സാഹിത്യ അക്കാഡമി ശില്‍പ്പശാല മാർച്ച് 17, 18 തീയതികളിൽ

കേരള സാഹിത്യ അക്കാഡമി കഴിഞ്ഞ കൊല്ലം ഡിസംബർ 14ന് തൃശൂരുള്ള അക്കാഡമി ഹാളിൽ വെച്ച് നടത്തിയ ഈ ഭാഷ ശില്‍പ്പശാലയെപ്പറ്റിയും, അതേത്തുടർന്ന് കൂടുതൽ പ്രായോഗികമായ ശില്‍പ്പശാലകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞ് ഇന്റർനെറ്റിലെ ബ്ലോഗ്, വെബ് പോർട്ടലുകൾ, വിക്കിപീഡിയ, ഫേസ്‌ബുക്ക്, ഓർക്കുട്ട്, എന്നീ സങ്കേതങ്ങൾക്ക് പിന്നിലെ എഴുത്തുകാരും വായനക്കാരും ചേർന്ന് അക്കാഡമിക്ക് സമർപ്പിച്ച ഭീമഹർജിയെപ്പറ്റിയും എല്ലാവർക്കും അറിവുള്ളതാണല്ലോ.


പ്രസ്തുത ഹർജി ഫലം കാണുന്നു എന്ന വിവരം എല്ലാവരേയും സസന്തോഷം അറിയിക്കട്ടെ. മാർച്ച് 17, 18 തീയതികളിൽ തൃശൂർ ജില്ലയിലെ പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻ‌സ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഈ വിഷയത്തിൽ പ്രായോഗികമായ പരിശീലനം നൽകുന്നതിനായി, എഴുത്തുകാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നതായി സാഹിത്യ അക്കാഡമിക്കു വേണ്ടി ശ്രീമതി ലളിതാ ലനിൻ നമ്മുടെ ബൂലോകത്തെ അറിയിച്ചു. ഇതേപ്പറ്റിയുള്ള അറിയിപ്പ് വരും ദിവസങ്ങളിൽ പ്രമുഖ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രീമതി ലളിതാ ലെനിൻ

താല്‍പ്പര്യമുള്ള എഴുത്തുകാർ മാർച്ച് മാസം 14ന് മുൻപ് അക്കാഡമിയിൽ കിട്ടത്തക്ക വിധത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അവരവരുടെ ഇ-ഭാഷയുമായിട്ടുള്ള ബന്ധം, എഴുത്തുമായിട്ടുള്ള ബന്ധം, ഇത്തരം വിഷയങ്ങളെ എത്ര ഗൗരവത്തോടെ സമീപിക്കുന്നു, എത്രത്തോളം അറിവ് ഇക്കാര്യങ്ങളിൽ ഉണ്ട്, കമ്പ്യൂട്ടർ സാക്ഷരർ ആണോ, എന്നതൊക്കെ അടക്കം സ്വന്തം വിവരങ്ങളൊക്കെ കാണിച്ച് ഒരു ലഘുവിവരണം അടക്കം വേണം അപേക്ഷിക്കാൻ. പ്രായോഗിക പരിശീലനം ആയതുകൊണ്ട് തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാത്രമായിരിക്കും ശില്‍പ്പശാലയിലേക്ക് പ്രവേശനം ലഭിക്കുക.

ചർച്ച, സെമിനാർ, പരിശീലനം എന്നതൊക്കെ അടക്കം 2 ദിവസത്തെ ശില്‍പ്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, താമസ സൗകര്യം, ഭക്ഷണം, സാക്ഷ്യപത്രം എന്നിവയ്ക്ക് പുറമേ യഥാർത്ഥ യാത്രാക്കൂലിയും നൽകുമെന്ന് സാഹിത്യ അക്കാഡമി അറിയിക്കുന്നു.

വരും കാലങ്ങളിൽ കൂടുതൽ പേരെ ഇ-ഭാഷ പരിചയപ്പെടുത്തുകയും ചേർത്തുനിറുത്തുകയും ചെയ്യുന്ന തരത്തിലുള്ള കൂടുതൽ സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിത്തന്നെ ഇതിനെ കാണാം. എല്ലാ ഭാഷാ സ്നേഹികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള ഇത്തരം ഒരു തുടർ നടപടി ഉണ്ടായതിന് സാഹിത്യ അക്കാഡമി അഭിനന്ദനമർഹിക്കുന്നു.

6 Responses to "സാഹിത്യ അക്കാഡമി ശില്‍പ്പശാല മാർച്ച് 17, 18 തീയതികളിൽ"

 1. ഒരു അപേക്ഷ അയച്ചു നോക്കിയാലോ? ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ ???

  ReplyDelete
 2. hei comment in a serious manner for serious topics. Muralika, your attitude is not very appealing, that is what i think.

  ReplyDelete
 3. Thanks Mr. Indiablooming. I think still you have space here to deliver a serious comment. You need not worry about my attitude. Thanks again, Have a good day.
  - Maaloth

  ReplyDelete
 4. ഇപ്പറഞ്ഞ ദിവസങ്ങൾ നാട്ടിൽ ഉണ്ടാകില്ലെന്നുള്ളതുകൊണ്ട് ആ ഭാഗത്തേക്ക് പോലും ചെല്ലാൻ ആവില്ലെന്നുള്ളതിൽ അതിയായ വിഷമമുണ്ട് :(

  ReplyDelete
 5. സമയമുള്ളവർ പോയി അറിവുകൾ പങ്കുവെക്കുക...
  ഒരു പക്ഷേ ഇത്തരം ശിൽ‌പ്പശാലകളിൽ കൂടീയൊക്കെയാകാം മലയാള സാഹിത്യത്തിലെ പല നവപ്രതിഭകളും ഉയർത്തെഴുന്നേൽക്കുക...

  ReplyDelete
 6. നല്ല കാര്യം. ഇനിയും കൂടുതൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാമല്ലോ ?

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts