ചെറായി ബീച്ചിൽ ‘സേവ് സിങ്കിങ്ങ് കേരള’സംഘാടകരിൽ ഒരാളായ നമിത് ജവഹറിന്റെ നേതൃത്വത്തിൽ ചെറായി ബീച്ചിൽ മണലുകൊണ്ട് പുതിയ ഡാം നിർമ്മിക്കുകയും പ്ലക്കാർഡുകൾ ഏന്തി പ്രവർത്തകർ മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. നാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.
മറ്റൊരു സജീവ പ്രവർത്തകനായ സുചിൻസ് തന്റെ തീവണ്ടി സഹയാത്രികരുമായി സ്വന്തം സ്റ്റേഷനായ പിറവത്ത് മെഴുകുതിരിയും പ്ലക്കാർഡുകളുമേന്തി നിൽക്കുകയും ജാഥ നയിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരും കൂടെ പങ്കെടുത്തതോടെ മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങൾ ഒറ്റക്കെട്ടാണെന്ന് തെളിയുകയായിരുന്നു.
![]() |
പിറവം സ്റ്റേഷനിലെ പ്രചരണ പരിപാടി. |
എറണാകുളത്ത് ക്ലബ്ബ് എഫ്.എം.സംഘടിപ്പിച്ച ‘ഡാം റവല്യൂഷൻ‘ എന്ന സംഗീതപരിപാടിയിൽ സംവിധായകൻ ആഷിക്ക് അബു, നടി മീരാ നന്ദൻ, നിരക്ഷരൻ എന്നിവർ സംസാരിച്ചു. മൈതാനത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ എറണാകുളം എം.എൽ.എ. ശ്രീ ഹൈബി ഈഡൻ അടക്കം തടിച്ചുകൂടിയവർ എല്ലാവരും കൈയ്യൊപ്പിട്ട് തങ്ങളുടെ പിന്തുണ പ്രകടിപ്പിച്ചു.
![]() |
ആഷിക്ക് അബു സംസാരിക്കുന്നു. |
![]() |
മീരാ നന്ദൻ സംസാരിക്കുന്നു. |
![]() |
നിരക്ഷരൻ സംസാരിക്കുന്നു. |
കോടതി ഉത്തരവ് പ്രകാരം ബോധവൽക്കരണപരിപാടികൾ നടത്തി എമർജൻസി ആക്ഷൻ പ്ലാനുകൾ എന്തൊക്കെയാണെന്നുള്ളത് ജനങ്ങളിലേക്കെത്തിച്ച് അവരുടെ ആശങ്കകൾ ഇല്ലാതാക്കാൻ സത്വരനടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ആ ജോലി ‘സേവ് സിങ്കിങ്ങ് കേരള’ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് നിരക്ഷരൻ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കൂടുതൽ ഓൺലൈൻ സുഹൃത്തുക്കൾ തെരുവിൽ ഇറങ്ങുമെന്നും അതിനോട് സഹകരിച്ച് നാട്ടുകാരടക്കം ഒട്ടനവധി പേർ സ്വജീവന്‍ വേണ്ടി ശബ്ദമുയർത്തുമെന്നും കാണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് എല്ലായിടത്തും കാണുമാറായത്.
ചിത്രങ്ങൾ:- ദീന വേണുഗോപാൽ, പ്രിൻസ്, സുചിൻസ്, നമിത്, അരുൺ.
അങ്ങിനെ പുതിയൊരു ഡാമിനു വേണ്ടി ജനങ്ങൾ ഇളകണം. ഇത്ര ഉത്തരെഅവാദിത്തമില്ലാതെ പെരുമാറുന്നള്ളൊ ഇന്ത്യൻ ഭരണാധികാരികൾ! കഷ്ടം! ജനങ്ങൾ ഒത്തൊരുമിക്കണം ശക്തിയായി പ്രതികരിക്കണം.
ReplyDeleteഎല്ലാവര്ക്കും അഭിനന്ദനങ്ങള്‍... ദൂരെ ആണെങ്കിലും മനസ്സ് കൊണ്ട് എന്നും കൂടെ ആണ്... മുന്നോട്ടു പോകുംതോറും കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...നമ്മളെ രക്ഷിക്കാന്‍ നമ്മളെ ഉള്ളൂ ,ഒരു സര്‍ക്കാരും ഉണ്ടാവില്ല എന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ...
ReplyDeleteക്ലബ് എഫ്.എം.ന്റെ പരിപാടിയില്‍ വെകിയാണെത്താന് കഴിഞ്ഞത്. മതിലില്‍ ഒപ്പിട്ട് തിരിച്ചു പോന്നു.
ReplyDeleteമഞ്ജു പറഞ്ഞത് പോലെ നമ്മെ രക്ഷിക്കാന്‍ നമ്മളേയുള്ളൂ എന്ന ബോധം എല്ലാവരിലും തിരിച്ചറിവാവട്ടെ..
ഇനിയും പുതിയ പരിപാടികളുമായി യഞ്ജം തുടരൂ.
തമിഴ്നാടിന്റെ കാശുവാങ്ങുന്നവരും അവിടെ തോട്ടമുള്ളവരുമായ ശാസ്ത്രജ്ഞരെന്നു പറയുന്ന പല ഊളകളുടേയും പഠനങ്ങൾ ഇനി പുറത്തു വന്നേക്കാം.
ReplyDeleteസമരത്തിനു പിന്തുണയുമായി വരുന്ന ജന സമൂഹമാണ് ഡാമിനെ താഴെ പാർക്കുന്ന നിസ്സഹായരായവരുടെ ഏക ആശ്വാസം.
ആ സമര വീര്യത്തെ തളർത്തുന്ന ആധികാരികമല്ലാത്ത, ഒരു പഠനത്തിന്റേയും പിൻബലമില്ലാത്ത ഒറ്റയാൾ പ്രസ്താവനകൾ ദയവായി ആരും പ്രചരിപ്പിക്കരുത്, ഷെയർ ചെയ്യരുത്
മുല്ലപ്പെരിയാറിന്റെ രക്ഷക്കായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും എല്ലാവിധ ആശംസകളും,....ദൂരെനിന്നുള്ള നിങ്ങളൂടെ പ്രവർത്തനങ്ങൾ കാണുമ്പോൾ നേരിട്ട് പങ്കെടുക്കുവാൻ ആവാത്തതിന്റെ സങ്കടം മാത്രം...എങ്കിലും മനസ്സുകൊണ്ട് എന്നും ഞങ്ങൾ നിങ്ങളോടൊപ്പം...ധീരമായി മുൻപോട്ടുപോവുക...അവസാനവിജയം നമ്മൾക്കായി കാത്തിരിക്കുന്നു.....
ReplyDeleteഅഭിനന്ദനങ്ങള്‍ .
ReplyDeleteനമുക്കൊപ്പം നമ്മള് മാത്രം!
ലോകമെമ്പാടുമുള്ള മലയാളി സഹോദരരെ, ഉണര്‍ന്നു പ്രവര്‍ത്തിക്കുവിന്‍ !!