വീണ്ടുമൊരു ബൂലോക സംഗമം കൂടി.....


തുടരെ തുടരെ കേരളത്തില്‍ ബ്ലോഗ്‌ സംഗമങ്ങള്‍ നടന്നു വരികയാണ്. തിരൂര്‍ തുഞ്ചന്‍ മീറ്റ് വളരെ ആവേശത്തോടെയാണ് ബൂഒലോകര്‍ സ്വീകരിച്ചത്. എന്നാല്‍ വിദേശത്തു അവധിക്കാലം അല്ലാത്തതിനാല്‍ പലര്‍ക്കും മീറ്റില്‍ പങ്കെടുക്കാനാവാത്ത സങ്കടം തീര്‍ക്കുകയാണ് പ്രശസ്ത മലയാളം ബ്ലോഗര്‍മാരായ നാടകക്കാരനും രഞ്ജിത്ത് ചെമ്മാടും ബിജു ആലക്കൊടുമൊക്കെ സംഘാടക സമിതികളായി രൂപീകരിച്ച കണ്ണൂര്‍ സൈബര്‍ മീറ്റ്‌ വഴി. ബ്ലോഗര്‍മാര്‍ക്ക് പുറമേ, ഫെസ് ബുക്ക്‌, ഓര്‍കൂട്ട്, വികി പീഡിയ കമ്മ്യൂണിറ്റികളില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തിയാണ് കണ്ണൂര്‍ മീറ്റ്‌ സംഘടിപ്പിക്കുന്നത്. തെയ്യത്തിന്റെ നാട്ടില്‍ തെയ്യം തുള്ളും മനോഹര ലോഗോയും സംഘാടകര്‍ തയ്യാറാക്കി കഴിഞ്ഞു. ബ്ല്ലോഗ് സുവനീര്‍ എന്ന പദ്ധതിയാണ് തിരൂര്‍ തുഞ്ചന്‍ മീറ്റിനെ ആവേശം കൊള്ളിച്ചതെങ്കില്‍, ബ്ലോഗ്‌ ഫെസ്റ്റ് എന്ന മറ്റൊരു നൂതന ആശയവുമായാണ്‌ സംഘാടകര്‍ വന്നിരിക്കുന്നത്. കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മത്സരം നടത്തി മികച്ച അഞ്ചു ബ്ലോഗുകള്‍ ഏതെന്ന് കണ്ടെത്തി അവയ്ക്ക് മികച്ച പുരസ്കാരം ഏര്‍പ്പെടുത്തുകയാണ് കണ്ണൂര്‍ സൈബര്‍ മീറ്റില്‍. മീറ്റിനു നമ്മുടെ ബൂലോകം പ്രവര്‍ത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും എല്ലാവിധ വിജയാശംസകളും നേരുന്നു. അതോടൊപ്പം സംഘാടക സമിതി അംഗമായ നാടകക്കാരന്‍ എന്ന ബിജു കോട്ടില എഴുതുന്ന ആമുഖ ലേഖനവും താഴെ നല്‍കുന്നു.

നമ്മുടെ ബൂലോകം പത്രാധിപ സമിതി.

കണ്ണൂരിനൊരു സൈബർ മീറ്റ് .:നാടകാക്കാരന്‍

ക്കെ ഒരു പ്രതീക്ഷയായിരുന്നു .. എല്ലാരേം ഒരിക്കൽ കാണണം എന്നത് . എന്നും തമാശപറഞ്ഞും , വഴക്കടിച്ചും, ചിരിച്ചും, തെറിവിളിച്ചും, കരുത്തുറ്റ ചർച്ചകൾ നടത്തിയും ,കാലത്തിന്റെ മാറ്റത്തിനു മുമ്പേ നടക്കുന്നവർ, അവരുടെ ഇടയിൽ കാണാതെ, പരസ്പരം അറിയാതെ അദൃശ്യമായി രൂപപ്പെട്ടുവരുന്ന ഒരു അഗാധ സൌഹൃദം. അത് ഒരു മണിച്ചെപ്പിലെന്ന പോലെ കാത്തു സൂക്ഷിക്കാൻ. വീണ്ടും ഒരു മീറ്റ് എന്നത് യാഥാർത്ഥ്യമാവുകയാണ്. കണ്ണൂരിൽ.

കുട്ടായ്മയുടെയും സ്നേഹത്തിന്റെയും കുന്നായ കണ്ണൂരിലേക്ക് എല്ലാ ബ്ലോഗ്ഗേഴ്സിനും, സൈബർ കൂട്ടായ്മകളിലെ മുഴുവൻ, ആളുകളെയും , സംഘാടക സമിതി അംഗം എന്നനിലയിൽ സ്വാഗതം ചെയ്യുകയാണ്.

ഒരു പക്ഷെ ചെറായി ബ്ലോഗ് മീറ്റ് നടന്ന കാലയളവുതൊട്ടായിരിക്കാം ബൂലോകത്തെ ഞാൻ പരിചയപ്പെടുന്നത്. നിരവധി സൌഹൃദങ്ങൾ അന്നു തൊട്ടിന്നേ വരെ എന്നും ഇടനെഞ്ചിൽ കൊണ്ടു നടക്കുന്നു അന്നു തൊട്ട് തുടങ്ങിയ ആഗ്രഹമാണ്ണ് എല്ലാവരെയും ഒന്നു നേരിൽ കാണാൻ ഒരു മീറ്റിലെത്തുക എന്നത് . അതു കഴിഞ്ഞ് ഇടപ്പള്ളി മീറ്റിൽ വരണം എന്ന് പലരും പറഞ്ഞു. ഇടപ്പള്ളി മീറ്റ് ജൂലൈ മാസത്തിലായിരുന്നു എന്ന് എന്റെ ഓർമ്മ . സമയത്ത് ലീവ് ഏപ്രിലിൽ , ഒരു കാരണവശാലും പങ്കെടുക്കാൻ കഴിയില്ലെന്നത് വല്ലാതെ സങ്കടപ്പെടുത്തി. എന്തു തന്നെ ആയാലും അടുത്ത മീറ്റിനു പങ്കെടുക്കും എന്ന് തീരുമാനിച്ച് ലീവെല്ലാം വളരെ മുൻ കൂട്ടി ജൂലൈ അവസാനത്തിലേക്ക് മാറ്റി.. അപ്പൊ ദേ തുഞ്ചൻ മീറ്റ് വന്നു . ഡേറ്റ് കിടക്കുന്നത് ഏപ്രിൽ 17 , ആലിൻ കായ പഴുക്കുമ്പോ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന പോലെ സങ്കടപ്പെടാനേ നിവർത്തിയുള്ളു.. ഇടപ്പള്ളി മീറ്റ് തൊട്ട് മുള്ളൂക്കാരനോടു പറയുന്നതായിരുന്നു, കണ്ണൂർ ഒരു മീറ്റ് വെയ്ക്കണം എന്ന് . പക്ഷെ ആരു മിനക്കെടും ഇതിനൊക്കെ., എന്ന് എന്തു പറഞ്ഞാലും , ഉടക്കുന്ന മുള്ളൂക്കാരൻ. എന്തു ചെയ്യാം ഒടുക്കം തുഞ്ചൻ മീറ്റും കഴിഞ്ഞ സമയത്താണ് എന്നെപ്പോലെ കുറെപ്പേരുണ്ടെന്ന സത്യം ഞാൻ മനസിലാക്കിയത്. അങ്ങിനെ ., ആലക്കോടൻ ചരിതം എന്ന ബ്ലോഗുടമ ബിജുകുമാർ ആലക്കോട് ഒന്നു സൂചിപ്പിക്കുകയായിരുന്നു. സെപ്തമ്പറിൽ ഞാനും നാട്ടിലുണ്ട് അങ്ങിനെയാണെങ്കിൽ ഒരു മീറ്റ് സംഘടിപ്പിച്ചാലോ അതും കണ്ണൂർ ബ്ലോഗർമ്മാരെ മാത്രം വച്ച് .. ചെറിയതോതിൽ മതി എന്നും പറഞ്ഞു . അപ്പൊ പൊട്ടിയ ലഡുവാ മനസിൽ ഇന്നേ വരെ പൊട്ടി തീരാതെ ഓരോ ആൾക്കാരുടെ പ്രതികരണത്തിൽ നിന്നും പൊട്ടിക്കൊണ്ടേ ഇരിക്കുന്നേ ..

ഹല്ലേ ബോൽ എന്ന ബ്ലോഗുടമ ജീവനും ,ആലക്കോടനും പരസ്പരം സംസാരിക്കുകയും , ആവശ്യമായ സഹായങ്ങൾ ചെയ്യാം എന്ന് ജീവനും പറഞ്ഞപ്പോ മറ്റൊന്നും ആലോചിച്ചില്ല ,

ചിത്രകാരനെയും , കുമാരനെയും, വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു, എല്ലാവരുടെയും കൂട്ടായ തീരുമാനപ്രകാരം , കണ്ണൂർ മീറ്റ് എന്നത് , വിപുലമായ മീറ്റ് തന്നെ ആകണം എന്ന് ഉറപ്പിക്കുകയും ചെയ്തു. അതിന്റെ .. ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം എന്നും. തീരുമാനമായി. ഓണക്കാലമായതിനാൽ നിരവധി ആളുകൾ നാട്ടിലുണ്ടാകുമെന്നറിഞ്ഞതു കൊണ്ട് തന്നെ ഓണം കഴിഞ്ഞ് തൊട്ടടുത്ത ഞായറാഴ്ച തന്നെ നടത്താൻ തീരുമാനിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലോ അതോ പുറത്തോ .. നടത്താമെന്നാണു ഉദ്ദേശിക്കുന്നത് അത്തരം കാര്യങ്ങൾ ഫൈനൽ ആകുന്നതേ ഉള്ളൂ തീരുമാനത്തോടുള്ള ബ്ലോഗർമാരുടെ പ്രതികരണം അറിഞ്ഞാൽ മാത്രമേ എത്ര ആൾക്കാർ വരൂ എന്ന് അറിയാൽ കഴിയൂ ബ്ലോഗ് എന്നതിനപ്പുറത്ത് , ഫേസ് ബുക്ക് , കൂട്ടം, ട്വിറ്റർ , ഓർകുട്ട് , എന്നീ എഴുത്തു മേഖലയിലെ സകലരെയും ഒന്നിപ്പിക്കുക എന്നതോടൊപ്പം , മലയാളത്തെയും, മലയാളം ബ്ലോഗിനെയും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതും മീറ്റിന്റെ പ്രധാന ലക്ഷ്യമായി ഉറപ്പിക്കുകയും ചെയ്തു. മീറ്റിനോടനുബന്ധിച്ച് ഒരുമീറ്റ് ഫെസ്റ്റ്എന്ന ആലോചനയും ഉണ്ട് .. അത്തരം കാര്യങ്ങൾ തീരുമാനമാകുന്ന മുറയ്ക്ക് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. മീറ്റിന്റെ വിജയത്തിലേക്ക് കണ്ണൂരിലെ ആൾക്കാരോടൊപ്പം മറ്റു ജില്ലയിലേ ബ്ലോഗർമ്മാരും തികഞ്ഞ സഹകരണമാണു ഇതിന്റെ നടത്തിപ്പിലേക്ക് നൽകിക്കൊണ്ടിരിക്കുന്നത് . അതു കൊണ്ടു തന്നെ മീറ്റ് ഒരു വൻ വിജയമായിരിക്കും എന്നുള്ളതിൽ തർക്കമില്ലാത്ത കാര്യമാണ് ..ഫേസ് ബുക്കിൽ കണ്ണൂർ സൈബർ മീറ്റ് എന്ന ഒരു ഗ്രൂപ് തുടങ്ങിയിട്ടുണ്ട് http://www.facebook.com/home.php?sk=group_196947790350363&ap=1 . അതോടൊപ്പം തന്നെ മീറ്റിന്റെ വിജയത്തിനും തീരുമാനങ്ങൾ ബ്ലോഗ്ഗർമ്മാരിൽ അറിയിക്കുന്നതിനും ആയി,ഒരു ബ്ലോഗും തുടങ്ങിയിട്ടുണ്ട് . http://kannurmeet.blogspot.com തുടർന്നങ്ങോട്ട് മീറ്റൊരു ചരിത്ര വിജയമാക്കി തീർക്കാൻ മുഴുവൻ ആൾക്കാരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് . എല്ലാവരെയും മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. ലീവും കാര്യങ്ങളും ഒക്കെ മുൻ കൂട്ടി തീരുമാനിക്കുക മീറ്റ് ഗംഭീരമാക്കിത്തരിക .

സ്നേഹത്തോടെ സംഘാടകസമിതിക്കുവേണ്ടി

നാടകക്കാരൻ16 Responses to "വീണ്ടുമൊരു ബൂലോക സംഗമം കൂടി....."

 1. ഞാനും വന്നേക്കാമേയ്...

  ReplyDelete
 2. മീറ്റുകള്‍ നടക്കട്ടെ...
  എല്ലാം നന്നാവും.

  ReplyDelete
 3. മീറ്റിന് ആശംസകള്‍.

  ReplyDelete
 4. മീറ്റിനു എല്ലാ വിധ ആശംസകളും..........

  ReplyDelete
 5. തൽക്കാലം ആശംസകൾ! പങ്കെടുക്കാനുള്ള സാദ്ധ്യത കൃത്യമായ ഡേറ്റ് ഒക്കെ ആയതിനു ശേഷം അറിയിക്കുന്നതായിരിക്കും. എവിടെ മീറ്റുണ്ടോ അവിടെ ഈയുള്ളവനവർകളുണ്ട് എന്നതാണ് ഇടപ്പള്ളി മീറ്റ് തൊട്ട് ഇങ്ങോട്ടുള്ള സ്ഥിതി. പിന്നെ എല്ലാം സമയവും സന്ദർഭവും പോലെ!

  ReplyDelete
 6. ഈ മീറ്റില്‍ കണ്ണൂരാന്‍ ഹാജരാവുമോ?

  ReplyDelete
 7. നാട്ടിൽ ഉണ്ടാവും... പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്...

  എല്ലാ ആശംസകളും....

  ReplyDelete
 8. ആ സമയം നാട്ടിലെത്തുകയാണെങ്കിൽ ഞാനും പങ്കെടുക്കും കേട്ടൊ

  ReplyDelete
 9. നവംബറില്‍ നാട്ടിലുണ്ടാവില്ല....
  മീറ്റിന് എല്ലാവിധ ആശംസകളും........

  ReplyDelete
 10. aashamsakal,varaan kazhiyillengilum

  ReplyDelete
 11. എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു . കണ്ണുരിലേക്ക്.

  ReplyDelete
 12. ഇതൊരാഘോഷമാക്കണം…
  കൂട്ടായ്മയുടെ ഒരു മഹാഭേരിയാക്കണം….

  ReplyDelete
 13. മീറ്റ് കാണ്ണൂരാണ്....നല്ല നാടൻ ബോംബ് അവിടെന്ന് കിട്ടുമെന്നത് കൊണ്ട് പുറത്ത് നിന്ന് കൊണ്ടുവരണ്ടതില്ലല്ലോ അല്ലേ..? എന്റെവക ഒരു വെടിവഴിപാട്

  ReplyDelete
 14. ആശംസകള്‍.
  സ്നേഹാദരങ്ങളോടെ....

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts