ഉദ്ഘാടകന്‍ നിങ്ങളാണ്.. .

പ്രിയപ്പെട്ട വായനക്കാരുടെയും, സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങളുടെ പിന്‍ബലത്തില്‍, 'നമ്മുടെ ബൂലോകം' ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എന്‍.ബി പബ്ലിക്കേഷന്‍ എന്നൊരു സംരംഭം തുടങ്ങുന്ന കാര്യം എല്ലാവരും അറിഞ്ഞെന്ന് വിശ്വസിക്കുന്നു.ബ്ലോഗ് രചനകള്‍ പുസ്തകമാക്കുകയും, അത് എല്ലാവരുടെയും സഹകരണത്തിലൂടെ വിപണിയില്‍ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഇപ്പോള്‍ ഞങ്ങളുടെ മനസിലുള്ളത്. അതിന്‍റെ കൂടുതല്‍ സുതാര്യതയ്ക്കായി എന്‍.ബി പബ്ലിക്കേഷന്‍റെ വെബ്സൈറ്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അവിടെ എത്താവുന്നതാണ്..


ഈ സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍..

പബ്ലിക്കേഷന്‍: എന്‍.ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും അവയുടെ ലഘു സംക്ഷിപ്തവും ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്റ്റോര്‍സ്: ആദ്യ പുസ്തകം ഇറങ്ങുന്നതോടു കൂടി, പുസ്തകം ലഭ്യമാകുന്ന ബുക്ക്‌ സ്റ്റാളുകളുടെ വിവരങ്ങള്‍ സ്ഥലങ്ങള്‍ തിരിച്ചു പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിദേശത്തും ഇത് ലഭ്യമാകുന്നതായിരിക്കും .

ലൈവ്: പുസ്തക പ്രകാശനം ലൈവ് ആയി വീക്ഷിക്കാനും തുടര്‍ന്ന് അതിന്റെ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോയും കാണുവാനും സൌകര്യമുണ്ടായിരിക്കും. പ്രമുഖ ഐ ടി വിദഗ്ദനും ബ്ലോഗ്ഗറും ആയ പ്രവീണ്‍ വട്ടപ്പറമ്പത്തു ആണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്.

ഇത് കൂടാതെ ആദ്യപുസ്തകത്തില്‍ സഹകരിച്ച ബ്ലോഗെഴ്സിന്‍റെ അഭിപ്രായങ്ങളും, അവരുടെ കോണ്‍ട്രിബ്യൂഷനും നിങ്ങള്‍ക്ക് ഇവിടെ വായിക്കാവുന്നതാണ്. തുടര്‍ പ്രസിദ്ധീകരണങ്ങളില്‍ ഇനിയും ബൂലോകത്തെ എഴുത്തുകാരെ ഭൂലോകത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നതായിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രസ്തുത സംരംഭത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഗുണകരമാവും എന്ന് തോന്നുന്ന മാര്‍ഗ നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ. editor @nbpublication .com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാല്‍ മതിയാവും. നിങ്ങളുടെ രചനകളും ഞങ്ങളിലൂടെ അച്ചടി മഷി പുരളണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഞങ്ങളെ ബന്ധപെടുവാന്‍ മടിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.


ജോ
പബ്ലിഷര്‍


24 Responses to "ഉദ്ഘാടകന്‍ നിങ്ങളാണ്.. ."

 1. സംരംഭങ്ങള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകട്ടെ. :)

  ReplyDelete
 2. നല്ല ശ്രമം ജോ.
  എനിക്കങ്ങോട്ട് അഭിനന്ദിച് മതിയാകുന്നില്ല :)

  ReplyDelete
 3. നല്ല ശ്രമം. ഒരുക്കങ്ങള്‍ കാണട്ടെ.വീണ്ടും വരാം..

  ReplyDelete
 4. നല്ല ശ്രമം. ഒരുക്കങ്ങള്‍ കാണട്ടെ.വീണ്ടും വരാം..

  ReplyDelete
 5. നല്ല ശ്രമം. ഒരുക്കങ്ങള്‍ കാണട്ടെ.വീണ്ടും വരാം..

  ReplyDelete
 6. നല്ല ഒരു പരിശ്രമം, ആശംസകൾ.

  ReplyDelete
 7. ആശംസകള്‍ ജോ..

  ReplyDelete
 8. ഒരു വലിയ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 9. എന്‍.ബി പബ്ലിക്കേഷനും, അരുണിനും എല്ലാവിധ ആശംസകളും.... :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts