സുഹൃത്തുക്കളേ
ഇന്റര്‍നെറ്റില്‍ , അവിടവിടെയായി ചിതറിക്കിടക്കുന്ന മലയാളം യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില് അണിനിരത്താനുള്ള ഒരു ശ്രമം നടക്കുന്നതിനെപ്പറ്റിയുള്ള ഒരു അറിയിപ്പാണ് ഇത്.
ഈ അവശ്യത്തിലേക്കായി www.yathrakal.com എന്ന ഒരു സൈറ്റ് രജിസ്റ്റര്‍ ചെയ്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സംരംഭം മലയാളം ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പ് ആയിരിക്കുമെന്ന് മാത്രമല്ല, ആദ്യത്തേതുമായിരിക്കും. ഈ സൈറ്റില്‍ കേരളത്തിലെ പോസ്റ്റുകള്‍ ജില്ല തിരിച്ചും, ഇന്ത്യയിലെ പോസ്റ്റുകള്‍ സംസ്ഥാനം തിരിച്ചും വിദേശ പോസ്റ്റുകള്‍ രാജ്യം തിരിച്ചുമാണ് പബ്ലിഷ് ചെയ്യാന്‍ പോകുന്നത്. ഒരു യാത്ര പോകുന്നതിന് മുന്‍പ് എല്ലാം മലയാളിക്കും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു സൈറ്റായി ഭാവിയില്‍ ഇതു മാറും. ഒരു റെഫറന്‍സ് സൈറ്റ് എന്നുതന്നെ പറയാം.
ഇതൊന്നുമല്ലെങ്കിലും ഇത്രയുമധികം യാത്രാവിവരണങ്ങള്‍ ഒരൊറ്റ സൈറ്റില്‍ത്തന്നെ വന്നാല്‍ അത് വായനക്കാര്‍ക്ക് സൌകര്യപ്രദവും ഉപകാരപ്രദവും ആകുമെന്നതില്‍ സംശയമില്ല. മാത്രമല്ല ഇതിലുള്ള ഓരോ മലയാളം യാത്രാവിവരണങ്ങളും പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇതിനെ ഒരു അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനും എല്ലാത്തരം വായനക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നതായിരിക്കും. ആ സംരംഭം കൂടെ പൂര്‍ത്തിയാകുന്നതോടെ മലയാളി അല്ലാത്തവര്‍ക്കും ഉപകാരപ്രദമായ ഒരു സൈറ്റായി ഇത് മാറും.
തല്ക്കാലം ഈ സൈറ്റ് ഇന്‍വൈറ്റഡ് മെമ്പേര്സിന് മാത്രമേ കാണാനാകൂ. സൈറ്റ് ലോഞ്ച് ചെയ്യുന്നതോടെ യാത്രാവിവരണങ്ങള്‍ എല്ലാ വായനക്കാര്‍ക്കും കാണാനാകും. സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന്റെ തീയതിയും മറ്റ് കാര്യങ്ങളൊമൊക്കെ എല്ലാവരേയും അപ്പപ്പോള്‍ നമ്മുടെ ബൂലോകം വഴി തന്നെ അറിയിക്കുന്നതാണ്.
മലയാളത്തില്‍ യാത്രാവിവരണങ്ങള്‍ എഴുതുന്ന ആത്മന് , അച്ചായന് , അപ്പു, ബിന്ദു ഉണ്ണി, ക്യാപ്റ്റന്‍ ഹാഡോക്ക്, ചേച്ചിപ്പെണ്ണ്, ഡോ:ബാബുരാജ്, ഫൈസല്‍ മുഹമ്മദ്, ജ്യോതി മോഹന്‍ദാസ്, കൊച്ചുത്രേസ്യ , കുഞ്ഞായി, കുഞ്ഞന്‍സ്, മണികണ്ഠന് , മൈന ഉമൈബാന്‍, നസീഫ് യു.അരീക്കോട്, നീര്വിളാകന്, നിരക്ഷരന്, ഒരു യാത്രികന്, റാണി ദീപ, സജി മാര്‍ക്കോസ് , സജി തോമസ് (ഞാനും എന്റെ ലോകവും), ഷിജു അലക്സ് , സിജോ ജോര്‍ജ്ജ്, ശിവ, സിയ ഷാമിന്, സോജന് പി. ആര് , വിഷ്ണു, എന്നിങ്ങനെ 35ല്‍പ്പരം യാത്രാവിവരണ എഴുത്തുകാര്‍ ഈ സംരംഭവുമായി ഇതിനകം സഹകരിച്ചു കഴിഞ്ഞു. ഇതിനകം തന്നെ ഇവരുടെയെല്ലാം ചേര്‍ത്ത് 200ന് മുകളില്‍ യാത്രാവിവരണങ്ങള്‍ ഈ സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്തുകഴിഞ്ഞു. ഇനിയിപ്പോള്‍ സൈറ്റ് ലോഞ്ച് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്.
ആരെങ്കിലും ഒരു പുതിയ യാത്രാവിവരണം എഴുതുമ്പോള്‍ അത് അവരവരുടെ ബ്ലോഗില്‍ത്തന്നെ ആയിരിക്കുമല്ലോ പബ്ലിഷ് ചെയ്യുക. എന്നാല്‍ , ഒരു നിശ്ചിത സമയം (ഉദാഹരണത്തിന് മൂന്ന് ആഴ്ച്ച) കഴിയുമ്പോള്‍ ആ പോസ്റ്റ് ഈ പുതിയ സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്യാനായി അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേരിട്ട് ഈ സൈറ്റിലേക്ക് യാത്രാവിവരണങ്ങള്‍ തരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതുമാകാം. അങ്ങനെ താല്‍പ്പര്യമുള്ളവര്‍ക്ക് പോസ്റ്റ് ചെയ്യാനുള്ള റൈറ്റ് നല്‍കുന്നതാണ്. ഞങ്ങളുമായി ബന്ധപ്പെടുവാനുള്ള അഡ്രസ്സ് editor@yathrakal.com എന്നതാണ്.
നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു യാത്രാവിവരണമെങ്കിലും സ്വന്തം ബ്ലോഗിലോ വെബ് പോര്‍ട്ടലിലോ സ്വന്തമായിട്ടുണ്ടെങ്കില്‍ ,അത് editor@yathrakal.com എന്ന വിലാസത്തിലേക്ക് അയച്ചുതരിക.ലേഖനങ്ങള്‍ അയക്കുമ്പോള്‍ ഓരോ പോസ്റ്റിന്റേയും html code കോപ്പി ചെയ്ത് ഓരോ പോസ്റ്റും ഓരോ വ്യത്യസ്ത മെയിലുകളായി അയക്കണം. മെയിലില്‍ സബ്ജക്റ്റ് കോളത്തില്‍ പോസ്റ്റിന്റെ ടൈറ്റിലും, ഏത് ജില്ല/സംസ്ഥാനം/രാജ്യം/ എന്നതും കാണിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.
‘എന്റെ ലേഖനം മറ്റുള്ളവരുടെ നിലവാരത്തിനൊപ്പം വരില്ല‘ എന്ന് ശങ്കിച്ച് മടിച്ച് നില്‍ക്കാതെ നിങ്ങളുടെ ലേഖനം, അത് എത്ര ചെറുതായാലും, ഒരു സ്ഥലപരിചയം മാത്രമായാലും, ഫോട്ടോകളിലൂടെ മാത്രം പറയുന്ന ഒരു യാത്രാവിവരണമായാലും അയച്ചുതരിക. തുടര്‍ന്നുള്ള നിങ്ങളുടെ ഓരോ യാത്രകളും ഒരു വിവരണത്തിന് ഉതകുന്ന തരത്തിലുള്ളതാക്കി മാറ്റാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ബ്ലോഗുകളില്‍ത്തന്നെ ഇട്ട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ക്ക് അയച്ചുതരിക.
ഈ സൈറ്റുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് പദ്ധതികള്‍ ആലോചനയിലുണ്ട്. അതൊക്കെ നിങ്ങള്‍ക്ക് കൂടെ പ്രയോജനമുണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് മടിച്ചുനില്ക്കാതെ ഈ സൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകൂ. നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. തുറന്ന് കിട്ടാന്‍ പോകുന്നതോ യാത്രകളുടെ ഒരു പുതിയ ലോകം തന്നെയാണ്.

-നിരക്ഷരന്
(അന്നും ഇന്നും എപ്പോഴും)
എഡിറ്റര്‍
www.yathrakal.com
നിങ്ങളേവരുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteഎല്ലാ വിധ ഭാവുകങ്ങളും.............
ReplyDeleteപുതിയ സൈറ്റിന്റെ ലോഞ്ചിങ്ങിനായി കാത്തിരിക്കുന്നു......പ്രതീക്ഷയോടെ.....
ഇന്റെര്‍നെറ്റില്‍ മലയാളം നിര്‍ണ്ണായകമായ കാല്‍വയ്പ്പുകള്‍ നടത്തുന്നു..
ReplyDeleteആശംസകള്‍!
ഇതൊരു ഉപകാരപ്രദമായ സംരംഭമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യാത്രാ ബ്ലോഗേഴ്സിനു കാര്യങ്ങള്‍ എഴുതുമ്പോള്‍ ഇനി വളരെ ഉത്തരവാദിത്വം കൂടുതലായിരിക്കും.
ReplyDeleteസന്തോഷം.. മലയാളം ലോകത്തിന്റെ നെറുകയിലെത്തെട്ടെ.. ഒപ്പം ഈ സംരഭത്തിന് എല്ലാ വിധ പിന്തുണകളും നേരുന്നു.. കഴിയാവുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു..
ReplyDeleteനല്ല സംരംഭം.. :)
ReplyDeleteഇതൊരു സംഭവമാക്കണം നമ്മുക്ക്.. !!
എല്ലാവിധ സഹായ സഹരണവും വാഗ്ദാനം ചെയ്യുന്നൂ .. സൈറ്റിന്റെ ലോഞ്ചിങ്ങിനായി കാത്തിരിക്കുന്നു
ReplyDeleteManoj,
ReplyDeleteall the best.
with you always!
ആ ശുഭമുഹൂര്‍ത്തം അടുത്തു വരുന്നു..!!
ReplyDeleteസര്‍വ്വവിധ ആശംസകളും നേരുന്നു...
ഇതൊരു മഹാസംഭവമായിത്തീരും,തീര്‍ച്ച !
ഹൊ,അതിരുകളില്ലാത്തൊരു ലോകയാത്രക്ക്
കാത്തിരിക്കാറാവുന്നു...!! വേഗമാവട്ടെ !!
എല്ലാവിധ ആശംസകളും. യാത്രാ വിവരണം ഇതു വരെ എഴുതിയിട്ടില്ല. എഴുതിയാല്‍ തീര്‍ച്ചയായും അയച്ചു തരാം :)
ReplyDeleteഎല്ലാവിധ ആശംസകളും. യാത്രാ വിവരണം ഇതു വരെ എഴുതിയിട്ടില്ല. എഴുതിയാല്‍ തീര്‍ച്ചയായും അയച്ചു തരാം :)
ReplyDeleteഎത്ര നല്ല ആശയമാണിത്.ഭാവുകങ്ങള്‍.
ReplyDeleteകൊച്ചു ത്രേസ്യയേ കോണ്ടാക്റ്റ് ചെയ്തിരുന്നുവോ? ആഗ്നേയ? (ഓര്‍മ്മ വരുന്ന രീതിയ്ക്ക് ഓര്‍ത്ത് പറയാം.)
ReplyDeleteസൂപ്പര്‍ !! All the best to the Team.
ReplyDeleteഈ നല്ല സംരംഭത്തിനു എല്ലാ ആശംസകളും.
ReplyDeleteനല്ലൊരു ആശയം. എല്ലാവിധ സഹകരണവും ഉറപ്പു നൽകുന്നു. ആശംസകൾ !
ReplyDeleteതികച്ചും മനോഹരമായ ആശയം.... കൂട്ടായ പ്രയത്നത്തിലൂടെ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴിക കല്ലായി മാറിയേക്കാം..
ReplyDeleteഎന്റെ സഹകരണം എന്നും ഉണ്ടാവും...
നല്ലോരാശയം
ReplyDeleteആശംസകള്‍
പറ്റുന്ന രീതിയില്‍ സഹകരിക്കും.
ReplyDeleteഎഴുതാൻ വേണ്ടി കുറേ യാത്രകൾ പോയാലോ :-)
ReplyDeleteനല്ല സംഭരത്തിനു എല്ലാവിധ നല്ല പിന്തുണയം അറിയിക്കുന്നു ......വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ പറഞ്ഞു നിര്‍ത്തിയത് സന്തോഷം ...ആശംസകള്‍
ReplyDeleteall the best for you guys....
ReplyDeletewishes for the site...
ഉവ്വാ.....നമ്മളും ഉണ്ടെന്ന്നേ കൂടേ
ReplyDeleteഇതൊരു സംഭവമായി തീരട്ടെ...യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന ഏതൊരാളും ‘യാത്രകള്‍’ ഒന്ന് പരതി നോക്കാന്‍ തുനിയുന്ന ഒരവസ്ഥ കൈവരട്ടേ....എല്ലാവിധ ഭാവുകങ്ങളും
ReplyDelete@ അതുല്യേച്ചി - കൊച്ചുത്രേസ്യയുടെ മെയില്‍ ഐ.ഡി. കൈയ്യില്‍ ഇല്ല. ചിലരോട് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. malabarexpress@gmail.com എന്ന ഓര്‍മ്മയില്‍ ഒരു മെയില്‍ അയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ആഗ്നേയയെ കോണ്ടാക്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട ചില നല്ല യാത്രാവിവരണങ്ങള്‍ ഇനിയും ചില ബ്ലോഗുകളില്‍ കിടക്കുന്നുണ്ട്. അവരെല്ലാം ഈ പോസ്റ്റ് കണ്ട് വന്ന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteസഹകരണം വാഗ്ദാനം ചെയ്ത എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
ഈ പോസ്റ്റ് വീണ് നിമിഷങ്ങള്‍ക്കകം കുറേ യാത്രാവിവരണങ്ങള്‍ കൂടെ മെയിലില്‍ കിട്ടിക്കഴിഞ്ഞു. ഇനിയും കിട്ടുമെന്ന് ഉറപ്പാണ്.
This is a good idea.
ReplyDeleteMy best wishes.
James Bright
നന്നായി വരട്ടെ.
ReplyDeleteനല്ല ഒരു വായനക്കാരനായി ഈ യുള്ളവനെ പരിഗണിക്കാം .
മാത്രമല്ല ഇനിയുള്ള എന്റെ യാത്രയിൽ
ഈ ഒരു സാദ്ധ്യതയെ ഉപയോഗിക്കാൻ
ഒന്നുശ്രമിക്കുകയും ചെയ്യും.....
വളരെ നല്ല പരിപാടി.
ReplyDeleteഈ-പുസ്തകത്തിന് വിലയിടാന്‍ പറ്റില്ല!
ആശംസകള്‍.
എല്ലാ ആശംസകളും..
ReplyDeleteമലയാളം ബ്ലോഗ് ലോകത്തിലെ ശ്രദ്ധിക്കപെടുമെന്ന സംരംഭമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteനല്ല സംരംഭം ,എല്ലാ വിധ ആശംസകളും അറിയിക്കുന്നു.
ReplyDeleteനല്ല സംരംഭം.
ReplyDeleteഭാവുകങ്ങൾ!
(ഇനിയിപ്പോ ഞാനായിട്ട് കുറയ്ക്കുന്നില്ല.
ഉടൻ വരും യാത്രാവിവരണം!
പിന്നെ അതുമിതും പറയരുത്!)
വളരെ നല്ലൊരു സംരംഭം. യാത്രകള്‍ക്ക് എല്ലാ ആശംസകളും.
ReplyDeleteഎല്ലാ ഭാവുകങ്ങളും.....
ReplyDeletewell done, go ahead i am always with you
ReplyDeleteയാത്രകള്‍ നിലയ്ക്കാതെ തുടരട്ടെ :)
ReplyDeleteവളരെ നല്ലൊരാശയം..
ReplyDeleteആശംസകൾ..
നല്ല ഒരു സംരംഭം... എല്ലാ ആശംസകളും നേരുന്നു.... ഒരു യാത്ര പോകുമ്പോള്‍, ഒരു വായനക്ക്, ഒരു അറിവിന് , എല്ലാത്തിനും ഉപകാരമാകുന്ന ഒരു സൈറ്റ് ആയി മാറട്ടെ....
ReplyDeletegreat idea.. all the best :)
ReplyDeleteനല്ല സംരംഭം. എല്ലാ വിധ ആശംസകളും..
ReplyDeleteനല്ല സംരംഭം ,എല്ലാ വിധ ആശംസകളും അറിയിക്കുന്നു.
ReplyDeleteസംഗതി ഗംഭീരമായ ആശയം. യാത്രാവിവരണങ്ങളും സ്ഥല പരിചയങ്ങളും തേടി ബ്ലോഗാകെ അലയേണ്ടല്ലോ.
ReplyDeleteഅപ്പോ...ഇതിലേക്ക് അയച്ചു തരാന്‍ വേണ്ടി മാത്രം അഞ്ചെട്ട് യാത്രകള്‍ അങ്ങ്ട് പ്ലാന്‍ ചെയ്താലോ; വിത്ത് ഫോട്ടോസായി അങ്ങ്ട് പൂശാലോ...:)
Dear Neeruvetta,
ReplyDeleteAlways with u......best wishes.....
യാത്രകള്‍ക്ക് എല്ലാ ആശംസകളും
ReplyDeleteനല്ല ആശയം; ഇതൊക്കെ വായിച്ചിട്ട് വേണം retirement life ലെങ്കിലും എവിടെയെങ്കിലും പൊവ്വാന്‍.
ReplyDeleteതീര്‍ച്ചയായും എന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ്
ReplyDeleteഏതായാലും ഇനി ധൈര്യമായി യാത്രാ പോകാമല്ലൊ. യാത്ര പോകാനും എഴുതാനും പ്ലാൻ ചെയ്യട്ടെ.
ReplyDeleteനിരക്ഷരാ!
ReplyDeleteനമിച്ചിരിക്കുന്നു....
നല്ല മനസ്സിന് നല്ല യാത്രാവിവരണങ്ങൾ തന്നെ ലഭിക്കും...
ഭാവുകങ്ങൾ...
Wonderful idea. The first of its kind in Blog history(as far as I know) Wishing all the very best for the venture...
ReplyDeleteMy Dear Neeru....
ReplyDeleteBest Wishes.....
ഈ നല്ല സംരഭത്തിന് എല്ലാ വിധ ആശംസകളും പിന്തുണകളും നേരുന്നു..
ReplyDeleteനല്ല ഉദ്യമം. എല്ലാ ആശംസകളും നേരുന്നു. കൂടെയുണ്ടായിരിക്കും വായനക്കാരനായി
ReplyDeleteപുതിയ വിവരങ്ങൾക്കായി കാത്ത്
നല്ല കാര്യം . എന്നെപ്പോലെയുള്ള ചാരുകസേര യാത്രികർക്കും (arm chair tourist) ശരിക്കും യാത്ര ചെയ്യാൻ പോകുന്നവർക്കും ഇതു ഉപകാരപ്രദമാവും എന്ന കാര്യത്തിൽ സംശയം ഇല്ല.
ReplyDeleteee yaathra orikkalum nilaykkaatthaoru yaathrayaavatte.ellaabhaavukangalum !!! prtheekshayode pachakodi veeshi veeshi kaatthirikkunnu....
ReplyDeleteനല്ല സംരംഭം, തീര്‍ച്ചയായും സഹകരിക്കാം
ReplyDeleteThis comment has been removed by the author.
ReplyDeleteഇതൊരു നല്ല സംരംഭമാണ്. നിരക്ഷരാ അഭിനന്ദനങ്ങള്‍. ഇത് വിജയിക്കണം എന്റെ എല്ലാ ആശംസകളും.
ReplyDeleteഷാജി ഖത്തര്‍.
@ അതുല്യേച്ചി - കൊച്ചുത്രേസ്യയെ അപ്പു വഴി വളഞ്ഞ് പിടിച്ചു. പോസ്റ്റുകള്‍ 9 പോസ്റ്റുകള്‍ കിട്ടി. ഫെമിനയുടെ നെറ്റ് പ്രോബ്ലം ആണ്. പോസ്റ്റുകള്‍ ഉണ്ടനെ അയക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ ഓര്‍ത്ത് പറയുമല്ലോ ? നന്ദി :)
ReplyDeletechetaa.. eppol sahakarichooonne chodichaal mathi...kidilan aashayam ktaa...
ReplyDeleteഎല്ലാവിധ സഹകരണങ്ങളും ആശംസകളുമായി കൂടെത്തന്നെയുണ്ടു...
ReplyDeleteആശംസകളും പിന്തുണകളും :)
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും
ReplyDeleteവളരെ സന്തോഷം... ഇങ്ങിനെ ഒരു സംരംഭം അത് യാത്രകള്‍ ഇഷ്ട്ടപ്പെടുന്ന എന്നെപോലെയുള്ളവര്‍ക്ക്. വലിയ ഒരു മുതല്‍ കൂട്ടായിരിക്കും.
ReplyDeleteകാത്തിരിക്കുന്ന .. പുതിയ സൈറ്റിന്റെ വരവിനായി. ഭാവുകങ്ങള്‍ നേരുന്നു. കൂടെ എന്ത് സഹായവും താങ്കള്‍ക്കു അന്വേഷിക്കാം.
..
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു..
..
ഞാനുമുണ്ട് യാത്രയില്‍
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍ നേരുന്നു
ReplyDeletea travel towards nature.....................
www.sabukeralam.blogspot.in
to join പ്രകൃതിയിലേക്ക് ഒരു യാത്ര
www.facebook.com/sabukeralam1