കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്

എം. കെ. ഖരീംകിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്‌? നമുക്ക് കിട്ടുന്ന ചിത്രങ്ങള്‍ സത്യമാണോ? പത്ര - ദൃശ്യ മാധ്യമങ്ങള്‍ ചില നുണകളെ സത്യമായി അവതരിപ്പിക്കുന്നു. നാമത് വാരി വലിച്ചു വിഴുങ്ങുന്നു. ആരോടും ഒന്നും മിണ്ടാതെ അതൊക്കെ സര്‍വ സാധാരണം എന്ന മട്ടില്‍ നാം അടുത്ത വാര്‍ത്തക്കായി കാതോര്‍ക്കുന്നു. പോലീസിന്റെ അടി ഭയന്ന് ഓടി പോകുന്ന വൃദ്ധന്‍ തട്ടി വീഴുന്നത്, കല്ലില്‍ തലയിടിച്ചു ചോര വാര്‍ന്നു വീഴുന്നത്. ആ രംഗം പോലീസിന്റെ അക്രമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നാം എന്നും നുണകള്‍ വെട്ടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ജനത. ഈ ലോകം എങ്ങനെയെന്നു നാം അറിയരുതെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. വീണുകിട്ടുന്നത്‌ ചിന്തക്ക് ഇടം കൊടുക്കാതെ വെട്ടി വിഴുങ്ങുക. പുതിയ ലോക ക്രമം അങ്ങനെയാണ്. നാം എങ്ങനെ ആകണമെന്ന് നാമല്ല തീരുമാനിക്കുന്നത്.

എം.കെ.മുനീര്‍ മന്ത്രി ആയിരിക്കേ, കേരളത്തെ രണ്ടായി പകുത്തു എക്സ്പ്രസ് ഹൈവേ പണിയാന്‍ തിടുക്കം കൂട്ടി. അതിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുണ്ടായി. അതിനു മുമ്പ്, കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കേ, നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിന് വേണ്ടി മുന്നിട്ടിറങ്ങി, അതിനെ എതിര്‍ത്തു സഖാവ് ശര്‍മ അങ്ങനെ ഒരു എയര്‍പ്പോര്‍ട്ട് വരികയാണെങ്കില്‍ തന്റെ നെഞ്ചില്‍ കൂടിയേ വിമാനം ഇറക്കാന്‍ ആകൂ എന്ന് ഗീര്‍വാണം മുഴക്കി. അതേ ശര്‍മ മന്ത്രി ആയിരിക്കെ എയര്‍പ്പോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തി. വികസനം വേണ്ട എന്നല്ല, വികസനം വേണം. ഏതൊരു വികസനവും വരുമ്പോള്‍ അതിന്റെ പ്രയോജനം ഏറ്റവും താഴെ തട്ടില്‍ വരെ എത്തുക തന്നെ വേണം. എന്ന് കരുതി ഒരു വികസനവും പ്രകൃതിയെ തകര്‍ത്ത് കൊണ്ടാകരുത്. യാതൊന്നും തനിയെ നിലനില്‍ക്കുന്നില്ല എന്നോര്‍ക്കുക. ഒന്നിന്റെത് മറ്റൊന്നിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചു കൊണ്ടാണ്.

കാലം പോകുന്നു. നുണകള്‍, ശരിയായി വായിക്കപ്പെടുന്നു. പുതു സംഭവങ്ങള്‍ പഴയ സംഭവത്തെ മറവിയിലേക്ക് തള്ളുന്നു. ഇവിടെ എന്നല്ല ലോകത്ത് ഒരിടത്തും പ്രശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. ഒരു പ്രശ്നം മറ്റൊരു പ്രശനത്താല്‍ കുഴിച്ചു മൂടപ്പെടുകയാണ്.

പക്ഷെ കിനാലൂരില്‍ നടക്കുന്നത് എന്താണ്? ഓരോരുത്തര്‍ക്കും അവരുടെതായ നിലപാടിനോത്തു ഓരോ അഭിപ്രായമുണ്ട്. അതു സാമ്പത്തികം ആകാം, രാഷ്ട്രീയം ആകാം. പക്ഷെ മനുഷ്യ പക്ഷത്തു നിന്നും സംസാരിക്കാന്‍ എത്ര പേരുണ്ട്? ഒന്നോര്‍ക്കേണ്ടതുണ്ട്, മനുഷ്യന്റെ - ജീവജാലങ്ങളുടെ - പ്രകൃതിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതിനെ എതിര്‍ക്കാത്ത യാതൊരു രചനയും ശരിയായ പാതയിലുള്ളതല്ല. അതു നുണകളുടെ പ്രചാരണം എന്നേ കരുതാനാവൂ. പ്രമുഖ കോണ്ഗ്രസ് നേതാവിനോട് അന്വേഷിച്ചപ്പോള്‍ അറിയാനായത്, കഴിഞ്ഞ കോണ്ഗ്രസ് ഭരണ കാലത്താണ് അങ്ങനെ ഒരു പദ്ധതി രൂപപ്പെടുന്നതെന്നും അന്ന് സി.പി.എം അത് തുരങ്കം വയ്ക്കുകയാണ് ഉണ്ടായതെന്നുമാണ്. അദ്ദേഹം തുടരുന്നു, കിനാലൂരില്‍ അക്രമം ഉണ്ടാകും മുമ്പ്, അതായത് അഞ്ചു മാസം മുമ്പ് കോഴിക്കോട് കളക്റ്ററേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിഷയം സമര സമിതിയുമായി ചര്‍ച്ച ചെയ്തു മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യവസായ മത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ ആ ഉറപ്പു കാറ്റില്‍ പറത്തിയാണ് മേയ് ആറാം തീയതി സര്‍വേ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയത്. അതെന്തുമാകട്ടെ, വന്‍ വ്യവസായം വരുമെന്ന വാഗ്ദാനത്തോടെയാണ്‌ കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തത്. ഒരു പ്രദേശം വികസിക്കും എന്ന് കേള്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ ഉള്ളവരുടെയും സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ന്നിരിക്കാം. ഏതൊരു വികസനവും പരിസരങ്ങള്‍ക്ക് ഉയര്‍ച്ച വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്റ്റെറ്റ് ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചു പല പദ്ദതികളും പ്രഖ്യാപിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മലേഷ്യന്‍ സ്ഥാപനമായ സി.ഐ.ഡി.യുമായി ധാരണ പത്രം ഒപ്പിട്ടത് മുതലാണ്‌ കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നാല് വരി പാത നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് കേള്‍ക്കുന്നു. എന്നാല്‍ അവരുമായി ഒപ്പ് വച്ച ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. ഉദ്ദേശിച്ച പദ്ധതികള്‍ നടക്കാത്ത സാഹചര്യത്തില്‍ നാല് വരിപ്പാതയുടെ പ്രസക്തി എന്ത് ? പണ്ടൊക്കെ വികസനം കൊണ്ട് വരുന്നത് ജന പ്രധിനിതികള്‍ ആയിരുന്നു. സ്ഥിതി മാറി. ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ഏതൊരു പ്രദേശത്തിന്റെയും വികസനം നിശ്ചയിക്കുന്നത് ഭൂമാഫിയയാണ്. അതുകൊണ്ട് തന്നെ അത്തരം വികസനത്തിന് പിന്നിലെ ഗൂഡ ലക്‌ഷ്യം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നേട്ടം കൊയ്യുന്നത് ഭൂമാഫിയ മാത്രമല്ല, അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ജനപ്രതിനിധികളും അതിന്റെ ഗുണം അനുഭവിക്കുന്നു.

മലേഷ്യന്‍ കമ്പനി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങിയിരുന്നു . യഥാ സമയം റോഡു ഉണ്ടാവാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കരാറില്‍ നിന്നും പിന്മാറി. തുടര്‍ന്ന് എഴുപതു ഏക്കറില്‍ ചെരുപ്പ് കമ്പനികളും അമ്പതു ഏക്കറില്‍ ഭക്ഷ്യ സംസ്കരണ പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലത്ത് രാസല്‍ ഖൈമയിലെ വ്യവസായ നിക്ഷേപ അതോറിറ്റി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഭീമന്‍ കണ്ടൈനര്‍ ഒന്നും സഞ്ചരിക്കാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് നാല് വരി പാതയുടെ ആവശ്യം ഇല്ലെന്നിരിക്കെ അങ്ങനെ ഒരു നീക്കത്തിന് പിന്നിലുള്ള ചേതോ വികാരം എന്താവാം? ജനത്തിനു അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബാധ്യസ്തമായ സര്‍ക്കാര്‍, സൌകര്യങ്ങള്‍ നല്‍കാതിരിക്കുന്നത് പോകട്ടെ നിലവിലുള്ള ജീവിതാവസ്ഥ തകിടം മറിക്കുന്നത് നീതീകരിക്കാന്‍ ആവില്ല. എളമരം കരീമിനോ ഫാരിസ് അബു ബക്കറിനോ സമരത്തില്‍ ഇടപെടുന്ന സംഘടനാ നേതൃത്വങ്ങള്‍ക്കോ ഒന്നും നഷ്ടപ്പെടാനില്ല. ഏതൊരു കെടുതിയുടെയും ദുരന്തത്തിന്റെയും ആദ്യാവസാന ഇര സാധാരണക്കാര്‍ ആയിരിക്കെ, അങ്ങനെ ഒരു അലിഖിത നിയമം ഉണ്ടായിരിക്കെ, എവിടത്തെയും പോലെ കിനാലൂരിലും എല്ലാം അനുഭവിക്കേണ്ടത് സാധാരണക്കാരില്‍ സാധാരണക്കാര്‍. അത്തരം ജനതയ്ക്ക് വേണ്ടാത്ത വികസനം കൊണ്ട് വരുന്നത് ആരുടെ കീശ വീര്‍പ്പിക്കാനാണ്? നമ്മുടെ രാഷ്ട്രീയം കേവലം കീശ വീര്‍പ്പിക്കുന്നതിലേക്ക് ഒതുങ്ങുന്നിടത്താണ് അരാജകത്വത്തിന്റെ പിറവി.

സമാധാനപരമായി നടക്കേണ്ടിയിരുന്ന സമരം അക്രമത്തിലേക്ക് നീങ്ങിയതിനു പിന്നിലുള്ള തല ആരുടെതാകാം? കാരണം സമര മുഖത്തേക്ക് വരുന്ന ജനത ചാണകവും ചൂലും കരുതിയിരുന്നു. അത് ആസൂത്രിതം. ജനങ്ങള്‍ പോലീസിനു നേരെ ചാണക പ്രയോഗം നടത്തിയപ്പോള്‍ പോലീസ് ലാത്തി ചാര്‍ജു നടത്തി. ലാത്തി ചാര്‍ജിനു മുമ്പ് പാലിക്കേണ്ട നടപടികള്‍ ഒന്നും എടുക്കാതെയാണ് പോലീസ് തല്ലു തുടങ്ങിയത്, ഗ്രനേഡു പ്രയോഗം നടത്തിയത്. ഇവിടെ സര്‍വ കക്ഷി സമരം, സി.പി.എം ഒഴിച്ചുള്ള കക്ഷികളാണ് സമരത്തിനു നേതൃത്വം കൊടുത്തതെന്ന് പ്രമുഖനായ സി.പി.എം നേതാവില്‍ നിന്നും കേള്‍ക്കുന്നു. അങ്ങനെ പറയുമ്പോഴും അമരത്തു സോളിഡാരിറ്റി എന്ന സംഘടന ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന ആയ സോളിഡാരിറ്റിയുടെ ഇന്നത്തെ ദൌത്യം എന്തായാലും, അവര്‍ക്ക് അവരുടെതായ ഒരു അജണ്ടയുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനയുടെ വളര്‍ച്ച മതേതര കഷികളുടെ തകര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നു. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ. ഇവിടെ പരാജയം തീര്‍ച്ചയായും മതേതര കക്ഷികളുടെതാണ്. കാരണം അവര്‍ ഒളിഞ്ഞും തെളിഞ്ഞും മതങ്ങളുടെ തിണ്ണ നിരങ്ങുന്നു എന്നത് തന്നെ. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ജനാധിപത്യ, എത്ര മുന്തിയ മതേതര സംസാരം ഉണ്ടായാലും എല്ലാത്തരം വര്‍ഗീയ കക്ഷികളെയും തൂത്തെറിയേണ്ടത് മതേതര കഷികള്‍ തന്നെയാണ്. എന്നാല്‍ മതേതരം എന്ന് പറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികള്‍, അത് ഇടതായാലും വലതായാലും ഒളിഞ്ഞും തെളിഞ്ഞും അത്തരം സംഘടനകളെ താങ്ങുന്ന, വോട്ടു മറിക്കുന്ന ദീനമായ കാഴ്ചയാണ് കുറച്ചുകാലമായി ഉള്ളത്. അത് മാറിയേ പറ്റൂ. ഈ വര്‍ഗീയ സംഘടനകളുടെ വോട്ടു തങ്ങള്‍ക്കു വേണ്ട എന്ന് പറയാനുള്ള ആര്‍ജവം ആര്‍ക്കുണ്ട്? വര്‍ഗീയ സംഘടനകള്‍ പോലെ അപകടകാരികളാണ് ചില പ്രാദേശിക സംഘടനകളും. അവയൊക്കെ എതെല്ലാം മതത്തിന്റെ തണലില്‍ ആയികൊള്ളട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണ്. അതിനു മതേതര കക്ഷികളായ കോണ്ഗ്രസ്സും കമ്മ്യൂനിസ്റ്റുകളും സ്വയം ശുദ്ധീകരിക്കുകയും മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും വേണം.

ഇനി മറ്റൊന്ന് ലാത്തി ചാര്‍ജു നടക്കുന്നത് ടെലിവിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കെ, പതിവുള്ള ചര്‍ച്ചയില്‍ ( മേയ് ആറ് രണ്ടായിരത്തി പത്ത് ) പി.സി. ജോര്‍ജ് എം.എല്‍.എ യുടെ സംസാരം ശ്രദ്ധേയമാണ്. : ' മുസ്ലീം സ്ത്രീകളെ, പര്‍ദയിട്ട മുസ്ലീം സ്ത്രീകളെയാണ് പോലീസ് തല്ലി ചതക്കുന്നത്...' അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. കിനാലൂര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശം ആയതു കൊണ്ട് പങ്കെടുത്തവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആകുന്നതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് തല്ലു കൊള്ളുന്നതും സ്വാഭാവികം. എന്നാല്‍ ആ പോലീസ് നടപടിയെ, മുസ്ലീം സമുദായത്തിന് എതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ നീക്കം നടക്കുന്നതായി തോന്നുന്നു. ന്യൂന പക്ഷ സമുദായത്തെ സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് എതിരാക്കാനുള്ള ശ്രമം. തിരഞ്ഞെടുപ്പ് വരികയല്ലേ, ആ വഴിക്ക് ചില്വാനം വോട്ടു കിട്ടിയാല്‍ കൊള്ളാം എന്നാവും.

കിനാലൂരില്‍ എന്ത് സംഭവിച്ചു, എന്താണ് സംഭവിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ തികച്ചും അസുഖകരം ആയേക്കാവുന്ന ഒരവസ്ഥയിലേക്കു കിനാലൂരിനെയും മറ്റു പ്രദേശങ്ങളെയും എത്തിക്കാന്‍ അണിയറയില്‍ നേരത്തെ തീരുമാനിക്കപ്പെട്ടോ? നമുക്കൊന്നും അറിയില്ല, അത് അറിയുകയുമില്ല. മാധ്യമങ്ങള്‍ അവരുടെ നിലപാടിന് ഒത്തു അച്ചു നിരത്തുന്നു. സര്‍ക്കാര്‍, അവരുടെ ഭാഗം പറയുന്നു. പ്രതിപക്ഷം അവരുടെയും. ഒരു പോലീസ് ഉധ്യോഗസ്ഥന്റെ അഭിപ്രായം ശ്രദ്ധിക്കുക :' നാലുവരി പാത കടന്നു പോകുന്നത് ഏതാനും സമ്പന്നരുടെ ഏക്കര്‍ കണക്കിന് ഭൂമി പകുത്തു കൊണ്ടാണ്. ആ സമ്പന്നരാണ് സമരത്തിനു പിന്നില്‍....' നാം ആരെയാണ് വിശ്വസിക്കേണ്ടത്? നമുക്ക് നമ്മെ പോലും വിശ്വാസം ഇല്ലാതായിരിക്കുന്നു.

എന്നാല്‍ ഇവിടെ വികസന വിരുദ്ധമെന്നോ , വികസനത്തിന് അനുകൂലമെന്നോ തട്ടുകള്‍ ഉണ്ടാകുന്നു. ഇടതും വലതും പക്ഷങ്ങള്‍. വ്യവസായ പക്ഷങ്ങള്‍. വ്യവസായികള്‍ക്ക് വേണ്ടി, സര്‍ക്കാരിന് വേണ്ടി, സമരക്കാര്‍ക്ക് വേണ്ടി ഒക്കെ സംസാരിക്കാന്‍ ആളുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് വേണ്ടി, പ്രകൃതി സമ്പത്ത് സംരക്ഷിക്കപ്പെടാന്‍ വേണ്ടി എങ്ങുനിന്നും സംസാരം ഇല്ലാതെയാകുന്നു.

കിനാലൂരിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സ്ഥലം മറ്റൊരു നന്ദിഗ്രാം ആക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിന് രണ്ടു ഇരകള്‍ കിട്ടും. ഒന്ന് ഇടതു പക്ഷവും രണ്ടാമതായി മുസ്ലീം സമുദായവും. ഏക്കര്‍ കണക്കിന് സ്ഥലം നാല് വരിപ്പാതക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍ തടങ്ങളും നഷ്ടമാകും എന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നിരിക്കെ, നാം അത് ശ്രദ്ധിക്കാതെ പോകുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? നമ്മുടെ പ്രകൃതി സമ്പത്ത് നശിപ്പിച്ചു കൊണ്ടുള്ള, അടിസ്ഥാന വര്‍ഗത്തെ മറന്നുകൊണ്ടുള്ള ഒരു വികസന മാതൃക ഇനിയെങ്കിലും ഉപേക്ഷിക്കപ്പെടെണ്ടതാണ്. നാലുവരിപ്പാതയുടെയും വന്‍ വ്യവസായത്തിന്റെയും ഗുണ ഫലം അനുഭവിക്കുന്നത് ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അല്ല എന്നിരിക്കെ, ഈ വികസനം വന്‍ വ്യവസായികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് ഉറപ്പിച്ചു പറയാം. ഇത് വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, ഏതൊരു കെടുതിയുടേയും വറുതിയുടേയും ദുരന്തത്തിന്റെയും ആദ്യാവസാന ഇരകള്‍ സാധാരണക്കാര്‍ മാത്രമാണ്. സാധാരണക്കാരുടെ അവകാശം സ്ഥാപിക്കപ്പെടാതെയുള്ള ഏതൊരു പദ്ധതിയും ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

248 Responses to "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്"

 1. നല്ല ലേഖനം കരിം ജി..... ഇന്നാട്ടില്‍ ഇതു ആദ്യമായൊന്നും അല്ലല്ലോ പോലീസു കേറി ജനങ്ങളെ അടിച്ചു നന്നാക്കുന്നത്???

  ReplyDelete
 2. കരീം സാഹിബ്, അങ്ങയുടെ ലേഖനം തീര്‍ത്തും നിരാശാ ജനകം എന്നു പറയേണ്ടി വരുന്നതില്‍ ക്ഷമിക്കണം. വലിയ പ്രതീക്ഷയോടെയാണ് വായിച്ചു തുടങ്ങിയത്. മാധ്യമങ്ങളുടെ കണ്‍കെട്ടു വിദ്യയില്‍ തുടങ്ങിയ ലേഖനം എത്തി നിന്നത് തീര്‍ത്തും വികസന വിരുദ്ധമായ നിലപാടിലായി എന്നത് സങ്കടകരമാണ്. ഇങ്ങനെ നിലപാടെടുത്താല്‍ ഈ നാട്ടില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. ലോകം ആകെ മാറുകയല്ലേ കരീം സാഹിബ്, നമുക്കു മാത്രം പഴയതു പോലെ(ഇപ്പോള്‍ ഉള്ളതു പോലെ) തുടരാന്‍ കഴിയുമോ. യാഥാര്‍ഥ്യത്തിന് നിരക്കുന്ന നിലപാടുകളല്ലേ എടുക്കേണ്ടത്.? വരേണ്ടതെല്ലാം വന്നേ പറ്റൂ. അപ്പോള്‍ കരീം സാഹിബ് എടുത്തു പറഞ്ഞ, ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ക്രിയാത്മകമായ പദ്ധതി ഉണ്ടാകണമെന്നു മാത്രം. അവര്‍ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടരുത്. അക്കാര്യത്തിനാണ് ഊന്നല്‍ കൊടുക്കേണ്ടത്. അല്ലാതെ വികസനത്തിന്( അത് ഏത് തരത്തിലേതുമാകട്ടെ, ഒരു പക്ഷെ ഭൂമാഫിയക്ക് വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതായിക്കൊള്ളട്ടെ) തടയിടലാകരുത്. ഇന്നല്ലെങ്കില്‍ നാളെ നമുക്കിതെല്ലാം വേണ്ടി വന്നേക്കാം. അന്ന് ഇതെല്ലാം നേരത്തേ വേണ്ടതായിരുന്നു എന്ന് പരിദേവിക്കാന്‍ അവസരമുണ്ടാകരുത്. നേരത്തെ കംപ്യൂട്ടറിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തിയതു പോലെ...നാട് കുറെ പണക്കാരുടെയോ കുറെ പാവപ്പെട്ടവരുടെയോ മാത്രമല്ല. എല്ലാവരുടെയും കൂടിയാണ്. ഗുണമാണോ ദോഷമാണോ ഏറെ എന്നേ ഒരു പദ്ധതിയെപ്പറ്റി ആലോചിക്കേണ്ടതുള്ളു. ത്രാസില്‍ ഗുണത്തിന്റെ തട്ട് താണിരുന്നാല്‍ അതിനെ വരിക്കണം. ഇടനിലക്കാരനും മാഫിയയും നല്ല പിള്ളകളായിട്ട് പദ്ധതി നടത്തിയാല്‍ മതി എന്ന നില സ്വീകരിച്ചാല്‍ ആര്‍ക്കും ഇവിടെ ഒരു പുല്‍ക്കൊടി പോലും പറിച്ചു നടാന്‍ സാധിക്കുകയില്ല.
  സ്‌നേഹപൂര്‍വം
  പ്രദീപ്

  ReplyDelete
 3. കിനാലൂരിലെന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഈ ലേഖനം വായിച്ചാള്‍ കുരുടന്‍ ആനയെ കണ്ടതുപോലെയാകും. ലോകം മുഴുവന്‍ കണ്ട ഒരു സത്യം പോലും നേര്‍ക്ക് നേരെ പറയാന്‍ കഴിയാത്തവിധം ഭീരുത്വം ആവാഹിച്ച ഈ ലേഖനം ലേഖകന്റെ ചില കലിപ്പുകള്‍ തീര്‍ക്കാന്‍ മാത്രമേ ഉതകൂ. സമാധാനപരമായി റോഡില്‍ കുത്തിയിരുന്ന് സമരം നയിക്കുന്ന സ്ത്രീകളെ പിടിച്ച് വലിക്കാനും തള്ളിമാറ്റാനും ശ്രമിക്കുന്നതിനിടെയാണ് വെള്ളം തെളിക്കുന്നതായി കണ്ടത്. ഭീകരമായ ആസൂത്രണമായി കിടപ്പാടം നഷ്ടപ്പെടുന്ന നാട്ടുകാരുടെ ഈ പ്രതികരണത്തെ കാണുന്ന ലേഖകന്‍ സഹതാപം അര്‍ഹിക്കുന്നു. മതേതരത്വത്തിന് പുതിയ ഒരു നിര്‍വചനവും നല്‍കിയിരിക്കുന്നു. ലേഖകന്‍ സൂചിപ്പിക്കുന്ന പോലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളൊക്കെ ജനപക്ഷത്ത് നിന്ന് മാറുമ്പോഴും ഒരു ദര്‍ശനത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സഹായകരമായ ഒരു നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നോ. ജനങ്ങള്‍ സി.പി.എമ്മിന് എതിരാകുന്നുണ്ടെങ്കില്‍ അതിന് കാരണം കണ്ടെത്തെണ്ടത് മറ്റുചിലരില്ല.

  ReplyDelete
 4. കിനാലൂരിലെ സമരം ആരുടെയെല്ലാമോ ആസൂത്രിതമായ ഗൂഡാലോചന യുടെ ഫലമാണെന്ന് മനസ്സിലാകാന്‍ വിശേഷ ബുദ്ധിയുടെ ആവശ്യമില്ല.വെറും സാമാന്യ ബുദ്ധി ധാരാളം മതി. സാധാരണ സമരക്കാര്‍ അക്രമാസക്തരാകുന്നത് നിരന്തരമായ സമരം കൊണ്ടും അവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ ഗൌനിക്കാതിരികുമ്പോള്‍, സമരക്കാരെ അടിച്ചമര്‍ത്താന്‍ പോലീസ് തുനിയുമ്പോള്‍ ഒക്കെയാണ്.എന്നാല്‍ ഇവിടെ സമരക്കാര്‍ ആദ്യ ദിവസം , ആദ്യമണിക്കൂറില്‍ തന്നെ അക്രമാസക്തരായി . അക്രമം മുന്‍കൂട്ടി തീരുമാനിച്ചാണല്ലോ ചാണകവും മറ്റും സമരക്കാര്‍ കരുതി വന്നത്.
  ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?

  ReplyDelete
 5. സാധാരണജനങ്ങള്‍ക്കു പ്രതികരണശേഷി നഷ്ടപ്പെടുമ്പോള്‍ വര്‍ഗ്ഗീയ ശക്തികള്‍ അതുപയോഗപ്പെടുത്തുന്നു, ജനസംരക്ഷകരുടെ മുഖംമൂടിയണിഞ്ഞു രംഗത്തു വരുന്നു. വര്‍ഗ്ഗീയ ശക്തികളെ ചൂണ്ടിക്കാട്ടി, എതിര്‍പ്പുകളെ നിശ്ശബ്ദമാക്കാന്‍ അഴിമതിക്കാരായ രാഷ്ട്രീയനേതാക്കള്‍ക്കു കഴിയുകയും ചെയ്യുന്നു.

  ReplyDelete
 6. @ പ്രദീപ്/മുരളി:
  താങ്കളുടെ വീട് നാളെ “വികസനത്തിനായി” ഏറ്റെടുക്കുന്നു എന്ന് വാര്‍ത്ത വന്നാല്‍ എന്തായിരിക്കും പ്രതികരണം? :)

  @ ലത്തീഫ്:
  “സമാധാനപരമായി റോഡില്‍ കുത്തിയിരുന്ന് സമരം നയിക്കുന്ന സ്ത്രീകളെ പിടിച്ച് വലിക്കാനും തള്ളിമാറ്റാനും ശ്രമിക്കുന്നതിനിടെയാണ് വെള്ളം തെളിക്കുന്നതായി കണ്ടത്.”

  ആ വെള്ളം പോലീസ് തന്നെ കൊണ്ടു വന്ന് സമരക്കാര്‍ക്ക് നല്‍കിയതായിരിക്കും അതോ ആകാശത്ത് നിന്ന് വീണ “അത്ഭുതമോ”.

  “ലേഖകന്‍ സൂചിപ്പിക്കുന്ന പോലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളൊക്കെ ജനപക്ഷത്ത് നിന്ന് മാറുമ്പോഴും ഒരു ദര്‍ശനത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സഹായകരമായ ഒരു നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നോ.”

  :) “ഹിഡന്‍” അജണ്ടകള്‍ പുറത്ത് ചാടുന്നു... :)


  സംഭവിക്കുമെന്ന് 100% ഉറപ്പുണ്ടായിട്ടും ഇന്ത്യയില്‍ എസ്.ഇ.ഇസഡ്. നടപ്പിലാക്കുവാന്‍ തിരുമാനിച്ച “ബുദ്ധി രാക്ഷസന്മാര്‍” മനപൂര്‍വ്വം അവഗണിച്ചവയാണ് ഇന്ത്യ കണ്ട് കൊണ്ടിരിക്കുന്നത്. നിസ്സഹായരായ സാധാരണക്കാരെ “ഹൈജാക്ക്” ചെയ്യുന്നത് ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുവാന്‍ ഒരുങ്ങി പുറപ്പെട്ടവരാണ്. ആട്ടിന്‍ തോലിട്ട ഈ ചെന്നായ്ക്കളെ ജനങ്ങള്‍ തിരിച്ചറിയുമ്പോഴേയ്ക്കും അവര്‍ നേടേണ്ടത് നേടിയിട്ടുണ്ടാകും. വോട്ടിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടയ്ക്കുന്നത് മൂലമാണ് ഈ രാജ്യ ദ്രോഹികള്‍ ശക്തമാകുന്നത്. അവരെ തുരത്തുവാന്‍ സൈന്യമല്ല മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ നട്ടെല്ലാണ്. രാജ്യ ദ്രോഹികള്‍ക്കെതിരെ രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം. ഇല്ലയെങ്കില്‍....

  ReplyDelete
 7. പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നു. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ.

  @കരീം

  സോളിഡാരിറ്റിയുടേത് ഇത് ആദ്യത്തെ സമരമല്ലല്ലോ സഖാവേ. ഇതിനു മുമ്പ് ഒരു പാട് സമരങ്ങളില്‍ അവര്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നു. അവിടെയൊന്നും മുസ്ലീ ഭൂരിപക്ഷ പ്രദേശങ്ങളായിരിന്നില്ല. പ്ലാച്ചിമടയില്‍,മൂലമ്പള്ളിയില്‍,വെളിച്ചിക്കാലയില്‍,ചെങ്ങറയില്‍.....ഇവിടെയൊക്കെ അവര്‍ മതമെന്നോ മതേതരമെന്നോ നോക്കിയിട്ടില്ല. കഷ്ടപാടുകളും ദുരുദങ്ങളുമനുഭവിക്കുന്ന പച്ചമനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളൂ.

  താങ്കളെ പോലുള്ള വര്‍ഗ്ഗീയ മനസ്ഥിക്കാര്‍ക്ക് മാത്രമേ സോളിഡാരിറ്റിക്കാര്‍ മുസ്ലീംങ്ങളുള്ള മേഖലയില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് കിനാലൂരില്‍ ഇടപെട്ടത് എന്ന് പറയാന്‍ കഴിയുകയുള്ളൂ.

  ആദ്യം താങ്കള്‍ സോളിഡാരിറ്റിയെ കുറിച്ചും അവര്‍ ചെയ്ത സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചും നന്നായി പഠിക്കുക. നാളിതുവരെയുള്ള കാലയളവില്‍ അവര്‍ ഏതെങ്കില്‍ വര്‍ഗ്ഗിയ പ്രസംഗങ്ങളോ, അക്രമ പ്രവര്‍ത്തനങ്ങളോ നടത്തിയതിന് തെളിവ് ഹാജരാക്കൂ.

  മത സംഘടയുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ എന്ന് പറയാന്‍ താങ്കള്‍ ആരാണാവോ? മതസംഘടനകള്‍ ഒരു തരത്തിലുള്ള സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന നിലപാട് എന്തിന്റെ അടിസ്ഥാനത്തില്‍. ഇനി സോളിഡാരിറ്റിയും അതിന്റെ മാതൃ പ്രസ്ഥാനവും താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള സാന്‍പ്രദായിക സാമുദായി സംഘടനയല്ല താനും....

  കിനാലൂര്‍ എന്താണ് സംഭവിച്ചതെന്നും, എന്തൊക്കെ മാഫിയാക്കാര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പാതയുണ്ടാക്കാന്‍ പോകുന്നതെന്നും അവിടുത്തെ സമര നായകന്‍ മാര്‍ എന്തു പറയുന്നു എന്ന് നോക്കൂ.

  ReplyDelete
 8. കരീം സാര്‍,ലേഖനം ചില സൂചനകള്‍ നല്‍കുന്നെങ്കിലും
  മൂര്‍ത്തമായില്ല വിവരണം.തെളിവുകളുടെ പിന്ബലം
  ഒട്ടുമേ നല്‍കാതെ,ചില ഊഹങ്ങളും ജല്പനങ്ങളും
  തട്ടിവിട്ട് ഒഴുക്കന്‍ മട്ടില്‍ ആരാന്‍റെ ചെലവില്‍ ഏതാണ്ട്
  കാര്യങ്ങള്‍ പോസ്റ്റിയാല്‍ പോരല്ലൊ.
  ആരോപണങ്ങളില്‍ കഴമ്പുണെന്ന് വായനക്കാരന്
  മനസ്സിലാക്കാനാവുന്ന രീതിയില്‍ സൂക്ഷ്മമായ തെളിവ്
  നല്‍കാന്‍ താങ്കള്‍ക്ക് കഴിയേണ്ടതാണ്.അതിന്
  കഴിയുന്നില്ലായെങ്കില്‍ നിങ്ങളുടെ നിലപാട്തറയില്‍
  ഉറച്ച് നിന്ന് കൊണ്ട് നിങ്ങള്‍ക്ക് സംഭവങ്ങളെ
  ഏത് കോണിലൂടെയും നോക്കിക്കാണാം..
  സത്യസന്ധമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്
  താങ്കളെ പോലുള്ളവര്‍ക്ക് ഭൂഷണമല്ല.

  ReplyDelete
 9. ഭരണകൂടം തീരുമാനിക്കുകയും ,ജനം അനുസരികുകയും ചെയ്താൽ പ്രശ്നമൊന്നുമില്ല.
  ചരിത്രത്തിൽ എന്നുമിങ്ങനെതന്നെയാണോ കാണുക.?ഭരണപക്ഷ വികാരം രൂപപ്പെടുന്ന എല്ലാവേദികളീലും,സോളിഡാരിറ്റി-എസ്.യു.സി.ഐ-പഴയ നക്സലൈറ്റുകൾ എന്നിവരെ കാണാം.അതുകൊണ്ട് ,മന്ത്രിമാർക്കും ചില നീതിമാന്മാർക്കും വിളിച്ചു കൂവാം’മത തീവ്രവാദികൾ,മാവോയിസ്റ്റ് തീവ്രവാദികൾ’എന്ന്.

  ReplyDelete
 10. ഡോ. സലില.
  ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?

  ഇത് തന്നെയാണ് കുഴപ്പം. ഈ അവ്യക്തത തന്നെയാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം!
  ഭരണകൂടം സുതാര്യമായല്ല കാര്യങ്ങള്‍ ചെയ്യുന്നത്. എന്താണ് കിനാലൂരില്‍ സംഭവിക്കുന്നത് എന്ന് ജനങ്ങള്ള്‍ക്ക് അറിയില്ല.
  രഹസ്യമായി ജനങ്ങളുടെ തലയ്ക്കു മീതെയാണോ ഭരണകൂടങ്ങള്‍ വികസനം കൊണ്ട് വരേണ്ടത്?!
  റോഡിന്‍റെ വീതി 30 മീറ്റരാണോ 100 മീറ്റരാണോ എന്ന കാര്യത്തില്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് വ്യക്തത ഉണ്ടാവാത്തത് കൊണ്ടാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
  ഒന്ന് ചോദിച്ചോട്ടെ, വികസനം കൊണ്ട് വരുന്നതിനു വേണ്ടി നിങ്ങളുടെ പറമ്പിലും വീട്ടിലും ഒരു വ്യക്തതയുമില്ലാതെ സര്‍വ്വേ നടക്കുന്നത് നിങ്ങള്‍ നോക്കി നില്‍ക്കുമോ?
  വല്ലാര്‍പ്പാടത്ത് നടന്ന കുടിയൊഴിപ്പിക്കല്‍ രംഗങ്ങള്‍ നിങ്ങള്‍ കണ്ടുവോ?
  ജനാധിപത്യ സര്‍കാരിന്റെ വികസനം കൊണ്ട് വരുന്ന ഈ രീതികളെ നിങ്ങള്‍ അനുകൂലിക്കുമോ?!

  ReplyDelete
 11. സോളിഡാരിട്ടിയുടെത് വര്‍ഗീയ കാഴ്ചപ്പാട് തന്നെയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുത്ത് നടത്തിയ സിമിയുടെ പിന്‍ഗാമിയാണ് സോളിഡാരിറ്റി . കേരളത്തില്‍ വേരോടാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഒരു ഇടതു ചായ്‌വ്. ഇടതു പക്ഷ കാഴ്ചപ്പാടിലൂടെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതി. അങ്ങനെ ഒരു പാതയിലൂടെയാണ് മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. വേഷം മാറിയതുകൊണ്ട് ആശയം മാറില്ല. മുസ്ലീം ഭൂരിപക്ഷ തറകളില്‍ അല്ല സമരം നടത്തുന്നത് എന്ന് വാദിക്കാം എങ്കിലും മാതൃ സംഘടന, അല്ലെങ്കില്‍ ജമ അത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പിലാക്കാന്‍ പിറന്നതാണ് സോളിഡാരിറ്റി എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഒരേ കുര്‍ ആനും ഒരേ പ്രവാചകനും ഒരേ അല്ലാഹുവിനെയും പിന്‍പറ്റുന്ന ഇസ്ലാമില്‍ മറ്റൊരു മതം പോലെ രൂപപ്പെട്ട സംഘടനയാണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമി, മുജാഹിദ് പോലുള്ള സംഘടനകള്‍ വരും മുമ്പും കുര്‍ ആനും നിസ്കാരവും ഒക്കെ ഉണ്ടായിരുന്നു. അത്തരം സംഘടനകളുടെ പ്രവര്‍ത്തന ഫലമായാണ് മുസ്ലീം സമൂഹം തന്നെ ഇതര മതങ്ങളില്‍ നിന്നും ഒറ്റപ്പെട്ടത്. ഇസ്ലാമിനെ ശുദ്ധീകരിക്കാന്‍ എന്ന വ്യാജേനെ ഇസ്ലാമിനെ തകര്‍ക്കാന്‍ എത്തിയ സംഘമാണോ മേല്‍ സംഘടനകള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരള സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപ്പെട്ട് കൊണ്ട് ജമ അത്തെ ഇസ്ലാമി വളരുമ്പോള്‍ ഭാവിയില്‍ അവര്‍ തനി നിറം കാട്ടുമെന്ന് ഉറപ്പാണ്. ഒരിക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പിനേയും തള്ളി പറഞ്ഞ സംഘടനയാണ് ജമാത്തെ ഇസ്ലാമി എന്ന് ഓര്മ വേണം. ജമാത്തെ ഇസ്ലാമിയുടെ അത്തരം വികലമായ കാഴ്ചപ്പാടിലൂടെ ഇസ്ലാമിന് തന്നെ കളങ്കം ഉണ്ടാവുകയാണ്.

  ReplyDelete
 12. ഖരീം സാബ്

  സോളിഡാരിട്ടിയുടെത് വര്‍ഗീയ കാഴ്ചപ്പാട് തന്നെയാണ് എന്ന്‍ പതിനായിരം വട്ടം ആവര്‍ത്തിച്ച് ഗീബത്സിനെ തോത്പിക്കാന്‍ ശ്രമിക്കുന ചിലര്‍ ഇല്ലെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. ഒരു പ്രസ്ഥാനത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് തന്റെ ഭാവനയില്‍ വിരിയിച്ചതാവരുത്. അതിന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആരോപണം ഉന്നയയിച്ചയാള്‍ ബാധ്യസ്ഥനാണ്. അല്ലാത്ത താങ്കളുന്നയിച്ച അതേ കാര്യം താങ്കളെയും താങ്കളുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിനും തന്നെയായിരിക്കും ഏറ്റവും ചേരുക. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏത് പ്രസ്ഥാനങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് ഇന്ത്യയില്‍ വേരോടാമെന്ന സ്വതന്ത്ര്യമുണ്ടെന്നിരിക്കെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ശരിയായ മാനസിക വളര്‍ച്ചയെത്തിയിട്ടില്ലെന്ന് മാത്രമേയിപ്പോള്‍ കരുതാന്‍ പറ്റുകയുള്ളൂ. സിമിയെ കുറിച്ചുള്ള ബന്ധപെടുത്തിയുള്ള വാതങ്ങള്‍ അറിവ് കേടില്‍ നിന്ന് മാത്രമുള്ളവയാണ്. ഇത്തരം വാദങ്ങള്‍ ഏത് സന്ദര്‍ഭങ്ങളിലും എടുത്തുപയോഗിക്കുന്ന ചില തൂറ്റിയ പടക്കങ്ങളല്ലാതെ മറ്റൊന്നുമല്ല.

  കേരളത്തില്‍ വേരോടാന്‍ കണ്ടെത്തിയ വഴിയാണ് ഇടത് ചായ്‌വെങ്കില്‍ പിന്നെ കിനാലൂരിന്റെ കാര്യത്തില്‍ എന്തിനാണ് സോളിഡാരിറ്റിക്കാര്‍ മാറിചിന്തിച്ചു?. ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും അതിന്റെ ആശയങ്ങള്‍ ഇക്കാലമത്രയും ആരുടെ മുന്നിലും മറച്ചു വച്ചില്ല. കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്ത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായി കൊള്ളണമെന്നില്ല. അവര്‍ പഠിച്ചതേ പാടൂ. സമയമുണ്ടെങ്കില്‍ ജമാ അത്തിന്റെ ഭരണ ഘടന ആര്‍ക്കും വായിക്കാവുന്ന രൂപത്തില്‍ ഇവിടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയങ്ങളെ ആരുടെ മുന്നിലും തുറന്നു പറയുന്നതിന് മടിയുള്ള ഒരു പ്രസ്ഥാനമല്ല. തികച്ചും സുതാര്യമായി ഏറ്റവും ജനാധിപത്യമായ രീതിയില്‍ ഇന്ത്യയില്‍ അങ്ങേയറ്റം സമാധനപരമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. കഴിഞ്ഞ അമ്പതിലധികം വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഇന്ന് വരെ ഈ പ്രസ്ഥാനമോ അതിന്റെ പ്രവര്‍ത്തകരോ ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളിലോ കലാപങ്ങളിലോ ഏര്‍പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അത് തെളിയിച്ചു തരാന്‍ ഞാന്‍ താങ്കളെ വെല്ലു വിളിക്കുന്നു. ഇന്ത്യയില്‍ എത്ര/ഏത് പ്രസ്ഥാങ്ങള്‍ക്ക്/പ്രസ്ഥാനത്തിന് ഇത്തരം ഒരു ക്രഡിറ്റ് അവകാശപെടാനുണ്ടെന്ന് താങ്കള്‍ക്കൊന്ന് പറഞ്ഞ് തരാമോ?
  cntnd...

  ReplyDelete
 13. ഏത് പ്രസ്ഥാനത്തിന്റെ യുവജന സംഘടനകളും അതിന്റെ മാതൃ പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. അതില്‍ എന്തിത്ര അത്ഭുതം കൂറാനിരിക്കുന്നു.

  ജമാഅത്ത് മറ്റൊരു മതമാണോ എന്നത് ജമാത്തിന്റെ ഭരണഘടന വായിച്ചതിന് ശേഷം താങ്കള്‍ തന്നെ ഒരു തീരുമാനത്തിലെത്തുക. താങ്കള്‍ ഏത് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു എന്ന് വെളിപെടുത്തിയാല്‍ നല്ലത്. ഈ കിനാലൂര്‍ സംഭവം മുസ്ലീങ്ങള്‍ക്കിടയിലെ തര്‍ക്കവിഷയങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു രസതന്ത്രം എനിക്ക് പിടികിട്ടുന്നില്ല. ജമാ അത്തിനെതിരെയുള്ള യാഥാസ്ഥിക സംഘടനകള്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം തന്നെ അവര്‍ മുസ്ലീങ്ങളെല്ലാത്തവരെ പള്ളിയില്‍ കേറാന്‍ അനുവദിക്കുന്നു, സ്വാമിമാര്‍ക്ക് സ്വീകരണം നല്‍കുന്നു, പള്ളീലച്ചന്മാരുമായി വേദി പങ്കിടുന്നു എന്നൊക്കെയാണ്. ജമാ അത്ത് വിശ്വസിക്കുന്നത് എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ്. ആ സ്ര്ര്ഷ്ടികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വിവേചനവും ജമാ അത്ത് ആഗ്രഹിക്കുന്നില്ല. ഒരാള്‍ക്ക് ദൈവത്തെ നിഷേധിക്കാന്‍ ദൈവം തന്നെ അവകാശം നല്‍കിയ സ്ഥിക്ക് മനുഷ്യരായ നാമെന്തിന് കലഹിക്കണം? ദൈവത്തെ നിഷേഷിക്കുന്നവര്‍ക്കുന്നവര്‍ക്ക് ദൈവം തന്നെ എല്ലാ വിഭവങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. പിന്നെ അതു നിഷേധിക്കാന്‍ മറ്റാര്‍ക്കെന്തവകാശം? അത് കൊണ്ട് മനുഷ്യാവകാശം പ്രവര്‍ത്തിക്കുന്നത് മുനീറായാലും കരീമായാലും മറ്റേത് മര്‍ദ്ദക ഭരണകൂടമായാലും ജമാ അത്ത് അവര്‍ക്കെതിരില്‍ മനുഷ്യ പക്ഷത്ത് നിന്ന് പോരാടുക തന്നെ ചെയ്യും. ജമാ അത്തിനോ സോളിഡാരിക്കോ അത് വേറെയാരില്‍ നിന്ന് പഠിക്കേണ്ട കാര്യമില്ല. ഖുര്‍ ആനും പ്രവാചക ചര്യയുമാണ് അതിനവര്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്നത്.

  ജനാധിപത്യം മതേതരത്വം, ദേശിയത എന്നിവയെ കുറിച്ചുള്ള ജമാ അത്തിന്റെ നിലപാടുകളും എല്ലാവര്‍ക്കും വായിക്കാവുന്നതും മനസ്സിലാക്കാവുന്നതുമായ നിലയില്‍ ഇവിടെ ലഭ്യമാണ്. സമയമനുവദിച്ചാല്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. മറച്ചു വെക്കേണ്ടതായി യാതൊന്നും സോളിഡാരിറ്റിക്കോ അതിന്റെ മാതൃ പ്രസ്ഥാനത്തിനോ ഇല്ലെന്ന കാര്യം ദയവായി മനസ്സിലാക്കുക.

  ReplyDelete
 14. “മതവിശ്വാസികൾ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഇടപെടണ്ട! ജപമാലയുമായി ഏതെങ്കിലും ദേവാലയത്തിന്റെ മൂലക്ക് ചുരുണ്ടുകൂടിക്കോണം” എന്നൊരു ഭീഷണിയുടെ ധ്വനി ഇത്തരം ലേഖനങ്ങളിലും തുടർ കമന്റുകളിലും ഒക്കെ കാണാം. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ.
  എന്നൊക്കെ ബഹളം വെക്കുന്നത് അതിന്റെ ഭാഗമായാണ്.

  സത്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മതവിശ്വാസികളല്ലേ ആരോഗ്യകരമായ ഒരു സാമൂഹികാവസ്ഥക്ക് ഏറ്റവും ഉപകാരപ്രദം? തിന്മയെ ചെറുക്കുകയും നന്മയെ ചേർക്കുകയും ചെയ്യുന്ന ഒരു സംഘത്തിന് മതകീയ മൂല്യബോധമുണ്ടെന്നത് എങ്ങനെയാണ് ഒരു കുറവായിത്തീരുന്നത്?

  ReplyDelete
 15. ജമഅത്തെ ഇസ്ലാമി വര്‍ഗീയ ഭീകര സംഘടന എന്നത് തര്‍ക്കമറ്റ കാര്യമാണ്. സിമി അവരുടെ വാര്‍ത്താ ബോര്‍ഡില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടിലാണെന്നു തോന്നുന്നു എഴുതിയിട്ടുണ്ട്, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. അത് സ്വാഭാവികമായി ആര്‍ എസ് എസ്സിനെ പ്രകോപിപ്പിക്കുകയുണ്ടായി. ഭീകര മുഖം മറികടക്കാന്‍ പുതിയ മുഖം ചമഞ്ഞതാണ് സോളിഡാരിറ്റി എന്ന ബാന്നര്‍. ജമ അത്തെ ഇസ്ലാമിക്ക് ഓരോ രാജ്യത്തും ഓരോ മുഖമാണ്. അവര്‍ ഇന്ത്യയില്‍ വേരോടാന്‍ ഒരു മുഖം തിരഞ്ഞെടുത്തു. സ്വാദീനം വര്‍ധിക്കുമ്പോള്‍ സ്വന്തം മുഖം പുറത്തു വരിക തന്നെ ചെയ്യും.
  ചിന്തകന്‍ ആരെന്നു എനിക്കറിയില്ല. എനിക്കങ്ങനെ ഒരു പ്രസ്ഥാനത്തോടും കൂറില്ല. വിശാല ഇടതു ഐക്യം രൂപപ്പെടാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തരം ഭീകര, വര്‍ഗീയതെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്കെ കഴിയു എന്ന് കരുതുന്ന ഒരാള്‍. എന്റെ വഴി എഴുത്തിന്റെതാണ്. മതങ്ങള്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഞാന്‍ പറയും. അതിന്റെ ദുരന്തം അനുഭവിക്കുകയും, അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മതങ്ങള്‍ ശരിയായ ഒരു ദിശയിലല്ല സഞ്ചരിക്കുന്നത്. ഇക്കാലത്തെ മതങ്ങളുടെ മുഖം കേവലം അധികാരം നേടല്‍ മാത്രമാണ്. ഈയിടെ ശ്രീമാന്‍ കുഞ്ഞാലികുട്ടി പറയുകയുണ്ടായി ഇസ്ലാമിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ മുസ്ലീം ലീഗ് മതി എന്ന്. അദ്ദേഹം അരമന രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ്. ലീഗ് ആയാലും ജമ അത്തെ ഇസ്ലാമി ആയാലും രാഷ്ട്രീയം കളിക്കുന്നത് അവര്‍ക്കും കുബെരന്മാര്‍ക്കും വേണ്ടിയാണ്. സംവരണം നേടിയെടുക്കാന്‍ ജാഥയില്‍ സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വേണം, ആനുകൂല്യം സമ്പന്നര്‍ പങ്കിട്ടെടുക്കുകയും . ന്യൂന പക്ഷങ്ങളുടെ പേരില്‍ സ്കൂളും കോളേജും നേടിയെടുത്തിട്ടു ഈ സുഖിയന്മാരുടെ മക്കള്‍ക്ക്‌ പഠിക്കാനല്ലാതെ സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ ഇടം കിട്ടുന്നില്ലല്ലോ. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകരെ നിയമിക്കുക, കുട്ടികളില്‍ നിന്നും പണം ഊറ്റുക എന്ന നിലപാടല്ലേ ഓരോ ജാതി മതവും വില പേശി വാങ്ങുന്ന വിദ്യാലയങ്ങളില്‍ കാണുന്നത്. അങ്ങനെ വരുമ്പോള്‍ ജാതി മതങ്ങള്‍ ഭരിക്കുന്ന അവസ്ഥയിലേക്ക് രാജ്യം നീങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് നിലവിലുള്ള വിദ്യ കച്ചവടത്തില്‍ നിന്നും വായിചെടുക്കാവുന്നതാണ്.
  ഏതൊരു മതം ആകട്ടെ, ഏതൊരു ജാതി ആകട്ടെ, അധികാരം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നിടത്തോളം അവരെ രാഷ്ട്രീയ രംഗത്ത് നിന്നും തുടച്ചു നീക്കണം. സമൂഹത്തില്‍ മതങ്ങളുടെ ഇടപ്പെടല്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഹിന്ദുവിന്റെ ഇടപെടല്‍ ഇസ്ലാമിന് എങ്ങനെയാണോ അസ്വസ്ഥത ഉണ്ടാക്കുന്നത്‌ അത് പോലെ ക്രിസ്ത്യാനിയുടെ ഇടപെടല്‍ മറ്റു മതങ്ങള്‍ക്കും. ഇന്ന് നമ്മുടെ രാഷ്ട്രീയം മലീമാസമായത്തിനു കാരണം മതങ്ങള്‍ തന്നെയാണ്.

  ReplyDelete
 16. സീപീയെമ്മും, ഡീ വൈ എഫ് ഐ യും ഒന്നും ഇതിനു പിന്നിലെ കള്ളകളികള്‍ അറിഞ്ഞില്ല എന്നതൊരു വസ്തുത . അല്ലെങ്കില്‍ ഈ ജനകീയ പ്രശ്നത്തില്‍ അവര്‍ ആയിരുന്നു മുന്നില്‍ ഉണ്ടാവേണ്ടി ഇരുന്നത്. ആ ഒരു ഒഴിവിലേക്കാണ് മതഭ്രാന്തരും , പിന്തിരിപ്പന്മാരും നുഴഞ്ഞു കയറി ജനങ്ങളെ ഇളക്കി വിട്ട് അക്രമാസക്തരാക്കിയത്. ജനകീയ സമരങ്ങളില്‍ പങ്കാളിത്തമില്ലാത്തത് കൊണ്ട് മാത്രം ആണ് ഇത്തരത്തില്‍ ഒരു അക്രമം അവിടെ അരങ്ങേറിയത്. ഒരു നാലുവരി പാത അവിടെ വേണമോ എന്നത് മറ്റൊരു പ്രശ്നം. ഈ ഒറ്റപെട്ട സ്ഥലത്ത് ചില സാമൂഹ്യദ്രോഹികള്‍ പകയുടെയും, വര്‍ഗീയതയുടെയും വിത്ത് മുളപ്പിക്കാന്‍ നടത്തിയ ഒരു ഗൂഡ ശ്രമം കൂടി ഇതിനു പിന്നില്‍ ഉണ്ട് . ഒരു ജനതയ്ക്ക് എന്തെങ്കിലും നേട്ടം എന്നതായിരുന്നില്ല അവിടുത്തെ മുന്നേറ്റത്തിനു കാരണം. ചിലരുടെ കാലടികള്‍ അവിടെ പതിയണം. അതൊരു ചിരകാല മോഹം കൂടിയാണ്. പക്ഷെ അതിനു പോലീസിനു കുറെ ക്രൂരമായി പെരുമാറേണ്ടി വന്നു. ആദ്യ ദിവസത്തില്‍ ടീവി ലൈവ് കണ്ടിട്ട് എനിക്കും പോലീസിനോട് വല്ലാത്ത വെറുപ്പ്‌ തോന്നിയിട്ടുണ്ട്. പക്ഷെ ചിലതിനൊക്കെ തടയിട്ടെ മതിയാവൂ.

  ReplyDelete
 17. സമാധാനപരമായി പോലീസിനുനേരെ ചാണകവെള്ളം ഒഴിക്കുകയും അവരെ ചൂലുകൊണ്ട് തല്ലുകയും ചെയ്താല്‍ പോലീസ് സമാധാനപരമായി പ്രതികരിക്കും. കാലം വേറെയാണ് കോയാ. സിമിയുടെ ലഹരി മാറിയിട്ടില്ലാത്തവരുടെ പുതിയ ഉദ്യാനമാണ് സോളിഡാരിറ്റി. അവര്‍ക്ക് ജനകീയപ്രസ്ഥാനങ്ങളെ അതിജീവിക്കാനാവില്ലതന്നെ. മാധ്യമങ്ങള്‍ഡ വിളമ്പുന്ന കാപട്യങ്ങളല്ല, എന്റെ കണ്‍മുമ്പില്‍ ഞാന്‍ കാര്യങ്ങള്‍ ് കാണുന്നുണ്ട്. പഴയ ജന്മിത്തത്തിന്റെ വാദമാണ് ഉയര്‍ത്തപ്പെടുന്നത. ഒരു പരിഷ്‌കൃതി വരുമ്പോള്‍ ചിലത്യാഗങ്ങള്‍ ഉണ്ട്. എവിടെ ആരുടെ ഭൂമിയാണ്, ആരാണ് തട്ടിയെടുത്തത്? റോഡ് എവിടെ വേണമെന്നുപോലും തീരുമാനിച്ചിട്ടില്ല. ജില്ലാഭരണാധികാരി ജനങ്ങളുമായി ഉണ്ടാക്കിയ ധാരണയെ തകര്‍ത്താടുകയാണ് സോളിഡാരിറ്റി. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമികള്‍. മൗദൂദി വചനങ്ങളുണ്ട് , കുപ്രസിദ്ധമായവ- പാക്കിസ്താനില്‍ ഹിന്ദുക്കള്‍ക്ക് സിവില്‍ അവകാസങ്ങളുണ്ടാവില്ല, ഇന്ത്യില്‍ മുസ്ലികംള്‍ക്കും സിവില്‍ അവകാശങ്ങള്‍ വേണ്ട. ഇതല്ലേ സോളിഡാരിറ്റിക്കു വേണ്ടത്? ഓര്‍മ്മവരുന്നത് പണ്ട് , 1965ല്‍ കൃഷ്ണമേനോന്‍ നടത്തിയ ഒരുപ്രസംഗമാണ്.
  After all, Muslim League is the ruling Party of Pakistan. ഇത്പലര്‍ക്കും ബാധകമാണ്.
  ആട്ടിന്‍തോലണിഞ്ഞചെന്നായ്ക്കളെ ജനങ്ങല്‍ തിരിച്ചറിയും. നോക്കൂ, പലര്‍ക്കും ജനം എന്നേ പറയാന്‍ നാവ് വളയൂ, ജനങ്ങള്‍ എന്ന് പറയുകയില്ല അവര്‍.

  ReplyDelete
 18. മൌദൂദിയുടെ കാഴ്ചപ്പാട് തന്നെയല്ലേ ജമാത്തെ ഇസ്ലാമിയുടെത്? എങ്കില്‍ അത് തന്നെയാവണമല്ലോ സോളിഡാരിട്ടിയും വച്ച്പുലര്‍ത്തുന്നത്. മൌദൂദിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : 'മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.' ( മൌദൂദി - ഖുതുബാത് - പേജ് 299 ) ഇവിടെ മൌദൂദി ഉപയോഗിച്ചിരിക്കുന്നത് യുദ്ധത്തിലേക്കുള്ള ആഹ്വാനമാണ്. എതൊരു യുദ്ധവും അശാന്തി മാത്രം നല്‍കുമ്പോള്‍ യുദ്ധം കൊണ്ട് ശാന്തി ഉണ്ടാകുന്നത് എങ്ങനെ. മാത്രമല്ല ഈ ഭാഷ്യം പ്രവാചക വചനത്തിനു വിരുദ്ധവുമാണ്. ജിഹാദിന് പ്രവാചകന്‍ കൊടുത്ത അര്‍ഥം , ' ദേഹെച്ഛയോടുള്ള യുദ്ധം' എന്നാണ്. മൌദൂദിയുടെ മറ്റ് വാക്കുകള്‍ ശ്രദ്ധിക്കുക. ' രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്! ' ( മൌദൂതി, ഖുത്ബാത് - പേജ് 304 )
  മൌദൂദിയുടെത് താലിബാന്‍ ഭാഷയല്ലാതെ മറ്റെന്താണ്. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച സിമിയുടെ ചുവരെഴുത്ത് കൂട്ടി വായിക്കേണ്ടത്. അതായത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്നു എഴുതിയത്. ജമാത്തെ ഇസ്ലാമി മൌദൂദിയെ തള്ളി പറയാത്തിടത്തോളം കാലം അവര്‍ മൌദൂദിയുടെ പാതയില്‍ തന്നെയെന്നു വിശ്വസിക്കേണ്ടി വരും. അത് തീവ്രവാദം അല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട് അതെ ജനുസില്‍ പിറന്ന സോളിഡാരിറ്റി ആ വിഷം വഹിക്കുന്ന വാഹനം തന്നെ എന്ന് ഉറപ്പിച്ചു പറയാനാവും. സോളിഡാരിറ്റി എത്ര തന്നെ മതേതരത്വ വേഷം അണിഞ്ഞാലും മൌദൂദിയുടെ വിഷം വഹിക്കുന്ന തലച്ചോറാണ് അതിന്റെത് എന്നത് തര്‍ക്കമറ്റ കാര്യമാണ്.

  ReplyDelete
 19. “കിനാലൂരിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”

  കരീമിനെയാണൊ ഉദ്ദേശിച്ചത്‌!!! പോസ്റ്റിനോട്‌ വിയോജിക്കുന്നു.
  ---
  സാധാരണക്കാരുടെ പക്ഷത്ത്‌ നിന്ന്‌ കാക്കര ഒരു പോസ്റ്റിട്ടിരുന്നു. സമയമുണ്ടെങ്ങിൽ വായിക്കുക

  http://georos.blogspot.com/2010/05/blog-post_11.html

  തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല...

  ReplyDelete
 20. ശ്രീ. കരീമിന്റെ സമകാലിക സംഭവങ്ങളിലും പ്രസ്ഥാനങ്ങളിലുമുള്ള അറിവിന്റെ ആഴം ലേഖനത്തില്‍നിന്നുതന്നെ വ്യക്തമാണ്. എനിക്ക് പറയാനുള്ളത് ചിന്തകനോടാണ്. താങ്കളിവിടെ ധാരാളം ലിങ്ക് നല്‍കിയിരിക്കുന്നു. കമന്റും അതിന്റെ വല്ല സ്വാധീനവും കരീമിക്കയുടെ തുടര്‍കമന്റിലുണ്ടോ ഇവിടെ കമന്റ് നല്‍കിയവരിലുണ്ടോ. പഠിച്ചതുതന്നെ പാടിക്കൊണ്ടിരിക്കുന്നു. ഈ പാട്ടുകളുടെ കാലം കഴിഞ്ഞു എന്ന് ഇനിയും തിരിച്ചറിയുന്നില്ല. മതങ്ങള്‍ തന്നെ ശരിയല്ല എന്ന് പറയുന്നവിഭാഗം മതങ്ങളുടെ പോക്ക് ശരിയല്ല എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ജമാത്തെ ഇസ്‌ലാമി വര്‍ഗീയ ഭീകരസംഘടനയാണെന്ന് പറയുന്ന കരീം ഒരേ സമയം ഒരു പാട് പേരെ പരിഹസിക്കുന്നു. സിമി എന്ന സ്വതന്ത്രസംഘടന വാര്‍ത്താബോര്‍ഡില്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നെഴുതിവെച്ചതാണ് ഏറ്റവും വലിയ തെളിവ്. മതേതരത്വവും ജനാധിപത്യവും പറയുന്ന ചിലരുടെ മനസ്സില്‍ അസ്സല്‍ സ്റ്റാലിനിസമാണുള്ളത്. വെറുതെ പറയുകയല്ല. കിനാലൂരിനെ ന്യായീകരിച്ച് അത്തരക്കാരെ രാഷ്ട്രീയത്തില്‍ നിന്ന തുടച്ചുനീക്കണം എന്ന് പറയുമ്പോള്‍ ആ ചിന്ത മറനീക്കി പുറത്ത് വരുന്നു. ജമാഅത്ത് 60 വര്‍ഷം കൊണ്ട് പറയാത്ത ചില കാര്യങ്ങളെ പേടിച്ചാണ് ഇവിടെ കാഹളം മുഴക്കുന്നത്. അതിന് വേണ്ടി ഏത് കള്ളത്തരത്തെയും കൂട്ടുപിടിക്കുക. പാക്കിസ്ഥാനില്‍ മൗദൂദി ഹിന്ദുക്കള്‍ക്ക് സിവില്‍ അവകാശമുണ്ടായിരിക്കില്ല എന്ന് പറഞ്ഞത്രേ. അതുകൊണ്ട് ഇന്ത്യയില്‍ നിങ്ങള്‍ക്കും വേണ്ടല്ലോ എന്നാണ് ചോദ്യം. ഈ ചോദ്യത്തിലെ ഭീകരത ഒരു മതത്തിനും കഴിയാത്ത കനത്തതാണ്. സോളിഡാരിറ്റി ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവണത്രേ. എവിടുന്ന് കിട്ടി ഈ രഹസ്യവിവരം. ഈ വിവരം കൈമാറി അതിനെതിരെ നടപടിസ്വീകരിക്കാന്‍ സഹായിക്കാത്ത ഈ മാന്യദേഹമാണ് യഥാര്‍ഥ രാജദ്രോഹം ചെയ്യുന്നത്. അതുകൊണ്ട് കള്ളത്തരം തുടരുക ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ തിരിച്ചറിവിലെ വെപ്രാളമാണ് ഈ പോസ്റ്റിലും ഇവിടെ നല്‍കപ്പെട്ട കമന്റിലും മികച്ചുനില്‍ക്കുന്നത്. അല്ലാതിരുന്നെങ്കില്‍ ഈ ഒറ്റപ്പെട്ട് ചെറിയ സംഘടന ഇങ്ങനെ ചര്‍ചയില്‍ സജീവമാകുമായിരുന്നില്ലല്ലോ. അതുകൊണ്ട് കള്ളം പറയുന്നത് തുടരട്ടെ സത്യം മനസ്സിലാക്കണം എന്നഗ്രഹമുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേറെ വഴിതേടും. അത്തരം മനുഷ്യരിലേ സോളിഡാരിറ്റി പ്രതീക്ഷയര്‍പിക്കുന്നുണ്ടാവൂ.

  ReplyDelete
 21. സഖാവ് ഖരീ‍ം
  താങ്കള്‍ വര്‍ഗീയത,ഭീകരത എന്നീപദങ്ങള്‍ ഒന്ന് നിര്‍വചിക്കുക. എന്നിട്ട് അതനുസരിച്ച്
  ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ഭീകര സംഘടയാണെന്ന് സ്ഥാപിക്കാന്‍ താങ്കള്‍ക്കുള്ള തെളിവുകള്‍ വ്യക്തമാക്കുക. അല്ലാതെ താങ്കളുടെ ഭാവനാ വിലാസത്തിലെ ‘തര്‍ക്കമറ്റ‘ ത്തിന് യാതൊരു പ്രസക്തിയുമില്ല. താങ്കള്‍ക്ക് സിമിയോ കുറിച്ചോ ജമാ അത്തെ ഇസ്ലാമിയെ കുറിച്ചോ ഒന്നും അറിയില്ല എന്ന് ഇവിടെ മനസ്സിലായി. എല്ലാം താങ്കളുടെ തോന്നലുകള്‍ മാത്രമാണ്. സിമി ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. സിമിയുടെ നിലപാടുകള്‍ ഒരിക്കലും ജമാ അത്ത് അംഗീകരിക്കുന്നതായിരുന്നില്ല. ജമാ അത്തിന്റെ വിദ്യത്ഥി സംഘടനയുടെ പേര് sio എന്നാണ്. സോളിഡാരിറ്റി ഒരു യുവജന പ്രസ്ഥാനമാണ് വിദ്യാര്‍ത്ഥി സംഘടയല്ല.

  ഇടതുപക്ഷവും സിപി എമ്മും നടത്തിയ ഭീകരതയുടെയും വര്‍ഗ്ഗീയതയുടെയും 10000 ത്തില്‍ ഒരു അംശം പോലും ജമാ അത്തെ ഇസ്ലാമിയോ അതിന്റെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയോ നടത്തിയതായി താങ്കള്‍ക്ക് വല്ലതെളിവുമുണ്ടെങ്കില്‍ താങ്കള്‍ പറയും പോലെ ഞാന്‍ കേള്‍ക്കാം. മറിച്ചുള്ള തെളിവുകള്‍ ധാരാളം ഞാന്‍ നല്‍കുകയും ചെയ്യാം. പിഞ്ചു കുട്ടികളുടെ മുമ്പില്‍ അധ്യാപകരെ അതി ധാരുണമായി വെട്ടികൊന്ന, മിണ്ടാപ്രാണികളെ ചുട്ടെരിച്ച, സമരം എന്ന പേരില്‍ കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപിച്ച മറ്റേതു പ്രസ്ഥാനമുണ്ട് കേരളത്തില്‍?

  മുതലാളിത്ത/സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളില്‍ വലതു പക്ഷത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തില്‍ അത്പം പ്രതീക്ഷയുള്ളത് കൊണ്ടായിരുന്നു ജമാ അത്തെ ഇസ്ലാമി ഇടതുപക്ഷത്തെ യൊതൊരു ഡിമാന്റുമില്ലാതെ പിന്തുണച്ചത്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഈ ഒരു കാര്യത്തില്‍ രണ്ട് ഇടതു പക്ഷവും വലതു പക്ഷവും മത്സരിച്ചു കൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയാണ് കണ്ടു കൊണ്ടിരിക്കുന്നു.

  ഏതൊരു മതം ആകട്ടെ, ഏതൊരു ജാതി ആകട്ടെ, അധികാരം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നിടത്തോളം അവരെ രാഷ്ട്രീയ രംഗത്ത് നിന്നും തുടച്ചു നീക്കണം. ശരിയാണ്
  സര്‍വ്വ ജാതീയ വര്‍ഗ്ഗീയ സംഘടകളെയും കൂട്ട് പിടിക്കുന്ന സി.പി.എം ആണ് ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത് ഇതേ പ്രവൃത്തിയാണ്. ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും.

  സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് മതങ്ങളല്ല. മതങ്ങളില്‍ ഇടപെടുന്ന രാക്ഷ്ട്രീയക്കാരാണ്. പിസി തോമസിനെ പോലുള്ള, വര്‍ഗ്ഗീയതയുടെ പേരില്‍ വോട്ടുപിടിച്ചു എന്ന പേരില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പെടുത്തിയ ശുദ്ധ അവസര വാത വര്‍ഗ്ഗീയതകളെയും ജാതീയതകളെയും കൂട്ടും പിടിച്ച്, കേരളത്തെ ഒരു പിടിമുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള മാര്‍ക്കറ്റാക്കാന്‍ കിണഞ്ഞു പരിശ്രച്ചു കൊണ്ടിരിക്കുന്ന വിശാല ഇടതു ഐക്യത്തിന് തന്നെയാവട്ടെ താങ്കളുടെ പിന്തുണ!!!

  ജമാ അത്തെ ആരോപണം ഉന്നയിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. അതിന് തെളിവ് ചോദിക്കാനുള്ള എന്റെ അവകാശത്തെ താങ്കളും മാനിക്കുമെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.

  ReplyDelete
 22. കിനാലൂരും നന്ധിഗ്രാമങ്ങളും ഇനിയും ആവര്തിക്കപെടും..
  നാം അത് കണ്ടു കേഴും..
  ഭരണകൂടം മാറി മാറി തിരിയും..
  ജുഡീഷരി നിയമതാളുകള്‍ ഓതും..
  ഒരു കൊച്ചു കുഞ്ഞിന്റെ പകപ്പോടെ,
  നടുക്കത്തോടെ പച്ച മനുഷ്യന്‍ തെരുവില്‍ കിടന്നു അലറും..
  കാലം ഇതാണ്....  കരീം മാഷ്‌ മാഷടെ കര്‍മ്മം ചെയ്യുക..
  വായനക്കാര്‍ അവരുടെതും...

  കര്‍മ്മന്ന്യെ വാധികാരസ്ത്യെ...

  ReplyDelete
 23. 'മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.' ( മൌദൂദി - ഖുതുബാത് - പേജ് 299 )

  ' രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്! ' ( മൌദൂതി, ഖുത്ബാത് - പേജ് 304 )

  മുകളില്‍ കൊടുത്തിരിക്കുന്നത് മൌദൂദിയുടെ ഖുത്തുബാത്ത് എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ്. ഇന്നും ജമാത്തെ ഇസ്ലാമിക്കാര്‍ അംഗീകരിക്കുന്ന പുസ്തകം ആണത്. അതു വായിച്ചാല്‍ തന്നെ അറിയില്ലേ ശരിയത്ത് നിയമ പ്രകാരം ഉള്ള ഭരണമാണ് ജമാത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് എന്ന്. അതിനര്‍ത്ഥം, ലോകത്ത് എല്ലായിടത്തും അങ്ങനെ ഒരു വ്യവസ്ഥിതി പുലരണമെന്ന്. അതുതന്നെ മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കുകയും തങ്ങള്‍ മാത്രമാണ് ശരി എന്ന് സ്ഥാപിച്ചെടുക്കലുമാണ്‌ . . അതുതന്നെയാണ് താലിബാന്റെ സിദ്ധാന്തവും. ഏതാനും വര്‍ഷങ്ങളായി ജമാത്തെ ഇസ്ലാമി ആട്ടിന്‍ തോലിട്ട ചെന്നായയാണ്. ഇടതുപക്ഷം വോട്ടു തേടി ചെന്നിരിക്കാം. ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിട്ടുണ്ടെങ്കില്‍ അതുവഴി തങ്ങളുടെ മുഖം മിനുക്കാം എന്ന് ജമാത്തെ ഇസ്ലാമി കരുതിയിട്ടുണ്ട്.
  ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രം ആയതു കൊണ്ടാണ് ജമാത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തിക്കാന്‍ ആകുന്നത്. വിശ്വ ഹിന്ദു പരിഷത്തിനോ ആര്‍ എസ് എസ്സിനോ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ? എന്തിനു ജമാത്തെ ഇസ്ലാമിക്ക് സൗദി അറേബിയയില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ?
  മൌദൂദിയെയും മൌദൂദിയുടെ പുസ്തകത്തെയും തളളി പറയാത്തിടത്തോളം ജമാത്തെ ഇസ്ലാമിക്ക് ഒരു മതേതര മുഖം കിട്ടില്ല. സ്ടാലിനിസമല്ല പറയുന്നത്. വര്‍ഗീയത ഏതുമാകട്ടെ, അതു ഭൂരിപക്ഷമോ ന്യൂന പക്ഷമോ ആകട്ടെ, തള്ളി കളയേണ്ടത്‌ തന്നെയാണ്. മതപരമായി എവിടെ മനുഷ്യര്‍ സംഘടിക്കപ്പെടുന്നുവോ അതു എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. ഏതൊരു വര്‍ഗീയതയെയും തൂത്തെറിയുക. മതപരമായ സംഘം ചേരലിലൂടെ നമ്മുടെ രാജ്യം വെട്ടി മുറിക്കപ്പെട്ടത് നാം അനുഭവിച്ചതല്ലേ? അതിന്റെ കെടുതികള്‍ ഇനിയും തീര്‍ന്നിട്ടില്ല. അതുകൊണ്ട് എല്ലാത്തരം വര്‍ഗീയതയും ഭീകരതയും തുടച്ചു നീക്കപ്പെടുക തന്നെ വേണം.
  എന്താണ് ഭീകരത? അതിനു ഇനിയും കൃത്യമായി ഒരു നിര്‍വചനം ഉണ്ടോ? എങ്കില്‍ ഞാന്‍ മനസ്സിലാക്കിയത് ഇതാണ്: ' മനുഷ്യനോ സസ്യ ജലാദികള്‍ക്കോ , പക്ഷി മൃഗാദികള്‍ക്കോ ഭീഷണിയാകുന്ന തരത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് ഭീകരത. ഏതൊരു യുദ്ധവും യുദ്ധത്തിനുള്ള ഗൂഡാലോചന പോലും ഭീകരത...'

  ReplyDelete
 24. തൊഴിലാളി വര്‍ഗീയത പറഞ്ഞു വോട്ട് പിടിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മതേതരത്വം പറയുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയേ തോന്നുകയുള്ളൂ. മാര്‍ക്സിസ്റ്റ്‌ സാമ്രാജ്യത്തിനു ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കുട പിടിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സാമ്രാജ്യ താല്പര്യത്തെ കുറിച്ച് പറയാന്‍ നാണമില്ലേ?? എളമരം കരീം പോലീസിന്റെ അടി കൊണ്ട് ചോര ഒളിപ്പിച്ചു നിന്ന മനുഷ്യനെ കൊണ്ട് പച്ച കള്ളം പറയിപ്പിക്കുന്നത് കണ്ടാല്‍ അറിയില്ലേ ആര്‍ക്കൊക്കെ ആണ് ഇവിടെ സാമ്രാജ്യ താല്പര്യം എന്ന്. ജനങ്ങളുടെ മുന്നില്‍ വാര്‍ത്ത എത്തിക്കുന്ന സകല മാധ്യമങ്ങളെയും (വാര്‍ത്ത‍ വളച്ചൊടിച്ചു വിവരിക്കുന്ന കൈരളിയും ദേശാഭിമാനിയും ഒഴികെ) നഖശിഖന്ദം എതിര്‍ക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ താല്പര്യം സാധാരണ ജനങ്ങള്‍ക്ക്‌ പെട്ടെന്ന് മനസ്സിലാവും. പിന്നെ കിനാലൂരില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടതു സഹയാത്രികരും എത്രത്തോളം വഖ്യനിചാലും അത് മലര്‍ന്നു കെടന്നു തുപ്പുന്ന പോലെയോ തോന്നുകയുള്ളൂ.
  അഭിപ്രായം പറയാതെ വയ്യ എന്ന് തോന്നിയത് കൊണ്ട് മാത്രം കുറിച്ചതാണ് ഈ രണ്ടു വരികള്‍. മനുഷ്യത്വം കശാപ്പു ചെയ്തു വികസനം വരുത്തുന്നത് വല്ലാര്‍പാടത് കണ്ടതാണ്. പുനരധിവാസത്തിന് സൗകര്യം ചെയ്തിട്ട് ഇതൊക്കെ ചെയ്യുകയാണെങ്കില്‍ വികസനത്തെ സ്വാഗതം ചെയ്യാം!! ഇല്ലെങ്കില്‍ ചോരയുള്ള ജനങ്ങള്‍ പ്രതികരിക്കും...

  ReplyDelete
 25. സഖാവ് കരീം
  താങ്കള്‍ ആകെ കൂടി തെളിവായി സമര്‍പ്പിച്ചിരിക്കുന്ന മൌദൂതിയുടെ പുസ്തകത്തിലെ ഈ രണ്ട് വരികള്‍ മാത്രമാണോ? ഇത് വെച്ചിട്ടാണോ താങ്കള്‍ മൌദൂതിയെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെ നാരായ വേരായി വ്യാഖ്യാനിക്കുന്നത്. അത്യന്തം ദയനീയം തന്നെയിത്.

  മൌദൂതി ഇവിടെ സംസാരിക്കുന്നത് എന്തിനെ കുറിച്ചാണെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയത് വെറും മറ്റുള്ളവര്‍ എഴുതിയത് പകര്‍ത്തിയത് കൊണ്ടോ അതോ ആ പുസ്തകം മുഴുവനായി വായിച്ചിട്ട് തന്നെയോ?

  മനുഷ്യന്റെ മേലുള്ള മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്യുക എന്നാല്‍ മനുഷ്യനെ വരിഞ്ഞുമുറുക്കപെട്ട സകലമാന ചങ്ങലകളില്‍ നിന്നും അവനില്‍ തന്നെയുണ്ടാവാനുള്ള തിന്മകളില്‍ നിന്നും അവനെ സ്വയം രക്ഷിച്ചെടുത്ത്, അവന് മുകളില്‍ ദൈവമല്ലാത്ത ഒരു ശക്തിയുടെയും മുന്നില്‍ മനുഷ്യന്‍ തലകുനിക്കേണ്ടതില്ലെന്നും, മനുഷ്യന്‍ അകപെട്ട എല്ലാബന്ധനങ്ങളില്‍ നിന്നും, ചങ്ങലകളില്‍ നിന്നും, മനുഷ്യന്‍ അവന്‍ സ്വയമോ മറ്റുള്ളവരെയോ രക്ഷിച്ചെടുക്കാനുള്ള ഒരു സമരമാണ് ജിഹാദ്. ദൈവ സ്നേഹത്തിലും സമാധാനത്തിലുമധിഷ്ടിതമായ ഒരു ദൈവ രജ്യം വരണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? മാര്‍ക്സും സ്വപ്നം കണ്ടതും ഏകദേശം ഇത് പോലെ തന്നെയല്ലായിരുന്നോ. ബന്ധനങ്ങളില്ലാത്ത, കെട്ടുപാടുകളില്ലാത്ത, സ്റ്റേറ്റില്ലാത്ത, ഗവണ്മെല്ലില്ലാത്ത ഭൂമിയിലെ ഒരു സ്വര്‍ഗ്ഗം.

  എന്നാല്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നൂ എന്ന സിദ്ധാന്തം ഇസ്ലാമിനോ ജമാ അത്തെ ഇസ്ലാമിക്കോ ഇല്ല. അതിന്റെ പേരില്‍ ലക്ഷകണക്കായ മനുഷ്യ മക്കളെ കൊന്നു തള്ളിയ മാര്‍ക്സിയന്‍ ഭീകരതയുടെ ചരിത്രവുമില്ല. ജമാ അത്തെ ഇസ്ലാമിയെ സംബന്ധൈച്ചേടൊത്തോളം ലക്ഷ്യവും മാര്‍ഗ്ഗവും സംശുദ്ധമായിരിക്കണം. അല്ലാത്തതൊന്നും അതിന് സ്വീകര്യാമേ അല്ല.

  പ്രപഞ്ചത്തെയും അതിലെ ദൈവിവ്യവസ്ഥയുടെ പ്രാധാന്യത്തെയും സൈദ്ധാന്തിക തലത്തില്‍ വിലയിരുത്തുക മാത്രമല്ലാതെ മറ്റൊന്നും മൌദൂതി ഇവിടെ ചെയ്തിട്ടില്ല. മൌദൂതി എന്താണോ പറഞ്ഞത് അതിന്റെ വിപരീതാര്‍ത്ഥത്തില്‍ അതിനെ പ്രചരിപ്പിക്കുന്നവര്‍ പരാചയപെടുക തന്നെ ചെയ്യും. മൌദൂതി ഭീകരതയാണ് പ്രഘോഷിച്ചിച്ചിരുന്നതെങ്കില്‍ അത് നടപ്പിലാക്കേണ്ടത് അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തിലൂടെയായിരുന്നു. പ്രസ്ഥാനത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും മനസ്സിലാവാത്തത് അതിനുപുറത്തുള്ളവര്‍ പ്രചരിപ്പിക്കുന്നത് തികച്ചും വര്‍ഗ്ഗീയ പരവും,ദുരുദ്ദേശ പരവുമല്ലാതെ മറ്റൊന്നുമല്ല.

  ശരീ അത്ത് പ്രകാരമുള്ള ഭരണം ആഗ്രഹിക്കുന്നത് എങ്ങനെ ഒരു മഹാ പാതകമാകും. അങ്ങിനെ ആഗ്രഹിക്കാന്‍ പാടില്ലെന്ന് ആരാ താങ്കളോട് പറഞ്ഞത്? മാര്‍ക്സിസ്റ്റുകാര്‍ക്കും കാണ്ഗ്രസുകാര്‍ക്കും ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് ജമാ അത്തെ ഇസ്ലാമിക്കാഗ്രഹിച്ച് കൂടാ. താങ്കളുടെ അഭിപ്രായത്തില്‍ ജമാ അത്തെ ഇസ്ലാമി എന്താണ് ആഗ്രഹിക്കേണ്ടത്? ഇന്ത്യയില്‍ സ്റ്റാലിനിസം വരണമെന്നോണോ?

  ശരീ അത്ത് എന്നാല്‍ എന്താണ് താങ്കള്‍ കരുതിയിരിക്കുന്നത്/മനസ്സിലാക്കിയിരിക്കുന്നത്? അനാവശ്യമായ ഭീതി ഒരു കാര്യത്തെ കുറിച്ച് പരത്തുന്നവരാണ് സത്യത്തില്‍ കൊടും ഭീകരര്‍ എന്നാണ് എന്റെ പക്ഷം. നമുക്കൊന്നും അറിയില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മിണ്ടാതിരിക്കുക എന്ന മാന്യതയെങ്കിലും നാം കാണിക്കണം. അല്ലെങ്കില്‍ ഈ പോക്ക് വളരെ അപകടരമാണ്.

  താങ്കളോട് ഞാന്‍ ചോദിച്ച തെളിവ്, ജമാ അത്തെ ഇസ്ലാമിയോ/പ്രവര്‍ത്തകരോ, അതിന്റെ പിറവി തൊട്ടിന്നുവരെ ഇന്ത്യയില്‍ നടത്തിയ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളുടെ/വര്‍ഗ്ഗീയ കലാപങ്ങളുടെ/ ഭീകരതയുടെ തെളിവാണ്. അല്ലാതെ മൌദൂതിയുടെ പുസ്തകത്തിലെ പേജുകളല്ല. ഇതൊക്കെ ഇതിലും നന്നായി മുജാഹിദ് പ്രസ്ഥാനക്കാരും മുനീര്‍/ഷാജി കളും അവതരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു പണിയൊന്നുമില്ലാത്തത് കൊണ്ടും അവരോട് മറുപടി പറഞ്ഞ് ഊര്‍ജ്ജം കളയാന്‍ ജമാ അത്ത് പ്രവര്‍ത്തകര്‍ക്ക് സമയമില്ലാത്തത് കൊണ്ടും ഇത്തരം കാര്യങ്ങളൊക്കെ ഒഴിവാ‍ക്കാറാണ് പതിവ്. അത് കൊണ്ട് ഇത് താങ്കള്‍ക്കുള്ള അവസാനത്തെ എന്റെ കമന്റാണ്.

  താന്കള്‍ക്ക് നന്മകള്‍ നേരുന്നു.

  ReplyDelete

 26. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം ആക്രമണം

  Sunday, May 23, 2010
  കൊയിലാണ്ടി: ഊട്ടേരിയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം ആക്രമണം. സാരമായി പരിക്കേറ്റ കെ.എം. നജീദ്(32), വി.സി. ഇഖ്ബാല്‍(33), വി.കെ.മുഹമ്മദലി(20) എന്നിവരെ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ഊട്ടേരി അങ്ങാടിയിലാണ് ആക്രമണം.
  അരിക്കുളം ഗ്രാമപഞ്ചായത്തില്‍ സോളിഡാരിറ്റി നടപ്പാക്കുന്ന കോട്ടുകുന്ന് കുടിവെള്ള പദ്ധതിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു മൂവരും. മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായി വളഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

  ReplyDelete
 27. "പോലീസിന്റെ അടി ഭയന്ന് ഓടി പോകുന്ന വൃദ്ധന്‍ തട്ടി വീഴുന്നത്, കല്ലില്‍ തലയിടിച്ചു ചോര വാര്‍ന്നു വീഴുന്നത്. ആ രംഗം പോലീസിന്റെ അക്രമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നാം എന്നും നുണകള്‍ വെട്ടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ജനത."

  ബാക്കി കൂടി പറയൂ സഖാവേ. 'അടിച്ചു, എന്നെ പോലീസ് അടിച്ചു...' എന്ന് അലമുറ ഇടുന്നത്, എളമരത്തിന്റെ വേദിയില്‍ ഇയാളെ ആനയിക്കുന്നത്, ഭീഷണിപ്പെടുത്തി 'എന്നെ സമരക്കാര്‍ കല്ലെറിഞ്ഞു' എന്ന് നുണ പറയിക്കുന്നത്... എന്നിട്ടും 'കണ്ട നീ അവിടെ നില്ല്, കേട്ട ഞാന്‍ പറയട്ടെ' എന്ന കരീം സഖാവിന്റെ പ്രസംഗം.

  നല്ലൊരു ഫലിത ലേഖനം വായിപ്പിച്ചതിനു നന്ദി.

  ReplyDelete
 28. ഇനി എത്ര നീലകണ്ഠന്മാര്‍, എത്ര സോളിഡാരിറ്റിക്കാര്‍! സോളിഡാരിറ്റിയുടെ മുന്‍ രൂപമായിരുന്ന സിമിയുടെ ഗൂഢാലോചനയില്‍വെന്തെരിഞ്ഞ ജീവിതങ്ങളെത്ര? സോളിഡാരിറ്റിയുടെ ആശയപരമായ ജിഹാദ് ചാണകവെള്ളമായും ചൂലായും അധ:പതിക്കുന്നത് എത്രദയനീയമായ കാഴ്ചയാണ്? സോളിഡാരിറ്റിയും സിമിയും SIO വും എല്ലാം പര്യായ പദങ്ങളാണ്. അവര്‍ക്ക് വേണ്ടത്, ഇന്ത്യയെ അസ്ഥിരീകരിക്കലാണ്. ഈ അസ്ഥിരീകരണത്തിനു യു. ഡി. എഫും കൂട്ടുനില്ക്കുന്നു. മാവോവാദികളാണ് യഥാര്‍ത്ഥ ദേശീയവാദികളെന്ന് പ്രസംഗിച്ചാല്‍ ദേശീയതനിറഞ്ഞുവഴിയുന്ന കോണ്‍ഗ്രസ്സിനും ബി. ജെ. പി. ക്കും ആഹ്ലാദമാവാം. കമ്യൂണിസ്റ്റുകാര്‍ക്ക് അത് സ്വീകാര്യമായ മുദ്രാവാക്യമല്ല. സൗദി അറേബിയയില്‍പോയി സാമ്രാജ്യവാദികളുടെ ഏജന്റായി രംഗപ്രവേശം ചെയ്ത നീലകണ്ഠനാണല്ലോ എല്ലാവരുടേയും നേതാവ്. ഗീബല്‍സ് തോറ്റുിപോവുന്ന നുണകളും സോളിഡാരിറ്റിയുടെ ഭാഗത്തുനിന്നുണ്ടാവും.

  ReplyDelete
 29. kinaaloor.jamaat e islamikk raashtreeyapariikshaNam
  http://maudoodism.blogspot.com/

  ReplyDelete
 30. ശ്രീ.എം.കെ.ഖരീമിന്റെ ലേഖനം വളരെ താല്പര്യത്തോടെയാണ് വായിച്ചത്. എന്നാല്‍ അദ്ദേഹം ഒരു മദ്യപനെപ്പോലെ തെന്നിത്തെറിച്ച് ഇടതും വലതും തട്ടി തട്ടിപ്പോകുന്നതാണ് കാണുന്നത്. ഒന്നുകില്‍ ചായയായിരിയ്ക്കണം അല്ലെങ്കില്‍ കാപ്പിയായിരിയ്ക്കണം. ഇതു രണ്ടുമല്ലാത്ത “ചാപ്പി” കുടിച്ചിട്ടെന്തു കാര്യം? ഈ വായനയില്‍ നിന്നും വായനക്കാരന്‍ ഒന്നും നേടുന്നില്ല. എങ്കിലും ഇടയ്ക്കിടെ അദ്ദേഹം ശരിയായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതു അംഗീകരിയ്ക്കുന്നു.
  ശരിയ്ക്കും എന്താണ് കിനാലൂരില്‍ നടന്നത്? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കിനാലൂര്‍ ഒരു ടെസ്റ്റ് ഡോസായിരുന്നു. വലതുപക്ഷ-തീവ്രവാദ-മാധ്യമ കൂട്ടുകെട്ടിന്റെ ടെസ്റ്റ് ഡോസ്.
  മികച്ച ആസൂത്രണത്തോടെ ആണത് നടപ്പാക്കിയത്. പക്ഷെ അത് വിചാരിച്ചത്ര ഏശിയില്ല എന്നതും സത്യം. ബദല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഏശാതെ പോയത്.
  ഡോ.സലിലയുടെ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യം പറയുന്നു: “ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?“
  ഒരു പ്രാഥമിക സര്‍വേ പോലും അനുവദിയ്ക്കില്ല എന്നു പറയാന്‍ ആരാണിവര്‍ ?
  അവിടെ താമസക്കാരായ 53 കുടുംബങ്ങള്‍ സര്‍വേയെ സ്വാഗതം ചെയ്തുകൊണ്ട് പ്ലക്കാര്‍ഡ് പിടിച്ചു നിന്നിരുന്നു. എതെങ്കിലും ചാനലുകള്‍ അതു കാണിച്ചോ? സമരക്കാരേക്കാള്‍ പരിക്കു പറ്റിയത് പോലീസിനാണ്. തലപൊട്ടി ചോരയൊഴുകുന്ന ഡി.വൈ.എസ്.പി.യുടെ ചിത്രമെന്തേ ഒരു വിഷനും കാണിക്കാതെ പോയത്? സമരക്കാര്‍ നിരന്ന് നിന്ന് കല്ലെറിയുന്ന ദൃശ്യം പീപ്പിള്‍ ചാനലില്‍ മാത്രമാണ് കണ്ടത്. കലക്കിക്കൊണ്ടു വന്ന ചാണകവെള്ളം ചൂലില്‍ മുക്കി പോലീസിനെ അടിയ്ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്? സമാധാനപൂര്‍വം സമരം ചെയ്താല്‍ എങ്ങനെ ഇതൊക്കെ സംഭവിയ്ക്കും? ആ തലപൊട്ടിയ വൃദ്ധനെ തള്ളി വീട്ടിലേയ്ക്ക് ഓടിയ്ക്കുന്ന രംഗം മാത്രമേ എല്ലാ ചാനലിനും കാണിയ്ക്കാന്‍ പറ്റിയുള്ളൂ. അയാള്‍ തന്നെ പറയുകയും ചെയ്തു സമരക്കാരുടെ ഏറിലാണ് തനിയ്ക്കു പരിക്കു പറ്റിയതെന്ന്.
  ഇതാണോ പോലീസ് ഭീകരത? സുഹൃത്തുക്കളേ “മുത്തങ്ങ, കിള്ളി” സംഭവങ്ങള്‍ ഒന്നും മറക്കരുത്.
  വീഡിയോ എഡിറ്റിങ്ങിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ചാനലുകള്‍ രംഗം കൊഴുപ്പിച്ചത്. രാവിലെ പത്തുമണിയ്ക്ക് കഴിഞ്ഞ സംഭവം ഉച്ചയ്ക്ക്ശേഷവും ലൈവ് എന്നു പറഞ്ഞു കാണിയ്ക്കുന്നതിന്റെ ഉദ്ദേശം എന്തായിരിയ്ക്കും? ജീവന്‍ ടി.വി.ക്കാര്‍ പറഞ്ഞത് ആയിരക്കണക്കിന് പാവങ്ങളെ അടിച്ചോടിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍വേ നടത്തി എന്നാണ്! ആകെ 200ല്‍ പരം പേരാണ് സമരത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിനു ശേഷം അവിടെ പാതയെ സ്വാഗതം ചെയ്തുകൊണ്ട് അയ്യായിരത്തിലധികം പേരുടെ പ്രകടനം നടന്നു എന്നുള്ളതും ചേര്‍ത്തു വായിയ്ക്കണം.

  ReplyDelete
 31. ഇനി ഇവിടെ മുഖ്യ സംഘാടകരായ സോളിഡാരിറ്റിയുടെ ലക്ഷ്യമെന്ത്? ആരാണ് സോളിഡാരിറ്റി?
  പ്രൊഫ:എം.എന്‍ . കാരശ്ശേരിയുടെ ഒരു ലേഖനത്തില്‍ നിന്നുമുള്ള ഈ ഭാഗം ശ്രദ്ധിയ്ക്കൂ:
  “ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു. ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.
  ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.
  1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.“
  ഇപ്പറഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് “സോളിഡാരിറ്റി.“ ഒരു ബഹുരാഷ്ട്ര സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ പേര് “ജമാ അത്തെ ഇസ്ലാമി ഹിന്ദ്” എന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ കാശ്മീര്‍ പെടില്ല എന്നതാണ്! കാശ്മീരിന് വേറേ സംഘടനയാണ്! അതായത് കാശ്മീ‍രിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല എന്നര്‍ത്ഥം! കാശ്മീരിലെ ജമാ അത്തിന് സ്വന്തം മിലിറ്റന്റ് സംഘടനയുമുണ്ട്. ഇത്രമാത്രം പ്രതിലോമകരമായ ഈ സംഘടനയുടെ പൊയ്മുഖമാണ് സോളിഡാരിറ്റി. ശ്രദ്ധിയ്ക്കുക ഖുറാനും നബി ചര്യയും അടിസ്ഥാനമാക്കിയ ഒട്ടുമിക്ക സംഘടനകളും ഏതെങ്കിലും അറബിക് നാമമാണ് സ്വീകരിയ്ക്കുക, അല്ലെങ്കില്‍ ഇസ്ലാമുമായി ബന്ധമുള്ള എന്തെങ്കിലും പേരുകള്‍ . ഇവിടെ വളരെ ബൊധപൂര്‍വം പൊയ്മുഖമണിഞ്ഞു.
  കേരളത്തിന്റെ സവിശേഷതയാണ് പുരോഗമന ചിന്താഗതി. അതിന് കടപ്പെട്ടിരിയ്ക്കുന്നത് ഇടതുപക്ഷ ആശയങ്ങളോടും. ഈ ആശയങ്ങളുടെ അടിത്തറ തകര്‍ക്കാതെ വര്‍ഗീയ ആശയങ്ങള്‍ക്ക് ഇവിടെ വേരോട്ടമില്ല. അതിന് വലതുപക്ഷത്തു നിന്നുകൊണ്ടുള്ള ആക്രമണം കൊണ്ടു കാര്യമില്ല എന്ന് വലതു-വര്‍ഗീയ ശക്തികള്‍ മനസ്സിലാക്കിയത് ജനകീയാസൂത്രണ വിവാദത്തോടെയാണ്. ആട്ടിന്‍ കൂട്ടില്‍ കയറി ആക്രമിക്കാന്‍ ഏറ്റതും നല്ലത് ആട്ടിന്‍ തോലണിയുകയാണെന്ന കൂര്‍മ്മ ബുദ്ധി. അതിനായി ജമാ അത്തിന്റെ മാധ്യമങ്ങള്‍ ഇടതുപക്ഷ തോലണിഞ്ഞ് തങ്ങളുടെ ക്രൌര്യ ദംഷ്ട്രകള്‍ ഒളിപ്പിച്ചു.

  ReplyDelete
 32. മാധ്യമം എന്ന വാരിക നോക്കൂ. ഇത് ജമാ അത്തിന്റെ പ്രസിദ്ധീകരണമാണെന്ന് ആര്‍ക്കും തോന്നില്ല. തീവ്ര ഇടതുപക്ഷ-പരിസ്തിതി നാട്യക്കാരുടെ “കനപ്പെട്ട” ലേഖനങ്ങള്‍ എല്ലാ ലക്കവും. ഒക്കെ ഒരേ ലക്ഷ്യത്തിലേക്ക്. സി.പി.എം എന്ന പാര്‍ടിയും ഇടതുപക്ഷ ചിന്താഗതിയും. ജമാ അത്തെ ഇസ്ലാമിക്കെന്താണ് തീവ്ര ഇടതുപക്ഷത്തോട് പ്രേമം? മരം വെട്ടണമെങ്കില്‍ മരംകൊണ്ടുള്ള കോടാലിക്കൈ തന്നെ വേണമല്ലോ!
  ഇടയ്ക്ക് ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലെ ചില കള്‍ട്ടുകള്‍ക്ക് നേരെയുള്ള ആക്രമണവും. പോട്ടയും മാതാ അമൃതാനന്ദമയിയും സായിബാബയുമൊക്കെ ശരവ്യങ്ങളായപ്പോളൊന്നും സമാനമായ ഇസ്ലാമിക ചിഹ്നങ്ങളെ അവര്‍ കണ്ടതേയില്ല. സാമ്രാജ്യത്ത വിരുദ്ധത പ്രസംഗിക്കുന്ന ഇവര്‍
  താലിബാനിസത്തെയോ അല്‍ - ക്വായിദയെയോ പശ്ചിമേഷ്യയിലെ ജനാധിപത്യ വിരുദ്ധ ഏകാധിപതികളെയോ വിമര്‍ശിയ്ക്കുന്നത് നാളിതുവരെ ആരും കണ്ടിട്ടില്ല.
  സോളിഡാരിറ്റി വളരെ തന്ത്രപൂര്‍വം നാട്ടിലെ കൊച്ചു കൊച്ചു വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പലപ്പൊഴും മതവ്യത്യാസമൊന്നും കാണിച്ചിട്ടില്ല, അത് ഒരു മാധ്യമം മോഡല്‍ അടവു മാത്രം. അതായത് പൊതു സമൂഹത്തില്‍ ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക. തുടര്‍ന്ന് തിരഞ്ഞെടുപ്പിലേയ്ക്കും അതുവഴി സമ്മര്‍ദ്ദ രാഷ്ട്രീയത്തിലേക്കും നീങ്ങുക. തങ്ങള്‍ക്ക് വേണ്ടത്ര കരുത്തായി എന്നു ബോധ്യമായാല്‍ ശരിയായ രൂപം പുറത്തെടുക്കുക. ഇതിനുള്ള ഒരു ടെസ്റ്റ് ഡോസാണ് കിനാലൂരില്‍ കണ്ടത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിയ്ക്കേണ്ടതാണ്.
  നാട്ടില്‍ വ്യവസായങ്ങള്‍ വേണ്ട, തൊഴില്‍ വേണ്ട എന്നാണെങ്കില്‍ അതു തുറന്നു പറയുക. എന്നിട്ട് സമരം ചെയ്യുക. അതിനു പകരം ഒരു വശത്തു വ്യവസായം വരുന്നതിനെതിരെ സമരം ചെയ്യുക മറു വശത്ത് തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുക എന്ന ഇരട്ട ബുദ്ധിയ്ക്കു പിന്നില്‍ ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് തീവ്രവാദത്തിലേയ്ക്കും മറ്റും വഴിതെറ്റുന്നത് എന്നതും ചേര്‍ത്തു വായിയ്ക്കണം.

  ReplyDelete
 33. സൌദിയില്‍ റോഡ് വികസനത്തിനായി പള്ളികള്‍ അടക്കം പൊളിച്ചിട്ടാണ് നടപ്പാക്കുന്നത്. ദോഹയില്‍ റോഡ് വികസിപ്പിക്കാന്‍ യൂസുഫുല്‍ ഖറദാവിയുടെ വീടാണ് നിരപ്പാക്കിയത്! നമ്മുടെ നാട്ടില്‍ അങ്ങനെയൊന്നും സാധിയ്ക്കില്ല എങ്കിലും ഒരു പദ്ധതിയുടെ സാധ്യതാപഠനം പോലും നടത്താന്‍ അനുവദിയ്ക്കില്ല എന്ന് ജമാ അത്തെ ഇസ്ലാമിയ്ക്ക് പറയാന്‍ ആരാണനുവാദം കൊടുത്തത്? ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിയ്ക്കാത്ത ഈ വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനക്ക് കൊടിപിടിക്കാന്‍ ഇവിടുത്തെ ചില മാധ്യമങ്ങളും കൂട്ടു നിന്നു എന്നത് നാം കണ്ണു തുറന്നു തന്നെ കാണണം. വെറും രാഷ്ട്രീയ വൈരാഗ്യം മാത്രമോ അതിലപ്പുറവും ഉണ്ടോ?
  ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറും ഇന്ത്യാവിഷന്റെ റിപ്പോര്‍ട്ടറും തങ്ങളുടെ രാഷ്ട്ര്രീയാഭിമുഖ്യം മുന്‍പേതെളിയിച്ചവരാണ്. ഇത്തരക്കാരുടെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് കിനാലൂരില്‍ നടന്നത് “ജനകീയ പ്രതിരൊധ”മാണ് എന്നൊക്കെ പറയുന്നവര്‍ ശ്രദ്ധിയ്ക്കുക. കേരളീയര്‍ വെറും മണ്ടന്മാരല്ല. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു സാധിയ്ക്കും.
  ശ്രീ. വയലാര്‍ രവി പറഞ്ഞതുപോലെ ജമാ അത്തെ ഇസ്ലാമി, ആര്‍.എസ്.എസിന്റെ ഇസ്ലാമിക പതിപ്പാണ്. രണ്ടും കിനാലൂരില്‍ ഉണ്ടായിരുന്നു. ഇവറ്റകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ മതേതരകേരളം കനത്ത വില കൊടുക്കേണ്ടി വരും.
  ഇതു പറയുമ്പോള്‍ സി.പി.എം ചെയ്ത ചില തെറ്റുകള്‍ കൂടി ചൂണ്ടിക്കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു. മുസ്ലീം ലീഗിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനത്തും അസ്ഥാനത്തും പല ഇസ്ലാമിക തീവ്രവാദ സംഘടനകളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. അതിനു വേണ്ടി കെ.ഇ.എന്‍ .”ഇര” വാദം വരെഉണ്ടാക്കിയെടുത്തു. പാലസ്തീനിനെയും ഇറാക്കിനെയും പറ്റി ആ നാട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയാണ് അവര്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ഇത് വാസ്തവത്തില്‍ ഒരു വിഭാഗം മുസ്ലീങ്ങളില്‍ തീവ്ര ചിന്താഗതി വളര്‍ത്തി. ലീഗ് പോലെയുള്ള മിതവാദ പാര്‍ട്ടികളോട് തോന്നിയ അകല്‍ച്ച തങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്ന പാര്‍ടിയുടെ മനക്കോട്ട പൊളിഞ്ഞു എന്നതാണ് സത്യം. കേരളത്തിലെ ഇസ്ലാമിക തീവ്ര ചിന്താഗതിയ്ക്കും മതേതര സമൂഹത്തിനുമിടയ്ക്കുള്ള ഒരു ബഫര്‍ സോണാണ് ലീഗ്. അധികാരം എന്നതില്‍ കവിഞ്ഞ തീവ്രതയൊന്നും അവര്‍ക്കില്ല, അതുകൊണ്ടുതന്നെ അവര്‍ മതേതര സമൂഹത്തിനു ഭീഷണിയുമല്ല. ഇത് തിരിച്ചറിഞ്ഞുള്ള നയങ്ങള്‍ വേണം പാര്‍ടി രൂപപ്പെടുത്താന്‍ . ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ഇലക്ഷനില്‍ പോലും പരസ്യമായി ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ പത്രമായ “മാധ്യമം” ഇടതു വിരുദ്ധതയില്‍ മനോരമയെപ്പോലും കടത്തി വെട്ടിയിരുന്നു. ഇത്തരം സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടാ എന്നു പരസ്യമായി പറയാന്‍ ഇടതുപക്ഷം തയ്യാറാവണം.
  സൂക്ഷിയ്ക്കുക ഇടതുപക്ഷം നല്‍കുന്ന അംഗീകാരം വലിയ സ്വീകാര്യതയാണിവര്‍ക്ക് നല്‍കുക.

  ReplyDelete
 34. ഈ ദൃക്സാക്ഷിയും ഒറ്റക്കണ്ണനാണോ? നമ്മുടെ സാക്ഷിയെ പോലെ! ഹല്ലാ, നമ്മുടെ അന്ത്രുമാനെ പോലീസ് ഓടിക്കുന്നതെ കക്ഷി കണ്ടിട്ടുള്ളൂ. പോലീസ് അടിക്കുന്നതും തലയടിച്ചു വീഴുന്നതും ചുമരില്‍ കൊണ്ട് പൊട്ടുന്നതും സാഹിബ് കണ്ടിട്ടേ ഇല്ല. 'അടിച്ചു.. എന്നെ പോലീസ് അടിച്ചു..' എന്ന് അലറിവിളിക്കുന്നതും ടിയാന്‍ അറിഞ്ഞില്ല. എന്നാലോ, സമരക്കാര്‍ എറിഞ്ഞു പൊട്ടിച്ചതാണെന്ന് മൂപ്പര്‍ പറഞ്ഞത് സാഹിബ് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവുകൊണ്ട് വെളിവാക്കി പറഞ്ഞിരിക്കുന്നു. ഈ സാക്ഷിയെന്താ പൊട്ടനാണോ?

  ReplyDelete
 35. ദൃക്സാക്ഷീ,
  ഡി വൈ എഫ് ഐ കാശ്മീരിൽ എന്തുപേരിലാണ് അറിയപ്പെടുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം. കാശ്മീരിൽ ഒരു സംഘടനയുടെ നാമം മറ്റൊന്നാവുന്നത് ഇന്ത്യയുടെ അഖണ്ഡതയെ എങ്ങനെ ബാധിക്കുമെന്നറിഞ്ഞാൽ കൂടുതൽ കൊള്ളാം.

  ReplyDelete
 36. കമ്മ്യൂണിസവും ഒരു മതം തന്നെയാണ് സുഹൃത്തുക്കളേ.. ദൈവമില്ലാത്ത മതം... മതരഹിത രാഷ്ട്രീയമാണ് ഇവിടെ ബഹളം വെക്കുന്നവരുടെ ലക്ഷ്യമെങ്കിൽ ആദ്യം പുറത്താക്കേണ്ടത് ‘കമ്മ്യൂണിസ്റ്റ് മത’ത്തെയാണ്

  ReplyDelete
 37. പള്ളിക്കുളം സംഘപരിവാറിയാണോ? കഷ്ടം.

  ReplyDelete
 38. >>> പള്ളിക്കുളം സംഘപരിവാറിയാണോ? കഷ്ടം.<<<

  മനോഹരാ.. ചിലപ്പോ രണ്ടും കണ്ടാൽ തിരിച്ചറിയുകേല.. കണ്ടില്ലേ നമ്മുടെ സി. ആർ നീലാണ്ടന്റെ കെടപ്പ്..

  ReplyDelete
 39. @ പള്ളിക്കുളം: “ഡി വൈ എഫ് ഐ കാശ്മീരിൽ എന്തുപേരിലാണ് അറിയപ്പെടുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം. കാശ്മീരിൽ ഒരു സംഘടനയുടെ നാമം മറ്റൊന്നാവുന്നത് ഇന്ത്യയുടെ അഖണ്ഡതയെ എങ്ങനെ ബാധിക്കുമെന്നറിഞ്ഞാൽ കൂടുതൽ കൊള്ളാം.“
  ഹ..ഹ..ഹ. കാട് കാണാതെ മരം കാണുന്ന വിദ്യ പള്ളിക്കുളത്തിന് നന്നായറിയാലോ! എന്റെ ദീര്‍ഘമായ കമന്റ് വായിച്ചിട്ട് പള്ളിക്കുളത്തിന് ആകെ സംശയം ഈ ഒറ്റക്കാര്യത്തിലേ ഒള്ളൂ. ബാക്കിയെല്ലാം കക്ഷി അംഗീകരിച്ചിരിയ്ക്കുന്നു! നന്നായി.
  കാശ്മീരില്‍ DYFI ഇല്ല. DYFK ആണ് .
  KNC= Kashmir National Congress
  KJP= Kashmir Janatha Party
  CPK(M)= Communist Party of Kashmir (Marxist) ഇങ്ങനെയാണ് മറ്റു സംഘടനകള്‍ .
  ജമാ അത്തെ ഇസ്ലാമി ഹിന്ദ്- ജമാ അത്തെ ഇസ്ലാമി പാകിസ്താന്‍ - ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശ് . ഇവ തമ്മിലുള്ള വ്യത്യാസം പേരില്‍ മാത്രമാണല്ലോ അല്ലേ?
  ഇനി മറ്റു വല്ല സംശയവുമുണ്ടെങ്കില്‍ വല്ല ഗൂഗിളിലോ മറ്റോ സെര്‍ച്ചിക്കോണം. ഇങ്ങോട്ട് ചോദിച്ചേക്കല്ല്.

  ReplyDelete
 40. തമ്മില്‍ തല്ലുന്നു എന്ന വ്യാജേനെ ഈ കോളത്തില്‍ ജമാത്തെ ഇസ്ലാമിയുടെ മുഖം മറക്കാന്‍ ശ്രമിക്കുന്നുണ്ട് . ജമാത്തെ ഇസ്ലാമി ഇസ്ലാമിലെ ഇതര സമുദായങ്ങളെ അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ഒരു വര്‍ഗം ഇതര മതസ്ഥരെ എങ്ങനെ അംഗീകരിക്കും. മതത്തിനുള്ളില്‍ മറ്റൊരു മതം സ്ഥാപിച്ചു ഏതെല്ലാമോ വിദേശ ശക്തിക്ക് വേണ്ടി പണിയെടുക്കുകയാണോ ജമാത്തെ ഇസ്ലാമി എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. മുജാഹിദിനെ പോലെ അവര്‍ക്കും സ്വന്തമായ ആരാധനാലയങ്ങള്‍ സ്ടടി ക്ലാസ്സുകള്‍. ജമാത്തെ ഇസ്ലാമിയുടെ അമീര്‍ നട്ടുച്ചയ്ക്ക് സിമിക്കാരനെ വിളിച്ചുണര്‍ത്തി നട്ടപ്പാതിര എന്ന് പറഞ്ഞാല്‍ അതങ്ങ് വിശ്വസിക്കും. അതാണ്‌ അതിന്റെ ചട്ടക്കൂട്. സാമ്രാജ്യത്വ വിരുദ്ധം എന്ന മുദ്രാവാക്യം പേറിയാല്‍ കേരളത്തില്‍ പിടിച്ചു നില്‍ക്കാം എന്നാണു അവര്‍ കരുതുന്നത്. ജമാത്തെ ഇസ്ലാമിയെ വളര്‍ത്തിയതില്‍ നല്ലൊരു പങ്കു മാര്‍ക്സിസ്റ്റ്‌ പാര്‍ടിയില്‍ നിന്നും പുരത്താക്കപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ്. അവരാണ് മാധ്യമം പത്രത്തിലൂടെയും വാരികയിലൂടെയും എഴുതി വിടുന്നത്. ഇടതു പക്ഷത്തിന്റെ തകര്‍ച്ചയില്‍ നിന്നാണ് ഇത്തരം കുട്ടി തേവാങ്കുകള്‍ ഉയര്‍ന്നു വരുന്നത്. തൃക്കാക്കരയില്‍ , ജമാത്തെ ഇസ്ലാമിയുടെ പള്ളിയില്‍ ജോലി ചെയ്തിരുന്ന മൌലവിക്കു ദുരനുഭവം ഉണ്ടായത് കുറിക്കട്ടെ. ഡിസംബര്‍ ആറിനു മതിലുകള്‍ തോറും പോസ്ടര്‍ ഒട്ടിച്ചു നടന്ന ജമാത്തെ ഇസ്ലാമിയുടെ യുവാക്കളോട് വെള്ളിയാഴ്ച പ്രസംഗത്തിനിടയില്‍ മൌലവി പറഞ്ഞു, ' പള്ളിയില്‍ വന്നു നേരെ ചൊവ്വേ നിസ്കരിക്കാത്തവരാണ് പോസ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നത്. ഇത്രകൂടി മൌലവി പറഞ്ഞു,' ഇന്ത്യയില്‍ ആയതുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാം. പക്ഷെ പാകിസ്ഥാനിലോ സൗദി അറെബിയയിലോ നിന്ന് അവിടത്തെ ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ തല കാണില്ല എന്ന്..." അതോടെ മൌലവിയുടെ പണി തെറിച്ചു. അങ്ങനെയാണ് ജമാത്തെ ഇസലമിക്കാര്‍. വിമര്‍ശനത്തില്‍ ഇത്ര അസഹിഷ്ണുത ഉള്ള വര്‍ഗം ലോകത്ത് എങ്ങും ഉണ്ടാവില്ല.
  ഇവിടെ ഉത്തരം കിട്ടാതെപോകുന്ന ചോദ്യങ്ങളുണ്ട്. ചോദ്യം കൊണ്ട് ചോദ്യത്തെ നേരിടുന്നത് ഭീരുത്വമാണ്. അജ്ഞാത തന്നെ. ഇതാ നോക്കൂ സമ്പൂര്ണ സെക്കുലര്‍ എന്നവകാഷപ്പെട്ടു നടക്കുന്ന ഒരു വിദ്വാന്റെ കമണ്ട് :
  'ലാത്തി ചാര്‍ജു നടക്കുന്നത് ടെലിവിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കെ, പതിവുള്ള ചര്‍ച്ചയില്‍ ( മേയ് ആറ് രണ്ടായിരത്തി പത്ത് ) പി.സി. ജോര്‍ജ് എം.എല്‍.എ യുടെ സംസാരം ശ്രദ്ധേയമാണ്. : ' മുസ്ലീം സ്ത്രീകളെ, പര്‍ദയിട്ട മുസ്ലീം സ്ത്രീകളെയാണ് പോലീസ് തല്ലി ചതക്കുന്നത്...'
  അത് ഒരു വിഭാഗത്തെ പ്രശ്നത്തിലേക്ക് വലിചിഴക്കാനുള്ള ശ്രമമായി എന്തെ ആരും കാണുന്നില്ല? കിനാലൂര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശം ആയതു കൊണ്ട് പങ്കെടുത്തവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആകുന്നതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് തല്ലു കൊള്ളുന്നതും സ്വാഭാവികം. എന്നാല്‍ ആ പോലീസ് നടപടിയെ, മുസ്ലീം സമുദായത്തിന് എതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ നീക്കം നടക്കുന്നതായി തോന്നുന്നു

  ReplyDelete
 41. കമ്മ്യൂണിസം മതമെന്നു പറഞ്ഞ പള്ളിക്കുളമേ..നിങ്ങളെ നമിക്കുന്നു. പുതുതായി പള്ളിക്കുളമിസം എന്ന പേരിൽ ഉദിച്ച വല്ല തത്വ ചിന്ത വല്ലതുമാണോ..?ചരിത്ര വിഡ്ഡിത്തം പറയാതെ പറഞ്ഞുവരുന്ന വിഷയത്തെകുറിച്ചു സംസാരിക്കൂ...മുസ്ലീം എന്ന മതത്തെ കുറിച്ച് എന്തു പറഞ്ഞാലും അത് മുസ്ലീമിനെ തകർക്കാനാണേന്ന ചിന്തയുമായി നടക്കുന്ന കുറേ വിഡ്ഡികൾ ഇറങ്ങിയിട്ടുണ്ട് താങ്കൾ അക്കൂട്ടത്തിലാണെന്നു കരുതുന്നില്ല. കുറച്ചു കൂടി കാര്യങ്ങളെ മനസിലാക്കി സംസാരിക്കൂ. കിനാലൂരിൽ സർവ്വെനടന്നാൽ എന്താണു ദോഷം ? സർവ്വെ എന്നാൽ എന്താണ്. അത് വെറും പരിശോധന മാത്രമാണ്. ആ പരിശോധനകൾ നടത്തിയാൽ മാത്രമേ ഈ റോഡ് ഇവിടെ നടപ്പിലാക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ കഴിയൂ.അതിനും മുൻപേ..കാള പെറാൻ പോകുന്നു എന്നു പറയുന്നതിനും മുൻപേ കയറെടുത്തു പോയി സോളിഡാരിറ്റി. പോട്ടേ വിവേകമില്ലായ്മയായി കരുതി ക്ഷമിക്കാം, പക്ഷെ ഇവിടെ ഇപ്പൊ ചർച്ച എത്തിയിരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രാധാന്യത്തെ കുറിച്ചാണ്. മതം എന്ന സങ്കൽ‌പ്പം വിട്ട് മനുഷ്യൻ എന്ന പ്രാധാന്യം നൽകിക്കൂടെ..സുഹ്രുത്തുക്കളെ ..മതത്തിലൂടെ നിങ്ങൾ നേടിയതൊക്കെ നിങ്ങൾ കാണുന്നതല്ലെ .മനുഷ്യൻ എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാൻ എന്തു കൊണ്ട് ഇവർക്കൊന്നും കഴിയുന്നില്ല.?

  ReplyDelete
 42. നാടകക്കാരാ..
  ഞാൻ കണ്ടുപിടിച്ച തത്വമൊന്നുമല്ല.. ഇവിടേ ആരോപിക്കപ്പെടുന്ന എന്തു ‘മതമേന്മയാണ്’ കമ്മ്യൂണിസത്തിന് ഇല്ലാത്തത്?
  വിശുദ്ധ ഗ്രന്ധമുണ്ട്.
  പുണ്യാളന്മാരുണ്ട്. ഉത്സവങ്ങളുണ്ട്.
  സുവിശേഷ പ്രചാരകരുണ്ട്.
  പള്ളിയും പള്ളിക്കൂടവും ഒക്കെയുണ്ട്.
  പിന്നെ അടിപിടി, തമ്മിൽ തല്ല്, മറ്റു മതസ്ഥരോടുള്ള അസഹിഷ്ണുത എല്ലാമുണ്ട്.
  ഇല്ലാത്തത് ദൈവം മാത്രം.

  ReplyDelete
 43. പത്തിരുപത് വര്‍ഷമായി ജമാത്തിനെ പഠിച്ച് ഗവേഷണം ചെയ്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കാരശേരി, ഹമീദാതികള്‍. കരീമടക്കം വിളമ്പുന്നത് ആ വിജ്ഞാനത്തില്‍ നിന്നാണ്. മൗദൂദിയുടെ ഗവേഷണങ്ങള്‍ സ്വപ്‌നമായും വ്യാമോഹമായും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മൗദൂദി യഥാര്‍ഥത്തില്‍ പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നതും വലിയ ബന്ധമില്ല എന്ന് മാത്രല്ല. വിരുദ്ധവുമാണ്. ദൈവത്തിന്റെ പേരില്‍ പുരോഹിതര്‍ നയിക്കുന്ന ഭരണമല്ല ഇസ്‌ലാമിലേത് എന്ന് അദ്ദേഹം ശക്തമായി നിരാകരിച്ചിട്ടും വീണ്ടും അദ്ദേഹത്തിന്റെ പേരില്‍ അതുതന്നെ ആരോപിക്കുന്നു. മതത്തിന്റ ധാര്‍മികത ഉള്‍കൊള്ളുന്ന ഒരു നിയമവ്യവസ്ഥ അദ്ദേഹം മുന്നോട്ട് വെക്കുന്നു. ജമാഅത്തും അതുതന്നെയാണ് പറയുന്നത്. ആവശ്യമുള്ളവര്‍ക്ക് അതേകുറിച്ച് നിഷ്പക്ഷമായ പഠനം നടത്താം. വേണമെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ തള്ളാം. അടിച്ചേല്‍പിക്കലിന്റെയോ ശക്തിയുടെയോ ഭാഷ അക്കാര്യത്തില്‍ പ്രയോഗിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന് തന്നെ എതിരാണ്. ജമാഅത്ത് രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത കേവലം ഒരു മതസംഘടനയല്ല. അതൊരുകാലത്തും അത് മറച്ചുവെച്ചിട്ടുമില്ല. ആട്ടിന്‍ തോലണിയേണ്ട പ്രശ്‌നമതിനില്ല. പ്രപഞ്ചനാഥനായ ദൈവത്തിന്റെ മുന്നില്‍ അത്തരം കാപട്യത്തിന് കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന് മനസ്സിലാക്കി, ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ഒരു പ്രസ്ഥാനമാണ് അത്. ജനങ്ങള്‍ക്ക് ആ നിലക്ക് അതിനെ അറിയാം. അതുകൊണ്ടാണ് സമുദായ പാര്‍ട്ടിയുടെ നേതാവ് സമാദരണീയനായ തങ്ങള്‍ സുനാമിക്ക് ഫണ്ട് ചോദിച്ചപ്പോള്‍ 14 ലക്ഷം നല്‍കി കേരള ജനത, രണ്ടരക്കോടി ജമാഅത്തിനെ ഏല്‍പിച്ചത്. അതിന്റെ ചരിത്രത്തിലിന്നോളം അത് മനുഷ്യനെ ജാതിയും മതവും നോക്കാതെ സഹായിച്ചത് 2010 ന് ജനപിന്തുണയോടെ പഞ്ചായ ഇലക്ഷനില്‍ മത്സരിക്കാം എന്ന ‌വ്യാമോഹിച്ചാണെന്ന് പറയുന്നവരുടെ ബുദ്ധിശൂന്യത അപാരം. ഇങ്ങനെയുമുണ്ടോ ഒരു രാഷ്ട്രീയ സംഘടന അതിന്റെ ഒരു തലമുറമുഴുവന്‍ മരിച്ചിട്ടും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പ് മാത്രമേ അകുന്നുള്ളൂ. ഇവിടെയാണ് ജമാഅത്ത് വ്യതിരിക്തമാകുന്നത്. അതുകൊണ്ട് ജമാഅത്തിനെ വേറെത്തന്നെ പഠിക്കുക. പഠിക്കാന്‍മാത്രം ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനമാണത്. കിട്ടിയ അവസരത്തില്‍ മറ്റുള്ളവരുടെ മേലെ പാഞ്ഞുകയറി കലപില കൂട്ടുന്ന സാമുദായിക സംഘടനയല്ല അത്.

  ReplyDelete
 44. >>>>കിനാലൂരിൽ സർവ്വെനടന്നാൽ എന്താണു ദോഷം ? സർവ്വെ എന്നാൽ എന്താണ്. അത് വെറും പരിശോധന മാത്രമാണ്. ആ പരിശോധനകൾ നടത്തിയാൽ മാത്രമേ ഈ റോഡ് ഇവിടെ നടപ്പിലാക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ കഴിയൂ.<<<<

  നാട്ടിലെ പെണ്ണുങ്ങൾ പണ്ട് മുളകും മല്ലിയുമൊക്കെ ഉണക്കാനിടാറുണ്ട്. മഴയുടെ കോള് കാണുമ്പഴേ പായയൊക്കെ ചുരുട്ടിക്കെട്ടും. ഇല്ലെങ്കിൽ ചിലപ്പോൾ മഴപെയ്താൽ നനയും.

  കിനാലൂരിലെ പെണ്ണുങ്ങൾക്കും അതറിയാം. അതുകൊണ്ടാണ് അവർ കോള് വന്നപ്പോഴേ പായ ചുരുട്ടിയത്.

  ReplyDelete
 45. This is the link of prof.Karassery's article
  http://saakshi2010.blogspot.com/2010/05/m-n.html

  ReplyDelete
 46. >>> ജമാത്തെ ഇസ്ലാമി ഇസ്ലാമിലെ ഇതര സമുദായങ്ങളെ അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ഒരു വര്‍ഗം ഇതര മതസ്ഥരെ എങ്ങനെ അംഗീകരിക്കും. <<<

  പ്രിയ കരീമിക്ക,

  നിങ്ങളേത് ലോകത്താണ് ജീവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

  വിമര്‍ശനത്തില്‍ ഇത്രയധികം അസഹിഷ്ണുതയുള്ള വിഭാഗത്തെ കാണാനാവില്ലത്രേ. സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരില്‍ ചിലര്‍ ജനപക്ഷത്ത് നിന്നതിന്റെ പേരില്‍ അടിച്ച് സൂപ്പാക്കിയ, കുടിവെള്ള പദ്ധതിയുടെ പോസ്റ്ററൊട്ടിച്ച് ഏതാനും സോളിഡാരിറ്റിക്കാരെ മുപ്പതോളം വരുന്ന ഡിഫിക്കാര്‍ വളഞ്ഞിട്ടുതല്ലിയ ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇത്തരം ഗീര്‍വാണമടിക്കേണ്ടത്. എന്നിട്ട് അതിന് നിരത്തിയ തെളിവ് വളരെ കേമം. പോസ്റ്ററൊട്ടിച്ച ജമാഅത്തെ ഇസ്‌ലാമി യുവാക്കളോട് പള്ളിയില്‍ വന്ന് നമസ്‌കരിക്കാന്‍ ജുമുഅ ഖുതുബയില്‍ പറഞ്ഞതിന് ഇമാമിനെ പുറത്താക്കിയത്രേ. മാഷേ ജമാഅത്ത് ഇസ്‌ലാമിയുടെ യുവാക്കളാണെങ്കില്‍ അവരോട് നമസ്‌കരിക്കാന്‍ ഖുതുബയില്‍ പറയേണ്ട ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കിയത് വകതിരിവ് ഇല്ലാത്തതിന്റെ പേരിലായിരിക്കും. ഇതൊക്കെയാണല്ലോ വലിയ തെളിവുകള്‍. കഷ്ടം തന്നെ ഇവിടെ കമന്റി സമയം കളയുന്നില്ല. ചര്‍ചനിങ്ങളുദ്ദേശിച്ചവിധം നടക്കട്ടെ. സത്യത്തെ അധികനാള്‍ മറച്ചുവെക്കാനാവില്ല.

  ReplyDelete
 47. ദൃക്‌സാക്ഷീ,
  കാരശ്ശേരിയും ഹമീദ് ചേന്ദമംഗല്ലൂരുമൊക്കെ ഹരിശ്രീ പഠിച്ചതുമുതൽ ജമാ‌അത്തിനെതിരെ എഴുതാൻ തുടങ്ങിയതാണ്.
  കാരശ്ശേരി മാധ്യമം ദിനപ്പത്രത്തേയും ആഴ്ചപ്പതിപ്പിനേയും ജമാ‌അത്തെ ഇസ്ലാമിയുടെ ജിഹ്വയായി അവതരിപ്പിക്കുന്നത് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്.

  ജമാ‌അത്തിന്റെ ജിഹ്വ ‘പ്രബോധനം’ ബോധനം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. വിമർശകരുടെ ലേഖനങ്ങൾ മുഖ്യധാരയിലുള്ള ആഴ്ചപ്പതിപ്പുകളിൽ തകർത്താടുമ്പോൾപോലും കാരശ്ശേരി പറയുന്ന ഈ ‘മാധ്യമം‘ എന്ന അത്യാവശ്യം വായനക്കാരുള്ള മാധ്യമത്തിലൂടെ ജമാ‌അത്തിന്റെ ആളുകൾ മറുപടി പറയാറില്ല. അതായത് സ്വന്തം സംഘടനാ താല്പര്യങ്ങൾക്കു പോലും ‘മാധ്യമത്തെ’ ഉപയോഗിക്കാറില്ലെന്ന്!. അതാണ് മാധ്യമം. അതാണ് ജമാ‌‌അത്തെ ഇസ്ലാമി.

  കാരശ്ശേരിക്കും ഹമീദിനുമുള്ള മറുപടികൾ ഒരുപക്ഷേ പ്രവർത്തകർ മാത്രം വായിക്കുന്ന ‘പ്രബോധന’ത്തിലാണ് സാധാരണ വരാറ്. അതുകൊണ്ടുതന്നെ പ്രവർത്തകരെ സംബന്ധിച്ച് അവർക്ക് യാതൊരു ബേജാറുമില്ല.

  എന്തിന്, നിരന്തരം മതപരിപാടികളും പൊതുപരിപാടികളും നടത്തുന്ന പ്രസ്ഥാനമാണ് ജമാ‌അത്ത്. അത് നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ പോലും മാധ്യമത്തിൽ കാണാൻ പ്രയാസമാണ്. ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും ഒരു കോണിലൊതുങ്ങും. താലൂക്കാഫീസ് പടിക്കലെ കൂട്ടധർണ്ണയുടെ ചുവപ്പൻ ചിത്രം നെഞ്ചത്ത് അച്ചടിച്ചുവരുന്ന ദേശാഭിമാനിയെപ്പോലെ, ജമാ‌അത്ത് ആശയ പ്രചരണങ്ങൾക്കുള്ള ഉപാധിയല്ല “ മാധ്യമം”.

  ജമാ‌അത്തെ ഇസ്ലാമി എന്നൊരു വാക്കുതന്നെ ഹാലിയുടെ നക്ഷത്രം കണക്കെയാണ് അതിൽ പ്രത്യക്ഷപ്പെടുക.

  എന്നാൽ “ മാധ്യമം “ തിരുത്തിക്കുറിച്ച ഒരു പത്ര സംസ്കാരത്തെ തള്ളിപ്പറയുവാൻ നമുക്കെത്രപേർക്കാവും? കേരളത്തിൽ കാലങ്ങളായി പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പുകളുടെ പുറം ചട്ടയും അകം ചട്ടയും മാറ്റിപ്പണിയാൻ നിർബ്ബന്ധിതരായത് “ മാധ്യമം” ആഴ്ചപ്പതിപ്പിന്റെ കടന്നുവരവോടെയല്ലേ? ഇന്ന് ദളിത് വാദം കേരളം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിൽ മാധ്യമത്തിന്റെ പങ്കെന്തായിരുന്നു?

  മുഖം മൂടിയണിഞ്ഞുകൊണ്ടാണ് ഇതിനൊക്കെ നേതൃത്വം നൽകുന്നതെങ്കിൽ, ആ മുഖം മൂടിക്കുള്ളിലെ മുഖങ്ങൾ അതീവ സുന്ദരമാവാനാണ് സാധ്യത. ആ സൌന്ദര്യം ആസ്വദിക്കുവാൻ ‘പിണറായികേരളം‘ ഒരുപക്ഷേ പാകപ്പെട്ടിട്ടുണ്ടാവില്ല.

  (ദൃക്‌സാക്ഷി പുട്ടുകുത്തിയിട്ടപോലെ കുത്തിയിട്ട കാരശ്ശേരിയുടെ ലേഖനം ഒന്നൊന്നായി എടുത്ത് പറയണമെന്നുണ്ട്. പക്ഷേ കാരശ്ശേരിക്കുവേണ്ടി ചെലവഴിക്കാൻ സമയം കമ്മി.

  ജമാ‌അത്ത്, തർക്കത്തിൽ അല്പമേ വിശ്വസിക്കുന്നുള്ളൂ. കണ്ണുതുറന്നു കാണാൻ പാകത്തിന് അതിന്റെ പ്രവർത്തകർ നിങ്ങളുടെ ചുറ്റിനുമുണ്ട്. അവർ പകർന്നു തരാത്ത ഒരു ഇമേജ് തർക്കത്തിലൂടെ ആരു പകർന്നു തരും?!)

  ReplyDelete
 48. എന്തിന്, നിരന്തരം മതപരിപാടികളും പൊതുപരിപാടികളും നടത്തുന്ന പ്രസ്ഥാനമാണ് ജമാ‌അത്ത്. അത് നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ പോലും മാധ്യമത്തിൽ കാണാൻ പ്രയാസമാണ്. ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും ഒരു കോണിലൊതുങ്ങും. താലൂക്കാഫീസ് പടിക്കലെ കൂട്ടധർണ്ണയുടെ ചുവപ്പൻ ചിത്രം നെഞ്ചത്ത് അച്ചടിച്ചുവരുന്ന ദേശാഭിമാനിയെപ്പോലെ, ജമാ‌അത്ത് ആശയ പ്രചരണങ്ങൾക്കുള്ള ഉപാധിയല്ല “ മാധ്യമം”

  പള്ളിക്കുളം പറഞ്ഞ മേല്‍ വാചക കസര്‍ത്ത് തന്നെയാണ് ജമാത്തെ ഇസ്ലാമിയുടെ കള്ള കളിക്ക് ഉദാഹരണം . തങ്ങളെ കുറിച്ച് പറയാത്ത പത്രം, മാസിക, തങ്ങള്‍ നിഷ്പക്ഷര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യായാമം. എന്ന് കരുതി മാധ്യമം വെറുതെ ഇരിക്കുന്നില്ല, അത് വ്യക്തമായ അജണ്ടയോടെ ഇടതു പക്ഷത്തിന്റെ നിഴല്‍ പറ്റി ചെന്നായയെ പോലെ നാവു നീട്ടി ഇരിക്കുന്നു.

  എന്നാൽ “ മാധ്യമം “ തിരുത്തിക്കുറിച്ച ഒരു പത്ര സംസ്കാരത്തെ തള്ളിപ്പറയുവാൻ നമുക്കെത്രപേർക്കാവും? കേരളത്തിൽ കാലങ്ങളായി പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പുകളുടെ പുറം ചട്ടയും അകം ചട്ടയും മാറ്റിപ്പണിയാൻ നിർബ്ബന്ധിതരായത് “ മാധ്യമം” ആഴ്ചപ്പതിപ്പിന്റെ കടന്നുവരവോടെയല്ലേ? '

  പുറം ചട്ട അത്തരത്തില്‍ മിനുക്കി എടുത്തതിന്റെ പൂര്‍ണ ക്രെഡിറ്റ് ഇന്ന് മാതൃഭൂമിയില്‍ ഇരിക്കുന്ന ചീഫ് സബ്‌ എഡിറ്റര്‍ കമല്‍ റാം സജീവിന് മാത്രം അവകാശപ്പെട്ടതാണ്. കമല്‍ മാധ്യമത്തില്‍ കയറിയപ്പോഴാണ് അങ്ങനെ ഒരു മാറ്റം വന്നത്. പിന്നെ ദളിതരുടെ ഉന്നമനം, ദളിതര്‍ക്കിടയില്‍ കയറി കളിച്ചാല്‍ വര്‍ഗീയമെന്ന മുഖം മാറ്റിയെടുക്കാം. ഇത് മുസ്ലീം ലീഗില്‍ നിന്നും പഠിച്ചതാണെന്ന് തോന്നുന്നു. രാമന്‍ എന്നൊരു വിദ്വാനെ കുറെ കാലം ലീഗ് കൊണ്ട് നടന്നു. ഒരു മതേതരത്വ ബാന്നര്‍ കിട്ടണമല്ലോ.

  ReplyDelete
 49. കരീമിക്കാ.. കാര്യം പറയുമ്പോ തമാശ പറയല്ലേ.. ജമാ‌അത്തിന്റെ മുഖപ്പത്രമെന്നവണ്ണം ജമാ‌അത്ത് വാർത്ത കൊടുക്കുന്നില്ല എന്നു മാത്രമാണ് പറഞ്ഞത്. തുടർന്ന് ‘ദേശാഭിമാനി’യുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയിരുന്നു. ലീഗുകാർ പഞ്ചായത്ത് ആപ്പീസ് ഉപരോധിച്ചാൽ ചന്ദ്രികയിൽ മുൻ പേജിൽ പടംവെച്ച് റിപ്പോർട്ട് വരും. സിപി‌എമ്മിന്റെ ലോക്കൽ നേതാവ് ഭാര്യയോട് എന്തെങ്കിലും സ്വകാര്യം പറഞ്ഞാലും ദേശാഭിമാനിയിൽ അച്ചടിച്ചുവരും. ആ ഒരു നിലപാട് മാധ്യമത്തിനില്ല. കാരണം അത് ജ‌മാ‌അത്തെ ഇസ്ലാമിയുടെ മുഖപ്പത്രമല്ല. അഭിമാനി എന്നത് വാക്കിൽ മാത്രമല്ല അത് പുലർത്തുന്നത്. ഞാൻ ഉദ്ദേശിച്ചത് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

  ReplyDelete
 50. >>> പുറം ചട്ട അത്തരത്തില്‍ മിനുക്കി എടുത്തതിന്റെ പൂര്‍ണ ക്രെഡിറ്റ് ഇന്ന് മാതൃഭൂമിയില്‍ ഇരിക്കുന്ന ചീഫ് സബ്‌ എഡിറ്റര്‍ കമല്‍ റാം സജീവിന് മാത്രം അവകാശപ്പെട്ടതാണ്. <<<

  കമൽ‌റാം സജീവ് മാധ്യമത്തിൽ കയറും മുമ്പ് ഇവിടെ ജീവിച്ചിരുന്ന ആളല്ലേ? എന്തേ അദ്ദേഹത്തിന്റെ ‘തനതായ’ പുറംചട്ടകൾ ഒന്നും മാധ്യമത്തിനു മുമ്പ് വെളിച്ചം കണ്ടില്ല? ‘കേരളശബ്ദം ഇന്നും പിന്തുടരുന്ന ശൈലിയിൽ ‘ജീർണ്ണ രാഷ്ട്രീയത്തിൽ’ അഭിരമിക്കുകയായിരുന്നു ആഴ്ചപ്പതിപ്പുകൾ. ജനപക്ഷരാഷ്ട്രീയത്തെ പാടേ തള്ളിക്കളഞ്ഞ പതിപ്പുകൾക്കിടയിലേക്ക് തള്ളിക്കയറിവന്ന് അവശന്റേയും ദളിതന്റേയും യഥാർഥ രാഷ്ട്രീയം പറഞ്ഞുവെന്നതാണ് മാധ്യമത്തിന്റെ മേന്മ. ഇല്ലെങ്കിൽ ഇന്നും പിണറായിയുടേയോ കരുണാകരന്റേയോ വെളിയം ഭാർഗവന്റേയോ മുഖവും കണ്ട് വീക്ൿലി വായന തുടങ്ങേണ്ട ഗതികേടുണ്ടായേനെ വായനക്കാർക്ക്.

  ReplyDelete
 51. >>>> പിന്നെ ദളിതരുടെ ഉന്നമനം, ദളിതര്‍ക്കിടയില്‍ കയറി കളിച്ചാല്‍ വര്‍ഗീയമെന്ന മുഖം മാറ്റിയെടുക്കാം. ഇത് മുസ്ലീം ലീഗില്‍ നിന്നും പഠിച്ചതാണെന്ന് തോന്നുന്നു.<<<<

  ഒരാൾക്ക് താൻ മുസ്ലിം ആയിരിക്കെത്തന്നെ ദളിതനെ സ്നേഹിക്കാനാവില്ല എന്നാണോ കരീമിക്കാ പറഞ്ഞുവരുന്നത്? മതത്തിലും ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നവരെ എന്തെങ്കിലുമൊക്കെ നന്മ ചെയ്യാൻ അനുവദിക്കൂ കരീമിക്കാ..

  കലികാല വൈഭവം..!!

  ReplyDelete
 52. @ നാടകക്കാരന്‍

  താങ്കളുടെ വീടും പറമ്പിലും ഒരു സുപ്രഭാതത്തില്‍ ഒരാള്‍ വന്ന് സര്‍വ്വേ നടത്തുമ്പോള്‍, ‘സര്‍വ്വേ മാത്രമല്ലേ നടത്തുന്നുള്ളൂ അവര് ഭൂമി കച്ചോടം ചെയ്തിട്ടൊന്നുമില്ലെന്ന്‘ താങ്കള്‍ പറയുമോ? എന്തിന് സര്‍വ്വേ നടത്തുന്നു/എന്തിന് റോഡുണ്ടാക്കുന്നു/ ആര്‍ക്കുവേണ്ടി ഉണ്ടാക്കുന്നു എന്നൊന്നും വ്യക്തമാക്കാതെ ജനങ്ങളുടെ ഭൂമിയിലേക്ക് കുറ്റിയും കട്ടപാരയുമൊക്കെയായി പോവുമ്പോള്‍ അവിടത്തെ നിവാസികളായ ജനങ്ങകള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യും. കുടിയൊഴിപ്പിക്കപെടുന്നവന്റെ വേദന മുക്കാല്‍ സെന്റ് കോളനി പോലുള്ള സ്ഥലങ്ങളില്‍ അവര്‍ മനസ്സിലാക്കിയതാണ്. വികസനം നടത്തേണ്ടത് ജനങ്ങളുടെ നെഞ്ചത്തു കൂടിയല്ല. അല്ലെങ്കില്‍ 150 ഏക്കര്‍ സ്ഥലത്ത് നടക്കുന്ന വ്യവസ്ഥായ സ്ഥാപനത്തിന് നാല് വരിപ്പാതയുടെ ആവശ്യമെന്ത്? കട്ടന്‍ ചായയും ദിനേശ് ബീഡിയുടെയുമൊക്കെ കാലം മാറ്റി മുതലാളിമാരുടെ ചെലവില്‍ ശീതികരിച്ച മുറികളില്‍ അന്തിയുറങ്ങി ബിനാമിയില്‍ ഭൂമി വാങ്ങിക്കൂട്ടി ജനങ്ങളുടെ നെഞ്ചത്ത് കട്ടപ്പാര കൂത്തിയിറക്കാന്‍ പാംവം അണികളെ തന്നെ ഉപയോഗപെടുത്തുന്ന വികസന മുഖം നന്ദിഗ്രാമില്‍ നാം കണ്ടതാണ്. ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് എന്തിന് വേണ്ടി സര്‍വ്വേ നടത്തുന്നു എന്ന് വെളിപെടേണ്ടതുണ്ട്. സോളിഡാരിറ്റി മാത്രമല്ല അവിടെ സമരത്തില്‍ പങ്കെടുത്തത്. കോണ്ഗ്രസുകാരും,ലീഗുകാരും ബിജെപിക്കാരും എന്തിന് അവിടത്ത് ഇടതുപക്ഷത്തിന്റെ ഭൂരിഭാഗം പേരും ആ സമരത്തില്‍ പങ്കെടുത്തതാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി അവിടെ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സമര സമിതിക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത്. എല്ലാം സോളിഡാരിറ്റിയുടെ ജമാ അത്തിന്റെ മേലും പഴിചാരിയാല്‍ രക്ഷപ്രാപിക്കാമെന്ന വ്യമോഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് വെറും വ്യമോഹമായി തന്നെ കിടക്കുകയേയുള്ളൂ എന്നു മാത്രം :)

  കുളം കലക്കി മീന്‍പിടിക്കാന്‍ വന്നവര്‍ കല്ലെറിഞ്ഞു കൊണ്ട് പോലീസിന് ലാത്തീച്ചാര്‍ജ്കിനു ന്യായവും കണ്ടെത്തി കൊടുത്തു. കാരിയോയിലിന്റെയും ആസിഡ് ബള്‍ബിന്റെയും ബോംബിന്റെയും രാഷ്ട്രീയം കൊണ്ട് കേരളത്തെ കലുഷിതമാക്കിയ അക്രമ രാഷ്ട്രീയ കോമരങ്ങള്‍, ചാണകത്തില്‍ ചുലു മുക്കല്‍ ഹറാമോ ഹലാലോ എന്ന് ഹിറാ സെന്റെറില്‍ വിളിച്ചന്വേഷിച്ച ശേഷമാണ് അവിടുത്തെ വീട്ടമ്മമാര്‍ ചാണകം കലക്കി ചൂലില്‍ മുക്കിയ ഒരു “മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാരകാ‍ാ‍ാ‍ാ‍ായുധം“ പ്രയോഗിച്ചത് എന്ന് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുന്ന തിരക്കിലാണ്. വീട്ടുമുറ്റത്ത് കയറിവന്ന അക്രമം കാട്ടുന്നവരെ നേരിടാന്‍ ചാണകം തളിച്ചു കൊണ്ടിരിക്കുന്ന ചൂലെടുത്ത് അവര്‍ പ്രയോഗിച്ചിട്ടുണ്ടാവും. അത് ജമാ അത്തിനോട് ഫത്വ ചോദിച്ചാണെന്നൊക്കെ പറയുന്നതിലെ പരിഹാസ്യതയെ കുറിച്ച് സ്വയം ആലോചിക്കാന്‍ ബുദ്ധിയുതിക്കുന്നീല്ലെങ്കില്‍ കേട്ടു നില്‍ക്കുന്നവര്‍ അത് മനസ്സിലാക്കുന്നുണ്ട് എന്ന ഒരു ബോധം നല്ലതാണ്.

  ReplyDelete
 53. കിനാലൂരില്‍ പൊലീസ് ഭീകരവാദികളെപ്പോലെ പ്രവര്‍ത്തിച്ചു -വസ്തുതാന്വേഷണ കമീഷന്‍
  --------------------------------------------
  കൊച്ചി: കിനാലൂരില്‍ പൊലീസ് നടത്തിയത് ഭീകരവാദികളുടേതിന് സമാനമായ പ്രവര്‍ത്തനമെന്ന് വസ്തുതാന്വേഷണ കമീഷന്‍ സ്ത്രീകളെയും കുട്ടികളെയും അഭയകേന്ദ്രത്തില്‍ ചെന്ന് ആക്രമിക്കാന്‍ ശ്രമിച്ചത് മുതല്‍ കട തുറപ്പിച്ച് വസ്തുക്കള്‍ കൊള്ളയടിച്ചത് വരെ ശ്രദ്ധയില്‍ പെട്ടെന്ന് കിനാലൂര്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ കമീഷന്‍ അംഗവും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി. ചന്ദ്രശേഖര്‍ പറഞ്ഞു. വിശദറിപ്പോര്‍ട്ട് ഒരാഴ്ചക്കകം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമര്‍പ്പിക്കും. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണ് കിനാലൂരില്‍ പൊലീസ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാകുന്നതായും അദ്ദേഹം പറഞ്ഞു.

  സമാധാനപരമായി റോഡ് ഉപരോധിച്ചവരെയാണ് പൊലീസ് നിര്‍ദയം അടിച്ചൊതുക്കിയത്. റോഡ് വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന ഇരുന്നൂറ്റിയമ്പതോളം പേരാണ് കിനാലൂരില്‍ സര്‍വേ നടക്കുമ്പോള്‍ പ്രതിഷേധവുമായി എത്തിയത്. ഇവര്‍, സമാധാനപരമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ നേരിടാന്‍ നൂറുകണക്കിന് പൊലീസുകാര്‍ തമ്പടിച്ചു. പൊലീസിന് പിന്നില്‍ നിന്ന ആള്‍ക്കൂട്ടത്തിലെ ചിലരാണ് കല്ലെറിഞ്ഞതെന്ന് പരിസര വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമമുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമായിരുന്നു ഇത്. പൊലീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

  പിരിഞ്ഞുപോയ സ്ത്രീകള്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞതായും ചിലര്‍ മൊഴി നല്‍കി. പൊലീസ് അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമീപത്തെ വീടുകളില്‍ ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും ഭയം കാരണം ആരും അഭയം നല്‍കിയില്ല. തുടര്‍ന്ന്, സമരത്തില്‍ പങ്കെടുക്കാത്ത ഹുസൈന്‍ ഹാജി എന്നയാളുടെ വീട്ടിലാണ് അഭയംലഭിച്ചത്. സമരക്കാരെ പിന്തുടര്‍ന്നെത്തിയ പൊലീസ് വീടിന്റെ ഗ്രില്ല് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചു. ഹുസൈന്‍ ഹാജിയടക്കം എതിര്‍ത്തതോടെ, വീടിന് മുന്നില്‍ കിടന്ന കാറും ബൈക്കും തകര്‍ത്താണ് പൊലീസ് മടങ്ങിയത്. അക്രമം ഭയന്ന് ഷട്ടര്‍ താഴ്ത്തിയപ്പോള്‍ കട ബലമായി തുറപ്പിച്ച് ഇവിടെയുണ്ടായിരുന്ന കാര്‍ട്ടണ്‍ കണക്കിന് കുപ്പിപാനീയം പൊലീസ് എടുത്തുകൊണ്ടുപോയതായി ഒരു കടയുടമ കമീഷന് മൊഴി നല്‍കി. ഈ കടയുടെ ചില്ലും അടിച്ച് തകര്‍ത്തു. പതിനാലായിരം രൂപയുടെ നഷ്ടമാണ് ഇയാള്‍ക്കുണ്ടായത്.

  സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കും മര്‍ദനമേറ്റു. കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. പ്രതിഷേധത്തിനെത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചു. സമരക്കാരാണ് പിന്നീട് കുട്ടിയെ കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിച്ചത്. പ്രതിപ്പട്ടികപോലും മുന്‍കൂട്ടി തയാറാക്കിയിരുന്നതായി പരിസരവാസികളുടെ മൊഴികളില്‍ നിന്ന് അനുമാനിക്കുന്നു. സംഭവസമയം വീട്ടിലിരുന്ന ധന്യ എന്ന പെണ്‍കുട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണ്. ടി.വിയിലൂടെ മന്തി പ്രതിപ്പട്ടിക വായിച്ചപ്പോഴാണ് തന്റെ പേരും ഉണ്ടെന്ന് അറിഞ്ഞതെന്ന് ധന്യ കമീഷന് മൊഴി നല്‍കി. ഭൂമി ഏറ്റെടുക്കല്‍ തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് കലക്ടറും ആര്‍.ഡി.ഒയും പൊലീസ് ഓഫിസര്‍മാരും പെരുമാറിയത്. സര്‍വേ നടത്തുന്നത് സംബന്ധിച്ച് സമീപത്തെ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല. മുന്‍ ജില്ലാ ജഡ്ജി സി. ഖാലിദ് നയിച്ച വസ്തുതാന്വേഷണ കമീഷനില്‍ ചന്ദ്രശേഖറിനെ കൂടാതെ അഡ്വ. തോമസ് മാത്യുവും അംഗമായിരുന്നു.

  ReplyDelete
 54. ദേശാഭിമാനി പാര്‍ടി പത്രമാണ്‌. അതുകൊണ്ട് അതില്‍ പാര്‍ടി കാര്യങ്ങള്‍ വരുന്നു. ചന്ദ്രിക മുസ്ലീം ലീഗിന്റെ പത്രമാണ്‌, അതില്‍ ആ പാര്‍ടിയുടെ കാര്യങ്ങള്‍ എഴുതി പിടിപ്പിക്കുന്നു. എന്നാല്‍ മാധ്യമമോ? അത് ജമാത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പിലാക്കാന്‍ ഇറങ്ങിയ പത്രമാണ്‌. അത് ജമാത്തെ ഇസ്ലാമിയുടെത് എന്നറിയാതിരിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അത് കള്ളത്തരമല്ലേ ? ജമാത്തിന്റെ എന്നറിഞ്ഞാല്‍, അങ്ങനെ ഒരു ലേബല്‍ പതിഞ്ഞാല്‍ വായനക്കാര്‍ കുറയുമെന്നും, അജണ്ട നടപ്പിലാവില്ല എന്നും ബോധ്യമുള്ളതുകൊണ്ട് ജമാത്തിന്റെ വിവരങ്ങള്‍ പത്രത്തില്‍ നിന്നും ഒഴിവാക്കുന്നു. മാധ്യമം പത്രം ഇറങ്ങും മുമ്പ് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചരിച്ചത് എന്താണെന്ന് അറിയുന്നത് കൂടി നന്നായിരിക്കും. അതായത്, മുസ്ലീം ലീഗിന് പത്രമുണ്ട്, ചന്ദ്രിക. എന്നാല്‍ മുസ്ലീമിന്റെതായി ഒരു പത്രം വേണം. അതിനു വേണ്ടിയാണ് മാധ്യമം തുടങ്ങുന്നത്. അങ്ങനെ ഒരു പ്രചരണം മുസ്ലീം ലീഗുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു കൊണ്ടാണ് മാധ്യമം കടന്നു വന്നത്. എന്നാല്‍ അങ്ങനെ ഒരു മുസ്ലീം ലേബല്‍ വച്ച് ഇറങ്ങിയാല്‍ പത്രം ക്ലച്ചു പിടിക്കില്ലെന്ന് അതിന്റെ മേലാളന്മാര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. അതിനാണ് ഇടതു ലൈന്‍ സ്വീകരിക്കുന്നത് . കഴിവതും ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു, അതും ഇടതു ചായ്വുള്ളവരെ കൊണ്ടുവന്നു പത്രത്തില്‍ എഴുതിച്ചു. കേരളത്തില്‍ വേരോടാന്‍ ഏറ്റവും നല്ല വഴി അതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ജമാത്തെ ഇസ്ലാമി മാധ്യമത്തെ അങ്ങനെ ഒരുക്കിയത് .. അതുതന്നെ ഏറ്റവും വലിയ ചതിയാണ് . ഉള്ളില്‍ ഒന്ന് വയ്ക്കുക, പുറമേ മറ്റൊന്നാവുക, അതിനെ വിഷം എന്നല്ലാതെ മറ്റെന്തു പറയും. അക്ഷരം കൊണ്ടുള്ള കളി അത് ആര്‍ക്കായാലും നന്നല്ല. അക്ഷരം എന്നത് ലോകത്ത് വെട്ടം പരത്താനുള്ളതാണ്. അന്തകാരത്തെ തുടച്ചു നീക്കെണ്ടതിനു പകരം മനുഷ്യരെ ഇരുട്ടിലേക്ക് തളളാന്‍ അക്ഷരം ഉപയോഗിക്കുന്നവര്‍ ആരായാലും ചതിയാണ് ചെയ്യുന്നത്.
  പിന്നെ പത്രത്തിന്റെ , വാരികയുടെ പുറം ചട്ട മാറ്റി, മറ്റു വാരികകള്‍ക്ക് മാതൃകയായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ നാണമാകുന്നു. സുഹൃത്തെ, പുറം ചട്ട എന്തെന്നല്ല വിഷയം, അകത്തു എന്ത് എഴുതി പിടിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. വാരിക ഷോകെയ്സില്‍ എടുത്തു വയ്ക്കാനല്ലല്ലോ.

  ReplyDelete
 55. പിന്നെ പത്രത്തിന്റെ , വാരികയുടെ പുറം ചട്ട മാറ്റി, മറ്റു വാരികകള്‍ക്ക് മാതൃകയായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ നാണമാകുന്നു. സുഹൃത്തെ, പുറം ചട്ട എന്തെന്നല്ല വിഷയം, അകത്തു എന്ത് എഴുതി പിടിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. വാരിക ഷോകെയ്സില്‍ എടുത്തു വയ്ക്കാനല്ലല്ലോ.

  you said it

  ReplyDelete
 56. "തൃക്കാക്കരയില്‍ , ജമാത്തെ ഇസ്ലാമിയുടെ പള്ളിയില്‍ ജോലി ചെയ്തിരുന്ന മൌലവിക്കു ദുരനുഭവം ഉണ്ടായത് കുറിക്കട്ടെ. ഡിസംബര്‍ ആറിനു മതിലുകള്‍ തോറും പോസ്ടര്‍ ഒട്ടിച്ചു നടന്ന ജമാത്തെ ഇസ്ലാമിയുടെ യുവാക്കളോട് ...........അതോടെ മൌലവിയുടെ പണി തെറിച്ചു."

  കരീം ജി, നിങ്ങള്‍ക്ക് ജമാത്തുകാരെ വിമര്‍ശിക്കാം. പക്ഷെ, അവരെ തോല്പിക്കാന്‍ പച്ചക്കള്ളം പറയരുത്. ഇങ്ങനെ പണി തെറിച്ച മൌലവിയുടെ ഡിറ്റൈല്‍സ് ഒന്ന് ഇവിടെ എഴുതാമോ? കളവു പറയുന്നതിലും ഒരു മര്യാദയില്ലെ!!!!

  ReplyDelete
 57. മൌലവിയെ എനിക്ക് നേരിട്ടറിയാം. ആ സംഭവം എനിക്ക് അറിവുള്ളതാണ്. നിങ്ങള്ക്ക് അങ്ങേരുടെ അഡ്രസ്സ് തരുന്നത് അപകടമാണ് എന്ന് എനിക്കറിയാം. ഒരിക്കല്‍ അങ്ങേരുടെ കഞ്ഞികുടി മുട്ടിച്ചതാണ് ജമാത്തുകാര്‍. അങ്ങോര് എവിടെയെങ്കിലും പണിയെടുത്തു ജീവിച്ചോട്ടെ. പിന്നെ ജമാത്തെ ഇസ്ലാമിയെ പോലെ കള്ളം പ്രചരിപ്പിക്കുന്നത് എന്റെ തൊഴിലല്ല. സമൂഹത്തില്‍ ഏറ്റവും താഴെ കിടക്കുന്നവരെ ആട്ടിന്‍ പറ്റങ്ങളെ തെളിക്കുന്നത് പോലെ കൊണ്ട് പോയി ദുരന്തത്തില്‍ ചാടിക്കുന്ന പണിയും എനിക്കില്ല. കള്ളം പറഞ്ഞിട്ട് എനിക്കൊന്നും നേടാനില്ല. മാത്രമല്ല സ്വന്തമായി പേരുപോലും എഴുതാന്‍ ഭയപ്പെടുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് ഞാന്‍ മറുപടി തരുന്നത് തന്നെ വലിയ കാര്യമായി കരുതുക. പിന്നെ ഞാന്‍ എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് കൊണ്ട് തന്നെയാണ് എഴുതുന്നത്‌. ഈ ലോകത്ത് ഒരുത്തനേം എനിക്ക് പേടിക്കേണ്ടതില്ല. നിങ്ങളോ? ഞാന്‍ സത്യത്തിനു വേണ്ടിയാണ് എഴുതുന്നത്‌. അതും ജനപക്ഷത്തു നിന്നുകൊണ്ട്. എഴുത്തുകൊണ്ട് സത്യം വെളിപ്പെടണം...

  ReplyDelete
 58. മാധ്യമം ജമാ അത്തെ ഇസ്ലാമി നടത്തുന്ന പത്രമല്ല എന്ന് ജമാഅത്ത് എവിടെയും അവകാശപെട്ടിട്ടില്ല. ഇനിയൊട്ടവകാശപെടുകയുമില്ല. എന്നാല്‍ ചന്ദ്രികയെയും,ദേശാഭിമാനിയയെയും പോലെ ജമാ അത്തിന്റെ മുഖപത്രമല്ല അത്. ജമാ അത്തിന്റെ മുഖപത്രം ബോധനവും പ്രബോധനവുമാണ്.

  റോഡുകള്‍ കൊണ്ട് കോടികളുണ്ടാക്കമെന്ന് മോഹിച്ചു പോയ മുനീറിനെയും കരീമിനെയും അത് ഒരു പോലെയാണ് കാണുന്നത്. ആര്‍ക്കുമുമ്പിലും വാലാട്ടിയാവാതെ സത്യം വിളിച്ചു പറയുന്നവരെ അടിച്ചമര്‍ത്താന്‍ എക്കാലത്തും ഇത്തരം അഴിമതി വീരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. അഴിമതി ചെയ്യുന്നവന്റെ പേര് നോക്കിയല്ല മാധ്യമം വിമര്‍ശിക്കുന്നത്. പേരുള്ളവനെ സപ്പോര്‍ട്ട് ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താമെന്ന് കരുതുന്ന ഒരു പ്രസ്ഥാനവുമല്ല ജമാ അത്ത്.

  എന്ത് കൊണ്ട് ഈ സന്ദര്‍ഭത്തില്‍ ജമാ അത്തും സോളിഡാരിറ്റിയും മാധ്യമവുമൊക്കെ ചര്‍ച്ച ചെയ്യപെടുന്നു എന്ന് ചിന്തിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതേ കാര്യത്തിന്റെ കിടപ്പ് എവിടെയാണെന്ന്.

  മാധ്യമത്തില്‍ മുസ്ലീംങ്ങളെ മാത്രം ജോലിക്കെടുത്താല്‍ അത് വര്‍ഗ്ഗീയത, അല്ല ഇനി മറ്റു സമുദായക്കാരെ എടുത്താല്‍ അത് കാപട്യം... ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയല്ലേ ബ്രാന്തമായ വര്‍ഗ്ഗീയ മനസ്സുള്ളവര്‍...

  ജമാ അത്ത്/സോളിഡാരിറ്റി എല്ലാ മനുഷ്യരെയും ഒരു പോലെയാണ് കാണുന്നത്. ആളുടെ പേരോ ജാതിയുടെ മഹിമയോ നോക്കിയല്ല സോളിഡാരിറ്റി മനുഷ്യ പ്രശ്നങ്ങളി ഇടപെടുന്നത്. മനുഷ്യ പ്രശ്നങ്ങളില്‍ അതിന് ഒരു തരത്തിലുള്ള വിവേചനവുമില്ല. അതിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ഒരു തുറന്ന പുസ്തകം കണക്കെ ലഭ്യമാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണ്. സോളിഡാരിറ്റിയെ അനുഭവിച്ചറിഞ്ഞ ജനങ്ങളെ നിങ്ങള്‍ പോയി കാണൂ. എന്നിട്ട് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ശ്രമിക്കൂ. ഇനി ഒരു പക്ഷേ, ചങ്ക് പറിച്ച് തന്നാല്‍ പോലും അഴിമതിവീരന്മാരുടെ കങ്കാണിപണിക്കാര്‍ ഇതൊക്കെ അംഗീകരിക്കുമെന്ന ഒരു ശുഭാപ്തിവിശ്വാസവും ഞങ്ങള്‍ക്കില്ല താ‍നും

  ReplyDelete
 59. ഇത് കൊള്ളാം. പറഞ്ഞു ജയിക്കാന്‍ പച്ചക്കള്ളം പറഞ്ഞത് കൈയോടെ പിടികൂടിയപ്പോള്‍ സഖാവെന്തിനാ ഇങ്ങനെ കിടന്നു കിതയ്ക്കുന്നത്? നിങ്ങള്‍ പറഞ്ഞത് വെള്ളം ചേര്‍ക്കാത്ത പച്ചക്കള്ളമാണ്. നിങ്ങളുടെ ഭാവനയില്‍ നിങ്ങള്‍ മെനഞ്ഞ കള്ളം. അല്ലെങ്കില്‍ അയാളുടെ പേര് പറയാന്‍ എന്തിനു ഭയപ്പെടണം? താങ്കള്‍ പേര് പറഞ്ഞാലേ മറ്റുള്ളവര്‍ക്ക് അയാളെ മനസ്സിലാവൂ എങ്കില്‍ അത് തന്നെ താങ്കള്‍ കള്ളം പറഞ്ഞതാണ് എന്നതിന്റെ തെളിവാണ്. അല്ലെങ്കില്‍ ആ മൌലവിയെ ജമാഅത്ത്കാര്‍ക്ക് നേരിട്ടറിയാതിരിക്കില്ലല്ലോ? ഇനി ബൂലോകത്തുള്ള ജമാഅത്തുക്കാര്‍ പോയി ശരിപ്പെടുത്തിക്കളയും എന്നാണോ പറഞ്ഞുവരുന്നത്? അന്ത്രുമാനെ കൊണ്ട് കള്ളം പറയിച്ച മന്ത്രിയുടെ ആരാധകനില്‍ നിന്നും ഇതൊക്കെ അല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍!

  ഇനി, തൂലികാനാമം. ഇത് ബൂലോകത്ത് പതിവുള്ളതാ സഖാവേ. ബൂലോകത് മാത്രമല്ല, എല്ലാ മേഖലയിലും ഉള്ളതാ. തൂലികാനാമത്തില്‍ എഴുതുന്നവര്‍ മുഴുവന്‍ സ്വന്തം പേരെഴുതാന്‍ ഭയമുള്ളവരാനെന്നുള്ള കണ്ടു പിടുത്തം ഈ നൂറ്റാണ്ടിലെ തമാശയല്ലാതെ മറ്റെന്താണ്? ഇനി സമയമുള്ളപ്പോള്‍ എന്‍റെ പ്രൊഫൈല്‍ ഒന്ന് ചെക്ക് ചെയ്യണം. എന്നിട്ട് ഞാന്‍ അനോണിയാണോ സനോണിയാണോ എന്ന് ബ്ലോഗിങ് അറിയുന്ന വല്ലവരോടും ചോദിക്കുക. വിവരമില്ലാത്ത കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുക. താങ്കളുടെ പ്രസ്ഥാനത്തിന്റെ ജനപക്ഷ-ജനാധിപത്യത്തെ കുറിച്ചുള്ള എന്‍റെ പുതിയ പോസ്റ്റും ഒന്ന് വായിച്ചു പോവുക.

  ReplyDelete
 60. ഇസ്ലാമികതീവ്രവാദത്തിന് വിത്തുപാകിയ മൗദൂദിയുടെ വിനീതവിധേയരായ ആട്ടിന്‍തോലണിഞ്ഞ സോളിഡാരിറ്റി കുഞ്ഞുങ്ങള്‍ കിനാലൂരില്‍ നടത്തിയ 'ചാണകസമരം' ചരിത്രത്തിന്റെ (കറുത്ത)താളുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. മുസ്ലീം ചെറുപ്പക്കാര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുന്നതു കണ്ട് പരിഭ്രാന്തരായ 'സിമി'യുടെ തലതൊട്ടപ്പന്മാരുടെ തലയിലുദിച്ച സാധനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ജമാഅത്തെഇസ്ലാമിയുടെ സന്തതിയായി അറിയപ്പെടുന്ന സോളിഡാരിറ്റിയുടെ പേരിലുമുണ്ട് ഒരു വിശേഷം. എന്തുകൊണ്ടാണ് മുസ്ലീം വര്‍ഗ്ഗീയ സംഘടനയായ സോളിഡാരിറ്റി ഒരു മുസ്ലീം പേര് സ്വീകരിക്കാതിരുന്നത്. പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘടനയാണ് സോളിഡാരിറ്റി. അതുകൊണ്ട് തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കുന്നതിനെ കിടക്കട്ടെ പോളണ്ടില്‍ നിന്നും ഒരു ഇറക്കുമതി.
  ഇടതുപക്ഷസംഘടനകളുടെ മുദ്രാവാക്യങ്ങള്‍ കടംകൊണ്ടു പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റി ഈ ആശയങ്ങളോടൊപ്പം മുസ്ലീം മതമൗലികവാദവും മിക്‌സ് ചെയ്ത് സപ്ലൈ ചെയ്യുന്നു.

  ReplyDelete
 61. ഈജിപ്‌തിലെ ‘മുസ്ലിം ബ്രദര്‍ ഹുഡ്‌ഢി’ നെയോ ഇന്ത്യാ ഉപവന്‍കരയിലെ ജമാഅത്തെ ഇസ്ലാമിയെയോ ആ സംഘടനകളുടെ പ്രത്യയശാസ്‌ത്രത്തില്‍ നിന്നു ജീവവായു വലിച്ചെടുക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെയോ വല്ലവരും വിമര്‍ശിക്കുമ്പോള്‍ അത്‌ ‘ആന്റി ഇസ്ലാം – ആന്റി മുസ്ലിം’ പ്രചരണത്തിന്റെ ഭാഗമാണെന്നു വിലയിരുത്തുന്നവര്‍ ഒരേ സമയം ന്യൂനപക്ഷ – ഭൂരിപക്ഷ മൗലികവാദങ്ങള്‍ക്ക്‌ വളരാനുള്ള മണ്ണൊരുക്കുകയാണ്‌ ചെയ്യുന്നത്‌. ഹിന്ദുത്വാ ഐഡിയോളജി എത്രത്തോളം വിനാശകരമാണോ അത്രത്തോളം തന്നെ വിനാശകരമാണ്‌ ഇസ്ലാമിസ്റ്റ്‌ ഐഡിയോളജിയും. ഒന്നിനെ തഴുകി മറ്റതിനെ തളര്‍ത്താം എന്നത്‌ വെറും വ്യാമോഹം മാത്രമായിരിക്കും.

  കടപ്പാട് - http://hameedchennamangaloor.in/?p=548

  ReplyDelete
 62. മാന്യ സുഹൃത്തേ, നുണ കൊണ്ട് നേരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് താങ്കളും താങ്കളുടെ കൂട്ടാളികളുമാണ് . എനിക്ക് നുണ പറയേണ്ട ആവശ്യമില്ല. മറ്റൊരാളെ, താങ്കളെ പോലുള്ള ഭീകര വാദിയുടെ മുന്നിലേക്ക്‌ എറിഞ്ഞു തരാന്‍ മാത്രം മണ്ടനൊന്നുമല്ല ഞാന്‍. ഒരിക്കല്‍ കൂടി പറയട്ടെ, ജമാത്തെ ഇസ്ലാമിക്കാര്‍ വര്‍ഗീയ പിന്തിരിപ്പന്മാരാണ് . അവര്‍ ഇന്ന് അടിസ്ഥാന വര്‍ഗത്തെ ഉന്നം വയ്ക്കുന്നത് സ്വയം വളരുന്നതിന് വേണ്ടിയാണ്. ഭരണത്തിന്റെ കടിഞ്ഞാന്‍ കയ്യില്‍ കിട്ടിയാല്‍ ജമാത്തെ ഇസ്ലാമി അതിന്റെ തനിനിറം പുറത്തെടുക്കും. ജമാത്തെ ഇസ്ലാമിയെ പോലുള്ള വര്‍ഗീയ സംഘടനകളെ പുറം തള്ളേണ്ടത്‌ ഓരോ ഇന്ത്യാക്കാരന്റെയും ആവശ്യമാണ്‌. പ്രത്യേകിച്ച് ഇവിടത്തെ മുസ്ലീം സമുദായത്തിന് സ്വസ്ഥത കിട്ടണം എങ്കില്‍ അത്തരം ഭീകര സംഘടനകളെ ചെറുത്തു തോല്പ്പിക്കെണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റ് സംഘടനയുടെ റാന്‍ മൂളികള്‍ ആണെന്നാണ്‌. അവരുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ നിയോഗിതമായ സംഘടന ആയതു കൊണ്ടാവാം ഓരോ രാജ്യത്തും പ്രത്യേക വാല്‍ വച്ചിരിക്കുന്നത്. ജമാത്തെ ഇസ്ലാമി ഹിന്ദ്‌ എന്നൊക്കെ കാണുന്നത് പോലെ. അപ്പോള്‍ ആഗോള തലത്തില്‍ തന്നെ ഭീകരത ഉല്‍പ്പാദിപ്പിക്കുന്ന സംഘടനയാണ് മൌദൂദിയുടെ കുഞ്ഞാടുകള്‍...

  ReplyDelete
 63. ബഹുമാന്യ സഖാവേ,

  കളവു പറഞ്ഞ താങ്കളും മന്ത്രി കരീമും സത്യവാദി!
  നീലകണ്‌ഠനെ തല്ലി തോല്‍പ്പിച്ച ഡിഫിക്കാര്‍ ജനാധിപത്യവാദി!
  പാവങ്ങളെ വികസനഭീകരതയുടെ പേരില്‍ കുടിയിറക്കുന്ന സിപിഎം വികസനവാദി!

  മന്ത്രി കരീമും, ഇപ്പോള്‍ താങ്കളും കളവു പറഞ്ഞു എന്ന്‍ സ്ഥാപിച്ചതിനാല്‍ ഞാന്‍ ഭീകരവാദി!
  'പ്രിയപ്പെട്ട സഖാക്കളെ' എന്ന് അഭിസംബോധന ചെയ്തതിന് നീലകണ്ഠന്‍ മാവോവാദി!
  ജനകീയ പ്രശ്ങ്ങളില്‍ ഇടപെട്ടതിന് സോളിഡാരിറ്റി വിഘടനവാദി!
  ഇന്നുവരെ ഒരു വര്‍ഗീയ ലഹളയിലും പങ്കാളികളാവാത്ത ജമാഅത്ത്കാര്‍ വര്‍ഗീയവാദി!

  ഇത് പറയുന്ന സഖാവ് ഓര്‍ക്കേണ്ട, പണ്ട് നാദാപുരത്തുകാര്‍ ചൊല്ലി നടന്ന ഒരു മുദ്രാവാക്യമുണ്ട്. 'ഒരുവിഭാഗം' സഖാക്കളുടെ തനിനിറം.
  "ഇടതു ഭാഗം മുണ്ടുടുത്ത മാപ്പിളാരെ തല്ലുവാന്‍
  നായനാര്‍ക്ക് സ്ത്രീധനം കൊടുത്തതല്ല കേരളം"

  പറയാം സഖാവേ, പറയിപ്പിക്കരുത്.

  ReplyDelete
 64. പാലോളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജന്മത്തില്‍ പിഴവ് പറ്റിയ എം കെ ഖരീമിനെ പോലുള്ളവരുടെ രാഷ്ട്രീയ കക്കൂസ്‌ ആയി "നമ്മുടെബൂലോകത്തിന്റെ" സ്റ്റേജ് ഉപയോഗിക്കാന്‍ അവസ്സരം കൊടുക്കരുത് എന്ന് അപേക്ഷ...

  ReplyDelete
 65. കണ്ടോ..കണ്ടോ.. സംസ്കാര സമ്പന്നരും ദൈവഭയമുള്ളവരും സഹിഷ്ണുതയുള്ളവരുമായ ജമാ അത്ത് / സോളിഡാരിറ്റികളുടെ ശരിയായ രൂപം പുറത്തു ചാടുന്നത്! വന്ന് വന്ന് ഖരീമിന് എഴുതാന്‍ അവസരം കൊടുക്കരുതെന്ന് വരെയായി! അദ്ദാണ്... അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനം!! ആദ്യമൊക്കെ എന്തൊരു മര്യാദ..എന്തൊരു വിനയം..എന്തൊരു സംസ്കാരസമ്പന്നം..അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളി മനസ്സിലായല്ലോ!
  ഇതു തന്നെയാണ് ഈയുള്ളവനും ഖരീമും മറ്റു പലരും തെളിയിയ്ക്കാന്‍ ശ്രമിച്ചതും.
  എതായാലും ഖരീമിക്കാ, നിങ്ങളുടെ പ്രയത്നം സഫലമായി. അഭിനന്ദനങ്ങള്‍

  ReplyDelete
 66. താഴെ കാണുന്ന ലിങ്കിലൂടെ പോയാല്‍ ഈ M K Khareeminte ചില കമന്റുകള്‍ കാണാം. അതും അദ്ദേഹത്തിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ കരിമിന്റെ അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാന്‍ ആര്‍ക്കും ആവില്ല..
  http://www.google.com/profiles/mkkhareem
  "ഇന്ന് ഇടതു പക്ഷം എന്നത് ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂണിസ്റ്റുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. അവര്‍ സത്യമേ പറയൂ എന്ന ധാരണ നമ്മില്‍ ഉണ്ടായിരുന്നു. മൂല്യങ്ങളെ തകര്‍ത്ത് പണം കുന്നുകൂടിയപ്പോള്‍ ആദര്‍ശം എന്നത് മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പഴങ്കഥയായി തീര്‍ന്നു. ഇന്ന് ഇടതുപക്ഷക്കാര്‍ നാവു തുറക്കുന്നത് കൊണ്ഗ്രസിനെ പോലെ നുണ പറയാന്‍ ആണെന്ന് തോന്നുന്നു".
  "എന്താണ് ഭീകരത? യാതൊന്നിന്റെ നിലനില്‍പ്പിനു എതിരായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് ഭീകരത" -- "നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത് ഇവിടെ ആര്, അപ്പോള്‍ ആരാണ് ഭീകരത് സൃഷ്ടിക്കുന്നത്? ആരാണ് ഭീകരര്‍.. കരീം തന്നെ തന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഇതിനും വ്യാഖാനം നല്‍കട്ടെ!!

  ReplyDelete
 67. ഒരൊറ്റ ചോദ്യം

  വിശ്വാസികള്‍ അരാഷ്ട്രീയ വാദികള്‍ ആകണം എന്നാണോ കരിമ്ക്ക പറഞ്ഞത് ..?

  അതോ രാഷ്ട്രിയ ഇടപെടലുകള്‍ വിശ്വാസികള്‍ക്ക്‌ പാടില്ല എന്നാണോ ..

  ഒരു മുസ്ലിമിന് (യഥാര്‍ത്ഥ ) രാഷ്ട്രിയ സാമൂഹിക ഇടപെടലുകളില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നുള്ളത് അവന്‍റെ വിശ്വാസത്തില്‍ നിന്ന് വ്യെതിച്ചലിക്കുന്നതിനു തുല്യമാണ് ..

  സാമൂഹിക ഇടപെടല്‍ എന്നാല്‍ ഇന്നത്തെ ചീഞ്ഞളിഞ്ഞ രാഷ്ട്രിയ സംസ്കാരത്തിന്റെ തനിയാവര്‍ത്തനം എന്നല്ല ഞാന്‍ ഉദേശിച്ചത്‌...


  വിശ്വാസം പഠിപ്പിക്കുന്നതു സമൂഹത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുക എന്നുള്ളതാണ്.. തുല്യ നീതിയില്‍ അതിഷ്ടിത മായ ഒരു പ്രപഞ്ചം ഉണ്ടാവുക എന്നുള്ളതാണ് അതിന്റെ മൌലീകത .. അത് മനുഷ്യനാവം പരിസ്ഥിതി യാവാം ..

  ReplyDelete
 68. ഞാന്‍ ഒന്നിനെയും ന്യായീകരിക്കുകയോ സപ്പോര്‍ട്ട് ചെയ്യുകയോ അല്ല .. കരിമ്ക്കാടെ ലേഖനത്തിലെ ഒരു വരിയെ കുറിച്ച് മാത്രമാണ ന്റെ ചോദ്യം

  ReplyDelete
 69. പാലോളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജന്മത്തില്‍ പിഴവ് പറ്റിയ എം കെ ഖരീമിനെ പോലുള്ളവരുടെ രാഷ്ട്രീയ കക്കൂസ്‌ ആയി "നമ്മുടെബൂലോകത്തിന്റെ" സ്റ്റേജ് ഉപയോഗിക്കാന്‍ അവസ്സരം കൊടുക്കരുത് എന്ന് അപേക്ഷ...'

  രാഷ്ട്രീയ കക്കൂസ് എന്നത് ജമാത്തെ ഇസ്ലാമിയുടെ പുത്രന്മാര്‍ അല്ലാതെ മറ്റാരുമല്ല. ഇന്ത്യയെ വെട്ടി നുറുക്കാന്‍ കൂട്ട് നിന്ന നപുംസകങ്ങളുടെ സന്താനങ്ങള്‍ ആണ് സമിയും സോളിടാരിട്ടിയും. ജമാത്തെ ഇസ്ലാമി പോലുള്ള നാറുന്ന വര്‍ഗത്തിന്റെ വോട്ടു വാങ്ങിയത് കൊണ്ടാണ് ഞാന്‍ ഇടതു പക്ഷത്തെ വിമര്‍ശിച്ചത്. ഞാന്‍ എന്നും പ്രതിപക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരനാണ്‌. അരാഷ്ട്രീയത എന്റെ മാര്‍ഗമല്ല. മനുഷ്യന്‍ മത പരമായ രാഷ്ട്രീയത്തിന് തുനിയരുതെന്നാണ് എന്റെ അപേക്ഷ. മതേതര കാഴ്ചപ്പാടുള്ള സംഘടനകളില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കട്ടെ. അല്ലാതെ ജാതി മത അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം പിഴുതെറിയേണ്ടത് തന്നെയാണ്. സിമിയുടെയും മറ്റും പ്രവര്‍ത്തനം കൊണ്ട് ഇവിടെ തടിയന്റിവിട നസീറുമാരെ ഉല്പാതിപ്പിക്കാം എന്നല്ലാതെ സമാധാനം ഉണ്ടാവില്ല. മുസ്ലീമിന് സാമൂഹ്യ പ്രശ്നത്തില്‍ ഇടപെടാം, അത് ഏതെങ്കിലും സമുദായ പ്രധിനിതി ആയി നിന്നിട്ടല്ല. ഇന്ത്യക്കാരന്‍ ആയി നിന്നുകൊണ്ട്. ഞാന്‍ പറഞ്ഞു വന്നത് അത് തന്നെയാണ് ഹാജ്യാര്‍ക്ക്‌ പണ്ട് നാട്ടില്‍ വിലയുണ്ടായിരുന്നു. ഹാജ്യാര്ടെ വാക്കിനു ഈ നാട്ടിലെ ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ചെവി കൊടുത്തിരുന്നു. അതിനു വിലയില്ലാതക്കിയത് ജമാത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം മൂലമാണ്. നിസ്കാര തഴമ്പും, താടിയും നീട്ടി വച്ചാല്‍ മുസ്ലീം ആകില്ല. ഈമാന്‍ എന്നാല്‍ ആദ്യം രാജ്യ സ്നേഹമാണ്. എതൊരു രാജ്യത്ത് ജീവിക്കുന്നുവോ ആ രാജ്യത്തെ നിയമം അനുസരിക്കാന്‍ ഏതൊരു മുസ്ലീമും ബാധ്യസ്ഥനാണ്. അതാണ്‌ ഈമാന്റെ, വിശ്വാസത്തിന്റെ കാതല്‍. എന്നാല്‍ ജമാത്തെ ഇസ്ലാമി പോലുള്ളവര്‍ നിരന്തരം ഇസ്ലാമിക നിയമം കൊണ്ട് വരാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവരാണ്. മുകളില്‍ മൌദൂദിയുടെതായി കൊടുത്ത, പുസ്തകത്തിലെ വരികള്‍ അതിനു ഉത്തമ ഉദാഹരണമാണ്. ഒരിക്കല്‍ കൂടി ആ വരികള്‍ ഇവിടെ ചേര്‍ക്കുന്നു.

  മൌദൂദിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : 'മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.' ( മൌദൂദി - ഖുതുബാത് - പേജ് 299 ) '

  ' രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്! ' ( മൌദൂതി, ഖുത്ബാത് - പേജ് 304 )'

  അങ്ങനെ പോകുന്നു ജമാത്തിന്റെ നയങ്ങള്‍. അങ്ങനെ ഒരു ചിന്താധാര വച്ച് പുലര്‍ത്തുന്നവരെ എതിര്‍ക്കണ്ടേ? ഒറ്റപ്പെടുത്തണ്ടേ? അവര്‍ രാജ്യ ദ്രോഹികളല്ലേ?

  ReplyDelete
 70. പ്രിയ കരീം,
  ഹാജ്യാര്‍ക്കും കമ്യൂണിസ്റ്റുകാരനും ഈ പറഞ്ഞ കരീമിനും ഒക്കെ വിലയുണ്ട്‌. മനുഷ്യതതോടെ പെരുമാറുമ്പോള്‍, മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുമ്പോള്‍. അല്ലാതെ മറ്റുള്ളവരുടെ കണ്ണ് നീര്‍ കാണുമ്പോള്‍ വിവേകമില്ലാതെ അഭിപ്രായം പറഞ്ഞു തുടങ്ങിയാല്‍ കരീമിന് കരീമിനോട് തന്നെ പുച്ഛം തോന്നിതുടങ്ങും.
  പിന്നെ കരീമേ അത്മീയതയെയും രാഷ്ട്രീയത്തെയും നമ്മളെങ്കിലും തിരിച്ചറിയേണ്ടത് ഉണ്ട്.

  മൌദൂതിയുടെ ബുത്തകം ഒന്നും വായിച്ചിട്ടില്ല എങ്കിലും ആത്മീയതയുടെ ഭാഗത്ത്‌ നിന്നും ഏത് മതസ്ഥന്‍ ചിന്തിച്ചാലും കരീം ചൂണ്ടികാണിച്ച മൌദൂതിയുടെ വാക്കുകളില്‍ തെറ്റൊന്നും കാണാന്‍ ആവില്ല. ഇസ നബി പറഞ്ഞ പോലെ "ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും" എന്ന് മാത്രമേ അതുകൊണ്ട് അര്‍ഥം കാണാന്‍ സാധിക്കൂ..
  ഒരിക്കലും അത്മീയതുമായി രാഷ്ട്രീയത്തെ കൂട്ടികുഴക്കരുത്.

  ReplyDelete
 71. ലേഖനം ഇഷ്ടപ്പെട്ടില്ല. ഒരു അഴകൊഴപ്പന്‍ നിലപാട്.

  ReplyDelete
 72. "ഈമാന്‍ എന്നാല്‍ ആദ്യം രാജ്യ സ്നേഹമാണ്. എതൊരു രാജ്യത്ത് ജീവിക്കുന്നുവോ ആ രാജ്യത്തെ നിയമം അനുസരിക്കാന്‍ ഏതൊരു മുസ്ലീമും ബാധ്യസ്ഥനാണ്. അതാണ്‌ ഈമാന്റെ, വിശ്വാസത്തിന്റെ കാതല്‍. "

  "മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ"

  രണ്ടും തമ്മില്‍ ഒരു സിങ്ക് വരുന്നില്ലലോ കരീമക്കാ..


  ഈമാനുള്ളവന് മത സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലേ .... ?

  അതോ രാഷ്ട്രിയ ഇടപെടലുകള്‍ വിശ്വാസികള്‍ക്ക്‌ (ഈമാനുള്ളവന്) പാടില്ല എന്നാണോ ..

  ReplyDelete
 73. @DK Muvattupuzha,
  മൌദൂതി ഇസ്ലാമിക തീവ്രവാദത്തിന് വിത്തുപാകി എന്നതിന് താങ്കളുടെ തെളിവുകള്‍ എന്താണ്? വിത്തു പാകിയിട്ടുണ്ടെങ്കില്‍ ആ വിത്ത് മുളച്ച് വരേണ്ടത് മൌദൂതിയുണ്ടാക്കിയ പ്രസ്ഥാനത്തിലൂടെ തന്നെയാണല്ലോ. അങ്ങിനെ ഇന്ത്യയില്‍ എവിടെയെങ്കിലും മുളച്ചതിന് താങ്കളുടെ കയ്യില്‍ വല്ല തെളിവുകളുണ്ടോ? പറഞ്ഞ് കൊണ്ടിരിക്കുന്ന ഭാവനാ സങ്കല്പങ്ങള്‍ ആയിരം വട്ടം ആവര്‍ത്തിച്ചു ഗീബത്സിനെ തോല്പിക്കാന്‍ ശ്രമിക്കുന്നവരോട് എന്തു ചോദിച്ചിട്ടും ഫലമില്ലെന്നറിയാം. സഖാവ് ഖരീമിനെ പോലെ മൌദൂതിയുടെ പുസ്തകത്തിലെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ഏതാനും ക്വാട്ടിംഗുകളല്ലാതെ വല്ലതും.

  സ്വയം തകര്‍ന്നടിഞ്ഞു കഴിഞ്ഞ ഒരു പ്രത്യയ ശാസ്ത്രത്തെ ഇല്ലാതാക്കാന്‍ ഇനി സോളിഡാരിറ്റിയുടെയോ ഇനി മറ്റാരുടേയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ബാക്കി കൂടി തീര്‍ക്കാന്‍ പിണറായിയും അച്ചുതാനന്ദനും മറ്റു ഇടതുപക്ഷ സഖാക്കളും മത്സരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്വയം തന്നെ, പ്രത്യയശാസ്ത്രപരാമായും, പ്രവര്‍ത്തിക തലത്തിലും കടുത്ത സത്വ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇനി പ്രത്യേകിച്ചാരും വരണമെന്നില്ല സഖാവേ. മുതലാളിത്തത്തേക്കാള്‍ വലിയ മുതലളിത്തത്തിലേക്കൊണ്ടിരിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ അധ്വാനിക്കുന്നവനെയും വിയര്‍പൊഴുക്കുന്നവനെയും വേണ്ടാതായിരിക്കുന്നു. അതിന് മൌദൂതിയുടെയോ ജമാ അത്തിന്റ് മേല്‍ കുതിര കയറിയിട്ട് കാര്യമില്ല.

  നൂറ്കണക്കിനു മനുഷ്യരെ അമ്മമാരെ അവര്‍ നിരാലംഭരാക്കിയിട്ടുണ്ട് കേരളത്തില്‍ തന്നെ. സിര്‍ നീലകണ്ടനും കോയിലാണ്ടിയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കും ഭാഗ്യത്തിന് ജീവന്‍ തിരിച്ചു കിട്ടി..ഒരാളുടെ മേലില്‍ നിന്നും ഒരു തുള്ളി ചോരപോലും പൊടിയിപ്പിച്ചിട്ടില്ലാത്ത സോളിഡാരിറ്റിയാണോ അതോ നൂറ് കണക്കിനാളുകളെ കൊന്നൊടുക്കുകയും അംഗവൈകല്യം വരുത്തുകയും ബില്യണകണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സിപീഎം/മാര്‍കിസ്റ്റു/ഇടതുപക്ഷക്കാരാണോ ഭീകരര്‍? അല്ലെങ്കില്‍ ഭീകരര്‍ക്കും ഭീകരതക്കും നിങ്ങള്‍ തന്നെ ഒരു നിര്‍വചനം തരൂ.

  അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണ് എതിരാളികളെ മാനസ്സികമായി പരാജയപെടുത്താന്‍ ചില പദപ്രയോഗങ്ങള്‍ക്ക് രൂപം നല്‍കിയവര്‍. അതവര്‍ ലോകത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മൌ‍ദൂതി പുസ്തകമെഴുതിയത് കൊണ്ടല്ല. അവരുടെ താല്പര്യങ്ങള്‍ക്കെതിരാവുമ്പൊള്‍/അതിനെ എതിര്‍ക്കപെടുമ്പോള്‍ എതിര്‍ക്കപെടുന്നവരെയെല്ലാം ലോകത്തുള്ള അവരുടെ കുത്തക സ്വാധീനമുപയോഗിച്ച് ഭീകരരാക്കി ‘മാമോദീസ‘ മുക്കുന്നു. നിഷ്കളങ്കമായ ഒരു ആ‍ട്ടിന്‍ കുട്ടിയെ എറിഞ്ഞുകൊല്ലാന്‍ അതിനെ പട്ടിയാക്കിയാലും പോരാ അതിന് പേയിളകിയിട്ടുണ്ടെന്ന് എന്നു വിളിച്ചു പറയണം. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ എളുപ്പം. അതാണ്, ഇപ്പോള്‍ സാമ്രാജ്യത്വ ഭീകരന്മാരുടെ പണിയാളുകളായ പിണറായി സഖാവും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. ലീഗിന്റെത് അധികാരക്കൊതിയാണ്. അവര്‍ വിചാരിച്ചത് പോലെ അഴിമാതി നടത്താന്‍ സോളിഡാരിക്കാര്‍ സമ്മതിക്കില്ലെന്ന് അവര്‍ക്ക് നന്നായറിയാം. അതിനായി കുറേ കോഴിക്കൊത്ത് സംഘങ്ങള്‍ അവര്‍ക്ക് ഫത്വ്വക്കാരായും കൂട്ടിയിട്ടുണ്ട്. ആര്‍ എസ് പള്ളിപൊളിച്ചത് പോലും മൌദൂതി പുസ്തകമെഴുതിയിട്ടാണെന്ന് പ്രചരിപ്പിക്കുന്ന വിഡ്ഡി കൂഷ്മാന്‍ഡങ്ങളെ കൂടെ കൂട്ടി നടക്കുന്നത് അധികാരത്തില്‍ നിന്ന് ചക്കര നുണയാന്‍ മാത്രമാണ്. അധികാരത്തിലിരിക്കുമ്പോഴല്ലാതെ ഏതെങ്കിലും ഒരു സമൂഹ്യ പ്രശ്നത്തില്‍ അവര്‍ ഇത് വരെ ഇടപെട്ടതായി നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ. ആകെ ചെയ്തത് അവരുടെ ഗുണ്ടകള്‍ ഒരു പാവം അധ്യാപകനെ അടിച്ചു കൊന്നു. അത്ര തന്നെ.

  ഇപ്പോള്‍ പിണറായി കുഞ്ഞാലി കൂട്ട് കെട്ട് സോളിഡാരിറ്റിക്കെതിരെയും ജമാ അത്തെ ഇസ്ലാമിക്കെതിരെയും തിരിഞ്ഞതിനുള്ള ജീവശാസ്ത്രവും ഉര്‍ജ്ജ തന്ത്രവും രസത തന്ത്രവുമൊക്കെ കണ്ണു തുറന്നിരിക്കുന്ന ആര്‍ക്കും മനസ്സിലാക്കവുന്ന പച്ച പരമാര്‍ത്ഥമായ നഗ്നസത്യങ്ങള്‍ മാത്രമാണ്.

  ReplyDelete
 74. കവലകളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും അതിനനുസരിച്ച് ബ്ലോഗിലും ചര്‍ച്ച ചെയ്ത് തീരാറായ ഒരു വിഷയം ഇവിടെ പോസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അത്പം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുകയാണ് ഇപ്പോഴും. കൊള്ളാം !!!

  ടെലിവിഷന്‍ മീഡിയയിലെയും മറ്റ് മാദ്ധ്യമങ്ങളിലെയു സ്പേസ് പോയതിന്റെ കേട് ഇവിടെ തീര്‍ക്കുകയാണ് നമ്മുടെ സുഹൃത്തുക്കള്‍ .

  ReplyDelete
 75. ഇടതു പക്ഷത്തിനും ജനത്തിനുമിടയിലെ വിള്ളലിനിടയില്‍ ഇഴഞ്ഞു കയറിയ അണലിസന്താന സംഘടനയാണ് സോളിഡാരിറ്റി എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.വിശ്വാസികളുടെ സാമൂഹികപ്രതിബദ്ധത എന്ന് ഇവരുദ്ഘോഷിക്കുന്ന ഈ തന്ത്രം ഇരയെ ആകര്‍ഷിക്കാനുള്ള ഒരു കെണിമാത്രമാണ്.മിതമായ ഭാഷയില്‍ അമിതമായ വിദ്വേഷം വമിക്കുന്ന ഇവരുടെ ആരാധകരുടെ പോസ്റ്റുകള്‍ ബൂലോകത്തുതന്നെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.അസ്വസ്ഥതയില്‍ നിന്നും മുതലെടുപ്പു നടത്തുക എന്ന തന്ത്രം തന്നെയാണിവര്‍ ബൂലോകത്തും പയറ്റുന്നത്.കരുതിയിരിക്കുക ജനാധിപത്യത്തിന്റെ കാടിനും പടര്‍പ്പിനുമിടയ്ക്ക് ഒരുപാടു ക്ഷുദ്രജീവികള്‍ പതിയിരിക്കുന്നു.

  ReplyDelete
 76. ഇത് വെറും അസത്യങ്ങളുടെയും അല്പജ്ഞാനത്തിന്റെയും വിളമ്പലായി മാറിയിരിക്കുന്നു. പൗരോഹിത്യമതത്തെ രാഷ്ട്രീയ മതമാക്കി പരിവര്‍ത്തനം ചെയ്യുകയും ആധുനികരീതിയില്‍ ഇസ്ലാമിനെ മതാധിഷ്ഠിത ഭരണസംവിധാനമാക്കി പുനസ്ഥാപിക്കുകയുമാണ് മൗദൂമി ചെയ്യാന്‍ ശ്രമിച്ചത്. പാക്കിസ്താന്റെ ദീനാനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ അവര്‍തയ്യാറല്ല. അറേബ്യന്‍നാടുകളിലെ മധുരമനോഹരമായ ജനാധിപത്യത്തില്‍നിന്നും പാഠം പഠിക്കാനവര്‍ക്ക് കഴിയുന്നില്ല. അവര്‍ ഇന്ത്യയിലിന്നുനിലവിലുള്ള ജനാധിപത്യസംവിധാനത്തെ ദുരുപയോഗം ചെയ്ത് ഇസ്ലാമിലൂടെ മോചനം നേടാനുള്ളപ്രചാരവേല സംഘടിപ്പിക്കുകയും അതിനു നുഴഞ്ഞുകയറാനുള്ള സഷിരങ്ങള്‍ തുളച്ചുണ്ടാക്കുകയുമാണ്. എന്തുകൊണ്ടാണ് കിനാലൂരിലെ ' മഹാസ്വാത്ന്ത്ര്യ ധ്വംസന' ത്തിനെതിരെ സ്പഷ്ടമായും ഒരു സാമുദായികസംഘടനയായ സോളിഡാരിറ്റിമാത്രം മുന്നിട്ടിറങ്ങുന്നത്. ഇടം കണ്ടെത്താനുള്ള ശ്രമം തന്നെയാണത്. മാവോ വാദമാണ് ശരിയായ രാഷ്ട്രീയമെന്ന നീലകതണ്ട
  വാദത്തിന് പ്രചാരം നല്കുന്നതും ഇതിനുതന്നെയാണ്. വാഗമണ്ണിലെ നനഞ്ഞ മണ്ണില്‍നിന്നാണ് ചോരചിന്താനുള്ള തീരുമാനമെടുക്കപ്പെട്ടതെന്ന് ഓര്‍മ്മിക്കുക.വര്‍ഗ്ഗീയവാദികളും മതഭ്രാന്തരും അവസാനം ഉപയോഗിക്കുന്ന ഏറെക്കുറെ അസഭ്യതുല്യമായ വഴിയിലേക്ക് ഈ ചര്‍ച്ച എത്തിക്കുന്നതും അവരാണ്. പള്ളിക്കുളം എന്നും അതുപോലുള്ള പേരുകളിലും കമന്റെഴുതുന്ന രീതി തന്നെ ആപത്കരമാണ്, വൃത്തിഹീനമാണ്. ജമാഅത്തെ പലപേരുകളില്‍ പലനാടുകളിലുണ്ട്. അവര്‍ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ളപ്രവര്‍ത്തനത്തിലാണ്. പാമ്പിന്‍രെയും ജിന്നിന്റെയും മാലാഖയുടേയും വേഷത്തില്‍ അവര്‍പ്രത്യക്ഷപ്പെടും. സൂക്ഷിച്ചാല്‍ദു:ഖിക്കേണ്ട.

  ReplyDelete
 77. പ്രിയ സിപി അബൂബക്കര്‍

  താങ്കളുടെ മുന്‍ കമന്റുകളെ അവഗണിച്ചത് അതിലെ നിലവാരമില്ലായ്മ പരിഗണിച്ചാണ്. ഇവിടെ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് കൊണ്ട് മാത്രം പ്രതികരിക്കുന്നു. ഇന്ത്യാവിഭജനത്തിന്റെ ഭാവി ദുരന്തങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്ത് അതിനെ എതിര്‍ത്ത ആളുകളില്‍ ഒന്നാമനായിരുന്നു സയ്യിദ് അബുല്‍ അഅ്ലാ മൌദൂതി. ഇന്ത്യവിഭജനത്തിന് നേതൃത്വം വഹിച്ചത് സാക്ഷാല്‍ ഇന്നത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീലീഗിന്റെ മാതൃ പ്രസ്ഥാനമായ മുസ്ലീം ലീഗായിരുന്നു. അതിന്റെ അമരത്തിരുന്നത് ശുദ്ധ മതേതരന്‍(മതമില്ലാത്തവന്‍) ആയ മുഹമ്മദാലി ജിന്ന(ഷിയാ‌) ആയിരുന്നു. മതത്തിന്റെ പേരില്‍ രാഷ്ട്ര വിഭജനം നടത്താന്‍ മതമില്ലാത്ത മുഹമ്മദാലി ജിന്നയെ തന്നെയേല്പിച്ചത് ബൃട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരേ സമയം പല പക്ഷികളെ വീഴ്ത്താനുള്ള അവരുടെ ഈ തന്ത്രം വിജയിച്ചു എന്നുമാത്രമല്ല, ഇന്നും അത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മേല്‍ ഉണങ്ങാത്ത മുറിവായി നിലനില്‍ക്കുന്നു. അതിന് കൂട്ടു നിന്നവര്‍ പ്രധാനമായും കോണ്‍ഗ്രസും മുസ്ലീം ലീഗും തന്നെ.

  ജമാ അത്തെ ഇസ്ലാമിക്ക് സാമ്പ്രാദായിക മത/രാഷ്ട്രീയ സംഘടനകളുടെ കാഴ്ചപാടല്ല. യഥാര്‍ത്ഥ പ്രവാചക ജീവിത പദ്ധതിയില്‍ അടിസ്ഥാനമാക്കിയുള്ള ഒരു കാഴ്ച്ചപാടാണ് അതിനുള്ളത്. അത് പുലര്‍ന്നാല്‍ ശബരിമലയില്‍ ഇന്ന് കിട്ടുന്നതിലും ക്വാളിറ്റിയുള്ള അരവണപ്പായസം ഉറപ്പാണെന്ന സത്യം എന്റെ പ്രിയ സഹോദരന്മാര്‍ തിരിച്ചറിയുക. ഇത് ഒരു വെറും വാക്കല്ല. സംഭവിച്ചാല്‍ നൂറ് ശതമാനം സത്യമാകുന്ന കാര്യം തന്നെയാണ്.

  ഇതറിയണമെങ്കില്‍ ഈ പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരെയും നിങ്ങള്‍ അനുഭവിച്ചറിയുക. അല്ലെങ്കില്‍ അതറിഞ്ഞവരോട് ചോദിക്കുക.

  ReplyDelete
 78. "ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക....
  ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍നിന്നും കഴിയും വേഗം ഒഴിവാകുക...
  നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക...” (ജമാ അത്തെ ഇസ്ലാമി ഭരണഘടന, 1986. പേജ് 19-20)

  -----
  ഈ ഭരണഘടന അട്ടത്തൊളിപ്പിച്ച് വെച്ച് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് കലക്ട്റേറ്റ് മാര്‍ച്ചു നടത്തിയ കൂട്ടരാണു സോളിഡാരിറ്റി.
  അവരുടെ കാപട്യം മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്ത ബുദ്ധി ജീവികളോട് നമുക്ക് സഹതപിക്കാം !!!

  ReplyDelete
 79. >>> പള്ളിക്കുളം എന്നും അതുപോലുള്ള പേരുകളിലും കമന്റെഴുതുന്ന രീതി തന്നെ ആപത്കരമാണ്, വൃത്തിഹീനമാണ്. <<<

  സി.പബൂബക്കർ,

  ഈ നരച്ച താടിയും ബുദ്ധിജീവി നാട്യവും അതിനു പറ്റിയ കണ്ണടയും സത്യമാണെങ്കിൽ..., മനുഷ്യാവകാശത്തിന് നേരേയുള്ള ഈ കടന്നു കയറ്റം നിർത്തലാക്കുക. ഞാൻ എന്തുപേരിൽ ബൂലോകത്ത് പ്രത്യക്ഷപ്പെട്ടാലും താങ്കൾക്കെന്ത്? “ പള്ളി” എന്ന വാക്കാണ് താങ്കൾക്ക് ഇത്ര അസ്ക്യത ഉണ്ടാക്കുന്നതെങ്കിൽ താങ്കൾ അത്ര അങ്ങോട്ട് അസ്ക്യതപ്പെടണ്ട. “ പള്ളിക്കുളം“ എന്ന പേരുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് മുസ്ലിം പള്ളിയിലെ കുളമല്ല. കൃസ്ത്യൻ പള്ളിയിലെ കുളമാണ്. :)

  സി.പബൂബക്കറിന് അല്പമെങ്കിലും ആശ്വാസമായെങ്കിൽ ഞാൻ കൃതാർഥനായി!!

  ReplyDelete
 80. മുസ്ലിം പേരുകളോടും ചിഹ്നങ്ങളോടുമുള്ള അസഹ്യമായ അസഹിഷ്ണുത നമ്മുടെ ഇടയിൽ ജീവിക്കുന്ന ഒരു ഇടതുമുസ്ലിം ബുജിയിൽ ഇത്ര ശക്തമായി കാണപ്പെടുന്നെങ്കിൽ, കേരളത്തിന്റെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇടതുജീവികളിൽ അത് എത്രത്തോളം ശക്തമായിരിക്കും?!

  ReplyDelete
 81. ഈ പോസ്റ്റും പിന്നീട് അതിനെ അനുകൂലിച്ചു വന്ന കമന്റുകളും വായിച്ചാൽ മൊത്തത്തിൽ മനസ്സിലാവുന്നത് ഇതൊക്കെയാണ്.

  1. ഇവിടെ എല്ലാ പ്രശ്നത്തിലും ഇടപെടാൻ സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും ഉണ്ട്.

  2. അഥവാ ആരെങ്കിലും ഏതെങ്കിലും തരത്തിൽ പൊതുപ്രശ്നങ്ങളിൽ ഇടപെട്ടാൽ അത് ചുവപ്പിന്റെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കപ്പെടും.

  3. ഇങ്ങനെയുള്ള കടന്നു കയറ്റങ്ങൾ കണ്ടെത്തുകയാണെങ്കിൽ സമൂഹത്തിൽ നിന്ന് തീവ്രവാദി മുദ്രയടിച്ച് നാടുകടത്തുന്നതായിരിക്കും.

  4. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ നാട്ടിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊക്കെ ഉള്ളിലടക്കി നടന്നോണം.

  5. ഇനി ഏതെങ്കിലും കാരണവശാൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ സമരം ചെയ്യാനും കൊടിപിടിക്കാനുമുള്ള അവകാശം ഡി.വൈ. എഫ്. ഐയിൽ നിക്ഷിപ്തമാണ്.

  6. മതവിശ്വാസികൾ ധർമ്മാധർമ്മങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ധർമ്മത്തിന്റെ സ്ഥാപനാർഥം പ്രവർത്തിക്കുവാൻ പാടുള്ളതല്ല.

  7. ധർമ്മം അനുഷ്ടിക്കാൻ ആരെങ്കിലും മെനക്കെട്ടൽ അവന്റെ മർമ്മം നോക്കി പൂശുന്നതായിരിക്കും.

  8. മതം എന്താണെന്ന് ഞങ്ങൾ നിർവചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മതം എന്താണെന്നുള്ള മതത്തിന്റെ നിർവചനം അസാധുവായിത്തീരുന്നു.

  9. ഞങ്ങളുടെ വിശുദ്ധ മാർക്സിസ്റ്റ് വേദ ഗ്രന്ധങ്ങൾ പിന്തുടരുന്ന പാർട്ടികൾ ലോകത്ത് പലയിടങ്ങളിൽ പലപേരുകളിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങളിൽ ഒന്നിലും ഇവിടുത്തെ പാർട്ടിമതത്തിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുകയില്ല. മറ്റാരും ഈ പറഞ്ഞ നിലപാടിൽ വർത്തിക്കുവാൻ പാടുള്ളതല്ല.

  10. കമ്മ്യൂണിസത്തിലൂടെ മാത്രമാണ് ഉഴൈപ്പാളികൾക്ക് ഒരു രക്ഷ എന്ന് നമുക്കെല്ലാം അറിയാവുന്നതാണ് അതിനാൽ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനുവേണ്ടി ഓരോ പ്രവത്തകനും പ്രവർത്തിക്കേണ്ടതാണ്. മൂല്യാധിഷ്ടിതവും സമത്വ സുന്ദരവുമായ ദൈവരാജ്യം സ്വപ്നം കാണുന്നവർ സ്വപ്നത്തിൽ നിന്നുണർന്ന ശേഷം അതൊക്കെ മറന്നുകൊള്ളുക. ഇല്ലെങ്കിൽ വിവരമറിയും.

  11. ഞങ്ങൾ വാദിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനായതിനാൽ മറ്റാരും അതേപ്പറ്റി വാദിക്കേണ്ടതില്ല.

  12. .. (കമന്റുകൾ വരുന്ന മുറക്ക് മനസ്സിലാക്കലുകൾ കൂടും.. 12-ൽ നില്ക്കുന്നില്ല.

  ReplyDelete
 82. പള്ളികുളം ഓരോ വാക്കുകളും വളരെ വളരെ ശരിയാണ്. കൂടുതല്‍ പ്രതികരണം എഴുതാതിരിക്കുന്നതാണ് ബുദ്ധി.

  ReplyDelete
 83. ഇവിടേ ആരോപിക്കപ്പെടുന്ന എന്തു ‘മതമേന്മയാണ്’ കമ്മ്യൂണിസത്തിന് ഇല്ലാത്തത്?
  വിശുദ്ധ ഗ്രന്ധമുണ്ട്.
  പുണ്യാളന്മാരുണ്ട്. ഉത്സവങ്ങളുണ്ട്.
  സുവിശേഷ പ്രചാരകരുണ്ട്.
  പള്ളിയും പള്ളിക്കൂടവും ഒക്കെയുണ്ട്.
  പിന്നെ അടിപിടി, തമ്മിൽ തല്ല്, മറ്റു മതസ്ഥരോടുള്ള അസഹിഷ്ണുത എല്ലാമുണ്ട്.
  ഇല്ലാത്തത് ദൈവം മാത്രം.

  പള്ളിക്കുളം താങ്കളുടെ പുറം ചൊറിയുന്നതിന്റെ ഗുട്ടൻസ് മനസിലാകുന്നുണ്ട് .
  മൂലധനത്തെയും , കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെയും വിശുദ്ധഗ്രന്ഥം എന്ന് വിശേഷിപ്പിച്ചുവല്ലോ..അതെങ്കിലും അംഗീകരിക്കുന്നുവല്ലോ ഇനി കാറൽമാക്സിനെ പ്രവാചകനാക്കുമായിരിക്കും അല്ലെ എങ്കിൽ അതും നന്ന് പിന്നെ ഉത്സവങ്ങൾ എന്നു താങ്കൾ ഉദ്ദേശിച്ചത് എന്താണെന്നു മനസിലായില്ല പിന്നെ അടിപിടി തമ്മിൽ തല്ല് താങ്കൾ വിശ്വസിക്കുന്ന മതത്തിന്റെയും സവിശേഷത ഇതു തന്നെ ആണോ..പള്ളിക്കുളമെ. പിന്നെ മറ്റു മതസ്തരോടുള്ള അസഹിഷ്ണുത അപ്പൊ അതും താങ്കളൂടെ മതത്തിനുണ്ടെന്നു സാരം. പിന്നെ ദൈവത്തെ മാത്രം എന്തിനു മാറ്റി വച്ചു..? പ്രിയ സുഹൃത്തേ..ആദ്യം മതം എന്നതിന്റെ അർത്ഥം ഒന്നു ശബ്ദ താരാവലി നോക്കി പഠിക്ക്. അറിയില്ലെങ്കിൽ പറയാം. മതം എന്നാൽ ആഗ്രഹം എന്നാണ് , ഇനി കേട്ടോ കമ്മ്യൂണിസം എന്നാൽ ആഗ്രഹമല്ല അതൊരു ലക്ഷ്യമാണ് സോഷ്യലിസം എന്ന ലക്ഷ്യം. അതിലേക്കുള്ള പ്രയാണമാണ് കമ്മ്യൂണിസം.ഇനി കമ്മ്യൂണിസ്റ്റു പാർട്ടിക്ക് അമ്പലങ്ങളും പള്ളിയും ഉണ്ടാക്കാൻ നടക്കല്ലെ .മറ്റ് മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുത എന്ന് താങ്കൾ പറഞ്ഞൂ വല്ലോ ഈ പറയുന്ന സോളിഡാരിറ്റിയടക്കം സി പി ഐ എമ്മിനെ പിന്തുണച്ച് ആയിരുന്നല്ലോ രംഗ പ്രവേശം ചെയ്തിരുന്നത് അപ്പോഴൊന്നും സി പി ഐ എം മത വിരോധികൾ ആയിരുന്നില്ലെ ..? ഒന്നു മനസിലാക്കണം സുഹൃത്തെ ഇവിടെ സി പി ഐ എം ഒരു മതത്തിനും മത വിശ്വാസത്തിനും എതിരല്ല . അതു ഭരണ ഘടന അനുശാസിക്കുന്ന അവകാശമാണ്. അതിനെ ചോദ്യം ചെയ്യാൻ ഇന്നുവരെ സി പി ഐ എം നിന്നിട്ടില്ല. പിന്നെ വർഗ്ഗീയ കാഴ്ചപ്പാടോടെ ജനകീയ കൂട്ടായ്മകളെ മതേതരത്ത്വ സ്വഭാവത്തെ തകർക്കാൻ വരുന്നത് ഏത് മത മേലദ്ധ്യക്ഷന്റെ എച്ചിൽ പട്ടികള്ളായാലും സി പി ഐ എം എതിർക്കും അങ്ങിനെയേ ഇതുവരെയും എതിർത്തിട്ടുള്ളൂ ഇനി അങ്ങിനെയേ എതിർക്കുകയും ഉള്ളൂ. അത് സി പി ഐ എം ന്റെ കടമയാണ്. അതു ഒരു പൌരൻ എന്ന നിലയിൽ നടപ്പിലാക്കാൻ താൻ അടക്കമുള്ളവർ ബാദ്ധ്യസ്ഥരുമാണ്. പിന്നെ ചിന്തകനോട് രണ്ട് വാക്ക് .എന്റെ വീടിന്റെ മുന്നിൽ കൂടി വരുന്നവർ ആരായാലും അതിന്റെ കാരണം ആരായും ഞാൻ എന്നിട്ട് ന്യായത്തിന്റെ പക്ഷത്തു നിന്നു സംസാരിക്കും അതു പറഞ്ഞ് പേടിപ്പിക്കല്ലെ ഞങ്ങടെ നാട്ടിൽ റോഡിനു വേണ്ടി ഞങ്ങടെ കുടുംബസ്വത്ത് വിട്ടുകൊടൂത്ത പാരമ്പര്യവും ഉണ്ട് ഇപ്പൊ പോളും വീടെടുത്തപ്പോൾ റോഡ് വരുന്നുണ്ടെന്നു പറഞ്ഞ് രണ്ടു മീറ്റർ സ്ഥലം വിട്ടു മതിൽ കെട്ടിയേക്കുവാ സുഹൃത്തേ...പിന്നെ അവിടെ ബിനാമികൾക്കു വേണ്ടിയാണ് വികസനം എന്നു പറഞ്ഞു കേട്ടു അവിടെയുള്ള ബിനാമികളുടേ പേരു വിവരം പ്രിയ്യപ്പെട്ട ചിന്തകൻ ഒന്നു കണ്ടെത്താമോ കണ്ടെത്തിയാൽ ചിലപ്പോൾ കുടൂങ്ങുന്നത് ജമാ അത്തും സോളിഡാരിറ്റിയും ഒക്കെയാണ് ..നിങ്ങൾക്കു മൂടുതാങ്ങുന്ന മാധ്യമ ശകുനിമാർ എന്തെ അതൊന്നും അന്വേഷിച്ചില്ല വിവരാവകാശ നിയമ പ്രകാരം ആർക്കും അറിയാവുന്നതാണല്ലോ എന്തുകൊണ്ട് കിനാലൂരിലെ ബൂ മാഫിയകളെ കുറിച്ച് മാധ്യമങ്ങൾ ഒരാർട്ടിക്കിൾ തയ്യാറാക്കിയില്ല . പിന്നെ യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി അവിടെ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സമര സമിതിക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത്. ...സമാധാന പരമായി അറസ്റ്റു ചെയ്ത പോലീസുകാർക്കു നേരെ ചാണകം ഒഴിച്ചത് തികച്ചും സമാധാന പരം . രണ്ടിഞ്ചു വലിപ്പ മുള്ള കരിങ്കല്ലുകൾ പെയ്തത് ആകാശത്തിൽ നിന്നു..ഇതൊക്കെ താങ്കളേ പാലൂട്ടുന്ന വിഡ്ഡികളോടു പോയി പറ മാഷേ...പിഞ്ചു കുഞ്ഞുങ്ങൾ പോലും പറയും അവിടെ നടന്നതിന്റെ യാഥാർത്ഥ്യം .

  ReplyDelete
 84. ഈ പോസ്റ്റും പിന്നീട് അതിനെ അനുകൂലിച്ചു വന്ന കമന്റുകളും വായിച്ചാൽ മൊത്തത്തിൽ മനസ്സിലാവുന്നത് ഇതൊക്കെയാണ്.

  പിന്നെ പള്ളിക്കുളമേ...ഇതിലെ കമന്റ് കണ്ട് ആനപ്പുറത്തു കേറി ആഹ്ലാദിക്കല്ലേ ..ബൂലോകർ വിവരമുള്ളവരാണ് ..അവർക്ക് പറഞ്ഞാൽ മനസിലാകാത്ത താങ്കളെ പ്പോലുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നതു കൊണ്ടു തന്നെ ആകും. പിന്നെ നമ്മളേപ്പോലുള്ളവർ പറയുന്നത് വിഡ്ഡിത്തം പറയുന്നത് അൽ‌പ്പമെങ്കിലും കുറയുമോ എന്നു കരുതിയായിരുന്നു ഇപ്പൊ മനസില്ലായി ഇതു ജാത്യാ കൂടിയതാണെന്ന് അതു തൂത്താൽ പോകില്ലല്ലോ..?

  ReplyDelete
 85. മാതൃഭൂമിയിലെ ഹമീദിന്റെ ലേഖനത്തിനും മാതൃഭൂമിക്കും പി.കെ പ്രകാശിന്റെ മറുപടി കൂടി വായിക്കുന്നത് നല്ലതാണ്.


  1.മാതൃഭൂമിയുടെ ചിന്തന്‍ബൈഠക്- പി.കെ. പ്രകാശ്

  2.ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും

  ഇത് സഖാവ് പിണറായിക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വേണ്ടി. എ.ആര്‍ എഴുതിയത്.

  3.പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

  ReplyDelete
 86. This comment has been removed by the author.

  ReplyDelete
 87. കിനാലൂരില്‍ സംഭവിക്കുന്നത്‌ എന്തെന്ന് ഇപ്പോള്‍ ബോധ്യമായി കാണുമല്ലോ. ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണവിടെ. അത് സോളിടാരിട്ടി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്. . സോളിടാരിട്ടി എന്നാല്‍ ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. ജമാത്തിന്റെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വത്തില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തിനെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി എന്നത്. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
  മുസ്ലീം പേരുകാര്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ ഇസ്ലാമിനെ മനസിലാക്കിയത് കുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിനു സൗദി അറേബ്യയില്‍ പോലും നടക്കില്ല. അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. പള്ളിക്കുളവും മറ്റും സോളിടാരിട്ടി വേഷം ചമഞ്ഞു കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പെരുകാരനു ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ,എസ്‌,എസ്‌, എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീറ്റ കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം.
  എല്ലാ തരം മത മൌലീക വാദത്തെയും, വര്‍ഗീയതയെയും ഭീകരതയെയും തൂത്തെറിയുക തന്നെ വേണം.

  ReplyDelete
 88. കിനാലൂരിൽ എന്താണു സംഭവിക്കുന്നത്‌ എന്നതിനേക്കുറിച്ചു വളരെ വിശദമായ ഒരു സാദനം ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌ വിവരങ്ങൾ ഇനിയും കിട്ടാനുണ്ടു.കിനാലൂർ എസ്റ്റേറ്റിൽ പ്രശ്നങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്‌ 1995 മുതലാണ്. മല്ലിശ്ശേരി രാജകുടുംബത്തിൽ ലീസ്സിന്ന്‌ വാങ്ങിയ ഭൂമി ലീസ്സ്‌ കാലാ വാധികഴിഞ്ഞീട്ടു തിരിച്ചേൽപ്പിക്കാതെ എസ്റ്റേറ്റ്‌ തുണ്ടു വൽക്കരിച്ചു വിൽപ്പന നടത്താൻ മാനേജ്‌ മെന്റ്‌ തീരുമാനമെടുത്തതു മുതൽക്കാണ്‌ പ്രശ്നങ്ങൾ ആരംഭിക്കുന്നത്‌.കഴിഞ്ഞ 6 വർഷമായിട്ട്‌ എസ്റ്റേറ്റ്‌ ഭൂമി എസ്റ്റേറ്റ്‌ അല്ലാതായതിനാൽ മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും അതു കിനാലൂരിലെ ഭൂരഹിതരായ കർഷർക്ക്‌ വീതിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടു ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ രംഗത്താണ്. റിയൽ എസ്റ്റേറ്റ്‌-ഭൂ മാഫിയകൾ ഈ സമരത്തെ തകർക്കാനും വഴിതിരിച്ചു വിടാനും തമസ്കരിക്കാനും ശ്രമം ആരംഭിച്ചിട്ടും ഒരു പാടു നാളുകളായി.കിനാലൂരിലെ സമരത്തെ പഴയ വിമോചന സമര നായകന്മാർക്കു "ഒരേ തൂവൽ പക്ഷികൾക്ക്‌" അവരുടെ പുത്തൻ കൂട്ടാളികൾക്കു കമ്യൂണിസ്റ്റ്‌ വിരുദ്ധർക്കു ഭയപ്പെടുണ്ടാക്കുന്നതും ഇവരുടെ ഉറക്കം കെടുത്തുന്നതും ,ഈ സമരക്കാർ മുന്നോട്ട്‌ വെക്കുന്ന "കൃഷി ഭൂമി കൃഷിക്കാരന്ന് "എന്ന മുദ്രാവാക്യമാണ്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളേയും കുതന്ത്രങ്ങളേക്കുറിച്ചും വിശദാംശങ്ങൾ അടങ്ങുന്ന പോസ്റ്റ്‌ ഇടുന്നുണ്ടു.

  ReplyDelete
 89. കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന ഈ ലേഖനത്തില്‍ ലേഖകന്‍ വ്യക്തമായ ഒരു കണ്‍ക്ലൂഷനില്‍ എത്തിയിട്ടില്ല. ആരെയും പിന്താങ്ങുകയോ ,കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുമില്ല. ഇടതു,വലതു രാഷ്ട്രീയ പാര്‍ട്ടികളേയും , സര്‍ക്കാരിനെയും , മാധ്യമങ്ങളെയും , ഭൂ മാഫിയയെയും , വര്‍ഗ്ഗീയ പാര്‍ട്ടികളേയും എന്തിനേറെ ,സാമ്രാജ്യത്വത്തെ വരെ കിനാലൂരിലെ സംഭവങ്ങള്‍ക്ക് കാരണക്കാരായി അദ്ദേഹം സംശയിക്കുന്നു . എന്നാല്‍ ഈ ലേഖനത്തെ തുടര്‍ന്ന് ഇവിടെയുണ്ടായ ചര്‍ച്ചകളില്‍ നിന്ന് ആരുടെ ഹിഡന്‍ അജെണ്ടയാണ് അവിടെ നടപ്പിലായത് എന്ന് വ്യക്തമാകുന്നു. അല്ലെങ്കില്‍ ലേഖകന്റെ സംശയ ദൃഷ്ടി പതിഞ്ഞ മറ്റു കക്ഷികള്‍ക്കാര്‍ക്കും തോന്നാത്ത വിധത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആള്‍ക്കാര്‍ മാത്രം എന്തിനിങ്ങനെ ഉറഞ്ഞു തുള്ളുന്നു ?കോഴികട്ടവനേ തലയില്‍ കോഴിപൂടയുണ്ടോ എന്ന് തപ്പി നോക്കേണ്ട ആവശ്യമുള്ളൂ.

  ReplyDelete
 90. എന്റെ വീടിന്റെ മുന്നിൽ കൂടി വരുന്നവർ ആരായാലും അതിന്റെ കാരണം ആരായും ഞാൻ എന്നിട്ട് ന്യായത്തിന്റെ പക്ഷത്തു നിന്നു സംസാരിക്കും
  കരണം തന്നെയാണ് നാടകക്കാരാ കിനാലൂരുകാരും ചോദിച്ചുള്ളൂ. അവര്‍ക്ക് ന്യയമായ ഒരു കാരണം കരീമിന്റെയും ടീമിന്റെയും അടുത്ത് നിന്ന് കിട്ടിയിരുന്നെങ്കില്‍, അവരും ആ ന്യായത്തിന്റെ പക്ഷത്ത് തന്നെ നില്‍ക്കുമായിരുന്നു.


  എന്തുകൊണ്ട് കിനാലൂരിലെ ബൂ മാഫിയകളെ കുറിച്ച് മാധ്യമങ്ങൾ ഒരാർട്ടിക്കിൾ തയ്യാറാക്കിയില്ല ...
  പിന്നെ യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി അവിടെ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സമര സമിതിക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത്.


  കൈരളി പ്യൂപ്ലും, ദേശഭിമാനിയും മാത്രം നോക്കുന്നതിന്റെ കുഴപ്പമാണിതൊക്കെ. ലോട്ടറി മാഫിയയും ഫാരീസ് അബൂബക്കറുമൊക്കെയല്ലോ അതിന്റെ സ്പോണ്‍സര്‍മാര്‍. അത്ഭുതപെടാനൊന്നുമില്ല. അവര്‍ക്കും ചില പരിമിതികളൊക്കെയില്ലേ :)

  വീട്ടില്‍ കയറി അക്രമം നടത്തുമ്പോള്‍ അവിടെ ചാണകവെള്ളവും കാണും. അവര്‍ക്ക് കിട്ടിയതെടുത്ത് അവര്‍ ഒഴിച്ചിട്ടുണ്ടാവും. ചാണകവെള്ളം ഒന്നു കുളിച്ചാല്‍ പോകുന്നതേയുള്ളൂ. ആസിഡ് ബള്‍ബും ,കരിയോയിലും ഒന്ന് അത്ര എളുപ്പത്തില്‍ പോകുന്ന സാധനങ്ങളല്ലല്ലോ സഹോദരാ :). ഒരാരോപണം മറ്റുള്ളവര്‍ക്ക് നേരെ ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കാന്‍ മാത്രം തനിക്ക് യോഗ്യയത ഉണ്ടോ എന്ന് കൂടി ചെക്ക് ചെയ്യുന്നത് നല്ലതാണ്.

  ReplyDelete
 91. ഡോ. സലീല

  ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇവിടെ ഉറഞ്ഞു തുള്ളുന്നൊന്നുമില്ല. അതൊക്കെ താങ്കള്‍ക്ക് തോന്നുന്നതാണ്. ജമാ അത്തെ ഇസ്ലാമി ഒന്നാമതായി അടിച്ചമര്‍ത്തപെട്ടവന്റെ പക്ഷത്താ‍ണ്. താങ്കള്‍ക്കതറിയണമെങ്കില്‍ കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിത പ്രദേശമായ എങ്കൈമജയിലെയും, മുക്കാല്‍ സെന്റ് കോളനിയിലെയും,വെളിച്ചിക്കാലയിലെയും,പ്ലാച്ചിമടയിലെയുമൊക്കെ ജാങ്ങളുമായി താങ്കളൊന്നും സംവദിക്കുക.

  ഇടതുപക്ഷത്തെ തകര്‍ക്കുന്നു എന്ന് വിലപിക്കുന്നവരോട് :
  കഴിഞ്ഞ നിയമ സഭാ/ലോക്സഭാ തെരെഞ്ഞെടുപ്പുകളില്‍ യാതൊരു വ്യവസ്ഥയുമായില്ലാതെ ഇടതു പക്ഷത്തെ പിന്തുണച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കിനലൂരിലെ സമരം ഇടതുപക്ഷത്തിനെതിരല്ല. കുടിയിറക്കപെടുന്ന കിനാലൂര്‍ ജനതക്ക് വേണ്ടിയുള്ളതാണ്.

  തകര്‍ന്നടിയേണ്ട പ്രസ്ഥാനങ്ങളെ ആരും തകര്‍ക്കാതെ, അവര്‍ സ്വയം തന്നെ തകര്‍ന്നടിഞ്ഞു കൊള്ളും. മൂതലാളിത്തത്തിലേക്ക് കൂപുകുത്തികൊണ്ടിരിക്കുന്ന കമ്യൂണിസം തകര്‍ന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അത് നമ്മള്‍ കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നു.

  ഇങ്ങനെയാവരുതെന്നാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്.

  ReplyDelete
 92. @Dr Salila,
  വസ്തുതാ വിശകലനത്തിന്റെ കേമത്തം കാണുമ്പോള്‍ ഒരു സംശയം Dr Salila യിലെ Dr initial ആണോ???

  ReplyDelete
 93. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവേണ്ട രാഷ്ടീയനേതാക്കള്‍ മുട്ടനാടുകളെപ്പോലെ തമ്മിലടിച്ചു പിരിയുമ്പോള്‍ തകര്‍ന്നു പോകുന്ന ജനാധിപത്യം എന്ന വ്യവസ്ഥിതിയിലാണ് സോളിഡാരിറ്റി പോലുള്ള മതസംഘടനകളുടെ ഉന്നം.കാഞ്ഞിരലേഹ്യം അരവണയാണെന്നുപറഞ്ഞ് തിന്നേണ്ടിവരുന്ന മതാതിപത്യത്തിലെ ദുരവസ്ഥയെക്കുറിച്ച് നേതാക്കന്മാര്‍ക്കറിയില്ലെങ്കിലും ജനത്തിനറിയാം. അതുകൊണ്ടുതന്നെ പ്രവാചകചര്യയിലൂന്നിയ യഥാര്‍ത്ഥഭരണം എന്നൊക്കെ ചിന്തകന്‍,കൊളം മുതല്‍ പേര്‍ വീമ്പു പറയുന്ന വ്യവസ്ഥിതി, ലോകവര്‍ത്തമാനങ്ങള്‍ നല്ലവണ്ണമറിയാവുന്ന കേരളീയര്‍ക്കിടയില്‍ ഇനി ഒരുകാലത്തും ചെലവാകാത്ത ഓട്ടക്കാലണയായി ജമാഅത്തെഇസ്ലാമിയുടെ കുട്ടിപ്പടയുടെ പോക്കറ്റില്‍ ഭദ്രമായി കിടക്കത്തേ ഉള്ളൂ.

  ReplyDelete

 94. ജമാ അത്തിന്റെ പത്ര സമ്മേളനം ഇവിടെ കാണാം


  കാര്യങ്ങളെല്ലാം വളരെ ഭംഗിയായി വ്യക്തമാക്കിയിരിക്കുന്നു

  ReplyDelete
 95. M.K.Kareem said..

  >>> കിനാലൂരില്‍ സംഭവിക്കുന്നത്‌ എന്തെന്ന് ഇപ്പോള്‍ ബോധ്യമായി കാണുമല്ലോ. ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണവിടെ. അത് സോളിടാരിട്ടി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.<<<
  സ്വന്തം പേരും ഫോട്ടോയും വെച്ച് ഇത്രയും അസംബന്ധം ഒരാള്‍ പറയുന്നത് ഞാനാദ്യമായിട്ടാണ് കാണുന്നത്.

  കേട്ടില്ലേ കിനാലൂരില്‍ ഭൂമാഫിയക്ക് വേണ്ടി പദ്ധതി എന്താണെന്ന് പോലും വിശദീകരിക്കാന്‍ കഴിയാതെ പാവപ്പെട്ട നിവാസികളെ വഴിയാധാരമാക്കുന്നവര്‍ തൊഴിലാളികളുടെ ആളുകള്‍. ആ ജനങ്ങള്‍ക്കുവെണ്ടി കമ്മ്യൂണിസ്റ്റ്കാരല്ലാത്ത് സകല രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം സോളിഡാരിറ്റിയും പങ്കെടുത്തപ്പോള്‍ (സോളിഡാരിറ്റിയുടെ നേതൃത്വത്തിലാണെങ്കില്‍ അങ്ങനെ) അവര്‍ സാമ്രാജ്യത്വത്തിന്റെ ആളുകള്‍. സാമ്രാജ്യത്വത്തിന് എന്നാണ് പാവപ്പെട്ടവരോട് ഇത്രയും സ്‌നേഹമുണ്ടായത് എന്ന് ചോദിക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ. ഇദ്ദേഹം ആര്‍ക്കോവേണ്ടി കൂഴലൂത്ത് നടത്തുകയാണ്. അദ്ദേഹത്തിന്റെ അടുത്ത കമന്റ് ഏറ്റവും വലിയ തമാശയാണ്. അല്ലെങ്കില്‍ ബൂലോകത്തുള്ള കൂതറകള്‍ ഇനിമുതല്‍ ജമാഅത്തിന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കണം. ചില്ലിട്ട് സൂക്ഷികേണ്ട കമന്റ് ഇതാണ്:

  >>> ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. <<<

  ഇവിടെ സംവദിക്കുന്നവരെ മുഴുവന്‍ പരിഹസിക്കുന്ന കമന്റാണിത്.

  ReplyDelete
 96. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ ഭരണവര്‍ഗവിഭാഗങ്ങളെയാകെ ഏകോപിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം ഇന്ന് സജീവമാവുന്നതെന്ന് മന്‍സൂര്‍ ഹെഖ്മത് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന് ഇസ്ളാംമതത്തെ അവര്‍ മുഖ്യ മാധ്യമമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഇസ്ളാമിന് ഇസ്ളാമിക നിയമശാസ്ത്രവുമായിട്ടോ ധൈഷണിക ഉള്ളടക്കവുമായിട്ടോ പ്രത്യേകിച്ചൊരു ബന്ധമോ പ്രതിബദ്ധതയോ ഉണ്ടെന്ന് കരുതുന്നത് മൌഢ്യമാണെന്ന് മന്‍സൂര്‍ ഹെഖ്മത് നിരീക്ഷിക്കുന്നു. മൂലധനത്തെയും വികസനത്തെയുമെല്ലാം വൈകാരികവും തീവ്രവാദപരവുമായ സാമ്പത്തികശാസ്ത്ര വിശകലനത്തിലൂടെ സമീപിക്കുന്ന ചില മുന്‍ നക്സലൈറ്റുകളും എന്‍ ജി ഒ ബുദ്ധിജീവികളുമാണ് സോളിഡാരിറ്റിയുടെ ധൈഷണിക നേതൃത്വമായി കേരളത്തിലിപ്പോള്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. നവലിബറല്‍ മൂലധനത്തിന്റെ ഉല്‍പ്പാദനരഹിതമായ വളര്‍ച്ചയെയും ജീര്‍ണമായ വ്യാപന താല്‍പര്യങ്ങളെയും സംബന്ധിച്ച് ലെനിന്‍ നടത്തിയ അപഗ്രഥനങ്ങളെ മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ സന്നദ്ധതയും പ്രത്യയശാസ്ത്ര ഗ്രാഹ്യതയും നഷ്ടപ്പെട്ടവരാണിവര്‍.

  മുന്‍ നക്സലൈറ്റുകളും സിപിഐഎമ്മില്‍നിന്ന് പുറത്തുപോയവരുമായ കപട വിപ്ളവകാരികള്‍ സോളിഡാരിറ്റിപോലുള്ള മധ്യകാല പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവരുമായി ചേര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് കിനാലൂര്‍ സംഭവം.

  (ശ്രീ കെ.ടി കുഞിക്കണ്ണന്‍ (Ex-CPI ML leader) ദേശാഭിമാനി വാരികയിലെഴുതിയ ലേഖനം. )

  ReplyDelete
 97. പൊതുസ്വത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട, രാജ്യത്തിനകത്തും പുറത്തുമുള്ള മൂലധനശക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ആശ്രിതത്വത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്നവരാണ് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നവപ്രസ്ഥാനങ്ങള്‍. കടുത്ത മൂലധനവിരോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മേലങ്കിയണിഞ്ഞ ഇത്തരം ഗ്രൂപ്പുകള്‍ സാധാരണ ജനങ്ങളും ആഗോളമൂലധനവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വര്‍ഗാധികാര വ്യവസ്ഥയെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തെയും കണ്ടില്ലെന്ന് നടിക്കുന്നവരാണ്.


  (ശ്രീ കെ.ടി കുഞിക്കണ്ണന്‍ )

  ReplyDelete
 98. ഇത് മൌദൂദിസത്തിന്റെ ചിന്തന്‍ ബൈടക് തന്നെ. സംശയമില്ല. അതിന്റെ റിഹേഴ്സല്‍ ഇന്ന് മാവോയിസ്ടുകളോട് ചേരുന്നു അവര്‍ കിനാലൂരില്‍ ആഘോഷിക്കുന്നു. തലയ്ക്കു ഓളം ആര്‍ക്കെന്ന് വായനക്കാര്‍ക്ക് മനസിലായി കാണുമല്ലോ. മറ്റുള്ളവര്‍ പറയുന്ന സത്യങ്ങള്‍ അവര്‍ക്ക് അസംബന്ധം! ഏതാനും വര്‍ഷമായി കേരളത്തില്‍ തഴച്ചു വളര്‍ന്ന ഭൂമാഫിയയും അതോടൊപ്പം പച്ചപിടിച്ച സോളിടാരിട്ടിയും തമ്മിലെന്ത്‌...

  ReplyDelete
 99. പ്രിയ സഹോദരങ്ങളെ, എന്താ ഇവിടെ നടക്കുന്നത്? ജമാഅത്തെ ഇസ്ലാമിയെ വ്യക്തമായി പഠിച്ചല്ല ഇവിടെ ആരും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌. എല്ലാവരും ആദ്യം അറിയേണ്ടത്. ജമാഅത്തെ ഇസ്ലാമിക്കിത് ജിഹാദ് ആണ്, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ജിഹാദ്, അതിന്റെ ഭാഗമായി എല്ലായിടത്തും ഇടപെടാന്‍ അവര്‍ ഒരു പാടു പേരെ ഒരുക്കി നിറുത്തിയിട്ടുണ്ട്‌. അതറിയാന്‍ അവരെ ആഴത്തില്‍ പഠിക്കണം, അല്ലാതെ പത്രങ്ങളും മറ്റും പറയുന്ന കുറെ വിവരങ്ങള്‍ വെച്ച് സംസാരിച്ചിട്ടു യാതൊരു പ്രയോജനവും ഇല്ല. ഞാന്‍ എല്ലായിടത്തും പറയുന്ന കാര്യം ഇപ്പോഴും തുടരട്ടെ " വിവരങ്ങള്‍ അല്ല അറിവ്, അറിവല്ല ജ്ഞാനം" ഇസ്ലാമിക രാജ്യം എന്നതിലേക്കുള്ള ജിഹാദിന്റെ ഭാഗമായി അവര്‍ കള്ളം പറയും, ഒളിച്ചു കളിക്കും. പലതിനെയും കൂടെ കൂട്ടും...ലക്ഷ്യമാണ്‌ പ്രധാനം, അതിനുള്ള മാര്ഗമല്ല.... ഓരോ കാലത്ത് അവര്‍ ആ ലക്‌ഷ്യം നേടാന്‍ അഥവാ ഖുര്‍ആനിക അടിസ്ഥാനത്തിലുള്ള ഇസ്ലാമിക രാഷ്ട്രം നിര്‍മിക്കാന്‍ അതാതു കാലത്ത് അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കും. ലക്‌ഷ്യം ഒന്ന് മാത്രം ഇസ്‌ലാമിക രാഷ്ട്രം.ജമാഅത്തെ ഇസ്ലാമി ഇവിടെ നടത്തുന്ന physiological warfare , media warfare ഇതൊന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കോ, നിയമത്തിനോ മനസ്സിലാകാതെ പോകുന്നു. ജിഹാദ് എന്ന് പറഞ്ഞാല്‍ തോക്ക്‌ കൊണ്ടും വാളുകൊണ്ടുമല്ല ഇന്ത്യയില്‍ നടത്തേണ്ടത് എന്ന് അവര്‍ക്ക് കൃത്യമായി അറിയാം.കാരണം അവരെ നയിക്കുന്നത് ലോകത്തെ ഏറ്റവും ശക്തമായ ഇസ്‌ലാമിക ബുദ്ധി ജീവികളാണ്. ഇതു അറിയാന്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കണം.അതും 1940 നും എഴുപതിനും ഇടയില്‍ ഉള്ളത്. നമ്മുടെ സര്‍ക്കാരുകള്‍, ആയിരത്തി മുന്നൂറില്‍ കൂടുതല്‍ വര്ഷം നിഷ്കളങ്ക ഇസ്‌ലാമിക വിശ്വാസത്തില്‍ തുടര്‍ന്ന ഒരു സമൂഹം എങ്ങിനെ ഇത്ര വേഗത്തില്‍ തീവ്ര വിശ്വാസത്തിലേക്ക് പരിണമിച്ചു? എന്ന പഠനം നടത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇതു വരെയുള്ള റോള്‍ എന്തായിരുന്നു എന്ന് പഠിക്കാം. നാം ഞെട്ടിപോകും അത്രയ്ക്ക് ശക്തമാണ് അവരുടെ ജിഹാദ് തന്ത്രങ്ങള്‍... (തുടര്ച്ചക്ക് രണ്ടു കാണുക)

  ReplyDelete
 100. (രണ്ടു).... ഇനി കിനാലൂര്‍, അവിടെ അഥവാ കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ കിനാലൂര്‍ എസ്റ്റെറ്റ് റോഡില്‍ പടിഞ്ഞാറെ മൂരിക്കര എന്ന സ്ഥലത്താണ് എന്റെ ഭാര്യ വീട്ടുകാര്‍ താമസിക്കുന്നത്. കഴിഞ്ഞ മാസം ഈ വീടിന്റെ തൊട്ടടുത്തു സി. ആര്‍. നീലകണ്ഠന്‍ പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ടായി,അന്ന് ഞാന്‍ അവിടെ ഉണ്ട്. അദ്ദേഹം വരുന്നു എന്ന് അറിഞ്ഞപ്പോള്‍ എന്റെ എറണകുളത്തേക്കുള്ള വരവ് മാറ്റി വെച്ച്, അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കാം. ഒപ്പം ഇവരുടെ അഥവാ സോളിഡാരിറ്റിയുടേത് എന്ത് മുഖം ആണ് എന്ന് സംസാരിക്കുകയും ചെയ്യാമല്ലോ എന്ന് കരുതി, നിര്‍ഭാഗ്യ വശാല്‍ അദ്ദേഹം വരുന്നില്ല എന്ന വിവരം ഉച്ചക്ക് തന്നെ അദ്ദേഹത്തെ വിളിച്ചപ്പോള്‍ പറഞ്ഞു. (പക്ഷെ അവര്‍ മൈക്ക് അനൌന്‍സ്മെന്റില്‍ അവസാന നിമിഷം വരെ സി. ആര്‍. നീലകണ്ഠന്‍ വരുന്നു എന്ന് പറഞ്ഞു ആളെ കൂട്ടി. ഞാന്‍ അദ്ദേഹത്തോടു പ്രത്യാഗം ചോദിച്ചു താങ്കള്‍ വരുന്ന വിവരം അവര്‍ അറിഞ്ഞില്ലേ എന്ന്, അപ്പോള്‍ അദ്ദേഹം പറഞ്ഞത് അവരെ രാവിലെ അറിയിച്ചിരുന്നു എന്നാണ്. )എന്തായാലും ഞാന്‍ യാത്ര ക്യാന്‍സല്‍ ചെയ്തു. ഇനിയിപ്പോള്‍ കിനാലൂരിന്റെ പിന്നില്‍ ആകാം എന്ന് കരുതി, അതൊന്നു വളരെ ആഴത്തില്‍ പഠിക്കാന്‍ വേണ്ടി, എല്ലാ ഇന്ദ്രിയങ്ങളും ഓണാക്കി ഇറങ്ങി തിരിച്ചു. അതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്: അവിടെ എല്ലാ ഇസക്കാര്‍ക്കും ക്രത്യമായ അജണ്ടയുണ്ട് എന്നാണ്. ഇവരുടെയെല്ലാം സംസ്ഥാന നേതാക്കള്‍ക്ക് അതില്‍ താലപര്യവും ഉണ്ട് എന്നാണ്. പക്ഷെ എല്ലാ ഇസക്കരുറെയും കണക്കു കൂട്ടലുകളെ മുഴുവന്‍ തെറ്റിച്ചു കളഞ്ഞ് അത് കൈവിട്ടു പോയി.അന്ന് അതില്‍ തീരെ ശ്രദ്ധയില്ലാതെ പോയത് കൊണ്ഗ്രസ്സുകാര്‍ക്ക് മാത്രമായിരുന്നു.അന്ന് അഥവാ സി. ആര്‍ വരും എന്ന് പറഞ്ഞ ദിവസം അവിടെ പങ്കെടുത്ത 70 % ആള്‍ക്കാരും ആ പരിസരത്തു ഉള്ളവര്‍ ആയിരുന്നില്ല, ഇതു ഊഹമല്ല...എന്നോടൊപ്പം ബ്രഹ്മ്മകുളം, നെന്മണ്ട, കക്കോടി, പടിഞ്ഞാറെ മൂരിക്കര (കിനാലൂര്‍ പരിസരം)പരിസരത്തെ കുറച്ചു പേര്‍ ഉണ്ടായിരുന്നു..അവര്‍ക്കറിയാത്ത ഒത്തിരി പേര്‍ അതില്‍ ഉണ്ടായിരുന്നു. അതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് അവിടെ ഒരു പ്രകടനം നടന്നു. അന്നും ഞാന്‍ അവിടെ ഉണ്ട്. അതില്‍ പങ്കെടുത്ത 40 % പേരെങ്കിലും പുറത്തു നിന്നുള്ളവര്‍ ആണ്. ഇതില്‍ നിന്ന് ഏകദേശം കാര്യം വ്യക്തമായി... എന്തായാലും സാമൂഹിക മണ്ഡലത്തില്‍ അടിയുറപ്പിച്ചു, അസഹിഷ്ണുക്കളായ ഇതര ജന വിഭാകങ്ങളെ കൂടെ ചേര്‍ത്തു നിറുത്തി സോളിഡാരിറ്റി നടത്താന്‍ ഉദ്ധേശിക്കുന്ന, നടത്തി കൊണ്ടിരിക്കുന്ന ഇസ്‌ലാമിക ജിഹാദിന്റെ ചെറിയ ഒരു പിഴവ്.സോളിഡാരിറ്റിക്കും ജമാഅത്തെ ഇസ്ലാമിക്കും അതാണ്‌ കിനാലൂര്‍. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ഭൗതികമായ ചില ലക്ഷ്യങ്ങള്‍ നടക്കാതെ പോയി അത്രമാത്രം. മാധ്യമങ്ങള്‍ക്ക് ഒരു കച്ചവട വാര്‍ത്ത....തുടര്‍ച്ച നമുക്ക് കാത്തിരുന്നു കാണാം.

  ReplyDelete
 101. "പുതിയ കാലത്ത് അത് ആഗോളീകരണം എന്ന പേരില്‍ നമ്മെ കാര്‍ന്നു തിന്നുന്നു. കേരളത്തില്‍ എന്നും വര്‍ഗീയതയെ, ഫാസിസത്തെ തടഞ്ഞത്, അതിനോട് ചെറുത്തു നിന്നത് ഇടതുപക്ഷ കൂട്ടായ്മ തന്നെ. പക്ഷെ ഇന്ന് ഇടതു പക്ഷത്തിന്റെത് ഒരുതരം പണം നേടാനുള്ള മാര്‍ഗമായി മാറി. ഇവിടെ നാം ഇടതുപക്ഷത്തിന്റെ ഈ ശോചനീയ അവസ്ഥയില്‍ നിന്നുകൊണ്ട് , തകര്‍ച്ച ഉള്‍ക്കൊണ്ട്‌, ആ പ്രസ്ഥാനം ശക്തി പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തിയ കലാ സാഹിത്യകാരന്മാര്‍ /കാരികള്‍ ഒരുതരം നിശബ്ദതയിലെക്കോ പുറം ചൊറിയലിലേക്കോ നീങ്ങി കഴിഞ്ഞു." (ശ്രീ. എം.കെ. ഖരീം / EX.ഇടതുപക്ഷ വിമര്‍ശകന്‍, http://mkkhareem.blogspot.com/2010/03/blog-post.html)

  ഇപ്പോള്‍ കുഞ്ഞിക്കണ്ണനും ഖരീം സഖാവും പുറം ചൊറിയാന്‍ മത്സരിക്കുന്ന കാഴ്ച, ആഹാ... നയനമനോഹാരം!

  ReplyDelete
 102. ഈ ചര്‍ച്ചയുടെ പോക്ക് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് കുഞ്ഞനാമ്മയുടെ ലാസര്‍ ചേട്ടന്‍ ബിഷപ്പിനോട് പറഞ്ഞതാണ്

  “പിതാവേ……വിസര്‍ജനം മാത്രമേ സത്യമൊള്ളു……കക്കുസ്സെല്ലാം ആപേക്ഷികങ്ങളാണു”

  ReplyDelete
 103. ചേര്‍ത്തു വായിക്കാന്‍ ചിലത് മാത്രം : ഒരാള്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അയാളെ നാം പ്രശംസിക്കുന്നു; അല്ലാഹു അയാളെ അനുഗ്രഹിക്കട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ലക്‌ഷ്യം അതുമാത്രമല്ല. ജീവിത വ്യവസ്ഥയുടെ സമഗ്രമായ സംസ്‌കരണവും അടിമുതല്‍ മുടിവരെ അതിനെ ഇസ്‌ലാമികമായി വാര്‍ത്തെടുക്കുകയുമാണ്‌ നമ്മുടെ ലക്ഷ്യം. ഇതേ ഉദ്ദേശ്യാര്‍ത്ഥമായിരുന്നു പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടതും. പ്രവാചകന്‍മാര്‍ ശാഖാപരമായ പരിഷ്‌കരണത്തിനല്ല, സമഗ്രമായ സമുദ്ധാരണത്തിനാണ്‌ ആഗതമായത്‌. അല്ലാഹുവിനോടുള്ള ധിക്കാരംഅവസാനിപ്പിച്ച്‌ ഇസ്ലാമിനോടുള്ള അടിമത്വവും ഇസ്‌ലാമിക നിയമാനുസരണവും പുനഃസ്ഥാപിക്കുന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും നമുക്കില്ല. ഈ ലക്ഷ്യത്തെ പ്രസ്ഥാനത്തിന്റെ പ്രാരംഭം മുതല്‍ക്കേ നാം വിശദീകരിച്ചുവന്നിട്ടുണ്ട്‌. ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം. ഇതേ കാര്യം അവര്‍ അവരുടെ ബുദ്ധിപരമായ ഭാഷയില്‍ അവതരിപ്പിക്കുന്നത്‌ താഴെ കാണുക.


  " ഒരാള്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അയാളെ നാം പ്രശംസിക്കുന്നു; ദൈവം അയാളെ അനുഗ്രഹിക്കട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ഉന്നം അതുമാത്രമല്ല. ജീവിത വ്യവസ്ഥയുടെ സമഗ്രമായ സംസ്‌കരണവും അടിമുതല്‍ മുടിവരെ അതിനെ സത്യദീനില്‍ വാര്‍ത്തെടുക്കുകയുമാണ്‌ നമ്മുടെ ലക്ഷ്യം. ഇതേ ഉദ്ദേശ്യാര്‍ത്ഥമായിരുന്നു പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടതും. പ്രവാചകന്‍മാര്‍ ശാഖാപരമായ പരിഷ്‌കരണത്തിനല്ല, സമഗ്രമായ സമുദ്ധാരണത്തിനാണ്‌ ആഗതമായത്‌. ദൈവധിക്കാരം അവസാനിച്ച്‌ ദൈവാടിമത്തവും ദൈവനിയമാനുസരണവും പുനഃസ്ഥാപിക്കുന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും നമുക്കില്ല. ഈ ലക്ഷ്യത്തെ പ്രസ്ഥാനത്തിന്റെ പ്രാരംഭം മുതല്‍ക്കേ നാം വിശദീകരിച്ചുവന്നിട്ടുണ്ട്‌.
  ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ - അബുല്‍ അഅ്‌ലാ മൗദൂദി,
  വിവര്‍ത്തനം - ഒ.അബ്‌ദുര്‍റഹ്‌മാന്‍, പേജ്‌ 47

  ReplyDelete
 104. ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ!!!!!!!!! മൊത്തത്തില്‍ വായിച്ചാല്‍ നല്ലൊരു ഭ്രാന്താലയത്തില്‍ ചെന്ന് പെട്ടുപോയ പോലെ തോന്നും. ഹ ഹ ഹ ഹ........

  പൂയ്....... പൂയ്.......പൂയ്.......പൂയ്.......പൂയ്.......പൂയ്.......പൂയ്.......പൂയ്.......

  ReplyDelete
 105. ഇതിനാണ് ഒന്നര കമന്റ് എന്ന് പറയുക. സകല ഇന്ദ്രിയങ്ങളും ഓണാക്കി. ജമാഅത്തിനെ ആഴത്തില്‍ മനസ്സിലാക്കിയ ഇസ്ഹാഖിന്റെ ജമാഅത്തിനെക്കുറിച്ചുള്ള അറിവ് കണ്ടപ്പോള്‍ മാതൃഭൂമിയും ഇയ്യിടെ പുറത്തിറങ്ങുന്ന ദേശാഭിമാനിയും വായിച്ചു ജമാഅത്തിനെക്കുറിച്ച് ഗീര്‍വാണമടിക്കുന്നവരോട് മതിപ്പുതോന്നി. (വലിയ കൊട്ടും കുരവയുമായി വന്നതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത് ക്ഷമിക്കുക).

  'സഖാവെ ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും' എന്നത് താങ്കളുടെ പാര്‍ട്ടിയുടെ തന്നെ മുദ്രാവാക്യമാണ്. 'ലക്ഷ്യവും മാര്‍ഗവും ഉത്തമമായിരിക്കണം എന്നാണ് ജമാഅത്ത് അണികളെ പഠിപ്പിക്കുന്നത്'. അതിന്റെ 60 വര്‍ഷത്തെ ചരിത്രം അതിന് തെളിവാണ്. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും എന്ന കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് മന്ത്രികരീമിന്റെ പച്ചകള്ളം ന്യായീകരിക്കപ്പെടുന്നത്. ഭൂമാഫിയയുടെ സംഭാവന ആര്‍ക്കും പ്രശ്‌നമല്ലാതാകുന്നത്. നേരെ മറിച്ച് തങ്ങളുടെ പ്രവര്‍ത്തനത്തില്‍ അസത്യം വരുന്നുവെങ്കില്‍ പിന്നെ സോളിഡാരിറ്റിയോ ജമാഅത്തോ ഉണ്ടാവില്ല. താങ്കളുടെ കമന്റില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ആരോപണം അതുകൊണ്ടുതന്നെ സോളിഡാരിറ്റി നീലകണഠന്‍ വരുന്നു എന്ന് തെറ്റായി അനൗണ്‍സ് ചെയ്തു എന്ന് പറഞ്ഞ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട് എനിക്കാരെ വിളിക്കണമെന്നറിയാത്തതുകൊണ്ടാണ് അല്ലെങ്കില്‍ അതിന് ശേഷമേ ഈ കമന്റ് എഴുതുമായിരുന്നുള്ളൂ. രാഷ്ട്രീയക്കാരുടെ യോഗങ്ങളില്‍ ഇത് പതിവ് സമ്പ്രദായമാണെങ്കിലും താങ്കള്‍ പോലും ഇത് ഗൗരവതരമായി ഇവിടെ ഉദ്ധരിച്ച ഒരു മാനസിക പൊതുബോധം അത് മഹത്തരമാണ്. ഇവിടെ ജമാഅത്തിനെ അനുകൂലിച്ച് സംസാരിച്ച ഒരാള്‍ ഒരു പദപ്രയോഗത്തില്‍ അല്‍പം മോശമായ ശൈലി സ്വീകരിച്ചപ്പോഴും അവരില്‍നിന്ന് അത് സംഭവിക്കുന്നത് മഹാപാതകമായി ഈ വിമര്‍ശിക്കുന്നവര്‍ തെന്ന ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഇവിടെ സലഫികള്‍ എന്ന് പറയുന്നവര്‍ എത്ര മോശമായി പ്രതികരിച്ചാലും അതാരും പ്രശ്‌നമാക്കുന്നില്ല. ഇവിടെ തന്നെയാണ് ജമാഅത്തിന്റെ വ്യതിരിക്തത.

  ReplyDelete
 106. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്ര വാദികള്‍ എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ഇതു കൂടി ചേര്‍ത്ത് വായിക്കുക : "ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം എന്നിവയെ ഒരു കര്‍മ്മസിദ്ധാന്തമായംഗീകരിക്കുന്നതുകൊണ്ട്‌ മാത്രം അത്‌ തൃപ്‌തിപ്പെടുന്നില്ല; മറിച്ച്‌, വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയും പ്രസ്‌തുത ആദര്‍ശത്തെ രൂഢമൂലമാക്കുവാനാണ്‌ അത്‌ ശ്രമിക്കുന്നത്‌. അവ ഹൃദയത്തിന്റെ ശബ്‌ദവും ഒരു മാനസികാവസ്ഥയുമായിത്തീരുകയും അവയ്‌ക്കെതിരില്‍ ചിന്തിക്കുന്നതുപോലും ഏതെങ്കിലും പ്രകൃതിതാല്‍പര്യത്തിന്‌ വിപരീതം പ്രവര്‍ത്തിക്കുന്നതുപോലെ പ്രയാസമായി അനുഭവപ്പെടുകയും ചെയ്യുന്നത്‌ വരെ."
  -ഇസ്‌ലാം ഒരു ശിക്ഷണ വ്യവസ്ഥ, ഇന്‍ആമുറഹ്‌മാന്‍, തര്‍ജ്ജിമ - അബ്‌ദുര്‍റഹ്‌മാന്‍ മുന്നൂര്‌, പേജ്‌ 15

  ReplyDelete
 107. ishaq said..

  >>> അസഹിഷ്ണുക്കളായ ഇതര ജന വിഭാകങ്ങളെ കൂടെ ചേര്‍ത്തു നിറുത്തി സോളിഡാരിറ്റി നടത്താന്‍ ഉദ്ധേശിക്കുന്ന, നടത്തി കൊണ്ടിരിക്കുന്ന ഇസ്‌ലാമിക ജിഹാദിന്റെ ചെറിയ ഒരു പിഴവ്.സോളിഡാരിറ്റിക്കും ജമാഅത്തെ ഇസ്ലാമിക്കും അതാണ്‌ കിനാലൂര്‍. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ഭൗതികമായ ചില ലക്ഷ്യങ്ങള്‍ നടക്കാതെ പോയി അത്രമാത്രം. മാധ്യമങ്ങള്‍ക്ക് ഒരു കച്ചവട വാര്‍ത്ത....തുടര്‍ച്ച നമുക്ക് കാത്തിരുന്നു കാണാം. <<<

  സോളിഡാരിറ്റി ഇതുവരെ നടത്തിയതും ഇനി നടത്താനിരിക്കുന്നതും ജിഹാദ് തന്നെ. നന്മയുടെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ക്കാണ് ജിഹാദ് എന്ന് പറയുന്നത്. ആ നിലക്ക് കിനാലൂര്‍ സംഭവം പിഴവു സംഭവിച്ച ജിഹാദല്ല. പിഴവു സംഭവിച്ചത് ഭരിക്കുന്ന പാര്‍ട്ടിക്കാണ്. കിനാലൂര്‍ ജനതയെ മൊത്തമായി സോളിഡാരിറ്റിയെ ഏല്‍പിച്ചതായിരുന്നു. പക്ഷെ അത് അങ്ങനെ വിട്ടുകൊടുക്കാന്‍ മറ്റുള്ളവര്‍ സമ്മതിച്ചില്ല എന്നാണ് തോന്നുന്നത്. അതിനാല്‍ രാഷ്ട്രീയക്കാരില്‍ ആരുടെയൊക്കെ ഭൗതിക താല്‍പര്യങ്ങളാണ് നടക്കാതെ പോയത് എന്ന് താങ്കള്‍ പറഞ്ഞ പോലെ കാത്തിരുന്ന് കാണാം.

  ReplyDelete
 108. വീണ്ടും ചേര്‍ത്ത് വായിക്കുക:
  " ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അല്ലാഹുവിന്റെ യത്ഥാര്‍ത്ഥ അടിമകളും ദൈവസൃഷ്ടികള്‍ക്ക്‌ ഉപകാരപ്പെടുന്നവരുമായ മനുഷ്യരെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ തര്‍ബിയ്യത്ത്‌ വ്യവസ്ഥ ഇന്ന്‌ ശിഥിലമാണ്‌. അതിന്റെ ആദര്‍ശങ്ങളും അടിസ്ഥാനങ്ങളുമെല്ലാം ഗ്രന്ഥങ്ങളില്‍ സുരക്ഷിതം തന്നെ. പക്ഷേ, പ്രാവര്‍ത്തിക മണ്ഡലത്തില്‍ ആരും അത്‌ പ്രയോജനപ്പെടുത്തുന്നില്ലെന്ന്‌ മാത്രമല്ല, ഈ വ്യവസ്ഥയുടെ സംസ്ഥാപനാര്‍ത്ഥം ജീവനും ശരീരവും വ്യയം ചെയ്യുകയും ത്യാഗങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നതാണ്‌ ദൈവപ്രീതി ലഭിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന ബോധം പോലും അറ്റുപോയിരിക്കുന്നു.ഇസ്‌ലാമിന്റെ തര്‍ബിയ്യത്ത്‌ വ്യവസ്ഥയെ സംസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ നടത്താതെ കേവലം ദിക്‌റുകളും ഔറാദുകളും ചില ഐഛിക കര്‍മങ്ങളും അനുഷ്‌ഠിച്ച്‌ കഴിഞ്ഞുകൂടിയാല്‍ എല്ലാമായെന്ന തെറ്റിദ്ധാരണ അകറ്റുന്നതോടൊപ്പം ഈമാനിന്റെ വിവക്ഷ `ഞാന്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്‌ നാവുകൊണ്ട്‌ പറയലല്ലെന്നും മറിച്ച്‌, അല്ലാഹുവിന്റെ മുമ്പില്‍ യഥാവിധി ആത്മസമര്‍പ്പണം നടത്തലാണെന്നും അവരെ ബോദ്ധ്യപ്പെടുത്തുന്നതിനാണ്‌ ഇഖാമത്തുദ്ദീന്‍ പ്രസ്ഥാനമെന്നു പറയുന്നത്‌. "

  - ഇസ്‌ലാം ഒരു ശിക്ഷണ വ്യവസ്ഥ, ഇന്‍ആമുറഹ്‌മാന്‍, തര്‍ജ്ജിമ - അബ്‌ദുര്‍റഹ്‌മാന്‍ മുന്നൂര്‌, പേജ്‌ 20

  ReplyDelete
 109. " ഒരാള്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അയാളെ നാം പ്രശംസിക്കുന്നു; ദൈവം അയാളെ അനുഗ്രഹിക്കട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ഉന്നം അതുമാത്രമല്ല. ജീവിത വ്യവസ്ഥയുടെ സമഗ്രമായ സംസ്‌കരണവും അടിമുതല്‍ മുടിവരെ അതിനെ സത്യദീനില്‍ വാര്‍ത്തെടുക്കുകയുമാണ്‌ നമ്മുടെ ലക്ഷ്യം. ഇതേ ഉദ്ദേശ്യാര്‍ത്ഥമായിരുന്നു പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടതും. പ്രവാചകന്‍മാര്‍ ശാഖാപരമായ പരിഷ്‌കരണത്തിനല്ല, സമഗ്രമായ സമുദ്ധാരണത്തിനാണ്‌ ആഗതമായത്‌. ദൈവധിക്കാരം അവസാനിച്ച്‌ ദൈവാടിമത്തവും ദൈവനിയമാനുസരണവും പുനഃസ്ഥാപിക്കുന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും നമുക്കില്ല. ഈ ലക്ഷ്യത്തെ പ്രസ്ഥാനത്തിന്റെ പ്രാരംഭം മുതല്‍ക്കേ നാം വിശദീകരിച്ചുവന്നിട്ടുണ്ട്‌.
  ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ - അബുല്‍ അഅ്‌ലാ മൗദൂദി,
  വിവര്‍ത്തനം - ഒ.അബ്‌ദുര്‍റഹ്‌മാന്‍, പേജ്‌ 47

  "ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം എന്നിവയെ ഒരു കര്‍മ്മസിദ്ധാന്തമായംഗീകരിക്കുന്നതുകൊണ്ട്‌ മാത്രം അത്‌ തൃപ്‌തിപ്പെടുന്നില്ല; മറിച്ച്‌, വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയും പ്രസ്‌തുത ആദര്‍ശത്തെ രൂഢമൂലമാക്കുവാനാണ്‌ അത്‌ ശ്രമിക്കുന്നത്‌. അവ ഹൃദയത്തിന്റെ ശബ്‌ദവും ഒരു മാനസികാവസ്ഥയുമായിത്തീരുകയും അവയ്‌ക്കെതിരില്‍ ചിന്തിക്കുന്നതുപോലും ഏതെങ്കിലും പ്രകൃതിതാല്‍പര്യത്തിന്‌ വിപരീതം പ്രവര്‍ത്തിക്കുന്നതുപോലെ പ്രയാസമായി അനുഭവപ്പെടുകയും ചെയ്യുന്നത്‌ വരെ."
  -ഇസ്‌ലാം ഒരു ശിക്ഷണ വ്യവസ്ഥ, ഇന്‍ആമുറഹ്‌മാന്‍, തര്‍ജ്ജിമ - അബ്‌ദുര്‍റഹ്‌മാന്‍ മുന്നൂര്‌, പേജ്‌ 15
  ഇത് പൊലത്തെ നല്ല നല്ല ക്വോട്ടുകള്‍ ഇനിയും ഇടൂ എസ്ഹാഖ് ഈശ്വരമംഗലം

  ReplyDelete
 110. ജമാ അത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിനുവേണ്ടി സമ്മേളിച്ചവരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അതിന്റെ സ്ഥാപകനേതാവ്‌ അബ്‌ദുല്‍ അഅ്‌ലാ മൗദൂദി നടത്തിയ പ്രസംഗത്തില്‍ നിന്ന്‌ , ഇതിന്റെ അവസാന വരികള്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു തരും;

  ``സര്‍വ്വ മനുഷ്യരുടെയും ജീവിത സംബന്ധിയായ പ്രശ്‌നങ്ങളാണ്‌ നമ്മുടെ പ്രശ്‌നങ്ങളും. ഈ പ്രശ്‌നങ്ങള്‍ക്ക്‌ നാം വിശുദ്ധ ഖുര്‍ ആനില്‍ നിന്നും തിരുസുന്നത്തി (നബിചര്യ)ല്‍ നിന്നുമുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ്‌; സന്തുഷ്ടമായ ജീവിതവും ക്ഷേമൈശ്വര്യവും അവ ഉറപ്പുനല്‍കുന്നു''. മുസ്‌ലിം വ്യക്തിത്വത്തെ സംബന്ധിച്ച ഇസ്‌ലാമിക വിഭാവനവുമായി പൊരുത്തപ്പെട്ടുപോകാത്ത, മുസ്‌ലിം ദേശീയത്വമെന്ന ആശയത്തിലധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിന്റെ സമീപനരീതി സ്വീകരിക്കരുതെന്ന്‌ അദ്ദേഹം, സമ്മേളിച്ചവരോടപേക്ഷിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും പാശ്ചാത്യരാല്‍ പ്രചോദിതരായി തങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്ന സമൂഹത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ മുസ്‌ലിംകള്‍ അവഗണിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ്‌ നേതൃത്വവുമായും വിട്ടുനില്‍ക്കാന്‍ മൗദൂദി ആഹ്വാനം ചെയ്‌തു. തന്റെ സന്ദേശം ഇടുങ്ങിയ ചക്രവാളങ്ങള്‍ക്കപ്പുറം കടന്നുചെല്ലാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു: ``ഇസ്‌ലാമിലേക്കുള്ള തന്റെ ആഹ്വാനം അമുസ്‌ലിംകളെ മാത്രമല്ല മുസ്‌ലിംകളെയുമുദ്ദേശിച്ചാണ്‌. ഈ ആഹ്വാനത്തിന്റെ ലക്ഷ്യം ഇസ്‌ലാമിന്റെ പാതയില്‍ നിന്ന്‌ വളരെയധികം വ്യതിചലിച്ചുകഴിഞ്ഞിട്ടുള്ള, മുസ്‌ലിം എന്നു വിളിക്കപ്പെടുന്ന ആ സമൂഹത്തിന്റെ സംരക്ഷണവും പുരോഗതിയുമല്ല; മറിച്ച്‌ ലോകമാസകലം വ്യാപിച്ചുകഴിഞ്ഞിട്ടുള്ള അനീതി ഉച്ചാടനം ചെയ്യലാണ്‌. മനുഷ്യന്‌ മനുഷ്യന്റെ മേലുള്ള പരമാധികാരം നാം അവസാനിപ്പിക്കുക. എന്നിട്ട്‌ എല്ലാ മനുഷ്യരും അന്തസ്സും സ്വാതന്ത്ര്യവും സമത്വവും നീതിയും പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന, ഖുര്‍ആനിക നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ഒരു നവലോകം പടുത്തുയര്‍ത്തുക''
  - ജമാഅത്തെ ഇസ്‌ലാമി മതേതരഭാരതത്തില്‍, ഡോ.നജാത്തുല്ലാ സിദ്ദീഖി, പേജ്‌ 9, 10

  ReplyDelete
 111. ഈ ഉദ്ധരണികള്‍ ഉപയോഗിച്ച് ജമാഅത്തിനെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ!

  ഇസ്ഹാഖ് ഒരു ജമാഅത്ത്കാരനാണോ..?

  ReplyDelete
 112. "ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം എന്നിവയെ ഒരു കര്‍മ്മസിദ്ധാന്തമായംഗീകരിക്കുന്നതുകൊണ്ട്‌ മാത്രം അത്‌ തൃപ്‌തിപ്പെടുന്നില്ല; മറിച്ച്‌, വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയും പ്രസ്‌തുത ആദര്‍ശത്തെ രൂഢമൂലമാക്കുവാനാണ്‌ അത്‌ ശ്രമിക്കുന്നത്‌...."

  ഇതാണോ കണ്ണും കാതും തുറന്ന് വെച്ച ആഴത്തിലുള്ള പഠനം. കഷ്ടം തന്നെ.
  വിശ്വാസം പ്രഖ്യാപിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തികുന്നില്ലെങ്കില്‍ അതിനെയാണ് കാപട്യം എന്ന് പറയുക. അതുകൊണ്ട് വിശ്വാസം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരണം എന്ന് പറയുന്നത് എങ്ങനയാണ് തീവ്രവാദമാകുന്നത്. വിശ്വാസവും സല്‍കര്‍മവും ചേര്‍ത്താണ് ഖുര്‍ആന്‍ പ്രയോഗിച്ചത് എന്ന് ഇവിടെ സംസാരിക്കുന്ന ഇസ്ഹാഖിന് വല്ല വിവരവുമുണ്ടോ. ദയവായി മറ്റുമുസ്ലികളെയൊക്കെ കപടവിശ്വാസികളാക്കാതെ.

  അതല്ല തീവ്രവാദത്തിന്റെ നിര്‍വചനം വീണ്ടും മാറ്റിയോ. ഇതിന് മുമ്പ് കരിം ഭീകരതക്കും തീവ്രവാദത്തിനും ഒരു നിര്‍വചനം പറഞ്ഞിരുന്നു.

  ReplyDelete
 113. ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പിന്തിരിപ്പന്‍ സംഘടനകളൊക്കെ സി പി എം പോലുള്ള വിപ്ളവ സംഘടനകള്‍ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുന്ന കാഴ്ച്ച ഭയാനകമാണ്. നാലും മൂന്നും ഏഴ് പുരാതന മുസ്ലിങ്ങള്‍ അംഗങ്ങളായുള്ള ജമായത്തേ ഇസ്ലാമി കേരള രാഷ്ട്രീയത്തിന്റെ നടുമുറ്റത്തു കിടന്നു കളിക്കുന്നതിന്റെ ഒക്കെ ഉത്തരവാദിത്തം പിണറായി വിജയന്‍ നയിക്കുന്ന പ്രസ്ഥാനത്തിനാണെന്നതാണ്‌ സമകാലീന കേരള രാഷ്ട്രീയത്തിന്റെ നിസഹായത.

  ReplyDelete
 114. ഇന്ത്യയുടെ ഭരണം കയ്യാളുന്നവരും ഇസ്ലാമികമല്ലാത്ത മറ്റെല്ലതും ഇവര്‍ക്ക് പൈശാചികമാണ്..അല്ലാഹുവിന്റെ ഇഷ്ടമോ അതോ ഇസ്ലാം അല്ലാത്തവരുടെ ഇഷ്ടമോ ഏതാണ് നീ ഇവിടെ പൂര്‍ത്തീകരിക്കുന്നത്.ഖുര്‍ആനികമായി അഥവാ ഇസ്ലാമികമായി (ജമാഅത്തുകാരുടെ) ലോകത്തെ കെട്ടിപ്പടുക്കുവാന്‍ നീ ശ്രമിച്ചുവോ? ഇതൊക്കെയാണ് നിന്റെ ജീവിത വിജയമായി പരിഗണിക്കുന്നത്. എന്ന് ജമാ അത്ത് പ്രവര്‍ത്തകരെ എങ്ങിനെ പഠിപ്പിക്കുന്നു എന്നറിയാന്‍ ചില വരികള്‍...

  " അല്ലാഹുവിന്റെ ഭൂമിയില്‍ ധിക്കാരികളും സ്വാധികാരികളുമായിട്ടോ, അതല്ല, അല്ലാഹുവിന്നനുസരണവും കീഴ്‌വണക്കവുമുള്ളവരായിട്ടോ എങ്ങനെയാണ്‌ നാം ജീവിതം നയിക്കുന്നത്‌? അല്ലാഹുവിന്റെ ഇഷ്ടമോ അഥവാ സ്വദേഹത്തിന്റെയും ദൈവേതരന്മാരുടെയും ഇഷ്ടമോ ഏതാണ്‌ നാമിവിടെ പൂര്‍ത്തീകരിക്കുന്നത്‌? അല്ലാഹുവിന്റെ ഈ ലോകത്തെ അവന്റെ തന്നെ മാനദണ്ഡത്തിനൊത്ത്‌ കെട്ടിപ്പടുക്കുവാനോ അതല്ല, ദുഷിപ്പിക്കുവാനോ നാം ശ്രമിക്കന്നത്‌? അല്ലാഹുവെ ഉദ്ദേശിച്ച്‌ പൈശാചികശക്തികളോട്‌ സംഘട്ടനം നടത്തി അവയെ സധീരം നേരിടുകയോ അഥവാ, അവയുടെ മുന്നില്‍ ആയുധം വെക്കുകയോ എന്താണ്‌ നാം ചെയ്യുന്നത്‌? എന്നിതുകളാണ്‌ ഇവിടത്തെ പരീക്ഷാവിഷയം ."
  - ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ - അബുല്‍ അഅ്‌ലാ മൗദൂദി,
  വിവര്‍ത്തനം - ഒ.അബ്‌ദുര്‍റഹ്‌മാന്‍, പേജ്‌ - 19

  ReplyDelete
 115. സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ സാഹചര്യം സമ്മതിക്കാത്തത് കൊണ്ടും, കുരുടന്‍ ആനയെ വ്യഖാനിക്കുന്നത് പോലെ തനിക്കറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് ഘോരഘോരം ന്യായീകരിക്കുന്നതും കാണുമ്പോള്‍ ഇത് പറയാതെ വയ്യ.

  വീട്ടില്‍ പോയി ഒരു വാഴനട്ടു അതിനു വെള്ളം ഒഴിക്കെട പട്ടി..പുല........മക്കളെ, ഇവിടെവന്നു പൂ...ലെ കമന്റ്‌ പറയാതെ!!!

  ReplyDelete
 116. താഴെ പറയുന്ന വരികള്‍ വായിച്ചും, പിന്നെ നേരിട്ട് നടത്തുന്ന ക്ലാസ്സുകളിലൂടെയും തലയില്‍ കുത്തി നിറച്ചും....എത്ര ശക്തമായിരിക്കും അവരുടെ ഇസ്‌ലാമിക രാഷ്ടരത്തിനു വേണ്ടിയുള്ള സംഘടനാ അടിത്തറ എന്നറിയാന്‍ ഇതു ചെറിയ രീതിയില്‍ സഹായിക്കും. ഓരോ സ്ഥലത്തും ഇവര്‍ നടത്തുന്ന പരിപാടികളില്‍ ജോലിയും മറ്റും മാറ്റിവെച്ചു പങ്കെടുക്കുന്ന ആയിരക്കണക്കിന് യുവ സമൂഹം എങ്ങിനെയുണ്ടാകുന്നു എന്നറിയാന്‍ ഇതൊരു ചെറിയ സഹായമാകും. കണ്ടു പഠിക്കണം ഇവരുടെ രീതി, പക്ഷെ ഇവരെപോലെ ഇസ്ലാമിസം നടപ്പിലാക്കാന്‍ വേണ്ടി ആകരുത്. നന്മക്കായിരിക്കണം.മനുഷ്യത്വത്തിന് വേണ്ടി ആയിരിക്കണം.സര്‍വ മതങ്ങള്‍ക്കും മതമില്ലാത്തവര്‍ക്കും അവരുടെ എല്ലാ ആചാര അനുഷ്ടാനങ്ങളും നില നിറുത്തി സന്തോഷത്തോടെ ജീവിക്കാന്‍ ആയിരിക്കണം എന്ന് മാത്രം .

  " കേവലം വിരല്‍കൊണ്ടെണ്ണാവുന്ന ചുരുക്കം വ്യക്തികളായ നാം, പറയത്തക്ക ഭൗതികോപകരണങ്ങളൊന്നുമില്ലാതെയാണ്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌. നമ്മെക്കാള്‍ ആയിരം മടങ്ങ്‌ ശക്തിയും ലക്ഷക്കണക്കിന്‌ ഭൗതിക സാമഗ്രികളും കൂടുതലുള്ള നിഷിദ്ധത്തെ വെല്ലുവിളിച്ചുകൊണ്ട്‌, ജീവിതവ്യവസ്ഥയുടെ ഉപരിതലത്തെ മാത്രമല്ല, ആന്തരാത്മാവിനെപ്പോലും മാറ്റിമറിക്കുകയെന്ന വമ്പിച്ച ജോലിയാണ്‌ നമുക്ക്‌ നിര്‍വ്വഹിക്കാനുള്ളത്‌. സംഖ്യാബലത്തെയും ഉപകരണ സാമഗ്രികളെയും താരതമ്യപ്പെടുത്തി വീക്ഷിക്കുമ്പോള്‍ നമുക്കും നിഷിദ്ധത്തിനുമിടയ്‌ക്ക്‌ അജഗജാന്തരമാണുള്ളത്‌. എന്നിരിക്കെ, നിഷിദ്ധത്തിനെതിരില്‍ വിജയത്തെ പ്രതീക്ഷിക്കത്തക്ക എന്തൊരു ശക്തിയാണ്‌ ധാര്‍മികവും അച്ചടക്കപരവുമായ ശക്തിയില്ലാതെ, നമുക്കാര്‍ജ്ജിക്കാന്‍ കഴിയുക? നമ്മുടെ വിശ്വസ്‌തതയും സത്യസന്ധതയും ചുറ്റുപാടില്‍ സര്‍വ്വസമ്മതമായിരിക്കണം. ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തികള്‍ ഏതവസരത്തില്‍, ഏതു ബിന്ദുവില്‍ എത്ര ശക്തി സജ്ജീകരിക്കാനുദ്ദേശിക്കുന്നുവോ, നൊടിയിടകൊണ്ട്‌ അത്‌ സാധ്യമാകത്തക്കവിധം നമ്മുടെ വ്യവസ്ഥ അത്രയും സുദൃഢവും സുശക്തവുമായിരിക്കണം. എങ്കില്‍ മാത്രമേ അതിമഹത്തായ നമ്മുടെ ലക്ഷ്യത്തില്‍ വിജയം സാദ്ധ്യമാവുകയുള്ളൂ.ദീനിന്റെ പുനരുദ്ധാരണത്തിന്‌ പരിശ്രമിക്കുന്ന ഒരു സംഘടനയുടെ നേതാക്കളെ സല്‍ക്കാര്യങ്ങളില്‍ അനുസരിക്കുകയെന്നത്‌ വാസ്‌തവത്തില്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുന്നതിന്റെ ഒരു വശമാണ്‌. അല്ലാഹുവിന്റെ ദീന്‍കാര്യമാണെന്നു മനസ്സിലാക്കിക്കൊണ്ട്‌ ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവര്‍ അല്ലാഹുവിന്റെ ആജ്‌ഞയെ ആദരിച്ചുകൊണ്ട്‌ ഇസ്‌ലാമികനേതാക്കളെ അനുസരിക്കുന്നുവെങ്കില്‍ യഥാര്‍ത്ഥത്തിലത്‌ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക്കലാണെന്നു വ്യക്തം. അല്ലാഹുവോടും അവന്റെ ദീനിനോടും മനുഷ്യന്റെ ബന്ധം എത്ര കണ്ട്‌ സുദൃഢമാകുന്നുവോ അത്രകണ്ട്‌ നേതൃത്വത്തോടുള്ള അവന്റെ അനുസരണവും അച്ചടക്കവും പുരോഗമിക്കുന്നതാണ്‌. പ്രസ്‌തുത ബന്ധത്തില്‍ വരുന്നത്ര കുറവ്‌ അനുസരണത്തിലും പ്രതിഫലിച്ചുകാണും. നമ്മുടെ മേല്‍ പ്രത്യക്ഷത്തില്‍ യാതൊരധികാരാധിപത്യവുമില്ലാത്ത ഒരു വ്യക്തിയുടെ ആജ്ഞകള്‍, അല്ലാഹുവിന്റെ ജോലിക്കായി അയാളെ നമ്മുടെ അമീറായി നാം അംഗീകരിച്ചുവെന്ന ഏകകാരണത്താല്‍ കൂറും ഭക്തിയുമുള്ളവരെപ്പോലെ, ശിരസാവഹിക്കുകയും സ്വന്തം ഇച്ഛകള്‍ക്കും ഇഷ്ടതാല്‍പര്യങ്ങള്‍ക്കും എതിരില്‍പ്പോലും അദ്ദേഹത്തിന്റെ ആജ്ഞകള്‍ സര്‍വ്വത്മനാ അനുസരിക്കുകയും ചെയ്‌കയെന്നതിനേക്കാള്‍ വലിയ ത്യാഗം മറ്റെന്താണ്‌?
  ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ - അബുല്‍ അഅ്‌ലാ മൗദൂദി,
  വിവര്‍ത്തനം - ഒ.അബ്‌ദുര്‍റഹ്‌മാന്‍, പേജ്‌ 30 - 31

  ReplyDelete
 117. കമ്യൂണിസ്റ്റ്‌ കാരോടുള്ള അവരുടെ യഥാര്‍ത്ഥ, ആശയപരമായ സമീപനം എന്താണ് എന്നറിയാന്‍ വളരെ ചെറിയ ചില വരികള്‍ : പക്ഷെ നിര്ഭാഗ്യവശാല്‍ കമ്യൂണിസ്റ്റ്‌കാരും അവരുടെ കൂട്ടാളികളുമാണ് കേരളത്തില്‍ ഇവരെ ഇത്രമാത്രം വളര്‍ത്തിയത്, ബി ജെപ്പിയും മുസ്‌ലീംലീഗും ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ പങ്കുണ്ട്. ഇതിനു കാലം മാപ്പ് നല്‍കില്ല...
  " മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ വാദിക്കുകയും മുഹമ്മദ്‌ നബി(സ)യുടേതടക്കമുള്ള പ്രവാചകന്‍മാരുടെ നിയോഗത്തിന്‌ തികച്ചും ഭൗതികമായ വ്യാഖ്യാനം നല്‍കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്‌ ഒരിക്കലും സകാത്ത്‌ നല്‍കാവുന്നതല്ല. കാരണം, അയാള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ദൃഷ്ടിയില്‍ സംരക്ഷണമോ സാമ്പത്തിക സഹായമോ അര്‍ഹിക്കാത്ത മതഭ്രഷ്ടനാണ്‌. തന്റെ വിശ്വാസപരമായ നിലപാട്‌ അനുസരിച്ച്‌ അയാള്‍ ഇസ്‌ലാമിക ഭരണകൂടത്തിന്റെയും ശത്രുവാണ്‌. അയാള്‍ക്ക്‌ മുസ്‌ലിംകളുടെ ധനം നല്‍കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പോലും വയ്യ. കാരണം, അത്‌ മുസ്‌ലിംകളുടെ തന്നെ മാറില്‍ കുത്തിയിറക്കപ്പെടുന്ന കഠാരിയായി മാറും. മുസ്‌ലിം സമൂഹത്തോട്‌ ശത്രുത പുലര്‍ത്തുകയും ഇസ്‌ലാമിന്നെതിരെ സമരം നടത്തുകയും ചെയ്യുന്ന ഒരവിശ്വാസിയുടെ അവസ്ഥയും ഇതുതന്നെ."
  - ഖറദാവിയുടെ ഫത്‌വകള്‍ ഭാഗം ഒന്ന്‌ - ഡോ.യൂസുഫുല്‍ ഖറദാവി,
  വിവര്‍ത്തനം - പ്രൊഫ.കെ.പി.കമാലുദ്ദീന്‍, പേജ്‌ 234

  ReplyDelete
 118. ഇടത്തോ‌ വലത്തോ‌ എന്നു പോലും തിരിയാത്ത ഒരു ചപ്പളാച്ചി പോസ്റ്റിന് കമന്റ് 100 നു മുകളില്‍.
  വിഷയം മുസ്ലീങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില് ഏത് കൂതറ പോസ്റ്റിനു ഹിറ്റ് കിട്ടും എന്ന് മനസ്സിലായില്ലെ.

  എന്താണെലും ഒരുകാര്യത്തില്‍ കരീമിന് സന്തോഷിക്കാം എന്താ? സോളിഡാരിറ്റി എന്ത് ഉണ്ടയാണെന്ന് പറഞ്ഞു മിനക്കെടാതെ തന്നെ വായനക്കാര്‍ക്ക് കാര്യം പിടികിട്ടും .

  1. സോളിഡാരിറ്റിയെ മാത്രമായി ഈ പോസ്റ്റില്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാലും എല്ലാ മഹാന്മാരു കൂടി തുള്ളിയിളക്കി വന്നത് എന്തിന്. ആരുടെ തലമ്മേലാണ് കോഴിപ്പൂട ?
  2. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞിട്ടും നിര്‍ത്താന്‍ തയ്യാറാകാതെ അസ്ഥിയില്‍ പിടിച്ച് ചര്‍ച്ചിക്കുന്നത് എന്തിന്. ഇതാണ് തീവ്രവാദം .
  3.ചിന്തകന്‍, ലത്തീഫ് , ശ്രദ്ധേയന്‍ തുടങ്ങിയവരാണ് സോളിഡാരിറ്റിയുടെ ഭാഗം വാദിക്കുന്നത്.
  4.ഈ ഇസ്ലാമിസ്റ്റ് ടീമുകളുടെ സമീപനങ്ങള്‍ കാണാനും അവരെന്താണെന്ന് മനസ്സിലാക്കാനും ഇവറ്റേന്റെ ബ്ലോഗും ചര്‍ച്ചകളും കാണുക.
  5. ജനാധിപത്യം എന്നും ചൊല്ലി കളത്തിലിറങ്ങീട്ടുള്ള ചിന്തകന്‍, ലത്തീഫ്, പള്ളിക്കളം തുടങ്ങിയവര്‍ ഖുറാനെ പിന്‍പറ്റുന്നവരല്ലെ?
  6.പിണറായ് വിജയന്‍ തൊഴിലളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചാല്‍ ഈ ജമാ‍ാത്ത് ടീമുകള്‍ ഖുറാന്‍ ഉപേക്ഷിക്കുമോ?

  ആരൊക്കെയാണ് ബ്ലോഗിലെ ജനാധിപത്യ വാദികളായ സോളിഡാരിറ്റിക്കാരെന്ന് എല്ലാ ബൂലോക വായനക്കാര്‍ക്കും മനസ്സിലാക്കാന്‍ അവസരം നല്‍കിയ നമ്മുടെ ബൂലോകം ടീമിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 119. ഈശ്വരമംഗലത്തിന്റെ കമന്റുകള്‍കൊണ്ട് ഒരു പ്രയോജനമുണ്ടായി ഒരു മാസത്തേക്ക് ന്തകനും ത്തീഫിനും പോസ്റ്റിടാനുള്ള വിഷയങ്ങള്‍ കിട്ടി. ഒരു കമന്റിന് ഒരു പോസ്റ്റുവച്ച് ഉടന്‍ പ്രതീക്ഷിക്കുക.പുറംചൊറിയലെത്ര നയനാനന്ദകരം എന്ന് കവിക്കുന്ന ശ്രദ്ദേയനൊക്കെ അവിടെ തൂമ്പായുമെടുത്ത് ക്യൂനില്‍ക്കും! പുറങ്ങളൊക്കെയൊന്നു മാന്തിക്കൊടുക്കാന്‍.

  ReplyDelete
 120. ഇത്രയും ബോള്‍ഡാക്കി എഴുതിയ ഒരു കാര്യം പറയാന്‍ മാത്രം ഒരു പുതിയ ഐഡി ഉണ്ടാക്കണമായിരുന്നോ കാബൂളിവാലാ... :-)

  (അല്ല ഇത് വരെ ഭൂലോകത്തൊന്നും ഇങ്ങനൊരു ഐഡി കാണോത്തത് കൊണ്ട് ചോയ് ച്ച് പോയതാ :)

  ReplyDelete
 121. ഇതുവരെ സോളിഡാരിറ്റിയില്‍ മെമ്പെര്ഷിപ് എടുക്കാത്ത എനിക്ക് ബൂലോകത്തിലൂടെ അത് അനുവദിച്ചു തന്ന കാബൂളിവാലയ്ക്ക് നന്ദി. ജനപക്ഷത്തു നിന്നും പ്രതികരിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും മെമ്പര്‍ഷിപ്‌ കൊടുക്കണമെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഇനി ഏതായാലും നാട്ടിലെത്തിയാല്‍ ഒര്‍ജിനല്‍ മെമ്പര്‍ഷിപ്പിന് ഒരു അപേക്ഷ കൊടുത്തിട്ട് തന്നെ കാര്യം.

  ReplyDelete
 122. പുത്യേ സംഭവങ്ങളല്ലെ ചിന്തകാ ദെവസം.എന്ന ഒരു ഐഡി പുത്യതായി കെറടക്കട്ടെന്ന്.
  JIH എന്താണെന്ന് ബോദ്ധ്യപ്പെടാന് ഈ ബ്ലോഗ് കാണുക.

  ReplyDelete
 123. ഇസ്ലാഹി പ്രസ്ഥാനക്കാര്‍ പറയുന്നത് നോക്ക് :‌‌-
  മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത്‌ കൊണ്ട്‌ അറിഞ്ഞുവെച്ചിട്ടുണ്ട്‌. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന്‌ മനസ്സിലായത്‌ 2010 മെയ്‌ 21 വെള്ളിയാഴ്‌ചയാണ്‌. അന്നത്തെ `ഖുതുബ' കേട്ടിട്ടല്ല. അതിന്‌ തൊട്ടുമുമ്പ്‌ അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍.
  ജമാഅത്തെ ഇസ്‌ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ്‌ ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്‌. പ്രഖ്യാപനം അതീവ ലളിതമാണ്‌. ഇതാ ഇത്രമാത്രം:`` ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ കടപ്പാടുണ്ട്‌. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്‌'' -അവിടം കൊണ്ട്‌ നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട്‌ അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``ഇത്‌ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുകയാണ്‌''
  ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന്‌ ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത്‌ ഇവയാണ്‌:
  ഒന്ന്‌, സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു ഭാരമായിരുന്നു.
  രണ്ട്‌, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
  ( താഴെ തുടര്‍ന്ന് വായിക്കൂ )

  ReplyDelete
 124. മൂന്ന്‌, മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്‌.
  നാല്‌, ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ട അവസ്ഥയിലാണ്‌ ജമാഅത്തെ ഇസ്‌ലാമി.
  വസ്‌തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.
  എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന്‌ ആദ്യം പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്‌.
  ഉത്തരമിതാണ്‌: ഒറ്റ പത്രസമ്മേളനം കൊണ്ട്‌ മായ്‌ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്‌ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ ആരിഫലി അതിന്‌ ശ്രമിക്കുന്നതാണ്‌ തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്‌. തോണി കരയിലാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ തുഴഞ്ഞുനോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍! അങ്ങനെയൊരാളെ വെള്ളിത്തിരക്ക്‌ പുറത്തുകാണുന്നത്‌ ഇപ്പോഴാണ്‌. ഹിറാ സെന്ററില്‍ !!
  (ബാക്കി താഴെ ..)

  ReplyDelete
 125. ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന്‌ കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്‌.
  ഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ. എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത്‌ ഖുര്‍ആന്‌ അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.

  മൗദൂദിയുടെ പ്രശസ്‌ത വ്യാഖ്യാനമായ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌ത്‌ കേരളത്തില്‍ വിറ്റിട്ടുണ്ട്‌. ഇപ്പോഴും പ്രചാരത്തിലുണ്ട്‌. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ്‌ അമീര്‍? തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്‍വലിക്കുമോ?

  ജമാഅത്തെ ഇസ്‌ലാമി `ദൈവരാഷ്‌ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത്‌ പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ്‌ അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്‌ട്ര വാദമല്ല `ഇഖാമത്തെ ദീന്‍' എന്ന മതസംസ്ഥാപനമാണ്‌ തങ്ങളുടെ മുദ്രാവാക്യം എന്ന്‌ ആരിഫലി ആണയിടുന്നു.
  ഇവിടെയാണ്‌ മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്‌ട്രീയക്കാര്‍ക്കും ഭാരമാകുന്നത്‌. `താഗൂത്ത്‌' എന്ന്‌ ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന്‌ മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്‌. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്‌' എന്ന വാക്കിന്‌ പിശാച്‌, ചെകുത്താന്‍, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ്‌ അര്‍ഥം കല്‍പ്പിച്ചിരുന്നത്‌. എന്നാല്‍, ആ അറബിവാക്കിന്‌ `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ്‌ മൗദൂദി നല്‍കിയത്‌. അതിന്‌ അനുസൃതമാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത്‌ പ്രമാണമായി കരുതുന്നത്‌ കൊണ്ടാണല്ലോ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത്‌ പ്രചരിപ്പിക്കുന്നതും.

  അതിനാല്‍ അമീര്‍, താഗൂത്തിന്‌ മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്‌ഹീമുല്‍ ഖുര്‍ആനിന്‌ നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്‌ട്രവാദത്തെ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്‌താവനയോടെ തഫ്‌ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
  ഇവിടെയെത്തുമ്പോഴാണ്‌ ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്‌. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്‌. 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന്‌ ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ്‌ ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന സംഘടനയാണ്‌ തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌ ആരിഫലിയുടെ വാദം.

  മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്‌. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ്‌ പ്രശ്‌നം.


  (ബാക്കി താഴെ ..)

  ReplyDelete
 126. ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന്‌ കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്‌.
  ഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ. എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത്‌ ഖുര്‍ആന്‌ അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.

  മൗദൂദിയുടെ പ്രശസ്‌ത വ്യാഖ്യാനമായ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌ത്‌ കേരളത്തില്‍ വിറ്റിട്ടുണ്ട്‌. ഇപ്പോഴും പ്രചാരത്തിലുണ്ട്‌. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ്‌ അമീര്‍? തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്‍വലിക്കുമോ?

  ജമാഅത്തെ ഇസ്‌ലാമി `ദൈവരാഷ്‌ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത്‌ പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ്‌ അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്‌ട്ര വാദമല്ല `ഇഖാമത്തെ ദീന്‍' എന്ന മതസംസ്ഥാപനമാണ്‌ തങ്ങളുടെ മുദ്രാവാക്യം എന്ന്‌ ആരിഫലി ആണയിടുന്നു.
  ഇവിടെയാണ്‌ മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്‌ട്രീയക്കാര്‍ക്കും ഭാരമാകുന്നത്‌. `താഗൂത്ത്‌' എന്ന്‌ ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന്‌ മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്‌. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്‌' എന്ന വാക്കിന്‌ പിശാച്‌, ചെകുത്താന്‍, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ്‌ അര്‍ഥം കല്‍പ്പിച്ചിരുന്നത്‌. എന്നാല്‍, ആ അറബിവാക്കിന്‌ `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ്‌ മൗദൂദി നല്‍കിയത്‌. അതിന്‌ അനുസൃതമാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത്‌ പ്രമാണമായി കരുതുന്നത്‌ കൊണ്ടാണല്ലോ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത്‌ പ്രചരിപ്പിക്കുന്നതും.

  അതിനാല്‍ അമീര്‍, താഗൂത്തിന്‌ മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്‌ഹീമുല്‍ ഖുര്‍ആനിന്‌ നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്‌ട്രവാദത്തെ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്‌താവനയോടെ തഫ്‌ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
  ഇവിടെയെത്തുമ്പോഴാണ്‌ ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്‌. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്‌. 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന്‌ ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ്‌ ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന സംഘടനയാണ്‌ തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌ ആരിഫലിയുടെ വാദം.

  മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്‌. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ്‌ പ്രശ്‌നം.


  (ബാക്കി താഴെ ..)

  ReplyDelete
 127. ശ്രദ്ധേയന്‍ പറഞ്ഞത് ശരിയാ, ഇനിമുതല്‍ ജനപക്ഷത്ത് നില്‍ക്കുന്നവരെയെല്ലാം സോളിഡാരിറ്റിക്കാരായി സീലടിക്കാം.. ബൂര്‍ഷ്വാ/അക്രമി/ഗുണ്ടായിസ പക്ഷത്ത് നില്‍ക്കുന്നവരെല്ലാം ഇടതു പക്ഷക്കാരും..

  കൊള്ളാം.

  ReplyDelete
 128. ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ്‌ നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ്‌ അത്‌ തയ്യാറാക്കിയത്‌. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ്‌ ആ പതിപ്പ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ വെച്ച്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്‌ ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന്‌ വര്‍ത്തമാനകാലത്തിലേക്ക്‌ ഒഴുകിവരുന്നത്‌ എന്ന്‌ മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു,

  ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്‌കരിച്ചതാണ്‌ തന്റെ സംഘടന എന്ന്‌. ഏതാണ്‌ പ്രമാണമായി സ്വീകരിക്കേണ്ടത്‌?
  `താഗൂത്തി'നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത്‌ സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത്‌ എന്ന്‌ വിശദീകരിക്കുമ്പോേഴക്ക്‌ കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, `ഹുക്കൂമത്തെ ഇലാഹി' അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്‌. പിന്നീട്‌ അത്‌ മാറി `ഇഖാമത്തെ ദീന്‍' അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. `ഇഖാമത്തെ ദീനി'നു വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നാണ്‌ പുത്തന്‍വാദം.
  (ബാക്കി താഴെ ..)

  ReplyDelete
 129. എന്നാല്‍ ഈ മാറ്റം എന്തിന്‌ വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴയുന്നത്‌. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത്‌ സംബന്ധിച്ച വിശദീകരണമുണ്ട്‌. പരേതനായ സയ്യിദ്‌ ഹാമിദ്‌ ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍' എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ``ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ `ഹുക്കൂമത്തെ ഇലാഹി'യെ സംബന്ധിച്ച്‌ പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു.

  ചില തത്‌പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ `ഹുക്കൂമത്തെ ഇലാഹി' എന്നതിന്‌ പകരം `ഇഖാമത്തെ ദീന്‍' എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്‌ദമാണ്‌ എന്നതിനുപുറമെ `ഹുക്കൂമത്തെ ഇലാഹി'യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത്‌ കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക്‌ അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്‌ദം എന്ന നിലയില്‍ ജമാഅത്ത്‌ ഇപ്പോഴും ഇതേ പദം തന്നെയാണ്‌ ഉപയോഗിച്ചു വരുന്നത്‌. ഭരണഘടനയില്‍ അതിന്‌ അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌''

  1948ല്‍ രൂപവത്‌കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ- അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ -1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ്‌ ഈ ഒളിച്ചുകളി മറനീക്കി പുറത്ത്‌ വന്നത്‌. പുറത്ത്‌ പറയുന്നത്‌ ` ഇഖാമത്തെ ദീന്‍' ആണെങ്കിലും ഉള്ളിലിരിപ്പ്‌ `ഹുക്കൂമത്തെ ഇലാഹി' തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ `മതരാഷ്‌ട്രവാദക്കാര്‍' എന്ന്‌ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത്‌ സത്യം മാത്രമല്ലേ?
  തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്‌കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ്‌ അവര്‍ക്ക്‌ ഭാവി എന്ന്‌ മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത്‌ എന്നുകൂടി പരിശോധിക്കണം.
  തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്‌താവത്തിലും അതിന്‌ അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്‌. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന്‌ `` ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്‌ എന്നത്‌ കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുന്നു'' എന്നാണ്‌ ആരിഫലി അടിവരയിട്ട്‌ പറഞ്ഞത്‌.
  (ബാക്കി താഴെ ..)

  ReplyDelete
 130. ആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ ഇടത്ത്‌ നിന്ന്‌ സി പി എമ്മും വലത്തു നിന്ന്‌ മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ``ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്‌ടീയപ്രസ്ഥാനമായി രംഗത്ത്‌ വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും'' എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്‌.

  ഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന്‌ ബുദ്ധിമുട്ടി രാഷ്‌ടീയത്തില്‍ ഇറങ്ങുന്നു? ``വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്‌ടീയത്തില്‍ ഉണ്ടായിക്കാണാന്‍'' എന്നാണ്‌ ഒ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ തരുന്ന വിശദീകരണം (മാധ്യമം- 2010 മെയ്‌ 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത്‌ കാലവും ജമാഅത്തെ ഇസ്‌ലാമിയുമാണ്‌. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്‌ടീയ മഹാ ത്യാഗത്തിന്‌ പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?"

  കലി തുള്ളുന്ന JIH കാര്‍ മുകളിലെ പീ ടീ നാസറിന്റെ വാക്കുകളോടെ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്.

  ReplyDelete
 131. മനസ്സിലാക്കാന്‍ സന്മനസുള്ള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ മുകളില്‍ കൊടുത്ത ലിങ്കിലെ പത്ര സമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കപെട്ടിട്ടുണ്ട്.

  പിന്നെ ഭാവനാ വിലാസത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നവരോട് പ്രത്യേകിച്ചെന്ത് പറയാനാ കാബൂളിവാലാ :)

  ReplyDelete
 132. " ഒരു കമ്മ്യുണിസ്റ്റുകാരന്‍ കമ്മ്യുണിസത്തിന്റെ സാമൂഹിക - സാമ്പത്തിക സിദ്ധാന്തങ്ങള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്നും അതിന്റെ ദര്‍ശനപരവും വിശ്വാസപരവുമായ അടിത്തറകള്‍ സ്വീകരിക്കുന്നില്ല എന്നും - അയഥാര്‍ഥവും ആയുക്തികവുമായ ഒരു വാദം - വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ ഇത്രയും മതി. കാരണം സാമൂഹിക - സാമ്പത്തിക രംഗങ്ങളില്‍ സുവ്യക്തവും സുസ്ഥിരവുമായ നിയമങ്ങള്‍ ഇസ്ലാമിനുണ്ട്. " - ഖറദാവിയുടെ ഫത്‌വകള്‍ ഭാഗം ഒന്ന്‌ - ഡോ.യൂസുഫുല്‍ ഖറദാവി, വിവര്‍ത്തനം - പ്രൊഫ.കെ.പി.കമാലുദ്ദീന്‍, പേജ്‌ 331 .

  ഇതിന്റെ അര്‍ഥം ഇന്ന് വരെ പിണറായി സഖാവിനും കൂട്ടുകാര്‍ക്കും മനസ്സിലാകാതെ പോയതോ? അതോ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്ന ഈ വിഭാകത്തെ കൂട്ട് പിടിച്ചതോ? എന്തായാലും പെട്ടെന്ന് തല്ലിക്കെടുത്താന്‍ പറ്റാത്ത രീതിയില്‍ ഇവരെ വളര്‍ത്തിയതില്‍ കമ്മ്യുണിസ്റ്റുകാരുടെ പങ്കു വളരെ വലിയതായിരുന്നു.ഒരു സാദാരണ കമ്മ്യുണിസ്റ്റുകാരന്‍ പോലും ജമാ-അ-ത്തെ ഇസ്ലാമിയുടെ മുന്നില്‍, എന്തിനതികം കമ്മ്യുണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്ത എല്ലാ മുസ്ലിം സഹോദരങ്ങളും ഇവരുടെ കാഴ്ചപ്പാടു അനുസരിച്ച് ഇസ്ലാമില്‍ നിന്ന് പുറത്താണ്. സാമൂഹിക - സാമ്പത്തിക രംഗങ്ങളില്‍ സുവ്യക്തവും സുസ്ഥിരവുമായ നിയമങ്ങള്‍ ഇസ്ലാമിനുണ്ട് എന്ന് പറയുന്നതില്‍ നിന്ന് ഇവിടെയുള്ള മറ്റൊന്നിനെയും അവര്‍ അടിസ്ഥാനപരമായി അന്ഗീകരിക്കുന്നില്ല എന്ന് വ്യക്തമാകുന്നില്ലേ? ഇപ്പോള്‍ കാണിക്കുന്ന അടക്കവും ഒതുക്കവും ജമാ-അ-ത്തെ ഇസ്ലാമിയുടെ ജിഹാദ് തന്ത്രങ്ങളുടെ ഭാഗമാണ്. അത് ഒരു വിപ്ലവത്തിന് പാകമാവുന്ന ഗ്രസ് റൂട്ട് മുതലുള്ള അടിത്തറ രൂപപ്പെടും വരെ മാത്രമാണ് എന്ന് തിരിച്ചറിയാന്‍ ഇനിയും നാം ശ്രമിച്ചില്ലങ്കില്‍ ഇന്ത്യ അസ്ഥിരപ്പെടും, മതേതര ജനാധിപത്യം തകരും.അവരുടെ ഇസ്ലാമിക (ജമാ-അ-ത്തെ) ജിഹാദ് അനുസരിച്ച് വിലയിരുത്തിയാല്‍ ; ചില പ്രത്യാഗ ആവശ്യങ്ങള്‍ക്ക് വേണ്ടി (ഇസ്ലാമിക ബാങ്ക്, ഇസ്ലാമിക വിദ്യാഭ്യാസ പരിഷ്കരണം,) കമ്മ്യുണിസ്റ്റുകാരോടൊപ്പം നിന്ന് മറ്റുള്ള, അഥവാ കമ്മ്യുണിസ്റ്റുകാരുടെ അത്രയും ഇസ്ലാമിക വിരുദ്ധമല്ലാത്ത മറ്റു കക്ഷികള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടാകില്ല എന്ന് എന്ത് ഉറപ്പിലാണ് വിശ്വസിക്കുന്നത്. കാരണം ജമാ-അ-ത്തെ ഇസ്ലാമിയുടെ ജിഹാദ് തന്ത്രങ്ങള്‍ അത്രയ്ക്ക് ആഴമേറിയതാണ്. ഇവരെ തിരിച്ചറിയാന്‍ ഇനിയും താമസം പാടില്ല..

  ReplyDelete
 133. ശ്രദ്ധേയന്‍ ബേജറാവണ്ട.
  കെണില്‍ പെട്ട് പോയീ സഹോദരാ, ഇനി ബേജാറായിറ്റ് കാര്യം ഇല്ല.

  ReplyDelete
 134. ഒരു ബേജാറും ഇല്ല സഹോദരാ, മീശ ഇപ്പോഴും മൂക്കിനു താഴെ തന്നെ ഉണ്ട്!

  ReplyDelete
 135. ശ്രദ്ധേയന്‍,
  താങ്കള്‍ ഇസ്ലാമാണോ?

  ReplyDelete
 136. @ കാബൂളി: എന്തെ, ഇസ്ലാമിലേക്കുള്ള മെമ്പെര്ഷിപ്പും താങ്കളാണോ കൊടുക്കുന്നത്?

  ചര്‍ച്ച വ്യക്തിപരമായിത്തീര്ന്നതിനാല്‍ പിന്മാറുന്നു.

  ReplyDelete
 137. മുസ്‌ലിം കമ്മ്യൂണിസ്റ്റുകാരുമായി വിവാഹബന്ധം പാടില്ല , മുസ്‌ലിം കമ്മ്യൂണിസ്റ്റുകാരുടെ മൃതദേഹങ്ങള്‍ മുസ്‌ലിം ശ്‌മശാനങ്ങളില്‍ സംസ്‌കരിക്കുന്നത്‌ അനുവദനീയമല്ല , മാതാപിതാക്കളുടെയോ ജീവിതപങ്കാളിയുടേയോ മറ്റു ബന്ധുക്കളുടെയോ സ്വത്തില്‍ മുസ്‌ലീം കമ്മ്യൂണിസ്റ്റിന്‌ അവകാശമുണ്ടായിരിക്കുകയില്ല , ഒരവസ്ഥയിലും മുസ്‌ലിം കമ്മ്യൂണിസ്റ്റിന്‌ സകാത്ത്‌ നല്‍കാവതല്ല , കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നുവരുന്ന കോഴിയിറച്ചിയും മറ്റു മാംസങ്ങളും മുസ്‌ലിങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുവാനോ മുസ്‌ലിം വ്യാപാരികള്‍ അത്തരം മാംസം ഇറക്കുമതി ചെയ്യുവാനോ പാടില്ല , മുസ്‌ലിം കമ്മ്യൂണിസ്റ്റുകാര്‍ വധശിക്ഷയ്‌ക്കര്‍ഹരാണ്‌. തുടങ്ങി കമ്മ്യൂണിസ്റ്റുകാരെ അന്തമായി എതിര്‍ക്കുന്ന അതി തീവ്രമായ, ചിലപ്പോള്‍ ഭീകരം എന്ന് തന്നെ പറയാവുന്ന ഈ പ്രസ്ഥാനവുമായി കമ്മ്യൂണിസ്റ്റുകാരുണ്ടാക്കിയ ബന്ധം എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു? ദയവായി ഏതെങ്കിലും (മേല്‍വിലാസമുള്ള, ) കമ്മ്യൂണിസ്റ്റുകാരന്‍ വ്യക്തമാക്കാമോ? മുകളില്‍ പറഞ്ഞ വരികള്‍ ഒന്നും എന്റെ സ്വന്തമല്ല, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജമാ-അ-ത്തെ ഇസ്ലാമിയുടെ തലതൊട്ടപ്പന്‍ യൂസുഫുല്‍ ഖറദാവിയുടെ " ഖറദാവിയുടെ ഫത് വകള്‍ " ആണിത്. ഇദ്ദേഹത്തെയാണ് കഴിഞ്ഞ മാസം സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ കൊണ്ട് വരാന്‍ ശ്രമിച്ചത്. അദ്ദേഹം വന്നില്ലങ്കിലും സര്‍ക്കാര്‍ അനുയായികളും ഉമ്മന്‍ചാണ്ടിയുമെല്ലാം വേദി പങ്കിട്ടു. എന്തൊരു രാഷ്ട്രീയം.... മറ്റൊരു കാര്യം കൂടി അറിയാന്‍ ആഗ്രഹമുണ്ട്. ജമാ-അ-ത്തെ ഇസ്ലാമിയുടെ ഏത് ജിഹാദിയന്‍ തന്ത്രം അനുസരിച്ചാണ് ? എങ്ങിനെയാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും, ഡോ.യൂസുഫുല്‍ ഖറദാവിയുടെയും ശിഷ്യഗണങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുമായി ബന്ധം സ്ഥാപിച്ചത്?

  ReplyDelete
 138. ഇസ്ഹാക്ക് തങ്ങളെ, ഓണ്‍ലൈനായി ട്രാന്‍സലേറ്റ് ചെയ്ത് പൂശാണല്ലെ . ഇടക്ക് മറുപടി കമന്റ് വരുന്നുണ്ടോന്ന് നോക്ക്.

  ReplyDelete
 139. മൗദൂദിയുടെ സ്ഥാപക പ്രസങത്തില്‍ നിന്നും കുറച്ച് വരികള്‍ :
  Syed Mawdoodi in his first address made it clear, “All the Muslim Parties so far either stand for one aspect of Islam or stress just another one. In other cases, they have mundane programmes to fulfill and they have been formed like other secular Parties, as such they cannot be said to be Islamic Parties in the true sense of the word. And they have extended their memberships rather generously to every Tom, Dick and Harry without any qualification whatsoever, so result is that not only the workers but their leaders too, are devoid of any character worth the name. Therefore, such parties have no claim to lead. That is why, they have not attracted, the non Muslims, on the contrary, they have rather prevented the non Muslims from accepting the yoke of Islam.

  Today we have founded the party that stands for complete Islam and we have adopted the procedure, the Prophet himself had practiced, moreover, our regulations, and rules are such, which encourage only the pious Muslims who at least know the meaning and the demands of the first declaration of a Muslim, and consciously pledge to follow it.
  Jamaat demands from its members the sincere profession and strict practice of minimum Islamic demands. And this is the solitary qualification to retain the membership of Jamaat. And our Jamaat will not confine itself to racial Muslims only, but will also try to reach out to non Muslims and other noble souls, all over the globe. Then Syed Mawdoodi gave the reason for the adopting of Jamaat’s name i.e. Jamaat-e-Islami. He said since faith, manifesto, system, and procedure are more or less the same as has been characteristic of Islam. Hence, Islami was a must suffix and since it moves along the path shown by Islam so it cannot be anything but Islamic Movement. ‘Jamaat’ Syed Mawdoodi, said, “is an all encircling movement as such its task is uphill and so it needs man power to change the whole system of this world meaning thereby, to change morality, civilization, politics, culture, economics and society. So that God willed system prevails everywhere.”

  അവലംബം :ജമാ അതെ ഇസ്ലാമി പാകിസ്താന്‍ വെബ് സൈറ്റ്

  ReplyDelete
 140. ജമാഅത്തെ ഇസ്ലാമിയുടെ യഥാര്‍ത്ഥ മുഖം വളരെ വ്യക്തമായി അഴിച്ചു കാണിക്കുന്ന കാബൂളി വാലയും, ഈശ്വരമംഗലവും അഭിനന്ദനം അര്‍ഹിക്കുന്നു. കാബൂളി വാലയോടു ഒരു അപേക്ഷ, താങ്കള്‍ ദയവായി ഇംഗ്ലീഷ് ഒഴിവാക്കു. ഈശ്വരമംഗലത്തെ പോലെ മുഖം, മേല്‍വിലാസം എന്നിവ വെളിപ്പെടുത്തിക്കൂടെ...അല്ലങ്കില്‍ ഇവരൊക്കെ കരുതും എല്ലാവര്ക്കും അവരെ ഭയമാണ് എന്ന്. അതില്‍ അവര്‍ ചിരിക്കുകയും ചെയ്യും, അതവരുടെ വലിയ വിജയമാണ്. എനിക്കാണങ്കില്‍ ഇവരെ കുറിച്ചു ഒന്നും അറിയില്ലായിരുന്നു. മൂലമ്പിള്ളി പ്രശനത്തില്‍ ഇവര്‍ ഇടപെടുന്നത് കണ്ടപ്പോഴും മറ്റു വിഷയങ്ങളില്‍ ഇടപെടുന്നത് കണ്ടപ്പോഴും യുവത്വം നന്നായി ഉപയോഗിക്കുന്ന, ഒരു മനുഷ്യാവകാശ പ്രസ്ഥാനം എന്നാണ് തോന്നിയത്. ഡിഫിക്ക് പകരം കാണാവുന്ന നല്ല യുവ ജന സംഘടന....സത്യം, ഇതെല്ലാം വായിച്ചപ്പോള്‍ പേടിയാകുന്നു.. എന്തായാലും തുടക്കം കുറിച്ച ബൂലോകത്തിനും ശ്രീ കരിമിനും അഭിനന്ദനങ്ങള്‍...ചിന്തകാ ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ഒന്നുമല്ല കേട്ടോ, വളരെ പഴയ ആളാണ്‌, ഇപ്പോള്‍ സമയം കിട്ടാത്തതിനാല്‍ എഴുതാറില്ല എന്ന് മാത്രം. എന്നാല്‍ വായിക്കാറുണ്ട്. ചിലപ്പോള്‍ ഇതു പോലെ ഒരു പ്രതികരണവും...
  < റെനില്‍ ബിജോ, renilbijo@gmail.com >

  ReplyDelete
 141. ഇസ്ഹാഖെ,
  @Ishaq

  ഇതൊരുനനഞ്ഞ പടക്കമാണെന്നറിയില്ലെ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചന്ദ്രികയില്‍ ലേഖനമായും നാടുകളിലൂടെ നോട്ടീസായും കറങ്ങിയ സാധനം. കമ്മ്യൂണിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് യൂസുഫുല്‍ ഖറദാവിയുടെ ഫത് വ. ഇതിപ്പോള്‍ കമ്മ്യൂണിസ്റ്റുകളെ അരിശം കൊള്ളിക്കനും ബോധവല്‍കരിക്കാനുമാണല്ലോ നല്‍കിയത്. അന്നുതന്നെ ജമാഅത്ത് അതിനോടുള്ള നിലപാട് പലതവണ വ്യക്തമാക്കിയതായിരുന്നു. അത് കമ്മ്യൂണിസ്റ്റുകള്‍ കേട്ടിട്ടാണോ അല്ലേ എന്നറിയില്ല. അതിന്റെ പേരില്‍ പ്രശ്‌നമൊന്നും കണ്ടിട്ടില്ല. കമ്മ്യൂണിസത്തിന് പലമുഖങ്ങളുണ്ട്. (അതുകൊണ്ടാണ് ജമാഅത്തിന് പൊയ്മുഖം എന്ന് ഇടക്കിടെ പറയുന്നത്.) വളരെ മുമ്പ് ഈജിപ്തിലും ഖത്തറിലുമൊക്കെ ജീവിച്ച ഖര്‍ദാവിക്ക് പരിചയമുള്ള മതത്തോട് തുറന്ന് യുദ്ധം പ്രഖ്യാപിക്കുകയും അധികാരം ലഭിച്ചിടത്ത് വിശ്വാസികളെ മുച്ചൂടും നഷിപ്പിക്കുകയും ചെയ്ത ഒരു കമ്മ്യൂണിസവും ഉണ്ടായിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് അന്ന് നല്‍കപ്പെട്ട ഉത്തരമാണിത്. കാലം അതിന് ശേഷം കുറെ മാറി. കമ്മ്യൂണിസം കുറേയൊക്കെ യഥാര്‍ഥ്യബോധത്തിലേക്ക് വന്നു. സാമ്രജ്യത്വത്തിനെതിരെ ലോകത്തിന്റെ പലഭാഗത്തും ഇസ്‌ലാമിക ശക്തികളുമായി സഹവര്‍ത്തിത്വത്തിലായി. ചാവേസ് അറബികളുടെ ഹരമായി മാറി. കേരളത്തിലും ഇന്ത്യയില്‍ കമ്മ്യൂണിസമുള്ളിടത്തും പരസ്യമായ ഏറ്റുമുട്ടലിന്റെ പാതയില്‍നിന്നും അവര്‍ പിന്‍മാറി. ഞങ്ങളുടെ നാട്ടിലൊക്കെ ലീഗുകാരെക്കാള്‍ ദൈവഭക്തിയുള്ളവര്‍ കമ്മ്യൂണിസ്റ്റുകളായി മാറി. ഈ കമ്മ്യൂണിസ്റ്റുകളോട് അനുവര്‍ത്തിക്കേണ്ട ശൈലി ഇനി അതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ആ നിലക്ക് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ ഫത് വ പുസ്തകത്തില്‍ വിശ്രമിക്കെ ജമാഅത്ത് ഇടതുപക്ഷത്തിന് വോട്ടുചെയ്തു. ഇപ്പോല്‍ കമ്മ്യൂണിസം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കിനാലൂരും മറ്റും അതിന്റെ തുടക്കമാണ്.
  അതുകൊണ്ട് നിങ്ങളുടെ ഈ ഉദ്‌ബോധനം ഇടതുപക്ഷത്ത് എന്ത് പ്രതികരണമുണ്ടാക്കിയാലും. ജമാഅത്തിന്റെ നിലപാടുമായി അതിന് ബന്ധമില്ല. കിനാലൂരും മറ്റും അതിന്റെ തുടക്കമാണ്. ഇപ്പോഴത്തെ പ്രശ്‌നം ജമാഅത്തുകാരുടെ സകാത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തടഞ്ഞതല്ല. അതിന്റെ കാരണം വേറെത്തന്നെ തിരയണം. ഈ ഒരുമാസത്തിനകം ഭീകരവാദാരോപണത്തിന് ഈ ചാണകവെള്ളം തെളിക്കപ്പെട്ട കിനാലൂര്‍ സമരത്തിന് നേതൃത്വം നല്‍കി എന്ന തെറ്റല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല.

  ReplyDelete
 142. >>> ഈശ്വരമംഗലത്തെ പോലെ മുഖം, മേല്‍വിലാസം എന്നിവ വെളിപ്പെടുത്തിക്കൂടെ..<<<

  Real wisdom മായ എന്നെപോലെ എന്ന് പറഞ്ഞുകൂടായിരുന്നു.

  ചിന്തകന് സംശയമുണ്ടാവില്ല അങ്ങ് വളരെ പഴക്കമുള്ള ഒരു ബ്ലോഗര്‍ തന്നെ പക്ഷെ ഇപ്പോള്‍ വേഷം മാറിയതെന്തിനാണ് എന്നാണ് അറിയാത്തത്. നേര്‍ക്ക് നേരെ പ്രതികരിക്കാന്‍ നിങ്ങള്‍ക്കിനിയും ത്രാണി ദൈവം നല്‍കിയിട്ട് വേണം.

  ReplyDelete
 143. This comment has been removed by the author.

  ReplyDelete
 144. ലത്തീഫ് തന്ന വരികളില്‍ നിന്ന് : കമ്മ്യൂണിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് യൂസുഫുല്‍ ഖറദാവിയുടെ ഫത് വ. ഇതിപ്പോള്‍ കമ്മ്യൂണിസ്റ്റുകളെ അരിശം കൊള്ളിക്കനും ബോധവല്‍കരിക്കാനുമാണല്ലോ നല്‍കിയത്. അന്നുതന്നെ ജമാഅത്ത് അതിനോടുള്ള നിലപാട് പലതവണ വ്യക്തമാക്കിയതായിരുന്നു. അത് കമ്മ്യൂണിസ്റ്റുകള്‍ കേട്ടിട്ടാണോ അല്ലേ എന്നറിയില്ല. അതിന്റെ പേരില്‍ പ്രശ്‌നമൊന്നും കണ്ടിട്ടില്ല. കമ്മ്യൂണിസത്തിന് പലമുഖങ്ങളുണ്ട്. (അതുകൊണ്ടാണ് ജമാഅത്തിന് പൊയ്മുഖം എന്ന് ഇടക്കിടെ പറയുന്നത്.) വളരെ മുമ്പ് ഈജിപ്തിലും ഖത്തറിലുമൊക്കെ ജീവിച്ച ഖര്‍ദാവിക്ക് പരിചയമുള്ള മതത്തോട് തുറന്ന് യുദ്ധം പ്രഖ്യാപിക്കുകയും അധികാരം ലഭിച്ചിടത്ത് വിശ്വാസികളെ മുച്ചൂടും നഷിപ്പിക്കുകയും ചെയ്ത ഒരു കമ്മ്യൂണിസവും ഉണ്ടായിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് അന്ന് നല്‍കപ്പെട്ട ഉത്തരമാണിത്

  ഈശ്വരമംഗലം : കമ്മ്യൂണിസത്തിന്റെ പ്രത്യയ ശാസ്ത്രങ്ങള്‍ മാറ്റിയ വിവരം അറിഞ്ഞില്ല കേട്ടോ. ഇന്ത്യയില്‍ അവരുടെ പ്രത്യയ ശാസ്ത്രങ്ങള്‍ എതാണ് ?, അത് കിട്ടിയാല്‍ കൊള്ളാമായിരുന്നു. ജമാഅത്ത് അതിനോടുള്ള നിലപാട് പലതവണ വ്യക്തമാക്കിയതായിരുന്നു എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ മനസ്സിലായി, പക്ഷെ അതിന്റെ എന്തെങ്കിലും പഴയ കൊപ്പികളോ മറ്റോ ഉണ്ടോ, ഒന്ന് വായിക്കാന്‍ വേണ്ടിയാണ്... യൂസുഫുല്‍ ഖറദാവി അല്ല അത് മലയാളത്തില്‍ മാറ്റി എഴുതിയത്. 2007 ല്‍ നാലാമത് എഡിഷനും, രണ്ടായിരത്തി എട്ടില്‍ അന്ജാമത് എഡിഷനും ഇറക്കുമ്പോള്‍ അത് മാറ്റാമായിരുന്നു...എഴുതുന്നവര്‍ക്ക് ഇതു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഉദ്ധേസിച്ചല്ല എന്ന് എഴുതാമായിരുന്നു, അല്ലങ്കിലും അത് എന്തിനാ ഇന്ത്യയില്‍ അതും മലയാള ഭാഷയില്‍ ഇറക്കിയത്? ഇനി ഇറക്കുമ്പോള്‍ ആ ഭാഗം അങ്ങ് എടുത്തു മാറ്റുമോ?

  ReplyDelete
 145. ലത്തീഫ് സാഹിബിന് വേറെ പണിയില്ലാത്തോണ്ട് ഇതിനുമാത്രമായി പൊരുന്നിരിക്കാം, മറ്റുള്ളവന് അരിശി വാങ്ങാന്‍ പണിയെടുത്തല്ലെ പറ്റൂ.

  എന്തു ഒലക്കയാണെടോ‌ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?
  സമൂഹത്തില്‍ മുറിവു പറ്റിയാല് ഇറ്റു വീഴുന്നത് നക്കാന്‍ നടക്കുകയല്ലെ സോളിഡാരിറ്റിയും മറ്റും. എന്‍ഡോ‌സള്‍ഫാന്‍,എക്സ്പ്രസ്സ് ഹൈവേ, ചെങ്ങറ, കിണാലൂര്‍ ഇങ്ങനെ നാവും നുണഞ്ഞ് എത്രകാലം നടക്കും ? എവിടെ ഒക്കെ നടക്കും ?
  പട്ടിക്കാട്ടം മുറിഞ്ഞമാതിരി നൂറ്റമ്പത് സംഘടനകളുമുണ്ട് എല്ലറ്റിനും കൂടീ ഇവിടെയുള്ള ആളു തികയോ? നൗഷാദ് പറഞ്ഞമാതിരി ഈ കമന്റോളെല്ലാം ഇവിടെ തന്നെ ഉണ്റ്റാവട്ടെ. അധികാരത്തിനു വേണ്ടി വരും കാലത്ത് നടത്താന്‍ പോകുന്ന പൊറാട്ട് നാടകങ്ങള്‍ കണ്ടതിനു മീതെ വീണ്ടും നമുക്ക് റീ അടിച്ച് കാണാം.

  ReplyDelete
 146. അങ്ങനെ 150 എത്താറായ് , ഡബിള്‍ സെഞ്ച്വറിയെങ്കിലും തെയക്കണം.

  ReplyDelete
 147. ചിന്തകന്‍ പറഞ്ഞു
  "ജമാ അത്തെ ഇസ്ലാമിക്ക് സാമ്പ്രാദായിക മത/രാഷ്ട്രീയ സംഘടനകളുടെ കാഴ്ചപാടല്ല. യഥാര്‍ത്ഥ പ്രവാചക ജീവിത പദ്ധതിയില്‍ അടിസ്ഥാനമാക്കിയുള്ള ഒരു കാഴ്ച്ചപാടാണ് അതിനുള്ളത്. അത് പുലര്‍ന്നാല്‍ ശബരിമലയില്‍ ഇന്ന് കിട്ടുന്നതിലും ക്വാളിറ്റിയുള്ള അരവണപ്പായസം ഉറപ്പാണെന്ന സത്യം എന്റെ പ്രിയ സഹോദരന്മാര്‍ തിരിച്ചറിയുക. ഇത് ഒരു വെറും വാക്കല്ല. സംഭവിച്ചാല്‍ നൂറ് ശതമാനം സത്യമാകുന്ന കാര്യം തന്നെയാണ്. "
  എന്റ മുത്തപ്പാ, എന്തെല്ലാം കേക്കണം .
  മുത്തപ്പന് കള്ളും മീങ്കറീം ബീത്തുമെന്നും കൂടെ പറയാമ്പാടില്ലെ സഹോദരാ?

  ReplyDelete
 148. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ മതപരമായ കാര്യങ്ങളെ കുറിച്ചോ ലോകത്തിലെ ഏറ്റവും സാംസ്കാരിക സമ്പന്നമായ ഇവിടുത്തെ അടിത്തറയോ പഠിക്കാതെ, എന്തിനതികം ഒന്ന് വന്നു താമസിച്ചു ഇവിടെ എന്ത് നടക്കുന്നു എന്ന് പോലും കാണാതെ ; വളരെ മുമ്പ് ഈജിപ്തിലും പാക്കിസ്ഥാനിലും ഇറാക്കിലും ഇറാനിലും ഖത്തറിലുമൊക്കെ ജീവിച്ച ഖര്‍ദാവി യുടെയും, മൌദൂദിയുടെയും, അല്‍ത്വാലിബ്‌, മസ്ഹറുദ്ധീന്‍ സിദ്ധീഖി, നജാത്തുള്ള സിദ്ധീഖി, ഇന്‍ആമുറഹ്മാന്‍ തുടങ്ങിയ, ഇപ്പോള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന അന്‍പതില്‍ അധികം വിദേശ ജമാഅത്ത് ഇസ്ലാമിയുടെ തീവ്ര ചിന്താ നിര്മാതക്കളുടെ 500 ഓളം പുസ്തകങ്ങളുടെ മലയാള പതിപ്പ് ഇറക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍, മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കരുതായിരുന്നു...അതൊക്കെ ഇപ്പോഴും പുതിയ പതിപ്പുകള്‍ ഇറങ്ങി കൊണ്ടേ ഇരിക്കുന്നു. ഇവിടുത്തെ 1300 ല്‍ അധികം വര്ഷം പഴക്കവും പാരമ്പര്യവുമുള്ള നിഷ്കളങ്ക ഇസ്ലാമിക വിശ്വാസികള്‍ ഉണ്ടായിരുന്നു, അവര്‍ ആരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചത് ഇത്തരം കുറെ അതി തീവ്രവാദം പടച്ചു വിട്ട് ആയിരുന്നില്ല. അവരുടെ ജീവിതം കൊണ്ടായിരുന്നു, അക്കാലത്തു മലയാളത്തില്‍ ഖുതുബകള്‍ പോലും ഉണ്ടായിരുന്നില്ല...അവരെക്കൂടി ജമാഅത്ത് ഇസ്ലാമി കരി വാരി തേച്ചു. ജമാഅത്ത് ഇസ്ലാമിയാണ് ഇസ്‌ലാം എന്നാണ് ഇന്ന് പല ഇതര മതക്കാരുടെയും ധാരണ. വെറും അറുപതു കൊല്ലം കൊണ്ട് 1300 വര്‍ഷം കൊണ്ട് യഥാര്‍ത്ഥ നിഷ്കളങ്ക ഇസ്ലാമിക വിശ്വാസികള്‍ അവരുടെ ജീവിതം കൊണ്ടും നന്മ കൊണ്ടും സമ്പത്ത് കൊണ്ടും പടുത്തുയര്‍ത്തിയ എല്ലാ ചിന്തകളെയും ജമാഅത്ത് ഇസ്ലാമി തകര്ത്തു. എന്നിട്ടും അവസാനിപ്പിക്കുന്നില്ല, കൂടുതല്‍ തീവ്രമാക്കാനും, ഇസ്ലാമിക ഭരണ നടപ്പിലാക്കാനുമുള്ള ശ്രമം തുടരുന്നു...അതില്‍ വെന്തുരുകുന്നത് പാവം നിഷ്കളങ്ക ഇസ്ലാമിക വിശ്വാസികളും, ഒപ്പം ഇന്ത്യന്‍ സമൂഹവും, ഭരണ കൂടവും...തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട് ജമാഅത്ത് ഇസ്ലാമിയോടും അവരെ ഇതു വരെ വളര്‍ത്തിയ ഇടതു - വലതു പാര്ട്ടികളോടും...

  ReplyDelete
 149. പ്രിയ ഇസ്ഹാക്ക്,
  ജമാ അത്താണ് യഥാര്ത്ഥ മുസ്ലീം എന്ന് അന്യ മതസ്ഥര്‍ ധരിക്കുമെന്നോ?
  സാധാരണ മുസ്ലീം ജനവിഭാഗങ്ങളെപറ്റി താങ്കള്‍ക്ക് വലിയ പിടിയില്ലെന്ന് തോന്നുന്നല്ലോ.
  മുഖ്യധാരാ ഇസ്ലാം ചിന്തകരൊന്നും ഇവരുടെ പ്രവര്‍ത്തികളെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഖുറാന് തങ്ങള്ക്ക് ഇഷ്ടം പോലെ വ്യഖ്യാനങ്ങള്‍ ചമച്ച് വിടൂന്ന ഇവരെ യഥാര്ത്ഥ മുസ്ലീങ്ങളെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നില്ല.എന്നാലോ തങ്ങളാണ് പുരോഗമന വാദികളായ ഇസ്ലാമുകളെന്നാണ് ഇവരുടെ വാദം .
  പുരോഗമന നാട്യക്കാരെന്ന് വേണമെങ്കില്‍ വിളിക്കാം .

  ReplyDelete
 150. കാബൂളിവാല എന്ന കുറുക്കന്‍ ചോരകുടിക്കാന്‍ വന്നതാണല്ലേ. ഒരു പക്ഷത്തിന് ഈ വിഭാഗത്തെ നന്നായി അറിയാവുന്നത് കൊണ്ട് അതത്ര ഏശിയില്ല. എവിടെയോ കണ്ട് മറന്ന പോലെ ക്രൈസ്തവ മുസ്‌ലിം ചര്‍ചകള്‍ക്കിടയിലും ഇത്തരം ചിലതിനെ കണ്ടിട്ടുണ്ട്. എതായാലും ഒരു ഇസ്ലാഹി ഇത്ര തറയാകില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ കമ്മന്റുകളൊക്കെ ഇവിടെകിടക്കട്ടെ. പിന്നീട് അപമാനം തോന്നേണ്ടുന്ന ഒരു കമന്റും സോളിഡാരിറ്റിയെ അനുകൂലിക്കുന്നവര്‍ ഇവിടെ ഇട്ടിട്ടില്ല. എന്നാല്‍ താങ്കളെപ്പോലുള്ളവര്‍ ഇട്ട കമന്റ്‌റുകള്‍ ബുദ്ധിയുള്ളവരെ പരിഹസിച്ച് കൊഞ്ഞനം കൂത്തുന്നത് കാണാം. രണ്ട് ദിവസം കഴിഞ്ഞിട്ട് വന്ന് വായിച്ചുനോക്കിയാല്‍ മതി. അരിവാങ്ങാന്‍ പണിയെടുക്കേണ്ട സമത്ത് ഇവിടെ മറ്റുള്ളവര്‍ ചര്‍ദ്ദിച്ചത് വാരിവലിച്ചിടാന്‍ ആരും താങ്കളെ ക്ഷണിച്ചില്ലല്ലോ. ഏതായാലും നൗഷാദിന്റെയും ഇസ്‌ലാഹികളുടെയും ഗതികേടോര്‍ത്താല്‍ സഹതാപം തോന്നും. നിങ്ങളൊക്കെയാണല്ലോ അവരുടെ കൂട്ടിനും സൈറ്റിലേക്ക് ലിങ്ക് നല്‍കാനും അവര്ക്ക് കിട്ടിയത്.

  @ഇസഹാഖ്

  എന്തോര്‍ത്താ ഇവിടെ ചാടിവീണത്. സോളിഡാരിയുടെ ആപീസ് പൂട്ടി താക്കോല്‍ കയ്യില്‍ കൊടുക്കാമെന്ന് വിചാരിച്ചോ. വളരെ ആഴത്തില്‍ പഠിച്ചു എന്നൊക്കെ പറഞ്ഞ് വന്നപ്പോള്‍ വല്ലതും കാര്യമായി പറയുമെന്ന് തോന്നിച്ചു. ഈ ചര്‍ചക്ക്് വേണ്ടി മാത്രം ചിലര്‍ വ്യാജ ഐഡി ഉണ്ടാക്കിയത് കണ്ടില്ലേ. വല്ല കാബൂളി എന്ന കൂതറ എന്നൊക്ക ഇവിടെ പലരും വന്നത് പോലെ കമന്റിയിരുന്നെങ്കില്‍ മതിയായിരുന്നു .... . യൂസുഫുല്‍ ഖറദാവിയുടെ ഫത് വകളും മറ്റുകര്‍മസാസാസ്ത്ര ഗ്രന്ഥങ്ങളും വിശ്വാസികളെ ഉദ്ധേശിച്ചെഴുതുന്നതാണ് അത് എങ്ങനെ സ്വീകരിക്കണമെന്നും ആചരിക്കണമെന്നും അവര്‍ക്കറിയാം. അത് അവിടെ മാറ്റണോ നിലനിര്‍ത്തണോ എന്നും അവര്‍ തീരുമാനിക്കും.

  എതായാലും അനോണിപ്പട ഇറങ്ങിയ സ്ഥിതിക്ക് ഇവിടെ ഇനി മാന്യമായ സംവാദം നടക്കാനുള്ള സാധ്യതയില്ല. അതിനാല്‍ തല്‍കാലം പിന്‍വാങ്ങുന്നു.

  ReplyDelete
 151. ജ് പോല്ലാ ലത്തീഫെ.
  വല്ലതും പറയ് .
  എടാ പോക്കാനെ, നിനക്ക് മറ്റുള്ളവരോട് എന്തും പറയാം. തിരിച്ച് എന്തെങ്കിലും കേട്ടാല്‍ അത് സഹിക്കാനുള്ള സഹിഷ്ണുത തനിക്കില്ലെന്ന് മാത്രം.

  ReplyDelete
 152. ചിന്തകന്‍ പറയുന്നു
  ഇന്ത്യാവിഭജനത്തിന്റെ ഭാവി ദുരന്തങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്ത് അതിനെ എതിര്‍ത്ത ആളുകളില്‍ ഒന്നാമനായിരുന്നു സയ്യിദ് അബുല്‍ അഅ്ലാ മൌദൂതി.

  എന്തൊരു ബുദ്ധി.
  വിഭജനത്തെ എതിര്‍ത്ത മഹാന്‍ .
  എന്നാല്‍ എന്താണ് താന്‍ വിഭജനത്തെ എതിര്‍ക്കാന്‍ കാരണമെന്ന് മൗദൂദി തന്നെ വിശദമാക്കുന്നുണ്ട്. ജിന്നയുടെ പാകിസ്ഥാന്‍ എന്നാല്‍ എല്ലാ ജനങ്ങളും ഇസ്ലാമുകളൂം ഇസ്ലാം നാമധാരികളും മറ്റ് വിഭാഗക്കാരും എല്ലാം അടങ്ങിയതാണെന്നും അതു പറ്റില്ല പൂര്‍ണ്ണമായും ഇസ്ലാം വിശ്വാസമനുസരിച്ച് ജീവിക്കുന്ന ആളുകള്‍ തന്നെയുള്ള ഒരു രാജ്യം ആണ് താന്‍ വിഭാവനം ചെയ്യുന്നതെന്നും ആണ് അത്. എന്തൊരു രാജ്യ സ്നേഹം എന്ന് നോക്ക്.

  ReplyDelete
 153. ലത്തീഫ് തന്ന വരികളില്‍ നിന്ന് : എന്തോര്‍ത്താ ഇവിടെ ചാടിവീണത്. സോളിഡാരിയുടെ ആപീസ് പൂട്ടി താക്കോല്‍ കയ്യില്‍ കൊടുക്കാമെന്ന് വിചാരിച്ചോ. വളരെ ആഴത്തില്‍ പഠിച്ചു എന്നൊക്കെ പറഞ്ഞ് വന്നപ്പോള്‍ വല്ലതും കാര്യമായി പറയുമെന്ന് തോന്നിച്ചു. ഈ ചര്‍ചക്ക്് വേണ്ടി മാത്രം ചിലര്‍ വ്യാജ ഐഡി ഉണ്ടാക്കിയത് കണ്ടില്ലേ. വല്ല കാബൂളി എന്ന കൂതറ എന്നൊക്ക ഇവിടെ പലരും വന്നത് പോലെ കമന്റിയിരുന്നെങ്കില്‍ മതിയായിരുന്നു .... .യൂസുഫുല്‍ ഖറദാവിയുടെ ഫത് വകളും മറ്റുകര്‍മസാസാസ്ത്ര ഗ്രന്ഥങ്ങളും വിശ്വാസികളെ ഉദ്ധേശിച്ചെഴുതുന്നതാണ് അത് എങ്ങനെ സ്വീകരിക്കണമെന്നും ആചരിക്കണമെന്നും അവര്‍ക്കറിയാം. അത് അവിടെ മാറ്റണോ നിലനിര്‍ത്തണോ എന്നും അവര്‍ തീരുമാനിക്കും.എതായാലും അനോണിപ്പട ഇറങ്ങിയ സ്ഥിതിക്ക് ഇവിടെ ഇനി മാന്യമായ സംവാദം നടക്കാനുള്ള സാധ്യതയില്ല. അതിനാല്‍ തല്‍കാലം പിന്‍വാങ്ങുന്നു.

  ഈശ്വരമംഗലം : എന്താ ലത്തീഫ് ഇങ്ങിനെയൊക്കെ സംസാരിക്കുന്നതു. പ്രിയ ലത്തീഫ്, എനിക്ക് സോളിഡാരിയുടെ ആപീസ് പൂട്ടി താക്കോല്‍ കൊണ്ട് പോകണം എന്ന് ഞാന്‍ പറഞ്ഞില്ല, അവരെ തകര്‍ത്തു കളയും എന്നും ഞാന്‍ പറഞ്ഞില്ല...ആരോടും ജയിക്കാന്‍ എനിക്ക് താല്പര്യവുമില്ല, കാരണം ജയം - തോല്‍വി അതിലൊന്നും നാം വിശ്വസിക്കുന്നില്ല. അത് പോലെ ഞാന്‍ വളരെ ആഴത്തില്‍ പഠിച്ചുഎന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ശ്രമിക്കുന്ന ഒരാളാണ് എന്നാണ് ഈയുള്ളവന്റെ വിശ്വാസം. വായിച്ചും പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞും രേഖപ്പെടുത്തിയ ഒട്ടനവധി കാര്യങ്ങള്‍ മുകളില്‍ ഉണ്ട്. അവയില്‍ മിക്കതും ആധീകാരികമായ വരികള്‍ ആണ്. കുറച്ചു എന്റെ കാഴ്ചപ്പാടുകളും.അതിനെല്ലാം ഉരുണ്ടു കളിയില്ലാതെ വ്യക്തമായ ഉത്തരം തരു, ആദ്യം ആശയ അടിത്തറ വ്യക്തമാകട്ടെ, എന്നിട്ടാകാം അതിനു മുകളില്‍ ഉള്ള ചര്‍ച്ച...പിന്നെ മറയില്ലാതെ വന്നത് : എന്താ ലത്തീഫ് ഞാന്‍ നിങ്ങളുടെ നോട്ടപുള്ളിയായോ? വാഹന അപകടം മുതല്‍ പല അപകടങ്ങളും ജിഹാദിന്റെ ഭാഗമാണല്ലോ അല്ലെ? അറിയാം..സ്വന്തം വ്യക്തിത്വം ഉള്ളപ്പോള്‍ എന്തിനാ ഒരു മറ, കൂടിയാല്‍ തീവ്ര വാദികള്‍ കൊന്നു കളയും, അത്ര മാത്രം.അത് കൊണ്ട് അവസാനിക്കുമെങ്കില്‍ അങ്ങ് അവസാനിക്കട്ടെ സഹോദരാ...അടുത്തത്:

  ലത്തീഫ് : യൂസുഫുല്‍ ഖറദാവിയുടെ ഫത് വകളും മറ്റുകര്‍മസാസാസ്ത്ര ഗ്രന്ഥങ്ങളും വിശ്വാസികളെ ഉദ്ധേശിച്ചെഴുതുന്നതാണ് അത് എങ്ങനെ സ്വീകരിക്കണമെന്നും ആചരിക്കണമെന്നും അവര്‍ക്കറിയാം.

  ഈശ്വരമംഗലം :അത് നല്ല കാര്യം. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ഭാവിയില്‍ ഒരു ജമാഅത്ത് വിശ്വാസി ആയാലോ? ഇവിടെ വരുന്ന മറ്റു ആരെങ്കിലും ഈ ചര്ച്ചയിലൂടെ ജമാഅത്ത് വിശ്വാസി ആയാലോ? അത് താങ്കള്‍ അല്ലല്ലോ തീരുമാനിക്കുന്നത്. താങ്കള്‍ അതിനകത്ത് ആണങ്കില്‍, ജമാ അ ത്തിനു വേണ്ടി തീവ്രമായി വാദിക്കുന്നു എങ്കില്‍, അതിനപ്പുറം മറ്റൊരു പ്രത്യയ ശാസ്ത്രങ്ങളും ശരിയല്ല എന്ന് താങ്കള്‍ ഉറച്ചു വിശ്വസിക്കുന്നു എങ്കില്‍, എന്നോടു ചര്‍ച്ചയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ എന്റെ ന്യായമായ സംശയങ്ങള്‍ക്കു മറുപടി തരു... മാത്രവുമല്ല അത് ഇന്ത്യയിലെ പൊതു വിപണിയില്‍ വിറ്റഴിക്കുന്ന പുസ്തകം ആണ്, അല്ലാതെ താങ്കളുടെ സംഘടനയുടെ സ്വകാര്യ കാര്യം ഞാന്‍ ചര്‍ച്ചയില്‍ കൊണ്ട് വന്നില്ല. അതിനാല്‍, ദയവായി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരു...

  ReplyDelete
 154. പ്രിയ കാബൂളിവാല, ഇവിടെ അതായത് എറണാകുളം പരിസരത്തും ഇവിടുന്നു tvm ഭാഗത്തേക്കും അങ്ങിനെ ഒരു ധാരണ രൂപപ്പെടുന്നു, അത് എന്റെ സൌഹൃത വലയത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതാണ്. അതിന്റെ പ്രധാന കാരണം അവരുടെ പ്രചാരണവും പോസ്റ്ററുകളും. അന്താരാഷ്ട്ര തലത്തിലും അങ്ങിനെ ഒരു ധാരണ അവര്‍ രൂപപ്പെടുത്തുന്നു. മലയാളത്തില്‍ ആക്കാനുള്ളത് മെയില്‍ അയച്ചോളൂ, ഓര്‍ക്കുട്ടില്‍ കിട്ടും ഫോണ്‍ നമ്പരുകളും മറ്റും...

  ദൈവം അനുഗ്രഹിച്ചാല്‍, സമയം ലഭ്യമായാല്‍ നാളെ കാണാം...
  എല്ലാവര്ക്കും നന്ദി...
  നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ, അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.

  ReplyDelete
 155. ഈശ്വരമംഗലം അഭിനന്ദനങ്ങള്‍.താങ്കള്‍ എല്ലാ ആധാരത്തോട് കൂടി ജമാഅത്ത്‌ ഇസ്ലാമിയയെ തുറന്നു കാണിച്ചിരിക്കുന്നു.ഞാന്‍ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട് എങ്ങിനെ അവര്‍ കമ്യുണിസ്റ്റ്‌കാരോട് ചേര്‍ന്ന് നില്‍ക്കുന്നു അതേപോലെ തിരിച്ചും. ജമാഅത്തെ ഇസ്ലാമിക്ക് കേരള മനസ്സിലേക്ക് പിടിച്ചു കയറാന്‍ ഒരു പുരോഗമന പാര്‍ട്ടിയുടെ മൌനമായ പിന്തുണയും പുരോഗമന നാട്യവും ആവശ്യമായിരുന്നു.ഈ കൊടുക്കല്‍ വാങ്ങല്‍ ആണ് കിനാലൂരില്‍ തകര്‍ന്നത്‌.

  ജമാഅത്തെ ഇസ്ലാമി അവരുടെതായ ഒരു സമയം വരുന്നതുവരെ കാത്തിരിക്കും സമയമാകുമ്പോള്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ അവര്‍ രംഗത്ത് വരും,അപ്പോള്‍ അവിടെ ആദ്യത്തെ ശത്രു കമ്യുണിസ്റ്റ്‌കാര്‍ ആയിരിക്കും.

  ReplyDelete
 156. @ഷാജി ഖത്തര്‍
  ജമാഅത്തിന് ജമാ അത്തിന്റെ ആദര്‍ശവും കമ്യൂണിസത്തിനു അവരുടെ ആദര്‍ശവും കാണ്‍ഗ്രസിന് അവരുടെ ആദര്‍ശവും ഉണ്ട്.

  എസ്ഹാഖ് ഈശ്വരമംഗലം മൌദൂതിയുടെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ക്വാട്ട് ചെയ്തത് കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല.

  ജമാ അത്തെ ഇസ്ലാമി അവരുടേ മിക്ക സാഹിത്യങ്ങളും ഇവിടെ സൈറ്റില്‍ ഫ്രീയായി ലഭ്യമാക്കിയിട്ടുണ്ട്. ആര്‍ക്കും വായിക്കാം. അതിന് ഒരു മറയുമില്ല. സ്വീകാരിക്കാനുള്ളവര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. അത് എസ് ഹാഖ് കോപി പേസ്റ്റ് ചെയ്ത് ബുദ്ധിമുട്ടേണ്ട ആവശ്യമുള്ളവ ഇവിടുന്നു വായിച്ചോളൂ.

  അല്ലെങ്കിലും ഇതൊക്കെ രഹസ്യമാക്കിവച്ചതായിരുന്നെങ്കില്‍ എസ് ഹാഖിനെ പോലുള്ളവര്‍ക്ക് വായിക്കാന്‍ കിട്ടുമായിരുന്നോ?

  ജമാ അത്ത് എന്താണെന്ന് അത് പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുക്കുന്നുണ്ട്.

  സാമ്രാജ്യത്വത്തിന്റെ ചിലവില്‍ കപട മനുഷ്യത്വവുമായി ഇറങ്ങിയ കുറുക്കന്മാരും/ചെന്നായ്ക്കളും കിട്ടിയ തക്കത്തിന് ചോര കുടിക്കാനിറങ്ങിയതാ.

  ഇടക്ക് മറ്റുള്ള വിപ്ലവ പ്രസ്ഥാനങ്ങളുടെ ബുക്കൊക്കെ ഒന്നു വായിക്കുന്നത് നല്ലതാ എസ് ഹാഖേ :)

  ReplyDelete
 157. മൌദൂദിയുടെ ഒരു പുസ്തകമുണ്ട് , 'ഖിലാഫത്തും രാജ വാഴ്ചയും'. ഉര്‍ദുവിലാണ് മൂലഗ്രന്തം .പലവട്ടം തിരുത്തുകയും, ചില ഭാഗങ്ങള്‍ പലപ്പോഴായി മാറ്റുകയും ചെയ്ത ആ പുസ്തകം ഇപ്പോഴും വിപണിയിലുണ്ട്. ആ പുസ്തകത്തിലൂടെ ഇസ്ലാമിക സമൂഹത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ മൌദൂദി എഴുതിയിട്ടുണ്ട്. അതായത്, പ്രവാചകത്വം ലഭിക്കേണ്ടിയിരുന്നത് അലിക്ക് ആയിരുന്നു എന്ന വാദഗതിയെ മൌദൂദി പിന്താങ്ങുന്നു. മാത്രമല്ല ഇസ്ലാമിന്റെ മൂന്നാം ഖലീഫയായ ഉസ്മാനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. അതായത് ഖലീഫ സ്വന്തം ആളുകളെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിച്ചു എന്ന്. ഉദാഹരണത്തിന് മുആവിയയെ ഗവര്‍ണര്‍ ആക്കിയതിനെ മൌദൂദി വിമര്‍ശിക്കുന്നു. .മുആവിയ പിന്നീട് ദുഷ്ട കഥാ പാത്രമായി വരുന്നു. മുആവിയ തന്റെ അധികാ