കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട് വന്‍തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ് ഭക്തി.ട്രേഡ് യൂണിയനുകളുടെ ശല്യം ഇല്ലാതെ ഒരുപക്ഷെ കേരളത്തില്‍ നടത്താവുന്ന അപൂര്‍വ്വം സംരഭങ്ങളില്‍ ഒന്നാണിതെന്നും പറയാം. യോഗയുടെ മെമ്പൊടിയോടെയും മന്ത്രവാദത്തിന്റെ അകമ്പടിയോടെയും ധ്യാനം പ്രാര്‍ത്ഥനതുടങ്ങിയവയുടെ പേരിലും അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു.മാ
ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന മലയാളി ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ആയിരുന്നു. ഇന്ന് പക്ഷെ നിലവിലുള്ളവരെ പോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.എന്താണ് മലയാളിക്ക് പറ്റിയത് ഒരുപക്ഷെ ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തതായിരിക്കാം. പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്നങ്ങള്‍(ആത്മവിശ്വാസക്കു
ഒറ്റപ്പെടലിന്റെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു. പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി/പൂജാരി/ദിവ്യന്/സ്
അടുത്തകാലത്തുണ്ടായ ശബരിമലവിവാദം പലവസ്തുതകളും പുറത്തുകൊണ്ടുവന്നു.ഒരു വ്യക്തി തന്റെ പ്രശസ്തിക്കുവേണ്ടി ചിലകാര്യങ്ങള്‍ ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഇതു ഇടവെച്ചു.മുന്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ മറ്റുപല വിവാദവിഷയങ്ങളുടേയും അന്വേഷണഫലങ്ങള്‍ പോലെ ഉള്‍പ്പെട്ട ആര്‍ക്കും പരിക്കുണ്ടാക്കാത്തവിധത്തില്‍ ഉള്ളതാകാമെങ്കിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സാമാന്യജനത്തിനു കാര്യങ്ങള്‍ ബൊധ്യമായിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരു പഴയകാല നടിയുടെ പേരില്‍ കേസും ചാര്‍ജ്ജ് ചെയ്തു. “സിദ്ധന്റെ“ മുമ്പില്‍ നഗ്നപൂജയ്ക്കായി ഇരുന്നു കൊടുക്കുവാന്‍ നടികള്‍ അടക്കം ഉള്ള സ്തീകള്‍ക്ക് മടിയില്ലാ എന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ പറയുന്നു. ഈ സിദ്ധന് ഒരു തട്ടിപ്പു വീരന് ആണെന്നും പിന്നീട് പല വിധ കേസുകളിലായി ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ ആണെന്നും കൂടെ കൂട്ടി വായിക്കുമ്പോള്‍ ആണ് ഇവര്‍ക്ക് പറ്റിയ അമളിയെ പറ്റി ആലോചിക്കേണ്ടത്. നിത്യ യവ്വനത്തിനും ഐശ്വര്യത്തിനുമായി വെറ്റില സ്വാമിമാര്‍ക്കും മുമ്പില്‍ യാതൊരു മടിയുമില്ലാതെ “നഗ്നപൂജയ്ക്കായി” ഉടുതുണിയഴിക്കും മുമ്പ് ഇതെല്ലാം കാണുവാന്‍ താനും സ്വാമിയും മാത്രമല്ല ഒളിച്ചു വച്ചിരിക്കുന്ന ക്യാമറകളെ പറ്റിയും മലയാളി മങ്കമാര്‍ ഒന്നു കൂടെ ഓര്‍ക്കുന്നത് നല്ലതാണ്.
മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല. അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില "ഇന്‍സ്റ്റന്റ്" അല്‍ഭുത രോഗശാന്തി.ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഹിപ്നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്നോട്ടിസം കൊണ്ട് അല്ഭുതങ്ങള് കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കും?
പ്രസിദ്ധ ഹാസ സാഹിത്യകാരനായിരുന്ന സഞ്ചയന്റെ മാന്ത്ര സിദ്ധിയുള്ള രുദ്രാക്ഷത്തെ പറ്റിയുള്ള കഥ മലയാളിക്കുള്ള വലിയ ഒരു ഗുണപാഠമായിരുന്നു. അല്‍ഭുത സിദ്ധിയുണ്ടെന്ന് പറഞ്ഞു കൊണ്ട് ധാരാളം പരസ്യം നല്കി ചാക്കുകണക്കിനു രുദ്രാക്ഷം ശേഖരിച്ച് തപാല്‍ വഴി അയച്ചു കൊടുത്തതായിരുന്നു അതിലെ പ്രതിപാദ്യം. ഇന്നിപ്പോള്‍ മണിക്കൂറുകളോളം ആണ് ധാനകര്ഷണ യന്ത്രങ്ങളുടേയും, രുദ്രാക്ഷത്തിന്റേയും, മാന്ത്രിക ഉറുക്കിന്റേയും, ഏലസ്സിന്റേയും, വിവിധങ്ങളായ ചക്രങ്ങളുടേയും പരസ്യങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആകര്‍ഷകമായ വാക്കുകള്‍ കൊണ്ട് മനുഷ്യനെ വശീകരിക്കുന്ന ഇത്തരം പരസ്യങ്ങളിലെ ഉല്പന്നങ്ങള്ക്ക് വെറും 2999, 4999 തുടങ്ങിയ വിചിത്രമായ വിലയും ആയിരിക്കും ഇട്ടിരിക്കുന്നത്.
മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ് പലപ്പോഴും ഇത്തരം അനാരോഗ്യപ്രവണതകള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ് ഒരു ശരാശരിമലയാളിയുടേത്. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ് ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്. പിന്നെ ചില ദിവ്യന്മാരുടെ അനുയായി എന്നുപറയുന്നത് ഒരു സോഷ്യല്‍ സ്റ്റാറ്റസ് സിംബലായിമാറിയിരിക്കുന്നു. വീണ്ടും ഒരു സാസ്കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കുന്നു എന്നതാണ് യാദാര്‍ത്ഥ്യം.
സ്വാമി വിവേകാനന്ദന്റെ "കേരളം ഒരു ഭ്രാന്താലയമാണെന്ന്" അയിത്തവും ജാതിവ്യവസ്ഥയും നടമാടിയിരുന്ന കേരളത്തെക്കുറിച്ച് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ പ്രസിദ്ധമായവാക്കുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അനുദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭ്രാന്താലയം മാത്രമല്ല ഇപ്പോള്‍ ഇത്തരം അന്ധവിശ്വാസ ഉല്പന്നങ്ങളുടെ ബ്രാന്റമ്പാസിഡര് മാരായി മലയാളിയും മാറിക്കൊണ്ടിരിക്കുന്നു.
എസ്. കുമാര്‍ , പാര്‍പ്പിടം
ജനങ്ങള്‍ക്ക് ഒരു ലക്ഷ്യം കാണിച്ച് കൊടുക്കുവാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയമല്ലേ കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം!
ReplyDeleteപണ്ട് കോണ്‍ഗ്രസ്സിന് രാജ്യത്തിന്റെ സ്വാതന്ത്ര്യം ചൂണ്ടി കാട്ടുവാനുണ്ടായി. അതിന് ശേഷം ഇടതിനാണെങ്കില്‍ തൊഴില്‍, ഭൂമി തുടങ്ങിയ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള ലക്ഷ്യം.. പക്ഷേ ഇന്ന് എന്ത് ലക്ഷ്യമാണ് പറഞ്ഞ് കൊടുക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നത്?
പാര്‍ട്ടികള്‍ വോട്ട് കിട്ടുവാന്‍ മതത്തെ ഉപയോഗിക്കാം എന്ന അവസ്ഥയ്ക്ക് മുന്പില് മുട്ട് മടക്കിയപ്പോള്‍ മുതല്‍ കേരളത്തില്‍ അപചയം തുടങ്ങി... ഇതിന് മതപുരോഹിതര്‍ വലിയ പങ്കും വഹിച്ചു.. വഹിക്കുന്നു... സ്വന്തം കാല്കീഴില് നിന്ന് അണികള്‍ ചോര്‍ന്ന് പോകാതിരിക്കുവാന്‍ മതപുരോഹിതരോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും നില്ക്കുന്നിടത്തോളം ഈ ആള് ദൈവങ്ങളും പ്രവാചകരും കേരളത്തെ കാര്‍ന്ന് തിന്നു കൊണ്ടേയിരിക്കും....
പ്രാര്‍ഥന മനസ്സിനു ശാന്തതയും ഉന്മേഷവും നല്കുന്നു എന്നത് വിസ്മരിക്കരുത്. അത് ജീവിതത്തിനു അര്‍ഥം പകരുവാന്‍ അനിവാര്യമാണ്. ദൈവ ഭയം ഇല്ലാത്തവര്‍ക്ക് എന്തും കാട്ടിക്കൂട്ടുവാന്‍ ഒരു വാസന കൂടും.
ReplyDeleteമലയാളി ഏറ്റവും അധികം സമയം പാഴാക്കുന്നത് പൊള്ളയായ രാഷ്ടീയ സംവാദങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്. വിപ്ലവം എന്നതൊക്കെ വെറുതെ സംസാരിക്കുവാന്‍ കൊള്ളാം. അതൊക്കെ പ്രാവര്ത്തികമാണോ?
@(ശത്രുസംഹാര പൂജയും, മറ്റുഹോമങ്ങളും നടത്തുകയും,വാസ്തുദോഷവും രാഹുവും നോക്കി വീടുപണിയുകയും താമസിക്കുകയും ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ്/കോര്‍പ്പറേറ്റ് വിപ്ലവകാരികളല്ല)>> പുതിയ കാലഘട്ടത്തിലെ ചിലരെ തുലനം ചെയ്യുമ്പോള്‍ “കോര്‍പറേറ്റ് വിപ്ലവകാരികള്‍” എന്നപദം അന്വര്‍ഥമാണ്. വല്ലത്ത ഒരു അഹങ്കാരമാണ് പല നേതാക്കന്മാര്ക്കും.
സിനിമാ നടികള്‍ എന്തോ അകട്ടേന്നെ മന്ത്രവാദികളുടെ മുമ്പില്‍ മാത്രമല്ലല്ലോ സിനിമയിലും തുണിയഴിച്ച് അഭിനയിക്കുന്നില്ലേ?. പക്ഷെ സാധാരണക്കാരായ വീട്ടമ്മമാരായ സ്ത്രീകള്‍ ഇത്തരം ചൂഷണത്തിനു വിധേയമാകുന്നത് ബോധവല്‍കരണത്തിലൂടെ തടയണം. പുരുഷന്മാരുടെ ശ്രദ്ധയും പ്രിചരണവും ലഭിക്കാത്തവരാണ് പലപ്പോഴും ഇത്തരം ചതികളില്‍ ചെന്ന് വീഴുന്നത്. ഇതില്‍ പുരുഷനാണ് ഉത്തരവാദിത്വം. പുരുഷന്മാര്ക്കാണ് സ്തീകളെ ചീത്തയാക്കുന്നതില്‍ പ്രധാന പങ്ക്.
[ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണെന്ന യാദാര്‍ഥ്യം മറന്നുകൂട.]
ReplyDeleteഇതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല. പഴയ ശിലായുഗത്തിൽ ഈ പറയുന്ന പൂജാദിമാന്ത്രികവേലകൾ ഉണ്ടായിരുന്നെന്നോ, അതോ ഈ തട്ടിപ്പെല്ലാം സുലഭമായി നടന്നിരുന്ന കാലം ശിലായുഗമെന്നോ?
വിശ്വാസം അതല്ലേ എല്ലാം..!!
ReplyDeleteഇപ്പോളും കേരളം ഒരു ഭ്രാന്താലയം...!
ReplyDeletenice article.....
ReplyDeleteമന്ത്രവാദവും അന്ധവിശ്വാസങ്ങളും (നരബലിയടക്കം ഉള്ള ഹീന കൃത്യങ്ങള്‍) കൊടികുത്തി വാണിരുന്ന പ്രാകൃതമായ ശിക്ഷാവിധികള്‍ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലേക്ക് നാം നീങ്ങുന്നുവോ എന്ന ആശങ്കയാണിവിടെ പങ്കുവെച്ചത്. മാട്ട് മാരണം തുടങ്ങിയ “ക്ഷുദ്രപ്രയോഗങ്ങളെ” പറ്റി അഭ്യസ്ഥവിദ്യര്‍ പോലും സംസാരിക്കുന്നു.
ReplyDeleteപണ്ടും ഇന്നും ഇന്ത്യയിലടക്കം ലോകത്തിന്റെ ചിലയിടങ്ങളില്‍ നരബലി നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നു. പ്രണയിനികളെ കല്ലെറിഞ്ഞു കൊല്ലുന്ന സമ്പ്രദായവും ചിലര്‍ ( “പരസ്പരം ഇഷ്ടപ്പെട്ട കുറ്റവാളിക്കെതിരെ വാഴ്ത്തപ്പെട്ട ശിക്ഷയായി” കണക്കാക്കി) ഇന്നും പിന്തുടരുന്നുണ്ട്.
അതൊക്കെ അവിടെ നിക്കട്ടെ സ്വാമിയുടെ മുമ്പില്‍ പൂജക്കിരിക്കുന്ന സി.ഡി എവിടെ കിട്ടും ആര്‍ക്കെങ്കിലും വല്ല അറിവുണ്ടോ?
ReplyDelete