സജി ബഹറിന്‍
മണ്മറഞ്ഞ ഫറവോ ചക്രവര്‍ത്തിമാരുടെ വാസഗ്രഹമായിട്ടാണ് പിരമിഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഫറവോമാരുടെ ആത്മാവിന്റെ 'കാ' എന്നു വിളിക്കപ്പെടുന്ന ഒരു ഭാഗം മൃതദേഹത്തോടൊപ്പം അവശേഷിക്കും എന്നു പുരാതന ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ ശേഷിക്കുന്ന ഭാഗം പരലോകത്തേയ്ക്കു യാത്രയാകും. അവിടെ മൃത ലോകത്തിലെ ഭരണവും ഇതേ ഫറവോമാരുടെ കൈകളില്‍തന്നെ ആയിരിക്കും എന്നതായിരുന്നുവത്രേ അവരുടെ വിശ്വാസം. മാത്രമല്ല, മരിച്ച ഫറവോയ്ക്കും ഇവിടെ ശേഷിക്കുന്ന ആത്മാവിനും ഇനിയും പല ഉത്തര വാദിത്വങ്ങളും ചെയ്യുവാനുണ്ടെന്നും, അതുകൊണ്ട്, വേണ്ടത്ര പ്രാധാന്യത്തോടെ മൃതശരീരത്തെ സൂക്ഷിക്കേണ്ടത് പ്രജകളുടെ ധാര്‍മ്മിക ബാധ്യതയായും ഈജിപ്റ്റുകാര്‍ കരുതി. ഫറവോ രാജാക്കന്മാര് ദൈവത്തിന്റെ പ്രതിനിധികളോ പുത്രന്മാരോ ആയിട്ടാണ് സ്വയം കരുതിയിരുന്നത്. രാജകീയ അധികാരങ്ങള്‍ ദൈവദത്തമാണെന്നും, രാജാവിന്റെ ദൈവതുല്യമായി കാണണമെന്നും അവര്‍ വിശ്വസിക്കുകയും പ്രജകളെ വിശ്വസിപ്പിക്കുകയും ചെയ്തു.
അതുകൊണ്ടു തന്നെ പിരമിഡുകള്‍ ചക്രവര്‍ത്തിമാരുടെ വെറും ശവകുടീരങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച് മരണാനന്തര ജീവിതത്തിലേക്കു ആവശ്യം വന്നേക്കാവുന്ന വിവിധ സാധന സാമഗ്രികളുടെ സംഭരണ ശാല കൂടിയായിരുന്നു.പ്രാചീന ഭാരതത്തില്‍ മരണാന അചാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയിരുന്നില്ല.ആത്മാവ് പുനര്ജനത്തിനു വിധേയമാവുകയും ശരീരം പഞ്ച ഭൂതങ്ങളിലേയ്ക്കു മടങ്ങിച്ചേരുമെന്നും, പുന്ര്ജന്മത്തില് കര്‍മ്മ ഫലാനുസാരിയായ മറ്റൊരു ശരീരം ലഭിക്കുമെന്നും ഭാരതീയര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ മരണം പുതിയ ലോകത്തിലേക്കുള്ള യാത്രയുടെ ആരംഭമായി പുരാതന ഈജിപ്റ്റുകാര്‍ കരുതി. പുതിയ ലോകത്തിലേക്ക് സുരക്ഷിത്രായി രൂപാന്തരം സംഭവിക്കാന്‍, ശവശരീരം കേടുകൂടാതെ എംബാം ചെയ്തു സൂക്ഷിക്കുന്നതിനു വേണ്ട സാങ്കേതിക ജ്ഞാനം അവര്‍ സമ്പാദിച്ചിരുന്നു. സഹസ്രാബ്ദങ്ങള്‍ പലതു കഴിഞ്ഞുവെങ്കിലും, മമ്മികള്‍ എന്ന് വിളിക്കുപ്പെടുന്ന ഈ മൃതദേഹങ്ങള്‍ കാലത്തെ അതിജീവിച്ച്, കേടുകൂടാതെയിരിക്കുന്നത് അത്ഭുതം തന്നെ.
ശവ ശരീരം കേടു കൂടാതെ സൂക്ഷിക്കുന്നതു ഏതാണ്ട് നാല്‍പ്പതു ദിവസം നീണ്ടു നില്ക്കുന്ന അതി സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. മമ്മിഫിക്കേഷന് എന്നു പേരുവിളിക്കുന്ന ചടങ്ങില്‍, അനവധി വൈദ്യന്മാരും, പുരോഹിതന്മാരും, സാങ്കേതിക വിദഗ്ധരും പങ്കെടുത്തിരിന്നു.
മമ്മിഫിക്കേഷന് :
മമ്മിഫിക്കേഷന് പ്രധാനമായും രണ്ടു ഘട്ടങ്ങള്‍ ആണ് ഉണ്ടായിരുന്നത്.
1.എംബാം ചെയ്യല്‍:
ആദ്യമായി മൃതദേഹം പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധലായനി ഉപയോഗിച്ചു കഴുകുന്നു. അതിനു ശേഷം ശരീരത്തിന്റെ വയറിന്റെ ഇടതു വശം മുറിച്ച് പെട്ടെന്നു നശിച്ചു പോകുന്ന ആന്തരാവയവങ്ങള്‍ പുറത്ത് എടുക്കുന്നു. കരള്‍, ശ്വാസകോശം, ആമാശയം, കുടല് എന്നിവ പുറത്തു എടുക്കുമെങ്കിലും ഹൃദയം നീക്കം ചെയ്യുകയില്ല. കാരണം ഹൃദയം ബുദ്ധിയുടെ കേന്ദ്രമാണെന്നായിരുന്നു വിശ്വാസം. അതു മാറ്റിയാല്‍ പിന്നെ മൃതദേഹത്തിനു ചിന്തിച്ച് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലല്ലോ(??).
തുടര്‍ന്ന് നീണ്ട ഒരു കൊളുത്ത് ഉപയോഗിച്ച് നാസാരന്ധ്രത്തിലൂടെ തലച്ചോര്‍ വെളിയില്‍ എടുക്കുന്നു.

അതിനേ ശേഷം ശരീരം സോഡാക്കാരം പോലുള്ള ഒരു പദാര്ഥത്തില് പൊതിഞ്ഞു വയ്ക്കുന്നു. കുറെ ദിവസങ്ങള്‍ക്കു ശേഷം ശരീരം പുറത്തെടുത്ത് നൈല്‍ നദിയിലെ വെള്ളത്തില്‍ കഴുകുന്നു. അതോടൊപ്പം ത്വക്കിന് മാര്‍ദ്ദവത്വം കിട്ടാന്‍ ചില വിശേഷപ്പെട്ട എണ്ണ പൂശുകയും ചെയ്യുന്നു. പുറത്തെടുത്ത ശരീരഭാഗങ്ങള്‍ ഇതിനകം നിര്‍ജ്ജലീകരണം സംഭവിച്ചിട്ടുണ്ടാകും. അവയെല്ലാം തുടര്‍ന്നു പൂര്‍വ്വ സ്ഥാനങ്ങളില്‍ നിക്ഷേപിക്കും. ആദ്യകാലങ്ങളില്‍ ഈ ആന്തരിക ഭാഗങ്ങള്‍ തിരികെ ശരീരത്തിന്റെ ഉള്ളില്‍ വയ്ക്കാറില്ല. നാലു ഭരണികളിലാക്കി ശരീരത്തോടൊപ്പം അടക്കം ചെയ്യാറാണ് പതിവ്.

ചുക്കി ചുളിഞ്ഞ ശരീരത്തിന്റെ ഉള്ളില്‍ തുണിയും ഇലകളും വയ്ച്ചു ജീവനുള്ളതുപോലെയാക്കുന്നു. ഒരു പ്രാവശ്യം കൂടി എണ്ണയും സുഗന്ധ ദ്രവ്യങ്ങളും പൂശുന്നതോടെ ഒന്നാം ഘട്ടം കഴിയുന്നു.
2.ശീലയില്‍ പൊതിയല്‍ :
ആദ്യം തലയും കഴുത്തും ഒരു തുണിയില്‍ പൊതിയുന്നു. പിന്നീട് കാലുകളും കൈകളും വെവ്വേറെ ശീലകള്‍ ചുറ്റുന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ പുരോഹിതന്മാര് അത്യുച്ചത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും.

തുടര്‍ന്നു കൈകളും കാലുകളും ഒരുമിച്ചു ശരീരത്തോടു ചേര്‍ത്തു ബന്ധിക്കുന്നു. അന്നത്തെ ആചാരമനുസരിച്ച് മരിച്ചവര്‍ക്കുള്ള ഗ്രന്ഥത്തിന്റെ പാപ്പിറസ് ചുരുളുകള്‍ കരങ്ങള്‍ക്കിടയില്‍ തിരുകി വയ്ക്കുന്നു. മരണാനന്തര ജീവിതത്തിനെ വേണ്ട പ്രാര്‍ത്ഥനകളും ഉപദേശങ്ങളുമാണ് ചുരുളില്‍ എഴുതുന്നത്. ആചാരപ്രകാരമുള്ള മമ്മിയുടെ 'വായ തുറക്കല്‍' ആണ് അവസാനത്തെ ചടങ്ങ് എന്നു പറയാം. ഫറവോയ്ക്കു ആഹാരം കഴിക്കാനും ശ്വസിക്കാനും വേണ്ട സംവിധാനമൊരുക്കുകയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരോഹിതന് ഉച്ചത്തില്‍ വേദ മന്ത്രങ്ങള്‍ ഓതിക്കൊണ്ട് ചെമ്പ് കൊണ്ടോ മൂര്‍ചയുള്ള കല്ലുകൊണ്ടോ ഉണ്ടാക്കിയ ആയുധം കൊണ്ട് മമ്മിയുടെ മുഖത്ത് വായ്ഭാഗത്ത് ഒരു വിടവ് ഉണ്ടാക്കുന്നു.

അവസാനം വലിയ ഒരു തുണിയില്‍ ശരീരം മുഴുവനായി പൊതിഞ്ഞ് അതിന്റെ പുറത്തു ഓറിസ് ദേവന്റെ ചിത്രം വരക്കുന്നതോടെ മമ്മി റെഡി!.

മമ്മി ഒരു ശവപ്പെട്ടിക്കകത്തു വച്ചിട്ടു ആ പെട്ടി വേറൊരു വലിയ ശവപ്പെട്ടിക്കകത്തു വയ്ക്കുന്നതോടെ സംസ്ക്കാരത്തിനും വിലാപയാത്രയ്ക്കും ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ശവപ്പെട്ടിക്കകത്തു വയ്ക്കുന്നതുനു മുന്‍പ് ലോഹം കൊണ്ടുള്ള പ്രത്യേക മുഖാവരണം ധരിപ്പിക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നു.

പൊതുവെ ഫറവോമാരുടെ പ്രതിമകള്‍ക്കും ശില്പ്പങ്ങള്ക്കും ഈ മുഖാവരണത്തിന്റെ രൂപമാണ് നല്കപ്പെടുന്നത്.
ഇന്നു ഫറവോമാരേക്കുറിച്ചു പറയുമ്പോള്‍ നമ്മുടെ മനസിലും ഓടിയെത്തുന്നത് ഈ രൂപങ്ങള്‍ തന്നെയാണ്. ഭാരതത്തിലെ ഹൈന്ദവ മതത്തിലേതെന്ന പോലെ ഓരോ വ്യത്യസ്ത കാര്യങ്ങളുടെ ചുമതലയ്ക്കും ഓരോരോ ദൈവങ്ങള്‍ ഉണ്ടെന്നു പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. മമ്മിഫിക്കേഷനും മരിച്ചവര്‍ക്കുമായി ഈജിപ്റ്റുകാര്‍ക്ക് ഒരു പ്രത്യേക ദൈവം ഉണ്ടായിരുന്നു. അനൂബിസ് എന്ന് ഈ ദേവന് ശവകുടീരങ്ങള്‍ക്കു മുകളില്‍ ഇരുന്നു ശവശരീരത്തെ സംരക്ഷിക്കുകയും, ആത്മാവിന്റെ പരലോക യാത്രയില്‍ വേണ്ട സഹായം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈജിപ്റ്റുകാരുടെ ശവക്കോട്ടയിലെ പ്രധാന ശല്യം കുറുക്കന്റേതായിരുന്നു. ആഴത്തില്‍ സംസ്കരിച്ചാലും ശവം മാന്തിയെടുത്ത് ഈ കുറുക്കന്മാര് ഭക്ഷിക്കുമായിരുന്നത്രെ. അതുകൊണ്ട് ശവത്തിന്റെ ദൈവത്തിനു കുറുക്കന്റെ മുഖവും മനുഷ്യന്റെ ശരീരവും കൈയ്യില്‍ ഒരു സ്വര്‍ണ്ണ ദണ്ടുമാണ് അനൂബിസിന് ഈജിപ്റ്റുകാര്‍ കല്പിച്ചിരുന്നത്. ശവശരീരം എംബാം ചെയ്യുന്ന പ്രധാന പുരോഹിതന് അനൂബിസിന്റെ രൂപത്തിലുള്ള ശിരോവസ്ത്രമാണ് ധരിച്ചിരുന്നത്.

ഈ കഥകളെല്ലാം ഞങ്ങളുടെ ഗൈഡ് അഹമ്മെദ് വിശദീകരിക്കുമ്പോള്‍ ഒരു പ്രത്യേക ആവേശം അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തും കാണാമായിരുന്നു. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ഈജിപ്ഷ്യന്‍ ദേവന്മാരുടെയും ഫറവോമാരുടെയും ചിത്രങ്ങളും രൂപങ്ങളും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഭാവ വ്യത്യാസവും തോന്നിയിരുന്നില്ല. നായുടെ തലയുള്ളതും, പക്ഷിയുടെ മുഖമുള്ളതും, മൃഗരൂപത്തിലുള്ളതുമായ ഒട്ടനമധി ദേവന്മാര്.
ഭാരതത്തിലെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു വിദേശിക്കും ഇതൊക്കെതന്നെയാവും തോന്നുക. പക്ഷേ, രാവണന്റെ പേരുകേള്‍ക്കുമ്പോള്‍ പത്തു തലയുള്ള ഒരു വിചിത്ര ജീവിയല്ലല്ലോ ഒരു ഭാരതീയന്റെ ഹൃദയത്തിലേയ്ക്കു ഓടിയെത്തുന്നത്. കുഞ്ഞുന്നാള് മുതല്‍ കേട്ടപഴകിയ സീതാപഹരണം മുതല്‍ രാമരാവണയുദ്ധവും മറ്റ് അനുബന്ധ ദുരന്തങ്ങളും ഓര്മ്മിപ്പിക്കപ്പെടുമല്ലോ! അതുപോലെ ഈജിപ്റ്റിന്റെ പുരാതന ആചാരങ്ങളും വിശ്വാസങ്ങളും വിശദീകരിക്കുമ്പോള്‍ സമ്പന്നമായ ഒരു പഴയകാലത്തിന്റെ ഓര്‍മ്മകളും തികഞ്ഞ അഭിമാനവും അഹമ്മദിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഒരു നാടക നടന്റെ ഭാവവും രീതികളുമായിരുന്നു അദ്ദേഹത്തിന്റേത്.
വിശദീകരണരീതിയുടെ വശ്യത കൊണ്ട് ആയിരിക്കാം, ഈജിപ്റ്റിന്റെ പഴയ ലോകത്തിലേയ്ക്കു ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു തന്നെ പറയാം.
ഇക്കഥകളെല്ലാം വിശദീകരിച്ചു പറഞ്ഞതിനുശേഷം അഹമ്മദ് ഞങ്ങളെ ഫറവോ കുഫുവിന്റെ പിരമിഡിനു പിന്‍ഭാഗത്തേയ്ക്കു കൊണ്ടു പോയി. അവിടെ നിന്നാല്‍ രണ്ടു വലിയ പിരമിഡുകള്‍ കൂടി കാണാമായിരുന്നു. കുഫു ഫറവോയുടെ പുത്രനായിരുന്ന കഫ്രെ ഫറവോയുടേതായിരുന്നു നടുവിലുള്ള പിരമിഡ്. ഇത്, വലിപ്പം കൊണ്ടു രണ്ടാമത്തെതായിരുന്നു. മൂന്നമത്തേതും ഏറ്റവും ചെറുതും മെങ്കുറെയുടെ പിരമിഡ് ആയിരുന്നു.
കിഴക്കു വശത്തായി ചെറിയ മൂന്നു പിരമിഡുകള്‍ പകുതി തകര്‍ന്ന അവസ്ഥയിലും കാണപ്പെട്ടു. ഒരു ദിവസം വെറും 150 പേരെയാണ് ഗ്രേറ്റ് പിരമിഡിന്റെ ഉള്ളില്‍ പ്രവേശിപ്പിക്കുക. അതിരാവിലെ എത്തി മണിക്കൂറുകള്‍ കാത്തു നിന്നാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. മാത്രമല്ല കനത്ത ഫീസും ഈടാക്കും. ഞങ്ങള്‍ പോയ ദിവസം വെള്ളിയാഴ്ച ആയതുകൊണ്ട് സാധാരണ ദിവസങ്ങളേക്കാളും തിരക്ക് ആയിരുന്നു.ഇനി ടിക്കറ്റു കിട്ടില്ലെന്നും എല്ലാ പിരമിഡുകളുടെയും ഉള്‍വശം ഏതാണ്ട് ഒരുപോലെയാണെന്നും അതുകൊണ്ട് മറ്റൊരു പിരമിഡിന്റെ ഉള്ളില്‍ കയറാമെന്നും അഹമെദ് പറഞ്ഞപ്പോള്‍ അല്പം നിരാശ തോന്നാതിരുന്നില്ല.
അതു മനസിലാക്കിയ അദ്ദേഹം പറഞ്ഞു, ”പിരമിഡിന്റെ ഉള്ളില്‍ ഒഴിഞ്ഞ നിലവറകളും നീണ്ട ഇടനാഴികളും അല്ലാതെ ഒന്നും കാണാന്‍ കഴിയില്ല. ഉള്ളിലുള്ളവയെല്ലാം ശേഖരിച്ചു മ്യൂസിയത്തില്‍ വച്ചിരിക്കുകയാണ്. എന്തായാലും നമ്മള് മ്യൂസിയത്തില്‍ പോകുമ്പോള്‍ മമ്മിയും, ശില്പങ്ങളും, മറ്റു പിരമിഡിനുള്ളിലെ എല്ലാ ഉപകരണങ്ങളും കാണാന്‍ കഴിയും”. ഞങ്ങള്‍ക്കു സമധാനമായി.
തുടര്‍ന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അടുത്ത പിരമിഡിന്റെ പ്രവേശന കവാടത്തില്‍ എത്തി. ആയുധധാരികളായ നിരവധി പോലീസുകാര്‍ കാവല്‍ നില്ക്കുന്നുണ്ടായിരുന്നു. പക്ഷേ, അകത്തു കയറുവാന്‍ എല്ലാവര്ക്കും ഈരണ്ടു ഗിനി (വെറും 18 രൂപ!) കൈമടക്കു കൊടുക്കേണ്ടി വന്നു. കൈയ്യില്‍ ഏ കെ 47 ഉണ്ടെങ്കിലും പോലീസുകാരുടെ പോക്കറ്റുകള്‍ കാലിയാണെന്നു മനസിലായി.

തറയില്‍ നിന്നും അല്പം ഉയരത്തില്‍ കുത്തനെ താഴോട്ടു ഒരാള്‍ക്കു കുനിഞ്ഞു മാത്രം ഇറങ്ങിപ്പോകാവുന്ന വിധത്തില്‍ ആയിരുന്നു കവാടം. ഇതു വര്‍ഷങ്ങള്‍ക്കു ശേഷം ചുവരില്‍ വെട്ടിയുണ്ടാക്കിയതായിരുന്നു. ആദ്യത്തെ വാതില്‍ കുറെ ഉയരത്തില്‍ നിര്‍മ്മിച്ച വളരെ ഉയരമുള്ള ഒരു ഇട നാഴി ആയിരുന്നു.
പക്ഷേ അതു കൂറ്റന്‍ കല്ലുകള്‍ വച്ചു അടച്ചിരുന്നതുകൊണ്ട്, പിരമിഡ് പര്യവേഷകര്‍ പിന്നീട് നിര്‍മ്മിച്ചതാണ് ഈ വാതില്‍. താഴോട്ടു ഇടങ്ങുവാന് പലകയില്‍ പടികള്‍ അടിച്ച് നടകള്‍ പോലെയൊരു ക്രമീകരണം ചെയ്തിരിക്കുന്നു. ഞാനും എഡ്വിനും കുനിഞ്ഞ് അകത്തേയ്ക്കിറങ്ങി. സുനിയും ഐറിനും പുറത്തു കാത്തു നിന്നു.
കുത്തനെയുള്ള ആ പടികള്‍ അവസാനിച്ചത് നീണ്ട ഒരു ഇട നാഴിയിലാണ്. അവിടെ വളിച്ചം കുറവായിരുന്നു. ഇടനാഴിയുടെ അവസാനം ഒരു ചെറിയ മുറി. എല്ലാ വശങ്ങളും ഒരേ നിറത്തിലഉള്ള കല്ലുകള്‍. ചുവരും തറയും പരുപരുത്തതായിരുന്നു. മുറിയുടെ ഒരു വശത്ത് കല്ലുകൊണ്ട് മുകളിലേയ്ക്കു പടികള്‍ പണുതിരിക്കുന്നു. കയറി മുകളിലെത്തിയപ്പോള്‍ ഇരുവശത്തും വിശാലമായ മുറികള്‍. അകത്തു സന്ദര്‍ശകര്‍ ആരും തന്നെയുണ്ടായിരുന്നില്ല. തികഞ്ഞ നിശബ്ദത. ഞങ്ങള്‍ക്കു മുകളില്‍ നൂറ്റാണ്ടുകളുകളായി നിലനില്‍ക്കുന്ന ഒരു കല്ക്കൂമ്പാരമാണെന്ന ചിന്ത, എന്റെയുള്ളില്‍ ഭയം ജനിപ്പിച്ചു.

അടുത്ത മുറിയിലും മേല്‍ക്കൂര വരെ പടികള്‍ ഉണ്ടായിരുന്നെങ്കിലും അത് അവസാനിക്കുന്നിടത്ത് വാതില്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയും ചില മുറികളില്‍ ഞങ്ങള്‍ കയറിയിറങ്ങി. എല്ലാം ഒഴിഞ്ഞ മുറികള്‍. പിന്നീട് അധികം സമയം അകത്തു നില്ക്കണമെന്നു തോന്നിയില്ല. ഉടന്‍ തന്നെ പുറത്തു കടന്നു. ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഇത്രയും കൂറ്റന്‍ സ്മാരകം എങ്ങിനെ പണിതു എന്നത് ഇന്നും വിസ്മയകരമായി നിലനില്ക്കുന്നു. ടണ്‍ കണക്കിനു ഭാരമുള്ള കല്ലുകള്‍ വലിയ ചങ്ങാടങ്ങളില്‍, നൈല്‍ നദിയിലൂടെ ഗിസേയില്‍ എത്തിച്ച്, ചരിവുകളിലൂടെയും ഉത്തോലങ്ങള് ഉപയോഗിച്ച് ഉയര്‍ത്തിയും, ഉരുട്ടി കയറ്റിയും വര്‍ഷങ്ങള്‍ കൊണ്ടാണ് ഓരോ പിരമിഡും നിര്‍മ്മിച്ചത്.

പിരമിഡ് നിര്‍മ്മാണത്തെ സംബന്ധിച്ചു നില നില്ക്കുന്ന പല വിശ്വാസങ്ങളില്‍ ഏറ്റവും വിശ്വസനീയമാണ നിര്‍മ്മാണ രീതിയുടെ ചിത്രീകരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
അല്‍ഭുതം കൂറുന്ന മിഴികളുമായി ഞങ്ങള്‍ പിരമിഡിനു പുറത്തു കൂടി നടന്നു. അല്പ സമയം ഞങ്ങള്‍ക്കു പലതും നടന്നു കാണുവാനും വിശ്രമിക്കുവാനുമായി ഞങ്ങളെ തനിയെ വിട്ടിട്ടു അഹമ്മെദ് ദൂരെ മാറി നിന്നു.
കുറെകഴിഞ്ഞു ഗൈഡ് ഞങ്ങളെ വിളിച്ചു:
“കമോണ്‍ ഫ്രണ്ട്സ്, ലെറ്റ് അസ് ഗോ റ്റു ദി ഫ്രേറ്റ് സ്ഫിങ്ക്സ്”
അടുത്ത അല്‍ഭുതം കാണുവാന്‍ ഞങ്ങള്‍ തിടുക്കപ്പെട്ടു നടന്നു.
(തുടരും..)

(Pictures used to illustrate the mummification is from the website recommended by our guide)