാം. അതു പോലെ തന്നെ, സുഹ്യത്തുക്കള്‍ വഴിയും , Social Media Network ളായ Facebook, Twitter, മുതലായവഴിയും , കേരളത്തിലും മറുനാടുകളിലും പണിയെടുക്കുന്ന തമിഴ് ജനത വഴിയും നമുക്ക് തമിഴ്നാട്ടിലെ ജനങ്ങളുമായി അടുക്കാനും അവരുമായി ചിന്തകള്‍ പങ്കിടുവാനും സാദ്ധിക്കും .

10. തമിഴ്നാട്ടില്‍ മലയാളികള്‍ പ്രശ്നം നേരിട്ടു കൊണ്ട് ഇരിക്കുകയാണ്. അതു സാധാരണ ജനങ്ങളുടെ വികാരമായി കരുതാമോ? അതോ ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ മുതലെടുക്കുകയാണു എന്നു തോന്നുന്നുണ്ടോ?
Ans: തീര്‍ച്ചയായും വിഘടനവാദികളെയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക അവസരവാദി രാഷ്ട്രീയ നേതാക്കളെയും , തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മുതലാക്കാന്‍ ശ്രമിക്കും എന്ന സാദ്ധ്യത ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കില്ല. ദൈനന്ദിന ആഹാരതിനു എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരായ പാവം തമിഴ് കര്ഷകന്, ഈ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടുന്ന കാര്യം സംശയമാണ്
11. Online മലയാള ലോകത്ത്, പല പല ഗ്രൂപ്പുകളില്‍ ആലീസ് ആക്റ്റീവായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ലിസ്റ്റ്?
Ans: ഫേസ്ബുക്കില്‍ പല ഗ്രൂപ്പുകള്‍;ഇലും സജീവമായിട്ടുണ്ട്.. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇ/മീഡിയ വഴി അക്ഷരങ്ങളിലൂടെ സംവധിക്കേണ്ട ഇടങ്ങളില്‍ ഇടപ്പെടാരുമുണ്ട്. അതിലുപരി വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ ഇറങ്ങി ജനമദ്ധ്യത്തില്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാക്കുവാനാണ് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഉദേശിക്കുന്നത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ പല ഗ്രൂപ്പുകളും നമ്മോടു ചേരുന്നുണ്ട്. തിരുവനന്തപുറത്തു വിളപ്പില്‍ ശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമരസമിതിയുമായും ഹരിത വിപ്ലവം ലക്ഷ്യമാകി പ്രവര്‍ഹിക്കുന്ന ഗ്രീന്‍ കംമ്യുനിട്ടിയുമായും ചേര്‍ന്ന് സമൂഹത്തില്‍ ഇമ്പ്ലിമെന്റ് ചെയ്യേണ്ട ലൈഫ് ലോങ്ങ് പ്രൊജക്റ്റ് പ്ലാന്‍ ചെയ്തു ഞങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മറ്റു സാംസ്കാരിക സംഗടനകലുമായും സ്ത്രീപക്ഷ സങ്ങടനകലോടോപ്പവും പ്രവര്‍ത്തിച്ചു വരുന്നു. സ്വതന്ത്രമായി പലയിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പല ആളുകളും ഒത്തുചേര്‍ന്നു വലിയോരുകൂട്ടമായി സമൂഹത്തിലെ എതൊരു പ്രശ്നങ്ങളിലും ശക്തമായി ഇടപെടാനുരച്ച്ചു PASE എന്നാ പേരില്‍ ഒരു സ്വതന്ത്ര സംഖടന രൂപീകരിച്ചിട്ടുണ്ട്...അതിലേക്കു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് സ്വാഗതം. ഇനി വരുന്നൊരു തലമുരയെങ്ങിലും സ്വതന്ത്ര ചിന്തയുള്ള കര്മാശേഷിയുള്ളവരായിത്തീരാന് ഏറെ പ്രവര്ത്തിക്കെണ്ടിയിരിക്കുന്നു.
12. അണ്ണാ ഹസാരയുടെ ലോക്പാല്‍ ബില്ലിനെ അനുകൂലിക്കുവാനും / എതിര്‍ക്കുവാനും
ഉള്ള 3 കാരണങ്ങള്‍ പറയാമോ?
Ans: അഴിമതി നടമാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന ഓരോ ശബ്ദവും സ്വീകരിക്കപ്പെടണം. ആര് പറയുന്നു എന്നതിനേക്കാള്‍ എന്ത് പറയുന്നു എന്നതിലാവണം ശ്രദ്ധ. വ്യക്തികള്‍ വരും പോകും ആശയങ്ങള്‍ നിലനിക്കുന്നു... അത്തരത്തില്‍ ആണ് ഉയര്‍ന്നുവന്നതെങ്കില്‍ അണ്ണാ ഹസാരെയുടെ ശബ്ദം സീകരിക്കപ്പെടണം.
എന്റെ മനസ്സിനു തോന്നിയ, ജനലോക്പാല്‍ ബില്ലിന്റെ നല്ല വശങ്ങള് താഴെ
പറഞ്ഞിരിക്കുന്നത് കാണുക :
(i). ഏതൊരു പൊതു പ്രവര്‍ത്തകനും അഴിമതി ചെയ്യാന്‍ മുതിരാതിരിക്കാന്‍ ഒരു മുന്നറിയിപ്പായി ജന്‍ലോക്പാല്‍ നിലനില്ക്കും
(ii). അഴിമതി കണ്ടാല്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുവാന്‍, സാധാരണ ജനത്തിനെ, ജന്ലോക്പാലിലെ ഒരു പ്രധാന clause ആയ, whistle blower protection പ്രോത്സാഹിക്കുന്നു
(iii). അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ടു വരുന്നതും, അതുവഴി രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതും, ജന്‍ലോക്പാല്‍ ബില്‍ മുഖേനെ ഒഴിവാക്കാന്‍ സാധിക്കും
എനിക്കു വിത്യസ്തമായി തോന്നുന്ന ഭാഗങ്ങള്‍ താഴെ പറഞ്ഞിരിക്കുന്നത് കാണുക :
(i). കോടതികളുടെ അഴിമതിക്കെതിരെ Judicial Accountability Bill ആണ്, നല്ലത്. അതു വഴി ജുഢീഷ്യറിയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുകയില്ല
(ii). പ്രധാനമന്ത്രിയുടെ, രാജ്യരക്ഷ സംബന്ധിച്ചതും വിദേശകാര്യം സംബന്ധിച്ചതും ദേശ്ശീയ സുരക്ഷ സംബന്ധിച്ചതുമായ അധികാരങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ വരുന്നതിനോടു എനിക്കു വിയോജിപ്പുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ മറ്റു വകുപ്പുകള്‍ ജന്‍ലോക്പാലിന്റെ പരിധിയില്‍ വരണം എന്നും ഞാന്‍ വിശ്വസിക്കുന്നു.
13. FDI സാധാരണ കണ്‍സ്യൂമറെയും കര്‍ഷകരെയും എങ്ങനെ ബാധിക്കും?
Ans: FDI ഇത്ര ചെറുതായി പറയാനുള്ള ഒരു വസ്തുത അല്ല. FDI , പല തരത്തില്‍ ഉണ്ട്. Computer / IT മേഘലകളിലും , സ്പേസ് മേഘലകളിലും നാം ഇത്രകണ്ടു വളര്‍ന്നതു ഈ Sectors ല്‍ FDI ധാരാളമായി ഉണ്ടായിരുന്നതു കൊണ്ടാണ്. എന്നാല്‍ നിങ്ങള്‍ ഉദ്ദേശ്ശിക്കുന്ന FDI, റീട്ടേല്‍ സെഗ്മ്ന്റ ആണ്ങ്കില് അതിനു കടിഞ്ഞാണ്‍ ഇട്ടു കൊണ്ടുള്ള നിയമം ഒരുപക്ഷേ നല്ലതായിരിക്കാം. റീട്ടേല്‍ സെക്ടറില്‍ FDI, സാധാരണ കര്‍ഷകനേയും ചെറുകിട കചവടക്കാരെയും വിപരീതമായി ബാധിചേക്കാം. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഭാരതത്തില്‍ ലഭ്യമാകുന്നതിനെക്കാള്‍ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ വന്നാല്‍ ഇറക്കുമതി ചെയുന്ന വസ്തുക്കള്‍ നിയന്ത്രണവിധേയമായി മാത്രമേ ഇറക്കുമതി ചെയ്യാവൂ.
14. FDI സ്വീകരിക്കുന്നത് നല്ലതാണോ?
Ans : FDI, മുന്‍ ചോദ്യത്തിനു ഞാന്‍ നല്കിയ ഉത്തരം പോലെ, വീണ്ടും ഒരു വലിയ ചുറ്റളവില്‍ ആലോചിക്കേണ്ടതും പറയേണ്ടതുമായ ഒരു വസ്തുതയാണ്. ലോകം ഒരു വലിയ ഭൂലോകഗ്രാമം (Global Village) ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, FDI, വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതം പോലെയുള്ള രാജ്യത്ത്, എല്ലാവരും സമ്പന്നരല്ല എന്നോര്‍ക്കണം. സര്‍ക്കാരിന്റെ നിര്‍വചനത്തില്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയും മുകളിലുമായി നിലകോള്ളുന്ന പാവപെട്ടവനും, എന്നാല്‍ , ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റുന്ന പണക്കാരനും, ഭാരതത്തില്‍ മാത്രം അധികമായി കാണുന്ന Middle class എന്ന ഗ്രൂപ്പില്‍ പെടുന്നവരുമായി, നൂറുകോടിയിലധികം വരുന്ന ജനസംഖ്യ ഉള്ള ഭാരതത്തിനു FDI, ഒരഭിവാജ്യ ഘടകം തന്നെയാണ്. എന്നാല്‍ , ക്യഷിക്കാരും ചെറുകിട കച്ചവടക്കാരും ധാരാളമായിട്ടുള്ള ഭാരതത്തില്‍ , FDI എവിടെയൊക്കെ വേണം എന്നു, മാറിമാറി വരുന്ന സര്‍ക്കാര്‍ വളരെ അധികം ആലോചിച്ചു മാത്രമേ തീരുമാനം എടുക്കുവാന്‍ പാടുള്ളൂ. കര്‍ഷകന്റെയും, ചെറുകിട കച്ചവടക്കരന്റെയും ജീവിത മാര്‍ഗ്ഗങ്ങള്‍ കണക്കിലെടുത്തതിനു ശേഷം മാത്രമേ, ഇറക്കുമതി സാധനങ്ങളുടെ തീരുവ നിശ്ചയിക്കാവൂ.
15. കേരളത്തിലെ സദാചാര പോലീസ് കളികള്‍ കൂടി വരുകയാണന്ന്പത്രങ്ങളും Online ചര്‍ച്ചകളും കാണുംബോള് തോന്നുന്നു? Tasni Banu നേരിടേണ്ടി വന്നതു പോലെയുള്ള situation, Metro City കളില്‍ പോലും നടക്കുന്നു. അതേ സമയം കേരളത്തില്‍ ക്രൂരമായ പീഢനങ്ങള്‍ വളരെ അധികം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എങ്ങനെയാണ്, ഇതിനെ കാണുന്നതു?
Ans: ജനങ്ങള്‍ ജാഗരൂകരായി ഇരിക്കുന്നതി വളരെ നല്ലതു തന്നെയാണ്. എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ അവര്‍ക്കു അധികാരമില്ല എന്ന വസ്തുതയെ കുറിച്ച്, ഈ സദാചാരം ഈ സദാചാരം വളരെ അധികം കാത്തു സൂക്ഷിക്കുവാന്‍ പെടാപാട് പെടുന്ന സദാചാര പോലീസുകാര്‍ മനസ്സിലാക്കണം . അല്ലാതെ വന്നാല്‍ നമ്മുടെ നാട്ടില്‍ അരാജകത്വം ഫണവും വിരിച്ചാടും. വിദേശ രാജ്യങ്ങളില്‍ Citizen on Patrol (COP) എന്ന സങ്കല്പം നന്നായി അവതരിപ്പിച്ചു വരുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുവാനുള്ള അധികാരം മാത്രമേ ഉള്ളൂ. അവരുടെയൊപ്പമോ, സമീപപ്രദേശ്ശങ്ങളിലോ ഉള്ള നിയമപാലകരാണ്, നടപടി എടുക്കുന്നത്. അതിനു പറ്റിയ ഉദാഹരണമാണ്, നമ്മുടെ നാട്ടിലെ ട്രാഫിക്ക് വാര്ഡന്മാര് , ട്രാഫിക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുന്ന, Boy Scouts, NCC Cadets മുതലായവര്‍ അവര്‍ക്കാര്‍ക്കും ആക്ഷന്‍ എടുക്കാനുള്ള അധികാരമില്ല, പകരം അവര്‍ നിയമപാലകരെ അറിയിക്കുകയാണ്, ചെയ്യുക. അതിനാല്‍ നമ്മുടെ സദാചാര പോലീസുകാര്‍ ജാഗരൂകരാകുകയും നിയമപാലകരെ വളരെ പെട്ടന്നു വിവരമറിയിക്കുകയും ചെയ്യണം . അതിനും പുറമേ, ഈ പറഞ്ഞ സദാചാര പോലീസുകാര്‍ , മറ്റു കുറ്റ്ക്യത്യങ്ങളും ( കൊള്ള, കോല, പിടിച്ചുപറി, ചൂഷണം ) കൂടി കണ്ടെത്തുകയും അവയും നിയമപാലകര്‍ക്ക് കാട്ടിക്കൊടുക്കുകയും വേണം .
Tasni Banu നേരിടേണ്ടി വന്നത്, സദാചാര പോലീസിനെയല്ല മറിച്ച്, ആ വേഷത്തില്‍ വന്ന കാപാലികരെയാണ്. ആട്ടിന്‍ തോലിട്ട ഈ ചെന്നയ്ക്കളെ, നമ്മുടെ സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ. ഭാരതം എന്നും സ്ത്രീയെ എന്നും ബഹുമാനിച്ചിരുന്നു ഇന്നും ബഹുമാനിക്കുന്നുണ്ട്. Tasni Banu നെയും സുഹ്യത്തിനെയും മര്‍ദ്ദിച്ച ചെന്നായ്ക്കളെ, നിയമപ്രമായി ശിക്ഷിച്ചാല്‍, തീര്‍ച്ചയായും മറ്റു കാപാലികര്‍ക്കും അതൊരു പാഠമാകുകയും, പുതുതായി, ഈ പ്രവണതയുമായി പുതിയ സദാചാര പോലീസുകാര്‍ വരാതിരിക്കുകയും ചെയ്യും .
പീഡനങ്ങള്‍ കൂടുതലായും നമ്മുടെ കുഞ്ഞുങ്ങള്‍ ക്കു നേരെയാണ്, നടക്കുന്നതു എന്നതു വളരെ ആകാംഷയും സങ്കടവും ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നമാണ്. ഇതില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷപ്പടുത്തേണ്ടതു ഓരോ മനുഷ്യന്റെയും കടമയാണ്. മാതാപിതാക്കളോ, ഗുരുക്കന്മാരോ, രക്ഷകര്ത്താക്കളൊ, കുഞ്ഞുങ്ങള്‍ക്ക് ആപത്തില്‍ ചെന്ന് ചാടാതിരിക്കാനുള്ള സാമന്യബുദ്ധി ഉപദേശ്ശിച്ചു കൊടുക്കേണ്ടതാണ്. ഇന്നത്തെ ലോകത്ത് എന്തൊക്കെ ചതിക്കുഴികളാണ്, പതിയിരിക്കുന്നതെന്നും, നല്ലതും ചീത്തയും തമ്മിലുള്ള അന്തരവും പറഞ്ഞു മനസിലാക്കിക്കൊടുക്കണം. ഇന്നത്തെ കാലത്ത് ഉദ്യോഗം ഉള്ളവരാണ്, ബഹുഭൂരിപക്ഷം മാതാപിതാക്കളും . ജോലിത്തിരക്കിനിടയില്‍ പല മാതാപിതാക്കള്‍ ക്കും തങ്ങളുടെ കുഞ്ഞുങ്ങളോട് സമയം പങ്കിടാന്‍ സാധിക്കാറില്ല. ഇതു തങ്ങളോടു സ്നേഹമില്ലായ്മയാണന്ന് തെറ്റിധരിച്ച്, കുഞ്ഞുങ്ങള്‍ പ്രകടമായ കപട സ്നേഹത്തിന്റെ പിന്നലെ പോകുന്നതും ഇത്തരം പീഡനങ്ങള്‍ ക്ക് കാരണമാവറുണ്ട്. ആതു കൊണ്ട് മാതാപിതാക്കളും , രക്ഷകര്‍ ത്താക്കളും , ഗുരുക്കന്മാരും ജാഗരൂഗരായി ഇരിക്കണം നമ്മുടെ നിയമങ്ങള്‍ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളവയായിരിക്കണം . ഇല്ലങ്കില്‍ അതിനു വേണ്ടി മാറ്റിയെഴുതണം .
16. ഇടതു, വലതു, ജാതി, മത ഭേദമന്യ്യെ, തിരഞ്ഞെടുപ്പിനു ഇറങ്ങുംബോള് എന്തു തരത്തിലുള്ള എതിര്‍പ്പാണ്, നേരിടേണ്ടിവരിക?
Ans: എതിര്‍പ്പുകള്‍ എല്ലായിപ്പോഴും വെല്ലുവിളിതന്നെയാണ് . സ്വീകരിക്കപ്പെടലുകളെയും എതിര്‍പ്പുകളെയും ഒരുപോലെ അംഗീകരിക്കാന്‍ പ്രാപ്തിനേടുമ്പോള്‍ മാത്രമേ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യരാകാവൂ എന്നുതന്നെ വിശ്വസിക്കുന്നു. ഓരോ അനുഭവങ്ങളും ആ പ്രാപ്തി നേടുവാന്‍ എന്നെ ശീലിപ്പിച്ച്ച്ചുകൊണ്ടിരിക്കുകയാനെന്നു തോന്നുന്നു. ഇടതു, വലതു, ജാതി, മത ഭേദമന്യ്യെ, തിരഞ്ഞെടുപ്പിനു ഇറങ്ങുംബോള് ശക്തമായ എതിര്‍പ്പുകള്‍ തന്നെ നേരിടേണ്ടിവരും എന്നും അറിയാം. അത്തരം എതിര്‍പ്പുകളെ എന്തുതന്നെയായാലും നേരിടാന്‍ ഉറയ്ക്കുന്നു.
17. പെട്രോള്‍ വിലയും ഡോളര്‍ നിരക്കും ഇവ രണ്ടിലും വരുന്നമാറ്റങ്ങള്‍ രാജ്യത്താകമാനം അനുഭവപ്പെടുന്നു. ഇതിന്റെ impact സാധാരണ ജനങ്ങളില്‍ കുറക്കാന്‍ എന്തെങ്കിലും ഐഡിയ ഉണ്ടോ?
Ans: PUblic Transport കൂടുതല്‍ ആശ്രയിക്കുക. കുഞ്ഞുങ്ങളെ സൈക്കിള്‍ ഉപയോഗിക്കാന്‍ പരമാവധി പ്രോത്സാഹിപ്പിക്കുക. ഒരു വിവഹത്തിനു പോകുന്ന രണ്ടോ മൂന്നോ അയല്‍ വാസികള്‍ ഒരു വാഹനത്തെ ആശ്രയിക്കന്‍ ശ്രമിക്കുക. ഇതെല്ലാം നമ്മുടെ പെട്രോള്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലാവീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ദൈനം ദിന ആഹാര സാധനങ്ങള്‍ ക്കുള്ള പച്ചക്കറി ഈ തൊട്ടങ്ങളില്‍ നിന്നും ലഭിക്കും . കുഞ്ഞുങ്ങള്‍ ക്ക് സമ്പാദ്യ ശീലം ഉണ്ടക്കിയെടുക്കുക. കുഞ്ഞുനാളിലെ, ബാങ്ക് അക്കൌണ്ട് തുറന്നു കൊടുക്കുക. ഈ ശീലം ഭാവിയില്‍ സമ്പത്ത് നേടാനും അവ വേണ്ടവണ്ണം ഉപയോഗപ്പേടുത്താനും അവരെ പഠിപ്പിക്കും
18. കേരളത്തിന്റെ മൊത്തത്തിലുള്ള ശാപമാണ് മദ്യത്തിനു അടിമ ആകുന്നവരുടെ ഭീമമായ എണ്ണം . അതുപോലെ, പബ്ളിക് പ്ലേസില്‍ വച് സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റം പലപ്പോഴും കാരണമായി പറഞ്ഞു കേള്‍ക്കുന്നതു, സ്ത്രീകളുടെ വസ്ത്രാധരണ മാണന്നാണ് . മദ്യത്തെ തല്ക്കാലം ഒഴിവാക്കാം സ്വന്തം ഇഷ്ടം അനുസരിചു വസ്ത്രം ധരിക്കാനുള്ള അവകാശം തുടങ്ങിയവയെ പറ്റി ആലീസിന്റെ പോയിന്റ് ഷെയര്‍ ചെയ്യാമോ
Ans: മദ്യത്തിനെ ഒഴിവാക്കേണ്ട കാര്യമില്ല. മദ്യവും നമ്മുടെ സമൂഹത്തിലെ ഒരു വലിയ വി
പത്താണ്. ചെറു പ്രായത്തില്‍ മദ്യത്തിനടിമയായി മാറുന്ന ഒരുപാട് ഉദാഹരണങ്ങള്‍
നമുക്ക് ചുറ്റും ഉണ്ട്. മദ്യത്തിന്റെ ദോഷ വശങ്ങളെക്കുറിച്ച് ചെറിയ ക്ലാസ്സുകള്‍ മുതല്‍ക്കെ ഉള്‍പ്പെടുത്തണം എന്ന വിശ്വാസക്കാരിയാണ് ഞാന്‍ .
രണ്ടാമത്തെ ചോദ്യം സ്ത്രീകളുടെ വസ്ത്രാധരണ രീതിയെക്കുറിച്ചാണ്. സ്ത്രീകളുടെ വസ്ത്രാധരണ രീതിയല്ല, പുരുഷന്മാരുടെ, മോശമായ പെരുമാറ്റത്തിനു കാരണം. അങ്ങനെയാണങ്കില്‍ വയലുകളില്‍ പണിയെടുക്കുന്ന സ്ത്രീകളോട് കൂടെ പണിയെടുക്കുന്ന പുരുഷന്മാര് മോശമായി പെരുമാറണ്ടേ? അവിടെ അങ്ങനെ ഉണ്ടാകുന്നില്ല. സ്പോര്‍ട്ട്സില്‍ പ്രത്യേകിച്ച് നീന്തല്‍ മത്സരങ്ങളിലും ജിംനാസ്റ്റിക്സിലും പങ്കെടുക്കുന്ന സ്ത്രീകളോട് കൂടെ മത്സരിക്കുന്ന പുരുഷന്മാര് മാന്യത വിട്ടു പെരുമാറാറില്ലല്ലോ. അപ്പോള്‍ പ്രശ്നം വസ്ത്രാധരണ രീതിയല്ല, മറിച്ച്, നിയമങ്ങളുടെയും, ഉള്ള നിയമങ്ങള്‍ നന്നായി നടപ്പാക്കനുമുള്ള നിയമപാലകരുടെ വൈമുഖ്യതയുമാണന്ന്, ഞാന്‍ മനസ്സിലാക്കുന്നു.
നമ്മുടെ ബൂലോകത്തിന് വേണ്ടി ആഷ് ലി
എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയിലാണ് ജനനം. ചിത്ര ശൈലം സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയും ഡിജിറ്റല്‍ വിഡിയോ ഫിലിംമേക്കിംഗ് പഠനത്തിനും ശേഷം ഇപ്പോള്‍ ഇംഗ്ലീഷ് ലിറ്ററെച്ചറില്‍ ബിരുദം ചെയ്യുന്നു. ജീവിതത്തില്‍ ചിത്രകലയും സാഹിത്യവും കൂട്ടുണ്ടെങ്കിലും ഉപജീവന മാര്‍ഗമായി ഗ്രാഫിക് ഡിസൈനിംഗ് ചെയ്യുന്നു. മഹാമുദ്ര എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസൈനിംഗ് സ്ഥാപനം എന്നതിനേക്കാളുപരി ഭാവിയില്‍ കലകളുടെ സംഗമവേദിയായി മഹാമുദ്രയെ ഉയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്....എന്നും മഹത്തായമുദ്ര പതിപ്പിക്കാന്‍. അതിലേക്ക് ഒരിക്കല്‍ തിരിച്ചറിവുകളുടെ കാലത്തില്‍ കലാകാരന്മാരുടേയും കലാകാരികളുടേയും പ്രവാഹമുണ്ടാകുമെന്ന് സ്വപ്നം കാണുന്നു. പ്രതീക്ഷിക്കുന്നു. വിവാഹിത. മകളുണ്ട്.
2. Malayalam Online ലോകത്ത് നടക്കുന്ന പൊളിറ്റിക്കല്‍ ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ?
Ans: ശ്രദ്ധിക്കാറുണ്ട് പലപ്പോഴും എന്റേതായ പല അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുണ്ട്.
3. വലതു ഇടതു പക്ഷങ്ങള്‍ മാറി മാറി ഭരിക്കുന്നത് കേരളത്തിനു ദോഷം ചെയ്യും എന്നു കരുതുന്നുണ്ടോ? ഒരു പാര്‍ട്ടിക്ക് അടുപ്പിച്ചു 15 കൊല്ലം ഭരണം കിട്ടിയിരുന്നെങ്കില്‍ നല്ലതു എന്നു തോന്നുന്നുണ്ടോ?
Ans: ഇടതും വലതും തമ്മില്‍ പേരിലല്ലാതെ മറ്റൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല. ഒരുകാലത്ത് മത മൌലിക വാദത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും അകന്നു നിന്ന ഇടതു കഷിയല്ല ഇന്ന് കാണുന്നത്.
അവര്‍ മാറി മാറി ഭരിക്കുന്നതു വഴി ഒരു സര്‍ക്കാര്‍ കൊണ്ട് നിര്‍ത്തുന്ന പ്രവര്‍ത്തനം അടുത്ത സര്‍ക്കാരിന്റെ വരവോടെ തകിടം മറിയുന്നു. വികസനം എന്നത് റോഡുകള്‍ ഉണ്ടാക്കാലോ പാലങ്ങള്‍ പണിയലോ എന്നതിനേക്കാള്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവരുടെ ഉയര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഉദാഹരണത്തിന് പണം ഇല്ലാത്തവര്‍ക്ക് കൊള്ളാവുന്ന വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയാണ് നിലനില് ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും വിവിധ തട്ടുകളില്‍.
തുടര്‍ച്ചയായി ഒരു കക്ഷി ഭരണത്തില്‍ ഇരുന്നതിന്റെ ദൂഷ്യ ഫലം ഇന്ന് പശ്ചിമ ബംഗാള്‍ ജനത അനുഭവിക്കുന്നുണ്ടല്ലോ.
4. ഓണ്‍ ലൈന്‍ ആള്ക്കാര് കൊച്ചിയിലും മറ്റും നടത്തിയിരുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ, കാണുകയോ ചെയ്തിരുന്നോ?
Ans: കണ്ടിരുന്നു, അറിഞ്ഞിരുന്നു. ചപാത്തിലും കോട്ടയത്തും രണ്ടു തവണ ഞങ്ങള്‍ കുറച്ചുപേര്‍ ചെല്ലുകയും അവിടെ കഷ്ടപ്പെടുന്ന ജനങ്ങളെ കാണുകയും അവരോടു അവരുടെ പ്രശ്നങ്ങല്‍ സംസാരിച്ചു മനസിലാക്കാന്‍ ശ്രമിക്കുകയും അവരോടൊപ്പം ഐക്യ ദാര്ദ്യം പ്രഖ്യാപിക്കുകയും ചെയ്തു.
യഥാര്തത്തില് നന്മയുടെ ശബ്ദങ്ങള്‍ , പ്രവര്‍ത്തികള്‍ മാത്രമാണ് പസക്തം. നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകളുണ്ട്... ഏവരുടെയും കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നു.. കൊച്ചിയെന്നോ തിരുവനന്തപുരമെന്നോ കോഴിക്കൊടെന്നോ ഒതുങ്ങി പോകാതെ എല്ലാ ജില്ലകലിലുമുല്ല എല്ലാ ഗൂര്പ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.. ഇനിയും രംഗ പ്രവേശം ചെയ്യാത്ത ആളുകളെ ഇതിലേക്ക് കൊന്ദുവരാഉമ് ശ്രമിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.
5. നമ്മുടെ പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ മുല്ലപെരിയാര്‍ എന്ന വിഷയം, അധികാരത്തില്‍ കയറാനുള്ള ഒരു തന്ത്രം എന്നതില്‍ കവിഞ്ഞു, മുല്ലപെരിയാര്‍ പ്രശ്നത്തിനു വേണ്ടിയാണ്, പ്രവര്‍ത്തിക്കുന്നത് എന്നു തോന്നാത്തതു കൊണ്ടാണല്ലോ, ആലീസ് ഈ തീരുമാനം എടുത്തതു. അതുകൊണ്ടു തന്നെ, അധികാരത്തില്‍ വന്നാല്‍ ഈ വിഷയത്തെ എങ്ങനെ സമീപിക്കും ?
Ans: രാഷ്ട്രിയ പാര്‍ട്ടികള്‍ അധികാരത്തില്‍ കയറാനുള്ള ഒരു തന്ത്രമായിട്ടാണ് മുല്ലപെരിയാര്‍ പ്രശ്നം ഉയര്‍ത്തിയത്. പിറവം തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം ചിലപ്പോള്‍ മുന്‍ കാലങ്ങളിലെ പോലെ മെല്ലെ പോകുമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നു. പിറവം തിരഞ്ഞെടുപ്പു തീര്‍ച്ചയായും അതിനു വേഗത കൂട്ടി. കഴിഞ്ഞ ജൂലൈ മുതല്‍ ഇടുക്കിയിലും സമീപ പ്രദേശത്തും ഇരുപതോ അതിലധികമോ ഭൂചലനങ്ങളുണ്ടായിട്ടും പിറവം തിരഞ്ഞെടുപ്പു ആസന്നമായതൊടെയാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തെരഞ്ഞെടുപ്പു ഉടനെ നടക്കില്ലെന്ന സൂചന കിട്ടിയതും രാഷ്ട്രീയക്കാര്‍ പിന്‍വാങ്ങിയതും ചേര്‍ത്തു വായിച്ചാല്‍ അവരുടെ കപട മുഖം വെളിപ്പെടും.
ഞാന്‍ എന്നതല്ല നമ്മള് ഇപ്പോള്‍ അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും കക്ഷി രാഷ്ട്രീയ സ്വാര്തതയ്ക്കെതിരെ, ജാതിമത അധിനിവേശത്തിനെതിരെ സര്‍വോപരി തിന്മയ്ക്കെതിരെ പ്രതികരിക്കുന്ന ജനക്കൂട്ടം ഉണര്‍ന്നിരിക്കുന്നു എന്നാ തെളിവ് ആണ് ഈ ഇലക്ഷന് ....ഇവിടന്നങ്ങോട്ട് നമ്മുടെ പ്രതിനിധികള്‍ വരും ഇലക്ഷനുകളിലും മത്സരിക്കുകയും ഭരണ രംഗങ്ങളില്‍ ഇടപെടുകയും നീതിക്ക് വേണ്ടി നിലനില്ക്കുകയും ചെയ്യും. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെയോ, ശക്തരായ പാര്ട്ടിക്കരെയോ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുംബോള് , എത്രത്തോളം ഫലവത്താകും എന്നറിയില്ലെങ്കിലും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നമ്മള് ആദ്യം ചെയ്യുക, ഡാം പൊട്ടിയാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളുടെ ആക്കം കുറക്കാന്‍ ശ്രമിക്കുക എന്നതാണ്.രാഷ്ട്രീയക്കാര്‍ പറയുന്നതു പോലെ ഉടനെ പുതിയ ഡാം അല്ല മറിച്ച്, നമുക്ക് ഇപ്പോള്‍ വേണ്ടത്, സുരക്ഷയാണ്, ജനങ്ങളുടെ സുരക്ഷ, ജീവിത മാര്‍ഗ്ഗങ്ങളുടെ സുരക്ഷ, ജൈവ സംവിധാനങ്ങളുടെ സുരക്ഷ, എന്നിവയാണ്. അതുറപ്പാക്കാന്‍ വേണ്ടി ജയിചാലും തോറ്റാലും പ്രവര് ത്തിക്കും. മുല്ലപെരിയാര്‍ പ്രശ്നം സര്‍ക്കരിന്റെ അടിയന്തര ശ്രദ്ധ കിട്ടേണ്ട പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ്. അഴിമതി നിര്‍മ്മാര്‍ജനം, മാലിന്യ നിര്‍മ്മാര്‍ജനം, കേരളത്തിനു നഷ്ടപ്പെട്ടു പോയ പച്ചക്കറിയും, നെല്‍ക്യഷിയും തുടങ്ങിയവ ഇങ്ങനെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളാണ്. ഇവ മനസ്സിലാക്കുവാനും അതിനു വേണ്ടി പ്രവര് ത്തിക്കാനും നമ്മള് ശ്രമിക്കും
6. കേരളത്തിന്റെ കണക്കുകള്‍ , പ്രത്യേകിച്ചു ഭൂകംബങ്ങളുടെ എണ്ണം തെറ്റാണന്നു തമിഴ്നാട് വാദിക്കുന്നു. ഈ കണക്കുകള്‍ Media report ചെയ്യുന്നതല്ലാതെ, Geology Department ന്റെ പല റിപോര് ട്ടുകളുമായി ഒത്തു നോക്കിയോ?
Ans: ജുലൈ 2010 നു ശേഷം 20 ഭൂചലനങ്ങള്‍ ഇടുക്കിയിലും സമീപപ്രദേശ്ശങ്ങളിലും ഉണ്ടായതായി CESS സമ്മതിക്കുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രദേശത്ത് 4 ഭൂചലനങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് തമിഴ്നാടും വാദിക്കുന്നു. CESS ന്റെ അനാലിസിസ്സ് അനുസരിച്ച്, Zone 3 ലാണ്, മുല്ലപ്പെരിയാര്‍ . Zone 3 എന്നാല്‍ 6.5 വരെ റിക്റ്റര്‍ സ്കെയിലില്‍ ഭൂചലനം ഉണ്ടായേക്കാവുന്ന പ്രദേശമാണ്. തമിഴ്നാടു പറയുന്ന 4 ഭൂചലനങ്ങള്‍ മാത്രം എടുത്താല്‍ പോലും , ഒരു അപകടം പതി ഇരിക്കുന്നു എന്ന് നമുക്കു കരുതാതെ വയ്യ. ഒരു ദുരന്തം ഉണ്ടാകാന്‍ വേണ്ടി കാത്തിരിക്കാന്‍ എന്തായാലും സാദ്ധ്യമല്ല. അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു ഒഴിവാക്കുകയാണ്, വേണ്ടത്. 2001 ലെ ഗുജറാത്ത് ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ പ്രതിചലനങ്ങളും അലയടികളും ഇങ്ങു കേരളം വരെ അനുഭവപെട്ടതു ആരും മറന്നു പൊകാന്‍ സാദ്ധ്യതയില്ല. അതിനാല്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ , പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു വരെ കാത്തു നില്‍ക്കാതെ പ്രതിവിതിയെ ക്കുറിച്ച് വ്യക്തമായി ആലൊചിച്ച്, അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്, വേണ്ടത്
7. ഡാം പൊട്ടിയാല്‍ , ഒരു ജീവിതം പൊയാലോ, ഒരാളുടെ ജീവിത മാര്‍ഗം പോയാലോ, അത് ഒരു ദുരന്തം തന്നെ ആണ്. എങ്ങനെ ആയിരുന്നാലും 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകും എന്നതിനു scientific facts ഉണ്ടോ?
Ans:ഈ ചോദ്യത്തിനു ഒട്ടനേകം വാദഗതികള്‍ ഉണ്ട്. മുല്ലപ്പെരിയാര്‍ മാത്രമാണ്, തകരാറിലാകുന്നതെങ്കില്‍ , തിയറി മാത്രം നോക്കി പറഞ്ഞാല്‍ , മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ കൊള്ളാവുന്നതേ ഉള്ളു. എന്നാല്‍ , ഡം തകര് ന്നാല് , ഗുരുത്വാകര്‍ഷണശക്തിയുടെ വേഗതയില്‍ പാഞ്ഞു വരുന്ന വെള്ളം ഇരുവശത്തും ഉള്ള കരകളെയും കരയിലിരുവശ്ശത്തുമുള്ള മരങ്ങളെയും വീടുകളെയും തകര്‍ത്തു കൊണ്ടായിരിക്കും വരിക. ആ പാചിലിനെ തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി അണകെട്ടിനു ആകുമോ എന്നു കണ്ടറിയണം . അങ്ങനെ താങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന
ഭവിഷ്യത്തുകളാണ് 5 ജില്ലകളെ ബാധിക്കും എന്ന് പറയപ്പെടുന്നത്. ചിലപ്പൊള്‍ അതൊരു വിദൂര സാദ്ധ്യതയായേക്കാം. എന്നലും ഒരു ഭാഗ്യ പരീക്ഷണത്തിനു നാം മുതിരാന്‍ പാടില്ല.
8. കോടതി പരാമര്‍ശിച്ചതും , ജയലളിത, കൊടുത്തതുമായ ഒരു മുഴുവന്‍ പേജ് പത്രപരസ്യം കണ്ടിരുന്നോ? അതിലെ കണക്കുകള്‍ , ന്യായങ്ങള്‍ എന്നിവ വികാരത്തിന്റെ പുറത്തല്ലാതെ, facts, കണക്കുകള്‍ , ഉപയോഗിച്ച് എങ്ങനെ ഖണ്ഢിക്കാം ?
ജയലളിത തമിഴ്നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമാണ്. ജയലളിതയുടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ചുള്ള പത്രപരസ്യം കാണുന്ന ഏതൊരു മലയാളിക്കും, പിന്നെ ഈ വിഷയം നല്ലവണ്ണം പഠിച്ച ഏതൊരു തമിഴ്നാട്ടുകാരനും മനസ്സിലാകും, ധാരാളം വസ്തുതകള്‍ മറച്ചുപിടിച്ചാണ്, ജയലളിത പ്രസ്താവന നടത്തിയതു എന്ന്.
സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയ ഒരു പത്രപ്രസ്താവന കൂടിയാണ്, ആ പരസ്യം . വാക്കാലുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പോലും രാഷ്ട്രീയ ഉദ്ദേശത്തോടെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയത്, കോടതി വിമര്‍ശ്ശിച്ചിരുന്നു. കേരള ജനതക്ക് എന്നു പരാമര്ശ്ശിക്കപെട്ടെങ്കിലും ആ പരസ്യം തമിഴ് വികാരം ഇളക്കിവിടാന്‍ പോന്നവയായിരുന്നു. ഒരു രാഷ്ട്രിയ ഉദ്ദേശ്ശത്തിനപ്പുറം, ഒരു പ്രതിവിധിക്കോ അല്ലെങ്കില്‍ പോം വഴിക്കോ വേണ്ടിയുള്ള പ്രയത്നം ആ പ്രവര് ത്തിക്കുണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല
9. തമിഴ്നാട് മീഡിയ, അവിടെയുള്ള സാധാരണ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍, തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ support എങ്ങനെ നേടാം ?
Ans: തമിഴ്നാട്ടിലെ സന്നദ്ധ സംഘടനകളെയും NGO കളെയും നമുക്കു കൂട്ടുപിടിക്കാം. അതു പോലെ തന്നെ, സുഹ്യത്തുക്കള്‍ വഴിയും , Social Media Network ളായ Facebook, Twitter, മുതലായവഴിയും , കേരളത്തിലും മറുനാടുകളിലും പണിയെടുക്കുന്ന തമിഴ് ജനത വഴിയും നമുക്ക് തമിഴ്നാട്ടിലെ ജനങ്ങളുമായി അടുക്കാനും അവരുമായി ചിന്തകള്‍ പങ്കിടുവാനും സാദ്ധിക്കും .
10. തമിഴ്നാട്ടില്‍ മലയാളികള്‍ പ്രശ്നം നേരിട്ടു കൊണ്ട് ഇരിക്കുകയാണ്. അതു സാധാരണ ജനങ്ങളുടെ വികാരമായി കരുതാമോ? അതോ ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ മുതലെടുക്കുകയാണു എന്നു തോന്നുന്നുണ്ടോ?
Ans: തീര്‍ച്ചയായും വിഘടനവാദികളെയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക അവസരവാദി രാഷ്ട്രീയ നേതാക്കളെയും , തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മുതലാക്കാന്‍ ശ്രമിക്കും എന്ന സാദ്ധ്യത ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കില്ല. ദൈനന്ദിന ആഹാരതിനു എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരായ പാവം തമിഴ് കര്ഷകന്, ഈ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടുന്ന കാര്യം സംശയമാണ്
11. Online മലയാള ലോകത്ത്, പല പല ഗ്രൂപ്പുകളില്‍ ആലീസ് ആക്റ്റീവായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ലിസ്റ്റ്?
Ans: ഫേസ്ബുക്കില്‍ പല ഗ്രൂപ്പുകള്‍;ഇലും സജീവമായിട്ടുണ്ട്.. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇ/മീഡിയ വഴി അക്ഷരങ്ങളിലൂടെ സംവധിക്കേണ്ട ഇടങ്ങളില്‍ ഇടപ്പെടാരുമുണ്ട്. അതിലുപരി വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ ഇറങ്ങി ജനമദ്ധ്യത്തില്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാക്കുവാനാണ് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഉദേശിക്കുന്നത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ പല ഗ്രൂപ്പുകളും നമ്മോടു ചേരുന്നുണ്ട്. തിരുവനന്തപുറത്തു വിളപ്പില്‍ ശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമരസമിതിയുമായും ഹരിത വിപ്ലവം ലക്ഷ്യമാകി പ്രവര്‍ഹിക്കുന്ന ഗ്രീന്‍ കംമ്യുനിട്ടിയുമായും ചേര്‍ന്ന് സമൂഹത്തില്‍ ഇമ്പ്ലിമെന്റ് ചെയ്യേണ്ട ലൈഫ് ലോങ്ങ് പ്രൊജക്റ്റ് പ്ലാന്‍ ചെയ്തു ഞങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മറ്റു സാംസ്കാരിക സംഗടനകലുമായും സ്ത്രീപക്ഷ സങ്ങടനകലോടോപ്പവും പ്രവര്‍ത്തിച്ചു വരുന്നു. സ്വതന്ത്രമായി പലയിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പല ആളുകളും ഒത്തുചേര്‍ന്നു വലിയോരുകൂട്ടമായി സമൂഹത്തിലെ എതൊരു പ്രശ്നങ്ങളിലും ശക്തമായി ഇടപെടാനുരച്ച്ചു PASE എന്നാ പേരില്‍ ഒരു സ്വതന്ത്ര സംഖടന രൂപീകരിച്ചിട്ടുണ്ട്...അതിലേക്
12. അണ്ണാ ഹസാരയുടെ ലോക്പാല്‍ ബില്ലിനെ അനുകൂലിക്കുവാനും / എതിര്‍ക്കുവാനും
ഉള്ള 3 കാരണങ്ങള്‍ പറയാമോ?
Ans: അഴിമതി നടമാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന ഓരോ ശബ്ദവും സ്വീകരിക്കപ്പെടണം. ആര് പറയുന്നു എന്നതിനേക്കാള്‍ എന്ത് പറയുന്നു എന്നതിലാവണം ശ്രദ്ധ. വ്യക്തികള്‍ വരും പോകും ആശയങ്ങള്‍ നിലനിക്കുന്നു... അത്തരത്തില്‍ ആണ് ഉയര്‍ന്നുവന്നതെങ്കില്‍ അണ്ണാ ഹസാരെയുടെ ശബ്ദം സീകരിക്കപ്പെടണം.
എന്റെ മനസ്സിനു തോന്നിയ, ജനലോക്പാല്‍ ബില്ലിന്റെ നല്ല വശങ്ങള് താഴെ
പറഞ്ഞിരിക്കുന്നത് കാണുക :
(i). ഏതൊരു പൊതു പ്രവര്‍ത്തകനും അഴിമതി ചെയ്യാന്‍ മുതിരാതിരിക്കാന്‍ ഒരു മുന്നറിയിപ്പായി ജന്‍ലോക്പാല്‍ നിലനില്ക്കും
(ii). അഴിമതി കണ്ടാല്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുവാന്‍, സാധാരണ ജനത്തിനെ, ജന്ലോക്പാലിലെ ഒരു പ്രധാന clause ആയ, whistle blower protection പ്രോത്സാഹിക്കുന്നു
(iii). അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ടു വരുന്നതും, അതുവഴി രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതും, ജന്‍ലോക്പാല്‍ ബില്‍ മുഖേനെ ഒഴിവാക്കാന്‍ സാധിക്കും
എനിക്കു വിത്യസ്തമായി തോന്നുന്ന ഭാഗങ്ങള്‍ താഴെ പറഞ്ഞിരിക്കുന്നത് കാണുക :
(i). കോടതികളുടെ അഴിമതിക്കെതിരെ Judicial Accountability Bill ആണ്, നല്ലത്. അതു വഴി ജുഢീഷ്യറിയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുകയില്ല
(ii). പ്രധാനമന്ത്രിയുടെ, രാജ്യരക്ഷ സംബന്ധിച്ചതും വിദേശകാര്യം സംബന്ധിച്ചതും ദേശ്ശീയ സുരക്ഷ സംബന്ധിച്ചതുമായ അധികാരങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ വരുന്നതിനോടു എനിക്കു വിയോജിപ്പുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ മറ്റു വകുപ്പുകള്‍ ജന്‍ലോക്പാലിന്റെ പരിധിയില്‍ വരണം എന്നും ഞാന്‍ വിശ്വസിക്കുന്നു.
13. FDI സാധാരണ കണ്‍സ്യൂമറെയും കര്‍ഷകരെയും എങ്ങനെ ബാധിക്കും?
Ans: FDI ഇത്ര ചെറുതായി പറയാനുള്ള ഒരു വസ്തുത അല്ല. FDI , പല തരത്തില്‍ ഉണ്ട്. Computer / IT മേഘലകളിലും , സ്പേസ് മേഘലകളിലും നാം ഇത്രകണ്ടു വളര്‍ന്നതു ഈ Sectors ല്‍ FDI ധാരാളമായി ഉണ്ടായിരുന്നതു കൊണ്ടാണ്. എന്നാല്‍ നിങ്ങള്‍ ഉദ്ദേശ്ശിക്കുന്ന FDI, റീട്ടേല്‍ സെഗ്മ്ന്റ ആണ്ങ്കില് അതിനു കടിഞ്ഞാണ്‍ ഇട്ടു കൊണ്ടുള്ള നിയമം ഒരുപക്ഷേ നല്ലതായിരിക്കാം. റീട്ടേല്‍ സെക്ടറില്‍ FDI, സാധാരണ കര്‍ഷകനേയും ചെറുകിട കചവടക്കാരെയും വിപരീതമായി ബാധിചേക്കാം. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഭാരതത്തില്‍ ലഭ്യമാകുന്നതിനെക്കാള്‍ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ വന്നാല്‍ ഇറക്കുമതി ചെയുന്ന വസ്തുക്കള്‍ നിയന്ത്രണവിധേയമായി മാത്രമേ ഇറക്കുമതി ചെയ്യാവൂ.
14. FDI സ്വീകരിക്കുന്നത് നല്ലതാണോ?
Ans : FDI, മുന്‍ ചോദ്യത്തിനു ഞാന്‍ നല്കിയ ഉത്തരം പോലെ, വീണ്ടും ഒരു വലിയ ചുറ്റളവില്‍ ആലോചിക്കേണ്ടതും പറയേണ്ടതുമായ ഒരു വസ്തുതയാണ്. ലോകം ഒരു വലിയ ഭൂലോകഗ്രാമം (Global Village) ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, FDI, വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതം പോലെയുള്ള രാജ്യത്ത്, എല്ലാവരും സമ്പന്നരല്ല എന്നോര്‍ക്കണം. സര്‍ക്കാരിന്റെ നിര്‍വചനത്തില്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയും മുകളിലുമായി നിലകോള്ളുന്ന പാവപെട്ടവനും, എന്നാല്‍ , ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റുന്ന പണക്കാരനും, ഭാരതത്തില്‍ മാത്രം അധികമായി കാണുന്ന Middle class എന്ന ഗ്രൂപ്പില്‍ പെടുന്നവരുമായി, നൂറുകോടിയിലധികം വരുന്ന ജനസംഖ്യ ഉള്ള ഭാരതത്തിനു FDI, ഒരഭിവാജ്യ ഘടകം തന്നെയാണ്. എന്നാല്‍ , ക്യഷിക്കാരും ചെറുകിട കച്ചവടക്കാരും ധാരാളമായിട്ടുള്ള ഭാരതത്തില്‍ , FDI എവിടെയൊക്കെ വേണം എന്നു, മാറിമാറി വരുന്ന സര്‍ക്കാര്‍ വളരെ അധികം ആലോചിച്ചു മാത്രമേ തീരുമാനം എടുക്കുവാന്‍ പാടുള്ളൂ. കര്‍ഷകന്റെയും, ചെറുകിട കച്ചവടക്കരന്റെയും ജീവിത മാര്‍ഗ്ഗങ്ങള്‍ കണക്കിലെടുത്തതിനു ശേഷം മാത്രമേ, ഇറക്കുമതി സാധനങ്ങളുടെ തീരുവ നിശ്ചയിക്കാവൂ.
15. കേരളത്തിലെ സദാചാര പോലീസ് കളികള്‍ കൂടി വരുകയാണന്ന്പത്രങ്ങളും Online ചര്‍ച്ചകളും കാണുംബോള് തോന്നുന്നു? Tasni Banu നേരിടേണ്ടി വന്നതു പോലെയുള്ള situation, Metro City കളില്‍ പോലും നടക്കുന്നു. അതേ സമയം കേരളത്തില്‍ ക്രൂരമായ പീഢനങ്ങള്‍ വളരെ അധികം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എങ്ങനെയാണ്, ഇതിനെ കാണുന്നതു?
Ans: ജനങ്ങള്‍ ജാഗരൂകരായി ഇരിക്കുന്നതി വളരെ നല്ലതു തന്നെയാണ്. എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ അവര്‍ക്കു അധികാരമില്ല എന്ന വസ്തുതയെ കുറിച്ച്, ഈ സദാചാരം ഈ സദാചാരം വളരെ അധികം കാത്തു സൂക്ഷിക്കുവാന്‍ പെടാപാട് പെടുന്ന സദാചാര പോലീസുകാര്‍ മനസ്സിലാക്കണം . അല്ലാതെ വന്നാല്‍ നമ്മുടെ നാട്ടില്‍ അരാജകത്വം ഫണവും വിരിച്ചാടും. വിദേശ രാജ്യങ്ങളില്‍ Citizen on Patrol (COP) എന്ന സങ്കല്പം നന്നായി അവതരിപ്പിച്ചു വരുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുവാനുള്ള അധികാരം മാത്രമേ ഉള്ളൂ. അവരുടെയൊപ്പമോ, സമീപപ്രദേശ്ശങ്ങളിലോ ഉള്ള നിയമപാലകരാണ്, നടപടി എടുക്കുന്നത്. അതിനു പറ്റിയ ഉദാഹരണമാണ്, നമ്മുടെ നാട്ടിലെ ട്രാഫിക്ക് വാര്ഡന്മാര് , ട്രാഫിക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുന്ന, Boy Scouts, NCC Cadets മുതലായവര്‍ അവര്‍ക്കാര്‍ക്കും ആക്ഷന്‍ എടുക്കാനുള്ള അധികാരമില്ല, പകരം അവര്‍ നിയമപാലകരെ അറിയിക്കുകയാണ്, ചെയ്യുക. അതിനാല്‍ നമ്മുടെ സദാചാര പോലീസുകാര്‍ ജാഗരൂകരാകുകയും നിയമപാലകരെ വളരെ പെട്ടന്നു വിവരമറിയിക്കുകയും ചെയ്യണം . അതിനും പുറമേ, ഈ പറഞ്ഞ സദാചാര പോലീസുകാര്‍ , മറ്റു കുറ്റ്ക്യത്യങ്ങളും ( കൊള്ള, കോല, പിടിച്ചുപറി, ചൂഷണം ) കൂടി കണ്ടെത്തുകയും അവയും നിയമപാലകര്‍ക്ക് കാട്ടിക്കൊടുക്കുകയും വേണം .
Tasni Banu നേരിടേണ്ടി വന്നത്, സദാചാര പോലീസിനെയല്ല മറിച്ച്, ആ വേഷത്തില്‍ വന്ന കാപാലികരെയാണ്. ആട്ടിന്‍ തോലിട്ട ഈ ചെന്നയ്ക്കളെ, നമ്മുടെ സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ. ഭാരതം എന്നും സ്ത്രീയെ എന്നും ബഹുമാനിച്ചിരുന്നു ഇന്നും ബഹുമാനിക്കുന്നുണ്ട്. Tasni Banu നെയും സുഹ്യത്തിനെയും മര്‍ദ്ദിച്ച ചെന്നായ്ക്കളെ, നിയമപ്രമായി ശിക്ഷിച്ചാല്‍, തീര്‍ച്ചയായും മറ്റു കാപാലികര്‍ക്കും അതൊരു പാഠമാകുകയും, പുതുതായി, ഈ പ്രവണതയുമായി പുതിയ സദാചാര പോലീസുകാര്‍ വരാതിരിക്കുകയും ചെയ്യും .
പീഡനങ്ങള്‍ കൂടുതലായും നമ്മുടെ കുഞ്ഞുങ്ങള്‍ ക്കു നേരെയാണ്, നടക്കുന്നതു എന്നതു വളരെ ആകാംഷയും സങ്കടവും ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നമാണ്. ഇതില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷപ്പടുത്തേണ്ടതു ഓരോ മനുഷ്യന്റെയും കടമയാണ്. മാതാപിതാക്കളോ, ഗുരുക്കന്മാരോ, രക്ഷകര്ത്താക്കളൊ, കുഞ്ഞുങ്ങള്‍ക്ക് ആപത്തില്‍ ചെന്ന് ചാടാതിരിക്കാനുള്ള സാമന്യബുദ്ധി ഉപദേശ്ശിച്ചു കൊടുക്കേണ്ടതാണ്. ഇന്നത്തെ ലോകത്ത് എന്തൊക്കെ ചതിക്കുഴികളാണ്, പതിയിരിക്കുന്നതെന്നും, നല്ലതും ചീത്തയും തമ്മിലുള്ള അന്തരവും പറഞ്ഞു മനസിലാക്കിക്കൊടുക്കണം. ഇന്നത്തെ കാലത്ത് ഉദ്യോഗം ഉള്ളവരാണ്, ബഹുഭൂരിപക്ഷം മാതാപിതാക്കളും . ജോലിത്തിരക്കിനിടയില്‍ പല മാതാപിതാക്കള്‍ ക്കും തങ്ങളുടെ കുഞ്ഞുങ്ങളോട് സമയം പങ്കിടാന്‍ സാധിക്കാറില്ല. ഇതു തങ്ങളോടു സ്നേഹമില്ലായ്മയാണന്ന് തെറ്റിധരിച്ച്, കുഞ്ഞുങ്ങള്‍ പ്രകടമായ കപട സ്നേഹത്തിന്റെ പിന്നലെ പോകുന്നതും ഇത്തരം പീഡനങ്ങള്‍ ക്ക് കാരണമാവറുണ്ട്. ആതു കൊണ്ട് മാതാപിതാക്കളും , രക്ഷകര്‍ ത്താക്കളും , ഗുരുക്കന്മാരും ജാഗരൂഗരായി ഇരിക്കണം നമ്മുടെ നിയമങ്ങള്‍ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളവയായിരിക്കണം . ഇല്ലങ്കില്‍ അതിനു വേണ്ടി മാറ്റിയെഴുതണം .
16. ഇടതു, വലതു, ജാതി, മത ഭേദമന്യ്യെ, തിരഞ്ഞെടുപ്പിനു ഇറങ്ങുംബോള് എന്തു തരത്തിലുള്ള എതിര്‍പ്പാണ്, നേരിടേണ്ടിവരിക?
Ans: എതിര്‍പ്പുകള്‍ എല്ലായിപ്പോഴും വെല്ലുവിളിതന്നെയാണ് . സ്വീകരിക്കപ്പെടലുകളെയും എതിര്‍പ്പുകളെയും ഒരുപോലെ അംഗീകരിക്കാന്‍ പ്രാപ്തിനേടുമ്പോള്‍ മാത്രമേ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യരാകാവൂ എന്നുതന്നെ വിശ്വസിക്കുന്നു. ഓരോ അനുഭവങ്ങളും ആ പ്രാപ്തി നേടുവാന്‍ എന്നെ ശീലിപ്പിച്ച്ച്ചുകൊണ്ടിരിക്കു
17. പെട്രോള്‍ വിലയും ഡോളര്‍ നിരക്കും ഇവ രണ്ടിലും വരുന്നമാറ്റങ്ങള്‍ രാജ്യത്താകമാനം അനുഭവപ്പെടുന്നു. ഇതിന്റെ impact സാധാരണ ജനങ്ങളില്‍ കുറക്കാന്‍ എന്തെങ്കിലും ഐഡിയ ഉണ്ടോ?
Ans: PUblic Transport കൂടുതല്‍ ആശ്രയിക്കുക. കുഞ്ഞുങ്ങളെ സൈക്കിള്‍ ഉപയോഗിക്കാന്‍ പരമാവധി പ്രോത്സാഹിപ്പിക്കുക. ഒരു വിവഹത്തിനു പോകുന്ന രണ്ടോ മൂന്നോ അയല്‍ വാസികള്‍ ഒരു വാഹനത്തെ ആശ്രയിക്കന്‍ ശ്രമിക്കുക. ഇതെല്ലാം നമ്മുടെ പെട്രോള്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലാവീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ദൈനം ദിന ആഹാര സാധനങ്ങള്‍ ക്കുള്ള പച്ചക്കറി ഈ തൊട്ടങ്ങളില്‍ നിന്നും ലഭിക്കും . കുഞ്ഞുങ്ങള്‍ ക്ക് സമ്പാദ്യ ശീലം ഉണ്ടക്കിയെടുക്കുക. കുഞ്ഞുനാളിലെ, ബാങ്ക് അക്കൌണ്ട് തുറന്നു കൊടുക്കുക. ഈ ശീലം ഭാവിയില്‍ സമ്പത്ത് നേടാനും അവ വേണ്ടവണ്ണം ഉപയോഗപ്പേടുത്താനും അവരെ പഠിപ്പിക്കും
18. കേരളത്തിന്റെ മൊത്തത്തിലുള്ള ശാപമാണ് മദ്യത്തിനു അടിമ ആകുന്നവരുടെ ഭീമമായ എണ്ണം . അതുപോലെ, പബ്ളിക് പ്ലേസില്‍ വച് സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റം പലപ്പോഴും കാരണമായി പറഞ്ഞു കേള്‍ക്കുന്നതു, സ്ത്രീകളുടെ വസ്ത്രാധരണ മാണന്നാണ് . മദ്യത്തെ തല്ക്കാലം ഒഴിവാക്കാം സ്വന്തം ഇഷ്ടം അനുസരിചു വസ്ത്രം ധരിക്കാനുള്ള അവകാശം തുടങ്ങിയവയെ പറ്റി ആലീസിന്റെ പോയിന്റ് ഷെയര്‍ ചെയ്യാമോ
Ans: മദ്യത്തിനെ ഒഴിവാക്കേണ്ട കാര്യമില്ല. മദ്യവും നമ്മുടെ സമൂഹത്തിലെ ഒരു വലിയ വി
നമുക്ക് ചുറ്റും ഉണ്ട്. മദ്യത്തിന്റെ ദോഷ വശങ്ങളെക്കുറിച്ച് ചെറിയ ക്ലാസ്സുകള്‍ മുതല്‍ക്കെ ഉള്‍പ്പെടുത്തണം എന്ന വിശ്വാസക്കാരിയാണ് ഞാന്‍ .
രണ്ടാമത്തെ ചോദ്യം സ്ത്രീകളുടെ വസ്ത്രാധരണ രീതിയെക്കുറിച്ചാണ്. സ്ത്രീകളുടെ വസ്ത്രാധരണ രീതിയല്ല, പുരുഷന്മാരുടെ, മോശമായ പെരുമാറ്റത്തിനു കാരണം. അങ്ങനെയാണങ്കില്‍ വയലുകളില്‍ പണിയെടുക്കുന്ന സ്ത്രീകളോട് കൂടെ പണിയെടുക്കുന്ന പുരുഷന്മാര് മോശമായി പെരുമാറണ്ടേ? അവിടെ അങ്ങനെ ഉണ്ടാകുന്നില്ല. സ്പോര്‍ട്ട്സില്‍ പ്രത്യേകിച്ച് നീന്തല്‍ മത്സരങ്ങളിലും ജിംനാസ്റ്റിക്സിലും പങ്കെടുക്കുന്ന സ്ത്രീകളോട് കൂടെ മത്സരിക്കുന്ന പുരുഷന്മാര് മാന്യത വിട്ടു പെരുമാറാറില്ലല്ലോ. അപ്പോള്‍ പ്രശ്നം വസ്ത്രാധരണ രീതിയല്ല, മറിച്ച്, നിയമങ്ങളുടെയും, ഉള്ള നിയമങ്ങള്‍ നന്നായി നടപ്പാക്കനുമുള്ള നിയമപാലകരുടെ വൈമുഖ്യതയുമാണന്ന്, ഞാന്‍ മനസ്സിലാക്കുന്നു.
നമ്മുടെ ബൂലോകത്തിന് വേണ്ടി ആഷ് ലി

പിറവുത്തുള്ള ബൂലോഗരെല്ലാം ആലീസിന് വോട്ട് ചെയ്യട്ടേ
ReplyDeleteആശംസകള്‍ ....
ReplyDeletenice interview......
ReplyDeletekeep it up........
വളരെ നല്ല ശ്രമം... അവരെ അറിയാൻ സഹായിച്ചതിന് നന്ദി...
ReplyDeleteThis comment has been removed by the author.
ReplyDeleteട്രാക്ക്.
ReplyDelete"ഈ യുദ്ധത്തിൽ ആരു ജയിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? രണ്ടാളും ജയിക്കാറില്ലല്ലോ" അരിങ്ങോടർ. (വടക്കൻ വീരഗാഥ)
ReplyDeleteപ്രെക്ഷകരേയും വായനക്കാരേയും വിറ്റു തിന്നുന്ന മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നും രക്ഷനേടാൻ സോഷ്യൽ മീഡിയാ പ്രബലമാകേണ്ടതു തന്നെ.
അതേ സമയം കോൺഗ്രസ്സിനു വി എസ്സിനെ തളക്കാനുള്ള അവസാനത്തെ വേദിയാണ് പിറവം.
അതുകൊണ്ട് പിറവത്ത് ഇടതു പക്ഷം ജയിക്കണം- കാരണം അഴിമതിയും സത്യ സന്ധതയും തമ്മിലുള്ള മത്സരമാണ് അത്.
ഇനി ആരും അഴിമതിയ്ക്കെതിരെ കേരളത്തിൽ ശബ്ദിക്കരുത്- അതാണ് പലരുടേയും ആവശ്യം.
അഭിമുഖം നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ
ReplyDeleteമുല്ലപ്പെരിയാറടക്കമുള്ള വിഷയങ്ങളിലും സാധാരണക്കാരന്റെ പ്രശ്നങ്ങളിലും ശരിയായ നിലപാടുകൾ കൈക്കൊള്ളുകയും ആത്മാർത്ഥതയോടെ പ്രവർത്തിയ്ക്കുകയും ചെയ്യുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ആലീസടക്കമുള്ളവർ പിറവത്ത് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിയ്ക്കുന്നു..പ്രതീക്ഷിയ്ക്കുന്നു.
വളരെ നല്ല ചിന്തകൾ....
ReplyDeleteസധൈര്യം മുന്നേറാൻ കെല്പുണ്ടാകട്ടെ...
മുല്ലപ്പെരിയാറില്‍ ഏറ്റവും സുതാര്യമായും കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തിപോന്ന ജനകീയ സമരത്തെ അട്ടിമറിച്ചുകൊണ്ട് കലാപത്തിലേക്ക് ജനത്തെ ഇറക്കി വിട്ടതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്കാണ്.... ഭരണകൂടത്തിന്റെ പരാജയത്തില്‍ നിന്നുമാണ് മ്ല്ലപ്പെരിയാര് സമരം പിറന്നത്.
ReplyDeleteരണ്ടു ദേശങ്ങളിലെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും വച്ച് കളിച്ച രാഷ്ട്രീയ ലാഭത്തിനു മുതിരുന്നവരെയും മറ്റു സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടി അധികാരവും പദവിയും ഉപയോഗിക്കുന്നവരേയും പിന്തിരിപ്പിക്കെണ്ടിയിരിക്കുന്നു എന്ന് ബോധ്യമായതിനാലാണ് നിസ്വാര്‍ത്ഥരായ വ്യക്തികളൊത്തു ചേര്‍ന്ന് ഒറ്റ ഗ്രൂപ്പായി പ്രവര്‍ത്തിച്ചു പോന്നത്. ഈ ഗ്രൂപ്പ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാത്രമല്ല വിളപ്പില്‍ശാല പ്രശ്നത്തിലും മറ്റു സമൂഹികപ്രശ്നങ്ങളിലും ഇടപ്പെട്ട് പ്രവര്‍ത്തിച്ചുപോരുന്നു. അതിനിടയിലാണ് വിവിധ മുല്ലപ്പെരിയാര്‍ സമര സംഘടനകളില്‍ പുതിയ സമര മുറ എന്ന നിലയില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരം ഉരിത്തിരിഞ്ഞു വരുകയും സ്ഥാനാര്‍ഥി എന്ന നിലയില്‍ ആലീസ് എന്ന പേര് നിര്‍ദേശിക്കപ്പെടുകയും ചെയ്തത്. സമരങ്ങളെ പോലും തിരുത്താന്‍ പാകത്തിലൊരു ജന മുന്നേറ്റം അതായിരുന്നു തെരഞ്ഞെടുപ്പിലെ ഇടപ്പെടല്‍ കൊണ്ട് ഉദ്ദേശിച്ചത്. തിന്മക്ക് എതിരെ പോരാടാന്‍ ഒരു പുതു ശക്തി ഉണരുന്നു എന്ന് കാണുമ്പോള്‍ കക്ഷി രാഷ്ട്രീയക്കാര്‍ അവരുടെ സ്വാര്ഥതകള് മാറ്റി വച്ച് യഥാര്‍ത്ഥ ജനസേവകരാകാന്‍ നിര്‍ബന്ധിതരാകും. നമ്മുടെ പ്രവര്‍ത്തനം കൊണ്ട് ഒരിക്കലും ജനത്തെ അരാഷ്ട്രീയതയിലേക്ക് എറിയരുത്. അരാഷ്ട്രീയത ഫാഷിസത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്.
കേവലം പ്ലേ കാര്‍ഡുകള്‍ നിരത്തി ജാഥ നയിക്കുന്നത് കൊണ്ടോ എന്തിനു നിരാഹാര സമര മുറ കൊണ്ടോ നിലവില്‍ സമരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് വര്‍ത്തമാന കാലം ഈറോം ഷാര്മിളയിലൂടെ നമ്മെ പഠിപ്പിക്കുന്നു.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ജനുവരി പതിനെട്ടിന് മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കേണ്ടതിനും വേണ്ടി ജനുവരി പതിനഞ്ചാം തീയതി വിവിധ ഗ്രൂപ്പുകള്‍ തിരുവനന്തപുരത്ത് കൂടുകയുണ്ടായി. നാം ഹര്‍ത്താലുകളെ വിരോധിക്കുന്നു എങ്കിലും തണുത്തു പോയ മുല്ലപ്പെരിയാര്‍ പ്രശ്നം ജനങ്ങളില്‍ എത്തിക്കാന്‍ ഉതകുമെന്ന് കണ്ടുകൊണ്ടാണ് ഹര്‍ത്താലിനെ അനുകൂലിച്ചതും. ഈ ഹര്‍ത്താല്‍ ജനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താത്ത പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സമരരീതി മാത്രമായിരുന്നു. എന്നാല്‍ ദു:ഖകരമെന്നു പറയട്ടെ ഇതുവരെയുള്ള എല്ലാ സമര രീതികളും അട്ടിമറിക്കപ്പെടുന്ന കാഴ്ച്ചയാണ് കാണാനായത്. അതില്‍ പൊതുജനങ്ങള്‍ക്കും വളരെയധികം പങ്കുണ്ട്... പിറവം ഉപതെരഞ്ഞെടുപ്പിന് പിന്നിലും അട്ടിമറികള്‍ക്കുള്ള സാധ്യത വളരെയധികം ആണ്... അതുകൊണ്ടുതന്നെ പിറവത്തിന്റെ ഹൃദയമറിയുന്ന, പിറവത്തിനു അറിയാവുന്ന ഒരു സ്ഥാനാര്‍ത്തി അവിടെയെത്തെണ്ടത് ആവശ്യമാണ്.... ഞാന്‍ അവിടെ മത്സരിച്ചാല്‍ നിരവധി സ്വാര്‍ത്ഥ ലക്ഷ്യങ്ങളുമായി തൊട്ടുപുറകില്‍ നിലയുറപ്പിച്ച് ഈ സമരലക്ഷ്യത്തെ വേരോടെ പിഴുതെറിയാനുള്ള സാധ്യതയുള്ളതായി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യക്തമായി... മറ്റൊന്ന് തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനമോ മറ്റു പാര്‍ട്ടി പ്രവര്‍ത്തനങ്ങളോ എന്റെ ജീവിതത്തിലെ പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. പിറവം ഇലക്ഷനില്‍ ജനപക്ഷത്ത് നില്ക്കുന്ന സ്ഥാനാര്‍ഥിക്ക് തുടര്‍ന്ന് രാഷ്ട്രീയപരമായ ഭാവിക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അവിടെ മറ്റൊരു സ്ഥാനാര്‍ഥിയാണ് അഭികാമ്യം. പിറവം ഉപതെരഞ്ഞെടുപ്പില്‍ നാം മുന്നോട്ടു വച്ച ആശയങ്ങള്‍ നടപ്പാക്കാന്‍ ഉതകുന്ന ഒരു സ്ഥാനാര്‍ഥിയാണ് വരുന്നതെങ്കില്‍ ആ സ്ഥാനാര്‍ഥിക്ക് വേണ്ടി ഞാന്‍ അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നതുമാണ്. മറ്റു സാമൂഹിക പ്രവര്‍ത്തങ്ങളുമായി ജീവിതകാലം മുന്നോട്ടു പോകാന്‍ തന്നെയാണ് എന്റെ തീരുമാനം.
ബ്ലുലോകത്ത്തില് ശ്രീ. ആഷ്ലി നടത്തിയ അഭിമുഖത്തില്‍ മാത്രമാണ് ഞാന്‍ ഇലക്ഷനെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിട്ടുള്ളൂ ... സ്ഥാനാര്‍ഥിയായി എന്റെ പേര് നിര്‍ദേശിക്കപ്പെട്ടത് അനുസരിച്ചു അതേകുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു, എന്നാല്‍ മറ്റൊരാളുടെ പേര് നിര്‍ദേശിക്കപ്പെട്ടാല്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കും എന്നുതന്നെയാണ് ഞാന്‍ അതില്‍ വ്യക്തമാകിയിട്ടുള്ളത്.
എന്റെ ഫോട്ടോ പതിച്ചു ഞാന്‍ സ്ഥാനാര്‍ഥിയാണ് എന്ന നിലയില്‍ ചില കുറിപ്പുകള്‍ ഇ മീഡിയയില്‍ പ്രചരിക്കുന്നത് എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. അത് നിര്‍ത്തണമെന്ന് അപേക്ഷിച്ചു കൊണ്ട്.
സ്നേഹപൂര്‍വ്വം,
ആലീസ് ചീവേല്‍
അക്ഷരത്തെറ്റുകള്‍ ക്ഷമിക്കുക....മലയാളം ടൈപ്പ് ചെയ്യാന്‍ എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട്...
ReplyDeleteആലീസിന്റെ വീക്ഷണങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. വളരെ ആധുനികവും, എന്നാല്‍ ദേശീയ പ്രാദേശീയ പ്രശ്നങ്ങളും കണക്കിലെടുത്തിട്ടുണ്ട് എന്ന്, ഈ മുഖാമുഖം വഴി വന്ന വീക്ഷണങ്ങള്‍ കാണുമ്പോള്‍ മനസിലാകും. നമ്മുടെ രാഷ്ട്രീയ ലോകത്തിനു ഒരു പുത്തന്‍ ഉണര്‍വ്, ആലീസിനെ പോലെ ഉള്ളവര്‍ വരുമ്പോള്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ ആലീസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നു എന്നും കേട്ടിരുന്നു. അത് വളരെ ദുഃഖം ഉളവാക്കുന്നു. ആലീസിനു എല്ലാ ഭാവുകങ്ങളും.
ReplyDeleteസുസ്ഥിരമായ ഭരണ സംവിധാനം ഏതൊരു രാജ്യത്തിന്റെയും സ്വപ്നമാണ്... പക്ഷെ ഭരണം കൈയാളുന്ന രാഷ്ട്രീയ പാര്‍ടികള്‍ ജാതിയുടെയും,മതത്തിന്റെയും , പ്രാദേശിക ചിന്തയുടെയും പേരില്‍ കലഹിക്കുമ്പോള്‍ വെട്ടില്‍ ആകുന്നതു അവിടുത്തെ ജനങ്ങള്‍ ആണ്.....സ്വന്തം ജീവനുവേണ്ടി മുറവിളി കൂട്ടുന്ന ജനതയെ തെറ്റിദ്ധരിപ്പിച്ചു കലാപത്തിലേക്ക് നയിക്കുവാനും പിന്നീടു ഈ കലാപം പൊളിച്ചടുക്കുവാനുമുള്ള സിദ്ധി ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം കുത്തകയാണ്....
ReplyDeleteരണ്ടു സംസ്ഥാനങ്ങള്‍ തമ്മില്ലുള്ള മുല്ലപെരിയാര്‍ വിഷയം സൌമ്യമായും രമ്യമായും പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയ പെട്ടപ്പോള്‍ അതൊരു ജനകീയ സമരമായി മാറുകയായിരുന്നു....പ്രാദേശിക വാദം മുഴച്ചു നില്ക്കുന്ന ഈ സമരത്തില്‍ , തമിഴ്നാട് ജനത ഒറ്റകെട്ടായി അവരുടെ സ്വരം കേള്‍പ്പിച്ചപ്പോള്‍ കേരളത്തില്‍ മാത്രം അതി വിദഗ്ദ്ധമായി ഈ സമരം അട്ടിമറിക്കപെട്ടു......ഇവിടെയുള്ള പ്രമുഖമായ രണ്ടു മുന്നണികളും വ്യക്തമായ നിലപാടെടുക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന കാഴ്ച ആണ് നമ്മള് കണ്ടത്......ഇതു കണ്ടു നിന്ന കുറെ പ്രബുദ്ധരായ ജനങ്ങള്‍ ജാതിമതഭേദമന്യേ, ജന നന്മ ലകഷ്യമാക്കി മുന്നിട്ടിറങ്ങിയപ്പോള്‍ തളര്‍ന്നത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ.....അധികാരത്തിലേറി ജനനന്മ മറക്കുന്ന ഇത്തരം കപട രാഷ്ട്രീയക്കാര്‍ക്കൊരു തിരിച്ചടി കൊടുക്കുവാന്‍ വരുന്ന പിറവം തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ശബ്ദം കേള്പ്പിക്കുവാന് തീരുമാനിക്കുകയും അവിടെ ആലിസ് ചിവേല് എന്ന കുട്ടിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തുവാന്‍ ആലോചിക്കുകയും ചെയ്തു......എന്നാല്‍ രാഷ്ട്രീയ പാര്ട്ടികലേക്കാള് ഒട്ടും മോശമില്ലാത്ത രീതിയില്‍ ഗ്രൂപ്പ് കളിച്ചു തീരുമാനങ്ങള്‍ അട്ടിമറിക്കപെടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്....ഈ പത്ചാതലത്ത്തില് ആ കുട്ടി പിന്മാറിയെങ്ങില് അതിനുത്തരവാദി നമ്മള് ഓരോരുത്തരും തന്നെ ആണ്......
ആലിസിനു പകരം മറ്റൊരു സ്ഥാനര്തിയെ കണ്ടെത്താന്‍ നമ്മുക്കാകട്ടെ, അദ്ദേഹം വഞ്ചിതനാകാതെ, എല്ലാ പിന്തുണയോടും കൂടി മത്സരിക്കാന്‍ കഴിയട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു....
വിഭിന്നമായി ചിന്തിക്കുക, നന്മ കാംഷിക്കുക, സഹജീവികളോട് മമത കാണിക്കുക ഇതാവട്ടെ നമ്മുടെ ലക്ഷ്യം.......
തിരുത്ത്
ReplyDelete=====
വര്‍ത്തമാന കാലത്ത് തിരുത്ത് അനിവാര്യമായിരിക്കുന്നു. സുഖമുള്ള വാര്‍ത്തകളല്ല ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്നത്. ആഗോള ഭീമന്മാര് ഭാരതത്തിന്റെ അടിവേര് തന്നെ ഇളക്കി കൊണ്ടിരിക്കുന്നു. അവര്‍ വര്‍ഗീയതയെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നു. മതേതരര്‍ എന്ന് അവകാശപ്പെടുന്ന രാക്ഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും അതിന്റെ ചട്ടുകമായി മാറുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന് സഭകള്‍ തീരുമാനിക്കും എന്ന് പറയുമ്പോള്‍ നാം വര്‍ഗീയതയിലോ ഫാസിസത്തിലോ ചെന്ന് പതിക്കുന്നു. ഒരു ഭാഗത്ത് ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം കൊഴുക്കുന്നു. മറുഭാഗത്ത് മാറാട് കലാപത്തിലെ എഴുതാപ്പുറങ്ങള്‍ പുറത്തു വിടുന്നു. മാറാട് കലാപവും എറണാകുളത്തു നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റും തമ്മില്‍ കൂട്ടി വായിക്കുമ്പോള്‍ ചിലതൊക്കെ മനസ്സിലാവുന്നുണ്ട്. ഇതൊക്കെ കണ്ടിട്ടും ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന ധാരണയോടെ നിസ്സംഗ ജീവിതം നയിക്കുന്ന മലയാളി ലോകം.
നാം ഇങ്ങനെ പോയാല്‍ മതിയോ? അടുത്ത തലമുറക്കായി എന്തെങ്കിലും കരുതി വയ്ക്കണ്ടേ? കുറച്ചു ഭൂമിയും വീടും പണിതു മക്കള്‍ക്ക് ജോലിയും ഏര്‍പ്പാടാക്കിയാല്‍ നമ്മുടെ കടമ കഴിഞ്ഞു എന്ന ചിന്തക്ക് അപ്പുറം വരും തലമുറയ്ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള വഴി തെളിക്കല്‍ അനിവാര്യമാണ് എന്ന് അറിയാത്തിടത്തോളം നാം നഷ്ടത്തിലാണ്. മണ്ണിനെയും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെയും മനുഷ്യന് നേര് മാര്‍ഗം കാട്ടി കൊടുക്കാന്‍ ബാധ്യസ്തമായ മതങ്ങളെയും ഇങ്ങനെ മലിനമാക്കുന്നതിനു എതിരെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നാം കുറ്റവാളികളായി അടുത്ത തലമുറ വിധിയെഴുതും.
കഴിഞ്ഞ തലമുറകള്‍ ചോരയും നീരും ഒഴുക്കി നല്കിയ ഈ സ്വാതന്ത്ര്യത്തെ നാം ധൂര്‍ത്തടിക്കുന്നു. നാം ഇങ്ങനെ കഴിഞ്ഞാല്‍ മതിയോ? ഇങ്ങനെ തന്നെയാണോ മുന്നോട്ടു പോകേണ്ടത്? നമ്മുടെ മക്കള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചിന്നി ചിതറെണ്ടവരാണോ ?
കക്ഷി രാഷ്ട്രീയം മലിനമായിരിക്കുന്നു. ജനം അരാഷ്ട്രീയതയിലേക്ക് കൂപ്പു കുത്തുകയും. ആഗോള കുത്തകകളുടെ ഇഷ്ടപ്രകാരം ജനം വെറും ഉപഭോക്താവ് എന്ന തലത്തില്‍ എത്തി നില്ക്കുന്നു. ചിലപ്പോള്‍ നാം ഗിനിപ്പന്നികള്‍ കണക്കെ മാറുകയും. ഇത് ഫാസിസത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു.
രാഷ്ട്രീയം മലിനമായത് കണ്ടു അവിടെ നിന്നും ഇറങ്ങി പോരുന്ന മനുഷ്യരെ മതങ്ങളുടെ ഊട്ടുപ്പുരകള് വലവീശുകയാണ്. അവിടെ മനുഷ്യര്‍ മത മുതലാളിമാര്‍ക്ക് വളരാനുള്ള ഇന്തനമായി മാറുകയും. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപ്പെടുന്നത് വന്‍ ദുരന്തം വിലക്ക് വാങ്ങലാണ്. വൃത്തികെട്ട മത രാഷ്ട്രീയ കോര്‍പറേറ്റ് കളിയുടെ ബാക്കി പത്രമാണ് ഇന്ത്യ വെട്ടി മുറിക്കപ്പെട്ടത് എന്നോര്‍ക്കുക.
ഒരു ജന മുന്നേറ്റം കൊണ്ടേ കക്ഷി രാഷ്ട്രീയത്തെ മലിനവിമുക്തമാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയൂ എന്ന ബോധ്യത്തില്‍ നിന്നാണ് പിറവം ഉപതെരഞ്ഞെടുപ്പില്‍ ഇടപ്പെടുക , അവിടെയൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്ന ആശയം ഉയര്‍ന്നത്. നമുക്കതൊരു സമര മുറയാണ്. തെരുവില്‍ വാഹങ്ങള്‍ തല്ലി തകര്‍ത്തും മനുഷ്യന്റെ യാത്രാ സ്വാതന്ത്ര്യത്തെ ഹനിച്ചും പൊതുമുതല്‍ നശിപ്പിച്ചും നടത്തുന്നതല്ല സമരമെന്ന് തുറന്നുകാട്ടേണ്ടതുണ്ട്. മനുഷ്യ വിമോചനത്തിന്റെ മാത്രമല്ല മറ്റു ജീവ ജാലങ്ങളുടെയും പ്രകൃതിയുടെയും മൊത്തമായ മോചനത്തിന്റെയും മന്ത്രമാണ് വേണ്ടത്. മനുഷ്യന് മാത്രമായി പ്രകൃതിയില്‍ ഒരവകാശവുമില്ല. ഏറ്റവും താഴെക്കിടയിലുള്ള കീടത്തിന്റെ അവകാശം സ്ഥാപിതമാവുമ്പോഴെ മനുഷ്യാവകാശം പൂര്‍ണമാവൂ. ഇത്തരം ആശയങ്ങള്‍ മുന്നോട്ടു വച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ നമ്മെ ബാല്യ ദശയില്‍ തന്നെ ചവിട്ടി മെതിക്കാനുള്ള ശ്രമം നടക്കുകയുണ്ടായി. ഇ-മീഡിയയിലെ എഴുത്തുകൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും മാത്രമിരുന്നാല്‍ ഒരു സമരവും വിജയിക്കില്ല. അടിസ്ഥാന വര്‍ഗത്തിന്റെ ശക്തിയാണ് നമുക്ക് വേണ്ടത്. അതിനു വേണ്ടി നാം ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പിറവം തെരഞ്ഞെടുപ്പിലേക്ക് നാം മുന്നോട്ടു വച്ച സ്ഥാനാര്‍ഥി ആലീസ് ചീവേലിന്റെ പിന് വാങ്ങല്‍ കൊണ്ട് നാം ഈ സമരത്തില്‍ നിന്നും പുറകോട്ടു പോകുന്നു എന്നര്‍ത്ഥമില്ല. നമുക്ക് വേണ്ടത് പിറവം ഭാഗത്ത് നിന്നോ അതിന്റെ തൊട്ടടുത്ത പ്രദേശത്തു നിന്നോ ഒരു സ്ഥാനാര്‍ഥിയെയാണ്. നമ്മുടെ ഈ സമര മാര്‍ഗം മത മൌലിക വര്‍ഗീയ ഫാസിസ്റ്റു കക്ഷികളെ യാതൊരു കാരണവശാലും സഹായിക്കലാവരുത്.
നന്മയുടെ പാതയിലുള്ള ഏതൊരു സമരത്തെയും അട്ടിമറിക്കാനുള്ള തിന്മയുടെ ശക്തികളെ കരുതിയിരിക്കുക.
സ്നേഹം ,
എം.കെ.ഖരീം.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10986089&programId=1073753760&tabId=11&contentType=EDITORIAL&BV_ID=%40%40%40
ReplyDelete