ഈണം വീഡിയോ ആല്‍ബം

ണവും ഉത്സവവും ഒക്കെ കഴിഞ്ഞു ജോലിത്തിരക്കിലേക്ക് എല്ലാവരും തിരികെ വന്നിരിക്കുകയാണ്. ഓണം ആഘോഷത്തിന്റെ ധാരാളം ചിത്രങ്ങളും ആ അവസരങ്ങളില്‍ എടുത്തിരിക്കും. ഓണം ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓണം വിത്ത് ഈണം 2011 സംഗീത ആല്‍ബത്തിന്റെ ഒരു യുട്യൂബ് വേര്‍ഷന്‍ തയ്യാറാക്കാന്‍ ഈണം ടീം തയ്യാറെടുക്കുന്നു. ഓണവുമായി ബന്ധപ്പെട്ട ധാരാളം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുമെങ്കിലും ഈണം ഗ്രൂപ്പിന് എന്നും പ്രോത്സാഹനവും തുണയുമായി നിന്നിട്ടുള്ള ഈണം ടീമിന്റെ അഭ്യുദയ കാംക്ഷികള്‍ ( ബ്ലോഗര്‍, ബസ്സാര്‍, ഫേസ് ബുക്ക്‌ ടീം etc....) എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ സംഗീത ആല്‍ബത്തിന്റെ വീഡിയോ തയാറാക്കാന്‍ അണിയറക്കാരുടെ ആഗ്രഹം. അതിനാല്‍ നിങ്ങളെടുത്ത ചിത്രങ്ങള്‍ eenam2009@gmail.com എന്ന മെയില്‍ ഐ ഡി യിലേക്ക് അയച്ചു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആല്‍ബത്തില്‍ ഉപയോഗപ്പെടുത്തുന്ന ചിത്രങ്ങളെടുത്തവര്‍ക്ക് വീഡിയോയില്‍ ക്രെഡിറ്റ് നല്‍കുന്നതായിരിക്കും.


0 Response to "ഈണം വീഡിയോ ആല്‍ബം"

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts