ബൂലോക സഞ്ചാരം - 2

ലയാള ഭാഷയുടെ പിതാവ് എഴുത്തച്ചന്‍ തന്നെയെങ്കിലും മലയാള സാഹിത്യ തറവാട്ടിലെ നാലുകെട്ടിനും ഏണിപ്പടികള്‍ക്കും എല്ലാം അവകാശികള്‍ ഉണ്ടെങ്കിലും മലയാള സാഹിത്യത്തെ വിശ്വവിഖ്യാതമാക്കുന്നതില്‍, സാഹിത്യത്തെ സാദാരണക്കാരനിലേക്കെത്തിച്ചതില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. നമ്മുടെ നിരക്ഷരന്റെ വചനം കടമെടുത്താല്‍ സുല്‍ത്താന്‍ ഒന്നയുള്ളൂ.. അന്നും ഇന്നും എന്നും... സാദാരണക്കാരന്‌ കൂടി വേണ്ടിയാവണം സാഹിത്യം എന്ന്‍ നമ്മെ ഓര്‍മ്മിപ്പിച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍ നമ്മെ വിട്ട് പോയിട്ട് ഇന്ന് 16 വര്‍ഷങ്ങള്‍ തികയുന്നു. ആ മഹാ പ്രതിഭയുടെ മുന്നില്‍ ശിരസ്സ് നമിച്ചു കൊണ്ട് , അത് കൊണ്ട് തന്നെ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ ഭൂലോകത്ത് സ്വന്തം കഴിവുകള്‍ തെളിയിച്ച ശേഷം ബൂലോകത്തേക്ക് വന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ..


ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ബെന്യാമിനും മുരുകന്‍ കാട്ടാക്കടക്കും ഒക്കെ പിന്നാലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ഇന്ന് ബൂലോകത്ത് അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തില്‍ പെട്ട ഒരാളാണ്‌ ജനം എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യ
ന്‍ എന്റോവ്മെന്റും , വെള്ളരിപ്പാടം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലൂടെ മാധവിക്കുട്ടി പുരസ്കാരവും സ്വന്തമാക്കിയ പി.വി.ഷാജികുമാര്‍ . ഒരു പക്ഷെ വായനക്കാര്‍ കുറവ് എന്ന തോന്നല്‍ ആവാം ഒത്തിരി രചനകളൊന്നും ഷാജിയുടെ മാരണം വെക്കല്‍ എന്ന ബ്ലോഗില്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷെ, ചുരുക്കം ചില എഴുത്തുകളിലൂടെ തന്നെ ഷാജികുമാറിന്‌ ഒട്ടേറെ പറയാനുണ്ടെന്ന ഒരു തോന്നല്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. മഴക്കാലത്തിലെ കുട്ടേട്ടന്‍, ഉന്മാദികളുടെ വേനല്‍
വര്‍ഷങ്ങള്‍ക്ക് എന്നിവയിലൂടെ നമ്മില്‍ പലര്‍ക്കും നഷ്ടമായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും സുഖകരമായ ഓര്‍മ്മകളും ഷാജികുമാര്‍ പ്രദാനം ചെയ്യുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലും പിന്നീട് വെള്ളരിപ്പാടത്തേക്കും പറിച്ചുനട്ട മരണത്തെക്കുറിച്ച് ഒരു ഐതീഹ്യം എന്ന കഥയിലൂടെ തന്നെ പറയാന്‍ ഒട്ടേറെയുണ്ടെന്ന് ഷാജികുമാര്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ , ഈ ബ്ലോഗ് വായിക്കാതെ വിടുന്നതിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നല്ല വായനയുടെ ലോകമാവാം എന്ന് തോന്നുന്നു.

ന്തുവിനെ എഴുതി നന്നാക്കാന്‍ ഒരു എം.ടിയുണ്ടായെങ്കില്‍ പാവം ദുശ്ശാസനനെ എഴുതിപോലും നന്നാക്കാന്‍ ആരും തയ്യാറായില്ലെന്നും ദുശ്ശാസനന്‍ എന്ന മഹാനുഭാവന്റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ് എന്നും പറഞ്ഞ് കേട്ടപ്പോള്‍ ഒരു ചിരിയോടെയാണ്‌ 'പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത' എന്ന ബ്ലോഗിലേക്ക് കയറിയത്.
വരാന്തയില്‍ എഴുതി തകര്‍ത്തിരിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍. ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടപ്പെടാതെ അനുഭവം , ആക്ഷേപഹാസ്യം, കഥ, നര്‍മ്മം, വാര്‍ത്ത, സാമൂഹീകം , സിനിമ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ദുശ്ശാസനന്‍ ചെയ്തിട്ടുണ്ട്. അങ്ങാടി തെരു ഒരു അനുഭവം എന്നതിലൂടെ ഒരു സിനിമാ ആസ്വാദനം എങ്ങിനെ തെയ്യാറാക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണീ പോസ്റ്റ്. സിനിമ കാണാന്‍ നമ്മെ ശരിക്കും പ്രേരിപ്പിക്കുന്നു ആ ഒരു വിവരണത്തിലൂടെ. ദോപനഹള്ളി ബസ്
സ്റ്റോപ്പിലെ പെണ്‍കുട്ടി, സ്വര്‍ണ്ണനിറത്തിലുള്ള പേന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്നീ കുറെ നല്ല കഥകളും അതോടൊപ്പം കുറേയേറെ നര്‍മ്മ പോസ്റ്റുകളും പലതും പറഞ്ഞിരിക്കുന്ന ഈ വരാന്തയില്‍ കണ്ടു. രസകരമായ രീതിയില്‍ പലതും പറയുന്ന ദുശ്ശാസനനന്‍ ഒരു പക്ഷെ ആദ്യം പറഞ്ഞപോലെ യഥാര്‍ത്ഥ ദുശ്ശാസനന്റെ പ്രതിച്ഛായ നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയതാവാം.

ഇവരെപ്പോലെ വേറെയും ചിലരെയെല്ലാം സഞ്ചാരത്തിനിടയില്‍ കണ്ടെത്തി. മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ഒത്തിരിയുണ്ടീ ബൂലോകത്തില്‍ എന്നത് സന്തോഷമുള്ള കാര്യം തന്നെ. ഇനിയും അത്തരത്തിലുള്ള ചിലരുമായി നമുക്ക് ഇവിടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ ...

© മനോരാജ്
(തേജസ് )
ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചത്

14 Responses to "ബൂലോക സഞ്ചാരം - 2"

 1. അങ്ങനെ എനിക്ക് രണ്ട്‌ ബ്ലോഗുകള്‍ കൂടി വായിക്കാന്‍ പറ്റി. നന്ദി മനുവേട്ടാ.

  ReplyDelete
 2. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു. ഇനി ഈ ബ്ലോഗുകള്‍ വായിക്കട്ടെ.

  ReplyDelete
 3. അഗ്രിഗേറ്ററില്‍ പരിചയമുള്ളവരുടെ ബ്ലൊഗുകള്‍, അല്ലെങ്കില്‍ ശ്രാധേയമായ തലക്കെട്ടുകള്‍ മാത്രം പരിശോധിക്കുന്ന ഇക്കാലത്ത്, ഇത്തരം പരിചയപ്പെടുത്തലുകള്‍ ഏറെ നല്ലത്..

  മനോരാജ്...അഭിനന്ദനങ്ങള്‍..

  ReplyDelete
 4. നന്നായിയിരിക്കുന്നു പ്രിയ മനോ;

  ഇവര്‍ മാത്രമല്ല, ഇനിയും ഒത്തിരി മാണിക്യങ്ങളെ കണ്ടെത്താന്‍ മനോയ്ക്ക് കഴിയട്ടെ.

  ആശംസകള്‍

  ReplyDelete
 5. ഇങ്ങനെ ഒരു പരിചയപ്പെടുത്തലിനു നമ്മൂടെ ബൂലോകത്തിനു ആദ്യമേ നന്ദി അറിയിക്കട്ടെ. സമയക്കുറവുകാരണം കുറെ നാൾ ആയി ബ്ലോഗിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എങ്കിലും വായനാശീലം കൈമോശം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ബ്ലോഗുകളിലേക്ക് ചെല്ലട്ടെ . ബാക്കി അവിടെ.

  ഷിജു.

  ReplyDelete
 6. ആശംസകള്‍ മനോരാജ് ..ഇനിയും ഒരുപാടു നല്ല തുമായി തിരിച്ചു വരണം .

  ReplyDelete
 7. ഇതുപോലെ എഴുതാൻ കഴിവുള്ള പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനും,പരിചപ്പെടുത്തുന്നതിനും മനോരജിന് എല്ലാവിധ അഭിനന്ദനങ്ങളും ..കേട്ടൊ

  ReplyDelete
 8. നന്നായി ബ്ലോഗ്ഗിനെ അലസവായനയിൽ നിന്നും നേരമ്പോക്ക് എഴുത്തുകളിൽ നിന്നും രക്ഷിച്ചെടുക്കേണ്ടതുണ്ട്. അതിന് നല്ലാ ബ്ലോഗുകൾ വായനക്കാർക്ക് പരിചിതമാകേണ്ടതുണ്ട്.

  നല്ല ശ്രമമാണിത്.

  ReplyDelete
 9. @ ആളവന്‍താന്‍ : ഉപകാരപ്രദമായെങ്കിൽ അത് തന്നെ വലിയ കാര്യം. നന്ദി.

  @അപ്പു : മാഷേ , വളരെ നന്ദി. തീർച്ചയായും ബ്ലോഗുകളിലൂടെ ഒന്ന് സഞ്ചരിക്കൂ.

  @സജി : അച്ചായാ, അഗ്രിഗേറ്ററുകളിൽ പരിചയമുള്ള പോസ്റ്റുകൾ മാത്രം വായിക്കാൻ അച്ചായൻ എന്നാ രാഷ്ട്രീയത്തിൽ ചേർന്നേ.. അല്ല ഈ നിയോജക മണ്ഢലത്തിലെ ആളുകളോട് മാത്രമേ മിണ്ടൂ എന്നൊക്കെ പറയും പോലെ.. :) നന്ദി കേട്ടോ.

  @നട്ടപിരാന്തന്‍ : ശ്രമിക്കാം മാഷേ.. അത്രയേ എനിക്ക് പറയാൻ പറ്റൂ.. മാണിക്യങ്ങളും മുത്തുകളും പവിഴങ്ങളും നമ്മൾ തേടി ചെല്ലേണ്ടിയിരിക്കുന്നു. വായനക്ക് നന്ദി.

  @ഷിജു : സമയക്കുറവ് മൂലം വായന നഷ്ടപ്പെടുത്താതെ നോക്കുക. നന്ദി.

  @ഉമേഷ്‌ പിലിക്കൊട് : സ്വീകരിച്ചിരിക്കുന്നു.

  @siya ; വളരെ നന്ദി.

  @ബിലാത്തിപട്ടണം / BILATTHIPATTANAM : പലരും പുത്തൻ പ്രതിഭകളല്ല മാഷേ.. പഴയവർ തന്നെ. പക്ഷെ, നേരത്തെ അച്ചായൻ സൂചിപ്പിച്ച പോലെ വായന കസ്റ്റമൈസ് ചെയ്യപ്പെടുമ്പോൾ വിട്ടുപോകുന്നവർ. നന്ദി ഈ വായനക്ക്.

  @കൂതറHashimܓ : ഹഷീമേ.. ഈ പോസ്റ്റ് കൊള്ളാമെന്നോ അവരുടെ ബ്ലോഗ് കൊള്ളാമെന്നോ. :)

  @എന്‍.ബി.സുരേഷ് : നേരമ്പോക്ക് എഴുത്തുകളും വേണം മാഷേ.. അതും എഴുത്ത് തന്നെ. പക്ഷെ നേരമ്പോക്കുകൾക്കിടയിൽ ഇങ്ങിനെ ചിലത് വിട്ടുപോകുമ്പോൾ സത്യത്തിൽ നമ്മൾ അനീതിയാണ് കാട്ടുന്നതെന്ന് തോന്നി. അത് കൊണ്ട് മാത്രമാണീ ശ്രമം.

  ReplyDelete
 10. നല്ല ഒരു ശ്രമമാണ്. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 11. രണ്ടു നല്ല ബ്ലോഗുകളിലേക്ക് വായനക്കാരെ വഴിനടത്തിയ മനോരാജിന് എന്റെ ആശംസകള്‍.....

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts