
സജി മാര്‍ക്കോസ് (ബഹറിന്‍)
ഈജിപ്റ്റില്‍ നിന്നും നിന്നും ലഭിക്കുന്ന ചരിത്ര പുസ്തകങ്ങളിലും, ഗൈഡിന്റെ വിശദീകരണങ്ങളിലും ഒരു കാര്യം സമര്‍ഥിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഈ ബൃഹത്തായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും അടിമപ്പണിക്കാരെ വച്ച് തീര്‍ത്തവയല്ല. മറിച്ച്, തക്ക കൂലിയും പ്രതിഫലവും നല്കി, പാര്‍പ്പിടവും മറ്റു വേണ്ടത്ര സൌകര്യവും അനുവദിച്ച്, ചൂഷണവും പീഡനവും ഇല്ലാതെ വര്‍ഷങ്ങള്‍ കൊണ്ട് പണിയിച്ചവയാണ് എന്ന് മിക്ക പുസ്തകങ്ങളിലും എഴുതിക്കാണുന്നു. പിരമിഡ് നിര്‍മ്മിച്ചവര്‍ക്ക് വേണ്ടി വലിയ ശ്മശാനങ്ങള്‍ ഉണ്ടാക്കുകയും, പ്രമുഖരുടെ ശില്പങ്ങള് കൊത്തിവയ്ക്കുകയും ചെയ്തിരുന്നു എന്നതാണ്, ജോലിക്കാര്‍ക്ക് വേണ്ട പരിഗണന ലഭിച്ചതിന്റെ തെളിവായി ഈജിപ്റ്റ് ചരിത്രകാരന്മാര് പറയുന്നത്. ബൈബിള്‍ രേഖകള്‍ വച്ച് നോക്കിയാലും, പരദേശവാസക്കാലത്തെ അവസാന വര്‍ഷങ്ങള്‍ മാത്രമേ, യഹൂദര്‍ ഈജിപ്റ്റില്‍ പീഡനം അനുഭവിച്ചിരുന്നുള്ളൂ. അതുവരേയും ഈജിപ്റ്റിന്റെ സമൃദ്ധിയില്‍ അവര്‍ സ്വസ്ഥ ജീവിതം നയിക്കുകയായിരുന്നു.
പിരമിഡുകള്‍ ഒറ്റയ്ക്ക് നില്ക്കുന്ന (Isolated) നിര്‍മ്മിതികള്‍ അല്ല. ക്ഷേത്രങ്ങളും, വളരെ നീണ്ട ഇടനാഴികളും, വലിയ പ്രവേശനകവാടവും, ഉള്ള സങ്കീര്‍ണ്ണമായ നിര്‍മ്മാണ സമുച്ചയമാണ് ഓരോ പിരമിഡും. രാജകുടുംബാംഗങ്ങള്‍ക്കും പിരമിഡ് നിര്‍മ്മാണത്തില്‍ പങ്കെടുത്ത മറ്റു പ്രമുഖര്‍ക്കും വേണ്ടിയുള്ള ശ്മശാനവും പിരമിഡ് കോമ്പൌണ്ടില്‍ തന്നെ കാണുവാന്‍ കഴിയും.
പിരമിഡുകള്‍ക്കെല്ലാം പൊതുവായ ഒട്ടനവധി ഭാഗങ്ങള്‍ ഉണ്ടെങ്കിലും ഓരോ പിരമിഡിനും, തനതായ, മറ്റുപിരമിഡുകളില് ഇല്ലാത്ത ചില ഭാഗങ്ങളും ഉണ്ട്.
പിരമിഡ് സമുച്ചയത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:
1.പിരമിഡ്
2.പിരമിഡ് ടെമ്പിള്‍
3.ഇടനാഴി (കോസ്വേ)
4.മോര്‍ച്ചറി & വാലി ടെമ്പിള്‍ എന്നിവയാണ്.

പിരമിഡിനോടു ചേര്‍ന്നു സംസ്കാര ചടങ്ങുകള്‍ നടത്താനും, മമ്മിയുടെ "വായ് തുറക്കല്‍" ചടങ്ങു നടത്താനുമായിട്ടാണ് പിരമിഡ് ടെമ്പിള്‍ ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും ഗ്രാനൈറ്റ് പാകിയ നീണ്ട ഒരു കോസ്വേ അവസാനിക്കുന്നത് മോര്‍ച്ചറി ടെമ്പിളില്‍ ആണ്. നൈല്‍ നദിയുടെ കരയില്‍ പണിതിരിക്കുന്ന ഇതില്‍ വച്ചാണ് മമ്മിഫിക്കേഷന് പ്രക്രിയ നടത്തിയിരുന്നത് എന്നു ചരിത്രകാരന്മാര് പറയുന്നു. ഗ്രേറ്റ് പിരമിഡിന്റെ കോസ്വേയും മോര്‍ച്ചറി ടെമ്പിളും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് ഇന്ന് ഉള്ളത്.

പിരമിഡ് ടെമ്പിളിന്റെ കവാടം
നിര്‍മ്മാണ രീതിവച്ചു നോക്കിയാല്‍ പൊതുവേ രണ്ടുതരം പിരമിഡുകളാണുള്ളതെന്നു പറയാം. രണ്ടു തരം പിരമിഡുകളും തമ്മിലുള്ള നിര്‍മ്മാണ രീതിയിലുള്ള വ്യത്യാസത്തിന്റെ ആധാരം, ഫറവോമാരുടെ മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള വ്യത്യസ്ഥമായ വിശ്വാസം മാത്രമാണ്.
പിരമിഡുന്റേയും അതിന്റെ അനുബന്ധ സമുച്ചയത്തിന്റേയും മുഖ്യ അക്ഷം (Axis of symmetry) തെക്കു വടക്കായി നിര്‍മ്മിച്ചിരിക്കുന്നവയാണ് ഒന്നാമത്തെ വിഭാഗം. അതിപുരാതനമായ പിരമിഡുകള്‍ മിക്കവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഭൂമിയില്‍ നിന്നു കാണുന്ന നക്ഷത്രങ്ങളില്‍ വടക്കു ഭാഗത്ത് കാണപ്പെടുന്ന നക്ഷത്രങ്ങള്‍, മരിച്ച ഫറവോമാരുടെ ആത്മാക്കള്‍ ഓസിറിസ് ദേവനായി രൂപാന്തരപ്പെട്ടവയാണെന്നും, ഓസിറിസിന്റെ പുത്രന് ഹോറസ് ഭൂമിയില്‍ ഫറവോയായി ഭരണം നടത്തുകയാണെന്നും പുരാതന ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്നു.

പിരമിഡുകളുടെ മുഖ്യ അക്ഷം കിഴക്കു പടിഞ്ഞാറായി നിര്‍മ്മിക്കപ്പെട്ടത് അടുത്ത തലമുറയിലെ ഫറവോമാരുടെ കാലത്ത് ആണ്. ഇതാണ് രണ്ടാമത്തെ വിഭാഗം. സൂര്യദേവന് ആയ റ അതിരാവിലെ കിഴക്കു നിന്നും പടിഞ്ഞാറോട്ടു ഒരു നൗകയില്‍ യാത്ര ചെയ്യുമെന്നും രാത്രിയില്‍ പരേതരുടെ ലോകത്ത് ആയിരിക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.


ഞങ്ങളുടെ ഗൈഡ് അഹ്മദ് ഐറിന്റെ കൈ പിടിച്ചു മുന്പോട്ട് നടന്നു കഴിഞ്ഞിരുന്നു. ചുറ്റുമുള്ള വിസ്മയ കാഴ്ചകള്‍ കണ്ടു നടന്ന് ഞങ്ങള്‍ അതു കണ്ടില്ല. പക്ഷേ ഞങ്ങള്‍ തനിയെ നടക്കുമ്പോഴും ആള്ക്കൂട്ടത്തില്പ്പെട്ടാലും ദൂരെ നിന്നും അഹ്മദ് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ, പരിശീലനം സിദ്ധിച്ച ഒരു ഗൈഡിന്റെ ഗുണമായിരിക്കാം അത്. മാത്രമല്ല സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സന്ദര്‍ശക കുടുംബങ്ങളോടുള്ള പെരുമാറ്റത്തില്‍ മാന്യതയും ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നവരായിരുന്നു ഈജിപ്റ്റിലെ ഗൈഡുകള്‍.
57 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയും 20 മീറ്റര്‍ ഉയരുവുമുള്ള ഈ ശില്പം ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ശില്‍പമാണെന്നു പറയാം. ഉദിച്ചു വരുന്ന സൂര്യന് അഭിമുഖമായി കിഴക്കോട്ടു ദര്‍ശനമായിട്ടാണ് സ്ഫിങ്ക്സ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിച്ച് ഏതാണ്ട് ഒരു സഹസ്രാബ്ദം പിന്നിട്ടപ്പോഴേക്കും സ്ഫിക്സിന്റെ ശിരസുവരെയുള്ള ഭാഗം മണലിനടിയില്‍ മൂടിപ്പോയി. കി.മു. 1400 ല്‍ റ്റുത്മോസ് ഫറവോയ്ക്കു സൂര്യ ദേവനായ റായുടെ ദര്‍ശനമുണ്ടായി, ഈ കൂറ്റന്‍ ശില്പം മണല്‍ കുഴിച്ചു പുറത്ത് എടുത്തുവെന്നും ഇനി മണലില്‍ മൂടപ്പെട്ടു പോകാതിരിക്കാന്‍ ചുറ്റും ഒരു മതില് നിര്‍മ്മിച്ചുവെന്നും ചരിത്രകാരന്മാര് പറയുന്നു. ഈ കൂറ്റന്‍ പ്രതിമയുടെ മൂക്ക് അടര്‍ന്നു പോയ നിലയിലാണ് ഇപ്പോള്‍ ഉള്ളത്. അതിനെ സംബന്ധിച്ച് അനേകം അഭ്യൂഹങ്ങള്‍ നിലനില്ക്കുവെങ്കിലും, ഏതോ പര്യവേഷ സംഘത്തിന്റെ അശ്രദ്ധകൊണ്ടാണെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട വാദം.
ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിങിലെ "റീസ്റ്റോറേഷന്" എന്ന വിഭാഗത്തിന്റെ ശരിയായ പ്രവര്‍ത്തന മേഖലകള്‍ കാണുവാന്‍ ഈജിപ്റ്റില്‍ തന്നെ പോകണം. വളരെ പുരാതനമായ നിര്‍മ്മിതികള്‍, പഴയ രൂപത്തില്‍ കഴിയുന്നിടത്തോളം പഴയ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു തന്നെ പുനഃനിര്നിര്മ്മാണം ചെയ്യുന്ന രീതിയാണ് ബില്‍ഡിങ് റീസ്റ്റോറേഷന്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, മനുഷ്യരുടെ കരങ്ങള്‍കൊണ്ടും നാശോന്മുഖമായ ഈ ചരിത്ര സ്മാരകങ്ങള്‍ ഭംഗിയായി റീ-സ്റ്റോര്‍ ചെയ്തു സൂക്ഷിക്കുന്നതില്‍ ഈജിപ്ഷ്യന്‍ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. ഇപ്പോഴും പുതിയ പുതിയ കണ്ടെത്തലുകള്‍ക്കായി നിരന്തരം മണ്ണുകുഴിച്ച് പര്യവേഷണങ്ങള്‍ ഈജിപ്ഷ്യന്‍ മണ്ണില്‍ നടന്നു കൊണ്ടിരിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹറിന്‍ പൊതുമരാമത്തു മന്ത്രാലയത്തിന്റെ കെട്ടിട-പുനര്‍ നിര്‍മ്മാണ വിഭാഗത്തില്ജോലി ചെയ്യുമ്പോള്‍, ഈജിഷ്യന്‍ ആര്‍ക്കിറ്റെക്ടുകള്‍ വന്നു റി-സ്റ്റോറേഷന്‍ ക്ലാസുകള്‍ എടുത്തത് ഓര്‍മ്മ വന്നു. പഴയ വീടുകള്‍ ഇടിച്ചു നിരത്തി സര്‍ക്കാര്‍ ചിലവില്‍ പുതിയ വീടുകള്‍ നിര്‍മ്മിച്ചു സൌജന്യമായി കൊടുക്കുന്ന ജോലി ആയിരുന്നു ഞങ്ങളുടേത്. നഗരത്തിന്റെ പുതുമ മാത്രം ആഗ്രഹിക്കുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് ചരിത്ര പ്രാധാന്യമുള്ളതും സ്മാരകങ്ങളായി നിലനിര്ത്തേണ്ടവയും ആയ കെട്ടിടങ്ങള്‍ പരിരക്ഷിക്കപ്പെടാതെ പോകും.ഏതാണ്ട് ആയിരത്തില്‍പരം പഴയ വീടുകള്‍ ഞങ്ങള്‍ പൊളിച്ചു പണിയുകയുണ്ടായി. എന്നാല്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ചരിത്ര സ്മാരകങ്ങളെ സൂക്ഷമതയോടെ പരിരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ശുഷ്കാന്തി കാണിക്കുന്നു.
നടന്നും വിവരണങ്ങള്‍ കേട്ടും ഞങ്ങള്‍ ശരിക്കും മടുത്തിരുന്നു. പിരമിഡ് ഗ്രൌണ്ടില് നിന്നും ഞങ്ങള്‍ പുറത്തുകടന്നു. എങ്ങും വിനോദ സഞ്ചാരികളുടെ തിരക്ക്. ആഹാരം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു.
“ഫാസ്റ്റ് ഫുഡ് ഓര് ലഞ്ച് വിത് റൈസ്?” അഹ്മദ് ചോദിച്ചു.
“ഫാസ്റ്റ് ഫുഡ്” എഡ്വിന്റെ മറുപടി പെട്ടെന്ന് ആയിരുന്നു.
“കെ എഫ് സി ?”
“യേസ്...!” ഇത്തവണ മറുപടി പറഞ്ഞത് ഐറിന്.
പക്ഷേ കടയുടെ അകത്തു കയറിയപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നി. തമിഴ്നാട്ടിലേതുപോലെ, പത്തു വയസ്സുവരുന്ന ഒരു പയ്യന് ഒരു വൃത്തിയുമില്ലാതെ വെള്ളവും പെപ്സിയുമെടുത്തു കൊടുക്കുന്നു. കൌണ്ടറില്‍ നില്‍ക്കുന്നവരും അടുക്കളയില്‍ പണി എടുക്കുന്നവരും വൃത്തിഹീന്മായ വസ്ത്രം ധരിച്ചിരിക്കുന്നു. എങ്കിലും വിശപ്പിന്റെ ആധിക്യം നിമിത്തം കിട്ടിയതെല്ലാം കഴിച്ചു. ഓരോ ബ്രാന്ഡിന്റെന്റേയും ഫ്രാഞ്ചൈസികള്‍ അതു പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ നിലവാരം കാണിക്കുമെങ്കിലും, കെ. എഫ്.സി. പോലെ നേരിട്ടു നടത്തുന്ന ഫുഡ് ഔറ്റ് ലെറ്റുകള്‍ വേണ്ടത്ര നിലവാരം പുലര്‍ത്താത്തതില്‍ അല്‍ഭുതം തോന്നാതിരുന്നുല്ല.
ഈജിപ്റ്റ് സന്ദര്‍ശനം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധിക്കേണ്ട ഒരു കാര്യങ്ങളില്‍ ഒന്നാണിത്. അല്പം പണം കൂടുതല്‍ മുടക്കിയാലും വൃത്തിയുള്ളതും, "വില സൂചിക" പ്രദര്ശിപ്പിച്ചിട്ടുള്ളതുമായ ഭക്ഷണ ശാലകളില്‍ നിന്നും മാത്രം ആഹാരം കഴിക്കുന്നതായിരിക്കും ഉത്തമം. മറ്റുള്ള ആര്‍ഭാടങ്ങള്‍ കുറച്ചിട്ടായാലും, വൃത്തിയുള്ള ഭക്ഷണവും ശുദ്ധവെള്ളവും തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുന്നതാണ് ഉചിതം.ഒരു ഗ്രൂപ്പിലെ വിനോദ സഞ്ചാരികളുടെ എണ്ണവും, മാതൃരാജ്യവും അനുസരിച്ചു മിക്ക ഇടത്തരം ഹോട്ടലിലും ഭക്ഷണ സാധനങ്ങളുടെ വില മാറുന്നവയാണ്. ഇതിന്റെ പിന്നില്‍ വലിയ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട്. ഗൈഡുകളും ഹോട്ടലുടമയും ചേര്‍ന്നുള്ള ഈ ഇടപാടില്‍ നിന്നും, ചുരുങ്ങിയത് ആദ്യ ദിവസങ്ങളില്‍ എങ്കിലും യാത്രക്കാര്‍ പെട്ടുപോകാറുണ്ട്. ഭക്ഷണത്തിനുള്ള ഓഡര്‍ കൊടുക്കുന്നതിനിടയില്‍ ഗൈഡിനു കിട്ടേണ്ട കമ്മിഷന്റെ കരാര്‍, ഹോട്ടലുടമയുമായി ഉറപ്പിച്ചു കഴിഞ്ഞിരിക്കും. അതു ഇവിടെത്തെ നാട്ടു നടപ്പാണ്.
ഈജിപ്റ്റിനു യാത്ര ചെയ്യുന്നവരുടെ ഇറ്റിനററിയില് ഇപ്രകാരം ഒരു അടിക്കുറിപ്പു ചേര്‍ത്തിട്ടുണ്ടാവും: ടിപ്സ് ആര് നോട്ട് മാണ്ടേറ്ററി, ബട്ട് ഹൈലി എക്സ്പെക്റ്റഡ്. ഈ ഒരു കാര്യത്തില്‍ മാത്രം മസറികള്‍ അവരുടെ ഗള്‍ഫിലെ സ്വഭാവം കാണിക്കുന്നുണ്ടായിരുന്നു. സാധാരണ മസറികള്‍ എത്ര ഉയര്‍ന്ന ശമ്പളം കിട്ടിയാലും, തുച്ഛമായ കിംബളത്തിനുവേണ്ടി കമ്പനിയോടു അവിശ്വസ്ഥത കാണിക്കാന്‍ മടിക്കുന്നവരല്ല. കമ്മീഷന്, ടിപ്സ്, ബക്സീസ്, കിമ്പളം എന്നിങ്ങനെ വിവിധ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന എന്തും, മസറികള്ക്കു പ്രിയങ്കരങ്ങളാണ്. ഈജിപ്റ്റുകാര്‍ ജീവിക്കുന്നതുപോലും, ടിപ്സ് (ബക്സീസിനു)വേണ്ടിയാണെന്ന്, അവിടം സന്ദര്‍ശിക്കുമ്പോള്‍ തോന്നും. ഒരു വഴി ചോദിച്ചാലോ, സമയം എത്രയാണെന്നു അന്വേഷിച്ചാലോ, എന്തിനു വെറുതെ റോഡില്‍ നിന്നും ഒരാളെ നോക്കി സൗഹൃദ ഭാവത്തില്‍ ഒന്നു മന്ദഹസിച്ചാലോ മതി, ഉടനെ അവര്‍ ടിപ്സ് ചോദിക്കും. കൈയ്യില്‍ എപ്പോഴും, കുറെ പണം ഇതിനുവേണ്ടി കരുതി വയ്ക്കണം. ടാക്സി ഡ്രൈവര്‍ക്കും, ഹോട്ടല്‍ ബെയ്റര്ക്കും, ട്രാഫിക് പോലീസിനും, എന്നു വേണ്ട തൂണിനും തുരുമ്പിനും കൊടുക്കണം ടിപ്സ്. ടൂറിസത്തെ മാത്രം അടിസ്ഥാനമാക്കിയ ഒരു മൂന്നാം ലോക രാജ്യത്തെ ജനങ്ങളുടെ കുടുംബം പുലര്‍ത്തുവാനുള്ള തത്രപ്പാടായി കരുതാം. വൈകുന്നേരം തിരിച്ചു ചെല്ലുന്നതും കാത്ത് ഇരിക്കുന്ന ഒരു കുടുംബം അവര്ക്കുമുണ്ടാവുമല്ലോ?
പാപ്പിറസ് മ്യൂസിയമായിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം. മനുഷ്യ ചരിത്രത്തിലാദ്യമായി പ്രാകൃത അക്ഷരങ്ങളും, ചിത്രങ്ങളും ഉപയോഗിച്ച് എഴുത്ത് ആരംഭിച്ചത് ഈജിപ്റ്റില്‍ ആണെന്നു കരുതപ്പെടുന്നു. ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ (അഞ്ചാമത്തെ പുസ്തകത്തിന്റെ അവസാന അധ്യായമൊഴികെ) മോസസ് എഴുതിയതാണെന്നു വിശ്വസിക്കപ്പെടുന്നു. ഉല്‍പ്പത്തി മുതല്‍ മോശയുടെ കാലം വരെ നടന്ന സംഭവങ്ങള്‍ വാമൊഴിയായി തലമുറകള്‍ കൈമറിഞ്ഞു ലഭിച്ചവയാകണം. കാരണം അന്നു വരെയുണ്ടായിരുന്ന സമൂഹങ്ങളില്‍ ഒന്നിലും, എഴുത്ത് ശീലമുണ്ടായിരുന്നില്ല. എന്നാല്‍ മോസസ് ഏതാണ്ട് നാല്പത് വയസുവരെ ഫറവോയുടെ കൊട്ടാരത്തില്‍ കഴിയുകയും അക്കാലത്ത് ഈജിപ്റ്റുകാരുടെ സകല വിദ്യകളും അഭ്യസിക്കുകയും ചെയ്തുവെന്നു ബൈബിള്‍ (acts 7:22)പറയുന്നു. പപ്പൈറസ് (പാപ്പിറസ്) ചെടിയുടെ തണ്ടു ചതച്ച് കടലാസുപോലെയാക്കി, അതില്‍ എഴുതി, ചുരുളുകളാക്കി സൂക്ഷിക്കുന്ന വിദ്യ ഈജിപ്റ്റുകാര്‍ക്ക് വശമായിരുന്നു.
ഇപ്രകാരം പപ്പൈറസ് ചുരുളുകള്‍ ഉണ്ടാക്കുന്ന വിധം സഞ്ചാരികളെ പരിചയപ്പെടുത്തുന്ന മ്യൂസിയത്തിലേക്കാണ് അഹമ്മദിനോടൊപ്പം ഞങ്ങള്‍ പിന്നീട് കയറിച്ചെന്നത്.
(അടുത്ത ആഴ്ച പപ്പൈറസ് മ്യൂസിയത്തിലെ വിശേഷങ്ങള്‍..)
സജിച്ചായ..
ReplyDeleteഈത്തവണത്തെ പോസ്റ്റ് ഒരു ക്ലാസ്സെടുക്കുന്ന രീതിയിലാണെന്ന് പറയാതെ വയ്യ. വിജ്ഞാനപ്രദമായ ഒരു ലക്കം.
ഈ പിരുമിഡുകളിൽ വിലമതിക്കാനവാത്ത രത്നങ്ങളും മറ്റും ഉണ്ടെന്നും, ഇവ കവർന്നെടുക്കാൻ കയറുന്നവർ തിരിച്ചിറിങ്ങാൻ വഴിയറിയാതെ പീരുമിഡുകളുടെയുള്ളിൽ കുടുങ്ങി ചത്തുപോകാറുണ്ടെന്നും കേട്ടിട്ടുണ്ട്. മുൻപോസ്റ്റിൽ വിലപിടിച്ചവയും മറ്റും മ്യൂസിയത്തിലേക്ക് മാറ്റിയെന്ന് പറഞ്ഞല്ലൊ, എനിക്കറിയേണ്ടത് പീരുമിഡിന്റെ അകത്തുകയറിയാൽ തിരിച്ചിറങ്ങുവാൻ ബുദ്ധിമുട്ടാണൊ..? ഗൈഡുകൾക്കും ബുദ്ധിമുട്ടാണൊ..?
“വെറുതെ റോഡില്‍ നിന്നും ഒരാളെ നോക്കി സൗഹൃദ ഭാവത്തില്‍ ഒന്നു മന്ദഹസിച്ചാലോ മതി, ഉടനെ അവര്‍ ടിപ്സ് ചോദിക്കും..”
ReplyDeleteഈശ്വരാ.... ഒന്നു ചിരിക്കുന്നതിന് അവിടെ ഇത്രയും ശിക്ഷയോ..?!!
വിവരണം അസ്സലായെന്ന് എടുത്ത് പറയുന്നില്ല.
പിന്നെ, ആ “സജിഫറവോ“യുടെ ഫോട്ടൊ ഇപ്പോഴാ ശ്രദ്ധിച്ചത്.. കുറച്ചധികം മെനക്കെട്ടിട്ടുണ്ടാവും അല്ലേ? :)
കുഞ്ഞന്‍,
ReplyDeleteവില പിടിച്ച മാത്രമല്ല, ഒന്നും പിരമിഡിനു അകത്ത് ഇന്ന് ഇല്ല. എല്ലാം കൈയിറോ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. മിക്ക പ്രമിഡിന്റേയും പ്രധാന കവാടം വടക്കു വശത്തു നിന്നും ഏതാണ്ട് 50 അടി ഉയരത്തില്‍ ആണ്. എന്നാല്‍ ഈ കവാടം ഇന്നു ഉപയോഗിക്കുന്നില്ല. 9 അം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖലീഫ് അല്‍ മാമോന് പിരമിഡിന്റെ അകത്തു നിധിയുണ്ടാവുമെന്നു കരുതി തുരന്നു ഉണ്ടാക്കിയ ഷോര്‍ട്ട് കട്ട് ആണ് ഇപ്പോള്‍ ഉപയോഗിക്കുന്ന പ്രവേശന കവാടം. ഇത് 35 മീറ്റര്‍ പാറ തുരന്ന് പ്രധാന തുരങ്കവുമായി ചേരുന്നു. ഒരാള്‍ക്ക് കുനിഞ്ഞു മാത്രമേ ഇതിലൂടെ പ്രവേശിക്കാനാകൂ. കള്ളന്മാര് കയറിയാല്‍ അകത്തു കുടുങ്ങി ചത്തുപോകുമന്നത് കഥകളാകാനേ തരമുള്ളൂ.
പൊറാടത്ത്-
യേസ്, എല്ലാം ടിപ്സ് മയം.
ഇപ്രാവശ്യം തിരക്ക് വക വെക്കാതെ ഞാന്‍ ഭാഗം നാലിലേക്ക് ചാടിക്കയറി. കഴിഞ്ഞ 2 ഭാഗങ്ങള്‍ ഒറ്റയടിക്ക് വായിച്ചതിന്റെ ആഫ്റ്റര്‍ ഇഫക്റ്റ് :)
ReplyDeleteചരിത്രവും വിശ്വാസങ്ങളുമൊക്കെ വായിക്കുന്തോറും ഈജിപ്റ്റിനോട് അല്ലെങ്കില്‍ ഒരു ഈജിപ്റ്റ് യാത്രയ്ക്കായി കൊതിക്കുന്നത് എഴുത്തിന്റെ കഴിവ് തന്നെ. പിരമിഡുകളുടെ മുകളില്‍ നിന്നുള്ള വ്യൂ കൊള്ളാം. നൈല്‍ തീരം ഇത്ര അടുത്താണെന്ന് അറിയില്ലായിരുന്നു. കെ.എഫ്.സി. യുടെ കാര്യം കേട്ടപ്പോള്‍ വിശ്വാസിക്കാനായില്ല. ടിപ്സ് ചോദിക്കുന്നവര്‍ക്ക് വേണ്ടി വേളാങ്കണ്ണി പള്ളീല് പോകുമ്പോള്‍ കരുതുന്നത് പോലെ ചില്ലറ മാറി കൈയ്യില്‍ കരുതണമോ :)
ഒരു സംശയം കൂടെ. ഒറ്റക്കല്ലിലുള്ള ഏറ്റവും വലിയ ശില്‍പ്പം ഗ്രേറ്റ് സ്പിങ്ക്സ് ഓഫ് ഈജിപ്റ്റ് ആണെന്ന് പറഞ്ഞല്ലോ ? ഏറ്റവും ഉയരമുള്ള ഒറ്റക്കല്‍ പ്രതിമ ശ്രാവണബേളഗോളയിലുള്ള നമ്മുടെ ഗോമഡേശ്വരന്‍ തന്നെയാണല്ലോ അല്ലേ ?
നല്ല വിവരണം......
ReplyDeleteകുഞ്ഞന്‍ പറഞ്ഞ പോലെ ശരിക്കും ഒരു സ്റ്റഡി ക്ലാസ് കൂടി ആകുന്നുണ്ട്..
ReplyDeleteഈ വിവരണം അവസാനിച്ച ശേഷം നമുക്കൊരു ക്വിസ് മത്സരം നടത്തിയാലോ... ഹി ഹി
നന്ദി അച്ചായ
വായിച്ചു.....ആസ്വദിച്ചു .....കുറെ പുതിയ അറിവും കിട്ടി....
ReplyDeleteനന്നായിരിക്കുന്നു ഈജിപ്റ്റ് വിശേഷങ്ങൾ ...അടുത്തതിനായി കാത്തിരിക്കുന്നു
ReplyDeleteഈജിപ്ത് വിവരണവും ,ഫോട്ടോകളും വളരെ നന്നായി.അവിടെ ഒന്നു പോകണമെന്ന ആഗ്രഹം തോന്നി-
ReplyDeleteനിരക്ഷരന്,
ReplyDeleteസത്യം പറഞ്ഞാല്‍ പിടിയില്ല. എന്തായാലും ലിങ്ക് തന്നതു ഉപകാരമായി ഒന്നൂടെ വായിച്ചു.
ലിനു,
നന്ദി. (ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചില്ല ഇതു വരെ..)
കണ്ണനുണ്ണി..
ഇതൊക്കെ ഒരു രസമല്ലേ...
വിനീത്, ജയേഷ്
വായനക്കും അഭിപ്രായത്തിനും നന്ദി.
ജ്യൊ.
യേസ് പോകേണ്ടതും കാണേണ്ടതുമായ സ്ഥലങ്ങള്‍ തന്നെ! അവസാനഭാഗത്ത് ഈജിപ്റ്റ് സന്ദര്‍ശന ആഗ്രഹിക്കുന്നവര്‍ക്കു വേണ്ട ടിപ്സ് ചേര്‍ക്കണമെന്നു വിചാരിക്കുന്നു.
ഓരോന്ന് വായിച്ചു വരുമ്പോള്‍ പലതും നമ്മില്‍ അത്ഭുതം ആണ് ഉണ്ടാക്കുന്നതും ?എല്ലാം നല്ല വിശദമായി ഉള്ളത് കൊണ്ട് എല്ലാം മനസിലാവും . എനിക്ക് *ഈ*ജിപ്റ്റില്‍ പോകണം എന്ന് എന്തോ ഒരിക്കലും തോന്നിയിട്ടും ഇല്ല കാരണം പിരമിഡ് എന്തോ അതിനോട് ഒരു ഇഷ്ട്ടക്കുറവു അത്ര ഉള്ളു .പക്ഷെ ഇത് വായിച്ചു വരുമ്പോള്‍ ,അവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്ന് തോന്നുന്നു .നല്ല വിവരണം പറയാതെ വയ്യ ...
ReplyDeleteസ്ഫിങ്ക്സിന്റെ പടം എപ്പോ കണ്ടാലും ഒരു ജിങ്ക്സ്ട് (jinxed) ഫീലിങ്ങ് ഉണ്ടാകുമായിരുന്നു. ശക്തിയുടെയും ബുദ്ധിയുടെയുമൊക്കെ പ്രതീകമാണെന്ന് ഇപ്പഴാ അറിയുന്നത്. വിവരണവും വിവരങ്ങളും നന്നായിട്ടുണ്ട്. :)
ReplyDeletevery informative ..........keep posting best wishes........
ReplyDeleteഅച്ചായാ.. ഞാൻ കമന്റാതെ പൊക്കോട്ടെ.. എന്തോ പറയാൻ.. ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന കുട്ടിയാ ഞാൻ .. കിടിലൻ..
ReplyDeleteപ്രിയ സജി,
ReplyDeleteഹിമാലയത്തില്‍ നിന്നും ഇറങ്ങി നേരെ നൈല്‍ നദിക്കരയിലേക്ക്.
വ്യത്യസ്തമായ ദേശങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെയുള്ള
യാത്രകളും, വിവരണങ്ങളും നല്ലൊരു വായനാനുഭൂതി പകരുന്നു. വിവരണങ്ങളിലൂടെ ഞങ്ങളും താങ്കളുടെ കൂടെ നടക്കുകയാണെന്ന തോന്നല്‍ നല്കാന് എഴുത്തിനു കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍
വിച്ഞാനപ്രദമായ വിവരണത്തിലൂടെ വായനക്കാരെ അവിടെ എത്തിക്കുന്ന എഴുത്ത് ശൈലി നന്നായിരിക്കുന്നു അച്ചായാ.
ReplyDeleteഞാനും വായിച്ച് വെള്ളമിറക്കി.
ReplyDeleteസിയ,
ReplyDeleteഎന്തായാലും അവസരമുള്ള നിങ്ങളേപ്പോലുള്ളവര്‍ നിശ്ചയമായും പോകണം. രസകരമായില്ലെങ്കിലും തികച്ചും വിജ്ഞാനപ്രദം ആയിരിക്കും, യാത്ര.
ബിന്ദു ഉണ്ണി -
നിങ്ങളൊക്കെയാണ് , ഇതിന്റെ പ്രചോദനം കേട്ടോ. താങ്കളുടെ യാത്രകള്‍ എനിക്ക് എന്നും അല്‍ഭുതം തന്നെ!!
ജയലക്ഷ്മി -
യേസ്, തീര്‍ച്ചയായും തുടരും, വായിച്ചു അഭിപ്രായം പറയുമല്ലോ.
മനോരാജ്,
പേര് വിളിക്കുമ്പോള്‍, പ്രസന്റ് സാര്‍ എന്നു എല്ലാ പ്രാവശ്യവും പറഞ്ഞേക്കണം
മോഹനേട്ടാ..
എവിടെയാണ്? വായിക്കുന്നു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം
തെച്ചിക്കോടന് -
നന്ദി.
ചാര്വ്വാകന് ചേട്ടാ,
ട്രയിനും ഓടിച്ചു ഈജിപ്റ്റിന് വിട്ടാലോ?
Nice writing,highly readable.
ReplyDeleteഞാനിതൊക്കെ വായിച്ചു മടുത്തു...
ReplyDeleteഓ... ഇതിലെന്നാ ഇത്ര വായിക്കാനൊള്ളത്?
സഞ്ചാരികളാത്രേ സഞ്ചാരികള്‍...!ഓരോന്നെഴുതി വിട്ടോളും...
ഹ! ഹ!
അസൂയയാ, അച്ചായാ അസൂയ!
കിട്ടാത്ത മുന്തിരി...!
തകർപ്പൻ പോസ്റ്റ്.
അച്ചായനെ തട്ടണം!!!!
ReplyDeleteപിന്നെ, നീരൂ....ഇത് ഞാന്‍ പണ്ട് തപ്പി നടന്നതാ. ഏറ്റവും വലുത് എന്നത് രണ്ടു വിധത്തില്‍ പറയാം.
1. ഏറ്റവും പൊക്കമുള്ളത്
2. ആകെ മൊത്തം ടോട്ടല്‍ വലുത്.
പൊക്കം വെച്ച്, ഗോമഡേശ്വരന്‍ സ്കോര്‍ ചെയ്യും. 57 അടി ഉണ്ട്. സ്പിങ്ക്സ് 66.34 അടിയും.
പക്ഷെ, ടോട്ടല്‍ സൈസ് നോക്കിയാല്‍, 73.5 meters (241 ft) long, 6 meters (20 ft) wide, and 20.22 m (66.34 ft) high ഉള്ള സ്പിങ്ക്സ് തന്നെ വലുത്.
What ever, ഒന്നും ഒന്നിനും പിന്നില്‍ അല്ല, മുന്നിലും അല്ല. (ഫിലോസഫിയാ...;) )
ശോ....സോറി...പൊക്കം വെച്ചും സ്പിങ്ക്സ് തന്നെ.
ReplyDeleteഗോമഡേശ്വരന്‍ 57 അടി,സ്പിങ്ക്സ് 66.34 അടിയും.
ഒരു പാട് വിജ്ഞാനപ്രദമായ കാര്യങ്ങള്‍
ReplyDeleteശരിക്കും ആസ്വദിക്കാന്‍ കഴിയുനുണ്ട്