സജി മാര്‍ക്കോസ്
അലക്സാണ്ഡറുടെ മരണശേഷം രാജാവായ ടോളമിയുടെ (ക്ലിയോപാട്രയുടെ പിതാവ്) കാലത്താണ് ഇദ്ഫു ക്ഷേത്രം നിര്‍മ്മിച്ചത്. ഏകദേശം ക്രി.മു 200 നോട് അടുത്ത് ആയിരിക്കാമെന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം. ലുക്സറിലെ കര്‍ണാക് ക്ഷേത്രം കഴിഞ്ഞാല്‍ ഈജിപ്റ്റിലെ ഏറ്റവും വലിയ പുരാതന ക്ഷേത്രവും ഇതു തന്നെ.
പരുന്തിന്റെ തലയുള്ള ആകാശ ദേവനായിരുന്ന ഹോറസിന്റെ നാമധേത്തിലാണ് ഈ ക്ഷേത്രം. ഹോറസിന്റെ ഒരു കണ്ണു സൂര്യനും മറുകണ്ണ് ചന്ദ്രനും ആണെന്നായിരുന്നു വിശ്വാസം.

ഇസിസ് - ഓസിറിസ് ദൈവ ദമ്പതികളുടെ മകനായി ഹോറസ് ജനിച്ചു. ഓസിറിസ്, സ്വന്തം സഹോദരന് സേത്തിനാല് വധിക്കപ്പെടുകയും പിന്നീട് ഇസിസിന്റെ മാന്ത്രിക ശക്തിയാല്‍ പുനര്‍ജീവിപ്പിക്കപ്പെടുകയും ചെയ്തുവെന്നു ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പറയുന്നു. രണ്ടാം പ്രാവശ്യം സേത്ത്, അംഗങ്ങളെ ഛേദിച്ചു ഓസിറിസിനെ കൊലപ്പടുത്തിയെങ്കിലും ഇസിസിന് പൂര്‍ണ്ണമായി ജീവിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
ഹോറസ് പിതൃഘാതകനായ സേത്തിനോട് പ്രതികാരം ചെയ്യുകയും, പരലോകത്തിരുന്നുകൊണ്ട് ഓസിറിസ്, ഹോറസിലൂടെ ഭരണം തുടരുകയുമായിരുന്നു. പരലോകത്തെ ദേവനായിട്ടാണ് ഓസിറിസ് അറിയപ്പെടുന്നത്.
അതുപോലെ, ഭരണ കര്ത്താക്കളായിരുന്ന ഫറവോമാര്‍ ഹോറസിന്റെ ജഡാവതാരമാണ് എന്നും, പരലോകത്തിരുന്നു കൊണ്ട് ഫറവോമാരിലൂടെ ഹോറസ് ഈജിപ്റ്റ് ഭരിക്കുന്നു എന്നുമായിരുന്നു പ്രജകളെ വിശ്വസിപ്പിച്ചിരുന്നത്.
ഹോറസിന്റെ ഭാര്യയായ ഹാദര്‍ എല്ലാ വര്‍ഷവും ദെന്ദ്രാ ക്ഷേത്രത്തില്‍ നിന്നും ഹോറസിനെ കാണാന്‍ വരുമെന്നായിരുന്നു പുരാതന ഈജിപ്റ്റുകാരുടെ വിശ്വാസം. ഈ ദൈവ ദമ്പതികളുടെ കൂടിച്ചേരലിന്റെ ദിവസമായിരുന്നു ഇദ്ഫു ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ഇത്തരം നിരവധി ഐതിഹ്യങ്ങളുടെ കലവറയായ ഇദ്ഫു ക്ഷേത്രം കാണുവാന്‍ മറ്റു യാത്രക്കാരോടൊപ്പം ഞങ്ങളും വെളിയില്‍ ഇറങ്ങി.

ക്രൂസില്‍ നിന്നും വെളിയില്‍ കടന്ന ഞങ്ങള്‍ കണ്ടത് കുതിരലായം പോലെ നീണ്ട ഷെഡ്ഡും അതില്‍ നിറയെ കുതിരകളെയും ആയിരുന്നു. ക്ഷേത്രം വരെ പോയി തിരിച്ചു കൊണ്ടുവരുന്നതിനു 20 ഗിനിയാണ് ഈടാക്കുന്നത്. ഞങ്ങളുടെ ഗൈഡ് സയിദ് ഇതു വരെയും എത്തിയിട്ടില്ല. കാത്തു നില്ക്കുന്നതില് കാര്യമില്ലെന്നും ക്ഷേത്ര സന്ദര്‍ശനം കഴിയുമ്പോഴേയ്ക്കും സെയ്ദ് എത്തുമെന്നും അദ്ദേഹത്തിന്റെ സ്നേഹിതന് അറിയിച്ചു.
പിന്നെ താമസിച്ചില്ല, കണ്ടാല്‍ ഭംഗി തോന്നുന്ന ഒരു കുതിരവണ്ടി തിരഞ്ഞെടുത്തു.

ഏതാണ്ട് അരമണിക്കൂര്‍ യാത്രയുണ്ടായിരുന്നു. ഞങ്ങളെ ഇറക്കിയിട്ടു തിരികെ വരുമ്പോള്‍ കാണാമെന്നു പറഞ്ഞു കുതിരക്കാരന് അതിവേഗം ഓടിച്ചു പോയി. ഞങ്ങള്‍ മടങ്ങി വരുന്നതിനു മുന്‍പ് ഒന്നു രണ്ടു ട്രിപ്പു കൂടി അടിക്കാനുള ശ്രമത്തിലായിരുന്നു അയാള്‍.

ഈജിപ്റ്റിലെ ക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ മുഖവാരം ഇദ്ഫു ക്ഷേത്രത്തിന്റേതാണ് . ഇരുവശങ്ങളിലും ഒരേ രൂപത്തിലും വലിപ്പത്തിലും പണിതിരിക്കുന്ന മുഖവാരത്തിന് 37 മീറ്റര്‍ ഉയരമുണ്ട്. ആകാശത്തിലേയ്ക്ക് ഉയര്‍ന്നു നില്ക്കുന്ന കനത്ത ചുവരില്‍ ധാരാളം ചിത്രങ്ങളും, ഹീരോഗ്ലിഫിക്സില്‍ ചരിത്രവും മറ്റും ആലേഖനം ചെയ്തിരിക്കുന്നു.
ക്ഷേത്രത്തിന്റെ കവാടത്തില്‍ ഇടതു വശത്തായി ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഹോറസിന്റെ ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

പ്രധാന കവാടത്തില്‍ നിന്നും അകത്തേയ്ക്കു കടക്കുമ്പോള്‍ ഒരു വലിയ നടുത്തളം. ചുറ്റും ഭീമാകാരങ്ങളായ ഒട്ടനവധി തൂണുകള്‍. ഇവിടെയാണു ഭക്തമാര് ഹോറസിനു വേണ്ട നൈവേദ്യങ്ങള്‍ അര്‍പ്പിക്കുന്നത്.

തൂണുകളുടെ വലിപ്പവും അതിലെ ചിത്രപ്പണികളും ആരെയും അഭുതപ്പെടുത്താതിരിക്കില്ല. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള അത്രയും ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളുടെ മുകളില്‍, ഭീമാകാരങ്ങളായ കല്ലുകൊണ്ടുള്ള തുലാം നിരത്തിയിരിക്കുന്നു. അന്നത്തെ ശില്പ്പികളുടെ കരവിരുതും ശില്‍പ്പങ്ങളുടെ ഗുണമേന്മയും പ്രശംസനീയം തന്നെ.

നടുത്തളത്തിന്റെ അപ്പുറം പുരോഹിതന്മാര് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു ചെറിയ മുറി. ജനാലകളൊന്നും ഇല്ലാത്ത ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ പേടകം. അതിനു വളരെ ചെറിയ ഒരു വാതില്‍. പേടകത്തിന്റെ വശങ്ങളിലും മുറിയിലും ധാരാളം ചിത്രങ്ങളും അക്ഷരങ്ങളും കൊത്തി വച്ചിരിക്കുനു. അതിന്റെ മുന്നില്‍ ചെറിയ മഞ്ചല് പോലെ തടികൊണ്ട് ഉണ്ടാക്കിയ മറ്റൊരു കൂട്. പ്രധാന പുരോഹിന്മാര്‍ ഇവിടെയാണ് മുഖ്യ പൂജകള്‍ ചെയ്തിരുന്നത്.

തിരികെ വന്നപ്പോള്‍ മുറ്റം നിറയെ കുതിര വണ്ടിക്കാര്. എല്ലാവരെയും കണ്ടാല്‍ ഏതാണ്ട് ഒരു പോലെ തന്നെയിരിക്കുന്നു. ആരാണ് ഞങ്ങളെ കൊണ്ടുവന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. തലയില്‍ കെട്ടുള്ള ആളാണെന്ന് എഡ്വിന്, ഒരു വൃദ്ധനാണെന്നു സുനി. എനിക്കാണെങ്കില്‍ ഒന്നും ഓര്‍മ്മയില്ല.
ഞങ്ങള്‍ സംശയിച്ചു നില്ക്കുമ്പോള് ഒരു ചെറുപ്പക്കാരന് അടുക്കലേയ്ക്കു വന്നു, ഭയപ്പെടേണ്ട നിങ്ങളുടെ വണ്ടി ഉടനെ വരുമെന്നു പറഞ്ഞു. ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി. ആരെ ഏതൊക്കെ വണ്ടിക്കാണ് കൊണ്ടു വന്നത് എന്നൊക്കെ അവര്‍ക്കു നല്ല നിശ്ചയമായിരുന്നു. ഇങ്ങോട്ടു കൊണ്ടുവന്ന വണ്ടിയിലല്ലാതെ, പൊതുവേ ആരും തിരിച്ചു കൊണ്ടു പോകാറില്ലത്രേ! ജോലി ചെയ്യുന്നവര്‍ തമ്മില്‍ കാത്തു സൂക്ഷിക്കുന്ന ഒരു മാന്യമായ തൊഴില്‍ ബന്ധം അല്‍ഭുതപ്പെടുത്താതിരുന്നില്ല.
തിരികെ ക്രൂസില്‍ എത്തിയപ്പോള്‍ സയിദ് കാത്തു നില്ക്കുന്നുണ്ടായിരുന്നു. അന്നത്തെ സന്ദര്‍ശനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ക്യാബിനിലും ഡോക്കിലുമായി ബാക്കി സമയം കഴിച്ചുകൂട്ടി. അത്താഴത്തിനു ശേഷം പതിവുപോലെ എല്ലാവരും പാര്‍ട്ടി ഹാളിലേയ്ക്കു നടന്നു തുടങ്ങി. ഏറ്റവും പുറകില്‍ ഞങ്ങളും.
ആദ്യം ഒരു ഈജിപ്റ്റ്ഷ്യന്‍ ഡാന്‍സറുടെ പ്രകടനമായിരുന്നു. മഞ്ഞയും കറുപ്പും ഇടകലര്‍ന്ന നീളമുള്ള തോപ് ( അറബികള്‍ ധരിക്കുന്ന നീളന്‍ കുപ്പായം ) ധരിച്ച്, കൈയ്യില്‍ വൃത്താകൃതിയിലുള്ള പാത്രങ്ങള്‍ പിടിച്ചുകൊണ്ട് അയാള്‍ കറങ്ങുവാന്‍ തുടങ്ങി. ഏതാണ്ട് അര മണിക്കൂര്‍ സമയം നില്‍ക്കാതെ അയാള്‍ കറങ്ങിക്കൊണ്ടിരുന്നു. അതിനിടയില്‍ കൈയ്യിലുള്ള പാത്രങ്ങള്‍ കൊണ്ട് പല അഭ്യാസങ്ങള്‍ കാണിക്കുകയും, പല അടുക്കുകളായി ഇട്ടിരുന്ന മേല്കുപ്പായങ്ങള് ഓരോന്നായി ഒരേ താളത്തില്‍ എടുത്തു മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. സമയം കഴിയുന്തോറും ഞങ്ങളുടെ അല്‍ഭുതം കൂടിക്കൂടി വന്നു. ഒറ്റ പ്രാവശ്യം ചുറ്റുമ്പോഴേയ്ക്കും, തലകറങ്ങാറുള്ള എനിക്ക്, മിനിറ്റുകളോളം നടത്തുന്ന ഈ പ്രകടനം ഒരു കലാരൂപമെന്നതിലുപരി മെയ്വഴക്കമുള്ള ഒരു അഭ്യാസിയുടെ പ്രകടനമായി തോന്നി.

അറബി നര്ത്തകന് തന്റെ അരമണിക്കൂര്‍ നീണ്ട കറക്കം അവസാനിപ്പിച്ചു അണിയറയിലേയ്ക്കു പോയപ്പോഴേയ്ക്കും, അടുത്ത ഐറ്റംഡാന്സുകാരി രംഗം കീഴടക്കിക്കഴിഞ്ഞു. പ്രശസ്തമായ അറബിക് ബെല്ലി ഡാന്‍സ്. ബെല്ലി തുറന്നു കാണിക്കുന്നതായതുകൊണ്ടായിരിക്കാം ആ പേരുവന്നത്. അങ്ങിനെ നോക്കിയാല്‍ ഇക്കാലത്തെ തമിഴ് സിനിമാഡാന്സുകള് എല്ലാം ബെല്ലി ഡാന്‍സ് ആയി മാറിക്കഴിഞ്ഞു!
എന്തായാലും ബെല്ലി ഡാന്‍സു മുറുകിയപ്പോള്‍ കുടുംബം പരിവാരസമേതം എഴുന്നേറ്റു.
ഇപ്പോള്‍ പോകേണ്ട, വിവിധ സംസ്കാരങ്ങളേക്കുറിച്ച് പഠിക്കാമല്ലോ എന്ന എന്റെ നിര്‍ദ്ദേശം പകുതി വഴിയ്ക്കു തൊണ്ടയില്‍ തടഞ്ഞു.
പിന്നെ താമസിച്ചില്ല, ഞാനും എഴുന്നേറ്റു.

അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു വെളിയില്‍ വന്നപ്പോള്‍ ക്രൂസ് നിര്‍ത്തിയിട്ടിരിക്കുന്നു. ചെറിയ ഗ്രാമത്തിനെ സമീപിച്ചതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടായിരുന്നു. നദിക്കരയില്‍ ചെറിയ വീടുകളും ഒട്ടകങ്ങളേയും കാണാമായിരുനു.
"എസ്നയില് എത്തിയിരിക്കുന്നു. ഇനി ഒന്നു രണ്ടു മണിക്കൂര്‍ എങ്കിലും താമസിക്കും". സെയിദ് അറിയിച്ചു.
എസ്നയില് ഞങ്ങളുടെ ക്രൂസിനു സ്റ്റോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ലോക്ക് സംവിധാനത്തില്‍ നിന്നും പുറത്തു കടക്കുവാന്‍ താമസം നേരിട്ടു. എസ്നയില് കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടി നൈല്‍ നദിയ്ക്കു കുറുകെ ഡാം പണിത് ജല നിരപ്പ് ഉയര്‍ത്തിയിരിക്കുന്നു. അതിനു കുറുകെ ക്രൂസ് കടന്നു പോകുന്നതിന് ഉണ്ടാക്കിയിരിക്കുന്ന സംവിധാനമാണ് ലോക്ക്.
എസ്ന ലോക്ക്
വളരെ ലളിതമാണ് ലോക്കിന്റെ പ്രവര്‍ത്തനം. ലോക്ക് ശരിക്കും ഒരു ചെറിയ കനാല്‍ ആണ്. അതിന്റെ ഇരു വശത്തും വാട്ടര്‍ ടൈറ്റ് ആയ രണ്ടു ഗെയ്റ്റുകള്‍ ഉണ്ടായിരിക്കും. രണ്ടു ഗെയ്റ്റുകളുടെയും ഒരു വശത്ത് ഉയര്‍ന്ന ജലനിരപ്പും ഒരു വശത്ത് താഴ്ന്ന ജലനിരപ്പും ആയിരിക്കും.
ഞങ്ങളുടെ ക്രൂസിന് ഉയര്‍ന്ന ജലനിരപ്പില്‍ നിന്നും ഏതാണ്ട് 15 അടി താഴ്ന്ന ജലനിരപ്പിലേയ്ക്കാണ് പോകേണ്ടിയിരുന്നത്.
ആദ്യം താഴ്ന്ന ജലനിരപ്പിലേയ്ക്കുള്ള ഗെയ്റ്റ് പൂര്‍ണ്ണമായും അടച്ചതിനു ശേഷം ഉയര്‍ന്ന ജലനിരപ്പിലുള്ള കവാടം തുറക്കുന്നു. നിമിഷങ്ങള്‍ക്കകം ലോക്കിനുള്ളിലെ ജല നിരപ്പ് ഉയര്‍ന്ന ജലനിരപ്പിനു തുല്യമാകും. അപ്പോള്‍ ക്രൂസ് ലോക്കിനുള്ളിലേയ്ക്കു ഓടിച്ചു കയറ്റൂന്നു. അതിനു ശേഷം പ്രവേശനകവാടത്തിലെ ഗെയിറ്റ് അടക്കുകയും ലോക്കിനുള്ളില്‍ നിന്നും താഴ്ന്ന ജലനിരപ്പിലേയ്ക്കു ഒഴുകുവാന്‍ നിര്‍മ്മിച്ചിരിക്കുന്ന വാല്വുകല് തുറക്കുകയും ചെയ്യുന്നു . അപ്പോള്‍ ലോക്കില്‍ നിന്നും ജലം, ഒഴുകി താഴ്ന്ന ജല നിരപ്പിനു സമാനമാകുന്നു. ജല നിരപ്പു താഴുന്നതനുസരിച്ച് ക്രൂസും താണുകൊണ്ടിരിക്കും.

മുകളിലത്തെ ചിത്രത്തില്‍ ഉയര്‍ന്ന ജല നിരപ്പില്‍ തന്റെ ഊഴത്തിനായി കാത്തു കിടക്കുന്ന ക്രൂസും അവിടുത്തെ ഉയര്‍ന്ന ജല നിരപ്പും, ലോക്കിനുള്ളിലെ താഴ്ന്ന ജലനിരപ്പും കാണാം

ലോക്കിനുള്ളിലെ ജലനിരപ്പ് താഴ്വശത്തെ നിരപ്പിനു സമമാകുമ്പോള്‍ ലോക്കിന്റെ താഴ്വശത്തെ കവാടം തുറക്കുകയും ക്രൂസ് ഓടിച്ചു വെളിയില്‍ ഇറക്കുകയും ചെയ്യുന്നു.

ലോക്കിന്റെ പുറത്തുകടന്ന ക്രൂസില്‍ നിന്നും എടുത്ത ചിത്രമാണ് മുകളില്‍ കാണുന്നത്. ലോക്കിനുള്ളില്‍ നിന്നും ക്രൂസ് വെളിയില്‍ ഇറങ്ങിയാന്‍ അടുത്ത ക്രൂസിനു വേണ്ടി ഇരുകവാടങ്ങളും വീണ്ടും അടക്കപ്പെടുകയായി.
ലളിതമെങ്കിലും രസകരമായി തോന്നി ലോക്കിന്റെ പ്രവര്‍ത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പല പ്രശസ്ത നദികളിലും കനാലുകളിലും ഇത്തരം സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സയിദ് പറഞ്ഞു.
എസ്നയില് കുറച്ചു സമയം താമസിച്ചുവെങ്കിലും വീണ്ടും ക്രൂസ് യാത്ര പുനരാരംഭിച്ചു.
ഇതു ക്രൂസിലെ അവാസനത്തെ ദിവസമാണ്. വൈകുന്നേരത്തോടെ ലുക്സറില്‍ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും വലിയ പുരാതന ക്ഷേത്രമായ കര്‍ണ്ണാക് ക്ഷേത്രമാണ് ഇന്നു വൈകുന്നേരത്തെ അവസാന സന്ദര്‍ശന സ്ഥലം.
കര്‍ണ്ണാക് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം രാത്രിയിലെ ലൈറ്റ് ആണ്ട് സൗണ്ട് ഷോയാണ്.കാഴ്ചക്കാരെ ചില മണിക്കൂറുകള്‍ പുരാതനലോകത്തിലേയ്ക്കു കൂട്ടികൊണ്ട് പോകുന്ന ഷോയേക്കുറിച്ച് സെയിദ് വിശദീകരിച്ചു.
സന്ധ്യായാകുവാന് ആകാംഷയോടെ ഞങ്ങള്‍ കാത്തിരുന്നു..

(അടുത്തയാഴ്ച ലുക്സര്‍ വിശേഷങ്ങള്‍..)

ഈ ആഴ്ച ഇദ്ഫു ക്ഷേത്രവും, എസ്ന ലോക്കും..
ReplyDeleteആഹാ!
ReplyDeleteസ്വയമ്പൻ പോസ്റ്റ്!
ആ നട്ടപ്പിരാന്തനെ വീഴ്ത്താനല്ലെ അച്ചായാ നർത്തകിയെ ഇറക്കിയത്!!?
അച്ചായാ..,
ReplyDeleteആ ക്ഷേത്രങ്ങള്‍ നിര്‍മിച്ചതിന്റെ സാങ്കേതിക വിദ്യയെ കുറിച്ചരിയുവാന് വല്ല വഴിയും ഉണ്ടോ?
ജയന് ഡോക്ടര്‍,
ReplyDeleteനട്സ് ഇതില്‍ വീഴുമെന്നോ? നോ..വേ..
ഷാന്‍..
എനിക്കും കൌതുകം തോന്നാതിരുന്നില്ല. ഞാന്‍ കുറച്ചു പുസ്തകങ്ങള്‍ വാങ്ങിയിരുന്നു. ഇത്തരം വിഷയങ്ങളിലേയ്ക്കു വെളിച്ചം വീശുന്ന ഒന്നും അതിലില്ല. എന്തായാലും ഒന്നു പരതി നോക്കാം. ഗൂഗിളമ്മച്ചി കനിയണം.
അച്ചായന് മംഗളത്തിലെ നോവല്‍ പോലെ , മുള്‍മുനയില്‍ നിര്‍ത്തി , തുടരുകയാനല്ലേ ?
ReplyDeleteസംഗതി കിടിലന്‍ ---പോരട്ടെ അടുത്തതും വേഗം
അവിടെ നിന്ന് ഡാന്‍സ് കാണാന്‍ , ഭാര്യ സമ്മതിച്ചില്ല അല്ലെ, അങ്ങിനെ വേണം
എന്തായാലും , പെണ്ണ് പിള്ളയുടെ അടി കിട്ടുന്നതിനു മുമ്പേ സ്ഥലം വിട്ടു അല്ലെ,
സതോഷമായി ........
'ഇപ്പോള്‍ പോകേണ്ട, വിവിധ സംസ്കാരങ്ങളേക്കുറിച്ച് പഠിക്കാമല്ലോ എന്ന എന്റെ നിര്‍ദ്ദേശം പകുതി വഴിയ്ക്കു തൊണ്ടയില്‍ തടഞ്ഞു.
ReplyDeleteപിന്നെ താമസിച്ചില്ല, ഞാനും എഴുന്നേറ്റു.'
ഹും..ബാക്കി ബെല്ലി ഡാൻസൊക്കെ ബഹറൈനിൽ ചെന്നിട്ട് ഏതേലും ഹോട്ടലിലെ മുജറയിൽ നിന്ന്..ഇങ്ങനെ ആശ്വസിച്ച് എഴുന്നേറ്റു..അല്ലേ
ഇദ്ഫു ക്ഷേത്രത്തിനും പരിസരങ്ങള്‍ക്കും ഒരു ചെറിയ നാടന്‍ ടച്ച് തോന്നുന്നു ....ശ്രീകോവിലും പ്രദക്ഷിണവഴിയില്‍ കല് ത്തൂണുകളുകളുമൊക്കെയായിട്ട്..........
ReplyDeleteഅച്ചായാ ....വിവരണം എന്നും പോലെ കുറെ പുതിയ അറിവുകള്‍ കിട്ടി .
ReplyDelete''പ്രശസ്തമായ അറബിക് ബെല്ലി ഡാന്‍സ്''.അച്ചായനും പിന്നെ ,നട്സ് ഇത് ഒന്നും അവിടെ കണ്ടിട്ടേ ഇല്ല ??? ആ ബെല്ലി dancer അറിയുനുവോ???അവര്‍ എത്ര ഫേമസ് ആയി ഈ പോസ്റ്റില്‍ കൂടി അല്ലേ?ഇതൊക്കെ ഒരു യാത്രയുടെ ഭാഗം ത്തനെ .അവരെയും ഇതില്‍ കൂടെ കൂട്ടിയതും നന്നായി ..അവരുടെ ആ താളം അത്ര എളുപ്പം ചെയ്യാന്‍ എല്ലാവര്ക്കും ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ സമ്മതിക്കില്ല ...ഇവിടെ എനിക്ക് അറിയുന്ന രണ്ടു ഇംഗ്ലീഷ് friends ഈ ക്ലാസിനു പോയി .രണ്ടു ആഴ്ച കട്ടില് കിടപ്പ് ആയിരുന്നു .ഉളുക്ക് മാറി കഴിഞ്ഞപോള്‍ ബെല്ലി ഡാന്‍സ് എന്ന് ചോദിച്ചാല്‍ അവര്‍ പേടിച്ചു ഓടും ......
യാസീദ്,
ReplyDeleteഅങ്ങിനെയൊക്കെ പച്ചയ്ക്കു പറയാമോ..
സിജോ,
സംസ്ക്കാരങ്ങളേക്കുറിച്ചുള്ള പഠനങ്ങള്‍ക്കു സ്ത്രീകള്‍ക്കു വല്യ താല്‍പ്പര്യമില്ല.
ജയലക്ഷ്മി,
ഉം..പടത്തില്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നതാ. ഇന്ന് ആ വിശ്വാസങ്ങളും ആചാരങ്ങളും ആരും തുടരാത്തതുകൊണ്ടാവാം, ഒരു നിര്‍ജ്ജീവതയാണ് അവിടെയെല്ലാം..
സിയാ,
@അച്ചായനും പിന്നെ ,നട്സ് ഇത് ഒന്നും അവിടെ കണ്ടിട്ടേ ഇല്ല ???
പ്രശ്നം ഉണ്ടാക്കിയേ അടങ്ങൂ അല്ലേ..
സകലമാന്യസുഹൃത്തുക്കളെ, ഇനി മുതല്‍ ഞാന്‍ “നട്ട്സ്” എന്നപേരില്‍ അറിയപ്പെടുന്നതല്ല, മാത്രമല്ല ഇനിമുതല്‍ ആരും ദയവായി “നട്ട്സ്” എന്ന പേര് വിളിച്ച് സംബോധന ചെയ്യരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു....
ReplyDeleteഅല്ലെങ്കില്‍ തന്നെ ആകെ പേര് ചീത്തയാണ്. nuts എന്നെഴുതി ഗൂഗ്ഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന image തന്നെ അതിന് കാരണം.
എല്ലാവരും വന്ന് ബെല്ലി ഡാന്‍സറെ കണ്ടു..അവസാനം കുറ്റം മുഴുവന്‍ എനിക്കും.
ആരൊക്കെയാണ് എന്നോട് അച്ചായന് ഈജിപ്ത് യാത്രവിവരണം എഴുതാന്‍ പോയപ്പോള്‍ ബെല്ലി ഡാന്‍സറെ കണ്ടെങ്കില്‍ അതിന്റെ ചിത്രം ഇടാന്‍ ദയവായി അച്ചായനോട് പറയണമെന്ന് പറഞ്ഞത്????
ആ പേരുകള്‍ ഞാന്‍ പരസ്യമാക്കിയാല്‍ ബൂലോകത്തെ പല മാന്യന്മാരുടെയും മുഖംമൂടി ഇവിടെ അടര്‍ന്ന് വീഴും.......
അച്ചായോ....പിള്ളേര്‍ക്ക് ഇത്രയും മതി..ബാക്കി ഞാന്‍ നേരില്‍ വന്ന് വാങ്ങിച്ചോളാം.
http://www.youtube.com/watch?v=ikj8aSlWaQw&feature=channel
ReplyDeleteഅച്ചായന്, പറഞ്ഞ തു കൊണ്ട് പ്രശ്നം ഉണ്ടാക്കി തന്നെ പോകാം ...അതും നല്ല ഒരു സ്ഥാനം ആണ് ...പ്രശ്നം ഉണ്ടാക്കാനും ഒരു ആള് വേണമല്ലോ ?
ReplyDeleteനട്ടപിരാന്തന്, ..എന്ന പേരിനെ ചെറുതായി ഞാന്‍ ഇവിടെ പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു ..പേര് മാറ്റിയാല്‍ ഇതിനു ചേരുന്ന വേറെ ഒരു പേര് കിട്ടാനും വലിയ ബുദ്ധിമുട്ട് ആവും ട്ടോ .അത് കൊണ്ട് ഞാന്‍ എന്തായാലും ഈ പേരില്ഇനി സംബോധന ചെയുന്നില്ല എന്നും തീരുമാനിച്ചു ..
ഇനി അച്ചായന് കാര്യംപറയൂ .... ഇവരെ ഒന്നും അവിടെ കണ്ടിട്ടേ ഇല്ല ???പാവം ആ dancer അറിയുനുവോ ?ഇവിടെ അവരെ ചൊല്ലി വഴക്കും തുടങ്ങി .....
@സകലമാന്യസുഹൃത്തുക്കളെ, ഇനി മുതല്‍ ഞാന്‍ “നട്ട്സ്” എന്നപേരില്‍ അറിയപ്പെടുന്നതല്ല, മാത്രമല്ല ഇനിമുതല്‍ ആരും ദയവായി “നട്ട്സ്” എന്ന പേര് വിളിച്ച് സംബോധന ചെയ്യരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു....
ReplyDelete‘നട്സ്’ മലയാളീകരിച്ച് ‘കുരു’ അല്ലങ്കിൽ ‘അണ്ടി’ (അണ്ടിപരിപ്പ്) എന്നൊക്കെ പേരു മാറ്റാവുന്നതാണ്
ക്ഷേത്രത്തിലെ ശില്പചാരുത ഗംഭീരം തന്നെ...
ReplyDeleteബെല്ലി ഡാൻസ് കണ്ടപ്പോൾ സംസ്കാരം പഠിക്കാൻ കൊതി തോന്നിയല്ലേ.. കൊള്ളാം.. കൊള്ളാം.. പോസ്റ്റ് നന്നാവുന്നുണ്ട്
ReplyDeleteഅപ്പോള്‍ ബെല്ലി ഡാന്‍സ് ചര്‍ച്ചാ വിഷയം തന്നെയാണ് ല്ലേ നട്സേ...( സോറി എന്തൊക്കെ സംഭവിച്ചാലും ഇനി ആ പേര് മാറ്റാനാവില്ല...)
ReplyDeleteപിന്നെ..ആ യൂട്യൂബ് ലിങ്ക് പലരേയും വഴി തെറ്റിച്ച് ഈജിപ്റ്റിലെത്തിക്കും...
സിയ,
കണ്ടിട്ടില്ലേന്നു ചോദിച്ചാല്‍.....
സത്യം പറഞ്ഞാല്‍....
ഊങും...പറയില്ല..
സിജോ..
അപ്പോ ആ പേര് മലയാളത്തിലഅക്കി ഉപയോഗിക്കാം അല്ലേ..
ബികെപി.,
യേസ്, മനോഹരം തന്നെ..
ഇത്തവണത്തെ പോസ്റ്റില്‍ നേരത്തെ എത്തി....
ReplyDeleteനന്ദി അച്ചായാ...
അച്ചായോ, പണ്ട് നമ്മുടെ മൊട്ട ജോയ് സാറിന്റെ ഹിസ്റ്ററി ക്ലാസ്സില്‍ ഇരുന്നത് ഓര്‍മവന്നു. നല്ല പോസ്റ്റ്.
ReplyDeleteപിന്നെ നട്സേട്ടാ, അങ്ങ് ഇത്രേം വിഷമിച്ചു ഈ ഉള്ളവന് കണ്ടിട്ടില്ലല്ലോ? എന്തേ ഇങ്ങനെയൊക്കെ? ഹോട്ട് സെര്‍ച്ചില്‍ വന്ന പടം കണ്ടു പെണ്ണുംപുള്ള പിണങ്ങിയോ? അങ്ങനാണേല്‍ നമ്മുടെ സിജോ പറഞ്ഞപോലെ അങ്ങ് മലയാളീകരിക്കാം. എന്തേ? പുള്ളിക്കാരിക്കു സന്തോഷമാകട്ടെ. അല്ല പിന്നെ. ഇപ്പൊ എനിക്ക് ഒരു സംശയം. ഞാന്‍ "നട്സ്" എന്ന് സംബോധന ചെയ്തു വിളിച്ചത് കൊണ്ടാണോ ആവോ എന്റെ പുതിയ പോസ്റ്റ് കാണാന്‍ വരാത്തത്!!!!! ങേ? ആണോ?
എന്താ സജിമാഷെ....ഈ പിള്ളേര്‍ക്ക് ഒരു ഹ്യൂമര്‍ സെന്‍സ് ഇല്ലാത്തത്....
ReplyDeleteഞാന്‍ നട്ട്സ് അല്ല.....
ഞാനോരു കാക്കത്തൊള്ളായിരം “നട്ട്സ്” ആണ്. അതിനെ മലയാളിവല്ക്കരിക്കുന്നതിനെക്കാള് നല്ലത് പഴയ നട്ട്സ് തന്നെയാണ്.
നട്ട്സ് വീണ്ടും റീലോഡഡ്...

ഇദ്ഫു ക്ഷേത്രവും വിവരണങ്ങളും ശരിക്കും കൊതിപ്പിച്ചു. എസ്ന ലോക്കും ആദ്യമായാണ് കേള്‍ക്കുന്നത്.
ReplyDelete"എന്തായാലും ബെല്ലി ഡാന്‍സു മുറുകിയപ്പോള്‍ കുടുംബം പരിവാരസമേതം എഴുന്നേറ്റു..." കഷ്ടമായി പോയി. ഞങ്ങള്‍ക്ക് കൂടി കുറച്ച് സംസ്കാരങ്ങളെ കുറിച്ച് അറിയാനുള്ള വഴിയാണല്ലോ പുള്ളിക്കാരി അടച്ച് കളഞ്ഞത്!!!
സജി ഇപ്പോ പഠിച്ച് വെച്ചിരിക്കുന്ന സംസ്കാരങ്ങള്‍ തന്നെ അധികമാണെന്ന് ശ്രീമതിക്ക് മനസ്സിലായി അല്ലേ... :)
മണിക്കൂറുകള്‍ പുരാതനലോകത്തിലേയ്ക്കു കൂട്ടികൊണ്ട് പോകുന്ന ഷോയേക്കുറിച്ച് അറിയാന്‍ ക്ഷമയില്ല മാഷേ..
അച്ചായോ....പതിവ് പോലെ കലക്കി.
ReplyDeleteപിന്നെ "തൂണുകളുടെ വലിപ്പവും അതിലെ ചിത്രപ്പണികളും ആരെയും അഭുതപ്പെടുത്താതിരിക്കില്ല" പക്ഷെ നമ്മടെ ബെലൂരില്‍ എല്ലാം ഉള്ള വര്‍ക്ക് വെച്ച് നോക്കുമ്പോ ഇത് അത്ര കിടു ആണോ ? (ഞാന്‍ ഓവര്‍ ഇന്ത്യന്‍ ഫാന്‍ ആയത് കൊണ്ട് അല്ല ഇന്ത്യന്‍ വര്‍ക്കുംമായി താരതമ്യം ചെയുന്നതു, ട്ടാ.)
പിന്നെ, ആ ബെല്ലി കുട്ടി എന്നെ അനേഷിച്ചോ ? ;)
കണ്ണനുണ്ണി
ReplyDeleteനന്ദി
ആളവന്താന്
നാട്സ്സിനു ഇതൊന്നും പ്രശ്നം അല്ലെന്നു മനസിലായില്ലേ.
നട്സ്
ഇതെല്ലാം മൊട്ട തലയില്‍ വിരിയുന്ന കുട്ടകളികള്‍ ആണെന്ന് അറിയാമേ
പൊറാടത്ത്
അടുത്ത ആഴ്ചയില്‍ ആ ഷോയേക്കുറിച്ച്. ഈ ആഴ്ചയിലെ ഷോ ഇഷ്ടപ്പെട്ടല്ലോ അല്ലെ ?
കേപ്ടന്‍
വിജയ നഗര സാമ്രാജ്യം 15-16നൂടാണ്റ്റില് ആയിരുന്നു എന്നോര്‍ക്കണം . വെറും 500 കൊല്ലം മുന്‍പ്.
ഇത് 2200 കൊല്ലം മുന്‍പും..
അതാണ് ഇതിന്റെ മഹത്വം
പറഞ്ഞു കേട്ടതിലെല്ലാം ഒരുപാടു നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു ഈജിപ്റ്റിലെ പുരാതനക്ഷേത്രങ്ങള്‍ അച്ചായന് അതെല്ലാം ലളിതമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.
ReplyDeleteഓ...ദാറ്റ് ഈസ് ദി പോയന്റ് !! താങ്ക്സ് അച്ചായ.
ReplyDeleteഎല്ലാ തവണയും പോലെ സൊയമ്പൻ..
ReplyDeleteഅണ്ണൻ ഒരു ഫാഗ്യജാതകൻ തന്നെ..!
അച്ചായാ അടിപൊളി വിവരണം, കാഴ്ചകള്‍. ബെല്ലി ഡാന്‍സിന്റെ അവസാനം കുടുംബത്തോട് പറഞ്ഞ വാചകം വായിച്ചു ചിരിച്ചു മരിച്ചു... :-)
ReplyDelete