വീണ്ടും ഒരു വായനാദിനം കൂടെ. കഴിഞ്ഞ വര്‍ഷം വായനാദിനത്തിലായിരുന്നു നമ്മുടെ ബൂലോകവുമായി ചേര്‍ന്ന് ബൂലോകസഞ്ചാരം എന്ന ഒരു പംക്തി ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു വാര്‍ഷീക പോസ്റ്റായി കണക്കാക്കാം.
ചെറുപ്പകാലത്ത് പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും ബാലമംഗളത്തിലെ ഡിങ്കനും അമര്‍ചിത്രകഥകളിലൂടെ കേട്ടറിഞ്ഞ റൊബിന്‍സണ്‍ ക്രൂസോയും മൊബിഡിക്കും എല്ലാം ചേര്‍ത്ത് സമ്പുഷ്ടമായ ഒരു വായനക്കാലം ഉണ്ടായിരുന്നു എനിക്കും നമ്മില്‍ പലര്‍ക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്കോ? എന്റെ വീട്ടില്‍ ദേ രാവിലെ മുതല്‍ 4 വയസ്സുകാരന് ബെന്‍ടെനും ഹീമാനും ടോം & ജെറിയും കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു നാലു വയസ്സുകാരനോട് പോയിരുന്ന് വായിക്കെടാ എന്ന് പറയാനും കഴിയില്ല. അതിനേക്കാളേറെ ഞാനുള്‍പ്പെടെ നമ്മളാരും അവര്‍ക്ക് വേണ്ടി കളിക്കുടുക്കയോ മാജിക് ലാമ്പോ വായിച്ച് കൊടുക്കുവാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുമില്ല. പിന്നെ ചിലപ്പോഴൊക്കെ അതിനു തുനിഞ്ഞാലും ദൊപ്പുവിന്റെയും മരംവെട്ടുകാരന്റെയും കൂട്ടൂസന്റെയും ഡാകിനിയുടേയും കഥകള്‍ ഒക്കെ ഇന്നത്തെ കുട്ടികളെ രസംപിടിപ്പിക്കുന്നുമില്ലെന്ന് മാത്രമല്ല അയ്യേ എന്നൊരു മനോഭാവം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തിനേറേ സ്ഥിരമായി ഹാരിപോര്‍ട്ടര്‍ സിനിമകള്‍ കാണുകയും അതിലെ നായകനെയും സിനിമയുടെ ടൈറ്റില്‍ കാര്‍ഡുള്‍പ്പെട്ടെ വെട്ടി ഒട്ടിച്ച് ഒരു ഡയറിയില്‍ ഹാരിപ്പോര്‍ട്ടര്‍ ആല്‍ബം തന്നെ ഉണ്ടാക്കിയിരിക്കുന്ന എന്റെ ഒരു റിലേറ്റീവായ കുട്ടിക്ക് ഒരു ബര്‍ത്ത്ഡേക്ക് 'നിഗൂഢനിലവറ' എന്ന ഹാരിപോര്‍ട്ടര്‍ സീരിസിലെ ഒരേഒരു മലയാളം പുസ്തകം വാങ്ങിക്കൊടുത്തു. സന്തോഷമായിക്കാണും എന്ന് വിചാരിച്ചു. പക്ഷെ ഓ , കാര്യം ഹാരിപ്പോര്‍ട്ടറാണെങ്കിലും ഇത് വായിച്ച് മെനക്കെടാന്‍ ഞാനില്ല. ഈ സിനിമ മൂന്ന് വട്ടം കണ്ടതാ.. ഇനിയും പോഗോ ചാനലില്‍ വരുമ്പോള്‍ കാണാം എന്ന് പറയുന്ന ഒരു തലമുറയാണ് വളര്‍ന്ന് വരുന്നത്. അപകടകരമാണ് ഈ സിറ്റുവേഷന് എന്നത് അറിയാതെയല്ല. പക്ഷെ ഒരു പരിധി വരെ കമ്പ്യൂട്ടര്‍ വിപ്ലവം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നത് സത്യം. നാട്ടിലുള്ള കുട്ടികള്‍ അത്രയേറെ കീഴ്പ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രവാസികളായ കുട്ടികള്‍ ഏറെയും കമ്പ്യൂട്ടറുകളില്‍ ഗെയിമുകള്‍ കളിച്ചും ഫാം വില്ലകള്‍ തീര്‍ത്തും മുന്നോട്ട് കൊണ്ടുപോകുന്നു.
എന്തിനു ബൂലോകസഞ്ചാരത്തിന് ഇത്രയും വലിയ ഒരു മുഖവുര എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. ഇന്ന് വളരെ യാദൃശ്ചികമായി ഒരു ബ്ലോഗ് കണ്ടെപ്പോള്‍ തികച്ചും ഇതൊക്കെ ഓര്‍ത്ത് പോയി. പാല് നിലാവ് എന്ന ബ്ലോഗ് വായിച്ചപ്പോള്‍ ഒരു പുതുമ ഫീല്‍ ചെയ്തു. വലിയ നാട്യങ്ങളൊന്നുമില്ലാതെ ഒരു ബ്ലോഗ്. പഞ്ചതന്ത്രം കഥകളിലും ഈസോപ്പ് കഥകളിലും നമ്മള് കണ്ട കൊച്ചു കൊച്ചു കഥകള്‍ പോലെ തോന്നുന്നവ കോറിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഒരു പക്ഷെ നമുക്ക് പഴമയിലേക്ക് മടങ്ങുവാനും നമ്മുടെ കുട്ടികള്‍ക്ക് - ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ ഇഷ്ടപ്പെടാത്ത നമ്മുടെ കുട്ടികള്‍ക്ക് - ഒരു പക്ഷെ ഇഷ്ടമായേക്കും ഈ ബ്ലോഗ് എന്ന് തോന്നിയതിനാല്‍ ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം ബാലസാഹിത്യം എന്ന വിഭാഗത്തെ പ്രതിനിധീകരിക്കട്ടെ എന്ന് കരുതി.
ഒരിക്കല്‍ ഒരിടത്ത്..... ഒരു കാലത്ത് മാവിന് ചുവട്ടിലും വീടിന്റെ ഉമ്മറക്കോലായിലും മുത്തശ്ശിമാരുടെ കഥകള്‍ക്ക് ചെവിവട്ടം പിടിച്ചിരുന്നിരുന്നപ്പോള്‍ കേട്ടിരുന്ന ഒരു ചൊല്ലാണ് ഇത്. ഒരിടത്ത് ഒരിടത്ത്.. പണ്ട് പണ്ട് പണ്ട് വളരെ പണ്ട്.. ഇതാണ് മുത്തശ്ശികഥകളുടെ ഒരു സ്റ്റൈല്‍. ആ സ്റ്റൈലില്‍ തന്നെ തികച്ചും ആ പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന രീതിയില്‍ തന്നെ കഥകള്‍ പറയുന്നു റിന്‍ഷ ഷെറിന് പാല്‍നിലാവ് എന്ന തന്റെ ബ്ലോഗിലൂടെ. മൂന്നോ നാലോ പോസ്റ്റുകളേ പാല്‍നിലാവില്‍ ഉള്ളൂ എങ്കിലും ഒരു പക്ഷെ വായനക്കാരെ കിട്ടാതെ വരുന്നത് കൊണ്ട് നിറുത്തിക്കളയരുതെന്ന് കരുതി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നു. "സ്വപ്നങ്ങളുടെ അനന്ഥമായ ആകാശത്ത് പറന്നുനടക്കുന്ന, നേര്‍ത്ത നിലാവില് മുങ്ങി നില്ക്കുന്ന താഴ്വരയിലെ കുഞ്ഞു നക്ഷത്രം പോലെ ഒരു പാവം രാജകുമാരി ഇങ്ങിനെയാണ് റിന്‍ഷ സ്വയം സാക്ഷ്യപ്പെടുത്തുന്നത്. അത്ര മനോഹരമായ ഒരു ഭാഷയോ ശൈലിയോ എഴുത്തോ ഒന്നുമല്ല ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ ഒന്നും തന്നെ ഈ ബ്ലോഗില്‍ ഇല്ലതാനും. മറിച്ച് ബ്ലോഗില്‍ ഒരു പക്ഷെ അധികം ആരും കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നു എന്നത് തന്നെ ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. മുന്‍പൊരിക്കല്‍, ഏതോ ഒരു ചര്‍ച്ചയില്‍ വെച്ച് നമ്മുടെയെല്ലാം മനുജി (ബ്രിജ്വിഹാരം) പറഞ്ഞതോര്‍ക്കുന്നു. ബ്ലോഗില്‍ മികച്ച രീതിയില്‍ ബാലസാഹിത്യം ആരും കൈകാര്യം ചെയ്യുന്നില്ല എന്ന്. ഒരു കാലത്ത് ഒട്ടേറെ പേര് സ്ഥിരമായി വായിച്ചിരുന്ന കല്ലുപെന്‍സിലില്‍ ഇന്ന് അദ്ദേഹം എഴുതാതായി. അപ്പു(ആദ്യാക്ഷരി) ഊഞ്ഞാല് എന്ന ബ്ലോഗിലും ഇപ്പോള്‍ എഴുതുന്നില്ല. (ഇവരൊക്കെ ആ ബ്ലോഗുകള്‍ തുടരണം എന്നത് തന്നെ ആഗ്രഹം) ഇന്ന് ഒരു കിലുക്കാംപെട്ടിയിലും ഖാദര്‍ പട്ടേപ്പാടത്തിന്റെ നിലാവെളിച്ചം എന്ന ബ്ലോഗിലും വരുന്ന നുറുങ്ങു ബാലസാഹിത്യം മാത്രമാണ് ബ്ലോഗില്‍ കുട്ടികള്‍ക്കായുള്ള രചനകള്‍ എന്ന ലേബലില്‍ വരുന്നത്. ചിരുതകുട്ടിയെയും രാധികയെയും അപ്പുവിനെയും (അശ്വിന്) ഒന്നും വിസ്മരിച്ചുക്കൊണ്ട് പറയുകയല്ല. മറിച്ച് അവര്‍ കുട്ടികള്‍ക്കായി എഴുതുന്നു എന്നതിനേക്കാള്‍ കുട്ടികളായി എഴുതുന്നു എന്ന രീതിയില്‍ കാണൂമ്പോള്‍ കുട്ടികള്‍ക്കായി എഴുതുന്ന അല്ലെങ്കില്‍ ബാലസാഹിത്യത്തിന്റെ രീതികളില്‍ എഴുതുന്ന പുതിയ ബ്ലോഗുകളുടെ കൂട്ടത്തില്‍ ഈ പാല്‍നിലാവ് കുഴപ്പമില്ല എന്ന് തോന്നി. പോസ്റ്റുകളെ വിശദമായി പ്രതിപാദിക്കാന്‍ മാത്രമുള്ളത്ര രചനകള്‍ ഒന്നും ബ്ലോഗില്‍ ആയിട്ടില്ലെങ്കില്‍ പോലും വായനയോട് അലംഭാവം കാട്ടുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളായ കുട്ടികള്‍ക്ക് ഒരു പക്ഷെ പഴയ മുത്തശ്ശി കാലത്തിലേക്ക് തിരികെ പോവാന്‍ ഈ ബ്ലോഗ് സഹായിച്ചേക്കും എന്ന് തോന്നി. ബുദ്ധിമാനായ കര്‍ഷകനും അമ്മുമുയലും പഴയ മുത്തശ്ശികഥകളിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ട് പോയി.
ഇനിയും നല്ല ബ്ലോഗുകളുമായി അതല്ലെങ്കില്‍ വ്യത്യസ്തമായ ബ്ലോഗുകളുമായി ബൂലോകസഞ്ചാരത്തിലൂടെ കണ്ടുമുട്ടാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് , എല്ലാ വായനക്കാര്‍ക്കും ഒരു നല്ല വായനദിനവും വായനാവാരവും ആശംസിച്ചുകൊണ്ട് ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം സമര്‍പ്പിക്കുന്നു.

മനോരാജ്
തേജസ്
മനോരാജ്... ഇത് വായിച്ചപ്പോള്‍ തോന്നിയ ഒരു കാര്യം പറയട്ടെ....എന്ത് കൊണ്ടാണ് കുട്ടികള്‍ക്ക് വായനാശീലം ഇല്ലാതെ ആവുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?എനിക്കിപ്പോള്‍ എന്റെ കുട്ടികളുടെ കാര്യം അല്ലാതെ മറ്റു കുട്ടികളെ കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കാത്തത് കൊണ്ട് എന്റെ കുട്ടികളെ കുറിച്ച് തന്നെ പറയട്ടെ... വായന കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ് ഞാന്‍..... എനിക്കറിയാം..ഇതുവായിക്കുന്ന എല്ലാവരും കരുതും ജാഡ ആണ് എന്ന്.പക്ഷെ അല്ല...സത്യം ആണ് പറഞ്ഞത്.സ്കൂളില്‍ നിന്നുള്ള എല്ലാ ദിവസത്തെയും ഹോം വര്‍ക്കില്‍ ഒന്ന് ഒരു ബുക്ക് വായിക്കുക എന്നതാണ്.ഓരോ കുട്ടിയ്ക്കും കാര്‍ഡ് ഉണ്ട്..വായിച്ച ബുക്ക് ഏതാണ് എന്ന് അതില്‍ എഴുതുകയും വേണം...പിന്നെ ശനിയാഴ്ച സ്കൂള്‍ ലൈബ്രറിയില്‍ നിന്നും ബുക്ക് എടുക്കും...അതും പോരാഞ്ഞ് വീടിനു തൊട്ടടുത്തുള്ള ലൈബ്രറിയിലേക്ക് സമയം കിട്ടുമ്പോള്‍ ഒക്കെ ഓടി പോയി ബുക്ക് എടുക്കുകയോ അവിടെ തന്നെ ഇരുന്നു വായികുകയോ ചെയ്യും...ഹരിപോട്ടര് ഒക്കെ പല തവണ ഫിലിം കണ്ടിട്ടും ഡിവിഡി വീട്ടില്‍ ഉണ്ടായിട്ടും ഓരോ സീരീസ് ഉം വീണ്ടും വീണ്ടും വായിക്കുന്നു.....ഇത് എന്ത് കൊണ്ടാണ്?? എനിക്ക് തോന്നുന്നത് സ്കൂളില്‍നിന്ന് നല്ല പ്രോത്സാഹനം ഉള്ളത് കൊണ്ടാവും....പിന്നെ സ്കൂളില്‍ കുട്ടികള്‍ക്ക് ഇന്റെരെസ്റ്റ് ഉണ്ടാകുന്ന ചിത്രകഥകളും,ടിവിയില്‍ ഒക്കെ വരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പുസ്തകരൂപവും ഒക്കെ ആണ് കൂടുതല്‍...അതും കുട്ടികളുടെ താല്പര്യം വളര്‍ത്താന്‍ സഹായം ആവില്ലേ? കുഞ്ഞിലെ ഏതു ബുക്ക് വായിച്ചാലും നല്ലത് എന്നാണ് എന്റെ അഭിപ്രായം..വായിക്കുക എന്നാ ശീലം വളര്‍ത്തിയെടുക്കുക ആണ് പ്രധാനം...ദയവു ചെയ്തു ഇതൊരു "boasting" കമന്റ് ആയി കാണരുത്.കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സ്കൂളില്‍ നിന്നും രക്ഷിതാക്കളുടെ കയ്യില്‍ നിന്നും ശ്രമം ആവശ്യമാണ് എന്നെ ഉദേശിച്ചുള്ളൂ...
ReplyDeleteനല്ല പോസ്റ്റ് മനോ.........
ReplyDeleteആശംസകള്‍
മനോരാജ് ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.എന്റെ ബ്ലോഗിനെ കുറിച്ച് ഇങ്ങനൊരു പോസ്റ്റ്,എനിക്ക് അത്ഭുതംതോന്നി,ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷവും.ഞാനൊരു സാഹിത്യകാരിയോ കലാകാരിയോ ഒന്നുമല്ല.കുട്ടികാലത്ത് വായിച്ചും കേട്ടും മറന്ന കഥകള്‍ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് കരുതി.നിങ്ങളുടെ ഈ പോസ്റ്റ് അതിനുള്ള അന്ഗീകാരമായി ഞാന്‍ കാണുന്നു.നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്റെ ബ്ലോഗിനെ കൂടുതല്‍ നന്നാക്കാം എന്ന് എനിക്കുറപ്പുണ്ട്......
ReplyDelete@Manju Manoj : തീര്‍ച്ചയായും മഞ്ജു പറഞ്ഞതില്‍ കഴമ്പില്ലാതില്ല. സ്കൂളുകളില്‍ നിന്നും ഒരു പരിധി വരെ ലൈബ്രറികള്‍ അന്യം വന്നിരിക്കുന്നു. പഴയകാലത്തെ പോലെ വായനയെ സ്കൂളുകള്‍ പോലും പ്രോത്സാഹിപ്പിക്കുന്നില്ല. ഞാനൊക്കെ പഠിക്കുന്ന കാലത്ത് സ്കൂളുകളിലെ യുവജനോത്സവവേദികളിലെ ഒരു മത്സരയിനമായിരുന്നു വായന. ഇന്നുണ്ടോ എന്നത് അത്ര ഉറപ്പില്ല. പലപ്പോഴും മഞ്ജുവിന്റെ പോസ്റ്റുകളിലൂടെ ജപ്പാനിലെ സ്കുളുകള്‍ പല കാര്യത്തിലും നമുക്ക് അനുകരിക്കേണ്ട രീതിയില്‍ ഒട്ടേറെയുണ്ടെന്ന് തന്നെ കരുതാം. ജപ്പാനിലെ ജനങ്ങളിലും ഒരു പരിധി വരെ അത് ആവേശിച്ചിട്ടുണ്ടാകാം.
ReplyDelete@മുരളിക... : നന്ദി മുരളി :)
@Rinsha Sherin : തീര്‍ച്ചയായും ഇത് പ്രചോദനമായെങ്കില്‍ സന്തോഷം തന്നെ.
വായനാദിനത്തിലെ ഈ വിലയിരുത്തൽ നന്നായി മനോ?
ReplyDeleteഅഭിനന്ദനംസ്... ;)
വായന കുട്ടികളിൽ എന്നും ഇന്നും ഉണ്ട്...
ReplyDeleteഇപ്പോഴുള്ള രക്ഷിതാക്കാൾ ആയതിന് പ്രോത്സാഹനങ്ങൾ കൊടുക്കുന്നില്ല എന്നുമാത്രം...
ബലസാഹിത്യബ്ലോഗുകളെ വിശദമായി പരിചയപ്പെടുത്തിയത് കേമമായിട്ടുണ്ട് കേട്ടൊ മനോരാജ്
വായന കുട്ടികളീല്‍ വളരെ ഗുണത്തെ ചെയ്യുന്ന ഒന്നാണ്. ഏറ്റവും പുതിയ പഠന സിദ്ധാന്തങ്ങള്‍ അനുസരിച്ച് തീരെ ചെറിയ കുട്ടികള്‍ക്കും വായന നല്ലതാണ്. അതായതു അഛനോ അമ്മയോ വായിച്ചു കൊടൂക്കണം. അതുപോലെ ആദ്യമായി കുട്ടി സ്വന്തം സംസ്കാരത്തെക്കുറിച്ചു പഠിക്കുന്നതും ഈ വായനയിലൂടെയാണ്. അതുകൊണ്ട്, കൊച്ചു കുട്ടികള്‍ക്ക് ഹാരിപോട്ടര്‍ വായിക്കുന്നതിനു മുന്‍പ് അമ്മൂമ്മക്കഥകള്‍ തന്നെ വായിച്ചു കൊടുകുകയണ് നല്ലത്.
ReplyDeleteവൈകിയാണെങ്കിലും എല്ലാവർക്കും നല്ലൊരു വായനാ ദിനവും വായനാ വാരവും ആശംസിക്കുന്നു.
ReplyDeleteഞാനും എഴുതിയിട്ട് ഒരുപാദ് കാലമയി.ഏകദേശം 1 വർഷം.....
ReplyDeleteRinsha യുടെ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി മനു...
ReplyDeleteഇവിടെ കുട്ടികള്‍ക്ക് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും ബുക്ക് കൊടുത്തു വിടും.. അവര്‍ക്ക് സ്കൂളില്‍നിന്ന് നല്ല പ്രോത്സാഹനം ഉണ്ട്. പക്ഷെ നാട്ടില്‍ അത് കുറഞ്ഞു വരുന്നതായി തോന്നിയിട്ടുണ്ട്.
ആശംസകള്‍..
ReplyDelete