ഫോട്ടോമത്സര വിജയികള്‍

കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു  നടത്തിയ ഫോട്ടോഗ്രഫി മത്സരം  ഏറെ ആവേശമുയര്‍ത്തി.  ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത എല്ലാവരും തന്നെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തി പ്രദര്‍ശിപ്പിച്ച ഫോട്ടോകള്‍ക്ക്  മാര്‍ക്ക് നല്‍കുകയുണ്ടായി. ആകെ നൂറ്റി നാല്‍പ്പത്തെട്ടു ചിത്രങ്ങളാണ് മത്സരത്തിനായി  ലഭിച്ചത്.  പ്രിലിമിനറി റൌണ്ടില്‍ നിന്നും സംഘാടക സമിതി  തിരഞ്ഞെടുത്ത അറുപതു  ചിത്രങ്ങളാണ്  മത്സരത്തിനും പ്രദര്‍ശനത്തിനുമായി  പരിഗണിച്ചത്.   നിശ്ചിത സമയത്തിനു ശേഷം വന്ന  ഇരുപത്തി ഒന്ന് ചിത്രങ്ങള്‍  പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു.  രെജിസ്ട്രേഷന്‍ സമയത്ത്  നല്‍കിയ വോട്ടിംഗ് സ്ലിപ്പിലൂടെ  മീറ്റില്‍ പങ്കെടുത്തവര്‍  വോട്ട് ചെയ്തു.  ഉച്ചയ്ക്ക് ഒന്നര വരെ ആയിരുന്നു വോട്ട് ചെയ്യാനുള്ള സമയം.  ഒന്നരയ്ക്ക് ശേഷം ലഭിച്ച മൂന്നു വോട്ടിംഗ് സ്ലിപ്പുകള്‍  പരിഗണിച്ചില്ല.  ഏതെങ്കിലും  ഫോട്ടോകളുടെ മാര്‍ക്ക്  ഒരേ പോലെ വരികയാണെങ്കില്‍ മാത്രം  ഈ സ്ലിപ്പുകള്‍ പരിഗണിക്കാമെന്ന് കരുതിയിരുന്നെങ്കിലും അതിന്റെ ആവശ്യം വന്നില്ല.  പ്രഗത്ഭരായ മൂന്നു ജഡ്ജി മാര്‍  നേരത്തെ തന്നെ ചിത്രത്തിന്  ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.   മറ്റു ഫോട്ടോഗ്രഫി മത്സരത്തില്‍ നിന്നും വ്യത്യസ്തമായി   മീറ്റില്‍ പങ്കെടുത്തവര്‍  നല്‍കിയ വോട്ടും ജട്ജസിന്റെ ഗ്രേസ് മാര്‍ക്കും കൂട്ടിയാണ് വിജയിയെ നിശ്ചയിച്ചത്.   
" കാട്ടുകുതിര " ബ്ലോഗ്‌ ഉടമ  ബ്ലോഗര്‍ ഹബിക്കാണ് ഒന്നാം സമ്മാനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടിയുടെ    പുഞ്ചിരി ഏവരുടെയും മനസ്സില്‍  നൊമ്പരമുണര്ത്താന്‍    കഴിഞ്ഞതിനാലാണ് ഏറ്റവും അധികം പേരും  ഈ ഫോട്ടോയ്ക്ക്മാര്‍ക്ക് നല്‍കിയത് എന്ന്  കരുതുന്നു.  ജട്ജസിന്റെ ചോയിസില്‍    ഈ ചിത്രം  രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.  ആകെ 214 .5 മാര്‍ക്ക്  നേടിയാണ്‌ ഹബിയുടെ ഈ ചിത്രം  ഒന്നാം സ്ഥാനത്തെത്തിയത്.   ജഡ്ജസ്  ഈ ചിത്രത്തിന് 19 മാര്‍ക്കാണ്  നല്‍കിയത്; വോട്ടര്‍മാര്‍ 195 .5 മാര്‍ക്കും.
ഏറ്റവും അവസാനത്തെ ആള്‍ ഒന്നാമനായിരിക്കുന്ന  കാഴ്ചയാണ് നമ്മള്‍ കാണുന്നത്.   മത്സരം തീരുന്നതിനു  ഇരുപത്തി  ഒന്ന് മിനിട്ട് മുന്‍പാണ്    ഹബീബ് ഫോട്ടോകള്‍ മത്സരത്തിനായി അയച്ചത്. അതിനാല്‍ ഏറ്റവും അവസാനത്തെ നമ്പര്‍ ആയ നൂറ്റി നാല്പത്തെട്ടു ആണ് ലഭിച്ചത് .  പ്രിലിമിനറി സെലക്ഷന്‍ കഴിഞ്ഞപ്പോള്‍  അതിലും അവസാനത്തെ നമ്പര്‍ ആയ അറുപതാണ് ലഭിച്ചത്. 
രണ്ടാം സ്ഥാനത്തെത്തിയ  ചിത്രം  ശ്രീജിത്ത്‌ എം എസിന്റെ ഏകാന്തം എന്ന ചിത്രമാണ്.   മനോഹരമായ ലൈറ്റിംഗ്  ഈ ചിത്രത്തിന്‍റെ എടുത്തു പറയേണ്ട   പ്രത്യേകതയാണ്.   ക്ലിക്കുകള്‍  എന്ന ബ്ലോഗിന്റെ ഉടമയും സോഫ്റ്റ്‌വെയര്‍ എന്ജിനീയറും ആയ    ശ്രീജിത്ത്‌ തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്.  ജഡ്ജസ് ചോയിസില്‍  ഈ ചിത്രം 16 .7 മാര്‍ക്കുകള്‍ നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.   വോട്ടര്‍മാര്‍  ഈ ചിത്രത്തിന് രേഖപ്പെടുത്തിയത്  190 .8   മാര്‍ക്കാണ് .  മൊത്തം 207 .5 മാര്‍ക്ക്
മൂന്നാം സ്ഥാനത്തെത്തിയ  ചിത്രം  സ്മൃതിജാലകം  ബ്ലോഗുടമ  വിനയന്റെതാണ് . " ശേഷം " എന്നാണു ചിത്രത്തിന്  പേരിട്ടിരിക്കുന്നത്. വൈക്കം സ്വദേശിയായ വിനയന്‍  ചെന്നൈയില്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കുന്നു.  ജഡ്ജസ് ചോയിസ്സില്‍ ഈ ചിത്രം ഏഴാം സ്ഥാനത്തായിരുന്നു.  189 .6 മാര്‍ക്ക് വോട്ടര്‍മാരും  14 .5 മാര്‍ക്ക് ജട്ജസും ഈ ചിത്രത്തിന്  നല്‍കി . ആകെ  204 .1 മാര്‍ക്ക്.4 th & 5 th  Place Entries :
ഫൈസല്‍ മുഹമ്മദ്‌ എന്ന  ബ്ലോഗര്‍ പാച്ചു വിനു ഈ വര്ഷം  ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണ്  ഇത്. ഈ വര്‍ഷത്തെ ലളിതകല അക്കാദമി യുടെ ഒന്നാം സമ്മാനമാണ് ആദ്യം ലഭിച്ചത്.  "മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ " എന്ന ലേഖനത്തിലൂടെ   ബ്ലോഗര്‍ പാച്ചു  എടുത്ത ചിത്രങ്ങള്‍  ബൂലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഡാമിന്റെ ഭീകരാവസ്ഥ  മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.    ജഡ്ജസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍  ഒന്നും മൂന്നും  സ്ഥാനങ്ങള്‍ നേടാനായതാണ്  പാച്ചുവിനെ ജൂറി അവാര്‍ഡിന് അര്‍ഹനാക്കിയത് .   മുപ്പതില്‍  20 .5 മാര്‍ക്കുകള്‍ നേടിയാണ്‌ പാച്ചു വിന്റെ തോരാമഴയത്ത്   എന്ന ചിത്രം ജഡ്ജിമാരെ ആകര്‍ഷിച്ചത്.  രണ്ടാം സ്ഥാനത്തു ബ്ലോഗര്‍ ഹബിയുടെ ചിത്രങ്ങള്‍ ആയിരുന്നു ( 19 മാര്‍ക്ക് ).  മൂന്നാം സ്ഥാനത്തായ  " പ്രതീക്ഷയോടെ " എന്ന ചിത്രം  16 .8 മാര്‍ക്കുകള്‍ നേടി

ഫോട്ടോ മത്സരത്തില്‍  ഉള്‍പ്പെടുത്തിയ എല്ലാ ഫോട്ടോകളുടെയും പി ഡി എഫ്  ഇവിടെ നിന്നും  ഡൌണ്‍ലോഡ് ചെയ്ത്  കാണാം. ജഡ്ജസ് നല്കിയതും വോട്ടിങ്ങില്‍  ലഭിച്ചതുമായ മാര്‍ക്കുകള്‍  തരം തിരിച്ചും ലഭിക്കുന്നതാണ്.

 വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍  ജൂലൈ 31 നു തൊടുപുഴ മീറ്റില്‍ വച്ച്  വിതരണം ചെയ്യുന്നതാണ്.  വിജയികള്‍ കഴിവതും  തൊടുപുഴ മീറ്റില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.  അതിനു സാധിക്കാത്തവര്‍ bloggercompetition@gmail.com   എന്നതില്‍  വിലാസം അയച്ചു തന്നാല്‍  സമ്മാനങ്ങള്‍ കൊറിയര്‍ ചെയ്യുന്നതായിരിക്കും.
"വിജയികള്‍ക്ക് ബൂലോകത്തിന്റെ അനുമോദനങ്ങള്‍ "

25 Responses to "ഫോട്ടോമത്സര വിജയികള്‍"

 1. ചിത്രങ്ങള്‍ എല്ലാം ഗംഭീരമായിട്ടുണ്ട്. വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 2. വിജയികളായ എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 3. "ഏറ്റവും അവസാനത്തെ ആള്‍ ഒന്നാമനായിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മത്സരം തീരുന്നതിനു ഇരുപത്തി ഒന്ന് മിനിട്ട് മുന്‍പാണ് ഹബീബ് ഫോട്ടോകള്‍ മത്സരത്തിനായി അയച്ചത്. അതിനാല്‍ ഏറ്റവും അവസാനത്തെ നമ്പര്‍ ആയ നൂറ്റി നാല്പത്തെട്ടു ആണ് ലഭിച്ചത് . പ്രിലിമിനറി സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ അതിലും അവസാനത്തെ നമ്പര്‍ ആയ അറുപതാണ് ലഭിച്ചത്. "

  ഏറ്റവും ആദ്യം അയച്ചയാളും എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന നിമിഷം അയച്ചയാളും തമ്മില്‍ എന്ത് വ്യത്യാസം? ഫോട്ടോയുടെ മികവല്ലേ ഒന്നാമനെ തിരഞ്ഞെടുക്കുന്നത്.. അതൊരു അനാവശ്യ പാരഗ്രാഫ് ആയിട്ട് തോന്നി..

  ReplyDelete
 4. എല്ലാ ചിത്രങ്ങളും ഗംഭീരമായിരുന്നു...

  ReplyDelete
 5. വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 6. നല്ല ചിത്രങ്ങള്‍ തന്നെ ആശംസകള്‍...

  ReplyDelete
 7. ജേതാക്കൾക്കെല്ലാം ബിലാത്തിബൂലോഗരുടെ വക എല്ലാവിധ അനുമോദനങ്ങളും...!

  ReplyDelete
 8. ജീവിതത്തിലാദ്യമായാണ് ഇതുപോലെ ഒരു ഫോട്ടോ പ്രദർശനം പ്ലസ് മത്സരത്തിലേക്ക് എണ്ട്രി അയക്കുന്നത്. പ്രൊഫഷണൽ ആളുകൾ അടക്കം നൂറുകണക്കിന് ഫോട്ടോഗ്രാഫേഴ്സ് പങ്കെടുത്ത ഒരു മത്സരത്തിൽ എന്നെപ്പോലൊരു തുടക്കക്കാരന് ഒന്നാം സമ്മാനം ലഭിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ടോപ്പ് ഫൈവിൽ വന്നതുതന്നെ ഒരു വലിയനേട്ടമായിരുന്നു അതിനപ്പുറത്ത് ഒട്ടും പ്രതീക്ഷിച്ചിട്ടും ഇല്ലായിരുന്നു... ന്റെ ഷോ അതോടെ തീർന്നു എന്നുറപ്പായിരുന്നതുകൊണ്ട് അതും കാണിച്ച് രാവിലെ തന്നെ ബസ്സെറക്കിയിരുന്നതും ആണ്.... ഇതിപ്പൊ വൈകിട്ട് ഫൈനൽ റിസൽറ്റ് വന്നപ്പോ ആകെ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.........!!!!!!!!!!!
  മാർക്കിട്ട ജഡ്ജസിനും, മീറ്റിൽ പങ്കെടുത്ത് എനിക്ക് മാർക്ക് നൽകിയ ബ്ലോഗ് സുഹൃത്തുക്കൾക്കും, ഈ മത്സരത്തിന്റെ സംഘാടകർക്കും അണിയറപ്രവർത്തകർക്കും, ഒപ്പം ഇടക്കിടക്ക് ബസ്സിലിടുന്നെ എന്റെ ഫോട്ടോസ് കണ്ട് അഭിപ്രായവും പ്രോത്സാഹനവും സ്നേഹത്തോടെ ഉപദേശങ്ങളും നൽകുന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും.... ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ...... ഒപ്പം മറ്റ് വിജയികൾക്ക് അഭിനന്ദനങ്ങളും ആശംസകളും..........

  ReplyDelete
 9. വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  ഈ മത്സരം വിജയകരമായി നടത്തിയ ജോ പ്രത്യേക അനുമോദനം അർഹിക്കുന്നു.

  തൊടുപുഴ മീറ്റിൽ എല്ലാ വിജയികളും എത്തി സമ്മാനം ഏറ്റുവാങ്ങണം എന്നഭ്യർത്ഥിക്കുന്നു.

  (ജോ...
  കൊച്ചി മീറ്റ് വേദിയിൽ നിന്ന് പാഞ്ഞ് കോട്ടക്കൽ പോയി സെമിനാർ കഴിഞ്ഞ്, ദാ ഇങ്ങെത്തിയതേ ഉള്ളൂ. ഒരു മീറ്റ് പോസ്റ്റിടാൻ കൂടി കഴിഞ്ഞില്ല. ഉടൻ ഇടാം.)

  ReplyDelete
 10. വിജയികള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

  മത്സരത്തിലെ എല്ലാ ചിത്രങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പി.ഡി. എഫ് ഫയല്‍ വളരെ നന്നായി. എല്ലാ ചിത്രങ്ങളും കാണാന്‍ സാധിച്ചു.

  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 11. വിജയികൾക്ക് അനുമോദനങ്ങൾ. ഒപ്പം ഈ മത്സരം വളരെ ഭംഗിയായി സംഘടിപ്പിച്ച ജോ ചേട്ടനും അഭിനന്ദനങ്ങൾ.

  ReplyDelete
 12. വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍

  ReplyDelete
 13. എല്ലാം നല്ല ഫോട്ടോസ് ആയിരുന്നു..എങ്കിലും വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 14. എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലർത്തിയിരുന്നു. വിജയികൾക്ക് അഭിനന്ദനങൾ..

  ReplyDelete
 15. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സംഘാട കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍.

  ReplyDelete
 16. നല്ലത് :)
  നല്ല ഫോട്ടോകള്‍
  പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ആശംസകള്‍

  ReplyDelete
 17. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 18. Congraaaaaaaats to all... Ellam padangalum superb...

  ReplyDelete
 19. ഞാനും പുതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് കൊച്ചി ബ്ലോഗ്ഗേര്‍സ് മീറ്റിനെ കുറിച്ച് ..വായിക്കുമല്ലോ അല്ലെ ..http://odiyan007.blogspot.com/

  ReplyDelete
 20. ഉഗ്രന്‍ ഫോട്ടോകള്‍..
  വിജയികളായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

  ReplyDelete
 21. ഹബീബ്, ശ്രീജിത്ത്, വിനയൻ, കുര്യൻ, പാച്ചു...
  എല്ലാവർക്കും അഭിനന്ദനങ്ങൾ.

  ReplyDelete
 22. എന്റെ വക നാരദനും ബ്ലോഗേഴ്സ് മീറ്റും എന്നൊരു റിപ്പോര്‍ട്ട് തുള്ളലായി എന്റെ palayanan.blogspot.com എന്ന ബ്ലോഗിലുണ്ട്. വായിച്ചു കമന്റിക്കൊല്ലാന്‍ എല്ലാവര്‍ക്കും ലൈസന്‍സു നല്കുന്നു.

  ReplyDelete
 23. മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ! മത്സരത്തിന് ചിത്രങ്ങൾ നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ!

  ReplyDelete
 24. അതു തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts