"ഉത്രാടപ്പാച്ചില്‍ "

ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഉത്രാടം നാളില്‍ തൃക്കാകര ക്ഷേത്ര മുറ്റത്ത് നടത്തിയ മാരത്തോണ്‍ കാരിക്കേച്ചര്‍ വരയുടെ ഫോട്ടോ - വീഡിയോ റിപ്പോര്‍ട്ട്‌

രകളില്‍ ചിരി വിരിയിച്ചു കൊണ്ട് ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഒരുക്കിയ "ഉത്രാടപ്പാച്ചില്‍ " തൃക്കാക്കരയപ്പന്റെ സന്നിധിയില്‍ എത്തിയവര്‍ക്ക് വിസ്മയക്കാഴ്ചയായി. ഇന്‍കം ടാക്സ് വകുപ്പ് കൊച്ചി യൂണിറ്റില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ സജീവ്‌ ബാലകൃഷ്ണന്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് വരച്ചു തീര്‍ത്തത് 651 കാരിക്കേച്ചറുകള്‍. മേളയില്‍ പൊതു ജനങ്ങള്‍ക്കൊപ്പം മോഡല്‍ ആകാന്‍ എത്തിയത് സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും.
രാവിലെ ഏഴിന് സജീവും കാര്‍ട്ടൂണ്‍ അക്കാദമി - ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്രാടപ്പാച്ചില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് , തൃക്കാകര ക്ഷേത്രോത്സവ കമ്മിറ്റി ഒരുക്കിയ വേദിയില്‍ രാവിലെ ഏഴു നാല്‍പ്പതു മുതല്‍ മകന്‍ സിദ്ധാര്‍ത്തിന്‍റെ കാരിക്കേച്ചര്‍ വരച്ചു ഉത്രാടപ്പാചിലിനു തുടക്കമിട്ടു. സജീവിന്‍റെ സഹധര്‍മ്മിണിയും പിന്നണി ഗായികയുമായ ലേഖാ സജീവിന്‍റെ കീര്‍ത്തന ആലാപനം ഈ സമയം പിന്നണിയായി ഉണ്ടായിരുന്നു.
സജീവ്‌ വര തുടരുന്നതിനിടയില്‍ വിവിധ ഓണപ്പാട്ടുകള്‍ ആലപിച്ചു "ലേഖ" പരിപാടിക്ക് കൊഴുപ്പ് കൂട്ടി. . തുടര്‍ന്ന് രാത്രിഏഴു നാല്‍പ്പതു വരെ അദ്ദേഹം 651 കാരിക്കേച്ചറുകള്‍ വരച്ചു. രാഷ്ട്രീയ പ്രമുഖരായ ബെന്നി ബഹന്നാന്‍ , കെ.ബാബു എം എല്‍ എ , സിനിമാ താരങ്ങളായ ജനാര്‍ദ്ധനന്‍ , പൊന്നമ്മ ബാബു, വിനു മോഹന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആയ എം.എം മോനായി, ടോംസ് ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ കെ.മാധവന്‍ നായര്‍ തുടങ്ങിയവര്‍ കാരിക്കേച്ചര്‍ വരയ്ക്കാനായി സജീവിന് മുന്നില്‍ ഇരുന്നു. കഴിഞ്ഞ വര്ഷം ചെറായിയില്‍ നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റില്‍ ആറു മണിക്കൂര്‍ കൊണ്ട് 118 കാരിക്കേച്ചറുകള്‍ തുടര്‍ച്ചയായി അദ്ദേഹം വരച്ചിരുന്നു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ പരിപാടി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് സ്പോന്‍സര്‍ ചെയ്തത്. കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് , സെക്രട്ടറി സുധീര്‍ നാഥ് , ബാലു, ഇ.പി. പീറ്റര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

ശ്രീ സജീവിന് നമ്മുടെ ബൂലോകം ടീമിന്റെയും വായനക്കാരുടെയും അഭിനന്ദനങ്ങളും ആശംസകളും.
സഘാടകരോടൊപ്പം സജീവ്‌ ബാലകൃഷ്ണന്‍

ഭദ്രദീപം കൊളുത്തി തുടക്കം


ഒരുനാള്‍ ഞാനും .......

അമ്പട ഞാനേ..........

സ്റ്റേജില്‍ ഓണപ്പാട്ടുകള്‍ ആലപിക്കുന്ന പിന്നണി ഗായികയും
ശ്രീ. സജീവിന്‍റെ സഹധര്‍മ്മിണി യുമായ ലേഖ സജീവ്‌വീഡിയോ

Photos By : SURESH,Income Tax Dept.
Video By : JOEFor more Pictures about the event please visit24 Responses to ""ഉത്രാടപ്പാച്ചില്‍ ""

 1. സജീവേട്ടാ...ആശംസിക്കുന്നു..ഞാന്‍.

  ReplyDelete
 2. സജീവേട്ടാ.. ഇനിയും ഒട്ടേറേ വേദികളില്‍ താങ്കളുടെ സാന്നിദ്ധ്യം ഉണ്ടാവട്ടെ എന്നും വേദികള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു

  ReplyDelete
 3. ശ്രീ സജീവിന് സര്‍വ്വവിധ അഭിനന്ദനങ്ങളും ആശംസകളും.

  എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും
  സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
  ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!

  ReplyDelete
 4. സജ്ജീവിന് അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍! നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് ഹാര്‍ദ്ധമായ ഓണാശംസകള്‍!

  ReplyDelete
 5. അമ്പട ചേട്ടാ..... :-) ഗിന്നസ് ബുക്കില്‍ കയറുമല്ലോ ഇങ്ങനെ പോയാല്‍.

  ReplyDelete
 6. ഹ.ഹ.ഹ..തകർപ്പൻ പ്രോഗ്രാമായിരുന്നെന്ന് തോന്നുന്നു & കലക്കൻ ഫാമിലി ടൂ :) തിരുവോണദിനാശംസകൾ സജ്ജീവ്വേട്ടനും ഗായികേട്ടിക്കും സിദ്ധാണിക്കും..സർവ്വോപരി
  നമ്മുടെ ലോകത്തിനും & വായനക്കാർക്കും..!

  ഓഫ് : ഈണപ്പാട്ട് നല്ലത് പോലെ ബ്ലെൻഡിയിട്ടുണ്ട്..താങ്ക്സ്..:)

  ReplyDelete
 7. i was following it up in web, n thru mobile. saw the videos of mathai. 651 nu pakaram 6000 thikakkumaaraakatte. ella nanmakalum nerunnu

  ReplyDelete
 8. ഹ ഹ .. തടിയന്‍സ് തകര്‍ത്തു....
  എല്ലാവര്‍ക്കും ഓണാശംസകള്‍!

  ReplyDelete
 9. സജീവേട്ടാ,

  ഉണേശ്വരന്റെ ഓണം ഞാൻ എഴുതിയിട്ടുണ്ട്‌.

  എല്ലാവർക്കും ഓണാശംസകൾ.

  Sulthan | സുൽത്താൻ

  ReplyDelete
 10. ഉത്രാടപ്പാച്ചിൽ വരയിലൂടെ മാരത്തോൺ ഓട്ടത്തെ തോല്പിച്ചു. എന്നാലും എന്റെ ഫോട്ടോ വരച്ചു തന്നില്ലല്ലൊ,

  ReplyDelete
 11. സജീവേട്ടാ..
  ജോ..

  ചിയേർസ്

  ReplyDelete
 12. സജീവേട്ടന് അഭിനന്ദനങ്ങൾ.

  ഈ വർത്ത വീഡിയോ സഹിതം എത്തിച്ചതിന് ജോചേട്ടനു നന്ദി.

  ReplyDelete
 13. സജ്ജീവേട്ടാ ഞാൻ കരുതി 1000 കടക്കുമെന്ന്.
  എന്നാലും 651 അത്ര മോശമല്ല. മിക്കവാറും ഗിന്നസ് ബുക്കിൽ കയറും. ക്ഷീണം തീർക്കുന്നതിനായി സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ
  ഒരു നല്ല പൊന്നോണം ആശംസിക്കുന്നു, പാട്ടുകൾ പാ‍ടി വേദി കൊഴുപ്പിച്ച ചേച്ചിക്കും ആശംസകൾ.

  ജോച്ചായോ താങ്ക്സ് :)

  ReplyDelete
 14. സജീവേട്ടാ - ഈ നേട്ടം ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ വരട്ടെ എന്നാശംസിക്കുന്നു. വരാതെവിടെപ്പോകാന്‍ ?

  ReplyDelete
 15. എത്താൻ കഴിഞ്ഞില്ല സജ്ജീവേട്ടാ...,എന്തായാലും തകർത്തു.എല്ലാ വിധ ആശംസകളും.

  ReplyDelete
 16. ഗദ്ഗദത്തോടെ എന്നാല്‍ ഞാന്‍ നിങ്ങളെ ഏവരെയും അറിയിക്കട്ടെ -
  നന്ദി സുഹൃത്തെ,നന്ദി സുഹൃത്തെ, നന്ദി(1 നന്ദി അഡീഷണല്‍ ഇരിക്കട്ടെ)

  ReplyDelete
 17. തകര്‍പ്പന്‍ പ്രകടനം
  തുടരട്ടെ. ഗിന്നസ് ബുക്കും കടന്നും തുടരട്ടെ :)

  സജ്ജീവേട്ടനും അതിവേഗം ബഹുദൂരം ഇത് വീഡിയോയിലാക്കി വിളമ്പിയ ജോക്കും

  നന്ദന്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts