നമ്മുടെ ബൂലോകം പത്രാധിപ സമിതി.
കണ്ണൂരിനൊരു സൈബർ മീറ്റ് .:നാടകാക്കാരന്
ഒക്കെ ഒരു പ്രതീക്ഷയായിരുന്നു .. എല്ലാരേം ഒരിക്കൽ കാണണം എന്നത് . എന്നും തമാശപറഞ്ഞും , വഴക്കടിച്ചും, ചിരിച്ചും, തെറിവിളിച്ചും, കരുത്തുറ്റ ചർച്ചകൾ നടത്തിയും ,കാലത്തിന്റെ മാറ്റത്തിനു മുമ്പേ നടക്കുന്നവർ, അവരുടെ ഇടയിൽ കാണാതെ, പരസ്പരം അറിയാതെ അദൃശ്യമായി രൂപപ്പെട്ടുവരുന്ന ഒരു അഗാധ സൌഹൃദം. അത് ഒരു മണിച്ചെപ്പിലെന്ന പോലെ കാത്തു സൂക്ഷിക്കാൻ. വീണ്ടും ഒരു മീറ്റ് എന്നത് യാഥാർത്ഥ്യമാവുകയാണ്. കണ്ണൂരിൽ.
കുട്ടായ്മയുടെയും സ്നേഹത്തിന്റെയും കുന്നായ കണ്ണൂരിലേക്ക് എല്ലാ ബ്ലോഗ്ഗേഴ്സിനും, സൈബർ കൂട്ടായ്മകളിലെ മുഴുവൻ, ആളുകളെയും , സംഘാടക സമിതി അംഗം എന്നനിലയിൽ സ്വാഗതം ചെയ്യുകയാണ്.
ഒരു പക്ഷെ ചെറായി ബ്ലോഗ് മീറ്റ് നടന്ന കാലയളവുതൊട്ടായിരിക്കാം ബൂലോകത്തെ ഞാൻ പരിചയപ്പെടുന്നത്. നിരവധി സൌഹൃദങ്ങൾ അന്നു തൊട്ടിന്നേ വരെ എന്നും ഇടനെഞ്ചിൽ കൊണ്ടു നടക്കുന്നു അന്നു തൊട്ട് തുടങ്ങിയ ആഗ്രഹമാണ്ണ് എല്ലാവരെയും ഒന്നു നേരിൽ കാണാൻ ഒരു മീറ്റിലെത്തുക എന്നത് . അതു കഴിഞ്ഞ് ഇടപ്പള്ളി മീറ്റിൽ വരണം എന്ന് പലരും പറഞ്ഞു. ഇടപ്പള്ളി മീറ്റ് ജൂലൈ മാസത്തിലായിരുന്നു എന്ന് എന്റെ ഓർമ്മ . ആ സമയത്ത് ലീവ് ഏപ്രിലിൽ , ഒരു കാരണവശാലും പങ്കെടുക്കാൻ കഴിയില്ലെന്നത് വല്ലാതെ സങ്കടപ്പെടുത്തി. എന്തു തന്നെ ആയാലും അടുത്ത മീറ്റിനു പങ്കെടുക്കും എന്ന് തീരുമാനിച്ച് ലീവെല്ലാം വളരെ മുൻ കൂട്ടി ജൂലൈ അവസാനത്തിലേക്ക് മാറ്റി.. അപ്പൊ ദേ തുഞ്ചൻ മീറ്റ് വന്നു . ഡേറ്റ് കിടക്കുന്നത് ഏപ്രിൽ 17 , ആലിൻ കായ പഴുക്കുമ്പോ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന പോലെ സങ്കടപ്പെടാനേ നിവർത്തിയുള്ളു.. ഇടപ്പള്ളി മീറ്റ് തൊട്ട് മുള്ളൂക്കാരനോടു പറയുന്നതായിരുന്നു, കണ്ണൂർ ഒരു മീറ്റ് വെയ്ക്കണം എന്ന് . പക്ഷെ ആരു മിനക്കെടും ഇതിനൊക്കെ., എന്ന് എന്തു പറഞ്ഞാലും , ഉടക്കുന്ന മുള്ളൂക്കാരൻ. എന്തു ചെയ്യാം ഒടുക്കം ഈ തുഞ്ചൻ മീറ്റും കഴിഞ്ഞ സമയത്താണ് എന്നെപ്പോലെ കുറെപ്പേരുണ്ടെന്ന സത്യം ഞാൻ മനസിലാക്കിയത്. അങ്ങിനെ ., ആലക്കോടൻ ചരിതം എന്ന ബ്ലോഗുടമ ബിജുകുമാർ ആലക്കോട് ഒന്നു സൂചിപ്പിക്കുകയായിരുന്നു. സെപ്തമ്പറിൽ ഞാനും നാട്ടിലുണ്ട് അങ്ങിനെയാണെങ്കിൽ ഒരു മീറ്റ് സംഘടിപ്പിച്ചാലോ അതും കണ്ണൂർ ബ്ലോഗർമ്മാരെ മാത്രം വച്ച് .. ചെറിയതോതിൽ മതി എന്നും പറഞ്ഞു . അപ്പൊ പൊട്ടിയ ലഡുവാ മനസിൽ ഇന്നേ വരെ പൊട്ടി തീരാതെ ഓരോ ആൾക്കാരുടെ പ്രതികരണത്തിൽ നിന്നും പൊട്ടിക്കൊണ്ടേ ഇരിക്കുന്നേ ..
ഹല്ലേ ബോൽ എന്ന ബ്ലോഗുടമ ജീവനും ,ആലക്കോടനും പരസ്പരം സംസാരിക്കുകയും , ആവശ്യമായ സഹായങ്ങൾ ചെയ്യാം എന്ന് ജീവനും പറഞ്ഞപ്പോ മറ്റൊന്നും ആലോചിച്ചില്ല ,
ചിത്രകാരനെയും , കുമാരനെയും, വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു, എല്ലാവരുടെയും കൂട്ടായ തീരുമാനപ്രകാരം , കണ്ണൂർ മീറ്റ് എന്നത് , വിപുലമായ മീറ്റ് തന്നെ ആകണം എന്ന് ഉറപ്പിക്കുകയും ചെയ്തു. അതിന്റെ .. ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം എന്നും. തീരുമാനമായി. ഓണക്കാലമായതിനാൽ നിരവധി ആളുകൾ നാട്ടിലുണ്ടാകുമെന്നറിഞ്ഞതു കൊണ്ട് തന്നെ ഓണം കഴിഞ്ഞ് തൊട്ടടുത്ത ഞായറാഴ്ച തന്നെ നടത്താൻ തീരുമാനിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലോ അതോ പുറത്തോ .. നടത്താമെന്നാണു ഉദ്ദേശിക്കുന്നത് അത്തരം കാര്യങ്ങൾ ഫൈനൽ ആകുന്നതേ ഉള്ളൂ ഈ തീരുമാനത്തോടുള്ള ബ്ലോഗർമാരുടെ പ്രതികരണം അറിഞ്ഞാൽ മാത്രമേ എത്ര ആൾക്കാർ വരൂ എന്ന് അറിയാൽ കഴിയൂ ബ്ലോഗ് എന്നതിനപ്പുറത്ത് , ഫേസ് ബുക്ക് , കൂട്ടം, ട്വിറ്റർ , ഓർകുട്ട് , എന്നീ ഈ എഴുത്തു മേഖലയിലെ സകലരെയും ഒന്നിപ്പിക്കുക എന്നതോടൊപ്പം , മലയാളത്തെയും, മലയാളം ബ്ലോഗിനെയും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതും ഈ മീറ്റിന്റെ പ്രധാന ലക്ഷ്യമായി ഉറപ്പിക്കുകയും ചെയ്തു. മീറ്റിനോടനുബന്ധിച്ച് ഒരു “മീറ്റ് ഫെസ്റ്റ്” എന്ന ആലോചനയും ഉണ്ട് .. അത്തരം കാര്യങ്ങൾ തീരുമാനമാകുന്ന മുറയ്ക്ക് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. മീറ്റിന്റെ വിജയത്തിലേക്ക് കണ്ണൂരിലെ ആൾക്കാരോടൊപ്പം മറ്റു ജില്ലയിലേ ബ്ലോഗർമ്മാരും തികഞ്ഞ സഹകരണമാണു ഇതിന്റെ നടത്തിപ്പിലേക്ക് നൽകിക്കൊണ്ടിരിക്കുന്നത് . അതു കൊണ്ടു തന്നെ മീറ്റ് ഒരു വൻ വിജയമായിരിക്കും എന്നുള്ളതിൽ തർക്കമില്ലാത്ത കാര്യമാണ് ..ഫേസ് ബുക്കിൽ കണ്ണൂർ സൈബർ മീറ്റ് എന്ന ഒരു ഗ്രൂപ് തുടങ്ങിയിട്ടുണ്ട് http://www.facebook.com/home.