നൈലിന്റെ തീരങ്ങളിലൂടെ - Part 11

നൂബി ഗ്രാമത്തില്‍ നിന്നും തിരികെ വരുന്നതു കാത്ത് ഗൈഡ് സെയിദ്, ക്രൂസ് ഷിപ്പിലെ ബോര്‍ഡിങ് പാസുമായി അസ്വാനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. നൈല്‍ ട്രഷര്‍ എന്ന ക്രൂസ് ആയിരുന്നു ഞങ്ങളുടേത്. വിനോദ സഞ്ചാരികള്‍ക്കായി ഏതാണ്ട് 250 ഓളം ക്രൂസ് ഷിപ്പുകള്‍ നൈല്‍ നദിയില്‍ ഓപറേറ്റ് ചെയ്യുന്നുണ്ട് . 4 ദിവസം നീണ്ടു നില്‍ക്കുന്നതും ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതുമായ രണ്ടു തരത്തിലുള്ള പാക്കേജ് ആണ് ഉള്ളത്.

നൈല്‍ നദി അസ്വാനിലൂടെ ഒഴുകി ലുക്സര്‍ വഴി അലക്സാണ്ഡ്രിയായില്‍ എത്തി മെഡിറ്ററേനിയന്‍ കടലിലാണ് പതിക്കുന്നത്. നൈല്‍ ട്രഷര്‍ എന്ന ക്രൂസ് വൈകുന്നേരം അസ്വാനില്‍ നിന്നും ആരംഭിച്ചു അടുത്ത ദിവസം രാവിലെ കൊം-ഒംബോയില്‍ എത്തുന്നു. യാത്രക്കരെല്ലാം പുറത്തിറങ്ങി പ്രശസ്തമായ ‘ചീങ്കണ്ണി ദേവനായ’ സോബെക്കിന്റെ പുരാതന ക്ഷേത്രം സന്ദര്‍ശിച്ചു ക്രൂസ് വീണ്ടും യാത്ര തുടരുന്നു. ഉച്ചകഴിയുമ്പോള്‍ ഇദ്ഫു പട്ടണത്തില്‍ എത്തിച്ചേരുന്നു. ഇദ്ഫു പട്ടണത്തിലെ പ്രാധാന ആകര്‍ഷണം ബിസി 235 പണി കഴിപ്പിച്ച ഹോറസ് ദേവന്റെ കൂറ്റന്‍ ക്ഷേത്രമാണ്. ഈജിപ്റ്റില്‍ പൂറ്ണ്ണമായി സംരക്ഷിക്കുവാന്‍ കഴിഞ്ഞ പുരാതന ക്ഷേത്രവും ഇതു തന്നെ. ഇദ്ഫു ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത, അവസാനത്തെ ഫറവോ ഭരണാധികാരിയും പ്രശസ്തയുമായിരുന്നു ക്ലിയോപാട്രയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നതാണ്. ക്ലിയോപാട്രയ്ക്കു ശേഷം, ഈജിപ്റ്റ് റോമന്‍ പ്രവിശ്യയായി മാറി.

ഉദ്ദേശം 258 കി.മി. നൈല്‍ നദിയിലൂടെ സഞ്ചരിച്ച് അടുത്ത ദിവസം ലുക്സറില്‍ എത്തി യാത്ര അവസാനിക്കുന്നു.

രംസേസ് രണ്ടാമന്‍ ബിസി 1391ല്‍ പണികഴിപ്പിച്ചതു ഇന്നു ലോകത്തിലെ ഏറ്റവും വലിയ പുരാതന ക്ഷേത്രമായ കറ്ണാക് ക്ഷേത്രം സ്ഥിതിചെയ്യുന്നത് ലുക്സറിനു പട്ടണത്തിനു സമീപത്താണ്.

ഇങ്ങനെ, പിരമിഡുകള്‍ കഴിഞ്ഞാല്‍, ചരിത്ര പ്രാധാന്യമുള്ള ഒട്ടനവധി സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന യാത്രയാണ് ആരംഭിക്കുന്നത്. അതും വിശാലമായ നൈല്‍ നദിയുടെ മാറിലൂടെ.

അസ്വാനിലെ നൈലില്‍ നിരനിരയായ ക്രൂസ് ഷിപ്പുകള്‍ യാത്രക്കാരെ കാത്തു കിടക്കുന്നുണ്ടായിരുന്നു. 4 സ്റ്റാര്‍ നിലവാരമാണ് നൈല്‍ ട്രഷര്‍ വാദ്ഗാനം ചെയ്തിരുന്നതെങ്കിലും,അതിന്റെ പകിട്ട് പുറത്തു നിന്നും അകത്തും ഞങ്ങളുടെ ക്രൂസിനു ഇല്ലായിരുന്നു. എന്നിരുന്നാലും തരക്കേടില്ലാത്ത സംവിധാനങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയാം. സാധാരണ ക്രൂസ് നിര്‍മ്മിച്ച വര്‍ഷവും മറ്റും ഇന്റീരിയറ് സംവിധാനങ്ങളും ക്രൂസിന്റെ വെബ് സൈറ്റില്‍ നിന്നും ലഭ്യമായിരിക്കും. യാത്ര ചെയ്യുന്നവര്‍ ഇത്തരം കാര്യങ്ങള്‍പരിശോധിക്കുന്നതു അപ്രതീക്ഷിതമായ നിരാശകളൊഴിവാക്കുന്നതിനു സഹായിക്കും. കരീബിയന്‍ ക്രൂസ് പോലെയുള്ള ദീര്‍ഘമായ യാത്രയ്ക്കൊരുങ്ങുന്നവര്‍ വളരെ ശ്രദ്ധിച്ചു മാത്രം കപ്പല്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.കരയോടു ചേര്‍ന്നു കിടക്കുന്ന മറ്റൊരു ക്രൂസിന്റെ ഉള്ളിലൂടെ വേണം നൈല്‍ ട്രഷറിലെത്തുവാന്‍. പണ്ട് വല്ലാര്‍ പാടത്തു ബ്രഷ്നേവിന്റെ വീട്ടില്‍ പോകുനായി ഹൈക്കോര്‍ട്ട് ജെട്ടിയില്‍ നിന്നും ബോട്ടു കയറുന്നതു ഓര്‍മ്മവന്നു. തമ്മില്‍ കൂട്ടിക്കെട്ടിയിരുക്കുന്ന പല ബോട്ടുകള്‍ കടന്നു വേണം യാത്ര ചെയ്യുവാനുള്ള ബോട്ടിലെത്തുവാന്‍. ബോട്ടില്‍ നിന്നും അടുത്ത ബോട്ടിലേക്കുള്ള ചാട്ടം അല്പം അപകടം പിടിച്ചതായിരുന്നു, അതും രാത്രി സമയങ്ങളില്‍. ഇന്നു അതെല്ലാം ഓര്‍മ്മകള്‍ മാത്രമായി. നേവി ക്വാര്‍ട്ടേഴ്സിന്റെ മുന്നില്‍ നിന്നും പത്തു മിനിറ്റ് കൊണ്ട് വല്ലാര്‍ പടത്ത് റോഡു മാര്‍ഗ്ഗം എത്തിച്ചേരാം.

സെയിദിനോടൊപ്പം ഞങ്ങള്‍ ക്രൂസിന്റെ സന്ദര്‍ശന ലോബിയില്‍ എത്തി. ഒരു വശത്തു ഇരിപ്പിടങ്ങളും, ഒരു ടീപോയും. ഒരു ചെറിയ ഹോട്ടലിന്റെ റിസപ്ഷന്‍ കൌണ്ടറിനും മുന്‍പില്‍ എത്തിയ പ്രതീതി.

കൌണ്ടറില്‍ ഇരുന്ന മസറി ബോര്‍ഡിങ് പാസു വാങ്ങി. സൌയിദുമായി കെറെ നേരം എന്തെക്കെയോ സംസാരിച്ചു. സെയിദ് നിരാശനായിട്ടാണ് മടങ്ങി വന്നത്.എന്താണ് കാര്യമെന്നു തിരക്കിയപ്പോള്‍ പതിവു പോലെ അദ്ദേഹം പറഞ്ഞു,

“ദാറ്റ് ഐ വില്‍ ടെല്‍ യൂ ലേയ്റ്റര്‍”

സാധാരണ ഗൈഡുകള്‍ക്കു തങ്ങുവാന്‍ ക്രൂസില്‍ വേറെ മുറികള്‍ ലഭിക്കാറുണ്ടെന്നും, നിര്‍ഭാഗ്യവശാല്‍ അത്തരം മുറികള്‍ ഒഴിവില്ലെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞ താണ് സെയിദിനെ നിരാശനാക്കിയത്. യാത്രയ്ക്കിടയില്‍ ഗൈഡിനു പ്രത്യേകമായ ജോലി ഒന്നുമില്ലെങ്കിലും, അടുത്ത ദിവസം അതിരാവിലെ കോമംബോവിലെത്തുമ്പോല്‍ അവിടുത്തെ സ്ഥലങ്ങളും പുരാതന ക്ഷേത്ര വും പരിചയപ്പെടുത്തേണ്ടത് സെയിദിന്റെ ജോലി ആയിരുന്നു.

അസ്വാനില്‍ നിന്നും കോമംബോ വരെ 50കി.മി. ബസ്സില്‍ സഞ്ചരിച്ച് രാത്രി അവിടെയെത്തിയാല്‍ തങ്ങാന്‍ ഇടം കിട്ടില്ലെന്നും നിരാശനായി സെയ്ദ് അറിയിച്ചു. ഞങ്ങള്‍ എങ്ങിനെ വേണമെങ്കിലു സഹകരിക്ക്മെന്നു പറഞ്ഞപ്പോല്‍ അയാള്‍ക്കു സന്തോഷമയി. അടുത്ത ദിവസം രാവിലത്തെ സന്ദര്‍ശനത്തുവാന്‍ സഹായിയായി മറ്റൊരു ഗ്രൂപ്പിന്റെ ഗൈഡ് സഹകരിക്കാമെന്നും അതില്‍ ഞങ്ങള്‍ക്കു പരാതിയില്ലെന്നും പറഞ്ഞപ്പോള്‍ സെയ്ദ് പറഞ്ഞു,
“ യൂ ആര്‍ ഗുഡ് പീപ്പിള്‍. ഐ വില്ല് ഹാവെ എ ഗുഡ് പ്ലാന്‍ ഫോര്‍ യൂ. മീന്‍സ് എ സര്‍പ്രൈസ് ഇന്‍ ദ ലാസ്റ്റ് ഡേ. ഷുവര്‍ലി യൌ വില്‍ എഞ്ചോയ് ദാറ്റ്!

അതെന്താണെന്നു ചോദിപ്പോള്‍്‍ പതിവു പോലെ സെയിദ് പറഞ്ഞു,

“ദാറ്റ് ഐ വില്‍ ടെല്‍ യൂ ലേറ്റര്‍”

അടുത്ത ദിവസം വകുന്നേരം ഇദ്ഫുവില്‍ വച്ചു കാണാമെനു പറഞ്ഞു സയിദ് പിരിഞ്ഞു.

ക്രൂസിലെ റൂം ബോയ് തറനിരപ്പില്‍ നിന്നും ഒരു നില താഴെ ഞങ്ങള്‍ക്കുള്ള മുറിയിലേയ്ക്കു നയിച്ചു.

വൃത്തിയുള്ള കൊച്ചു ക്യാബിന്‍. ജനലിന്റെ കര്‍ട്ടന്‍ നീക്കിയപ്പോള്‍ ഞങ്ങളുടെ ക്യാബിന്‍ജല നിരപ്പില്‍ തൊട്ടു തൊട്ടാണ് ഇരിക്കുന്നത്.

റിസപ്ഷന്‍ ലോബിയുടെ തൊട്ടു മുകളില്‍ റെസ്റ്റോറന്റ്, അതിന്റെ മുകളിലത്തെ നിലയില്‍ ചെറിയ ഒരു ഷോപ്പ് പിന്നെ വലതു വശത്ത് ബാറും അതിനോട് ചേര്‍ന്നുപാര്‍ട്ടി ഹാള്‍. അതിന്റെ മുകളില്‍ സ്വിമ്മിംഗ് പൂള്‍. ഒരു ഓപ്പണ്‍ സിറ്റിംഗ് ഏരിയ കൂടി അതിന്റെ മുകളില്‍ ഉണ്ടായിരുന്നു.

പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള യാത്രക്കാര്‍ ആയിരുന്നു ക്രൂസില്‍ ഭൂരി പക്ഷവും. ഒന്നു രണ്ടു അര്‍ജന്റീനിയന്‍ കുടുംബങ്ങളും ഉണ്ടായിരുന്നു. ഊരു ചുറ്റാനിറങ്ങിയവരില്‍ കുട്ടികളുമായി ചെന്നവര്‍ ഞങ്ങള്‍ മാത്രമായിരുന്നു. ക്രൂസിലെ ഏക ഇന്‍ഡ്യന്‍ കുടുംബവും ഞങ്ങള്‍ തന്നെ.

സാധാരണ നൈല്‍ ക്രൂസുകള്‍ ആഹാരമുള്‍പ്പടെയുള്ള (ഫുള്‍ ബോര്‍ഡിങ്) ഫീസ് ആണ് ഈടാക്കുന്നത്. യാത്രക്കാരില്‍ ഭൂരിപക്ഷവും പാശ്ചാത്യ നാടുകളില്‍ നിന്നും ഉള്ളവരായതു കൊണ്ട് ആയിരിക്കാം ഈജിപ്ഷ്യന്‍ രീതിയിലുള്ള ഭക്ഷണം ഒന്നും ക്രൂസില്‍ ലഭ്യമായിരുന്നില്ല. ബുഫേ മാതൃകയിലുള്ള ഭക്ഷണത്തില്‍ യൂറോപ്യന്‍ ഭക്ഷണമായിരുന്നു എല്ലാ നേരവും ഒരുക്കിയിരുന്നത്. ആഹാരത്തിന്റെ സമയമാകുമ്പോല്‍ സ്കൂളിലേതുപോലെ ബെല്‍ അടിക്കും, ഒരു മണിക്കൂര്‍ നേരം മാത്രമേ റെസ്റ്റാറെന്‍റ്റ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.

ഓരോ ദിവസം രാത്രിയിലും പാര്‍ട്ടി ഹാളില്‍ ഓരോരോ കലാ പരിപാടികള്‍ ക്രമീകരിച്ചിരുന്നു.ആദ്യത്തെ ദിവസം നൂബികളുടെ ഗോത്ര കലകളുടെ പ്രദര്‍ശനമായിരുന്നു. കറുപ്പും കടും മഞ്ഞയും വസ്ത്രം ധരിച്ച നൂബി കലാകാരന്മാര്‍ ഒരു വടിയുമയി നൃത്തം വയ്ക്കുന്നുത് രസകരമായി തോന്നി. വസ്ത്ര ധാരണത്തിലും സംഗീതത്തിലും നമ്മുടെ നാടന്‍ കലകളുമായി ഒരു സാമ്യവും ഇല്ലായിരുന്നു. സംഗീത ഉപകരണങ്ങള്‍ അറബ് സംഗീത ഉപകരണങ്ങളുടെ പുരാതന മാതൃകകളാണെന്നു തോന്നുന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഒരു കാളകൂറ്റന്‍ ഹാളിനുള്ളിലേയ്ക്കു ഓടി വന്നു മുക്രയിടുവാന്‍ തുടങ്ങി. ഒരു നൂബി കലാകാരന്‍ ഒരു വടിയെടുത്തു അടിച്ചപ്പോല്‍ അതു താഴെവീണു. സൂക്ഷിച്ചു നോക്കിയപ്പോള്‍ കാളയുടെ കാലുകളില്‍ പാന്റും ഷൂസും! കറുത്ത കട്ടിയുള്ള തുണികൊണ്ടുണ്ടാക്കിയ കൃത്രിമ കാളയാണെന്നു തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ്.രണ്ടുപേര്‍ തുണിയ്ക്കകത്ത് കാളയുടെ ആകൃതി കിട്ടുവാന്‍ കുനിഞ്ഞു നടക്കുകയയിരുന്നു. അല്പം കഴിഞ്ഞു കാള ചാടി എഴുന്നേറ്റ് ഓരോരുത്തരുടെയും അടുത്തു ചെന്നതു പാര്‍ട്ടി ഹാളില്‍ ചിരിയുണര്‍ത്തി.

ആ പ്രകടനം അവസാനിച്ചപ്പോല്‍ ഹാളിന്റെ ഒരു മൂലയില്‍ നിന്നും ഒരു അലര്‍ച്ചകേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു. പ്രാകൃതമായ വേഷങ്ങള്‍ ധരിച്ച ഒരു നൂബി സ്റ്റേജിലേയ്ക്കു വന്നു. വയ്ക്കോല്‍ പോലെ എന്തോ ഉണങ്ങിയ ചെടി ശരീരത്തില്‍ കെട്ടിവച്ച്, ഷര്‍ട്ടിടാതെയുള്ള അയാള്‍ ഏതോ വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസിയേ ഓര്‍മ്മിപ്പിച്ചു. ക്രൌര്യ ഭാവത്തോടെ ആരോടൊക്കെയോ ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ടാണ് ആശാന്റെ വരവ്. ഹാളിന്റെ മധ്യത്തിലുള്ള സ്റ്റേജില്‍ എത്തിയതിനു ശേഷം എല്ലാവരേയും സൂക്ഷിച്ചു നോക്കി. എന്നിട്ടു ഒരു വെള്ളകാരന്റെ അടുത്തു ചെന്നു അട്ടഹസിച്ചു എന്തെക്കോ ആക്രോശിച്ചു. ആര്‍ക്കും ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല. അല്പ നേരം കഴിഞ്ഞു ആ യാത്രക്കാരനെ സ്റ്റേജിലേക്ക് വിളിച്ചു. ആരും അനുസരിച്ചുപോകുന്ന രീതികള്‍ ആയിരുന്നു ആ പ്രാകൃത വേഷധാരിയുടേത്. സ്റ്റേജില്‍ എത്തിയ യാത്രക്കാരനോട് നൂബി അയാള്‍ പറയുന്നതുപോലെ എന്തൊക്കെയോ പറയുവാന്‍ ആവശ്യപ്പെട്ടു. ആര്‍ക്കും അങ്ങനെതെന്നെ പറയുവാന്‍ കഴിയുമായിരുന്നില്ല. ഉടനെ ആ യാത്രക്കാരനെ ഹാളിന്റെ മധ്യത്തിലുള്ള ഒരു തൂണില്‍ കൊണ്ടുപോയി കൈകള്‍ രണ്ടും ഉയര്‍ത്തി നിക്കുവാന്‍ ആവശ്യപ്പെട്ടു. അടുത്തയാളെ വിളിച്ചു. ഇങ്ങനെ പലരും സ്റ്റേജില്‍ എത്തി, ഒന്നു രണ്ടു സ്ത്രീകളേയും വിളിക്കാന്‍ അയാള്‍ മറന്നില്ല. ഇതു കുറെ സമയം തുടര്‍ന്നു.
പിന്നീട് സൌമ്യ ഭാവത്തില്‍ എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് അയാള്‍ രംഗമൊഴിഞ്ഞു.

നമ്മുടെ ചാക്യാര്‍ കൂത്ത് പോലെ കലാകാരന്റെ മനോധര്‍മ്മത്തിനനുസരിച്ച് ഒറ്റയാനായി സ്റ്റേജില്‍ പ്രകടനം നടത്തുന്ന ഒരു നൂബി കലയാണ് ഇതെന്നു അടുത്ത ദിവസം സെയിദ് പറഞ്ഞു.

എന്തായാലും എല്ലാവരും നന്നായി ആസ്വദിക്കുണ്ടായിരുന്നു. ബാറിലെ കൌണ്ടറില്‍ നിന്നും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നിര നിരായ വന്നു ഞങ്ങളുടെ സഹറ്യാത്രികര്‍ ഗ്ലാസുകള്‍ നിറയ്ക്കുകയും കാലിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഞങ്ങള്‍ പ്രോഗ്രാം തീരുന്നതിനു മുന്‍പു തന്നെ ഹാളില്‍ നിന്നും റൂമിലേയ്ക്കു നടന്നു. സാമാന്യം നല്ല വേഗതയില്‍ ഞങ്ങളുടെ ക്രൂസ് നൈല്‍ നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ക്യാബിനിലെ ജനലിലൂടെ അരണ്ട വെളിച്ചത്തില്‍ വെള്ളം, ദൂരെയ്ക്കു തെറിച്ചു വീഴുന്നതു കണാമായിരുന്നു.

അതിരാവിലെ നൈലിലിന്റെ കാഴ്ച അതി മനോഹരമായിരുന്നു.സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഫുലൂക്ക വഞ്ചികള്‍ നിശ്ചലമായ നദിപ്പരപ്പിലൂടെ ഒഴുകി നടക്കുന്നു. ക്രൂസ് കൊമംബോയില്‍ എത്തിയിരിക്കുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു പോയി മടങ്ങി വരുവാന്‍ അനുവാദമുണ്ട്. മൂന്നു മണിക്കൂറിനുളില്‍ മടങ്ങിവരണമെന്നു മാത്രം.

പ്രഭാത ഭക്ഷണത്തു ശേഷം മടങ്ങി വന്നപ്പോല്‍ കണ്ട കാഴ്ച കുട്ടികളെ അമ്പരപ്പിച്ചു കളഞ്ഞു. മുറി ക്ലീന്‍ ചെയ്യുന്ന കപ്പല്‍ ജീവനക്കാരുടെ കലാഭാവനയും കരവിരുതും പ്രകടമാകുന്ന കുസൃതിത്തരങ്ങള്‍ വളരെ രസകമായി തോന്നി.

ക്യാബിനിലുണ്ടായിരുന്ന വസ്ത്രങ്ങളും ടവ്വലും ഇപയോഗിച്ചു രസകരമായ പലതും അവര്‍ ഒരുക്കിയിരുന്നു. ഇതു പിന്നീടുള്ള എല്ലാ ദിവസങ്ങളിലും മുറി വൃത്തിയാക്കുന്നവര്‍ മറക്കാതെ ചെയ്യുമായിരുന്നു.


ടവ്വലുകൊണ്ട് ഉണ്ടാക്കിയ ആനയുടെ പുറത്തു കയറിയ ഐറിന്റെ ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോല്‍ സെയിദ് പരിചയപ്പെടുത്തിയ ഗൈഡ് വാതിലില്‍ മുട്ടി.
കൊമംബോയിലെ സന്ദര്‍ശന സ്ഥലങ്ങലേയ്ക്കു പോകുവാന്‍ സമയായെന്നും ഉടനെ തിരിക്കണമെന്നും അറിയിച്ചു. താമസിയാതെ ഞങ്ങള്‍ പുറത്ത് ഇറങ്ങിയപ്പൊഴേക്കും ക്രൂസിലെ യാത്രക്കാരെല്ലാം പുറത്തി ഇറങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.


(അടുത്ത ലക്കം കൊമംബോ വിശേഷങ്ങള്‍)

25 Responses to "നൈലിന്റെ തീരങ്ങളിലൂടെ - Part 11"

 1. Nice post; gives a feeling of travel as that of your usual post. Awaiting rest of the journey.

  ReplyDelete
 2. നൈല്‍ ക്രൂസിലെ ആദ്യ ദിവസം

  ReplyDelete
 3. :)
  കപ്പലിലെ വിശേഷങ്ങള്‍ നന്നായിരിക്കുന്നു......

  ReplyDelete
 4. ejoying the read...........looks like a fresh start all over again.....thanx.....

  ReplyDelete
 5. എല്ലാവര്‍ക്കും എല്ലായിടത്തും പോവുക അസാധ്യം. അതു പോലെ ചിലര്‍ക്ക് ഒരിടത്തും പോകാന്‍ പറ്റുകയേ ഇല്ല.
  അങ്ങിനെ എല്ലാതരത്തിലുമുള്ള വായനക്കാര്‍ക്ക് യാത്രയുടെ സുഖവും അറിവും പങ്കുവയ്ക്കാന്‍ ഈ യാത്രാ വിവരത്തിന് സാധിക്കുന്നു.

  ഓരോ എഴുത്തിലും ഭാഷയുടെ മികവും വിവരണങ്ങളുടേയും പഠനങ്ങളുടേയും നിറവ് വായനക്കാര്‍ ആസ്വദിക്കുക തന്നെ ചെയ്യുന്നു.

  പരിശ്രമവും ആത്മാര്‍ത്ഥതയും ഒപ്പം ലക്ഷ്യവും മറ്റ് ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് ഈ യാത്രാ വിവരണങ്ങളെ തികച്ചും വേറിട്ട് നിര്‍ത്തുന്നു.

  അഭിനന്ദനങ്ങള്‍

  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

  ReplyDelete
 6. അച്ചായാ.. കപ്പലിൽ കയറിയ പോലെ.. നന്നായിരിക്കുന്നു

  ReplyDelete
 7. വളരെ നന്നായിരിക്കുന്നു അച്ചായാ..
  അടുത്ത ഭാഗം കാക്കുന്നു.

  ReplyDelete
 8. അഞിത,
  താങ്ക്സ്!

  നട്സ്,
  എന്താ ചിരിയിലൊതുക്കിയത്?
  മത്താപ്പ്, ജയലക്ഷമി-
  നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

  ഇരിങ്ങല്‍,
  അഭിപ്രായത്തിനു നന്ദി.

  (@അതു പോലെ ചിലര്‍ക്ക് ഒരിടത്തും പോകാന്‍ പറ്റുകയേ ഇല്ല..
  ആരാണാവോ ഈ ഹതഭാഗ്യന്‍?)

  മനോരാജ്,
  നന്ദി..

  ReplyDelete
 9. ഈ പാവന്‍ ഞാനും ഉണ്ടേ കൂടെ!!

  ReplyDelete
 10. ആഹ്ലാദിപ്പിന്‍.... അല്ലെങ്കില്‍ വേണ്ട അര്മാദിപ്പിന്‍..... എന്നാവാം. അച്ചായാ ഒരുപാട് നാളായി, കപ്പലില്‍ ഒന്ന് കയറാന്‍ ആഗ്രഹിക്കുന്നു. എന്തായാലും അത് ഇങ്ങനെ അങ്ങ് സാധിച്ചു.

  ReplyDelete
 11. ഞാന്‍ വെറുതെ ചിരിച്ചതല്ല,അതൊരൊന്നന്നര ചിരിയാണ്.

  നൈല്‍ ക്രൂസിലൊക്കെ കേറിയതല്ലേ, ഇനിയായിരിക്കുമല്ലോ, കണ്ണിനു കുളിര്‍മ്മ തരുന്ന ബെല്ലിഡാന്‍സിന്റെയും, ഒപ്പം ആ മസറിപ്പെണ്ണിന്റെയും ചിത്രമെല്ലാം പോസ്റ്റുന്നതെന്ന് കരുതി ഒരു കൂതറ ചിരി ചിരിച്ചതല്ലേ..

  ആ ചിത്രം പോസ്റ്റിയില്ലെങ്കില്‍, ചതിയന്‍ നീരൂവെന്നത് മാറ്റി... “ചതിയന്‍ അച്ചായന്‍” എന്നാക്കി മാറ്റി പുതിയ പോസ്റ്റ് ഇടും.

  അല്ലെങ്കില്‍ നേരിട്ട് തന്നാലും മതി.

  ReplyDelete
 12. ഒപ്പം പോന്നതുപോലെ തോന്നുന്നു :)

  ReplyDelete
 13. ഷാന്‍,
  നന്ദി, പതിവു പോലെ.

  പാവം-ഞാന്‍,
  ഒകെ പോന്നോളൂ..
  (പാവമായതു കൊണ്ട് ഫ്രീ ടിക്കറ്റ്)

  ആളവന്താന്‍,
  ഇനി രണ്ടു മൂന്നു ദിവസം കപ്പലില്‍ തന്നെയങ്ങു കൂടാം എന്താ?

  നട്സ്,
  അതു ശരി.ഇപ്പോ‍ പിടികിട്ടി. ബട്ട്, ഇവിടെ സെന്‍സറിങ് അല്പം കട്ടിയാണെന്നറിയാമല്ലോ? എങ്കിലും എന്തെങ്കിലും വഴിയുണ്ടോന്നു നോക്കട്ടെ...

  തെച്ചിക്കോടാ,
  ഒരുമിച്ചു തന്നെ തുടരാം.

  ReplyDelete
 14. ഞങ്ങളെ കൂടെ കൊണ്ട് പോകുന്ന ശൈലിയും ആ വിവരണം മനസ്സില്‍ വരുത്താനുതകുന്ന ചിത്രങ്ങളും എല്ലാം കൂടെ നല്ലൊരു യാത്രാനുഭവം വായനക്കാര്‍ക്കും ഉണ്ടാക്കുന്നു ...

  ReplyDelete
 15. മനോഹരമായ വിവരണം യാത്രയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 16. നന്നായിരിക്കുന്നു അച്ചായാ .. .ബാക്കി കൂടി വായിക്കാന്‍ നോക്കി ഇരിക്കുന്നു

  ReplyDelete
 17. ഞാനും കേറിയിട്ടുണ്ടേ കപ്പലിൽ :)

  ReplyDelete
 18. നജീം,മണികണ്ഠന്‍
  നന്ദി. നട്സ് പറഞ്ഞതു കേട്ടില്ലേ...
  ബാക്കി ഭാഗം വിട്ടുകളയല്ലേ..

  സിയ, ബിന്ദു,
  ബ്ലൊഗ്ഗേഴ്സ് കപ്പല്‍!!
  നല്ല പേരല്ലേ.. ..

  ReplyDelete
 19. മനോഹരമായ വിവരണം
  ബാക്കി കൂടെ ഉടനെ പ്രതീക്ഷിച്ചു കൊണ്ട്

  ReplyDelete
 20. വളരെ നന്നായിരിക്കുന്നു
  പോരട്ടെ ബാക്കി കൂടെ!

  ReplyDelete
 21. വായിച്ചു കേട്ടൊ അച്ചായ...

  ReplyDelete
 22. ഇന്നാണ്‌ വായിക്കാനൊത്തത്. യാത്രയില്‍ കൂടെയുണ്ട്.

  ReplyDelete
 23. അഭി,
  അലി
  ബിലാത്തിപ്പട്ടണം
  പൊറാടത്ത്...
  എല്ലാവര്‍ക്കും ഒരു നീണ്ട നണ്ട്രി!

  സജി

  ReplyDelete
 24. വായിച്ചു കൂടെ യാത്ര ചെയ്തപോലെ ..
  എന്നാലും നട്ട്സിന്റെ ചിന്ത പോയ വഴി!!
  ബെല്ലേ ബല്ലേ എവിടെ എവിടെ ???
  സജി, ബാക്കി “ദാറ്റ് ഐ വില്‍ ഷോ യൂ ലേറ്റര്‍”
  എന്നാണോ മറുപടി?

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts