പ്രിയ വായനക്കാരെ, ബ്ലോഗ്ഗര്‍ സജി മാര്‍ക്കോസ് എഴുതുന്ന നൈല്‍ യാത്രാ വിവരണ പരമ്പര ഇവിടെ അവസാനിക്കുകയാണ്. യാത്രാ വിവരണ പരമ്പരകളിലൂടെ നമ്മുടെ ബൂലോകത്തിന്റെ ഭാഗമായി മാറിയ ശ്രീ സജി മാര്‍ക്കോസിന് നമ്മുടെ ബൂലോകം പ്രവര്‍ത്തകരുടെ പേരിലുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുകയാണ്. അതോടൊപ്പം ക്രിയാത്മകമായ ഉപദേശങ്ങള്‍ നല്‍കിയും മറ്റും ഞങ്ങളെയും സജി അച്ചായനെയും പ്രോത്സാഹിപ്പിച്ച എല്ലാ മാന്യ വായനക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മറ്റൊരു നല്ല യാത്രാ വിവരണവുമായി സജി അച്ചായന് വീണ്ടും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സജി മാര്‍ക്കോസ്
സെയിദിന്റെ വീട്ടില്‍ നിന്നും മടങ്ങി വരുന്ന വഴിക്കു അലബാസറ്റര് കല്ലുകള്‍കൊണ്ട് ശില്പങ്ങളും പാത്രങ്ങളും നിര്‍മ്മിക്കുന്ന ചെറിയ ഫാക്ക്ടറി കാണുവാന്‍ ക്ഷണിച്ചു. വണ്ടി ടാര്‍ റോഡില്‍ നിന്നും ഇറങ്ങി ഒരു ചെറിയ മണ്‍വഴിയിലൂടെ അല്പം മുന്നോട്ടു പോയി കൊല്ലന്റെ ആല പോലെയുള്ള ചായ്പ്പിന്റെ മുന്നില്‍ ഞങ്ങള്‍ ഇറങ്ങി. ഭിത്തിയില്‍ നിറയെ കടും നിറത്തിലുള്ള ചായങ്ങള്‍ കൊണ്ട്,ശില്പങ്ങള് ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ധാരാളം വെളിച്ചവും കാറ്റും കടക്കുന്ന ജോലി സ്ഥലം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പ്രായം ചെന്ന ചിലര്‍ എന്തെക്കെയോ ജോലികള്‍ ചെയ്യുന്നുണ്ടായിരിന്നു. അകത്തു നിന്നും വൃത്തിയാ യി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന് ഇറങ്ങി വന്നു. സെയിദുമായി ചില കുശലപ്രശനങ്ങള്‍ നടത്തിയതിനു ശേഷം അദ്ദേഹം ശില്പങ്ങള് ഉണ്ടാക്കുന്ന വിധം വിശദമായി കാണിച്ചു തന്നു.
ചായ്പ്പിന്റെ ഒരു മൂലയില്‍ കുറെ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു.
കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത നമ്മുടെ നാട്ടിലെ വെള്ളക്കലുകള് പോലെ തോന്നി.
തൊട്ടടുത്ത് ഒരു മസ്റി ബകല്ലില് എന്തെക്കെയോ കൊത്തിയെടുക്കുന്നു. മേസ്തിരിമാര്‍ ഉപയോഗിക്കുന്ന കരണ്ടി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കല്ലു പാകപ്പെടുത്തിയെടുക്കുകയാണ്.
അത്തറ്റരം കല്ലുകള്‍ നിലത്ത് ഉറപ്പിച്ചതിനേഷം ഒരു തരം പുരാതന ആയുധം കൊണ്ട് അല്ലിന്റെ ഉള്ളില്‍ കുഴി ഉണ്ടാക്കുന്നു മറ്റൊരാള്‍.
ഞങ്ങള്‍ ഇന്നും പഴയ ഉപകരണങ്നള് തന്നെയാണ് ഉപയോഗിക്കുന്നത് എന്നു അഭിമാനത്തോടെ പറഞ്ഞു കൊണ്ട്, അദ്ദേഹം ആ ഉപകരണം ഉയര്‍ത്തിക്കാണിച്ചു.
കുഴിച്ചു പാകപ്പെടുത്തിയെടുത്ത പാത്രത്തിന്റെ വക്കുകള്‍ ശരിയാക്കുന്നതാണ് അടുത്ത പടി.
പാത്രത്തിന്റെ രൂപം പൂര്‍ണ്ണമായിക്കഴിഞ്ഞു. അതേ കല്ലുകള്‍ കൊണ്ട് തന്നെ ഉരച്ചു മിനിസപ്പെടുത്തി മനോഹരമാക്കുന്നതോടെ പാത്രം ചൂളയില്‍ വച്ച് ചുട്ട് എടുക്കുവാന്‍ പരുവമായിക്കഴിഞ്ഞു.
കുറച്ചു ദൂരെ പാത്രങ്ങളും ശില്പങ്ങളും ചുടുന്ന ചൂളയില്‍ പോകുവാന്‍ ഞങ്ങളെ ക്ഷണിച്ചുവെങ്കിലും സമയം താമസിച്ചുരുന്നതിനാല് സ്നേഹപൂര്‍വ്വം നിരസിച്ചു.
മറ്റു പാത്രങ്ങളും ഇങ്ങനെ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്നവയും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ഭാരക്കുറവു മാത്രമല്ല വളരെ വെളിച്ചം കടന്നു പോകുന്ന വിധം നേര്‍ത്തതും ആയിരുന്നു.
തുടര്‍ന്നു അലബാസ്റ്റര്‍ കല്ലില്‍ തീര്‍ത്ത ശിലങ്ങളുടെ വലിയ ഒരു ഷോറൂം സന്ദര്‍ശിച്ചു. ഈജിപ്റ്റിലെ ദേവന്മാരുടെയും, ഫറവോമാരുടെയും അസംഖ്യം ശില്പങ്ങള് നിരത്തി വച്ചിരുന്നതു കൗതകരമായിരുന്നു.
സെയിദിനു പിരിയാന്‍ സമയമായി.സന്ദര്‍ശനങ്ങള്‍ അവസാനിച്ചു ഇനി നാളെ രാവിലെ എയര്‍പ്പോര്‍ട്ടിലേയ്ക്കു കൊണ്ടു പോകുവാന്‍ കാര്‍ എത്തുമെന്നും സെയിദ് അറിയിച്ചു.കഴിഞ്ഞ നാലു ദിവസങ്ങളായി നിഴല്‍പോലെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇനി എന്നെങ്കിലും ഈജിപ്റ്റില്‍ വന്നാല്‍ വിളിക്കണം എന്നു പറഞ്ഞു വീട്ടിലെ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. പിരിയാന്‍ നേരം കെട്ടിപ്പീച്ചു കൊണ്ട് അയാള്‍ പറഞ്ഞു, "ഞാന്‍ ഒരിക്കലും നിങ്ങളെ ഫോണ്‍ വിളിക്കില്ല. നിങ്ങള്‍ക്കു തോന്നുന്നു വെങ്കില്‍, എപ്പോഴെങ്കിലും ഒന്നു വിളിക്കുക". മറുപടി ഒന്നും പറഞ്ഞില്ല. സെയിദ് പിരിഞ്ഞു. "ആ അങ്കില് ഇനി വരില്ലേ പപ്പാ ?" ഐറിന്. ചുരുക്ക ദിവസങ്ങള്‍ കൊണ്ട് അയാള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു.
സന്ദര്‍ശനങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്കു എത്തിക്കൊണ്ടിരിന്നു. ആദ്യ ദിവസങ്ങള്‍ മുതല്‍ ഇതുവരെയും പൊതുവെ സ്വദേശികളില്‍ നിന്നും വളരെ മാന്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. എങ്കിലും എടുത്തു പറയേണ്ട രണ്ടു തിക്താനുഭവങ്ങളുണ്ടായി. രണ്ടും ഒരേദിവസത്തിലായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.
ആദ്യ സംഭവം ബനാന ഐലന്‍ഡില്‍ പോയി മടങ്ങി വന്നപ്പോള്‍ ആയിരുന്നു. വൈകുന്നേരമായപ്പോള്‍ നൈല്‍ നദിയുടെ കരയില്‍ കാറ്റു കൊണ്ട് ഞങ്ങള്‍ ഇരിക്കുകയായിരുന്നു. മാന്യമയി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്, ലുക്സറിലെ വെസ്റ്റ് ബാങ്കില്‍ ഒരു വാഴത്തോട്ടം നിറഞ്ഞ ഒരു ദ്വീപ് ഉണ്ടെന്നും എല്ല സന്ദര്‍ശകരും അവിടെ പോകാറുണ്ടെന്നും പറഞ്ഞു.അവിടം സന്ദര്‍ശിക്കാനും അതോടൊപ്പം ഒരു മണിക്കൂര്‍ നൈലിലൂടെ സഞ്ചരിക്കാനും കൂടി 125 കൊടുത്താല്‍ മതിയെന്നും പറഞ്ഞു. താലപ്ര്യമില്ലെന്നു പറഞ്ഞെങ്കിലും അയാള്‍ വിടാന്‍ ഭാവം ഇല്ലായിരുന്നു. അവസാനം 75 ഉറപ്പിച്ചു, അദ്ദേഹത്തിന്റെ ചെറിയ ബോട്ടില്‍ യാത്ര തുടങ്ങി. ഏതാണ്ട് അര മണിക്കൂര്‍ കൊണ്ട് ബോട്ട് ബനാന ഐലന്റില്‍ എത്തി.
ഞങ്ങള്‍ ദ്വീപില്‍ ഇറങ്ങി നടന്നു. പേര് അന്വര്ദ്ധമാകും വിധം ദ്വീപു നിറയെ തഴച്ചു വളരുന്ന വാഴത്തോട്ടം. ഇത്രയും സമൃദ്ധമായ തോട്ടങ്ങള്‍ നമ്മുടെ നാട്ടിലെങ്ങും കണ്ടിട്ടില്ല. വാഴത്തോട്ടത്തിനു പിന്നില്‍ മറ്റു ചില കൃഷികളും ഉണ്ട്. ദ്വീപിന്റെ പ്രവേശന കവാടത്തിലലെ റസറ്റാറന്റില് നിന്നും നല പഴുത്ത പഴവും കഴിച്ച് മടങ്ങി പോകുന്നു. യാത്ര കഴിഞ്ഞു മടങ്ങി എത്തിയപ്പോല്‍ അടുത്ത ദിവസം അയാള്‍ മറ്റു പല സ്ഥലങ്ങളും കാണിക്കുവാന്‍ കൊണ്ട് പോകാമെന്നു പറഞ്ഞു ലോഹ്യം കൂടി. ഇതു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ അവസാനത്തെ ദിവസമാണെന്നു പറഞ്ഞതോടെ അയാളുടെ മട്ടു മാറി. 125 വേണം. ൭൫ ഗിനിയെന്നു പറഞ്ഞ് ഉറപ്പിച്ചതു അയാക്ക് മനസിലായില്ലത്രേ! ഞങ്ങള്‍ ദേഷ്യപ്പെട്ട് ഒന്നും കൊടുക്കാതെ തിരിച്ചു നടന്നപ്പോള്‍ അയാള്‍ ൭൫ ഗിനി വാങ്ങുവാന്‍ തയ്യാറായി.
അടുത്ത സംഭവം അതിലും രസകരമായിരുന്നു. സന്ധ്യയ്ക്കു ഹോട്ടലില്‍ പോകുന്നതിനു മുന്‍പ് എല്ലാവരും ആയി നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നു ഒരു കുതിര വണ്ടി അടുത്തു കൊണ്ടു വന്നു നിര്‍ത്തി. ഒരു വൃദ്ധന് ഇറങ്ങി വന്നു. "മിശ്വാര് മദീന, ബസ് അശ്ര ഗിനി" വെറും 1o ഗിനിക്ക് പട്ടണം ഒന്നു ചുറ്റിക്കറക്കാമത്രേ! ഒരു സവാരിയ്ക്കു താല്പര്യമില്ലായിരുന്നെങ്കിലും പത്തു ഗിനിയല്ലേ ഉള്ളൂ എന്നുവിചാരിച്ച് എല്ലാവരും കുതിര വണ്ടിയില്‍ കയറി. ഏതാണ്ട് അര മണിക്കൂര്‍ ചുറ്റിക്കറങ്ങിക്കാണും, കയറ്റിയ സ്ഥലത്തു തന്നെ തിരിച്ചിറക്കി. അല്പം അതൃപ്തി തോന്നിയെങ്കിലും പത്തു ഗിനിയെടുത്തി നീട്ടി!
വൃദ്ധന് എന്തോ ആക്രോശിച്ചു കൊണ്ട്, ചാടിയിറങ്ങി. എന്താണെന്നു ചോദിച്ചപ്പോള്‍, അയാള്‍ പറയുകയാണ്, ഒരാള്‍ക്കു പത്തു ഗിനി വച്ച് നാല്പതു ഗിനി അയാള്‍ക്കു വേണമത്രേ!. പറ്റില്ലെന്നു ഞാനും. അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. പതിയെ പതിയെ ഗള്‍ഫിലെ മസ്രികളുടെ രൂപം വെളിയില്‍ വന്നു തുടങ്ങി. അങ്ങോട്ടു എന്തു പറഞ്ഞാലും, അതു ഗൗനിക്കാതെ,നാലു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു. പണം കൊടുത്ത് ഒഴിവാക്കാന്‍ സുനിയും നിര്‍ബന്ധിച്ചു. സന്ധ്യാ നേരത്ത്, വഴിവക്കില്‍ നിന്നും അയാളുമായി കശപിശയുണ്ടാക്കുന്നതില് ഒരു പ്രയോചനവും ഇല്ലെന്നു മനസിലായി. നാലു പത്തു ഗിനിയെടുത്തു കൊടുത്തു. എന്തോ പിറു പിറുത്തുകൊണ്ട് അയാള്‍ നടന്നു.
"അയാള്‍ നമ്മളെ പറ്റിച്ചു അല്ലേ പപ്പ ?" എഡ്വിന്റെ ചോദ്യം.
മറുപടി പറയാന്‍ തുടങ്ങിഒയപ്പൊഴേയ്ക്കും ആരോ പുറകില്‍ നിന്നും വിളിക്കുന്നു. അയാള്‍ ഓടി വരുന്നു. കൈയ്യില്‍ പണവും ഉണ്ട്. അടുത്തു എത്തിയത്തോപ്പോള് അയാള്‍ വീണ്ടും ദേഷ്യപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള നോട്ട് ഓരോന്നായി എന്നെ കാണിക്കുകയാണ് "ഹാതാ അശ്ര, ഹാത അശ്ര, ഹാദ ബാദ് അശ്ര, തമാം? ഷൂഫ്- ഹാത മാഫി അശ്ര- ഹാത നൂസ് ഗിനി"
ഞാന്‍ ഞെട്ടിപോയി.
അയാളുടെ കൈയ്യില്‍ മൂന്നു പത്തു ഗിനി നോട്ടുകള്‍. പിന്നെ ഒരു അര ഗിനിയുടെ നോട്ടും. ഞാന്‍ കൊടുത്ത ഒരു പത്തു ഗിനിയുടെ നോട്ട് അയാള്‍ എങ്ങോ ഒളിപ്പിച്ചു വച്ചിട്ട് കൈയ്യില്‍ നിന്നും ഒരു അരഗിനി എടുത്തു കൂട്ടത്തില്‍ വച്ചു എന്ന കബളിപ്പിക്കുകയാണ്. മുപ്പതര ഗിനിയേ ഞാന്‍ കൊടുത്തതു എന്നാണ് അയാളുടെ വാദം. ഈജിപ്റ്റില്‍ ചെന്നിട്ടു ഇതു വരെ അര ഗിനിയുടെ നോട്ട് കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല.
തകൃതയില് അയാള്‍ എന്തെക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ശബ്ദമുയര്ത്ത ആണയിടുകയും, ആംഗ്യം കാണിക്കുകയും ചെയ്യുന്ന ആ വൃദ്ധനോട് ശരിക്കും സഹതാപമാണ് തോന്നിയത്. എന്റെ നേരെ നീട്ടിയിരുന്നു അര ഗിനി വാങ്ങാതെ, ഒരു പത്തു ഗിനി കൂടെ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. പത്തു ഗിനിയ്ക്ക് കുതിര വണ്ടി വാടയ്ക്കു എടുത്തിട്ട് ഇപ്പോള്‍ ആകെ ചിലവു അന്‍പതു ഗിനി.
സുനി ആതമഗതമെന്ന പോലെ പറഞ്ഞു,"ങാ സാരമില്ല. ഇതു ആദ്യമായല്ലല്ലോ!"
അടുത്ത ദിവസം രാവിലെ തന്നെ കാര്‍ എത്തി. സഹ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിനോട് വിട പറയുകയാണ്. ഇനിയും എന്തൊക്കെയോ കാണൂവാന്‍ ആര്‍ത്തിയോടെ ഞങ്ങള്‍ പുറത്തേയ്ക്കു നോക്കിയിരുന്നു. ഇനി എന്നെങ്കിലും അവസരം കിട്ടിയാല്‍ ഒരിക്കല്‍ കൂടി ഇവിടെ വരണം എന്നു ഉറപ്പിച്ചുകൊണ്ട് ഫറവോമാരുടെ നാടിനോട് വിട പറഞ്ഞു.
ശുഭം
===============================================
ഈജിപ്റ്റ് സന്ദര്‍ശിക്കുവാന്‍ :-
ആദ്യമായി സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ ഓപ്പ്റേറ്റേഴ്സ് വഴി പോകുന്നതായിരിക്കും അഭികാമ്യം.ചുരുങ്ങിയ സമയത്തിനുള്ളില്‍, പ്രധാന സ്ഥലങ്ങള്‍ കാണുവാന്‍ മുങ്കൂട്ടി തയ്യാറാക്കിയ ഒരു പ്രോഗ്രാം ഇവര്‍ തയ്യാറാക്കിക്കൊള്ളും. സന്ദര്‍ശന സ്ഥലങ്ങള്‍ , താമസിക്കുന്ന ഹോട്ടലിന്റെ പേരുകള്‍ , യാത്ര ചെയ്യുന്ന വാഹനം ഇവയൊക്കെ, ഇറ്റിനറിയില്‍ വിശദമായി എഴുതിയിരിക്കും. ഇന്റെര്‍നെറ്റ് വഴി എല്ലാം ഒന്നു പരിശോധികുന്നത് ഉചിതമായിരിക്കും. എല്ലാ സഥലങ്ങളിലും ഗൈഡുകള്‍ വേണ്ടി വരും. അറേഞ്ച്ഡ് ടൂറില്‍ ഈ സൗകര്യവും സൗജന്യമായി ഉള്‍പ്പെടുത്തിയിരിക്കും. ടൂര്‍ ഓപ്പറേയേഴ്സിന്റെ ഗൈഡുകളെ വിശ്വസിക്കാമെങ്കിലും, സാധനങ്ങള്‍ വാങ്ങുന്നത് കരുതലോടെ തന്നെ വേണം. വില സൂചികയില്ലാത്ത ഒരിടത്തും നിന്നും ആഹാരം കഴിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ സേവനങ്ങള്‍ക്കും ഈടാക്കുന്ന തുക ആദ്യമേ പറഞ്ഞു ഉറപ്പിക്കുക. ഒരു മൂന്നാം ലോക രാജ്യമാണ് സന്ദര്‍ശിക്കുന്നത്. കുടുംബം പോറ്റുവാന്‍ പാടുപെടുന്നവരാണ് എന്ന ചിന്തയോടെ , ചുറ്റും സേവന-വാഗ്ദാനവും എത്തുന്നവരോട് സഹുഷ്ണതയോടെ ഇടപെടുക.
ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍, സന്ദര്‍ശിക്കുവാന്‍ എട്ടു ദിവസത്തേ ടൂര്‍ മതിയാകും. ഗള്‍ഫില്‍ നിന്നും ഉള്ള ടിക്കറ്റ് ഉള്‍പ്പടെ നാലു പേര് അടങ്ങുന്ന ഒരു കുടുംബത്തിനു ചുരുങ്ങിയത് 1.5 ലക്ഷം രൂപ ചിലവുവരും. ഇന്ഡ്യയിനിന്നും ധാരാളം ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ലഭ്യമാണ്.
=================================================
ഈ യാത്രാ വിവരണം നമ്മുടെ ബൂലോകത്തിലൂടെ വായനക്കാരുമായി പങ്കു വച്ച സജി അച്ചായന് അഭിനന്ദനങ്ങളും നന്ദിയും .....ജോ .
ReplyDeleteനന്ദി അച്ചായാ ഈ വിവരണങ്ങള്‍ക്ക്. ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട് ഫറവോകള്‍ ഉറങ്ങുന്ന ഈ മണ്ണിലേക്ക് ഒരു വിസിറ്റ്.
ReplyDeletethanks a lot ........adieu......
ReplyDeletethanks
ReplyDeleteതാങ്ക്യൂ അച്ചായാ.
ReplyDeleteശരിയ്കും നല്ല ഒരു വായനാ അനുഭവം ആയിരന്നു ഇതു.
മനോഹരമായ്,വളരെ ഇഷ്ടപ്പെട്ടു,വല്യപ്പന്റെ അര ഗിനി നാടകം ഭയങ്കരം തന്നെ..കുടുമ്പമായ് വരുന്നവര്‍ തിരിച്ചു പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാതെ കാശ് കൊടുത്തോളും എന്നാ സൈക്കോളജി ആവും ഇങ്ങനുള്ള നാടകങ്ങള്‍ക്ക് പിന്നില്‍ .പിന്നെ സ്വന്തം നാട് എന്ന ആനുകൂല്യവും.
ReplyDeleteഭാഗം 8 മുതല്‍ വായിക്കാന്‍ ബാക്കി കിടക്കുന്നുണ്ട്. ഇനി ഏതായാലും ഒറ്റയടിക്ക് വായിച്ച് തീര്‍ക്കാന്ന് പോകുന്നു.
ReplyDeleteനന്ദി അച്ചായാ നന്ദി.
അച്ചായാ ,യാത്രാ വിവരണം തീര്‍ന്നു വോ ?ഇനി അടുത്ത യാത്ര പെട്ടന്ന് തന്നെ ആവട്ടെ ..എല്ലാവിധ ആശംസകളും .ഇത്ര നല്ല യാത്രാ വിവരണത്തിന് നന്ദിയും
ReplyDeleteഅപ്പോൾ പറ്റിക്കലുകാരാനാവിടെ അധികം അല്ലേ...
ReplyDeleteതിരക്കുകൂട്ടി അവസാനിപ്പിക്കേണ്ടിയിരുന്നില്ല സജീ.. ഇത് കഴിഞ്ഞിട്ട് വേണമല്ലോ അല്ലേ അടുത്തത് തുടങ്ങാന്‍..:)
ReplyDeleteഅവസാനത്തെ പറ്റിയ്ക്കല്‍ കഥ വായിച്ചപ്പോള്‍ പണ്ട്, കുര്‍ള സ്റ്റേഷനില്‍ നിന്നും കൊളാബയിലേയ്ക്ക് ടാക്സിയില്‍ പോയപ്പോള്‍ ഉണ്ടായ സമാനമായ അനുഭവം ഓര്‍മ്മ വന്നു.
....ആതമഗതമെന്ന പോലെ പറഞ്ഞു,"ങാ സാരമില്ല. ഇതു ആദ്യമായല്ലല്ലോ!"
അദ്ദാണ്..
അപ്പോള്‍, അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.
ങാ സാരമില്ല. ഇതു ആദ്യമായല്ലല്ലോ!"
ReplyDeleteനാട്ടു ഭാഷയില്‍ പറഞ്ഞാല്‍
“ ....ല്‍ പുത്തരിയല്ലല്ലോ“
നൈലിലൂടെ കൂട്ടികൊണ്ടു പോയതിന് നന്ദി മനോഹരമായ യാത്രാവിവരണമായിരുന്നു..
ReplyDeleteനന്ദി സജി അച്ചായാ(അങ്ങനെ വിളിക്കാലോ അല്ലെ....)പോകാന്‍ ആഗ്രഹം ഉള്ള സ്ഥലം ആണ് ഈജിപ്ത്... എന്നെങ്കിലും പോകണം... ഈ യാത്രാവിവരണം ഒരു പ്രചോദനം ആയി... വളരെ നന്ദി
ReplyDeleteപ്രിയ സജി
ReplyDeleteവിവരണം വളരെ പെട്ടന്ന് അവസാനിപ്പിച്ചതു പോലെ
തോന്നുന്നു
പോസ്റ്റ് വളരെയധികം നന്നായിരുന്നു എന്ന് പ്രത്യേകം പറയേണ്ടെല്ലോ
ബാക്കി വിവരങ്ങള്‍ക്കും നന്ദി
വെറുതെ ഇരുന്നു ബോറടിച്ചപ്പോളാണ് ഗൂഗിളിൽ യാത്രാവിവരണം ടൈപ്പ് ചെയ്തത് ആദ്യം കണ്ട ലിങ്കിൽ തന്നെ ക്ലിക്ക് ചെയ്തു വായന തുടങ്ങിയപ്പോഴാണ് സംഭവം മറ്റേതാണെന്നു മനസ്സിലായത് അതിൽ നിന്നും പിന്മാറി ഏതോ ലിങ്ക് വഴിയാണ് നമ്മുടെ ഭൂലോകം എന്ന സൈറ്റിൽ എത്തിയതും നൈലിന്റെ തീരങ്ങളിൽ എന്ന യാത്രാവിവരണം വായിക്കുന്നതും ഒന്നുറപ്പിച്ചു പറയാം ഈ യാത്രയേക്കാളും കഷ്ടപ്പെട്ടിട്ടുണ്ടാകും സജി ചേട്ടൻ ഇത്രയേറെ അറിവുകളും അടുക്കും ചിട്ടയോടും എഴുതിപ്പിടിപ്പിക്കാൻ .
ReplyDeleteഓരോ ഭാഗങ്ങളും വായിച്ചു തീരുമ്പോൾ എപ്പിസോഡ് തീർന്നുപോകും എന്ന് പേടിച്ചു പതിയെയാണ് വായിച്ചത് .
നമ്മുടെ ഖുർആനിൽ ഒരു പാട് കഥകൾ പറയുന്നുണ്ട് മൂസാ നബിയുടെ കാലഘട്ടത്തിലുള്ള സംഭവങ്ങളും ഫറോവയുടെയൊക്കെ കഥകൾ അതൊക്കെ മനസ്സിൽ മിന്നി മാറി , അതിനൊക്കെ ഒരു ബാഗ്രൗണ്ടും കിട്ടി ലോകത്തൊക്കെ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടെന്നറിയുമ്പോൾ നമ്മളൊക്കെ കിണറ്റിലെ തവളകൾ മാത്രം എന്ന് തോന്നിപ്പോകും
എന്തിരുന്നാലും ഇത്രയേറെ കഷ്ടപ്പെട്ട് ബാക്കിയായി എഴുതിയ സജി ചേട്ടന് താങ്ക്സ്