വയനാട്ടില്‍ വസ്ത്ര വിതരണം ഇന്ന്..

ന്ന്, 2010 ആഗസ്റ്റ് 29ന് ഞായറാഴ്ച്ച രാവിലെ 9 മണിമുതല്‍, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വിവിധ ആദിവാസി കോളനികളിലായി 70 ല്‍പ്പരം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക്, ഗ്രൂപ്പ് മെയിലുകളിലൂടെയും, ഗൂഗിള്‍ ബസ്സിലൂടെയും, മാതൃഭൂമി ഓണ്‍ലൈനിലൂടെയൊക്കെയുമായി വന്ന വാര്‍ത്തകളിലൂടെയും ചര്‍ച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും, ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുന്ന ഇന്നുവരെ കാണാത്ത മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്ന് ശേഖരിച്ചെടുത്ത വസ്ത്രങ്ങള്‍, വിതരണം ചെയ്യപ്പെടുകയാണ്.

ആഷ്‌ലിയും (ക്യാപ്റ്റന്‍ ഹാഡോക്ക്) കുടുംബവും, മൈന ഉമൈബാന്‍, സുനില്‍, നിരക്ഷരനും കുടുബവും എന്നിവര്‍ക്ക് പുറമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറേ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വയനാട് സ്വദേശിയായ കുഞ്ഞഹമ്മദിക്കയും പങ്കെടുക്കുന്നു. അധികം ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍ക്ക് പുറമേ പുതിയ വസ്ത്രങ്ങളും കമ്പിളികളും പായകളും കളിപ്പാട്ടങ്ങളുമാണ് ബൂലോകരായ നമ്മള്‍ സഹജീവികള്‍ക്കായ വയനാട്ടിലെ ആദിവാസികള്‍ക്ക് നല്‍കുന്നത്.

എല്ലാ ബൂലോക ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാം. ലോകത്തിന്റെ പലഭാഗത്തിരുന്ന് പരസ്പരം സംവദിച്ച് ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകയും സഹായഹസ്തങ്ങള്‍ നീട്ടുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങള്‍..ആശംസകള്‍.

10 Responses to "വയനാട്ടില്‍ വസ്ത്ര വിതരണം ഇന്ന്.."

 1. വളരെ നല്ല പ്രവർത്തനം, ആശംസകൾ.

  ReplyDelete
 2. സന്തോഷകരം.. ഇത്തരം കൂട്ടായ്മകളും സന്നദ്ധപ്രവര്‍ത്തനങ്ങളും ബ്ലോഗിനെ മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും മാറ്റി നിറുത്തുന്നു.

  ReplyDelete
 3. പാവങ്ങളുടെ നഗ്നത മറക്കാന്‍
  അവരുടെ കണ്ണീരൊപ്പാന്‍
  പാട്പെടുന്ന ആഷ്ലി,മൈന,
  മനോജ് കുമാര്‍,സുനില്‍ തുടങ്ങി ഈ മഹല്‍കാര്യം
  വിജയിപ്പിച്ചെടുക്കാന്‍ നാളുകളായി ഓടിനടന്നവര്‍.
  ഇവരെ എങ്ങിനേയാണ്‍ അനുമോദിക്കേണ്ടത്..!!
  പ്രിയ കുഞ്ഞമദിക്കയെ ഒരിക്കലും മറക്കാനാവില്ല!
  ഈ നുറുങ്ങിന്‍ പ്രാര്‍ഥനകള്‍ മാത്രമെ ഉള്ളൂ..!

  ReplyDelete
 4. ഇത് ബൂലോകത്തിന്റെ പുണ്യം... ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെ ജനകീയമാക്കുന്നു. അഭിനന്ദനങ്ങള്‍ ...

  ReplyDelete
 5. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശ്വംസകളും.

  ReplyDelete
 6. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെ ജനകീയമാക്കുന്നു..... ഭാവുകങ്ങൾ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts