ഏവരും അക്ഷരങ്ങളെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിജയദശമി ദിനത്തില്‍ ബ്ലോഗിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ശ്രീ അരുണ്‍ കായംകുളത്തിന്റെ " കായംകുളം സൂപ്പര്‍ ഫാസ്റ്റ് " എന്ന പുസ്തകം കരിമുട്ടം ഭഗവതിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടു ചരിത്ര ഗവേഷകനും കവിയും ആയ ഡോ. ചേരാവള്ളി ശശി പ്രകാശനം ചെയ്തു.സ്ഥാനാര്‍ത്ഥിയായ പാലമുറ്റത്ത് വിജയകുമാറിനു ഇങ്ങനെ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തതിനാല്‍, കരിമുട്ടം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീ വരേനില്‍ പരമേശ്വരന് പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ബ്ലോഗ്ഗര്‍ ജി.മനു സ്വാഗതം ആശംസിച്ചു. ശ്രീ വരേനില്‍ പരമേശ്വരന് പിള്ള ഭദ്രദീപം കൊളുത്തി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വരേനില്‍ പരമേശ്വര പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
സദസ്സ്.
ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ഡോ.ചേരാവള്ളി ശശി അരുണിന്റെ പുസ്തകത്തെ വിശദമായി സദസ്സിനു പരിചയപ്പെടുത്തുകയുണ്ടായി.പുസ്തകത്തിലെ തമാശകള്‍ വളരെ തന്മയത്ത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചത് സദസ്സ് വളരെ ആകാംക്ഷാഭരിതരായി കേട്ടിരുന്നു. തനിക്കു പരിചയമില്ലാത്ത ബ്ലോഗ് സാഹിത്യം എന്ന മേഖലയില്‍ നിരവധി അനുഗ്രഹീത കലാകാരന്മാര് ഉള്ളതായി ഈ പുസ്തകത്തിലൂടെ മനസ്സിലാകാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബൂലോകത്ത് രൂപം കൊണ്ടിരിക്കുന്ന എന്‍ ബി പബ്ലിക്കേഷന്‍ എന്ന പുസ്തക പ്രസാധന സംരംഭത്തിലൂടെ ഈ കലാകാരന്മാരുടെ രചനകള്‍ അച്ചടി ലോകത്തേക്ക് ഉടന്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു . പ്രകാശനത്തിന് ശേഷം അദ്ധ്യാപകനും സാഹിത്യകാരനുമായ ശ്രീ ജയപ്രകാശ് , ചേരാവള്ളി ശശിയില്‍ നിന്നും ആദ്യ പ്രതി ഏറ്റു വാങ്ങി.
പ്രകാശന കര്‍മ്മവും ആദ്യ പ്രതി സ്വീകരിക്കലും
എന്‍ ബി പബ്ലിക്കേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ജോ പ്രസാധക പ്രഭാഷണം നടത്തി. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ അരുണിന്റെ " മനു " എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഹാസ്യ സംഭവങ്ങളും എല്ലാവരുടെയും സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും , മലയാള ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ ഒരു പ്രമുഖ ഹാസ്യ താരം ആയിരിക്കും ഇത് സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം സദസ്സിനെ അറിയിച്ചു. എന്‍ ബി പബ്ലിക്കെഷന്റെ അടുത്ത പുസ്തകമായ "കലിയുഗ വരദന് " നവംബറില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
"കായംകുളം പുസ്തകത്തിലെ മനു എന്ന കഥാപാത്രം ഇനി ടെലിവിഷനില്‍" : ജോ വിളംബരം ചെയ്യുന്നു.
ആശംസകള്‍ അറിയിച്ചു കൊണ്ടു, ശ്രീ ജയപ്രകാശ് , ഡോ.ജയന് ഏവൂര്‍, വാഴക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോഗമാരായ ജി മനുവും , വേദവ്യാസനും സകുടുംബം ആണ് ചടങ്ങിനു എത്തിയത്.എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണി, ധനേഷ്, പഥികന്, മുള്ളൂക്കാരന്‍, നന്ദന്, ഹരീഷ് തൊടുപുഴ, മൊട്ടുണ്ണി, സാബു കൊട്ടോട്ടിക്കാരന്, ലീഗല്‍ അഡ്വൈസര്‍ അഡ്വ.വിഷ്ണു സോമന്, എന്‍ ബി പബ്ലിക്കേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപ്.കെ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ആശംസകള്‍ അറിയിച്ചു കൊണ്ട് ഡോ.ജയന് ഏവൂര്‍
ആശംസകള്‍ അറിയിച്ചു കൊണ്ട് വാഴക്കോടന്‍
നന്ദി അര്‍പ്പിക്കുന്നതിനുമായി സംസാരിച്ച അരുണ്‍ തന്റെ പ്രസംഗത്തില്‍ ഏറെ വികാരഭരിതനായി. ഈ സംരംഭം പൂര്‍ത്തീകരിക്കാനായി ശ്രമിച്ച എല്ലാവര്ക്കും പ്രോത്സാഹനം തന്നു തന്നെ ഇത് വരെ എത്തിച്ച എല്ലാ ഇന്റര്‍നെറ്റ് വായനക്കാര്‍ക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണിയുടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഈ പുസ്തകം യാഥാര്‍ത്ഥ്യം ആക്കുന്നതിനായി ഉണ്ടായിട്ടുണ്ടെന്ന് അരുണ്‍ പറഞ്ഞു
നന്ദിയോടെ......... അരുണ്‍ കായംകുളം
രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങ് പന്ത്രണ്ടു മണിയോടെ അവസാനിച്ചു. നാട്ടുകാര്‍ക്ക് പുസ്തകം നേരിട്ട് വാങ്ങുന്നതിനുള്ള സൌകര്യം സമ്മേളന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. സമ്മേളനം നടന്ന ദിവസം മുന്നൂറ്റി എഴുപതോളം പുസ്തകങ്ങള്‍ വിറ്റഴിക്കാനായത് ഒരു പക്ഷെ ബ്ലോഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും എന്ന് പ്രസാധകന് ജോ അവകാശപ്പെട്ടു.
പിന്നീട്, ബ്ലോഗര്‍ മാര്‍ എല്ലാവരും തന്നെ ഹോട്ടല്‍ ഹര്‍ഷ റെസിഡെന്സിയില്യില് ഒത്തു കൂടുകയും ചര്‍ച്ചകള്‍ക്കും സന്തോഷ പ്രകടനങ്ങള്‍ക്കും ശേഷം പിരിയുകയും ചെയ്തു.
വീഡിയോ റിപ്പോര്‍ട്ട്
PART 1
PART 2
ചിത്രങ്ങള്‍ :
മുള്ളൂക്കാരന്‍,
കണ്ണനുണ്ണി,
ഹരീഷ്,
ജയന് ഏവൂര്‍,മൊട്ടുണ്ണി
& ജോ
വീഡിയോ :
നന്ദപര്‍വ്വം നന്ദന്
പുസ്തക പ്രകാശനത്തിന് നേരില്‍ വന്നു വിജയിപ്പിച്ച എല്ലാ ബ്ലോഗ്ഗേഴ്സിനും, പങ്കെടുക്കുവാന്‍ സാധിക്കാതെ, ആ സമയം ഫോണില്‍ വിളിച്ച ബ്ലോഗ്ഗേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteബൂലോകത്തില്‍ പോസ്റ്റുകളിലൂടെ ഈ സംരംഭത്തിന് പിന്തുണ നല്കിയ എല്ലാവര്ക്കും , പ്രത്യേകിച്ച് ബൂലോകം ഓണ്‍ ലൈന്‍ ,
ഡോ. ജയിംസ് ബ്രൈറ്റിനും തട്ടകം ടോംസ്, ജയന് ഏവൂര്‍ ,ഹരീഷ് thodupuzha എന്നിവര്‍ക്കും മനസ്സ് നിറഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
Ashamsakal... Prarthanakal...!
ReplyDeleteഅവിടെ വന്ന് എല്ലാരേം കാണാനായതിന്റെ സന്തോഷവും, പിന്നെ മുന്നൂറില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കാനായതിന്റെ ആശംസകളും ജോ യ്ക്കും അരുണ്കയംകുളത്തിനും :)
ReplyDeleteആശംസകള്‍ പറഞ്ഞു പോകുമ്പോള്‍ ഓരോ കോപ്പി വാങ്ങാന്‍ മറക്കല്ലേ...
ReplyDelete(എനിയ്ക്കൊരെണ്ണം ഫ്രീയും...)
ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റു പോകട്ടെ എന്നാശംസിക്കുന്നു..
ReplyDeleteജോയും കണ്ണനുണ്ണിയും വളരെയധികം പ്രശംസ അര്‍ഹിക്കുന്നു..
എല്ലാവിധ വിജയാശംസകളും
Many thanks Jo. Boolokamonline will always support your ventures. We can do many things together in the future.
ReplyDeleteGod bless all bloggers.
James Bright.
അരുണിന് എല്ലാവിധ ആശംസകളും... മനു നാളത്തെ താരമായി മാറട്ടെ....
ReplyDeleteആശംസകൾ...
ReplyDeleteഒരു 20 പുസ്തകം ഇവിടെ കിട്ടിയിരുന്നുവെങ്കിൽ ചിലവാക്കാമായിരുന്നു.....
കിടിലന്‍ ആശംസകള്‍ നേരുന്നു.
ReplyDeleteorders@nbpublication.com എന്ന മെയില്‍ ഐ ഡി യില്‍ ഇന്ത്യയിലെ നിങ്ങളുടെ വിലാസം അയച്ചു തന്നാല്‍ പുസ്തകം VPP ആയി അയക്കുന്നതായിരിക്കും. (VPP ചാര്‍ജ് പുറമേ ) വിദേശങ്ങളില്‍ എത്തിച്ചു തരുന്നതിനുള്ള ആലോചനകള്‍ നടക്കുന്നു. പിന്നീട് അറിയിക്കുന്നതായിരിക്കും.
ReplyDeleteആശംസകൾ സൂപ്പർഫാസ്റ്റായി അയക്കുന്നു.
ReplyDeleteനമ്മുടെ അരുണിന്റെ കായംകുളം സുപ്പര്ഫാസ്റ്റില് കയറിയവര്‍ക്ക് അറിയാം, അത് വെറും പേരു മാത്രമാണ് പക്ഷെ അതില്‍ “രാജധാനി”യുടെ സുഖസൌകര്യവും പ്രൌഡിയും ആണെന്ന്.
ReplyDeleteഎത്രയും പെട്ടെന്ന് “ഡബിള്‍ ഡക്കര്‍” ആയി പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കാന്‍ കഴിയട്ടെ.
അരുണിനും, ഒപ്പം നിന്ന സ്നേഹനിധികളായ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ആശംസകള്‍...
എനിക്ക് അരുണിന്റെ മൊബൈല്‍ നമ്പര്‍ വേണമായിരുന്നു,
ഒരു കിക്കിടിലൻ ആശംസയും കൂടി എന്റെ വഹ :)
ReplyDeleteനിറഞ്ഞ ആശംസകൾ
ReplyDelete:)
ReplyDeleteEniyum aasamsakal :)
ആശംസകള്‍...
ReplyDeleteI have send the order.
Go Ahead..Best wishes
ആശംസകള്‍ ജോ , കണ്ണനുണ്ണി & അരുണ്‍.. അരുണിനെ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല ഇത് വരെ..
ReplyDeleteYes. Please give Arunchettan's Mobile Number
ReplyDeletenjanum order chaithittude all the best team
ReplyDeleteഅരുണ്‍ കായംകുളത്തിന്റെ സൂപ്പര്‍ ഫാസ്റ്റ് പുസ്തക പ്രകാശന ചടങ്ങിന്റെ ഫോട്ടോകളും, റിപ്പോര്‍ട്ടും, വീഡിയോയും ഗംഭീരമായിരിക്കുന്നു.
ReplyDeleteബ്ലോഗിനു വേണ്ടി ആത്മാര്‍ത്ഥതയോടെ ഒത്തുകൂടിയ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും, ബ്ലോഗിനെക്കുറിച്ച്
ലഘുവിവരണം നല്കാന് തയ്യാറായ ഡോ.ചേരാവള്ളിക്കും, ...എല്ലാം... ബൂലോകം നന്ദിപറയേണ്ടിയിരിക്കുന്നു.
ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശനത്തിലേക്കുകൂടി വികസിച്ച നമ്മുടെ ബൂലോകത്തിനും അഭിനന്ദനങ്ങള്‍ !!!
നമ്മുടെ കഥാനായകന് അരുണ്‍ കായംകുളം
ഒരു ശിശുവിന്റെ നിര്‍മ്മലതയോടെ ബൂലോകത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് വിവരിച്ചുകൊടുക്കുന്ന ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ... ബൂലോകത്തെത്തുന്ന സകല ദുഷ്ടന്മാരും എന്തുമാത്രം മനുഷ്യത്വമുള്ളവരാണെന്ന് കണ്ട് ചിത്രകാരന്
സന്തോഷംകൊണ്ട് മാനത്തേക്ക് വലിഞ്ഞുകേറാന്‍ തോന്നി.
അരുണിന്റെ പുസ്തകം ചൂടപ്പം പോലെ വിറ്റുതീരുമെന്നതില് സംശയമില്ല... അടുത്ത കായംകുളം ഫ്ലൈറ്റ് ഉടന്‍ ആരംഭിക്കാന്‍ അരുണിന്
പ്രചോദനം നല്കാന് സരസ്വത്യേച്ച്യോട് ചിത്രകാരന് ഇതിനാല്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
അരുണ്‍ കായംകുളത്തിനും, നമ്മുടെ ബൂലോകത്തിനും
ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍ !!!
(ഇത്തരം സാംസ്ക്കാരിക ചടങ്ങുകള്‍ മതസ്ഥാപനങ്ങളിലല്ലാതെയുള്ള പൊതുഇടങ്ങളില്‍ ഭാവിയില്‍ നടത്തപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു :)
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരമഭിവാദ്യങ്ങള്‍......സസ്നേഹം
ReplyDeleteThis comment has been removed by the author.
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍.
ReplyDeletePalakkattettan.
അരുൺജി..
ReplyDeleteഹൃദയം നിറഞ്ഞ ആശംസകൾ...
അരുണേ..നിനക്കൊരു പിഴയടിച്ചിരിക്കുന്നു..
ReplyDelete