
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെ. പി. സി. സി. സക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീമതി ലതികാ സുഭാഷ് ഇതാദ്യമായല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ മഹിളാ കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റും കൂടി ആണ്.
പൊതു പ്രവര്‍ത്തകനും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ, ചെറായി സ്വദേശി കെ. ആർ. സുഭാഷ് ആണ് ലതികാ സുഭാഷിന്റെ ഭര്‍ത്താവ്. ഏകമകൻ ബ്രഹ്മദര്‍ശന്‍ (കണ്ണന്)
ലതികാ സുഭാഷ് എന്ന ബ്ലോഗർ ലതിയുടെ ബ്ലോഗ് പ്രൊഫൈൽ ലിങ്ക്. - http://www.blogger.com/profile/14638848456550669417
ലതികാ സുഭാഷിന് നമ്മുടെ ബൂലോകം ടീമിന്റെ വിജയാശംസകൾ.
വിജയാശംസകള്‍ !
ReplyDeleteലതി ചേച്ചിക്ക് വിജയാശംസകൾ..! ചാനലുകളിലൂടെ ഇടക്കിടക്ക് നേതാക്കന്മാർക്കൊപ്പം മുഖം കണ്ടപ്പോഴേ ഞാൻ എല്ലാവരോടും പറഞ്ഞു.. ഇതാണ് ലതിച്ചേച്ചി എന്ന്...
ReplyDeleteഒരു അതികായനെ മറിച്ചിടാൻ കഴിയുമോ എന്ന് കാത്തിരിക്കാം.. പരാജയ ഭീതിയില്ലാതെ മുന്നേറുക..
ലതി ചേച്ചി..വിജയാശംസകള്‍
ReplyDeleteലതിച്ചേച്ചിക്കു സീറ്റ് കിട്ടി, വളരെ സന്തോഷം. പക്ഷെ അതു കോണ്‍ഗ്രസ്സിന്റെ കോട്ടയത്തെ മികച്ച വനിതാ നേതാവായ ലതിച്ചേച്ചിയോടുള്ള പരിഗണന കൊണ്ടോ MLA ആക്കാനുള്ള താല്പര്യം കൊണ്ടൊ അല്ല, മറിച്ചാണെന്നു ചിന്തിക്കാന്‍ ധാരാളം വകയുണ്ട് താനും. കഴിഞ്ഞ ദിവസം വരെ ലതിച്ചേച്ചിയെ പ്രധാനമായും പരിഗണിച്ചിരുന്നത് കോട്ടയത്തേക്കാണ്. സ്വാഭാവികമായും സ്വന്തം തട്ടകമായ കോട്ടയത്ത് ലതിച്ചേച്ചിക്കു നല്ല ജയ സാധ്യതയും ഉണ്ടായിരുന്നു, കാരണം പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ടലമായിരുന്ന കോട്ടയം, ടി.കേ രാമക്രിഷ്ണന് ഇടത് പാളയത്തിലേക്ക് എത്തിച്ചെങ്കിലും, മെഴ്സി രവി തിരികെ പിടിച്ചിരുന്നു, നിലവിലെ MLA വാസവനു ജനസമ്മതി പോയിട്ട് സാധാരണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ പോലും പിന്തുണ അവകാശപ്പെടാന്‍ കഴിയുകയില്ല, മാത്രമല്ല മണ്ടല പുനര്‍നിര്‍ണയത്തിനു ശേഷം, സാക്ഷാല്‍ വീയെസ്സ് വന്നു നിന്നാല്‍ പോലും പിടിച്ചടക്കാന്‍ പറ്റാത്തത്ര ഉറച്ച കോണ്‍ഗ്രസ്സ് മണ്ടലമായി കോട്ടയം മാറിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കിയിട്ടാണ് കേന്ദ്രത്തിലെ അച്ഛന് ചക്കിമോള്‍ക്കു വേണ്ടി അവകാശമുന്നയിച്ച് വന്നത്. ആ ആക്രമണത്തില്‍നിന്നു ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ ഇതാ പാമോയില്‍ ചാണ്ടിച്ചന്റെ വലംകൈ "തിരുവഞ്ചൂര്‍" കോട്ടയം അടിച്ച്മാറ്റി. ലതിച്ചേച്ചിയെ മലമ്പുഴയില്‍ നേര്ച്ചക്കോഴിയാക്കിയിരിക്കുന്നു. ജനിച്ച നാട്ടില്‍ മല്‍സരിക്കണം എന്നു പറഞ്ഞു വന്ന "തിരുവഞ്ചൂര്‍" മുന്‍പ് എവിടെ ആയിരുന്നു, അടൂര്‍ മണ്ടലം സംവരണമാക്കിയപ്പോള് മാത്രമാണോ തിരുവഞ്ചൂരിനു ജന്മ നാടിനോട് സ്നേഹം കൂടിയത്?
ReplyDeleteലതിച്ചേച്ചി ഷാനിമോള്‍ ഉസ്മാനെ മാത്രുകയാക്കണം എന്നാണ് എന്റെ അഭിപ്രായം, നല്ല ഒരു മല്സരത്തിനെങ്കിലും സാധ്യത ഇല്ലാത്ത മലമ്പുഴയില്‍ നിന്നു മല്‍സരിച്ച് വെറുതെ കയ്യില്‍ ഉള്ള പൈസയും കടം വാങിയ പൈസയും പൊടിച്ചു കളയുന്നതിലും നല്ലത് മല്‍സരിക്കാതിരിക്കുന്നത് തന്നെ. ഒന്നുകില്‍ കോട്ടയത്ത്, അല്ലെങ്കില്‍ മല്‍സരിക്കാനില്ല എന്നു തീരുമാനിക്കാനുള്ള അത്രയും പക്വതയും നേത്രുഗുണവും ലതിച്ചേച്ചിക്ക് ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.
ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ കാത്തിരിക്കാം
വിജയാശംസകള്‍....
ReplyDeleteനന്മക്കുവേണ്ടി സാമൂഹ്യ പതിബദ്ധതയോടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ReplyDeleteചെറായി മീറ്റിൽ വെച്ചാണ് ലതിച്ചേച്ചിയെ പരിചയപ്പെടുന്നത്. അന്നുതന്നെ ഒരു സംശയം കേട്ടിരുന്നു ചേച്ചി അടുത്ത ഇലക്ഷന് മൽസരിക്കാൻ സാധ്യതയുണ്ടെന്ന് (ഇടയ്ക്ക് ആമ്പിള്ളേരുടെ കുശുമ്പ് ടോക്കിലാണ് കേട്ടൊ)
ReplyDeleteഅനിൽഫിൽ പറഞ്ഞതുപോലെ ലതിച്ചേച്ചിയെ നിർത്താൻ കോൺഗ്രസ് കണ്ടെത്തിയ മണ്ഡലം ശരിയായി എന്നെനിക്ക് തോന്നിയില്ല. അല്പം കൂടി വിജയസാധ്യതയുള്ള മണ്ഡലമാകാമായിരുന്നു.
ബ്ലോഗര്‍ ആയത് കൊണ്ടാവും ലതികയ്ക്ക് സീറ്റ് കൊടുക്കാന്‍ കെ പി സി സി തീരുമാനിച്ചത് ..അവര്‍ ജയിച്ചാല്‍ ബ്ലോഗര്‍മാര്‍ക്ക് കുശാലായി ...
ReplyDeleteബ്ലോഗര്‍മാരെ തഴഞ്ഞെന്നു ഇനി പരാതി വേണ്ടല്ലോ :)
ഈശ്വരാ ഇതിപ്പോ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത സ്ഥിതി ആയല്ലോ ! അതുകൊണ്ട്
രണ്ടു പേര്‍ക്കും വിജയാശംസകള്‍
ബ്ലോഗിൽ നിന്നു എനിക്കു കിട്ടിയ നല്ലൊരു സുഹൃത്തും ചേച്ചിയുമായ ലതിച്ചേച്ചി ഈ ഇലക്ഷനു മത്സരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഞാനും ചെറായിമീറ്റിൽ വച്ചാണു ചേച്ചിയെ ആദ്യമായി പരിചയപ്പെടുന്നത്. ഇനിയൊരു ഇലക്ഷൻ വന്നാൽ അതിൽ ചേച്ചിയും ഉണ്ടാവും എന്ന് ഏറെക്കുറെ പ്രതീഷിച്ചിരുന്നുവെങ്കിലും അത് ഇതുപോലെ ഒരു മണ്ഡലത്തിലാവും എന്നു തീരെ പ്രതീക്ഷിച്ചില്ല. അനിൽ പറഞ്ഞതുപോലെ ചേച്ചീക്ക് അനായാസ വിജയം ഉറപ്പായിരുന്ന മണ്ഡലങ്ങൾ ഒഴിവാക്കി കോൺഗ്രസ് ഇങ്ങനെയൊരു തീരുമാനം എടുത്തത്ത് ശരിയോ എന്ന് കാത്തിരുന്നുകാണുകതന്നെ.
ReplyDeleteസ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കിട്ടാന്‍ ഡെല്‍ഹിയില്‍ തമ്പടിച്ചിട്ടും (കടപ്പാട്: ദീപിക ഓണ്‍ലൈന്‍ പത്രം) സോണിയ മാഡം കനിഞ്ഞ് നല്‍കിയത് മലമ്പുഴ!!!! കോട്ടയം അല്ലെങ്കില്‍ വൈപ്പിന്‍ നല്കി അവരോട് നീതി പുലര്‍ത്താമായിരുന്നു...
ReplyDeleteലതി ചേച്ചിക്ക് ആശംസകള്‍..
ReplyDeleteഞാനും ലതിചേച്ചിക്ക് സീറ്റ് കിട്ടുമോ എന്ന് കാത്തിരിക്കുകയായിരുന്നു അവസാനം ഇങ്ങനെ ഒരിടത്ത് ചേച്ചിയെ നിർത്തിയതിൽ വളരെ പ്രയാസം ഉണ്ട്. നമ്മുടെ ബ്ലോഗുകാർക്ക് കിട്ടാനിരുന്ന സ്വന്തം എം എൽ എ ആണ് ഇതുമുലം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനുമുൻപ് ഇവിടെ കമന്റ് എഴുതിയ അനിൽഫിൽ വളരെ പ്രസക്തമായ കാര്യമാണു പറഞ്ഞത്. അതിന്റെ കൂടെ ഒരു കാര്യം കൂടി രാഷ്ട്രിയ ഭേദമെന്യേ എല്ലാ നേതാക്കളോടുമായി ചോദിച്ച് കൊള്ളട്ടെ. തങ്ങളുടെ ഉറച്ച കോട്ടകളിൽ നിന്ന് ആർക്കുവേണമെങ്കിലും ജയിച്ചു വരാം അതൊരു വലിയ കാര്യമൊന്നുമില്ല പക്ഷേ ഇതുപോലെ മലമ്പുഴയിൽ നിന്ന് ഏതെങ്കിലും ഒരു മുതിർന്ന കോൺഗ്രസ് നേതാവിനു ജയിച്ചു വരാമൊ? അതുപോലെ ഏതെങ്കിലും ഒരു ഉറച്ച കോൺഗ്രസ് മണ്ഡലത്തിൽ നിന്ന് ഇടതു നേതാക്കന്മാർ ആരെങ്കിലും ജയിച്ച് വരുമോ അവിടെയാണു യഥാർത്ഥ ജനസമ്മതി. അതാണു യഥാർത്ഥ കഴിവ്.
ReplyDeleteഎന്തായാലും അങ്കത്തട്ടിൽ ഇറങ്ങി,സഖാവ് വീ എസ്സിനെപ്പൊലെ ഒരു എതിരാളിയെ കിട്ടിയതിൽ ചേച്ചിക്ക് എന്തുകൊണ്ടും അഭിമാനിക്കാം, ഇനി സകല കഴിവും പുറത്തെടുത്ത് പോരാടുക, ജയിച്ച് വരുന്നതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു.
.
വിജയാശംസകള്‍ ചേച്ചി.
ReplyDeleteജയിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു തന്നെ പ്രചാരണം തുടങ്ങിക്കൊള്ളൂ..
അച്യതാനന്ദനെതിരെ മത്സരിക്കാന്‍ ആണായിപ്പിറന്നു എന്നവകാശപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവും ധൈര്യപ്പെടാത്തപ്പോള്‍ നട്ടെല്ലില്ലാത്ത ഈ നേതാക്കന്മാരുടെ മാനം കാക്കാന്‍ ചങ്കുറപ്പോടെ പടക്കിറങ്ങിയ ലതികചേച്ചിക്ക് ആശംസകള്‍ !
ReplyDeleteനാണമില്ലാത്തതുകൊണ്ട് ഇവന്മാര്ക്കൊന്നും തലയില്‍ മുണ്ടിടണ്ട ആവശ്യം പോലുമില്ല :-)
നേരെ നിന്ന് മത്സരിക്കാന്‍ കൊണ്ഗ്രസ്സുകാര്ക്ക് ധൈര്യമില്ലെങ്കില്‍ അന്തസ്സായി പണ്ട് പ്രതിപക്ഷം നരസിംഹറാവുവിനോട് ചെയ്തതുപോലെ എതിരില്ലാതെ ജയിപ്പിച്ചു വിടുക.
(അതിമോഹമാണെന്ന് അറിയാഞ്ഞിട്ടല്ല :-) )
ബ്ലോഗ്ഗരെന്ന ബഹുമാനോക്കെ ഉണ്ട്..ഇത് കോണ്ഗ്രസ്സാരു പറ്റിച്ചതാട്ടാ....ചെന്നിത്തല ബഹുമാനപ്പെട്ട ലീഡാര്ഡെ ശിഷ്യനാണല്ലേ... ചുള്ളന് പാര്‍ട്ടീലു സ്ഥാനം ഉറപ്പിക്കാനുള്ള പണീ തൊടങ്ങീട്ടാ....
ReplyDeleteഅഥവാ വി.എസ്സിനെ പാര്ടിക്കാരു കാലുവാര്യാലും പൊതുജനം കാലുവാരില്ലാ...
വെര്‍തെ വി.എസ്സിനോട് മുട്ടി തോല്ക്കാന് നില്‍ക്കണ്ടാട്ടാ ചേച്ച്യേ...
ഇമ്മടെ കോപ്പിയടി ചേച്ചീം ആശംസിച്ചിട്ടുണ്ടല്ലോ? കോപ്പിയടിച്ചതിന്റെ പേരില്‍ നിരക്ഷരേട്ടനൊക്കെ എടുത്തിട്ട്പൊരിച്ചതല്ലേ അവരെ ഒരിക്കല്‍...
ReplyDeleteലതിച്ചേച്ചിയ്ക്ക് നല്ലൊരു സീറ്റു കൊടുക്കാണ്ടിയിരുന്നു...ബ്ലോഗ്ഗേഴ്സ് ബൂലോകത്തൊരു പ്രകടനം നടത്തേണ്ടതായിരുന്നു....ഇമ്മടെ സിദ്ധിഖ് ചെക്കനു വരെ അനുകൂലിച്ച് ആള്‍ക്കാരു കോഴിക്കോട് ജാഥ നടത്തീലേ...
വിജയാശംസകള്‍ കേട്ടൊ ലതി ചേച്ചി
ReplyDeleteലതിചേച്ചിയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
ReplyDeleteവിജയാശംസകള്‍
ReplyDeleteബ്ലോഗ് കണ്ടു ഉള്ള പരിചയം മാത്രേ ഉള്ളൂ, എങ്ങിലും, വളരെ നല്ല വ്യക്തിയാണ് എന്ന ഒരു ഇമ്പ്രഷന്‍ ആണ് ഉള്ളത്.
ReplyDeleteഓള് ദി ബെസ്റ്റ് !
ബൂലോകത്തിന്റെ ഒരു പ്രതിനിധി എന്ന നിലയില്‍ ലതിചേച്ചി ജയിക്കണമെന്നുണ്ട്, അഴിമതി - അധാര്‍മികതക്കെതിരായ പോരാട്ടത്തില്‍ വി എസ് തോല്ക്കരുതെന്നുമുണ്ട് :)
ReplyDeleteവിജയാശംസകള്‍....
ReplyDeleteകയ്ച്ചിട്ടിറക്കാനും വയ്യ
ReplyDeleteമധുരിച്ചിട്ട് തുപ്പാനും വയ്യ.
നുമ്മട്ടെ കോട്ടയത്താണേല് വിജയാശംസ നേരാമായിരുന്നു.. രണ്ടു ദിവസം ലീവെടൂത്ത് പ്രചാരണത്തിനും വന്നേനേ..
ഇതിപ്പോ വിയെസ്സിനെതിരേ...ശ്ശോ..
ലതികചേച്ചിയ്ക്ക് വിജയാശംസകള്‍
ReplyDeleteലതിചേച്ചിയെ മലമ്പുഴയിൽ നിർത്തിയതും,സുജയെ പുതുപ്പള്ളിയിൽ നിർത്തിയതും ഒന്നായി കാണണം.അധികാരികൾ ആണുങ്ങളാണ്(മാത്രമല്ല എന്നുകാണിക്കാൻ ചില അടവുകൾ)എന്ന പൊതുബോധത്തിൽ നിന്നും പുറത്തുകടക്കാത്തടത്തോളം.ഇതു പോലെ ചില നേർച്ച കോഴികളെ വേണ്ടതുണ്ട്.
ReplyDelete(ദൈവമുണ്ടാകാനുള്ള നേരിയ സാധ്യത കാണുന്നുണ്ട്,അതുപോലൊരു സാധ്യതയാണ് വൻ മരങ്ങൾ കടപുഴകി വീഴാനും.)
ഒ.ടോ:എങ്ങാനും ജയിക്കുകയും,ട്രെയിനിൽ വെച്ച് കാണുകയും,കൈ കൂപ്പുമ്പോൾ,ങാ ചാർവാകൻ,എന്നുപറയുന്നതും...ഹാ..എന്തു രസം.
ആത്മ വിശ്വാസം വേണം , പോരാടുക നഷ്ടപ്പെടാന്‍ ഒന്നുമില്ല
ReplyDeleteഅഥവ ഒരു ജയണ്റ്റ് കില്ലറ് ആയാല്‍ മന്ത്റി ആകാമല്ലോ വിവരമുള്ള ഒരു സ്ത്റീ മന്ത്റി ആകുന്നത് എന്തു നല്ലതാണു
ഭരണം യു ഡീ എഫിനു തന്നെ
വിജയാശംസകള്‍ !
ReplyDeleteലതികേച്ചീ നിങ്ങളിപ്പോഴേ ജയിച്ചു കഴിഞ്ഞു വിജയാശംസകള്‍
ReplyDeleteവിജയാശംസകള്‍.
ReplyDelete