സജി മാർക്കോസിന് അഭിനന്ദനങ്ങൾ

മാതൃഭൂമിയുടെ യാത്രാ മാഗസിൻ നടത്തിയ യാത്രാവിവരണ മത്സരത്തിൽ, അച്ചായൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ബ്ലോഗർ സജി മാർക്കോസിന്റെ ‘നുബികളുടെ നാട്ടിൽ‘ എന്ന യാത്രാവിവരണം ഒന്നാം സമ്മാനം നേടിയിരിക്കുന്ന വിവരം സസന്തോഷം എല്ലാ വായനക്കാരുമായും പങ്കുവെക്കുന്നു.

സജി മാർക്കോസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ല്‍പ്പരം പേർ പങ്കെടുത്ത മത്സരത്തിലാണ് സജി മാർക്കോസ് സമ്മാനാർഹനായത് എന്നത് അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണ്. മലേഷ്യയിൽ മൂന്ന് പകലും നാല് രാത്രിയും ചിലവഴിക്കാനുള്ള യാത്രാ പാക്കേജാണ് സജി മാർക്കോസിന് ലഭിക്കുന്ന ഒന്നാം സമ്മാനം. സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള മാതൃഭൂമി വാർത്ത ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. സമ്മാനാർഹമായ യാത്രാവിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. ഇത് മറ്റൊരു ലിങ്ക്.

മാതൃഭൂമിയുടെ സ്ക്രീൻ ഷോട്ട്
നമ്മുടെ ബൂലോകത്തിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച് വായനക്കാരുടെ മുക്തകണ്ഠപ്രശംസ ഏറ്റുവാങ്ങിയതാണ് സജി മാർക്കോസിന്റെ ഹിമായല യാത്രയുടെയും ഈജിപ്റ്റ് യാത്രയുടെയും വിവരണങ്ങൾ. ഒരിക്കൽക്കൂടെ ആ യാത്രാവിവരണങ്ങൾ വായിക്കണമെന്നുള്ളവർക്കായി ഇതാ ഈ ലിങ്കുകൾ വഴി പോകാം. നൈലിന്റെ തീരങ്ങളിലൂടെ, ഹിമാലയ യാത്ര.


സജി മാർക്കോസ് എന്ന ബൂലോകത്തിന്റെ സ്വന്തം ഹിമാലയ അച്ചായന്, നമ്മുടെ എല്ലാവരുടെയും നൈൽ അച്ചായന് നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനപ്പൂച്ചെണ്ടുകൾ.

കൂടുതൽ യാത്രാവിവരണങ്ങളുമായി ബൂലോകത്തെന്ന പോലെ ഭൂലോകത്തും സജി മാർക്കോസിന്റെ യാത്രാവിവരണങ്ങൾ നിറഞ്ഞുനിൽക്കട്ടെ, കൂടുതൽ കൂടുതൽ അംഗീകാരങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനാകട്ടെ എന്നും ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു.

34 Responses to "സജി മാർക്കോസിന് അഭിനന്ദനങ്ങൾ"

 1. അഭിനന്ദനങ്ങൾ അച്ചായൻ...

  ReplyDelete
 2. 150 പേരെ മലർത്തിയടിച്ച് ഒന്നാം സമ്മാനം നേടിയ അച്ചായന് അഭിനന്ദനത്തിന്റെ 150 പൂച്ചെണ്ടുകൾ :)

  ReplyDelete
 3. ഫറവോ സജിമാർക്കോസ് റംസേസ് പതിനാറാ‍മൻ നീണാൾ വാഴ്ക.. വാഴ്ക...

  ReplyDelete
 4. ഉടന്‍ തന്നെ മലേഷ്യന്‍ യാത്രാ വിവരണത്തിനും അവസരം ഉണ്ടാക്കിയതിനു മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍ :)

  എസ്.കെ പൊറ്റെക്കാടിന് പിന്‍ഗാമി എന്ന് പറഞ്ഞാല്‍ അധികപ്പറ്റാവില്ലല്ലോ അല്ലേ?

  എല്ലാവിധ ആശംസകളും അച്ചായന് മാത്രം .

  ReplyDelete
 5. അഭിനന്ദനങ്ങൾ സജി....

  ReplyDelete
 6. Congratulations Saji achyaa :)

  - Sandhya

  ReplyDelete
 7. പലപ്പോഴായി എല്ലാ ലക്കവും വായിച്ചിരുന്നു.

  സൈകതത്തിന്റെ വക അഭിനന്ദനങ്ങള്‍

  ReplyDelete
 8. സജി അച്ചായന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!
  നിരക്ഷരൻ പിശുക്കനാ.
  അതാ 150 ൽ ഒതുക്കിയത്.
  കുറഞ്ഞത് ആയിരം പൂച്ചെണ്ടുകൾ എങ്കിലും കൊടുക്കാമായിരുന്നു.
  അതുകൊണ്ട്,
  എന്റെ വക ഒരു കോടി പൂച്ചെണ്ടുകൾ!!

  (പിന്നെ, അച്ചായൻ മലേഷ്യ ഒക്കെ കണ്ടതല്ലേ? അതുകൊണ്ട് ആ ടിക്കറ്റ്സ് ഇങ്ങു തന്നിരുന്നേൽ എനിക്ക് പെണ്ണുമ്പിള്ളയെ ഒന്നു സന്തോഷിപ്പിക്കാമായിരുന്നു!!)

  ReplyDelete
 9. അച്ചായാ ,ഇത് കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി .ആ യാത്ര മുഴുവന്‍ ഞാന്‍ വായിച്ചത് ആയിരുന്നു .അയ്മന്‍ ,അയാളെ കുറിച്ച് പിന്നെ വല്ല വിവരം ഉണ്ടോ ?
  അച്ചായന് അഭിനന്ദനങ്ങള്..

  ReplyDelete
 10. ജയന്‍ ഡോക്ടര്‍ പറഞ്ഞപോലെ നിരക്ഷരന്‍ പിശുക്കി. എനിക്ക് യാതൊരു പിശുക്കുമില്ല. ഇതാ അനന്ത കോടി ആശംസകളും പൂച്ചെണ്ടുകളും. അച്ചായാ മലേഷ്യന്‍ വിവരണം പെട്ടന്ന് വരട്ടെ. ആശംസകള്‍ ഒരിക്കല്‍ കൂടെ..

  ReplyDelete
 11. അച്ചായന്റെ കൂടെ ഏറ്റവും അവസാനം, ദിവസങ്ങളോളം നീണ്ട ഒരു യാത്ര പോകാൻ ഭാഗ്യമുണ്ടായ വ്യക്തിയെന്ന നിലയ്ക്ക് നിരക്ഷരന് പൂച്ചെണ്ടുകളുടെ കാര്യത്തിൽ റിഡക്ഷൻ ഉണ്ടെന്നുള്ള വസ്തുത ഡോ:ജയൻ ഏവൂരും മനോരാജും മറക്കരുത് :) അച്ചായനെ നേരിട്ട് കാണാത്തവർക്കും തൊട്ടും നുള്ളിയുമൊക്കെ രസിച്ചിട്ടില്ലാത്തവർക്കും, ഒരുമിച്ച് യാത്ര ചെയ്യാത്തവർക്കുമൊക്കെ പൂച്ചെണ്ടുകൾക്കായി കൂടുതൽ പണം ചിലവഴിക്കേണ്ടി വരുമെന്നുള്ളത് ഒരു യാഥാർത്ഥ്യം മാത്രമാണ്. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല :) :)

  ReplyDelete
 12. അഭിനന്ദന്‍സ്....!!!

  ReplyDelete
 13. വിചാരിച്ചത് പോലെ അര്‍ഹിച്ച്ചത് തന്നെ സജി അച്ചായന് ലഭിച്ചു. അഭിനന്ദനങ്ങള്‍ നേരുന്നു.

  ReplyDelete
 14. അഭിനന്ദനങ്ങള്‍ നേരുന്നു

  ReplyDelete
 15. അഭിനന്ദനങ്ങൾ...
  ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ,
  ഹൃദയപൂർവ്വം.....

  ReplyDelete
 16. അഭിനന്ദനങ്ങൾ അച്ചായാ.

  ReplyDelete
 17. അച്ചായോ..അഭിനന്ദനങ്ഗൾ.(കുശുമ്പില്ലന്നുകൂടി പറയുന്നു.)

  ReplyDelete
 18. ബൂലോകരുടെ അഭിമാനം....അച്ചായന് കോടി ആശംസകള്‍.....അപ്പോള്‍ മലേഷ്യന്‍ യാത്രാവിവരണം നമ്മുടെ ബൂലോകത്തില്‍ പ്രതീക്ഷിക്കാം അല്ലെ ?

  ReplyDelete
 19. അഭിമാനകരമായ സമ്മാനം സജി. ഇനിയുള്ള യാത്രകള്‍ക്കും എഴുത്തിനും ഇത് ഊര്‍ജ്ജം തരട്ടെ..
  അഭിനന്ദനങ്ങള്‍.

  ReplyDelete
 20. അച്ചായോ... ഒരു കോടി അഭിനന്ദനങ്ങളേക്കാൾ കൂടുതൽ എന്തെങ്കിലും ഉണ്ടൊ എന്ന് നോക്കട്ടെ അഭിനന്ദിക്കാൻ.

  ReplyDelete
 21. അര്‍ഹിച്ച വിജയം, അഭിനന്ദനങ്ങള്‍ അച്ചായാ

  ReplyDelete
 22. അഭിനന്ദനം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
  ഇപ്പോല്‍ മാതൃഭൂമിയില്‍ നിന്നും വിവരം സമ്മാനര്‍ഹമായിരിക്കുന്നു എന്ന അറിയിച്ചിരിന്നു.
  വിവരങ്ങള്‍ അടങ്ങിയ ലിങ്ക് ഇതാ..
  http://www.mathrubhumi.com/yathra/contestwinners/

  എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
  സജി

  ReplyDelete
 23. സജി അച്ചായന് അഭിനന്ദനം നേരിട്ട് കൊടുത്തു...ഇവിടെയും ഇരിയ്കട്ടെ..അഭിനന്ദന്‍സ് !

  @ നിരക്ഷരന്‍ അണ്ണാ ::: ഈ പുലിയെ കൂടെ കൊണ്ടു നടക്കണോ ഇനിയും? ചുമ്മാ സമ്മാനം അടിച്ചോണ്ട് പോകുന്നു :) :)

  ReplyDelete
 24. അച്ചായന് അഭിനന്ദനങ്ങള്‍.

  ReplyDelete
 25. അച്ചായാ...കലക്കി ട്ടാ.

  ReplyDelete
 26. അഭിനന്ദനങ്ങള്‍

  ReplyDelete
 27. അച്ചായാ ഒന്നും അറിഞ്ഞിരുന്നില്ല വൈകി വന്നതിൽ ക്ഷമീരു .. ഉമ്മകൾ ഒരായിരം ഉമ്മകൾ

  ReplyDelete
 28. അച്ചായന്‌ അഭിനന്ദനങ്ങള്‍

  ReplyDelete
 29. അച്ചായന് ആശംസകൾ. ഇനിയും ഇതേപോലെ മനോഹരമായ യാത്രകൾ നടത്താൻ കഴിയട്ടെ.

  ReplyDelete
 30. അഭിനന്ദനങ്ങള്‍..... തീര്‍ച്ചയായും അസൂയാവഹമായ നേട്ടം തന്നെ.... ഈ നേട്ടം ഭാവി എഴുത്തുകള്‍ക്ക് പ്രചോദനമായി മാറട്ടെ...

  ReplyDelete
 31. അഭിനാർഹമായ ഈ നേട്ടത്തിൽ അഭിനന്ദനങ്ങൾ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts