അങ്ങനെ ചെറായി, ഇടപ്പള്ളി മീറ്റുകള്‍ക്ക് ശേഷം വീണ്ടുമൊരു സുഹൃദ് സംഗമം എറണാകുളത്തു നടക്കുകയാണ്.
ഡോക്ടര്‍ ജയന് എവൂരിന്റെ നേതൃത്വത്തില്‍ കൊച്ചി മീറ്റ് ഗംഭീരം ആക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ നടത്തിക്കഴിഞ്ഞു. കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗത്ത് , കച്ചേരിപ്പടി ജംഗ്ഷനില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് തന്നെയുള്ള ഹോട്ടല്‍ മയൂരാ പാര്‍ക്കിന്റെ റൂഫ് ടോപ് (ആറാം നില) ഹാള്‍ ആണ് ബ്ലോഗ്ഗേഴ്സ് ഒത്തു ചേരലിനായി തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് മിനിട്ട് നടപ്പ് ദൂരം മാത്രമാണ് ഹോട്ടല്‍ മയൂരാ പാര്‍ക്കിലേക്ക്. ജൂലൈ ഒന്‍പതാം തീയ്യതി രണ്ടാം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടര മണി വരെ ആണ് ഒത്തു ചേരല്‍ സമയം കണക്കാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് വെജിറ്റെറിയന്‍ ,നോണ്‍ വെജിറ്റെറിയന്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഇരുന്നൂറു രൂപയാണ് ഒരാളില്‍ നിന്നും രജിസ്ട്രെഷന് തുകയായി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത് . ആളുകള്‍ അധികം ഉണ്ടാവുകയാണെങ്കില്‍ ഈ തുകയില്‍ ഇളവു വരുത്തുന്നതിനും ആലോചനകള്‍ ഉണ്ടെങ്കിലും വ്യക്തമായ ചിത്രം മീറ്റ് ദിവസമേ ലഭ്യമാകുകയുള്ളൂ. സ്പോന്സര്ഷിപ്പ് ലഭ്യമാകുകയാണെങ്കില്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം തന്നെ ഓരോ മൊമന്റോ നല്കുന്ന കാര്യവും സംഘാടക സമിതിയുടെ പരിഗണയില്‍ ഉണ്ട്.
മീറ്റ് ദിവസം ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ എത്തുന്നവര്‍ക്ക് തയ്യാറാവുന്നതിനായി ഹോട്ടലില്‍ തന്നെ ഒരു ഡബിള്‍ റൂം കൂടി ബുക്ക് ചെയ്തിട്ടുണ്ട്. മീറ്റ് ദിവസം രാവിലെ നാല് മണി മുതല്‍ ഈ റൂം ലഭ്യമായിരിക്കും. ഇതിന്റെ റൂം നമ്പര്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. മൂന്നു മണിക്ക് മീറ്റ് അവസാനിച്ചാല്‍ പിന്നെ, എറണാകുളം മറൈന്‍ ഡ്രൈവില്‍ ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായിയുള്ള സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ സംഘാടക സമിതി ചെയ്തു നല്‍കുന്നതായിരിക്കും. പന്ത്രണ്ടു പേരുള്ള ഒരു ടീമിന് ഒരു മണിക്കൂര്‍ ബോട്ട് യാത്രാ ചെലവ് അറുന്നൂറു രൂപ ആയിരിക്കും. ഈ തുക യാത്രയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ സഹകരിച്ചു നല്‍കേണ്ടതാണ്.
ബ്ലോഗിനെ പരിചയപ്പെടാനും ബ്ലോഗര്‍ ആകുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ ഇത് ഒത്തുചേരലിനെ തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കും ക്രമീകരിക്കുക. ബൂലോകത്തെ ബ്ലോഗ് പോര്‍ട്ടലുകള്‍ ആയ ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നിവയിലൂടെ മീറ്റ് ദൃശ്യങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളും ചെയ്യുന്നുണ്ട്. മീറ്റിനു വേണ്ടിയുള്ള ഫ്ലെക്സ്, പ്രിന്റിംഗ്, എന്‍ട്രി ടാഗ് തുടങ്ങിയവ സ്പോണ്സര് ചെയ്തിരിക്കുന്നത് മേല്‍പ്പറഞ്ഞ ബ്ലോഗ് പോര്‍ട്ടലുകള്‍ ചേര്‍ന്നാണ്.
പ്രശസ്ത ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന് തയ്യാറാക്കിയ മീറ്റ് ലോഗോ ഈ പോസ്റ്റ് വഴി ഔദ്യോഗികമായി പുറത്തിറക്കുകയാണ്. ഇതിന്റെ എച് ടി എം എല്‍ കോഡും നല്കുന്നു. എല്ലാ ബ്ലോഗ്ഗേഴ്സും ഇതിന്റെ കോഡ് അവരവരുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു ഈ മീറ്റ് വന്‍ വിജയമാക്കുവാന്‍ സഹകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
മീറ്റ് സംഘാടക സമിതിക്കുവേണ്ടി,
ഡോക്ടര്‍ ജയന് ഏവൂര്‍.

ഡോ. ജയന് അഭിവാദ്യങ്ങള്‍...
ReplyDeleteലീവ് ഏതാണ്ട് ഉറച്ചു.
ReplyDeleteഅവിടെ കാണാം .
സംഗതി ഉശാരാവട്ടെ.
ആശംസകള്‍
ഞാനും വരട്ടെ.. ഞാനും വരട്ടെ മീറ്റ് കൂടാന്‍ ഡോക്ടറുടെ കൂടെ..:):)
ReplyDeleteസഖാവ് ചാണ്ടീ!
ReplyDeleteപ്രത്യഭിവാദ്യം!
(ദയവായി എന്നെ ഇങ്ങനെ പൊക്കല്ലേ!അഭിവാദ്യവും, അഭിനന്ദനവും നമുക്കെല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്!)
ചെറുവാടി
ReplyDeleteമനോരാജ്
വാ, വാ. വേഗം! നമുക്ക് ഒരുമിച്ചു നടത്താം.
ബ്ലോഗീറ്റിൽ എല്ലാ ഖരദ്രാവകങ്ങളും കഴിക്കും മുമ്പ് എനിക്ക് വീതം വെക്കണേ...
ReplyDeleteഈ മീറ്റ് ഇത്രയും വിപുലമായ രീതിയിലേക്കെത്തിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും ഡോക്ക്ട്ടറിനുള്ളതാണ്....
ReplyDeleteഡോക്ടര്‍ക്ക് ഒരു വിപ്ലവാഭിവാദ്യം കൂടി...
ReplyDeleteഞാനും വരുന്നു.പത്ത് വർഷമായി വിട്ടു നിൽക്കുകയാണെങ്കിലും ഞാനൊരു കൊച്ചിക്കാരൻ കൂടിയാണെല്ലോ.കാണാം. കൂടുതൽ വിശേഷങ്ങൾ അറിയിക്കണേ. 9447181006
ReplyDelete