
സജി മാര്‍ക്കോസ് ( ബഹറിന്‍ )
ലോകത്തിലെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച മ്യൂസിയങ്ങളില്‍ ഒന്നാണ് കെയിറോ മ്യൂസിയം. ഏതാണ്ട് രണ്ടു ലക്ഷത്തി അന്പതിനായിരത്തില്പരം പുരാതന വസ്തുക്കളും, അമൂല്യമായ രത്നങ്ങളും, മനോഹരമായ അലബാസ്കര് ശിലയില്‍ ഉണ്ടാക്കിയ ശില്പങ്ങളും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മമ്മികളും ശേഖരിച്ചു വച്ചിരിക്കുന്ന അതി ബൃഹത്തായ ഒരു കെട്ടിട സമുച്ചയത്തിന്റെ മുന്‍പിലാണ് ഞങ്ങള്‍ വന്നിറങ്ങിയത്. റോഡിനിരുവശവും ടൂറിസ്റ്റു ബസ്സുകള്‍ നിര നിരയായി നിര്‍ത്തിയിരിന്നു. കറുത്ത യൂണിഫോം ധരിച്ച ടൂറിസ്റ്റ് പോലീസുകാര്‍ കവാടത്തില്‍ കാവല്‍ നില്ക്കുന്നു. ഞങ്ങള്‍ ചെന്നിറങ്ങി നൊടിയിടനേരം കൊണ്ട്, അഹ്മദ് പ്രവേശന ടിക്കറ്റുമായി എത്തി. 50 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് ഫീസ്. പ്രധാന കവാടം കടന്നാല്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന കുളം. അതില്‍ നിറയെ ആമ്പല്‍ ചെടികള്‍. പിന്നില്‍ പിങ്കു നിറത്തിലുള്ള വലിയ മതിലും അതിലൊരു കൂറ്റന്‍ പ്രവേശന കവാടവും.

കെട്ടിടത്തിനു ചുറ്റും ധാരാളം സഞ്ചാരികള്‍ വിശ്രമിക്കുണ്ടായിരുന്നു. വിദേശികളല്ലാതെ ഒരൊറ്റ ഈജിപ്റ്റുകാരനും അവിടെ എങ്ങും ഉണ്ടായിരുന്നില്ല. മ്യൂസിയത്തിനകത്ത് ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല എന്നു കാവല്ക്കാര് അറിയിച്ചു. ഇത്രയും ബൃഹത്തായ ഒരു പുരാവസ്തു ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്തതില്‍ വിഷമം തോന്നി. എങ്കിലും മറ്റു പോംവഴികളില്ലായിരുന്നു. 1984 വരെ സന്ദര്‍ശകര്‍ക്കു ഫോട്ടോ എടുക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നുവത്രേ. എന്നാല്‍ ഇപ്പോള്‍ ഈജിപ്റ്റില്‍ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയത്തിലും ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല. ബിസി 3100 ലെ ആദ്യ ഫറവോ രാജവംശം മുതല്‍, ബിസി 335 വരെ 31 രാജവംശങ്ങളിലായി, ഏതാണ്ട് 171 ഫറവോമാര്‍ ഈജിപ്റ്റ് ഭരിച്ചിട്ടുണ്ട്. ഈ നീണ്ട കാലയളവിലെ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്ന ഒരു അപൂര്‍വ്വ പുരാവസ്തു ശേഖരമാണ് കെയിറോ മ്യൂസിയം
ഞങ്ങള്‍ അകത്തു പ്രവേശിച്ചു. വലിയ ഒരു എന്‍ട്രന്‍സ് ഫോയര്‍ . ഇടതു വശത്തേയ്ക്കുള്ള വാതിലിലൂടെ അഹമദ് ഞങ്ങളെ അകത്തേയ്ക്കു കൊണ്ടു പോയി.

ഒരു വലിയ ഹാള്‍. അതില്‍ നിറയെ ഫറവോമാരുടെ ശില്പങ്ങള്. ഏതോ പുരാതന ലോകത്തില്‍ അകപ്പെട്ട പ്രതീതി. പരിചിതമല്ലാത്ത രൂപത്തിലും വലിപ്പത്തിലുമുള്ള കൂറ്റന്‍ പ്രതിമകള്‍ നിരത്തി വച്ചിരിക്കുന്നു. കൂടാതെ ചില്ലു കൂട്ടിനുള്ളില്‍ തകര്‍ന്ന ശിലാഖണ്ഡങ്ങള്‍ വേരെയും.എല്ലാ ശിലകളിലും ഹീരോഗ്ലിഫിക്സില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചിരിക്കുന്നു. ഓരോ ശില്പത്തിന്റേയും മുന്പില് ഓരോ ചെറിയ കൂട്ടം സഞ്ചാരികള്‍. ചിലര്‍ പേപ്പറും പേനയുമായി പലതും കുറിച്ചെടുക്കുന്നു. വലിയ ഗ്രൂപ്പുകളെ നയിക്കുന്ന ഗൈഡുകള്‍ മൈക്രോ ഫോണ്‍ ഘടിപ്പിച്ച ഹെഡ് സെറ്റിലൂടെ പല ഭാഷകളില്‍ ഓരോ ശില്‍പ്പത്തേയും കുറിച്ചു വിവരിച്ചുകൊണ്ടിരിക്കുന്നു. ഗ്രൂപ്പിലുള്ള എല്ലാവരുടെയും ചെവിയില്‍, വയര്‍ലസ് ഈയര്‍ഫോണ്‍ തിരുകി വച്ചിരിക്കുന്നു. ഓരോ ഗൈഡും വിശദീകരിക്കുന്നതു മറ്റു ഗ്രൂപ്പുകര്ക്ക് അസൌകര്യമാവാതിരിക്കാന് ഈ സംവിധാനം വളരെ നല്ലതായിതോന്നി.
മ്യൂസിയം കെട്ടിടം രണ്ടു നിലകളാണ്. താഴത്തെ നിലയില്‍ പിരമിഡുകളില്‍ നിന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുത്തവയും ആയ ശില്പങ്ങളായിരുന്നു പ്രധാനമായിട്ടും ഉണ്ടായിരുന്നത്. അയ്യായിരത്തോളം വര്‍ഷം വരെ പഴക്കമുള്ള ശില്പങ്ങള് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
ഒരോ പ്രതിമയും ഏതു കാലഘട്ടത്തിലേതാണെന്നും, ഏതു രാജവംശത്തിലേ ഫറവോയാണെന്നും, ഒക്കെ അഹ്മെദ് ഞങ്ങള്‍ക്കും വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയിലും പാണ്ഡിത്യത്തിലും ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. കുറെ സമയം ചിലവഴിച്ചപ്പോഴേയ്ക്കും ഞങ്ങള്‍ക്കു മടുപ്പു തോന്നി. ഒരു പക്ഷേ, ചരിത്ര വിദ്യര്ത്ഥികക്കും, ഗവേഷകര്‍ക്കും, കൂടുതല്‍ പ്രയോജനപ്രദമായേക്കാവുന്ന വിവരണങ്ങളാണ് ഗൈഡു പകര്‍ന്നു തന്നുകൊണ്ടിരുന്നത്.
ഞങ്ങളുടെ താല്പര്യക്കുറവു മനസിലാക്കിയ അഹ്മദ് മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.
കൂടുതല്‍ കൌതുകകരങ്ങളായ വസ്തുക്കളായിരുന്നു മുകളിലത്തെ നിലയില്‍. ഫറവോമാര്‍ ഉപയോഗിച്ചിരുന്ന തങ്ക രഥങ്ങള്‍, സ്വര്‍ണ കസേരകള്‍, മമ്മിഫിക്കേഷനുവേണ്ടി ഉപയോഗിക്കുന്ന പ്രത്യേകതരം കട്ടിലുകള്‍, പിന്നെ, മമ്മികള്‍... എല്ലാം ഒന്നാം നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

മറ്റൊരു പ്രധാന ആകര്‍ഷണം ടുട്ടാങ്കാമൂന് ഫറവോയുടെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്ത അതി മനോഹരമായ മുഖാവരണവും, അമൂല്യങ്ങളായി നിധികളും സൂക്ഷിച്ചിരുന്ന ഹാള്‍ ആയിരുന്നു. പതിനെട്ടാം രാജവംശത്തില്‍ ജീവിച്ചിരുന്ന ഫറവോ ആയിരുന്നു ടുട്ടാങ്കാമൂന്. 1922 ലുക്സ്സര് പട്ടണത്തിലെ രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നുമാണ് ടുട്ടാങ്കാമൂന്റെ ശവകുടീരം കണ്ടെടുത്തത്. വിലപിടിച്ച രത്നങ്ങളുടേയും സ്വര്‍ണ്ണത്തിന്റേയും ഒരു വന്‍ശേഖരം ആ ശവകുടീരത്തില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി.
ടുട്ടാങ്കാമോന്, ഫറവോ ആയി അധികാരത്തില്‍ എത്തുന്നത് തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ആയിരുന്നു. 18 വയസ്സുവരെ മാത്രമേ ആ നിര്ഭാഗ്യവാന് ആയുസ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഫറവോ രാജഭരണത്തിന്റെ സുവര്‍ണ്ണകാലം എന്നു വിശേഷിപ്പിക്കുന്ന 18-ആം രാജവംശത്തിലെ അതി സമ്പന്നനായിരുന്ന ടുട്ട് ഈജിപ്ഷ്യന്‍ ദേവനായ ആമോന്റെ അവതാരവും ആണെന്നു വിശ്വസിച്ചിരുന്നു. ടുട്ടിന്റെ മമ്മിയുടെ സി. റ്റി. സ്കാന്‍ റിപ്പോര്‍ട്ടും മറ്റു ശില്പങ്ങളില് നിന്നും ലഭിച്ച സൂചനകളും വച്ച് ടുട്ടുവിന്റെ ഏകദേശരൂപം നിര്‍മ്മിക്കപ്പെടുകയുണ്ടായി. നാഷണല്‍ ജിയോഗ്രഫിക്കല്‍, ചാനല്‍ ടുട്ടുവിന്റെ ജീവതത്തെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും ഡോക്കുമെന്ററി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി ടുട്ടുവിന്റെ ശവകുടീരത്തില്‍ നിന്നു ലഭിച്ച വസ്തുക്കളുടെ എണ്‍പതിലധികം പ്രദര്‍ശനങ്ങള്‍ നടക്കുകയും ഏതാണ്ട് 80 ലക്ഷം, സന്ദര്‍ശകര്‍ അതു കാണുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ ഫറവോമാരില്‍ ഏറ്റവും പ്രശസ്തി നേടിയ രാജാവും ടുട്ടു തന്നെ.

ടുട്ടാങ്കാമൂന്റെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്ന നാലു ഭരണികളാണ് മുകളത്തെ ചിത്രം. മമ്മിഫിക്കേഷനു മുന്‍പ്, ശരീരത്തിലെ വിവിധ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് ഓരോ ഭരണിക്കുള്ളില് നിക്ഷേപിക്കുമായിരുന്നു. ഓരോ അവയവങ്ങളുടെയും സൂക്ഷിപ്പുകാരന് ഓരോ ദേവന്മാര് ആണെന്നായിരുന്നു അവരുടെ വിശ്വാസം. അലഭാസ്കര് ശിലയില്‍ കൊത്തിയെടുക്കുന്ന ഓരോ ഭരണിയ്ക്കും അതാതു ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിവച്ച മൂടികള്‍ ഉണ്ട്.
ഒരിക്കല്‍ പുരാതന ഈജ്പ്റ്റിന്റെ സര്‍വ്വ അധികാരവും കൈയ്യാളിയിരുന്ന ഒരു രാജാവിന്റെ ദ്രവിച്ച ആന്തരിക അവയവങ്ങളാണ് ഈ ശിലാഭരണികള് നിശബ്ദമായി ഉറങ്ങുന്നത്. മനുഷ്യനും ദൈവത്തിനും കിട്ടാവുന്ന സര്‍വ്വ വിധ ബഹുമാനങ്ങളോടും കൂടി ഒരു കാലത്ത് ഈ ഭൂമിയില്‍ ജീവിച്ചവരുടെ ദ്രവിച്ച ശരീരങ്ങളുറങ്ങുന്ന കയിറോ മ്യൂസിയത്തില്കൂടെ സഞ്ചരിക്കുമ്പോള്‍, ജീവിതത്തിന്റെ നൈമിഷികതെയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. അവരാരും ചെറിയ മനുഷ്യര്‍ ആയിരുന്നില്ല. മരിച്ച് അയ്യായിരം വര്‍ഷം പിന്നിട്ടിട്ടും,ഇന്നും അവര്ഓര്മ്മിക്കപ്പെടുന്നു, അവര്‍ ചരിത്രത്തില്‍ ശേഷിപ്പിച്ച മായാത്ത മുദ്രകള്‍ അന്വേഷണ കുതുകികളെ ഇന്നും അല്ഭുതപ്പെടുത്തിക്കൊണ്ടിരിന്നു.

ടുട്ടുങ്കാമോന്റെ കുടീരത്തില്‍ നിന്നും ലഭിച്ച ശില്പഭംഗിയുള്ള ഈ പാത്രത്തിലാണ് സുഗന്ധ വസ്തുക്കള്‍ ഇട്ടു വച്ചിരുന്നത്.

ഫറവോമാരുടെ രാജകീയ സിംഹാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹാളിലേയ്ക്കു ഞങ്ങള്‍ പ്രവേശിച്ചു. തനി തങ്കത്തില്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍. ആരേയും അതിശയിപ്പികുന്ന കൊത്തുപണികള്‍.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള രഥമായിരുന്നു അടുത്തത്. ചാട്ടവാര്‍ ചുഴറ്റി, ഈജിപ്റ്റിന്റെ രാജ വീഥികളിലൂടെ പടയാളികളുടെ അകമ്പടിയില്‍ ഫറവോമാര്‍ കടന്നു പോകുന്നത് സങ്കല്പ്പിച്ചു നോക്കി.

സ്വര്‍ണ്ണം പൊതിഞ്ഞ ഒരു കൂറ്റന്‍ പേടകത്തിനു മുന്പില് ഞങ്ങള്‍ എത്തി. ഈര്‍പ്പവും ചൂടും, കടക്കാതെ മമ്മിയെവഹിക്കുന്ന പെട്ടി സംസ്കരിക്കുന്ന പേടകമായിരുന്നു അത്. അനൂബിസിന്റേയും, ഓസിറസിന്റേയും, മമ്മിഫിക്കേഷന് ചടങ്ങുകളുടേയും ചിത്രങ്ങളും, ഹീരോഗ്ലിഫിക്സില്‍ മറ്റനേകം വിവരങ്ങളും അതില്‍ കൊത്തി വച്ചിരിക്കുന്നു.
വലിയ പെട്ടിയുടെ അകത്തു വയ്ക്കുന്ന ചെറിയ പെട്ടി ആയിരുന്നു അടുത്തത്.

മമ്മിഫിക്കേഷനു ശേഷം ശീലയില്‍ പൊതിഞ്ഞ ശവവരീരം മനുഷ്യ രൂപത്തിലുള്ള പെട്ടിയില്‍ ആയിരുന്നു സംസ്ക്കരിക്കുന്നത്. ഈ പെട്ടിയാണ് മുകളിലുള്ള പേടകത്തില്‍ വയ്ക്കുന്നത്.

അത്തരം ധാരാളം പെട്ടികള്‍ കണ്ണാടികൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാള്‍ ആയിരുന്നു ഞങ്ങള്‍ പിന്നീട് കണ്ടത്. പെട്ടിയുടെ പുറം സ്വര്‍ണ്ണം പൊതിഞ്ഞും, ചിത്രങ്ങള്‍ വരച്ചും കൊത്തുപണികള്‍ ചെയ്തും മനോഹരമാക്കിയിരിക്കുന്നു.


മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഹാളിന്റെ കവാടത്തില്‍ എത്തി. മ്യൂസിയത്തില്‍ പ്രവേശിക്കുന്നതിനു ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും, മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക അറയില്‍ പ്രവേശിക്കുവാന്‍ 100 പൌണ്ടിന്റെ ടിക്കറ്റ് വീണ്ടും എടുക്കണമായിരുന്നു. ഞങ്ങള്‍ അകത്തുകടന്നു. സ്വര്‍ണ്ണക്കടയില്‍ വിവിധ മാതൃകകള്‍ ചില്ല് അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ, ഭിത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ഫില്‍ പല വലിപ്പത്തിലുള്ള മമ്മികള്‍ ക്രമമായി അടുക്കി വച്ചിരിക്കുന്നു.

കണ്ണാടിക്കൂട്ടിനുള്ളില്‍ ശീലയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ശവശരീരങ്ങള്‍ കാണുമ്പോള്‍, സന്ദര്‍ശകരുടെ മുഖത്ത് കൌതുകത്തേക്കാള്‍, ഭയവും അല്‍ഭുതവുമാണ് വിരിയുന്നത്. ഉഗ്രപ്രതാപികളായിരുന്ന ചക്രവര്‍ത്തിമാരാണ് ഈ കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശന വസ്തുക്കളായി കിടക്കുന്നത്.

ഇനിയും എത്രകാലും ഈ കൊച്ചു ഗ്രഹത്തില്‍ മനുഷ്യരുണ്ടാവും? സഹസ്രാബ്ദങ്ങള്ക്കൂ ശേഷം, നമ്മുടെ കൊച്ചുമക്കള്‍ നമ്മുടെ അസ്ഥികൂടങ്ങള്‍ കണ്ണാടികൂട്ടില്‍ ഇട്ടു വച്ചിട്ട്, ഒരു നാള് ഇങ്ങനെ നോക്കി നില്ക്കുമായിരിക്കുമോ? അന്നു എന്തായിരിക്കും അവര്‍ ചിന്തിക്കുക? പല ഭ്രാന്തന് ചിന്തകളും എന്റെ മനസിലൂടെ കടന്നു പോയി.

ഈ മമ്മികള്‍ കണ്ടാല്‍ ഏതോ ദ്രവിച്ച മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുന്നതുപൊലെ തോന്നും. അല്ലെങ്കില്‍ തന്നെ മരിച്ചാല്‍ പിന്നെ ഫറവോ ആയിരുന്നെങ്കിലെന്ത്, ദരിദ്രനായിരുന്നെങ്കില്‍ എന്ത്!
ഇത്തരം കാഴ്ചകള്‍ ഹൃസ്വമായ ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കില്ല. എത്ര വേഗമാണ് കാലം കടന്നു പോകുന്നത്. വിദ്യാഭ്യാസം കഴിഞ്ഞത് ഇന്നലെയാണെന്നു തോന്നും. പക്ഷേ, വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഒന്നും ചെയ്യുവാന്‍ സമയം കിട്ടിയില്ല. ശരിക്കു പറഞ്ഞാല്‍ ഇനി ആരോടും വഴക്കിടാനും പിണങ്ങിയിരിക്കാനും സമയമില്ല. ശരിക്കു ജീവിക്കുവാനുള്ള കാലം പോലും മുന്പിലില്ല. ഓരോന്നും പഠിച്ചു വരുമ്പോഴേക്കും പ്രയോഗിക്കാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കും. കണ്ണാടി കൂട്ടിലേയ്ക്കു കയറിപറ്റുന്നതിനു മുന്‍പ്, എന്തെങ്കിലും ചെയ്യുവാനുണ്ടോ?
ത്രീ ഇഡിയറ്റ്സിലെ ഗാനം ഓര്‍മ്മ വന്നു..
Give me some Sunshine
give me some rain
Give me another chance
wana grow up once again
എല്ലാം ഒരിക്കല്‍ കൂടിയൊന്നു പുനര്‍ജനിച്ചിരുന്നെങ്കില്‍..

ഞങ്ങള്‍ ശരിക്കും ക്ഷീണിതരായിരുന്നു. ഐറിനും എഡ്വിനും എങ്ങിനെയെങ്കിലും ഹോട്ടലില്‍ എത്തിയാല്‍ മതി എന്നായി. പിന്നീട് അല്പം പോലും താമസിച്ചില്ല, അഹ്മദ് ഞങ്ങളെ തിരികെ ഗിസേയിലെ ഹോട്ടലില്‍ എത്തിച്ചു. അടുത്ത ദിവസം രാവിലെ അലക്സാണ്ഡ്രിയായിലേക്കു തിരിക്കണമെന്നും, മറ്റൊരു ഗൈഡ് ഞങ്ങള്‍ക്ക് വേണ്ടി അവിടെ കാത്തു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി പിന്നെ എന്നെങ്കിലും കാണാം എന്നു പറഞ്ഞ് അഹ്മദ് യാത്ര പിരിഞ്ഞപ്പോള്‍ ഒരു പഴയകാല സുഹൃത്ത് പിരിഞ്ഞു പോകുന്നതുപോലെ തോന്നി. ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തില്‍ ഇടം നേടുന്നത്.
ബാഗില്‍ വസ്ത്രങ്ങളും മറ്റും എടുത്തു വച്ച് അടുത്ത യാത്രയ്ക്കു തയ്യാറായിട്ടാണ് ഉറങ്ങാന്‍ കിടന്നത്. കാരണം, അതി രാവിലെ തന്നെ 320 കി.മി. യാത്ര ചെയ്യുവാനുണ്ടായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരിലുള്ള പട്ടണമായിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം.
(ആദ്യത്തെ ഒരു ചിത്രം ഒഴികേ ബാക്കി എല്ലാ ചിത്രങ്ങളും, 1984-നു മുന്‍പ് എടുത്തവയും, നെറ്റില്‍ നിന്നും ശേഖരിച്ചവും ആണ്.)
എല്ലാം നന്നായി പറഞ്ഞിരിക്കുന്നു സജി അച്ചായന്.
ReplyDeleteപടങ്ങളും കേമം.
:-)
ഉപാസന
നല്ല പടങ്ങളും വിവരണവും അച്ചായാ...
ReplyDeleteആശംസകള്‍!
-സുല്‍
നല്ല വിവരണം അവസാനം മ്യൂസിയത്തിന്റെ ഒരു യുട്യുബ് ലിങ്ക് ഇടാമായിരുന്നില്ലേ?
ReplyDeleteഅപൂർവ്വമായിരുന്ന ചിത്രങ്ങൾ തിരഞ്ഞുപിടിച്ച് വാക്കുകൾക്കും കാഴ്ചകൾക്കും ഒപ്പം കോർത്തിണക്കിയത് ഒരു വലിയ സല്യൂട്ട് സജിച്ചായാ..
ReplyDeleteആദ്യമെ ചിത്രങ്ങൾ എടുക്കുവാൻ അനുവാദമില്ലെന്നു പറയുകയും പിന്നീട് ചിത്രങ്ങൾ കണ്ടപ്പോൾ അച്ചായൻ ടെഹൽക്കയിൽ ജോലി ചെയ്തിരുന്നയാളാണൊ എന്നു സംശയിച്ചുപോയി എന്നാൽ, അവസാനം ചിത്രങ്ങൾ എങ്ങിനെ സംഘടിപ്പിച്ചുവെന്നതിനെക്കുറിച്ചൊരു കുറിപ്പ് കണ്ടപ്പോഴാണ് എന്റെ അപരാധം മനസ്സിലാക്കിയത് കാരണം ഡി 90 ക്യാമറയും പിന്നെ ടെലി ലെൻസുമുള്ള അച്ചായന് ഇത്രയും ഭംഗിയായി പടങ്ങളെടുക്കാൻ കഴിയില്ലെന്ന കാര്യം ഞാൻ ഓർത്തില്ല..! ചുമ്മാ....
ആ അവസാന പടം കണ്ടപ്പോൾ പറഞ്ഞറിയിക്കാത്ത ഫീലാണുണ്ടായത്. അതുപോലെതന്നെ നെഗറ്റീവായ ചിന്തയും ഉണ്ടായി ഇത്രയും വർഷത്തെ പഴക്കമുള്ള ആ മൃതശരീരം അതിന് ജീവൻ തിരിച്ചുകിട്ടിയാലൊ, ചില സിനിമകളിൽ കാണുന്നപോലെ ഒരു തുള്ളി രക്തം ആ ശരീരത്തിൽ വീഴപ്പെടുമ്പോൾ...
അപ്പോൾ അച്ചായന്റെ വാക്കുകളാൽ..ഇനിയുള്ള കാലം നല്ലപ്രവർത്തികളും സ്നെഹപരമായ ഇടപെടൽ കൊണ്ടും മറ്റുള്ളവരുടെയുള്ളിൽ ഞാൻ ജീവിക്കാൻ ശ്രമിക്കാം..ജീവിതം പ്രഭാതത്തിലെ നക്ഷത്രങ്ങളെപ്പോലെയാണെന്ന കബീർദാസിന്റെ വരികളെ അച്ചാൻ ഈ പോസ്റ്റിൽക്കൂടി ഓർമ്മിപ്പിക്കുന്നു..
ഉപാസന, സുല്‍, ഷാന്‍-
ReplyDeleteനന്ദി. വായനയ്ക്കും അഭിപ്രായത്തിനും!യൂ ട്യൂബിനേപറ്റി ചിന്തില്ല ഷാന്‍.
കുഞ്ഞന്‍,
അങ്ങനെ എന്നെ കുഞ്ഞാക്കണ്ടട്ടോ. ഞാന്‍ പടം പിടിക്കാനുള ട്രൈനിങ് തുടങ്ങി.
ഇനി,നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള സമയം പോലും ഇല്ല കുഞ്ഞാ.. നിരാശപ്പെടാനല്ല, അതൊരു നല്ല തിരിച്ചറിവല്ലേ?
Thanks a TON !!!!!!!
ReplyDeleteനല്ല അറിവുകള്‍
ReplyDeleteപോരുംബോ ഒരു മമ്മിയെ കൂടെ കൊണ്ടോരണം
(മിനി മോഡെല്‍ മതി, തൊറ്റുപുഴയില് കാണുമ്പോ തരണം)
വളരെ വിഞ്ജാനപ്രദമായ വിവരണങ്ങള്‍.
ReplyDeleteപതിവുപ്പൊലെയുള്ള അസൂയയോടേ.. ;)
സ്നേഹപൂര്‍വ്വം
ഇനിയിപ്പോ ഈജിപ്തില്‍ പോകണ്ടല്ലോ..അച്ചായ അടിപൊളി.
ReplyDeleteകേപ്ടണ്‍ ജി..
ReplyDeleteതിരിച്ച് ഒരു രണ്ടു ടണ്‍ ഇരിക്കട്ടെ.
ഹാഷിം,
മമ്മിയെക്കൊണ്ടുവന്നിട്ടു തൊടുപുഴ മീറ്റു വരെ ആരു സൂക്ഷിക്കും.. രാത്രിയില്‍ കിടന്നു ഉറങ്ങണ്ടേ?
നന്ദന്‍സ്
ശുക്രിയാ...
ജുനൈത്,
അതല്ല ഐഡിയ- പോകാന്‍ പ്രചോദിപ്പിക്കുക എന്നതാണ് ഉദ്ദേശം!
അച്ചായാ ..എന്നും പോലെ വിഞ്ജാനപ്രദമായ വിവരണവും ...ഇവിടെ biritsh museum ത്തില്‍ ഞാന്‍ ഇത് പോലെ കുറച്ചു കണ്ടിട്ടും ഉണ്ട് .എനിക്ക് എന്തോ ഈജ്പ്റ്റിന്റെ മമ്മിയെ കാണുബോള്‍ ഒരു അകല്‍ച്ച തന്നെ ..അവരുടെ രാജകീയ സിംഹാസനങ്ങള്‍ ,സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള രഥം എല്ലാം എത്ര കണ്ടാലും മതി വരാത്തതും ...ടുട്ടാങ്കാമൂന്റെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്ന ചിത്രം.അതും കൊള്ളാം ...കാരണം ജീവനോടെ ഇനിയും മറ്റുള്ളവരുടെ മനസ്സില്‍ ജീവിക്കുന്ന അവരുടെ ഭാഗ്യം !!!!!
ReplyDeleteമാഷേ -
ReplyDeleteവായിച്ചു, അവസാനത്തെ ഫുട് നോട്ട് കാണുന്നതുവരെ ഇതെങ്ങിനെ ഫോട്ടോയെടുത്തു എന്ന് എനിക്കും തോന്നി. ഈ മമ്മികള്‍ ഇങ്ങനെ കാണുമ്പോള്‍ ( പ്രത്യേകിച്ചും അവസാനത്തെ കുറെയെണ്ണം ) ചരിത്രം അറിയുന്ന ഒരു തോന്നലില്ല, ഒരു പേടിപ്പെടുത്തുന്ന കഥ പോലെ! എങ്കിലും വെരി ഇന്ററസ്റ്റിങ്ങ്
- ആശംസകളോടെ, സന്ധ്യ
"അതല്ല ഐഡിയ- പോകാന്‍ പ്രചോദിപ്പിക്കുക എന്നതാണ് ഉദ്ദേശം!"
ReplyDelete"അത് മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ മമ്മിഫിക്കേഷന് നടത്താനും ഞാന്‍ പ്രചോതിപ്പികുന്നുണ്ട്, നമുക്കും വേണ്ടേ ഇന്ങ്ങനെ 5000 കൊല്ലം കഴിഞ്ഞു എടുത്തു കാണിച്ചു നാട്ടാരെ പേടിപ്പിക്കാന്‍ കുറെ പടങ്ങള്‍!!!!" lol...
കുറെ റിസര്‍ച് ചെയ്തല്ലോ അച്ചായാ ഇതിനു....
നന്നായിരിക്കുന്നു :)
getting a haunted feel................
ReplyDeleteസിയ,
ReplyDeleteയേസ്, അവര്‍ ഇന്നും ഓര്‍ക്കപ്പെടുന്നു..
സന്ധ്യ,
ഹ ഹ പേടിക്കണ്ട, അവരങ്ങു ഈജിപ്റ്റിലല്ലേ? പ്രേതങ്ങള്‍ ഫ്ലൈറ്റിനു കേറി വരില്ല.
മത്താപ്പ്,
ജീവിച്ചിക്കുമ്പോള് പേടിപ്പിക്കുന്നതു പോരെ?
ജയലക്ഷ്മി,
സന്ദര്‍ശനത്തിനു നന്ദി.
"ജീവിതത്തിന്റെ നൈമിഷികതെയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. "
ReplyDeleteഅച്ചായോ. നാളെ ഓഫ്ഷോറിലേക്ക് പോകണം. അതോണ്ട് ഇന്നുതന്നെ വായിച്ചിട്ട് പോകാമെന്ന് കരുതി. ഒരു വഴിക്ക് പോകുമ്പോള്‍ അല്‍പ്പം വിവരം കൈയ്യിലുണ്ടാകുന്നത് ഗുണം ചെയ്യുമല്ലോ :)
ReplyDeleteപ്രമാദമായി മ്യൂസിയം. കൂടുതല്‍ ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല.
അവസാനം ഭാഗം ആ ഗാനമടക്കം ഐ ഓപ്പണര്‍ ആയി. (സിനിമ കാണുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു അന്ന്. അവന് മരിക്കാന്‍ പോകുകയാണെന്ന് ഉള്ളിലാരോ പറഞ്ഞതുപോലെ)
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഒന്നും ചെയ്യുവാന്‍ സമയം കിട്ടിയില്ല. ശരിക്കു പറഞ്ഞാല്‍ ഇനി ആരോടും വഴക്കിടാനും പിണങ്ങിയിരിക്കാനും സമയമില്ല. ശരിക്കു ജീവിക്കുവാനുള്ള കാലം പോലും മുന്പിലില്ല. ..... എന്തെങ്കിലും ചെയ്യുവാനുണ്ടോ?
വഴക്കടിക്കാന്‍ ഒട്ടും സമയമില്ല. മൈല്‍സ് ടു ഗോ ബിഫോര്‍ ..... എന്നാണാവോ ഇതൊക്കെ നേരില്‍ ഒന്ന് കാണാനാകുക.
ആ മ്യൂസിയത്തികത്തെ മണം എന്തായിരുന്നു? സുഗന്ധദ്രവ്യങ്ങളുടേതോ അതോ ഉണങ്ങിപ്പൊടിപിടിച്ച ഒരുതരം... ?
അച്ചായോ. നാളെ ഓഫ്ഷോറിലേക്ക് പോകണം. അതോണ്ട് ഇന്നുതന്നെ വായിച്ചിട്ട് പോകാമെന്ന് കരുതി. ഒരു വഴിക്ക് പോകുമ്പോള്‍ അല്‍പ്പം വിവരം കൈയ്യിലുണ്ടാകുന്നത് ഗുണം ചെയ്യുമല്ലോ :)
ReplyDeleteപ്രമാദമായി മ്യൂസിയം. കൂടുതല്‍ ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല.
അവസാനം ഭാഗം ആ ഗാനമടക്കം ഐ ഓപ്പണര്‍ ആയി. (സിനിമ കാണുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു അന്ന്. അവന് മരിക്കാന്‍ പോകുകയാണെന്ന് ഉള്ളിലാരോ പറഞ്ഞതുപോലെ)
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഒന്നും ചെയ്യുവാന്‍ സമയം കിട്ടിയില്ല. ശരിക്കു പറഞ്ഞാല്‍ ഇനി ആരോടും വഴക്കിടാനും പിണങ്ങിയിരിക്കാനും സമയമില്ല. ശരിക്കു ജീവിക്കുവാനുള്ള കാലം പോലും മുന്പിലില്ല. ..... എന്തെങ്കിലും ചെയ്യുവാനുണ്ടോ?
വഴക്കടിക്കാന്‍ ഒട്ടും സമയമില്ല. മൈല്‍സ് ടു ഗോ ബിഫോര്‍ ..... എന്നാണാവോ ഇതൊക്കെ നേരില്‍ ഒന്ന് കാണാനാകുക.
ആ മ്യൂസിയത്തികത്തെ മണം എന്തായിരുന്നു? സുഗന്ധദ്രവ്യങ്ങളുടേതോ അതോ ഉണങ്ങിപ്പൊടിപിടിച്ച ഒരുതരം... ?
അച്ചായാ,
ReplyDeleteപോസ്റ്റ് പതിവു പോലെ ഇൻഫൊർമേറ്റീവ് തന്നെ. മനോഹരമായി വിവരിച്ചിരിക്കുന്നു. അച്ചായന്റെ ഭ്രാന്തൻ ചിന്ത ഒരു നിമിഷം നമ്മെയൊക്കെ ചിന്തിപ്പിക്കുന്നതാക്കി.. കൊച്ചുമക്കൾ നമ്മുടെ ശവശരീരം ഇത് പോലെ ചില്ലുക്കൂട്ടിൽ സൂക്ഷിച്ച് നോക്കിയിരിക്കുമോ? അവർക്കൊക്കെ അതിനു സമയം കാണുമോ അച്ചായാ.. കാലം പോകുകയാണ്. മരണകർമ്മങ്ങൾ വരെ ചിലപ്പോൾ ഇന്റെർനെറ്റിന്റെ സഹായത്തോടെയാവും വരുംകാലങ്ങളിൽ..
നിരക്ഷരൻ ചോദിച്ചതുപോലെ എന്തായിരുന്നു അവിടത്തെ അന്തരീക്ഷം .യാത്രാവിവരണത്തിനു ആത്മാർഥമായ ആശംസകൾ.
ReplyDeleteസജി.
എന്തെങ്കിലും വെറുതെ പറഞ്ഞാല്‍ അത് അധികപ്രസംഗമാകും...അത്രയ്ക്ക് നല്ല വിവരണം..
ReplyDeleteഅടുത്ത യാത്ര എങ്ങോട്ടാ?
ഷാ,
ReplyDeleteയേസ്- അതു തന്നെ!
നിരക്ഷരന്,
അയാളുടെ ആ പാട്ടുപാടുന്ന മുഖം മനസില്‍ നിനും പോകുന്നില്ല അല്ലേ? (സാരേ ഉമ്ര് ഹം..മര് മര്കേ...)
മനോരാജ്,
മരിച്ചു എന്നല്ല, പപ്പ സൈന്‍ ഓഫ് ആയി. ഡെസ്ക്റ്റോപ്പില് നിന്നും റീസൈക്ക്ലിംഗ് ബിന്നിലേക്ക്.
ഞാനും എന്റെ ലോകവും,
അതിനുള്ളില്‍ വലിയ തിരക്കാണ്. അല്ലായിരുന്നെങ്കില്‍ അതിനുള്ളില്‍ ഏറെ നേരം നില്ക്കാന് കഴിയില്ല. പഴയ ലോകത്തില്‍ പെട്ടതുപോലെയോ, ഒരു ഗുഹക്കുള്ളില്‍ അയതുപോലെ ഒക്കെ തോന്നും.
കിച്ചു,
ഹ ഹ , അടുത്ത യാത്ര...മിക്കവറും കൈലാസ്. എന്താ ഒരു കൈ നോക്കുന്നോ?
വല്ലാത്തൊരാകാംക്ഷയോടെയാ അച്ചായാ വായിച്ച് തീർത്തത്.! അല്പം തത്വചിന്തയും ഇടക്ക് കേറ്റിയത് നന്നായി.:)
ReplyDelete‘ടുട്ടുമോനെ‘പറ്റിയുള്ള ..സോറി ടുട്ടാങ്കാമൂന്റെ ഒരു എക്സിബിഷൻ ഒരിക്കൽ കണ്ടിരുന്നു. ഇപ്പോളാ കൂടുതൽ അറിയാൻ പറ്റിയത്.. keep going!
വളരെ നന്ദി സജീ, ഒരിക്കൽകൂടി.
ReplyDeleteപോസ്റ്റ് വായിച്ചപ്പോൾ പറയാൻ മനസ്സിൽ തോന്നിയതൊക്കെ കുഞ്ഞനും നിരക്ഷരനും കൂടി പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, ആവർത്തിച്ച് കുളമാക്കുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പറയാൻ വിട്ടു... ആ യൂറ്റ്യൂബ് ലിങ്കിലെ മ്യൂസിക്ക്.... വൗ...
ReplyDeleteഅച്ചായാ മുടങ്ങാതെ എല്ലാ ഭാഗവും വായിക്കുന്നുണ്ട്.. ഗംഭീരം എന്ന് തന്നെ പറയണം .. ആശംസകള്‍
ReplyDeletevaazhichappol egyptil ethiya poleyundu, alla achaayoo, koode firounte pretaham koodiyittillallo alle ?
ReplyDeleteനല്ല പടങ്ങളും വിവരണവും അച്ചായാ...
ReplyDeleteആശംസകള്‍!
ഈ ഭാഗവും വളരെ നന്നായി.. നന്ദി.
ReplyDelete