സജി മാര്‍ക്കോസ് ( ബഹറിന്‍ )
അലക്സാന്‍ഡ്രിയായിലേക്ക്.
മഹനായ അലക്സാണ്ഡര് ചക്രവര്‍ത്തിയുടെ പേരിലുള്ള അലക്സാണ്ഡ്രിയ പുരാതനലോകത്തെ ഏറ്റവും അറിയപ്പെടുന്ന പട്ടണം ആയിരുന്നു. പിന്നീട് ആ പദവി ലഭിച്ചത് റോമിനു ആയിരുന്നുവെന്നു പറയാം. ചെയ്ത യുദ്ധങ്ങളെല്ലാം ജയിച്ചുവെങ്കിലും അലക്സാണ്ഡര് മുപ്പത്തി രണ്ടാമത്തെ വയസ്സില്‍ മരണത്തോടുള്ള മല്ലയുദ്ധത്തില്‍ തോറ്റ് രംഗം ഒഴിഞ്ഞു. എങ്കിലും ഇന്നും ധീരതയുടെയും, ഭരണ നൈപുണ്യത്തിന്റേയും ഏറ്റവും നല്ല മാതൃകയായി മഹാനായ അലക്സാണ്ഡറെ ലോകം വിലയിരുത്തുന്നു.
ബി.സി. 331 ല്‍ അലക്സാണ്ഡര് കണ്ടെത്തിയ ഈ പട്ടണം, ഏതാണ്ട് ആയിരം വര്‍ഷത്തോളം ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. പ്രാചീന സപ്താല്‍ഭുതങ്ങളില്‍ ഒന്നായിരുന്ന ലൈറ്റ് ഹൗസ് അല്ക്സാണ്ഡ്രിയായില് ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്.
ബൈബിളിലെ പഴയ നിയമത്തിന്റെ വിവര്‍ത്തനമായ സെപ്റ്റുവജെന്റ് ബൈബിള്‍ ക്രോഡീകരിച്ചത് അലക്സാണ്ഡ്രിയായില് വച്ച് ആയിരുന്നു എന്നതും ഈ പട്ടണത്തിന്റെ ഒരു പ്രത്യേകത തന്നെ. ടോളമിയുടെ കല്പനപ്രകാരം 70 യഹൂദ പണ്ഡിതന്മാര് ചേര്‍ന്ന് 72 ദിവസം കൊണ്ട് ഹീബ്രു ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു.ബി സി.132 ല്‍ ആയിരുന്നു ഈ വിവര്‍ത്തനം. ഇന്നും യഹൂദന്മാരും ക്രിസ്ത്യാനികളും പഴയ നിയമത്തിന്റെ ആധികാരിക - അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് സെപ്റ്റുവജെന്റ് ബൈബിള്‍ ആണ്. ചാവുകടന് ചുരുള്‍ പോലെയുള്ള പല മൂലഭാഷയിലെ (ആരാമ്യ - ഹീബ്രു) പല ലിഖിതങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നു ലഭ്യമായിട്ടുള്ള പൂര്‍ണ്ണമായ പഴയ നിയമ ഗ്രന്ഥം കൊയ്ന് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട സെപ്റ്റുവജെന്റ് ബൈബിള്‍ ആണെന്നു പറയാം.
ഇങ്ങനെ പലതു കൊണ്ടും പ്രാധാന്യമുള്ള പട്ടണത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
രാവിലെ ബ്രേക്ഫാസ്റ്റ് ഹാളിലെ യൂറോപ്യന്‍ പൌരന്മാരുടെ തിക്കും തിരക്കും കണ്ടപ്പോള്‍ സായിപ്പന്മാരോട് തെല്ലു അവജ്ഞ തോന്നാതെയിരുന്നില്ല. ഭവ്യതയും മാന്യതയും അവര്‍ക്കു പലപ്പോഴും വാക്കുകളിലേയുള്ളൂ, പെരുമാറ്റത്തിലില്ല. നമ്മുടെ നാട്ടിലെ ജാതീയതയെ വെല്ലുന്ന വംശീയതയുടെ മമ്മിയും പേറി നടക്കുന്ന ഈഗോയുടെ പിരമിഡുകളാണവര്. പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍!
യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ലഭിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ഐറിന് എത്ര രുചികരമായ ഭക്ഷണമായാലും പരിചയമില്ലാത്ത ഒന്നും കഴിക്കില്ല. പെപ്സിയും കൊക്കോ കോളയും കൊടുത്ത് ശീലിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും, തനി കേരളീയ ഭക്ഷണം വീട്ടില്‍ കൊടുത്തിരുന്നതുകൊണ്ടും, യാത്രയില്‍ ഉടനീളം ഭക്ഷണം ഒരു പ്രശ്നം തന്നെ ആയിരുന്നു.
എങ്കിലും ഡ്രൈവര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ റെഡിയായി, റൂം ചെക്ക് ഔട്ട് ചെയ്ത് ലോബിയില്‍ കാത്തിരിക്കുകയായിരുന്നു. രാവിലെ റോഡില്‍ തിരക്കു ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് വളരെ വേഗം പട്ടണത്തിനു വെളിയില്‍ കടന്നു. നിരന്ന കൃഷി സ്ഥലത്തു കൂടിയായിരുന്നു യാത്ര. ഇരു വശത്തും ഗോതമ്പു പാടങ്ങള്‍. പുറത്ത് തണുത്ത കാറ്റ്. വണ്ടിയുടെ ചില്ലു താഴ്ത്തി പുറത്തേയ്ക്കു നോക്കി. ഉയര്‍ന്ന മലകളോ കുന്നുകളോ എങ്ങും കാണാനില്ല. അതിവേഗം ഓടുന്ന ജീപ്പില്‍ പിന് സീറ്റില്‍ ചാരിയിരുന്നു ഞാന്‍ കണ്ണുകളടച്ചു. എല്ലാവരും വണ്ടിക്കുള്ളില്‍ ദൂരെയ്ക്കു നോക്കി കാഴ്ചകള്‍ കണ്ട് മൗനമായിരുന്നു. ഇരുണ്ട ഭൂഘണ്ഡത്തിലെ നിരന്ന പാടത്തിന്റെ നടുവിലൂടെ പോകുമ്പോള്‍, അങ്ങു ദൂരെ കേരളത്തിലെ പെരുവയ്ക്കടുത്ത മുളക്കുളം നെല്പാടങ്ങളാണ് ഓര്‍മ്മ വന്നത്. അതിനടുത്ത് എവിടെയോ ആയിരുന്നു അമ്മ വീട്. കൃത്യമായി അറിയില്ല. കുടിയേറ്റക്കാരനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല കയറിയവര്‍ ആരും വേരുകള്‍ തേടി തിരികെപ്പോരുവാന്‍ മെനക്കെട്ടില്ല, കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.
"മുളക്കുളം പാടത്തിനു കുറുകെ കാക്ക പോലും പറക്കില്ല" അന്നാട്ടുകാര്‍ പറയുമായിരുന്നു പോലും.
ഇടയ്ക്കു വിശ്രമിക്കാതെ അതി വിസ്തൃതമായ പാടശേഖരം മുറിച്ചു അക്കരെ കടക്കാന്‍ കാക്കയ്ക്കു പോലും കഴിയില്ലത്രേ!
കോളേജില്‍ പഠിക്കുമ്പോല്‍ ആദ്യമായി ആ പാടത്തിന്റെ നടുവിലൂടെ ബസ്സില്‍ പോയതും, മലമുകളില്‍ ജീവിച്ച എനിക്ക് അല്‍ഭുത കാഴ്ച ഒരുക്കിയ വിശാലമായ പാടത്തിന്റെ നടുക്ക് ബസ്സില്‍ നിന്നും ഇറങ്ങിയതും, പിന്നെ നടന്നു തളര്‍ന്നതും എല്ലാം മിസ്രയീമിലെ ഗോതമ്പു പാടത്തിന്റെ മധ്യത്തിലൂടെ പോകുമ്പോള്‍ സുഖമുള്ള ഓര്‍മ്മയായി ഓടിയെത്തി.
ഇന്ന് ആ പാടങ്ങള്‍ അങ്ങിനെ തന്നെ അവിടുണ്ടാവുമോ ? ഉണ്ടാവാന്‍ വഴിയില്ല.
നൈല്‍ നദിയിലെ വെള്ളം കൊണ്ട് അന്നാട്ടുകാര്‍ പരുത്തിയും, ഗോതമ്പും മെയിസും ധാരാളമായി കൃഷി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഗുണ്മേയേറിയ ഈജിപ്ഷ്യന്‍ കോട്ടന്‍ ഈ പ്രദേശങ്ങളിലാണ് വിളയുന്നത്.
പത്തു മണി ആയപ്പോഴേയ്ക്കും പട്ടണത്തെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇന്നു രാത്രി ഞങ്ങള്‍ തങ്ങുന്നത് ഇവിടെയാണ്. ഇവിടെയുള്ള പ്രധാനപ്പെട്ട അഞ്ചു സന്ദര്‍ശന സ്ഥലങ്ങള്‍ മാത്രമേ ഞങ്ങളുടെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പട്ടണത്തിലേക്കു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള ഗൈഡ് ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ഒരു ടിപ്പിക്കല്‍ മസ്റി. ഇതുവരെ കണ്ടവരെപ്പോലെയല്ല, ഗള്‍ഫില്‍ കാണുന്ന മസറിയാണ് ഇതെന്ന് ആദ്യ വാചകത്തില്‍ തന്നെ മനസിലായി.
"റോമന്‍ തീയേറ്റര്‍ ആണ് നമ്മുടെ ആദ്യ സന്ദര്‍ശന സ്ഥലം" പരിചയപ്പെടലുകളും ഔപചാരികതകള്ക്കും ഒടുവില്‍ അദ്ദേഹം പറഞ്ഞു.
വാഹനം പട്ടണത്തിലേയ്ക്കു കടന്നു, അതു വരെ കണ്ട ഈജിപ്റ്റ് പോലെ അല്ലായിരുന്നു. ഒരു വികസിത രാജ്യത്ത് ചെന്ന പ്രതീതി. മനോഹരങ്ങളായ കൂറ്റന്‍ കെട്ടിടങ്ങളും വീതിയുള്ള റോഡുകളും വൃത്തിയുള്ള നടപ്പാതകളും ഉള്ള അലക്സാണ്ഡ്രിയ പട്ടണം ഒരു യൂറോപ്യന്‍ പട്ടണമാണെന്നേ തോന്നുകയുള്ളൂ.

റോഡിന്റെ ഒരു വശത്ത് മെഡിറ്ററേനിയന്‍ കടല്‍. ഏറ്റവും ആകര്‍ഷകമായി തോന്നിയത് പഴയ ഡിസൈനിലുള്ള തെരുവു വിളക്കുകളാണ്. കൊത്തുപണികളുള്ള കാസ്റ്റ് അയേണില്‍ തീര്‍ത്ത വിളക്കു കാലില്‍ തൂക്കിയിട്ടിരിക്കുന്ന ലൈറ്റ്.

നഗര മധ്യത്തില്‍ തിരക്കൊഴിഞ്ഞ ഒരു ചെറിയ കുന്നിന്റെ പുറത്തു വണ്ടി നിറുത്തി. ഗൈഡ് പെട്ടെന്നു ടിക്കറ്റുമായി എത്തി.
മറ്റെല്ലായിടത്തും ഉള്ളതുപോലെ സെക്യൂരിറ്റി പരിശോധന ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും സന്ദര്‍ശകരുടെ തിരക്ക് ഇവിടെയും കുറവല്ലായിരുന്നു.
റോമന്‍ തീയേറ്റര്‍ എന്നു പറഞ്ഞെങ്കിലും കാര്യമെന്താണെന്നു കൃത്യമായി മനസിലായത് അകത്തു കയറിയപ്പോള്‍ ആണ്. റോമാക്കാര്‍ ഭരിച്ച നാടുകളിലെല്ലാം ഇരട്ട തീയേറ്റര്‍ എന്ന അര്‍ഥം വരുന്ന ‘ആംഭിതീയേറ്ററുകള്’ പണിയാറുണ്ടായിരുന്നുവത്രേ.
1967ല്‍ ഒരു ബഹുനിലക്കെട്ടിടം പണിയുവാന്‍ അസ്ഥിവാരം കുഴിച്ചപ്പോഴാണ്, അവിടെയും റോമാക്കര്‍ തീയേറ്റര്‍ പണിതിരുന്നു എന്നു ഈജിപ്റ്റുകാര്‍ അറിയുന്നത്. തീയേറ്ററിന്റെ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയ മാര്‍ബിള്‍, ഈജിപ്റ്റില്‍ നിന്നും ഉള്ളവയായിരുന്നില്ല. റോമാക്കാര്‍ യൂറോപ്പില്‍ നിന്നും കൊണ്ടുവന്നതായിരുന്നു.

മധ്യത്തില്‍ കരിങ്കല്ലുകൊണ്ടു പണിതിരിക്കുന്ന ഒരു സ്റ്റേജ്. ചുറ്റും അര്‍ദ്ധ വൃത്താകൃതിയില്‍ മാര്‍ബിളില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍. ഏതാണ്ട് 800 പേര്‍ക്കു ഇരുന്ന് കാണുവാന്‍ പാകത്തില്‍ പതിമൂന്നു സ്റ്റെപ്പുകളായി മുകളിലോട്ട് പണിതിരിക്കുന്നു. റോമന്‍ വാഴ്ചയുടെ കാലത്തു ഇവിടെയാണ് നാടകങ്ങളും കലാ പ്രകടനങ്ങളും അരങ്ങേറിയുരുന്നത്.

ഗൈഡ് സ്റ്റേജിന്റെ മധ്യത്തുലേക്കു ഞങ്ങളെ വിളിച്ചിട്ട് ഉച്ചത്തില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന്റെ പ്രത്യേകതകൊണ്ട് ഞങ്ങളുടെ ശബ്ദം പ്രതിധ്വനിച്ച് വലിയ ശബ്ദമായി മുഴങ്ങി കേള്‍ക്കാമായിരുന്നു. എന്നാല്‍ വ്യക്തതയ്ക്കു ഒരു കുറവുമില്ലായിരുന്നു. ഉച്ചഭാഷിണിയും മറ്റുസംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്തെ മനുഷ്യര്‍ കണ്ടുപിടിച്ച ഇത്തരം പല സാങ്കേതിക വിദ്യകളും നമ്മെ അമ്പരപ്പിക്കും. രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ തീയേറ്ററിന്റെ വ്യാസം ഏതാണ്ട് 42 മീറ്റര്‍ ഉണ്ടായിരുന്നു.
തീയറ്ററിനോട് ചേര്‍ന്ന മതിലില്‍ മണ്ണിനടിയില്‍ മൂടപ്പെട്ടുപോയ തീയേറ്ററിന്റെ വിവിധ ഭാഗങ്ങള്‍ കുഴിച്ചെടുക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഞങ്ങള്‍ അല്പ സമയം കൂടി ചിലവഴിച്ച ശേഷം അവിടുത്തെ സന്ദര്‍ശനം മതിയാക്കി പുറത്തുകടന്നു.
കാറ്റാകോമ്പിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര.
സുരക്ഷിതത്വത്തിനോ, ശവ സംസ്കാരത്തിനോ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഭൂഗര്‍ഭ തുരങ്കങ്ങളാണ് കാറ്റാ കോമ്പുകള്‍. റോമന്‍ അധിനിവേശ രാജ്യങ്ങളിലും, ഉക്രൈന്, അയര്‍ലന്‍ഡ്, പെറു തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അലക്സാന്‍ഡ്രിയായില്‍ ഉള്ളതുപോലെയുള്ള ഭൂഗര്‍ഭ അറകള്‍ ഉണ്ട്.
1990 ല്‍ അലക്സാന്‍ഡ്രിയായിലെ കര്മൌസ് ജില്ലയില്‍കൂടി പോയ ഒരു കഴുതവണ്ടി മണ്ണിനടിയിലേയ്ക്കു താണു പോയി.പരിഭ്രാന്തരായ ദേശവാസികളൊരുമിച്ചുകൂടി മണ്ണ് കുഴിച്ചു ചെന്നപ്പോള്‍ കണ്ടെത്തിയ കല്ലില്‍ വെട്ടിയുണ്ടാക്കിയ തുരങ്ക സമാനമായ ശ്മശാനമാണ് അലക്സാണ്ഡ്രിയായിലെ കാറ്റാ കോമ്പ്. ഒന്നാം നൂറ്റാണ്ട് മുതല്‍, നാലാം നൂറ്റാണ്ടു വരെ ഇത് ഉപയോഗ സജ്ജ്മായിരുന്നുവെന്നു ചരിത്രകാരന്മാര് പറയുന്നു.
ഞങ്ങള്‍ ഒരു കൂറ്റന്‍ കമാനത്തിനു മുന്നില്‍ ഇറങ്ങി.

അകത്തു ക്യാമറ അനുവദനീയമല്ല എന്നു പറഞ്ഞു കാവല്‍ക്കാരായ ടൂറിസ്റ്റു പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി. കവാടത്തിന്റെ ഒരു ഫോട്ടോ എടുത്തിട്ടു ക്യാമറ വണ്ടിയില്‍ വച്ചിട്ടു മടങ്ങി വന്നു. അകത്തെ വിശാലമായ ഗ്രൌണ്ടില് ചില ശവ കുടീരങ്ങള്‍ ഉണ്ടായിരുന്നു. ഒട്ടും സമയം കളയാതെ ഞങ്ങള്‍ ഭൂഗര്‍ഭ - തുരങ്ക - ശ്മശാനത്തിന്റെ അകത്തേയ്ക്കു നടന്നു. പ്രധാന വാതില്‍ കടന്നു അകത്തു കടന്നു. ഉള്ളില്‍ വെളിച്ചം തീരെ കുറവായിരുന്നു. ഇടുങ്ങിയ ഇടനാഴി പിന്നിട്ടു മുന്‍പോട്ടു പോയി. വിശാലമായ ഒരു ഹാളില്‍ എത്തി. ഹാളിന്റെ മധ്യത്തില്‍ ആഴമുള്ള ഒരു കിണര്‍. കിണറിന്റെ മുകള്‍ വശത്ത് ഹാളിന് മേല്‍ക്കൂര ഇല്ലായിരുന്നു. കിണറിന്റെ ചുറ്റും തടികൊണ്ടുള്ള പടികള്‍. എന്തായാലും ഒന്നു രണ്ടു ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

ശവ സംസ്കാര സമയത്ത്, ഈ ഹാളിന്റെ മുകളില്‍നിന്നും കയറുകെട്ടി ശവ ശരീരം കിണറ്റിലേക്കു ഇറക്കും.
“മൂന്നു നിലകളില്‍ ആയി നിരവധി ഭൂഗര്‍ഭ അറകളുണ്ട്.“ ഗൈഡ് വിശദീകരിച്ചു.
“നമുക്ക് താഴേയ്ക്കു പോകാം. ആകെ 99 നടകള്‍ ഉണ്ട്, ഈ കിണറിനു ചുറ്റും.“

ഞങ്ങള്‍ നട ഇറങ്ങാന്‍ തുടങ്ങി. ഒരു നില അടിയില്‍ ചെന്നപ്പോള്‍ കിണറ്റിനകത്തേയ്ക്കു ഒരു വാതില്‍.
“മരിച്ച ആളിന്റെ നിലയും വിലയും അനുസരിച്ചാണ് ഏതു നിലയിലാണ് അടക്കം ചെയ്യുന്നത് എന്നു നിശ്ചയിക്കുന്നത്.“ ഗൈഡിന്റെ വിശദീകരണം തുടര്‍ന്നു.
“ദരിദ്രനെങ്കില്‍ ഈ നിലയിലുള്ള ഈ കിളിവാതിലിലൂടെ ശവം അകത്തേയ്ക്ക് എടുക്കും.“
“പിന്നെ നമ്മുടെ പിന്നിലെ ഹാളിലൂടെ അതിനപ്പുറത്തുള്ള നീണ്ട ഇട നാഴിയില്‍ എത്തിക്കും”
ഞങ്ങള്‍ അങ്ങോട്ടു നടന്നു. ഇപ്പോള്‍ ഞങ്ങള്‍ മണ്ണിനടിയില്‍ ഏതാണ്ട് 12 അടി താഴ്ചയിലാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ചെന്നെത്തിയ സ്ഥലത്ത് പാറയില്‍ വെട്ടിയുണ്ടാക്കിയ അസംഖ്യം കല്ലറകള്‍.

ആ നിലയില്‍ നിന്നും തിരികെ വന്ന ഞങ്ങള്‍ രണ്ടും മൂന്നും നിലകളില്‍ താഴെയിറങ്ങി. കൂടുതല്‍ താഴേയ്ക്കിറങ്ങിയപ്പോള്‍ അല്പം ഭയവും മടുപ്പും തോന്നാതിരുന്നില്ല. ഓരോ കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ വിചിത്രങ്ങളായ ആചാരങ്ങളോര്ത്ത് അല്‍ഭുതപ്പെട്ടു പോയി.
വളരെ മുറുകെപ്പിടിക്കുന്ന നമ്മുടെ പല വിശ്വാസങ്ങളും ആചാരങ്ങളും കുറെക്കഴിയുമ്പോള്‍ നമ്മുടെ കൊച്ചു മക്കള്‍ക്കു ചിരിക്കു വക നല്കുമെന്നതു തീര്‍ച്ച!
ഞങ്ങള്‍ വെളിയില്‍ കടന്നു. അപ്പോഴേയ്ക്കും നന്നായി വിശന്നു തുടങ്ങി.
"ഇനി ആഹാരം കഴിഞ്ഞിട്ടു ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ അലക്സാണ്ഡ്രിയാ ലൈബ്രറിയിലേക്കു പോകാം.."
ഞങ്ങള്‍ അതു ഗൈഡിനോട് അങ്ങോട്ടു പറയാന്‍ തുടങ്ങുകയായിരുന്നു.
(ഊണിനു ശേഷം, ലോകോത്തര പുസ്തകശാലയിലെ വിശേഷങ്ങള്‍...)

മദാമ്മയ്ക്ക് ഫോട്ടോ വേണമെന്നു ഒരേ നിര്‍ബന്ധം. എന്നാല്‍ പിന്നെ ഒകെ എന്നു ഞാനും!
ReplyDelete(ഏഴാമത്തെ ചിത്രം)
This post is my morning break fast.
ReplyDeleteReally Yummy 'n' Tasty.........
With love......nat's
My Mother's native place also in Mulakkulam......After HPC's impact, that nice village became a small township.
ReplyDeleteNow I don;t feel any beauty in that place.....
"ആദ്യമായി ആ പാടത്തിന്റെ നടുവിലൂടെ ബസ്സില്‍ പോയതും, മലമുകളില്‍ ജീവിച്ച എനിക്ക് അല്‍ഭുത കാഴ്ച ഒരുക്കിയ വിശാലമായ പാടത്തിന്റെ നടുക്ക് ബസ്സില്‍ നിന്നും ഇറങ്ങിയതും, പിന്നെ നടന്നു തളര്‍ന്നതും എല്ലാം മിസ്രയീമിലെ ഗോതമ്പു പാടത്തിന്റെ മധ്യത്തിലൂടെ പോകുമ്പോള്‍ സുഖമുള്ള ഓര്‍മ്മയായി ഓടിയെത്തി.
ReplyDeleteഇന്ന് ആ പാടങ്ങള്‍ അങ്ങിനെ തന്നെ അവിടുണ്ടാവുമോ ? ഉണ്ടാവാന്‍ വഴിയില്ല."
അച്ചായാ, എപ്പോഴത്തേം പോലെ, കലക്കി....
catacombs എന്ന് ഒരു സിനിമ കണ്ടത് ഓര്‍ക്കുന്നു.....
:)
ReplyDeleteമോഹിപ്പിക്കുന്ന വിവരണം ..തുടരുക ....
I felt like as if I visited Egypt. If we have bloggers like Saji, we can save so much money. Keep writing, keep travelling. Great work
ReplyDeleteഅങ്ങു ദൂരെ കേരളത്തിലെ പെരുവയ്ക്കടുത്ത മുളക്കുളം നെല്പാടങ്ങളാണ് ഓര്‍മ്മ വന്നത്. അതിനടുത്ത് എവിടെയോ ആയിരുന്നു അമ്മ വീട്. കൃത്യമായി അറിയില്ല. കുടിയേറ്റക്കാരനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല കയറിയവര്‍ ആരും വേരുകള്‍ തേടി തിരികെപ്പോരുവാന്‍ മെനക്കെട്ടില്ല, കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.
ReplyDeleteസത്യസന്നമായി പറയുകയാണങ്കില്‍ വളരെ ഉയര്‍ന്ന തരത്തിലുള്ള വിവരണമാണ് ഇത് നല്‍കുന്നത് ചരിത്രം പോയ വഴിയെ നടന്നു പോകുമ്പോള്‍ ആ കാലങ്ങളിലേക്കാണ് നമ്മളും പോകുന്നത് . നാടിനെ കുറിച്ച് പറയുന്ന ഭാഗം മനോഹരം
അച്ചായാ...
ReplyDeleteയാത്രയിൽ കൂടെയുണ്ട്,
ഈ മനോഹരമായ വിവരണവും കേട്ട്.
ആ കിണര്‍ എനിക്കിഷ്ട്ടായി.. :)
ReplyDeleteAngane Peruva yum Blogilethi.Ini Elanji eppolaanaavo.
ReplyDeleteസെപ്റ്റുവജെന്റ് ബൈബിള്‍,കാറ്റാകോംപ് തുടങ്ങിയ അറിവുകളിലേക്ക് നയിക്കുന്ന അച്ചായന് ഒരു പെരുത്ത നന്ദി..
ReplyDeleteഓരോ ആചാരങ്ങളും മറ്റും അല്ലെ ....ഫോട്ടോയും വിവരങ്ങളും ഒക്കെ ഒരു പാട് ഇഷ്ടമായി
ReplyDeleteപുസ്തകശാലയിലെ വിശേങ്ങള്‍ക്കായി കാത്തിരിക്കുന്നു
നല്ല ചിത്രങ്ങള്‍ .പെരുവഓര്മ്മകളും നന്നായി. . നമ്മുടെ നാട്ടിലെ ജാതീയതയെ വെല്ലുന്ന വംശീയതയുടെ മമ്മിയും പേറി നടക്കുന്ന ഈഗോയുടെ പിരമിഡുകളാണവര്. പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍! അതെനിക്കിഷ്ട്ടപ്പെട്ടു
ReplyDeleteബ്രിട്ടീഷുകാര്‍ ഇവിടെ ഒക്കെ ഉണ്ട് കേട്ടോ ...
ReplyDeleteഎനിക്ക് ഈ പോസ്റ്റ് വായിച്ചു കുറെ ചോദ്യം ആണ് അച്ചായാ വരുന്നതും?പലതും മണ്ടത്തരം ആയാലോ എന്ന് വിചാരിച്ചു മൌനം പാലിക്കുന്നു .
''വളരെ മുറുകെപ്പിടിക്കുന്ന നമ്മുടെ പല വിശ്വാസങ്ങളും ആചാരങ്ങളും കുറെക്കഴിയുമ്പോള്‍ നമ്മുടെ കൊച്ചു മക്കള്‍ക്കു ചിരിക്കു വക നല്കുമെന്നതു തീര്‍ച്ച! ഇത് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട തും ഇതും ....പിന്നെ ആ ഇംഗ്ലീഷ് കാരി ഫോട്ടോ എടുക്കുമ്പോള്‍ അച്ചായന് എന്തുവാ ഐറിന് മോളോട് പറയുന്നതും?പിന്നെ ഐറിന്നെയും കൊണ്ട് ലണ്ടന്‍ കാണാന്‍ വരുമ്പോള്‍ പേടികണ്ട .ഇവിടെ നമുടെ ഫുഡ് ഒക്കെ കിട്ടുന്ന സ്ഥലം ഒരുപാടു ഉണ്ട് കേട്ടോ .
''കാറ്റാ കോമ്പുകള്‍'' അതൊക്കെ കാണുമ്പോള്‍ തന്നെ പേടി ആവുന്നു ..ഇതെല്ലാം കണ്ടപോലെ തന്നെ ഉണ്ട് ഈ യാത്രയിലൂടെ കണ്ണുകള്‍ ഓടുമ്പോള്‍ ,നന്നായിരിക്കുന്നു !!!!!!!!
This comment has been removed by the author.
ReplyDeleteഅച്ചായോ,
ReplyDeleteപോസ്റ്റ് നന്നായി. ചിത്രങ്ങള്‍ക്ക് മുന്‍ പോസ്ടുകളിലെതിനെക്കാള് തെളിമ തോന്നി. പിന്നെ ഒരു സംശയം. "അലക്സാണ്ടര്‍ " എന്ന് എഴുതുന്നത് ഇതുപോലെയാണോ അതോ അച്ചായന് എഴുതിയ പോലെയാണോ? ഒപ്പം "അലക്സാന്ഡ്രിയാ" എന്നത് ഇത് തന്നെ കറക്റ്റ് എന്ന് തോന്നുന്നു. ഒന്ന് നോക്കണേ , എവിടെയെങ്കിലും .. അതും രണ്ട്ട് രിതിയില്‍ എഴുതി കണ്ടു പോസ്റ്റില്‍ .. അപ്പോള്‍ ഞാന്‍ ജീവനും കൊണ്ടോടി. ഹ..ഹ.
അച്ചായോ - ഈ പോസ്റ്റെന്നെ കൂട്ടിക്കൊണ്ടുപോയത് അലക്സാട്രിയയിലേക്കും റോമിലേക്കും കൂടെയാണ്. റോമിലെ കോളോസിയത്തിനടുത്തുള്ള ഫോറത്തില്‍ കണ്ട നാശകോശമായ കെട്ടിടങ്ങളുമായി ഇതിന് നല്ല സാമ്യം. ഈ റോമാക്കാരിത് എന്താ ലോകം മുഴുവന്‍ നടന്ന് ഇമ്മാതിരി ഐറ്റംസ് ഉണ്ടാക്കുകയായിരുന്നോ ?
ReplyDeleteവന്നുവന്ന് റോമിലിപ്പോള്‍ കക്കൂസിന് കുഴിയെടുക്കാന്‍ പോലും പറ്റുന്നില്ലത്രേ! കുഴിച്ചാല്‍ അപ്പോള്‍ അവിടെ എന്തെങ്കിലും പുരാവസ്തു പൊങ്ങിവരും.
ഒരു സംശയം ചോദിക്കാനുണ്ട്. അത് സഞ്ചാരിയായ അച്ചായനോടല്ല. ആര്‍ക്കിടെക്റ്റ് ആയ സജി മാര്‍ക്കോസിനോടാണ്.
ചോദ്യം:- നമ്മള് ഇക്കാലത്ത് ഇതുപോലെ ഒരു ആംഫി തീയറ്റര്‍ ഉണ്ടാക്കിയാല്‍, അതില്‍ ഇവിടെയുള്ളതുപോലുള്ള ശബ്ദസംവിധാനം കൊണ്ടുവരുത്താന്‍ പറ്റില്ലേ ? ചോദ്യം ഏതെങ്കിലും അക്കൊസ്റ്റിക് എഞ്ചിനീയറോട് ചോദിക്ക് എന്ന് പറഞ്ഞ് കൈ കഴുകാനാണ് ഭാവമെങ്കില്‍ ഈ യാത്രാവിവരണം ഞാനിവിടെ ബഹിഷ്ക്കരിക്കും. അല്ലാതെ എനിക്ക് ഒരു തരത്തിലുള്ള അസൂയയും ഉള്ളതുകൊണ്ടല്ല :)
നട്ട്സ്,
ReplyDeleteഇനി പോകുമ്പോള്‍ ആ വഴിക്കു ഒന്നുകൂടി പോകണമെന്നുണ്ടായിരുന്നു. അതെന്തായാലും ഇനി വേണ്ട അല്ലേ?
മത്താപ്പ്, ഷാന്‍, ജിന്‍സി, പാവപ്പെട്ടവന്, അലി, കൂതറ ഹാഷിം
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ജില്‍സ് ബ്ലോഗ് ,
ഇലഞ്ഞിയും തലയോലപ്പറമ്പുമെല്ലാം വരുന്നുണ്ട്!
ജുനൈത്
നന്ദി
ക്രിഷ്ണകുമാര്‍,
ReplyDeleteനന്ദി.
സിയ,
@ എനിക്ക് ഈ പോസ്റ്റ് വായിച്ചു കുറെ ചോദ്യം ആണ് അച്ചായാ വരുന്നതും?പലതും മണ്ടത്തരം ആയാലോ എന്ന് വിചാരിച്ചു മൌനം പാലിക്കുന്നു .
ചോദിക്കൂ.. നോക്കാമല്ലോ? എന്തായാലും മണ്ടത്തരമാവില്ല,
ശ്രദ്ധേയന്‍,
സ്ഥലം മാറിപ്പോയി, കേട്ടോ!
മനോരാജ്,
സത്യം പറയാല്ലോ, ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചത്. എന്തായാലും രണ്ടും ഇരിക്കട്ടെ, ആല്ലേ?
നിരക്ഷരന്,
നമ്മുടെ ശാസ്ത്രമൊക്കെ വളരെ മുന്‍പോട്ടു പോയി സര്.
ഇതും ഉണ്ടാക്കാന്‍ പറ്റും ഇതിന്റെ അപ്പുറത്തുള്ളതും ഉണ്ടാക്കാന്‍ പറ്റും. അക്കാലത്ത് ശാസ്ത്രീയമായി കണക്കുകൂട്ടാനും അളക്കാനുമുള്ള ഒരു ഗാഡ്ഗെറ്റ്സും ഇല്ലാതിരുന്നപ്പോള്‍ ഇതൊക്കെ കൃത്യമായി ചെയ്തതാണ്, ഇതിന്റെ മാഹാത്മ്യം!
as usual very interesting and informative...........thanks.....
ReplyDeleteസജി അച്ചായാ, ഇത് പതിവിലും ഗംഭീരമായി. @നിരക്ഷരൻ. അങ്ങനെയുള്ള തിയേറ്ററുകൾ ഇന്നുണ്ടല്ലോ. സ്റ്റേജിനു പിന്നിൽ കോൺകേവ് ആയി ഒരു ഭിത്തിഉണ്ടാക്കിയാൽ ചതുരഹാളിലും ഭംഗിയായി ശബ്ദം കേൾക്കുവാൻ സാധിക്കും.
ReplyDeleteA+
ReplyDeleteThis comment has been removed by the author.
ReplyDeleteഓരോ പോസ്റ്റും ശരിക്കും അത്ഭുതപ്പെടുത്തുന്നു.. കുട്ടികൾക്കൊരു ചേഞ്ചിനു വേണ്ടി നൈൽ നദിയിൽകൂടി ഒരു ഉല്ലാസ ബോട്ട് യാത്രയെങ്കിലും നടത്താതെ സ്ഥലം വിട്ടത് ശരിയായില്ല കേട്ടോ :)
ReplyDeleteപിന്നെ, കമന്റ് വായിച്ച് വന്നപ്പോ ശ്രദ്ധേയന്‍ | shradheyan ന്റെ കമന്റ് കണ്ടപ്പോ അന്തം വിട്ടു പോയി - ഇനി അച്ചായൻ ഈജിപ്റ്റിൽ ജമാതെ ഇസ്ലാമിടെ ബ്രാഞ്ച് തുടങ്ങാനെങ്ങാനുമാണോ പോയതെന്നൊർത്തു. :)
കൂടെയുണ്ട് ...
ReplyDeleteഅച്ചായാ...
ReplyDeleteഇടക്ക് കുറച്ച് വിട്ടുപോയി. അത് ഉടനെ വായിക്കുന്നുണ്ട്.ഇല്ലെങ്കിൽ നഷ്ടം എനിക്കാണല്ലൊ.
പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് വളരെ നന്ദി...
ഇടക്കൊരു സംശയം തോന്നി...ഒരു പക്ഷെ, എന്റെ കാലഗണന ശരിയല്ലാത്തതു കൊണ്ടാകാം.. ക്ഷമിക്കുക.
“ടോളമിയുടെ കല്പനപ്രകാരം 70 യഹൂദ പണ്ഡിതന്മാര് ചേര്‍ന്ന് 72 ദിവസം കൊണ്ട് ഹീബ്രു ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു.ബി സി.132 ല്‍ ആയിരുന്നു ഈ വിവര്‍ത്തനം.“
എന്നു പറയുമ്പോൾ ക്രിസ്തുവിനു മുൻപായിരുന്നു ഈ ബൈബിൾ വിവർത്തനമെന്നു വരുന്നില്ലെ...? വാസ്തവത്തിൽ ക്രിസ്തുവിനു മുൻപായിരുന്നൊ ബൈബിൾ എഴുതപ്പെട്ടത്.
വി കെ
ReplyDeleteഅച്ചായന് പറഞ്ഞത് ഇങ്ങനെ :
ബൈബിളിലെ പഴയ നിയമത്തിന്റെ വിവര്‍ത്തനമായ സെപ്റ്റുവജെന്റ് ബൈബിള്‍
വീ.കെ,
ReplyDeleteതാങ്കളുടെ ചോദ്യത്തിന്റെ ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ , അനില്‍@ബ്ലൊഗ് പറഞ്ഞത് തന്നെ.
പോസ്റ്റിലെ വാക്കുകള്‍ ഒന്നു കൂടി ക്വോട്ടു ചെയ്യന്നു,
”ഇന്നും യഹൂദന്മാരും ക്രിസ്ത്യാനികളും പഴയ നിയമത്തിന്റെ ആധികാരിക - അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് സെപ്റ്റുവജെന്റ് ബൈബിള്‍ ആണ്.“
സംഭവം ക്ലീയര്‍ ആയി എന്നു കരുതുന്നു.
അതു ബൈബിള്‍ എന്നു പറയുന്നതിനേക്കാളും തോറ( പഴയ നിയമം) എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അതിനോടു പിന്നീട് പുതിയ നിയമ യേശുവിന്റെ മരണ ശേഷം എഴുതിച്ചേര്‍ത്ത്, ഇന്നത്തെ ബൈബിള്‍ ലഭിച്ചു.
ജയലക്ഷ്മി,
ReplyDeleteഒരു വാചകമേയുള്ളുവെങ്കിലും മുടങ്ങാതെയുള്ള കമെന്റുകള്തരുന്ന ഊര്‍ജ്ജമാണു വീണ്ടും എഴുതിക്കുന്നത്.
വളരെ നന്ദി.
അപ്പൂസ്,
അതെ, യൂ ആര് റൈറ്റ്!
സാജന്,
A+ ആയതു നന്നായി. വെറും A ആയിരുന്നെങ്കില്‍ ഞാന്‍ തെറ്റിദ്ധരിച്ചേനെ!
സിജോ,
സ്ഥലം വിട്ടില്ല്. എല്ലാം വരുന്നു. പിന്നെ മടുത്തു എന്നു പറഞ്ഞേക്കരുത്, ഒകെ?
തെച്ചിക്കോടന്,
ഇടയ്ക്കു ഇതുപോലെ ഒരു ഒച്ചയും മറ്റും കേള്‍പ്പിക്കണം. കൂടെയുണ്ടെന്നു ഉറപ്പു വരുത്താനാ..
ഹാവൂ, ഒറ്റയിരുപ്പിന് അലക്സാണ്ഡ്രിയ വരെ എത്തി. എന്നും കൌതുകമായിരുന്നു ഗ്രീക്ക് കഥകള്‍ കേള്‍ക്കാന്‍. ഏറ്റവും കൊതിച്ചിരുന്നത് ക്ലിയോപാട്രയുടെ ഈജിപ്തിനെ അറിയാനും. ഇപ്പോ വളരെ സന്തോഷം തോന്നുന്നു. അലക്സാണ്ഡ്രിയ ലൈബ്രറി കാണാന്‍ അടുത്തയാഴ്ചവരെ കാക്കണം അല്ലേ,കാക്കുക തന്നെ
ReplyDeleteഇതിലേറ്റവും ഇഷ്ടപ്പെട്ടത് റോമക്കാര്‍ പണിതുയര്‍ത്തിയ തീയേറ്റര്‍ തന്നെ. പുരാതനകാലത്തെ ഇങ്ങനെയുള്ള പലതും ശരിക്കും അത്ഭുതപ്പെടുത്തുന്നു.
ReplyDeleteപിന്നെ കാറ്റാകോമ്പ്, അവിടെങ്ങിനെയാണ് സംസ്കാരമൊക്കെ നടത്തുന്നതെന്ന് കൃത്യമായി മനസിലായില്ല. വിക്കിനോക്കിയപ്പോള് പേടീപ്പെടുത്തുന്ന ഒരു പടം കൂടി. ഇത് മമ്മികള്‍ കണ്ടതിനപ്പുറമാണ് :) ആ ഇടനാഴിയിലൂടെ നടന്നുപോകുമ്പോള്‍ ശരിക്കുമൊരു വല്ലായ്ക തോന്നിയില്ലേ?
- സന്ധ്യ
നിലീനം,
ReplyDeleteയേസ്, അടുത്ത ആഴ്ച, അലക്സാണ്ഡ്രിയാ ലൈബ്രറിയും, ഖൈറ്റ് ബെയ് കോട്ടയും കാണാം..ഒകെ?
സന്ധ്യാ,
ശവസംസ്കാരം ഒത്തിരി വിശദീകരിച്ചില്ലെന്നേയുള്ളൂ. ആ കിണറ്റിലൂടെ ശവം താഴേക്കു ഇറക്കുന്നു. ദരിദ്രനാണെങ്കില്‍ കിണറിന്റെ ആദ്യത്തെ നിലയിലുള്ള കിളിവാതിലിലൂടെ കൊളുത്തുകള്‍ ഉപയോഗിച്ചു വലിച്ചെടുക്കും. അല്പം കൂടി സമ്പന്നനും, പ്രമുഖനും ആണു മരിച്ചതെങ്കില്‍ താഴോട്ടുള്ള രണ്ടാം നിലയില്‍ കിണറ്റിലേക്കു തുറന്നിരിക്കുന്ന വാതിലിലൂടെ ആ നിലയിലേയ്ക്കു എടുക്കും.
(ആ കിണറിന്റെ ചിത്രത്തില്‍ നോക്കിയാല്‍ രണ്ടാമത്തെ നിലയില്‍ നിന്നും ആളുകള്‍ അകത്തേയ്ക്കു നോക്കുന്നതു കാണാം)
ഏറ്റവും പ്രമുഖരെ മൂന്നാം നിലയിലും സംസ്കരിക്കും.
കിണറ്റില്‍ നിന്നും നേരെ ഒരു വലിയ ഹാളിലേക്കാണ് ശവം കൊണ്ടു പോകുന്നത്. അവിടെ നടക്കുന്ന ചടങ്ങുകള്‍ പുരാതന ഈജിപ്ഷ്യന്‍ രീതിയില്‍ അല്ല.
ഈജിപ്റ്റ് -റോമന്‍ സങ്കര ദൈവങ്ങളുടെ ചിത്രങ്ങള്‍ ഭിത്തിയില്‍ വരച്ചു വച്ചിട്ടുണ്ട്.
ചടങ്ങുകള്‍ക്കു ശേഷം,പാറയില്‍ വെട്ടിയുണ്ടാക്കിയ പല അറകള്‍ ചിത്രത്തില്‍ കാണുന്നില്ലേ, അതില്‍ വച്ചിട്ട് അടയ്ക്കും!
ആ ഫ്ലാഷ് ബാക്ക നന്നായി. പിന്നെ "വളരെ മുറുകെപ്പിടിക്കുന്ന നമ്മുടെ പല വിശ്വാസങ്ങളും ആചാരങ്ങളും കുറെക്കഴിയുമ്പോള്‍ നമ്മുടെ കൊച്ചു മക്കള്‍ക്കു ചിരിക്കു വക നല്കുമെന്നതു തീര്‍ച്ച!" തകര്‍പ്പന്‍ !!!
ReplyDeleteതാങ്ക്സ് !
അച്ചായന് സായിപ്പാണെന്നു തെറ്റിദ്ധരിച്ചാവാം മദാമ്മ പോട്ടം പിടിക്കാന്‍ തുനിഞ്ഞത്..
ReplyDeleteപാവം മദാമ്മ!!
പിന്നേ..
പോട്ടം പിടിക്കന്‍ സമ്മതിച്ചില്ലേല്..
നമ്മള് മ(കൊ)ലയാളീസിന്റെ തനി സ്വഭാവം അങ്ങു കാട്ടിക്കൊടുത്തേക്കണം.
മൊബൈലില്‍ എടുക്കണമച്ചായാ..
നമ്മടെ അടുത്താ കളി..
ഹിഹിഹി..
അഭിവാദ്യങ്ങളും, ആശംസകളുമോടെ..
ഹരീഷ്,
ReplyDeleteഞാന്‍ ഈ കാര്യം ആദ്യത്തെ കമെന്റില്‍ എഴണമെന്നു വിചാരിച്ചിരുന്നതാണ്, വിട്ടുപോയി.
ഇങ്ങിനെ ഫോട്ടോ എടുക്കുന്നത് ഒരിക്കലും ആശാസ്യമല്ല. ഒന്നാമത്തെ കാരണം, ഇത്തരം സ്ഥലങ്ങളിലെല്ലാം cctv സ്ഥാപിച്ചിട്ടുണ്ടായിരിക്കും. നിശ്ചയമായും പിടിക്കപ്പെടും.
ശരിക്കും പറഞ്ഞാല്‍ ഗൈഡ് ആണ് അന്നു അങ്ങിനെ ചെയ്തു തന്നത്.
കേപ്ടടന്ജി,
ചരിത്രത്തൊടൊപ്പം അല്പം സത്യവും.. അത്ല്ലേ ഒരു കോമ്പിനേഷന്‍!
പുതിയ അറിവുകൾക്ക് നന്ദി സജീ..
ReplyDeleteഎനിയ്ക്കാ ഇംഗ്ലീഷുകാരെ കുറിച്ച് പറഞ്ഞത് അങ്ങ് ബോധിച്ചു. :)
സ്ഥലം മാറിയത് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ശരിക്കും ചമ്മി..!! :)
ReplyDeleteബ്ലോഗ് വായിച്ചു വിശദമായ കമന്റ് എഴുതി വെച്ചിരുന്നു. ക്ലിപ്പ് ബോര്‍ഡ് ഒപ്പിച്ച ചതിയാണെന്നു തോന്നുന്നു. :) ഏതോ സംവാദത്തിലേക്ക് മുമ്പ് കമന്റിയതാണ് ഇവിടെ പേസ്റ്റ് ആയത്. അബദ്ധം പറ്റിയതില്‍ ഖേദിക്കുന്നു.
എല്ലാ ഭാഗങ്ങളും വായിച്ചു. സഞ്ചാരം കാണുന്നത് പോലെ ശരിക്കും ഒപ്പം പോന്നു. അഭിനന്ദനങ്ങള്‍..!
ഹ ഹ ശ്രദ്ധേയന്‍ അതു അന്നേ മനസിലായിരുന്നു.
ReplyDeleteആ കമെന്റ് ഡിലീറ്റണ്ടായിരുന്നു. അതവിടെയുണ്ടായിരുന്നെങ്കില് ഇപ്പോള്‍ ഈ കമെന്റുകള്‍ക്ക് അര്‍ത്ഥമുണ്ടായേനെ അല്ലേ!
കീബോറ്ഡിന്റെ ഓരോ ചതികളേ..
അന്നേ അതു ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിചാരിച്ചിരുന്നതാ.. പിന്നെ വിട്ടുപോയി.
എന്തായാലും.. നോ പ്രോബ്ലം.
ശ്രദ്ധേയന്‍ എന്തായാലും ശ്രദ്ധിക്കുനവനാണെന്നു മനസിലായി.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
സജിച്ചായ...
ReplyDeleteചരിത്രങ്ങൾ കണ്മുന്നിൽ തെളിയുന്നത് കാണുമ്പോൾ, ഈ കാലഘട്ടത്തിലെ ചരിത്രങ്ങൾ ഒരുകാലത്ത് നമ്മുടെ പുത്തൻ തലമുറയ്ക്ക് എത്രത്തോളം അത്യത്ഭുതമായിരിക്കും സമ്മാനിക്കുന്നത്..!!
ചില സമയങ്ങൾ ഞാനെന്റെ നിസ്സാരത തിരിച്ചറിയാറുണ്ട് ഉദാ ഒരു സൈക്കിളിന്റെ രൂപവും ഭാവവും എനിക്കറിയാം. എന്നാൽ ഒരു സൈക്കിൾ നിർമ്മിക്കാൻ എന്നോട് പറഞ്ഞാൽ അതിനുള്ള സാധന സാമഗ്രികൾ തന്നാൽത്തന്നെയും എനിക്ക് സൈക്കിൾ നിർമ്മിക്കാൻ കഴിയില്ല. ഇത് പറയാൻ കാരണം ആ സ്റ്റേജിന്റെ സാങ്കേതികതയാണ്.
അപ്പോൾ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ പണ്ടുകാലത്തെ ആളുകൾ കണ്ടുപിടിക്കുന്ന ഇന്നും അത്ഭുതമായി നില കൊള്ളുന്ന കാര്യങ്ങൾ അറിയുമ്പോൾ നമ്മുടെ നിസ്സാരതെ എത്രയാണ്.
ഒരു കുഴലൂത്തുകാരന്റെ വൈഭത്തോടെ വായനക്കാരെ ആകർഷിച്ചുകൊണ്ടുപോകുകയാണ് സജിച്ചായൻ..!