
തര്‍ക്കങ്ങളുടെയും തെളിവുകളുടെയും അന്തമില്ലാത്ത വാദ പ്രതിവാദങ്ങളുടെയും നീണ്ട ഇടനാഴികള്‍ പിന്നിട്ടു അലഹബാദ് കോടതി അതിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരിക്കുന്നു . അടിയന്തിരാവസ്ഥയ്ക്ക് കാരണമായത് ഉള്‍പ്പടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച അനേകം വിധികള്‍ പുറപ്പെടുവിച്ചിട്ട് ഉണ്ടെങ്കിലും രാജ്യമൊട്ടാകെ ആ നീതി പീടത്തിലേക്ക് ഉറ്റു നോക്കി ഇതുപോലെ വീര്‍പ്പടക്കി നിന്നിട്ടുള്ളത് ഇതാദ്യമാവണം
തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ചു രാമ ജന്മഭൂമി ഉള്‍പ്പടെ ഉള്ള സ്ഥാനം ഹിന്ദു മഹാസഭയ്ക്കും, മറ്റൊരു മൂന്നിലൊന്നു വാഖ്ഫിനും , ബാക്കിയുള്ള ഭാഗം നിര്‍മോഹി ആഖാരയ്ക്കും അവകാശം നല്‍കികൊണ്ടാണ് വിധി പുറത്തു വന്നിട്ടുള്ളത്.
അയോധ്യാ തര്‍ക്കത്തിന്റെ നാള് വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കില്‍ ചോരപ്പാടുകളും, ജാതി രാഷ്ട്രീയത്തിന്റെ ഇടപെടലും, അധികാരത്തിന്റെയും അസംതൃപ്തിയുടെയും പകയുടെയും കറുത്ത നിഴലുകളും ഒക്കെ കാണാം. രാമജന്മ ഭൂമി ബാബറി മസ്ജിദ് പ്രശ്ന പരമ്പരകള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടാക്കിയിട്ടുള്ള വിടവും മുറിവും വലുതാണ്. മതങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സാഹോദര്യ ഭാവം എന്ന സുന്ദര സങ്കല്പം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ ഒരിക്കലെങ്കിലും നിറവേറ്റുവാന്‍ നമുക്ക് ഒരിക്കലും കഴിയാതെ ഇരുന്നതിനു അയോധ്യാ തര്‍ക്കവും ഒരു കാരണം തന്നെയാണ്.
ഭൂതകാലം എന്ത് തന്നെ ആണെങ്കിലും ചരിത്രവും, നിയമവും, തെളിവുകളും ഒക്കെ എന്ത് തന്നെ ആണെങ്കിലും ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും അയോധ്യാ തര്‍ക്കത്തില്‍ കാംക്ഷിചിരുന്നത് പ്രായോഗികമായ ഒരു പരിഹാരം തന്നെ ആണ് എന്ന് എനിക്കുറപ്പുണ്ട്. ആ രീതിയില്‍ നിന്ന് നോക്കിയാല്‍ ഈ വിധിയെ ന്യായികരിക്കാന്‍ കഴിഞ്ഞേക്കും. കാരണം എന്റെ അഭിപ്രായത്തില്‍ ഈ വിധിയെ പൂര്‍ണ്ണമായും നിയമ വ്യവസ്ഥിതിയില്‍ അധിസ്ടിതമായ നീതിപൂര്‍വമായ ഒരു വിധി എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രായോഗികമായ ഒരൂ പ്രശ്ന പരിഹാരം എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. എഴുതപ്പെടാത്ത ചരിത്രവും, വിശ്വാസവും ഒക്കെ ആധാരമാക്കി വന്നിട്ടുള്ള ഈ വിധിയെ ഭാരതത്തിലെ അനേകം കോടതികളിലായി ഇന്നും നടക്കുന്ന ഒരു അവകാശ തര്‍ക്ക കേസിനും റഫറന്‍സ് ആയി എടുക്കാനാവുമോ എന്ന് എനിക്കറിയില്ല.
ഈ വിധിയില്‍ തങ്ങള്‍ അസംതൃപ്തരാനെന്നും പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും വഖ്ഫ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് അന്തിമ തീരുമാനം മിക്കവാറും ഇനിയും നീണ്ടേക്കാം. അതെന്തു തന്നെ ആയാലും, പ്രായോഗികമായി നോക്കിയാല്‍ ഇപ്പോള്‍ വന്നത് പോലെ ഉള്ള ഒരു വിധിക്കല്ലേ ഇനിയും അണയാതെ കിടക്കുന്ന കനലുകളും,ഉണങ്ങാത്ത മുറിവുകളും പൂര്‍ണ്ണമായി അല്ലെങ്കിലും രമ്യമായി എങ്കിലും പരിഹരിക്കുവാനാവൂ? അല്ലാതെ ഒരു വിഭാഗത്തിനെ പൂര്‍ണ്ണമായി അവഗണിച്ചു കൊണ്ടുള്ള ഒരു വിധിക്ക് ഭാരത ജനതയുടെ മനസ്സില്‍ ഇനിയും വിഭജനത്തിന്റെ മതിലുകള്‍ തീര്ക്കുവാനെ കഴിയൂ.
അത് കൊണ്ട് തന്നെ അയോധ്യാ തര്‍ക്കത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും ഇനിയും ഒരു പക്ഷെ ഇതിനു മുകളില്‍ വന്നെക്കവുന്നതുമായ വിധികളെ പ്രായോഗികതയുടെ മുഴക്കോല് കൊണ്ട് അളക്കുവാനും, അതിനനുസരിച്ച് പക്വതയോടെ പെരുമാരുവാനും നാനാ ജാതി മതസ്തരടങ്ങിയ എന്റെ നാടിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . വിധിയില്‍ അല്‍പ്പമെങ്കിലും അസംപ്തൃപ്തി തോന്നിയാലും, പ്രിയ സഹോദരന്മാരെ നമ്മുടെ സ്വന്തം മണ്ണിന്റെ , ഈ ഭാരതത്തിന്റെ നല്ല ഭാവിക്ക് വേണ്ടി ആ അതൃപ്തിയെ നിങ്ങളുടെ മനസ്സില്‍ നിന്ന് തുടച്ചു കളയാന്‍ ശ്രമിക്കണം.
ഭൂതകാലത്തിന്റെ കറുത്ത ഒരേട് നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ ഇടവരുത്തരുത്.
ജയ് ഹിന്ദ്.
സസ്നേഹം,
കണ്ണനുണ്ണി
അനീതി മഴയായി പെയ്ത ദിനം
ReplyDeleteഭൂതകാലത്തിലെ ഭൂതങ്ങളെയാര് പേടിക്കാൻ...?
ReplyDeleteപ്രായോഗികതയും നീതിയും തമ്മില്‍ വളരെയധികം ദൂരമുണ്ട്.
ReplyDeleteഈ ‘വിധി ഒരു പരിഹാരമല്ലല്ലൊ’... ഒരു താല്‍ക്കാലികാശ്വാസം എന്നല്ലേ പറയാന്‍ കഴിയൂ? എല്ലാ കക്ഷികളും അപ്പീല്‍ നല്‍കും എന്നറിയിച്ച സ്ഥിതിക്ക് വാദങ്ങളും, എതിര്‍വാദങ്ങളും, തര്‍ക്കങ്ങളും ഒക്കെയായി ഇനിയും എത്രയോ കാലം ഇത് പരിഹാരമാകാതീ തര്‍ക്കവിഷയമായി തുടരാനാണ് സാധ്യത!
ReplyDeleteഏത് കല്ലിനും കഥപറയാന്‍ സാധിക്കും വിധത്തിലുള്ള സംസ്കാരിക പൈതൃകമാണ് രാജ്യത്തുള്ളതെന്നാണ് ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അധിനിവേശങ്ങളും ആധിപത്യമുറപ്പിക്കലും പലകുറി നടന്ന മണ്ണ്. പല മത വിഭാഗങ്ങളെയും കൈനീട്ടി സ്വീകരിച്ച ചരിത്രം. അതിന്റെയൊക്കെ ശേഷിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. അതെല്ലാം തുരന്ന് വിശ്വാസമുറപ്പിക്കാന്‍ തുടങ്ങിയാല്‍ എവിടെ എത്തിച്ചേരും. രേഖകളും തെളിവുകളും പരിശോധിച്ച് വിധിതീര്‍പ്പിലെത്തേണ്ട നീതിപീഠങ്ങള്‍ വിശ്വാസത്തെ അധിഷ്ഠിതമാക്കാന്‍ തുടങ്ങിയാല്‍? കേരളത്തില്‍ നിലക്കല്‍ മഹാദേവക്ഷേത്രത്തിന് സമീപം കല്‍ക്കുരിശ് പ്രത്യക്ഷപ്പെട്ടത് ഒരു കാലത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. തോമാശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ചതാണ് കല്‍ക്കുരിശെന്നായിരുന്നു വാദം. ഇതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളുടെ പിന്തുണയുണ്ടെന്ന് അന്ന് അവകാശപ്പെട്ടിരുന്നത് മന്ത്രിമാര്‍ തന്നെയാണ്. നിലക്കലില്‍ കല്‍ക്കുരിശ് സ്ഥാപിച്ച് ശബരിമല ശാസ്താവിന്റെ പൂങ്കാവനത്തില്‍ പള്ളി സ്ഥാപിക്കാനാണ് ശ്രമമെന്ന് അന്ന് വാദിച്ചത് ആര് എസ് എസ്സുകാരാണ്. ലക്നോ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നിലക്കലില്‍ കണ്ട കല്ക്കുരിശിന് ആധികാരികത നല്‍കാവുന്നതാണ്.
ReplyDeleteബാബരി മസ്ജിദ് എന്തായാലും ചരിത്ര സ്മാരകമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നതുകൊണ്ടുതന്നെ പുരാവസ്തു ഗവേഷക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കേണ്ട കെട്ടിടം. അത് തകര്‍ക്കപ്പെട്ടതില്‍ കോടതിക്ക് ഖേദമൊന്നുമുള്ളതായി തോന്നുന്നില്ല. അധിനിവേശത്തിന്റെ പുതിയ കാലഘട്ടങ്ങളില്‍ പഴയത് ചിലതെല്ലാം തകര്‍ക്കപ്പെടുക എന്നത് സ്വാഭാവിക രീതി മാത്രമാണെന്ന വിലയിരുത്തലിലാണോ കോടതി എന്ന് തോന്നിപ്പോവും.
ഇറാഖിന്റെ ഗര്‍ഭത്തിലെ എണ്ണ നിക്ഷേപം കവരുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായ കാരണങ്ങള്‍ സൃഷ്ടിച്ച് അവരെ ആക്രമിച്ച അമേരിക്കയും സഖ്യകക്ഷികളും മെസപ്പട്ടോമിയന്‍ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ നിശ്ശേഷം തുടച്ചുനീക്കുകയാണ് ചെയ്തത്. മെസപ്പട്ടോമിയന്‍ കാലത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയങ്ങള്‍ മുഴുവന്‍ അമേരിക്ക കൊള്ളയടിച്ചിരിക്കുന്നു. തങ്ങള്‍ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തിന്റെ തുടര്‍ച്ചയാണെന്ന ബോധം ഇറാഖിന്റെ വരും തലമുറകളില്‍ നിന്ന് ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്. അത്തരം ഇല്ലാതാക്കലുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കോടതി വിധി.
വിധിയനുസരിച്ച് പങ്കിടല്‍ നടക്കുകയും ക്ഷേത്രമുയരുകയും ചെയ്താല്‍ വൈകാതെ വലിയ ഭിന്നിപ്പുണ്ടാവുക നിര്‍മോഹി അഖാരയും ഹിന്ദു മഹാസഭയും തമ്മിലായിരിക്കുമെന്ന് ഉറപ്പ്. വലിയ വരുമാനത്തിന് സാധ്യതയുള്ള രണ്ട് ഇടങ്ങളിലെ മാനേജ്മെന്റുകള്‍ തമ്മിലുള്ള മത്സരവും ഭിന്നിപ്പും. ഇതേ ഭിന്നിപ്പാണ് പണ്ട് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്.
@പാവപ്പെട്ടവന്
ReplyDelete"കേരളത്തില്‍ നിലക്കല്‍ മഹാദേവക്ഷേത്രത്തിന് സമീപം കല്‍ക്കുരിശ് പ്രത്യക്ഷപ്പെട്ടത് ഒരു കാലത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. തോമാശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ചതാണ് കല്‍ക്കുരിശെന്നായിരുന്നു വാദം. ഇതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളുടെ പിന്തുണയുണ്ടെന്ന് അന്ന് അവകാശപ്പെട്ടിരുന്നത് മന്ത്രിമാര്‍ തന്നെയാണ്"
ഇത് ഒരു പുതിയ അറിവാണ്.
എത് മന്ത്രി അണ് ഇതു പറഞത് എന്ന് വിശദീകരിക്കാമോ?
വർഷങ്ങൾക്ക് മുൻപ് തർക്കമന്ദിരം (ഇന്ന് അത് (മസ്ജിത് തന്നെ എന്ന് കോടതി പറയുന്നു) പൊളിച്ചതിനാൽ ഈ വിധി വലിയ പ്രത്യാഘാതങ്ങൾ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അത് പൊളിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇത്തരം ഒരു വിധി സധ്യമാകുമോ? കൂടുതൽ വിവാദങ്ങൾ ഇല്ലാതെ ഈ വിധിക്കനുസരിച്ച് കക്ഷികൾ പ്രവർത്തിക്കണം എന്നു തന്നെയാൺ എന്റെയും അഭിപ്രായം.
ReplyDelete"(ഇന്ന് അത് മസ്ജിത് തന്നെ എന്ന് കോടതി പറയുന്നു"
ReplyDeleteഇത് വസ്തുതാപരമായി തെറ്റ് അല്ലേ?
എത് ജഡ്ജിയുടെ വിധി ന്യായത്തില്‍ അണ് ഇതു ഉള്ളത് എന്ന് പറയാമോ?
ക്ഷമിക്കണം സന്ദീപ് അങ്ങനെ കൃത്യമായി ഒരി വിധിവാചകം ആ ഉത്തരവിൽ നിന്നും എടുത്തുകാണിക്കാൻ സാധിക്കും എന്ന് ഉറപ്പില്ല. പത്രവാർത്തകൾ വായിച്ചതിൽ നിന്നും മനസ്സിലാക്കിയതാണ്. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മസ്ജിത് നിർമ്മിക്കപ്പെട്ടതെന്ന് എല്ലാ ന്യായാധിപന്മാരും സമ്മതിച്ചതായി കണ്ടിരുന്നു. അത് ബാബർ നിർമ്മിച്ചതാണോ അമ്പലം പൊളിച്ചാണോ നിർമ്മിച്ചത് എന്നീ കാര്യങ്ങളിൽ മാത്രമാണ് അവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത് എന്നും കണ്ടിരുന്നു.
ReplyDeleteനന്ദി മണികണ്ഠന്.
ReplyDeleteഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.
മണി ചേട്ടാ, മസ്ജിത് എന്നാണോ ..തര്‍ക്ക മന്ദിരം എന്നായിരുന്നോ... അവരുടെ വിശേഷണങ്ങളില്‍ ഉണ്ടായിരുന്നത് എന്ന് സംശയമുണ്ട്...
ReplyDeletethe structure - എന്നായിരുന്നില്ലേ വിശേഷിപ്പിച്ചത്.
ഇതാണ് തർക്ക മന്ദിരത്തെപ്പറ്റി ജഡ്ജിമാർ പറഞ്ഞ അഭിപ്രായങ്ങൾ
ReplyDeleteജസ്റ്റിസ് ധരം വീർ ശർമ:
2. Whether the disputed building was a mosque? When
was it built? By whom?
The disputed building was constructed by Babar, the year
is not certain but it was built against the tenets of Islam. Thus, it cannot have the character of a mosque.
ജസ്റ്റിസ് സുധീർ അഗർവാൾ
2. Disputed structure was always treated, considered and believed to be a mosque and practised by Mohammedans for worship accordingly. However, it has not been proved that it was built during the reign of Babar
in 1528.
ജസ്റ്റിസ് സിബ്ഘട്ട് ഉള്ള ഖാൻ
1. The disputed structure was constructed as mosque
by or under orders of Babar.
മൂന്നിൽ രണ്ട് ജഡ്ജിമാരുംതർക്ക മന്ദിരം മസ്ജിത് ആണെന്നു സമ്മതിക്കുന്നു. എന്നാൽ അതിന്റെ നിർമ്മാതാവ് ബാബർ ആണോ എന്നതിൽ തർക്കം ഉണ്ട് താനും. വിവരങ്ങൾക്ക് കടപ്പാട് അലഹബാദ് ഹൈക്കോടതി വെബ്സൈറ്റിന്
http://elegalix.allahabadhighcourt.in/elegalix/DisplayAyodhyaBenchLandingPage.do
കെ വേണു മാതൃഭൂമി അഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ നിന്ന്നാലു പതിറ്റാണ്ടിലധികമായി മുസ്ലിങ്ങള്‍ ആരാധിച്ചിരുന്ന മസ്ജിദില്‍നിന്ന് അവര്‍ പുറത്താവുകയും ഹിന്ദുക്കള്‍ക്ക് അവിടെ രാമവിഗ്രഹത്തെ പൂജിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതിന് കോടതികളും ഉദ്യോസ്ഥരും വഹിച്ച പക്ഷപാതപരമായ ,ഗൂഢാലോചനാപരമായ സമീപനം നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥയുടെ ദുര്‍ബലാവസ്ഥയെയാണ് അനാവരണം ചെയ്തത്. ഹിന്ദുക്കള്‍ കോടതിയെ സമീപിച്ചപ്പോഴൊക്കെ ഉടനടി അനുകൂല തീര്‍പ്പുകളുണ്ടായപ്പോള്‍ ഈ അന്യായത്തിനെതിരെ മുസ്ലിങ്ങള്‍ നല്കിയ ഹര്‍ജികളെല്ലാം അവഗണിക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയുമായിരുന്നു
ReplyDeleteചിന്തകന്‍,
ReplyDelete"കേസിന്റെ വിധി വന്നപ്പോള്‍ നമ്മുടെ സെക്കുലറിസ്റ്റുകള്‍ വരെ വളാവളാന്നാകുന്നതാണ് നാം കണ്ടത്. അവിടെയാണ് വേണു ധീരതയോടെ സത്യം വിളിച്ചു പറയുന്നത്. അദ്ദേഹത്തിനും മാതൃഭൂമിക്കും അഭിനന്ദനം."
കേരളിത്തിലെ ഇതര പത്രങളം "ധീരതയൊടെ" ഇതൊക്കെ തന്നെ അല്ലെ എഴുതുന്നത്.
http://timesofindia.indiatimes.com/india/How-Allahabad-HC-exposed-experts-espousing-Masjid-cause/articleshow/6716643.cms
ReplyDelete