സജി മാര്‍ക്കോസ് ( ബഹറിന്‍ )
ഉറങ്ങുന്നതിനു മുന്‍പ് അഷ്റഫ് കെയിറോയില്‍ നിന്നും വിളിച്ചു. യാത്രയുടെ ക്രമീകരണം നേരത്തെ തീരുമാനിച്ചതില്‍ നിന്നും ചെറുതായി ഒന്നു മാറ്റിയിരിക്കുന്നു. അലക്സാണ്ഡ്രിയായില് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം അസ്വാനില്‍ എത്തുവാനായിരുന്നു ടൂര്‍ പ്ലാന്‍ ചെയ്തിരുന്നത്. രാത്രി മുഴുവന്‍ ട്രെയിനില്‍ ഇരിക്കണം. ഉറങ്ങുവാന്‍ സൌകര്യപ്രദമായ ഹാഫ് ബോര്‍ഡിങ് ഫെസിലിറ്റിയില്‍ ലക്ഷ്വറി കോച്ച് ആണെന്നും കുടുംബമായി സുരക്ഷിതമായി യാത്ര ചെയ്യാന്‍ അസൌകര്യമുണ്ടാവില്ല എന്നുമാണ് പറഞ്ഞിരുന്നത്.
ഐറിനേയും എഡ്വിനേയും ട്രെയിനില്‍ യാത്ര ചെയ്യിക്കാമല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നു.
എഡ്വിന്റെ ആഗ്രഹം മൂലം ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവധിക്കാലത്ത്, എറണാകുളത്തു നിന്നും കോട്ടയം വരെ ഒരു പാസഞ്ചര്‍ ട്രയ്നില്‍ യാത്ര ചെയ്തിരുന്നു. തിരക്കും ചൂടും നിമിത്തം ആ യാത്ര വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, സീറ്റു കിട്ടി ശരിയ്ക്കും ഇരുന്നപ്പോഴേയ്ക്കും ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്രതീക്ഷിതമായി ഇത് നല്ലൊരവസരമാണെന്നു കരുതിയിരുന്നതാണ്. എങ്കിലും അവസാനം നിമിഷം പദ്ധതി മാറ്റുകയായിരുന്നു.
ബന്യാമിന്റെ അക്കാഡമി അവാര്‍ഡ് കിട്ടിയ നോവലിന്റെ പുറം ചട്ടയില്‍ ഒരു വാചകമുണ്ട്,”നമ്മള് അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ്“. ചെറുപ്പത്തില്‍ കടന്നു പോയതും ഓര്‍മ്മയില്‍ നില്ക്കുന്നതുമായ അനുഭവങ്ങള്‍ മക്കള്‍ ഇഷ്ടപ്പെടും എന്നു പലപ്പോഴും വിചാരിക്കാറുണ്ട്. പക്ഷേ, നമ്മുടെ പല അനുഭവങ്ങളും മക്കള്‍ക്കു കെട്ടുകഥകളേക്കാള്‍ അവിശ്വസനീയവും, വിലകുറഞ്ഞതുമാണ്.
കുറച്ചുനാള്‍ മുന്‍പ് അവധിക്കു പോയപ്പോള്‍ ഒരു ദിവസം എഡ്വിന്റെ കൂടെ നടക്കാന്‍ പോയി. പത്താം ക്ലാസുവരെ പഠിച്ച സ്കൂളിലേക്കുള്ള ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. നാലു കിലോമീറ്റര്‍ കാണും. ഏലക്കാടിന്റെ നടുവിലൂടെയുള്ള വഴിയ്ക്കു ഇന്നും കാര്യമായ മാറ്റമൊന്നും ഇല്ല. പണ്ട്, രാവിലത്തെ ജോലിയൊക്കെ തീര്‍ത്ത് സ്കൂളിലേയ്ക്കു പോകുമ്പോള്‍ മിക്കവാറും താമസിച്ചു പോകും. മന്നാംകുന്നില് ഒരു പോസ്റ്റ് ആപ്പിസ് ഉണ്ട്. ഞങ്ങള്‍ പോകുമ്പോള്‍ അത് എന്നും തുറന്നിരിക്കും. സ്ഥലം കവര്‍ന്നെടുത്ത മലയാളികളികളുടെ നിരന്തര ഭീഷിണിമൂലം മാനസിക നില തകര്‍ന്ന് ആത്മഹത്യ ചെയ്ത മന്നാന്‍ രാജേന്ദ്രന്റെ വീട്ടിലാണ് പോസ്റ്റ് ആപ്പിസ്. പോസ്റ്റ് മാസ്റ്റര്‍, അഥവാ മാഷ് എന്നും പുറത്തു നില്ക്കുന്നുണ്ടാവും. കത്തുകള്‍ കാര്യമായി വരാറില്ല. വീടും നാടും ഉപേക്ഷിച്ച കുടിയേറ്റ കര്‍ഷകര്‍ക്ക് ആര് കത്തയക്കാന്‍!.
"മാഷേ സമയം എത്രയായി?" പതിവുചോദ്യം
"ഒന്‍പതു കഴിഞ്ഞു"
അയ്യോ പത്തായി! പിന്നെ ഒരു ഓട്ടമാണ്. ഒന്പതുകഴിഞ്ഞാല് ഒന്പതേകാലും, ഒന്‍പതരയും ഉണ്ടെന്നു മനസിലായതു പിന്നെയും എത്രയോ കാലം കഴിഞ്ഞാണ്. ഓടുന്ന ഓട്ടത്തിനിടയില്‍ അടുത്തുള്ള ഏലച്ചെടിയുടെ ചുവട്ടില്‍ നില്ക്കും. നീണ്ട ഇലയില്‍ ഒന്ന് ചുരുട്ടി കെട്ടിയിടും,
"പള്ളിക്കൂടത്തില്‍ നിന്നും അടി കിട്ടിയില്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ നിന്നെ അഴിച്ചുവിടാം കെട്ടോ"!
അടിയില്‍ നിന്നും രക്ഷിക്കാനുള്ള ജോലി ഏലച്ചെടിയെ ഏല്പിച്ചു പിന്നേയും ഓടും.
തിരിച്ചുവരുമ്പോള്‍, ഏല്പിച്ച ജോലി ചെയ്യാത്ത ഏലത്തിന്റെ ഇലയിലെ കെട്ട് അഴിയാതെ കിടക്കും.
വഴിയരികിലെ മിക്ക ഏലത്തിന്റേയും ഇലകളില്‍ അഴിയാത്ത കെട്ടുകളുണ്ടാവും. കരുവാളിച്ച പാടുകള്‍ കുട്ടികളുടെ തുടയിലും.
ഇക്കഥകളെല്ലാം പറഞ്ഞു ഞങ്ങള്‍ നടന്നു.
തോടിനു കുറുകെയുള്ള ഒറ്റത്തടിപ്പാലവും, അക്കരെ മലയിലെ പ്ലെയില്‍ പാറയും കണ്ടു ഞങ്ങള്‍ സ്കൂളിന്റെ വരാന്തയില്‍ എത്തി.
ഒരു തമാശയ്ക്ക് ഹെഡ് മാസ്റ്ററുടെ മുറിയില്‍ കയറി.
"ഞാന്‍ ഈ സ്ക്കൂളിലെ അദ്യത്തെ ബാച്ചില്‍ പഠിച്ചിരുന്നതാണ്"
"വരൂ, ഇരിക്കൂ" സാറിനു സന്തോഷം
"ആ വര്‍ഷത്തെ ടോപ്പ് സ്കോറര്‍ ആയിരുന്നു"
"ഉവ്വോ.."
അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റു. ഇടതു വശത്തെ അലമാരിയുടെ പിന്നില്‍ ഒട്ടിച്ചിരിക്കുന്ന ലിസ്റ്റില്‍ നോക്കി. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടികളുടെ പേരു വിവരങ്ങള്‍.
ഏറ്റവും മുകളില്‍ എന്റെ പേര്.
മനസില്‍ ഇരുളടഞ്ഞ ഏതോ കോണില്‍ കിഴക്കന്‍ കാറ്റടിച്ചു നനഞ്ഞു ക്ലാസുമുറിയും, പുതിയ പുസ്തകത്തിന്റെ മണവും.
തിരുച്ചുനടക്കുമ്പോള് ഞങ്ങള്‍ രണ്ടാളും ക്ഷീണിച്ചിരുന്നു.
അന്നത്തെ അവസ്ഥകള്‍ എല്ലാം അല്പം പെരുപ്പിച്ചു പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ അവന് പറഞ്ഞു,
"സീ പപ്പ, യു ആര് ദി സണ്‍ ഓഫ് എ ഫാര്‍മര്‍, ബട്ട് ഐ അം നോട്ട്!
ആന്‍ഡ്, ഈഫ് ഐ വേര് യൂ, ...."
ബാക്കി പറയാന്‍ ഞാന്‍ അനുവദിച്ചില്ല.
അതെ 'നമ്മള് അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ്'
താമസിച്ചാണ് ഡ്രൈവര്‍ എത്തിയത്. തിരിച്ചു കെയിറോയിലേക്കാണ് യാത്ര. സാവധാനമാണ് യാത്ര ചെയ്തത്. വൈകുന്നേരമായപ്പോഴേക്കും കെയിറോയില്‍ എത്തി. ഇനി ഇന്ന് വിശ്രമം. അലക്സാണ്ഡ്രിയായിലെ താമസം തൃപ്തികരമായിരുന്നില്ല എന്നു പരാതി പറഞ്ഞതുകൊണ്ടാവാണം, ഭേദപ്പെട്ട ഹോട്ടലില്‍ ഒരു സ്യുട്ട് തന്നെ തരപ്പെടുത്തിയിരുന്നു. ഹോട്ടല്‍ ട്രയംഫ്.

ഹോട്ടലിന്റെ റെസ്റ്റാറെന്റില്‍ മിതമായ വിലയില്‍ നല്ല ഭക്ഷണം. ഇതാണു വില സൂചികയുള്ള ഹോട്ടലിന്റെ ഗുണം. ആളെകണ്ട് വില പറയുന്ന സമ്പ്രദായം ഇവിടെയില്ല. ഈജിപ്റ്റിലെ മറ്റെല്ലാ ഹോട്ടലിലും, കഴിക്കാന്‍ ചെല്ലുന്നവരെ ആശ്രയിച്ച് വിലയും മാറും. ഭക്ഷണമാണെങ്കില്‍ ഒരു ഗുണവും ഉണ്ടാവില്ല.
പുറത്ത് നല്ല സുഖകരമായ തണുപ്പ്. രാത്രിയില്‍ അല്പ സമയം നടക്കാന്‍ ഇറങ്ങി. രാത്രി 9 മണി ആയിട്ടും നിരത്തില്‍ ധാരളം കോളേജു കുട്ടികള്‍ ഉണ്ടായിരുന്നു. എന്തൊക്കെയോ സാഹാഹ്ന ക്ലാസുകള്‍ നടകുന്നുണ്ടെന്നു തോന്നുന്നു. റോഡ് നിറഞ്ഞ് വാഹനങ്ങള്‍ ഓടുന്നു. കെയിറോ പട്ടണത്തിനു രാത്രിയും പകലും ഒരുപോലെ തന്നെ.
തിരിച്ചു നടന്നു. അസ്വാനിലേക്കുള്ള ഫ്ലൈറ്റ് 5 മണിക്ക് ആണ്. മൂന്നരയ്ക്കു ഡ്രൈവര്‍ വരും.
ഡ്രൈവറിന്റെ കൈയ്യില്‍ ഞങ്ങള്‍ക്കുളള ഫ്ലൈറ്റ് ടിക്കറ്റ് ഉണ്ടായിരുന്നു. രാവിലെ ഞങ്ങള്‍ റൂം ചെക് ഔട്ട് ചെയ്യുമ്പോള്‍ റിസപ്ഷനില്‍ നിന്നും നാലു പാര്‍സല്‍ തന്നു, ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം!
ഒരു മണിക്കൂര്‍ ഫ്ലൈറ്റ് യാത്ര അസ്വാനിലേക്ക്. നൈല്‍ നദിയുടെ തീരത്തുള്ള ചെറിയ പട്ടണം. ഇരുപതില്‍ താഴെ യാത്രക്കാരേയും കൊണ്ട് കൊച്ചു വിമാനം അസ്വാന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. എയര്‍പോര്‍ട്ട് എന്നു പറയാന്‍ ഒന്നും ഇല്ല. റണ്‍വേ തീരുന്നിടത്തു ഒരു കൊച്ചു കെട്ടിടം. ഒരു വലിയ ട്രോളിയില്‍ ഞങ്ങളുടെ മുന്‍പിലൂടെ ലഗ്ഗേഗ് വലിച്ചുകൊണ്ട് പോകുന്നു.
പുറത്തു കടന്നപ്പോല്‍ മെലിഞ്ഞ ചെറുപ്പക്കാരന് പേരു വിളിച്ചുകൊണ്ട് ഓടിവന്നു,
“ഐ ആം സെയിദ്, യുവര്‍ ഗൈഡ്. ഐ വില്‍ ബി വിത് യൂ ടില്‍ ദി എന്‍ഡ് ഓഫ് യുവര്‍ ട്രിപ്“
വെളിയില്‍ പുതിയ ഡ്രൈവറും ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ആദ്യമായിട്ടാണ് ചുരുണ്ട മുടിയും കറുത്ത നിറവുമുള്ള ഒരു ആഫ്രിക്കകാരനെ ഇവിടെ കാണുന്നത്. ഈജിപ്റ്റുകര് പൊതുവെ വെളുത്ത നിറമുള്ള, മദ്ധ്യ പൂര്‍വ്വ ദേശക്കാരുടെ മുഖപ്രകൃതിയുമുള്ളവരാണ്. എന്നാല്‍, സുഡാനികളുടെ രീതിയായിരുന്നു ഡ്രൈവര്‍ അയ്മന്റേത്.
നേരെ അസ്വാന്‍ ഹൈ ഡാമിലേക്കായിരുന്നു ആദ്യത്തെ യാത്ര. നൈല്‍ നദിയ്ക്കു കുറുകെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്പ്പദനത്തിനുമായി 1970ല്‍ പണി കഴിപ്പിച്ചതായിരുന്നു അസ്വാന്‍ ഹൈ ഡാം. ഡാമിന്റെ നിര്‍മ്മാണം വഴി ഈജിപ്റ്റിനു ലഭിച്ച വിശാലമായ തടാകമാണ് ലേക് നാസര്‍.

ലേക് നാസറിന്റെ തീരത്തെ കാഴ്ചകളൊന്നും ആസ്വാദ്യകരമായി തോന്നിയില്ല. ഈജിപ്റ്റിന്റെ ഭൂപ്രകൃതി അനുസരിച്ച് ഹൈ ഡാം ഒരു അല്‍ഭുതം തന്നെയാണെങ്കിലും സന്ദര്‍ശകരെ ആകര്‍ഷിക്കാവുന്ന തരത്തിലുള്ള ഒരു നിര്‍മ്മിതി ആയിരുന്നില്ല അത്. അതേസമയം വൈദ്യുതി ഉല്‍പ്പാദനത്തിലും കാര്‍ഷിക മേഖലയിലും ഹൈഡാം കാര്യമായ സംഭാവനകള്‍ ചെയ്യുന്നുമുണ്ട്.
ഫിലേ ടെമ്പിള്‍ ആയിരുന്നു അടുത്ത സ്ഥലം. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഒരു ചെറിയ ബോട്ടു ജെട്ടിയില്‍ എത്തി. സഞ്ചാരികളേയും കാത്ത് അനേക ബോട്ടുകള്‍ ലേക് നാസറിലെ ആ ചെറിയ ജെട്ടിയില്‍ കിടക്കുന്നുണ്ടായിരുന്നു.
എതാണ്ട് അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ആള്‍താമസമില്ലാത്ത ഒരു ചെറിയ ദ്വീപ് കാഴ്ചയില്‍പ്പെട്ടു. അസ്വാനിലെ, പിങ്കു നിറമുള്ള ഗ്രാനൈറ്റു കൊണ്ട് പണിത ടെമ്പിള്‍, ബോട്ടില്‍ നിന്നും നന്നായി കാണാമായിരുന്നു.

സെയിദിന് ചരിത്രമൊക്കെ ഞങ്ങളൊട് വിശദമായി പറയണമെന്ന് ഉണ്ട്. പക്ഷേ, ഭാഷയുടെ പ്രശ്നം നന്നായി ഉണ്ടെന്നു തുടക്കത്തില്‍തന്നെ മനസിലായി.
"ഐ വില്‍ ടെല്‍ യു സംതിങ്". എപ്പോഴും സെയിദ് തുടങ്ങുന്നത് അങ്ങിനെയാണ്.
"ദാറ്റ് സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍" ഇങ്ങനെ പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്യും.
പിന്നീട് പറയാന്‍ മാറ്റിവച്ച കഥകള്‍ മാത്രം പറഞ്ഞാല്‍ അതു കേട്ടു തീരണമെങ്കില്‍ വീണ്ടും ഒരു മാസമെങ്കിലും ഞങ്ങള്‍ ഈജിപ്റ്റില്‍ താമസിക്കേണ്ടി വരും. കാരണം ആ കഥ പറയുമ്പോള്‍ മറ്റു പല ഉപകഥകളും കയറി വരും. സ്വാഭാവികമായും സെയിദ് തുടരും,
"ദാറ്റ് സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍"
പിന്നെ പിന്നെ ഞങ്ങള്‍ തന്നെ പറഞ്ഞു
"ദാറ്റ് സ്റ്റോറി, യൂ ക്യാന്‍ ടെല്‍ അസ് ലേയ്റ്റര്‍, സെയിദ്. നോ പ്രോബ്ലം"
ടെമ്പിളിനു മുന്നിലെത്തിയപ്പോള്‍ സെയിദ് തുടങ്ങി.
"യൂ നോ ദി റിയല്‍ സ്റ്റോറി ബിഹൈന്‍ഡ് ദിസ് ഫിലേ ടെമ്പിള്‍?" ഇത്തവണ മുഴുവനും പറയാന്‍ തന്നെ തീരുമാനിച്ച മട്ടാണ്.
ഈ ടെമ്പിള്‍ പണിതിരുന്നത് ഇവിടെ ആയിരുന്നില്ല എന്നും ഹൈഡാം പണിതപ്പോള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിപ്പോയ ഫിലേ ദ്വീപില്‍ നിന്നും ഈ ക്ഷേത്രം അരകിലോമീറ്റര്‍ ദൂരെയുള്ള അഗിലിക്ക ദ്വീപിലേയ്ക്ക് പറിച്ചു നട്ടു എന്നും സയിദ് പറഞ്ഞപ്പോള്‍ തികച്ചും അവിശ്വസനീയമായിതോന്നി. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്, അഗിലിക്ക ദ്വീപിലാണ്.
കൂറ്റന്‍ തൂണുകളും ഒറ്റക്കല്ലില്‍ കൊത്തിയ അനവധി ശില്പങ്ങളും ഉള്ള അതിപുരാതന ക്ഷേത്രം ഒരു കേടുപാടും കൂടാതെ പറിച്ചു നട്ടിരിക്കുന്നു.
യുനെസ്കോയുടെ സഹായത്തില്‍, ക്ഷേത്രം മാത്രമല്ല, അതിന്റെ ചുറ്റുപാടുകളും അതുപോലെ തന്നെ പുന:സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെന്ന് സെയിദ് അഭിമാനത്തോടെ പറഞ്ഞു.

ഒന്‍പതു വര്‍ഷം നീണ്ടു നിന്നു, അതി സങ്കീര്‍ണ്ണവും അത്യന്തം ശ്രമകരവുമായിരുന്ന ഈ ക്ഷേത്രത്തിന്റെ “പറിച്ചു നടീല്‍”. വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന ഫിലേ ദ്വീപിനു ചുറ്റും ഒരു കോഫര്‍ ഡാം നിര്‍മ്മിച്ച് അതിനകത്തെ വെള്ളം വറ്റിച്ചു കളയുകയായിരുന്നു ആദ്യ പടി. പിന്നീട് ഓരോ കല്ലും ഇളക്കിയെടുത്തു നമ്പര്‍ ഇട്ട് പുതിയ സ്ഥലത്ത് എത്തിച്ചു. പഴയ ടെമ്പിളില്‍ നിന്നും കാര്യമായ വ്യത്യാസമില്ലത്ത 'പുത്തന്‍ പുരാതന' ക്ഷേത്രം 1980ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.

ഹോറസ് ദേവന്റെ മാതാവായ ഇസിസ് ദേവിയുടെ പേരിലുള്ള ഏറ്റവും വലിയ ക്ഷേത്രമാണിത്. വലിയ ഉയരമുള്ള വാതിലുകളിലൂടെ പല അറകള്‍ കടന്നാല്‍ ഏറ്റവും അകത്തു ശൂന്യമായ ഒരു കൊച്ചു മുറി. അതിനകത്തായിരുന്നു ദേവിയുടെ പൂജയും മറ്റു മതപരമായ ചടങ്ങുകളും നടത്തിയിരുനത്.
പിന്നില്‍ ഇരു വശത്തും അനവധി തൂണുകളുള്ള അതി വിശാലമായ ഒരു ഗ്രൌണ്ട്.

ക്ഷേത്രത്തിലായാലും മാര്ക്കെറ്റിലായാലും, കുട്ടികള്‍ക്കു വേണ്ടതു കൌതുകമുള്ള കാഴ്ചകള്‍തന്നെ. ഇതിനുവേണ്ടി ഈജിപ്റ്റു വരെ പോകേണ്ടകാര്യമില്ല, നോക്കൂ, ഈജിപിറ്റിലെ അതിപുരാതനമായ ഫിലേ ടെമ്പിളിനു മുന്നില്‍ നാലു വയസുകാരിയെ ആകര്‍ഷിച്ച കാഴ്ചയെന്തെന്ന്!

തിരിച്ചു ബോട്ടില്‍ മറുകരയ്ക്ക് പോകുമ്പോള്‍, അങ്ങു ദൂരെ മറ്റൊരു കുന്നിന്റെ മുകളില്‍ പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം കാണാമായിരുന്നു. അതെന്താണെന്നു ചോദിച്ചപ്പോള്‍ സയിദ് ഒന്ന് ആലോചിച്ചിട്ടു പറഞ്ഞു....

(തുടരും..)
thanks achaya............
ReplyDeleteപേരൂരാന്‍,
ReplyDeleteനന്ദി.
കരയിലൂടെയുള്ള യാത്ര അവസാനിച്ചു. ഇനി നൈല്‍ ക്രൂസിലേക്കാണ്.
ദാറ്റ് സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍
ReplyDeleteരസകരം.തുടരൂ....
അച്ചായാ ആ ക്ഷേത്രം അവിടെ നിന്നും പറിച്ചു നടുന്നതിനെ കുറിച്ച് ഡിസ്കവറി ചാനലില്‍ ഒരു ഡോക്യുമെന്ററി കണ്ടതായി ഓര്‍ക്കുന്നു.
ReplyDeleteബാകി കൂടി വരട്ടെ ....കാത്തിരിക്കുന്നു നല്ല വിവരണം
ReplyDeleteമാഷിന്റെ യാത്രാവിവരണത്തിന്റെ ഏറ്റവും ആസ്വാദ്യമായത്.......വിവരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന്....... നാട്ടിലേക്കും, ഓര്‍മകളിലേക്കും വായനക്കാരെ ഒപ്പം കൂട്ടികൊണ്ട് പോവുന്ന കയ്യടക്കവും, രചനാപാടവവും ആണ്. ഒരു പക്ഷെ ഇത് വരെ ആരും പ്രയോഗിക്കാത്ത ഒരു രചന രീതി. അത് തന്നെയായിരിക്കും വായനക്കാര്‍ ഓരോ ലക്കവും വായിക്കാന്‍ കാത്തിരിക്കുന്നത്.
ReplyDeleteആ "കിടിലന്‍" വായിക്കാന്‍ കാത്തിരിക്കുന്നു........
"ദാറ്റ് സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍"
ReplyDeleteഉം... ശരിയാക്കിതരാം... ഒരാഴ്ച കഴിയട്ടെ...
nile cruise tripum koodi kazhiyatte.. I will tell you the comment later ;)
ReplyDeleteഅച്ചായാ കിടിലന്‍
ReplyDeleteഅച്ചായാ ..അമിതാഭില്‍ നിന്നും ഇപ്പോള്‍ സുരേഷ് ഗോപി ആയോ?ഈ പോസ്റ്റ് നു എല്ലാം കൊണ്ടും ഒരു തിളക്കം ഉണ്ട് ..ആ യാത്രയിലും ,നമ്മുടെ നാടും വീടും ഒക്കെ ആയി വളരെ .നന്നായി എന്ന് ഞാന്‍ പറയുന്നു .,”നമ്മള് അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ് '..അത് ഇവിടെ ഞാന്‍ മാറ്റി പറയുന്നു .. അച്ചായന് ആ ഏലച്ചെടിയുടെ കൂടെഓടി നടന്നപോലെ ഇപ്പോള്‍ ലോകം മുഴുവനും ഓടി നടക്കുന്നതും ഒരു ഭാഗ്യം അല്ലേ ?അപ്പോള്‍ യാത്ര തുടരട്ടെ .ബാക്കി സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍"
ReplyDeleteവഴിയരികിലെ മിക്ക ഏലത്തിന്റേയും ഇലകളില്‍ അഴിയാത്ത കെട്ടുകളുണ്ടാവും. കരുവാളിച്ച പാടുകള്‍ കുട്ടികളുടെ തുടയിലും.
ReplyDeleteവിദേശ യാത്രയുടെ ഈ വിവരണങ്ങളിലും കേരളത്തിന്റെ പാവം ഏലചെടുയോട് കാണിച്ച ക്രൂരത ഓര്‍ത്തത് നന്നായി .
"ദാറ്റ് സ്റ്റോറി, യൂ ക്യാന്‍ ടെല്‍ അസ് ലേയ്റ്റര്‍, നോ പ്രോബ്ലം"
കൃഷ്ണകുമാര്‍,
ReplyDeleteയേസ്, ദേര്‍ ആര് മോര് സ്റ്റോറീസ്.
ഷാന്‍,
പക്ഷെ, എനിക്കു ഇതു പുതിയ അറിവായിരുന്നു.
നാടകക്കാരന്,
കര്ട്ടന് വീഴാന്‍ ഇനീം കുറെ സമയം എടുക്കും കേട്ടോ!
നട്സ്,
താങ്ക്യൂ!!
ഉടന്‍ തന്നേ...ഇനി ഒത്തിരി താമസമില്ല
പൊറാടത്ത്,
അപ്പോ ഗോദായില്‍ കാണാം
സിജോ, ഒഴാക്കന്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സിയ,
അതു ബന്യാമിന്റെ വാക്കുകളാണേ..
പാവപ്പട്ടവന്,
തൊടുപുഴയില്‍ വച്ച്, ഐ വില്‍ ടെല്‍ യു, ഒകെ?
കുറച്ച് നേരം നാട്ടിലേക്ക് പോയെങ്കിലും തിരിച്ച് ഈജിപ്തിൽ എത്തിയല്ലോ. ബാക്കി കൂടി പോരട്ടെ
ReplyDeleteഇടയ്ക്കു ചേര്‍ത്ത നാട്ടിലെ കഥയാണ് കൂടുതല്‍ ടച്ചിംഗ് ആയി തോന്നിയത്.........
ReplyDeleteകഥകള്‍ തുടരട്ടെ..........
great vivarangal... especially the balykalangal...
ReplyDeleteഅച്ചായാ,
ReplyDeleteനന്നായി ഈ വിവരണം ...ആ ക്ഷേത്രത്തിനെ കുറിച്ചുള്ള വിവരണം ഇഷ്ടപ്പെട്ടു
എപ്പൊഴും വന്ന ‘അസൂയപ്പെടുന്നു’ എന്നൊന്നും പറയാന്‍ പറ്റില്ല. ഈ പോസ്റ്റിനും ഇനി വരാനിരിക്കുന്നതിനും അസൂയയോടെ വായിക്കാന്‍ കാത്തിരിക്കുന്നു എന്നു പറയട്ടെ. :)
ReplyDeleteഈ ചിത്രങ്ങള്‍ അമൂല്യ നിധികളാണ്.
ഇനിയുള്ള കിടിലന്‍ തുടരനുകള്‍ക്കു വേണ്ടി....
saji, balyakala ormakal anu kooduthal istapettathu. ini oru balyakalathinte ormakal start cheythalo.
ReplyDeleteചെറുപത്തിലെ കഥ, പോസ്റ്റ് മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടും മനസ്സില്‍ പച്ച പിടിച്ചു നില്ക്കുന്നു. ആ "കുട്ടിആയിരുന്നപ്പോള്" നടന്ന നടത്തവും, പിന്നെ, "കുട്ടി ആയപ്പോള്‍" നടന്ന നടത്തവും - വെരി ടച്ച്ങ്ങ്.
ReplyDeleteമനൊരാജ്,
ReplyDeleteഇടയ്ക്കിടയ്ക്കു പോയും വന്നും നിന്നാല്‍ മടുക്കാതിരിക്കില്ലേ!
ഷാ,
സജി അന്റണി,അഭി,
വയനയ്ക്കും , അഭിപ്രായത്തിനും നന്ദി
നന്ദന്,
വരാനിരിക്കുന്നതിനിട്ടു കണ്ണു വച്ചോ? ഒന്നു ഉഴിയണമല്ലോ ഇനി.
പ്രമോദ്,
ആഹാ, തിരിച്ച് ഡല്‍ഹിയില്‍ എത്തിയോ?
കേപ്ടണ്‍ ജി,
"കുട്ടിആയിരുന്നപ്പോള്" നടന്ന നടത്തവും, പിന്നെ, "കുട്ടി ആയപ്പോള്‍" നടന്ന നടത്തവും - വളരെ നല്ല ഒബ്സെര്വേഷന്. താങ്ക്സ്
ദാറ്റ് സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍
ReplyDelete;)
പറഞ്ഞാല്‍ മതി ട്ട്വോ.....
സഖാവെ,
ReplyDeleteഹിസ്റ്ററി പണ്ടേ എനിക്ക് അലെര്‍ജി ആയിരുന്നു !!!!!!!!!!!!!! പക്ഷെ ഹിസ്റ്ററി യിലും ഹിസ്റ്ററി ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി!!!!!!!.
വഴിയരികിലെ മിക്ക ഏലത്തിന്റേയും ഇലകളില്‍ അഴിയാത്ത കെട്ടുകളുണ്ടാവും. കരുവാളിച്ച പാടുകള്‍ കുട്ടികളുടെ തുടയിലും.
നമ്മള് അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ് .
പക്ഷേ, നമ്മുടെ പല അനുഭവങ്ങളും മക്കള്‍ക്കു കെട്ടുകഥകളേക്കാള്‍ അവിശ്വസനീയവും, വിലകുറഞ്ഞതുമാണ്.
ഇനി എന്തൊക്കെ നമ്മള് ഈ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കുവാനും പഠിക്കുവാനും കിടക്കുന്നു !!!!!!!!
വിവരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്കും, ഓര്‍മകളിലേക്കും വായനക്കാരെ ഒപ്പം കൂട്ടികൊണ്ട് പോവുന്ന രീതി തകര്‍പ്പന്‍.
ഇതൊക്കെ വായിച്ചു വായിച്ചു ഞാന്‍ എഴുത്ത് നിറുത്തി !!!!!!!!(അതാണ് നല്ലതെന്ന് മനസ്സിലായി)
സ്നേഹത്തോടെ
മനേഷ് പുല്ലുവഴി
ഇത്ര ഭംഗിയായി ഞങ്ങളെ കൊണ്ട് പോകുന്നു. ഒത്തിരിയൊത്തിരി നന്ദി
ReplyDeleteഒരു ചെറിയ യാത്രയിലായതിനാല്‍ ഇവിടെ എത്താന്‍ താമസിച്ചു............നല്ല വിവരണം .......പതിവു പോലെ............
ReplyDelete