സമ്മാനവിതരണം


യാത്രകള്‍.കോം നടത്തിയ യാത്രാവിവരണ മത്സരത്തിന്റെ സമ്മാനം ഉത്രാട നാളില്‍ എറണാകുളത്തു സംഘടിപ്പിച്ച ചടങ്ങില്‍ വച്ചു വിതരണം ചെയ്തു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഒന്നാം സമ്മാന ജേതാവായ ശ്രീ സി പി ബിജുവിന് മൊമന്റോ നല്‍കി. ബ്ലോഗറും നമ്മുടെ ബൂലോകം ചീഫ് എഡിറ്ററുമായ കിച്ചു എന്ന വഹീദ ഷംസുദ്ദീന്‍ ബിജുവിന് പ്രശസ്തി പത്രം നല്‍കുകയുണ്ടായി. ഒന്നാം സമ്മാനമായ പതിനായിരത്തൊന്ന് രൂപ, യാത്രകള്‍ ഡോട്ട് കോം എഡിറ്ററും ബ്ലോഗറുമായ നിരക്ഷരന്‍ ബിജുവിന് നല്‍കി.
ബ്ലോഗര്‍മാരായ ഷിനോയ് കരുണ്‍, ജോ ജോഹര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മത്സരത്തിലെ മറ്റു ജേതാക്കള്‍ക്ക് പ്രശസ്തിപത്രങ്ങള്‍ തപാലില്‍ അയക്കുമെന്ന് യാത്രകള്‍.കോം എഡിറ്റര്‍ നിരക്ഷരന്‍ അറിയിച്ചു.

3 Responses to "സമ്മാനവിതരണം"

  1. എല്ല വിജയികൾക്കും ആശംസകൾ!

    ReplyDelete
  2. എല്ലാ വിജയികൾക്കും എന്റെ അനുമോദനങ്ങൾ.

    ReplyDelete
  3. വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts