ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ്, ആഘോഷങ്ങളുടെയും, സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ് വാര്‍ത്ത "ലോകസമാധാനത്തിന്റെ മിശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ് നമ്മള്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം , സ്വയം വരിക്കപ്പെടുന്നു. ലോകസമാധാനത്തിനായി, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ത്രീയേക ദൈവം. ആ ജനനത്തിന്റെ ഓര്‍മ്മ.
ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ഈ ജീവിതത്തില്‍ നിന്നും നമ്മെ നാട്ടിലേക്കു വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ ബന്ധങ്ങള്‍ പുതുക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ക്രിസ്തുമസിന് ,നാട്ടില്‍ എത്തി, ബന്ധുക്കളെയും, കൂട്ടുകാരെയും വീട്ടുകാരെയെയും, കണ്ടു കേട്ട്, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്കി, ഒരു വര്‍ഷത്തെ , സ്നേഹം മുഴുവല്‍ കോരിനിറച്ച മനസ്സുമായി, തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങള്‍ കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മള് നേടിയെടുക്കുന്നു. ക്രിസ്സ്തുമസ് ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ് കേക്കുകള്‍. ഉണക്കമുന്തിരിയും, പറങ്കിയണ്ടിയും, എല്ലാം കുതിര്‍ത്തുവെച്ച്, വല്ല്യമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന്, ഈന്നും നാം വായിച്ചു ഉണ്ടാക്കുന്ന, 'ഞങ്ങടെ വല്യമ്മച്ചിയുടെ' കൈയിക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ നില്ക്കുന്നു. പിന്നെ വീഞ്ഞ്, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വിഭവമാണ് , വീര്യം കുറഞ്ഞ, മുന്തിരിച്ചാറില്‍ നിന്നും മാത്രം ഉണ്ടാക്ക്യിയെടുക്കുന്ന ഈ വീഞ്ഞ്. പണ്ട് ഒക്റ്റൊബര് മാസത്തില്‍, മണ്‍ഭരണികളില്‍, ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഭരണി മൂടിക്കെട്ടി വയ്ക്കുന്നു. ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ഊറ്റിയെടുത്ത്, കുപ്പികളിലാക്കുന്ന വീഞ്ഞ്, ക്രിസ്തുമസ് രാത്രിയില്‍ മാത്രമെ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി.നല്ല കുത്തരിയിട്ടു കുതിര്‍ത്ത് പച്ചത്തേങ്ങായും ഈസ്റ്റും ചേര്‍ത്തരച്ചുണ്ടാക്കുന്ന, പാലപ്പം. നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍ ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും, അങ്ങനെ, വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും.

ചേടത്തിയെ,
ReplyDeleteഇതെന്നാന്നെ ഇപ്പ ഒരു കുളിര്.
ഇവിടൊക്കെ മീന മാസത്തിലെ പൊള്ളൂന്ന ചൂടാന്നല്ലോ.
ഇച്ചേച്ചി ഏതുനാട്ടിലാ?
കയ്യിത്തടയുന്നത് എടുത്ത് കാച്ചുവാന്നോ?
എന്റെ പാമ്പാട്ടി.....ഇത്തിരി കടന്നു പോയില്ലെ ആ കാച്ചല്!!!!.ഇവിടെ ഗള്‍ഫില്‍ ജീവിക്കുമ്പോള്‍,ഈ ക്രിസ്തുമസ്സിന്റെ കുളിരിനും,ഓണത്തിന്റെ പാട്ടിനും എല്ലാം സമയം നമ്മള് മാത്രം നിശ്ചയിക്കുന്നതല്ല.ഇതിനെല്ലാം നിബന്ധനകള്‍ ഉണ്ട്.ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും സമയവും പരിധികളും ഇല്ല.പിന്നെ,പാമ്പാട്ടി....വായിച്ചു
ReplyDeleteതുടങ്ങുന്നതിനു മുന്‍പ് എന്റെ ഈ കോളത്തിന്റെ തലക്കെട്ടു
കൂടി വായിക്കു....‘കുറച്ചു സമയം ഒത്തിരി കാര്യം‘. അഭിപ്രായം ഒത്തിരി മനപ്രയാസപ്പെടുത്തി കേട്ടോ!!!
ഇച്ചേയി പെണങ്ങാതെ.
ReplyDeleteച്ചിര യഥാര്‍ത്ഥ്യ ബോധത്തോടെ എഴുതിയാല്‍ കൊള്ളാം എന്നെ ഞാന്‍ പറഞ്ഞൊള്ളല്ലോ. അപ്രിയ സത്യങ്ങള്‍ പറയാമ്പാടില്ല എന്ന കീഴ്വഴക്കം മാത്രമേ ഞാന്‍ തെറ്റിച്ചൊള്ളൂ. കേരളത്തിലെ മാധ്യമ നഗരിയില്‍ നിന്നും വന്ന് മാദ്ധ്യമ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആള്ക്കാരാവുമ്പം ഞാന്‍ നേരത്തെ പറഞ്ഞ ആ ബോധം ച്ചിരേറെ ആവാം. ചുമ്മാ വെഷമിക്കാതിരി.
പൂര്‍ണ്ണമായി ആര്,എവിടുന്ന്,എന്തിന്...... എന്നു പാമ്പാട്ടി വായിച്ചില്ലെ അതെല്ലെ,ഇതിനര്‍ഥം!!!
ReplyDeleteസപ്നച്ചേയി,
ReplyDeleteതുടക്കം:- ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ്, ആഘോഷങ്ങളുടെയും, സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.
ഒടുക്കം:-ഒരാള്‍ മറ്റൊരാളുടെ നൊമ്പരങ്ങള്‍ക്ക് പരിഹാരങ്ങളും പഴുതുകളൂം തേടുന്ന ഈ ദേശത്ത്, വരും കാലങ്ങളിലും, ക്രിസ്തുവിന്റെ ഓര്‍മ്മകള്‍ നിറയുന്ന സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങള്‍, നമ്മുടെ ജീവിതത്തില്‍ ഉടനീളം സ്നേഹത്തിന്റെ കുളിര്‍മഴ പെയ്യിക്കട്ടെ,
പറഞ്ഞത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കാതെ വീണടത്തു കിടന്ന് ഉരുളാത്.
ഡിസംബറിനോട് അടുത്ത കാലത്താ ഇതു വന്നിരുന്നേല്‍ ആര്‍ക്കും ഒന്നും പറയാനൊക്കുകേലാരുന്നു. ഇത് യാതൊരു ബന്ധവുമില്ലാത്ത ഒരു സബ്ജക്റ്റ് ഇടാന്‍ ഒരു ദിവസത്തെ കോളം ഉപയോഗിച്ചത് കണ്ടോണ്ട് പറഞ്ഞെന്നെ ഉള്ളൂ.
ഒന്നുമില്ലേലും ഡിസംബറിലെ കുളിര് വരുമെന്ന് കാത്ത് ഇന്നത്ത ചൂട് നമുക്കങ്ങ് സഹിക്കാമെന്നൊരു വരിയേലും മതിയാരുന്നു.
നിര്ത്തുവാന്നെ.
ഗള്‍ഫില്‍ ജീവിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍...ഒരിക്കലും ഒരിക്കലും അതു സംഭവിക്കാതിരിക്കട്ടെ!! ഉണ്ടെങ്കില്‍,അവരുടെ സമയം,എല്ലാത്തിനും!!! അതു വ്യക്തമായി അറിയാമായിരിക്കുമല്ലോ!!ഇവിടെ നമ്മുടെ കിസ്തുമസ്സിന്റെ കുളിരും,പനിയും, ഓണത്തിന്റെ ചെണ്ടകൊട്ടിനും ഒന്നും വിലയുമില്ല്ല, സമയങ്ങളും ആഘോഷങ്ങളും അപ്രസക്തമാണ്.
ReplyDeleteഅവരു പറയുമ്പോ,സമ്മതിക്കുമ്പോ ക്രിസ്തുസ്സ് ആഘോഷിച്ചാല്‍ മതി.അതു കൊണ്ട് എന്റെ പാമ്പാട്ടിക്ക്,അതു മനസ്സിലാകും എന്നു കരുതി എഴുതിപ്പോയതാണ്,ഇനി സമയോചിതമായ വിഷയങ്ങള്‍ മാത്രം എഴുതാന്‍ ശ്രദ്ധിക്കാം.