കൊച്ചി മീറ്റിനു ഇനി മൂന്നു നാല് ദിനങ്ങള്‍ കൂടി മാത്രം. ഏറെ ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് സംഘാടക സമിതി മീറ്റ് ഓര്‍മയില്‍ തങ്ങി നില്‍ക്കണം എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട് വ്യത്യസ്തമായ വിവിധ പദ്ധതികള്‍ മീറ്റിനോടനുബന്ധിച്ചു ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു. പത്ര മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്ത നല്കി മീറ്റിനു വേണ്ടത്ര പ്രചാരണം നല്‍കിക്കഴിഞ്ഞു. സൌത്ത് ഇന്ത്യ യിലെ ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള ഇംഗ്ലീഷ് ദിന പത്രമായ " ഡെക്കാന്‍ ക്രോണിക്കിള്‍ " മീറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ജയന് എവൂരുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖം വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ര വാര്‍ത്തകള്‍ മാത്രം കണ്ട്, പത്തിലധികം ആളുകള്‍ ബ്ലോഗെഴുത്ത് സ്വായത്തമാക്കണം എന്ന ആവശ്യമുന്നയിച്ചു വിളിച്ചിട്ടുള്ളതായി ഡോ. ജയന് ഏവൂര്‍ പറഞ്ഞു.

തിരൂര്‍ തുഞ്ചന്‍ മീറ്റ് സ്മരണിക മീറ്റില്‍ വിതരണം ചെയ്യുകയും അത് വഴി അതിന്റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുകയും ചെയ്യുക എന്നത് വളരെ വലിയ ഒരാവശ്യം തന്നെയാണ്. വളരെ മനോഹരമായി 230 പേജുകളില്‍ , മികച്ച അച്ചടിയില്‍ തയ്യാറാക്കിയിട്ടുള്ള തുഞ്ചന്‍ സ്മരണിക ഏതൊരു ബ്ലോഗ്ഗേഴ്സിനും മുതല്‍ക്കൂട്ട് തന്നെയാണ്. ഇത്തരം മീറ്റുകളിലൂടെ മാത്രമേ ഇതിന്റെ വിപണനം കാര്യ ക്ഷമമായി നടക്കൂ എന്നതിനാല്‍ കൊച്ചി മീറ്റും , തുടര്‍ന്നുള്ള തൊടുപുഴ, കണ്ണൂര്‍ മീറ്റുകളും പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, വിദേശത്തു നിന്നും വിവിധ സമയങ്ങളില്‍ ലീവിന് എത്തി ചേരുന്ന ബ്ലോഗ്ഗേഴ്സിനും ഇത്തരം മീറ്റുകള്‍ ഏറെ പ്രയോജനമാവും എന്നതിനാല്‍ തുടരെ തുടരെ മീറ്റുകള്‍ നടക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള മുറു മുറുക്കലുകള്‍ അവഗണിക്കേണ്ടത് തന്നെ.
എറണാകുളം കച്ചേരിപ്പടിയില്‍ ഉള്ള മയൂരാ പാര്‍ക്ക് ഹോട്ടലിന്റെ റൂഫ് ടോപ് ഹാള്‍ ആണ് മീറ്റിനായി സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിചേരുന്നവര്‍ക്ക് ഫ്രഷ് ആകുന്നതിനായി രാവിലെ നാല് മണി മുതല്‍ ഹോട്ടലില്‍ തന്നെ റൂമും അറേഞ്ച് ചെയ്തിട്ടുണ്ട് എന്നതായി സംഘാടക സമിതി അറിയിക്കുന്നു. രാവിലെ ഒന്‍പതു മണിക്ക് തന്നെ രെജിസ്ട്രേഷന് ആരംഭിക്കും. സമയ കൃത്യതയോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 12 .50 നു ഗ്രൂപ്പ് ഫോട്ടോ സെഷന്. ഒരു മണിക്ക് ലഞ്ച് ബ്രേക്ക് .

ഇതിനിടയിലുള്ള സമയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. രെജിസ്ട്രേഷന് സമയത്ത് ലഭിക്കുന്ന വോട്ടിംഗ് സ്ലിപ് ഉപയോഗിച്ച് ഉച്ചയ്ക്ക് ഒന്നര വരെ വോട്ട് ചെയ്യാം. മൂന്ന് മണിക്ക് ഫല പ്രഖ്യാപനം ഉണ്ടാകും. ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നീ ബ്ലോഗ് പോര്‍ട്ടലുകള്‍ ചേര്‍ന്ന് നല്കുന്ന, കൊച്ചി മീറ്റ് ലോഗോ ആലേഖനം ചെയ്തിട്ടുള്ള മൊമന്റോയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇത്തരം മൂന്നു സമ്മാനങ്ങള്‍ ഉണ്ടാകും. കൂടാതെ ലഭിച്ചിരിക്കുന്ന ഫോട്ടോകളില്‍ നിന്നും ജഡ്ജി മാര്‍ ചേര്‍ന്ന് സെലെക്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡും നല്‍കും .കൂടാതെ എന്‍ ബി പബ്ലിക്കേഷന്‍ നല്കുന്ന പ്രത്യേക സമ്മാനവും ഉണ്ടാകും. ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്ന് പേര് ആണ് മത്സരത്തിന്റെ ജഡ്ജ്. വോട്ടിംഗ് സമയത്ത് ലഭിക്കുന്ന മാര്‍ക്കില്‍ നിന്നും ജഡ്ജി മാര്‍ നല്‍കിയിട്ടുള്ള ഗ്രേസ് മാര്‍ക്ക് കൂടി കൂട്ടിയിട്ടായിരിക്കും വിജയിയെ നിശ്ചയിക്കുക. കൊച്ചി മീറ്റും മത്സര ഫല പ്രഖ്യാപനവും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ ലൈന്‍ എന്നീ ബ്ലോഗ് പോര്‍ട്ടലുകളിലൂടെ ഇത് തത്സമയം കാണുവാന്‍ സാധിക്കും.
എല്ലാ മീറ്റുകള്‍ക്കും അവിഭാജ്യമായ ഒരു കാര്യമുണ്ട്. സജീവേട്ടന്റെ വര - കൊച്ചി മീറ്റിനും ഇത് അവിഭാജ്യ ഘടകം തന്നെ.
കൊച്ചി മീറ്റിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ മത്സരത്തിലേക്ക് ആവേശ പൂര്‍ണ്ണമായ പ്രതികരണമാണ് ബ്ലോഗര്‍മാരില്‍ നിന്നും ലഭിച്ചത്. അവസാന സമയത്തിനു മുന്‍പായി 148 ഫോട്ടോകള്‍ ആണ് മത്സരത്തിനായി ലഭിച്ചത്. പരിമിതികള്‍ മൂലം നാല്‍പ്പതു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാം എന്നുള്ളത് ഫോട്ടോകളുടെ എണ്ണക്കൂടുതല്‍ കാരണം അറുപതാക്കി ഉയര്‍ത്തിയിരുന്നു. പ്രിലിമിനറി റൌണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അറുപതു ഫോട്ടോകള്‍ ആണ് മത്സരത്തിലെക്കും പ്രദര്‍ശനത്തിനും പരിഗണിക്കപ്പെടുക.
കൊച്ചി മീറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന ബ്ലോഗര്‍മാര്‍ ഈ ലിങ്കില്‍ അക്കാര്യം കമന്റായി രേഖപ്പെടുത്തണം എന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.

അയ്യോ ഞാന്‍ ലാസ്റ്റ് ഡേ കഴിഞ്ഞു 3 മണിക്കൂര്‍ കഴിഞ്ഞാണ് അയച്ചത്..ഞാന്‍ അറിഞ്ഞത് താമസിച്ചാണ് ..എന്റെയും ഫോട്ടോകള്‍ പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു ...മെയില്‍ ചെയ്തിട്ടുണ്ടാരുന്നു...
ReplyDeleteതത്സമയം സംപ്രേക്ഷണം ഒരുക്കിയിരിക്കുന്നതിനു സംഘാടകര്‍ക്ക് ഒത്തിരി നന്ദി. പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും അത് കണ്ടു കുറച്ചെങ്കിലും ആശ്വസിക്കാം ....
ReplyDelete