ബിജുകുമാര്‍ ആലക്കോട്.

മനുഷ്യന് വായു കഴിഞ്ഞാല്‍ ഏറ്റവും അവശ്യ വസ്തു ശുദ്ധജലം ആണ്. അതു കൊണ്ട് തന്നെ നദികളും പുഴകളും നമ്മുടെ സംസ്കാരത്തെയും ജീവിതത്തെയും ഏറ്റവും അധികം സ്വാധീനിയ്ക്കുന്നു. പൌരാണിക ജനപഥങ്ങള്‍ എല്ലാം തന്നെ രൂപപെട്ടത് നദീതടങ്ങളിലായിരുന്നു. സംസ്കാരത്തെയും ചരിത്രത്തെയും പഠിയ്ക്കുന്ന ഏതൊരാളിന്റെയും ഓര്‍മ്മയില്‍ ആദ്യമെത്തുക നൈല്‍, യൂഫ്രട്ടീസ്- ടൈഗ്രീസ്, യോര്ദാന്, സിന്ധു, ഗംഗ എന്നിങ്ങനെ കുറെ നദികളുടെ പേരായിരിയ്ക്കും.
കാലം പോകെ പല നദികളും മലിനീകരിയ്ക്കപ്പെടുകയും അവയിലെ ജലം പാനയോഗ്യമല്ലാതാവുകയും ചെയ്തെങ്കിലും മനുഷ്യന്റെ നിത്യജീവിതത്തെ അവ നിരന്തരം സ്വാധീനിച്ചു കൊണ്ടിരുന്നു.
കേരളത്തില്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും പടിഞ്ഞാറോട്ടൊഴുകുന്ന നാല്പത്തൊന്നു നദികളുമുണ്ട്. അതിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ കുപ്പം പുഴ. രയറോം പുഴ അതിന്റെ പോഷക നദികളിലൊന്നാണ്. പശ്ചിമഘട്ടമലനിരയിലെ പൈതല്‍ മലയില്‍ ഉല്‍ഭവിച്ച് ആലക്കോട് പഞ്ചായത്തിലെ മലയോരത്തു കൂടി ഒഴുകി കുപ്പം പുഴയില്‍ ചേരുന്നു രയറോം പുഴ.
രയറോം എന്റെ സ്വന്തം നാടാണ്. ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് കോട്ടയത്തു നിന്നും കുടിയേറിയതാണ് രയറോം എന്ന പ്രദേശത്തേയ്ക്ക്. അന്നു മുതല്‍ നിത്യപരിചയമാണ് ഈ പുഴയോട്. നാലുമാസം മുന്‍പ് ഞാന്‍ “രയറോം കഥകള്‍ “ എന്ന പേരില്‍ എന്റെ നാടിനെകുറിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കുകയുണ്ടായി. ആ നാടിന്റെ ഗ്രാമീണ സംസ്കൃതിയും എന്റെ കൌമാര-യൌവന ഓര്‍മ്മകളും ലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു അതിന്. അതില്‍ ഞാന്‍ പലപ്രാവശ്യം ഈ പുഴയെ ചിത്രീകരിച്ചിരുന്നു. ആ ബ്ലോഗ് വായിച്ച പലരും രചനകളെ ഇഷ്ടപ്പെട്ടിരുന്നു എങ്കിലും ഇങ്ങനെ ഒരു സ്ഥലമോ പുഴയോ ഉണ്ടെന്ന് വിശ്വസിച്ചിരുന്നില്ല.
എന്നാല്‍ ഓഗസ്റ്റ് രണ്ടാം തീയതിയിലെ ശപിയ്ക്കപ്പെട്ട ഒരു രാത്രിയ്ക്കു ശേഷം എന്റെ നാട് പ്രശസ്തമായിരിയ്ക്കുന്നു, അഖിലേന്ത്യാ തലത്തിലോ ആഗോള തലത്തിലോ തന്നെ! എന്നും ടി.വി.യില്‍ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും. കേന്ദ്ര സംഘങ്ങള്‍ ,ദുരന്ത നിവാരണ സേന, ശാസ്ത്ര സംഘം, മെഡിക്കല്‍ സംഘം, തമ്പടിച്ച മാധ്യമ സംഘം. ആകെ തിരക്ക്. അവര്‍ക്കെല്ലാമിടയില്‍ എന്റെ പ്രിയ പുഴ മരിച്ചു കിടക്കുന്നു! അവളെ തൊടാന്‍ ആളുകള്‍ ഭയക്കുന്നു. ഭീകരമായ വിഷഗന്ധം എല്ലായിടത്തും തങ്ങി നില്ക്കുന്നു. ആയിരക്കണക്കിന് മത്സ്യങ്ങളും ജലജീവികളും ചത്തു പൊങ്ങി. പുഴയുടെ ആരൂഡ ദേവതയായ എരത്തുംകര ഭഗവതി അസ്വസ്ഥയായി കാവു വിട്ട് അലഞ്ഞു തിരിയുന്നു. പുഴയോരത്തെ മഖാമിലെ റൂഹുകള്‍ വിഹ്വലതയോടെ ഗതികിട്ടാതെ പറന്നു നടക്കുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി രയറോത്തെ പള്ളിയിലെ പുണ്യവാളന് .
ഇരുകരകളിലും മുളങ്കാടും പുഴവഞ്ചിയും ചേരും തമ്പകവുമൊക്കെ തിങ്ങി നിറഞ്ഞ അപൂര്‍വ ജൈവ സമ്പത്തുള്ള ഈ പുഴയോരം ഇന്ന് ജീവന്റെ ശവപ്പറമ്പായി മാറിയിരിയ്ക്കുന്നു!
ആരാണിത് ചെയ്തത്? ലജ്ജയോടെ രോഷത്തോടെ പറയട്ടെ, ഈ നാടിന്റെ മക്കളില്‍ ചിലര്‍ തന്നെ. ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രവൃത്തിയാണ് ഓഗസ്റ്റ് രണ്ടിന് രാത്രി രയറോത്ത് നടന്നത്. രണ്ടു വാഹനങ്ങളിലായി കൊണ്ടുവന്ന ടണ്‍ കണക്കിന് കീടനാശിനികളും രാസവസ്തുക്കളും പുഴയില്‍ തള്ളുക!
ആ കീടനാശിനികളില്‍ ചിലതിനെക്കുറിച്ച് ശ്രീ.എം.യു.പ്രവീണ്‍ "ജനയുഗ“ത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നു:" വര്‍ഷങ്ങള്‍ക്കുമുമ്പ് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു സമ്പന്ന കോളനിയില്‍വെച്ച് യൂണിയന് കാര്‍ബൈഡ് എന്ന കീടനാശിനി നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. മൊണ്‍സാന്റോ, ഡൂപോണ്‍ഡ് ദ മെനോര്‍ തുടങ്ങിയ വ്യാവസായിക, കീടനാശിനി ഭീമന്മാര് തങ്ങളുടെ ഫാക്ടറി സ്ഥാപിച്ച അമേരിക്കയിലെ കനവാ നദീതീരത്ത് തങ്ങള്‍ക്കും ഒരു ഫാക്ടറി സ്ഥാപിക്കണമെന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
ഫാക്ടറി സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങള്‍ ഈ പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗത്തിന് അടിമപ്പെട്ടു എന്ന സത്യം 1970 ല്‍ നടന്ന ഒരു പഠനം പുറത്തുവിട്ടു.
'ശ്വസിച്ചാല്‍ മരണം' എന്ന ലേബലൊട്ടിച്ച് യൂണിയന് കാര്‍ബൈഡിന്റെ ഈ കമ്പനി ലോകത്തെമ്പാടും അയച്ച മീഥൈന്‍ ഐസോസൈനേറ്റ്, സെവിന്‍ എന്ന പേരില്‍ പിന്നീട് ലോകമെമ്പാടും പ്രചരിച്ച കൊടും കീടനാശിനിയിലെ മുഖ്യ ഘടകമായിരുന്നു. ഏതാനും തുള്ളി വെള്ളവുമായോ അല്ലെങ്കില്‍ ലോഹപ്പൊടിയുമായോ സമ്പര്‍ക്കത്തില്‍ വരുന്നനിമിഷം അനിയന്ത്രിതമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് ആഴത്തിലുള്ള ദുരന്തം സൃഷ്ടിക്കാന്‍ കഴിയുന്ന മീഥൈല്‍ ഐസോ സൈനേറ്റിന്റെ മറ്റൊരു രൂപമായിരുന്നു സെവിന്‍ (Sevin)എന്ന കീടനാശിനി.
1984 ഡിസംബര്‍ മാസം രണ്ടാം തീയതി ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറിയിലെ വിഷചോര്‍ച്ച കൊന്നൊടുക്കിയത് പതിനാറായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ജനങ്ങളെയാണ്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് തലമുറകളിലേയ്ക്ക് പടരുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാലിലേത്. അന്ന് ഭോപ്പാലില്‍ യൂണിയന് കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന് ഉല്പാദിപ്പിച്ചിരുന്ന നിരവധി കീടനാശിനികളില്‍ ഏറ്റവും മാരകമായത് 'സെവിന്‍ ' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര്‍ ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ആറുപേരടങ്ങിയ ഒരു സംഘം വലിച്ചെറിഞ്ഞത്.
ഇന്നേ വരെ ഭീകരപ്രവര്ത്തകര് പോലും പരീക്ഷിയ്ക്കാത്ത ഈ പ്രവൃത്തി ചെയ്യാന്‍ ഇവര്‍ക്കെങ്ങിനെ കഴിഞ്ഞു? എന്താണിവരുടെ മന:ശ്ശാസ്ത്രം?
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉടമസ്ഥന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ആലക്കോട്ടെ ഒരു കീടനാശിനി കട, പുതുതായി കച്ചവടം തുടങ്ങാനായി ഏറ്റെടുത്ത ഒരു കച്ചവടക്കാരനും അയാളുടെ കൂട്ടാളികളുമാണ് ഈ പ്രവൃത്തി ചെയ്തത്. കെട്ട് കണക്കിന് വിഷ മാലിന്യം നീക്കം ചെയ്യാന്‍ 30,000 രൂപയ്ക്ക് കച്ചവടക്കാരനില്‍ നിന്നും ആറുപേരടങ്ങിയ ഈ സംഘം കരാറെടുക്കുകയായിരുന്നത്രേ! രാത്രിയുടെ മറവില്‍ ആലക്കോട് നിന്നും രയറോത്തെത്തിച്ച വിഷം കുഴിച്ചിടലായിരുന്നു പോലും ലക്ഷ്യം. എന്നാല്‍ ആള്ക്കാരാരോ വാഹനം സംശയസ്പദമായി കണ്ടതോടെ, കിട്ടിയ അവസരത്തില്‍ ഒന്നാകെ പുഴയിലേയ്ക്കൊഴുക്കി!
പിറ്റേന്ന് പതിവു പോലെ രാവിലെ കുളിയ്ക്കാന്‍ വന്നവര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാവുകയും പലരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയാകുകയും ചെയ്തു. മഴക്കാലമായതിനാല്‍ പുഴയില്‍ തള്ളിയ വിഷക്കുപ്പികളും പായ്ക്കറ്റുകളും ഒഴുകി പലയിടത്തും തങ്ങിക്കിടപ്പുണ്ടാകാം. അതെല്ലാം കണ്ടുപിടിയ്ക്കുക എന്നത് സാധ്യമാണോ എന്നു സംശയമാണ്. കാലാകാലം അവ വിഷം വമിപ്പിച്ചു കൊണ്ടേയിരിയ്ക്കും. ഈ വിഷവസ്തുക്കള്‍ എല്ലാം തന്നെ, അതുല്പാദിപ്പിച്ച കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും നിര്‍വീര്യമാക്കാന്‍ കഴിയാത്തവയാണ്. അല്പമെങ്കിലും സാമൂഹ്യബോധമോ സാമാന്യബോധമോ ആ കച്ചവടക്കാരനുണ്ടായിരുന്നെങ്കില് , ആരോഗ്യവകുപ്പിനെയോ മറ്റു സംവിധാനങ്ങളെയോ ബന്ധപ്പെട്ട് അവ തിരിച്ചെടുപ്പിയ്ക്കാനുള്ള മാര്‍ഗം ആരായുമായിരുന്നു. ഒരു പക്ഷേ 30,000 രൂപയുടെ മുടക്കും വേണ്ടിവരില്ലായിരുന്നു. എന്നാല്‍ എത്രയും വേഗം തനിയ്ക്ക് ലാഭം ഉല്പാദിപ്പിയ്ക്കുക എന്ന ഒരൊറ്റ ലക്ഷ്യമല്ലാതെ മറ്റൊന്നും അയാളെ ഭരിച്ചില്ല. ഇന്നത്തെ കച്ചവട മനസ്ഥിതിയുടെ ഉത്തമ ഉദാഹരണം!
ലാഭാര്‍ത്തി മൂത്ത മനുഷ്യന് പ്രകൃതിയോട് എന്തും ചെയ്യാന്‍ മടിയ്ക്കില്ല എന്നതിന് എത്രയോ ഉദാഹരണം. ഇവരാരും സ്വന്തം വീട്ടുകിണറിലോ പറമ്പിലോ ഇവയൊന്നും നിക്ഷേപിയ്ക്കാന്‍ തയ്യാറാവില്ല, എന്നാല്‍ മടി കൂടാതെ തൊട്ടടുത്ത പുഴയിലേയ്ക്കെറിയും. തന്റെ വളപ്പിനു വെളിയിലേയ്ക്ക് തനിയ്ക്കൊരുത്തരവാദിത്വവുമില്ലെന്നു ചുരുക്കം. ലോകമാകെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്തും, വിവരവും അറിവും ഉള്ള മനുഷ്യന് എന്തുകൊണ്ടാണിങ്ങനെ? വീട്ടില്‍ ടി.വി., പത്രം തുടങ്ങി എല്ലാ മാധ്യമങ്ങളും ലഭിച്ചിട്ടും അവയില്‍ നിന്നും നാം നേടുന്നതെന്താണ്? അവ പ്രചരിപ്പിയ്ക്കുന്ന ആര്‍ത്തിയും നശീകരണ ബുദ്ധിയും മാത്രം. അവയില്‍ ഇടയ്ക്കെങ്കിലും വരുന്ന നല്ല ആശയങ്ങളെ അല്പം പോലും ഉള്‍ക്കൊള്ളാന്‍ നാം തയ്യാറല്ല. നമ്മുടെ പ്രവര്‍ത്തി മറ്റുള്ളവരെ എങ്ങനെ ബാധിയ്ക്കുന്നു എന്നു ചിന്തിയ്ക്കാന്‍ നമുക്കു നേരവുമില്ല.
ഇവിടെ ഈ ഭീകരകൃത്യം ചെയ്തവര്‍ ഓരൊരുത്തര്‍ക്കും കിട്ടിയ 5,000 രൂപാ എന്തിനായിരിയ്ക്കും വിനിയോഗിച്ചിരിയ്ക്കുക? സംശയിയ്ക്കേണ്ട, നല്ലൊരു തുക മദ്യത്തിനാവും മാറ്റി വച്ചിരിയ്ക്കുക. സ്വാര്‍ത്ഥതയില്‍ ആണ്ടു പോയ, സമൂഹത്തോട് യാതൊരു കടപ്പാടുമില്ലാത്ത ശരാശരി മലയാളിയുടെ നേര്പരിശ്ചേദമാവുന്നു ഈ ആള്ക്കാര്.
മന:പൂര്‍വമല്ലാത്ത നരഹത്യാ ശ്രമം പോലുള്ള ചെറിയ കുറ്റമാണിവരില് ചാര്ത്തിയിരിയ്ക്കുന്നത്. ശരിയ്ക്കും രാജ്യദ്രോഹ കുറ്റമാണ് ചുമത്തേണ്ടത്. അവര്‍ക്ക് ഈ നാട്ടില്‍ ഇനി ജീവിയ്ക്കാന്‍ അര്‍ഹത ഇല്ല. ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും നിത്യ ജീവിതാവശ്യങ്ങളും മുട്ടിച്ച ഇവരെ ശിക്ഷിച്ചാല്‍ മാത്രം പോരാ, ഉണ്ടായ നഷ്ടങ്ങള്‍ ഈടാക്കുകയും ചെയ്താല്‍ മാത്രമേ മാതൃകാപരമായ ശിക്ഷ ആകുകയുള്ളു.അതോടൊപ്പം, നമ്മുടെ പരിസ്ഥിതി ബോധവും സാമൂഹ്യബോധവും പരിപോഷിപ്പിയ്ക്കുന്നതിനാവശ്യമായ ബൊധവല്‍ക്കരണ പരിപാടികള്‍ കൂടി സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം. ഇനിയൊരു “രയറോം” ആവര്ത്തിയ്ക്കാനിട വരരുത്.

ഇത്തരം സന്ദര്‍ഭങ്ങളിലാണ് തീര്‍ത്തും വധശിക്ഷ ആവിശ്യമെന്ന് തോന്നുന്നത് (ഞാന്‍ വധശിക്ഷയ്ക്ക് എതിരല്ല)
ReplyDeleteശരിയാണ് ബിജുവിന്റെ ബ്ലോഗിലൂടെയാണ് രയറോം എന്ന പേരു തന്നെ ഞാന്‍ കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഓര്‍ത്തത് ബിജുവിനെയും.
പിന്നെ ആ പുഴയില്‍ വിഷത്തിന്റെ ഡോസ് കൂടിയെന്നെയുള്ളു.....നമ്മുടെ ലോകത്തില്‍ മൊത്തം പടരുന്നത് പിന്നെ അത്തറിന്റെ ഗുണവും മണവും അല്ലല്ലോ.
വ്യക്തിപരമായ ബിജുവിന്റെ സങ്കടത്തില്‍ ഞാനും പങ്കുചേരുന്നു.
:(
ReplyDeleteനിസ്സംഗത കുറെയായി പരിശീലിക്കുകയാണ് ഞാന്‍ . എന്നിട്ടും ഒന്ന് തേങ്ങി. ഈ വല്ലാത്ത വാര്‍ത്തകള്‍ അസ്വസ്ഥനാക്കുന്നു. പിന്നീട് വല്ലതും പറയാനായാല്‍, പറയാം, ശ്രീ ബിജുകുമാര്‍
ReplyDeleteദിവസങ്ങളായി രയരോം പുഴയോട് ചെയ്ത കൊലപാതക കഥ കാണുകയും കേൾക്കുകയും ചെയ്യുകയാണ്. വധശിക്ഷ നൽകേണ്ട കുറ്റം; എങ്കിലും ആ കൊലപാതകിയെയും രക്ഷിക്കാൻ ധാരാളംപേർ കാണുമല്ലൊ.
ReplyDeleteരയരോം .... കണ്ണൂര്‍ ജില്ലയിലെ ഒരു സുന്ദരമായ മലയോരപ്രദേശം. നിഷ്കളങ്കമായ ഒരു നാടിനേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി, ഇപ്പോള്‍ അവിടെ വിഷം വമിച്ചുകൊണ്ടിരിക്കുന്നു. ഒരു പുഴയെ ഒന്നടങ്കം വിഷലിപ്തമാക്കിയിരിക്കുന്നു. ഈ കാട്ടാളര്‍ക്ക് വധശിക്ഷ തന്നെ നല്‍കണം.
ReplyDeleteവളരെ വേദനയോടെയാണ് ഈ വാര്‍ത്തകള്‍ ശ്രവിക്കുന്നത് കാരണം രയരോം പുഴയെ ഒരു പാട് സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ദിവസം പോലും പുഴയെ കാണാതെ ഉറങ്ങുമായിരുന്നില്ല. ഈ കൊടും പാതകം ചെയ്തവര്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിയ്ക്കട്ടെ ..
ReplyDeleteഎന്ത് കണ്ടാലും, കേട്ടാലും, അനുഭവിച്ചാലും പ്രതികരിക്കാന്‍ കഴിയാത്തത്ര നിസ്സംഗരായിരിക്കുന്നു നമ്മുടെ സമൂഹം! അതോ ബഹുഭൂരിപക്ഷവും ഷണ്ഡവല്ക്കരിക്കപ്പെട്ട് കഴിഞ്ഞു എന്ന് പറയുന്നതാണോ ശരി?
ReplyDeleteകല്ലെറിഞ്ഞ് കൊല്ലല്‍ പ്രാകൃതമാണ്, പക്ഷെ ഇതുപോലെ ഒരു കൃത്യം ചെയ്തവര്‍ അതര്‍ഹിക്കുന്നില്ലേ, അല്ലെങ്കില്‍ അതല്ലേ അര്‍ഹിക്കുന്നൊള്ളു.
This comment has been removed by the author.
ReplyDeleteതീർത്തും ലജ്ജാവഹമായ കാര്യം തന്നെ..അതും അനുദിനം പുഴകൾ നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ..
ReplyDeleteദൃശ്യമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ മനസ്സില്‍ വീണിരുന്നു. പുഴയില്‍ ഇതു എറിഞ്ഞവര്‍ക്ക് ഒരു പക്ഷെ അതിന്റെ പ്രത്യാഖാതത്തെപ്പറ്റി അത്ര അറിവില്ലായിരുന്നിരിക്കാം. പക്ഷെ കരാര്‍ കൊടുത്തവര്‍ തീര്‍ച്ചയായും അതിനെ പറ്റി അറിയാവുന്നവര്‍ ആയിരുന്നു എന്നത് സംശയമില്ലാത്ത കാര്യം തന്നെ.
ReplyDeleteഇതില്‍ എങ്കിലും മാതൃകാപരമായ ശിക്ഷ കിട്ടണം. കൊലപാതക ശ്രമം ആണ് നടന്നത്. അതിന്റെ ഗൌരവം മനസ്സിലാക്കി ഗവര്‍മെന്റ് വേണ്ടത് ചെയ്തെ മതിയാകു.
samskaravum samuhya bodhavum orupadundennu avakasa pedunna keralam.enthanu ingane.swantham samuhatheyum kudumbatheyum makkaleyum avar 30000 rupayekku vendi oru valiya durandhathilekkeu anu nayichathe ennu avar chindhichittundavilla.kachavadakkarane mathrika param ayee sikshikkanam
ReplyDeleteഎന്റെ സ്വന്തം നാടാണ് ഇത്. എന്തിനു ഇത് ഞങ്ങളോട് ചെയ്തു, ഇത് കണ്ടിട്ട് ഇത് ചെയ്തവരെ പോലീസ് ഒന്നും ചെയ്തില്ലേ ബിജു ഏട്ടാ ?
ReplyDeleteഇത് ഒരു നാടിന്റെ മാത്രം പ്രശ്നമല്ല...... നമ്മള് ഓരോരുത്തരുടേയും ആണ്. നമുക്കൊറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കാം.... ബിജുവിന്റെയും നാട്ടുകാരുടേയും കൂടേ ഞങ്ങളെല്ലാവരും ഉണ്ട്.
ReplyDeleteരയറോം എന്ന സ്ഥലത്തേയും, അവിടെയുള്ള ഈ പുഴയേയും ഞാന്‍ അറിയുന്നത് ബിജുവിന്റെ കഥകളിലൂടെയാണ്.
ReplyDeleteനദികളും പുഴകളും നമ്മുടെ സംസ്കാരത്തിന്റേയും, ഐശ്വര്യത്തിന്റേയും, സമ്രുദ്ധിയുടെയും പ്രതീകങ്ങളാണ്. ഈ പുഴയെ വിഷലിപ്തമാക്കിത്തീര്ത്തവര്ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ കൊടുക്കണം.
‘ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും നിത്യ ജീവിതാവശ്യങ്ങളും മുട്ടിച്ച ഇവരെ ശിക്ഷിച്ചാല്‍ മാത്രം പോരാ, ഉണ്ടായ നഷ്ടങ്ങള്‍ ഈടാക്കുകയും ചെയ്താല്‍ മാത്രമേ മാതൃകാപരമായ ശിക്ഷ ആകുകയുള്ളു.അതോടൊപ്പം, നമ്മുടെ പരിസ്ഥിതി ബോധവും സാമൂഹ്യബോധവും പരിപോഷിപ്പിയ്ക്കുന്നതിനാവശ്യമായ ബൊധവല്‍ക്കരണ പരിപാടികള്‍ കൂടി സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം. ഇനിയൊരു “രയറോം” ആവര്ത്തിയ്ക്കാനിട വരരുത്‘
ബിജുവിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
പൊതുവേ കൊലപാതക രംഗങ്ങള്‍ വരുമ്പോള്‍ TV യുടെ മുന്നില്‍ നിന്നും എഴുന്നേറ്റു പോകുകയാണ് പതിവ്. അതുപോലെ തന്നെ വേദന ഉണ്ടാക്കുന്നതാണ് ബിജുവിന്റെ ഈ വിവരണവും. അതുകൊണ്ട് ലേഖനം കണ്ടപ്പോള്‍ വായിക്കുവാന്‍ തോന്നിയില്ല. എങ്കിലും വായിച്ചു.
ReplyDeleteഹൈന്ദവര്‍ പ്രകൃതിയെ പിത്രുതുല്യമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ മനുഷ്യജീവനും പ്രകൃതിയും രണ്ടായി തരംതിരിക്കാന്‍ ബുദ്ധിമുട്ടാണ്. വിശ്വാസത്തിന്റെ വില ഇവിടെയാണ് കൂടുതല്‍ മനുഷ്യന് തിരിച്ചറിയേണ്ടത്. അഹിംസയെ ആദര്‍ശമായി കാണുന്ന മനുഷ്യന് ഭാരതത്തില്‍ വളര്‍ന്നു വരണം. ലോകത്തിനു മുഴുവന്‍ മാതൃകയായി ഭാരതീയന് മാറണം.
ഭൂമിയെ ജീവന് തുടിക്കുന്ന അമ്മയായി കാണുവാന്‍ മനുഷ്യന് സാധിക്കണം. എന്നാലെ നാളെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും മനുഷ്യന് പിന്തിരിയുകയുള്ളൂ.